Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | The Recipe Corner | |
|
+18nettooraan balamuralee Laila N Parthan ROHITH NAMBIAR midhun sunder vipinraj Usha Venugopal Neelu sandeep Binu Mansoor issac k.j Greeeeeshma parutty Ammu Minnoos 22 posters | |
Author | Message |
---|
sunder Forum Boss
| Subject: Re: The Recipe Corner Mon Dec 14, 2015 12:25 pm | |
| | |
| | | sunder Forum Boss
| Subject: Re: The Recipe Corner Mon Dec 14, 2015 12:28 pm | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon Dec 14, 2015 5:09 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: The Recipe Corner Mon Dec 14, 2015 6:01 pm | |
| Orange nu epol cheap rate aanu Estham pole pudding undakam BANANA Fry engane undakane amooose (Pazham pori) Easy method matheeto Oru padu strain cheyyan pattila | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Tue Dec 15, 2015 3:49 pm | |
| - Greeeeeshma wrote:
- Orange nu epol cheap rate aanu
Estham pole pudding undakam BANANA Fry engane undakane amooose (Pazham pori) Easy method matheeto Oru padu strain cheyyan pattila ആഹാ....ഗ്രീഷു പാചകം ഒക്കെ പഠിച്ചു കഴിഞ്ഞോ? നല്ലപൊലെ പഴുത്ത ഏത്തപഴം (പഴുപ്പു കൂടി കറുപ്പുനിറം വന്നതാണു കൂടുതല്‍ നല്ലതു)- 2 എണ്ണം മൈദ - 1 cup( കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമൊന്നും ഇല്ല) മഞ്ഞപൊടി - 1/4 ടീസ്പൂണ്‍ ഉപ്പു - ആവശ്യത്തിനു പഞ്ചസാര ( പ്രമേഹം ഉള്ളവര്‍ക്ക് ഒഴിവാക്കാം )- 2 ടേബിള്‍സ്പൂണ്‍ (മധുരം ഇഷ്ടം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) വെള്ളം - ആവശ്യത്തിനു വെളിച്ചെണ്ണ - മുക്കി പൊരിക്കാന്‍ പാകത്തിന് അരിപൊടി (നിര്‍ബന്ധം ഇല്ല ,ക്രിസ്പി ആവണം എന്നുള്ളവര്‍ക്കു )- 1 ടേബിള്‍സ്പൂണ്‍ പഴം കുറുകെ രണ്ടായി മുറിച്ചു, വീണ്ടും നീളത്തില്‍ മൂന്ന് കഷ്ണങ്ങള്‍ ആക്കുക .(എങ്ങനെ വേണമെന്കിലും മുറിക്കാം ട്ടോ, ചെറിയ കഷ്ണങ്ങള്‍ ആക്കിയാല്‍ വെളിച്ചെണ്ണ അധികം വേണ്ടിവരില്ല ) . മൈദ, ജീരകം, പഞ്ചസാര ,ഉപ്പു, അരിപൊടി, മഞ്ഞപൊടി, എല്ലാം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ( പഴത്തില്‍ പറ്റിപിടിക്കുന്നപോലെ ) യോജിപ്പിക്കുക. സ്റ്റവ്വില്‍ വച്ചു ചൂടാക്കിയ ചീനചട്ടിയിലേക്കു എണ്ണ ഒഴിക്കുക. നല്ലതുപൊലെ എണ്ണ ചൂടായാല്‍, തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍, പഴകഷ്നങ്ങള് മുക്കി, എണ്ണയില്‍ ഇടുക. ചെറിയ തീയില്‍ മൊരിചു എടുക്കുക. ഇരുവശവും, നല്ലതുപൊലെ മൊരിഞ്ഞു കഴിഞ്ഞാല്‍ ഒരു പ്ലേറ്റില്‍ റ്റിഷ്യു പേപ്പര്‍ വച്ചു അതിലെക്കു നിരത്തി വക്കുക. ചൂടാറിയാല്‍ കഴിക്കാം. | |
| | | Ammu Forum Boss
| | | | Ammu Forum Boss
| Subject: Re: The Recipe Corner Wed Jan 06, 2016 9:17 am | |
| ചെമ്മീന്‍ കറി ചേരുവകള്‍:
- വൃത്തിയാക്കിയ ചെമ്മീന്‍-1 കപ്പ്
- തേങ്ങാപ്പാല്‍-1/2 കപ്പ്
- കുടംപുളി-2
- മല്ലിയില, ഉപ്പ്, എണ്ണ, കടുക്, വേപ്പില- ആവശ്യത്തിന്
- ചുവന്നുള്ളി-8
- സവാള-2 (ഗ്രേറ്റഡ്)
- പച്ചമുളക്-4 (വട്ടത്തില്‍)
- വെളുത്തുള്ളി- 6 അല്ലി
- മഞ്ഞള്‍പൊടി-1/4 ടീസ്പൂണ്‍
- തക്കാളി-2
പാകം ചെയ്യുന്ന വിധം: വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും മഞ്ഞളും കുടംപുളിയുമിട്ട് വേവിച്ച് മാറ്റിവെക്കുക (കുടംപുളിയെടുത്ത് മാറ്റുക). എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, സവാള, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് യഥാക്രമം വഴറ്റുക. ഇതിലേക്ക് അല്പം മഞ്ഞള്‍പൊടിയിടുക. പിന്നീട് തേങ്ങാപ്പാല്‍ ഒഴിച്ച് ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറി ഇളക്കുക. കടുകും കറിവേപ്പിലയും താളിച്ച് അലങ്കരിക്കുക. | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Wed Jan 06, 2016 9:25 am | |
| മിക്സഡ് കാരറ്റ്, മാങ്ങ, പാവയ്ക്ക പിക്ക്ള്‍ ചേരുവകള്‍:
- കാരറ്റ്-2 (മീഡിയം)
- പാവയ്ക്ക-2 (മീഡിയം)
- മാങ്ങ-2
- കാന്താരി-50 ഗ്രാം
- കായം-1/2 ടീസ്പൂണ്‍
- ഉലുവ-1 ടീസ്പൂണ്‍
- കടുക്-1 ടീസ്പൂണ്‍
- ഇഞ്ചി-1 പീസ്
- വെളുത്തുള്ളി-20 അല്ലി
- മഞ്ഞള്‍പൊടി-1/2 ടീസ്പൂണ്‍
- കറിവേപ്പില-ആവശ്യത്തിന്
- നല്ളെണ്ണ-1 കപ്പ്
- ഉപ്പ്-ആവശ്യത്തിന്
- വിനാഗിരി-1/2 കപ്പ്
പാകം ചെയ്യുന്ന വിധം: നല്ലെണ്ണ ചൂടാകുമ്പോള്‍ ഉലുവ, കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കാന്താരി, കറിവേപ്പില, മഞ്ഞള്‍പൊടി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് കാരറ്റ്, പാവയ്ക്ക, മാങ്ങ (ഒരേ ഷേപ്പില്‍ നീളത്തില്‍ അരിഞ്ഞത്) ചേര്‍ത്തിളക്കുക. ഒന്നു വഴറ്റി കഴിയുമ്പോള്‍ കായവും ഉപ്പും വിനാഗിരിയും ചേര്‍ത്തിളക്കി വാങ്ങുക. | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Thu Jan 14, 2016 12:11 pm | |
| ഹണി കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൈദ- 300 ഗ്രം ബട്ടര്‍ - 200 ഗ്രാം കണ്ടന്‍സിഡ് മില്‍ക്ക് - 200 ഗ്രാം തേന്‍ - 200 ഗ്രം വാനില എസന്‍സ് - ഒരു ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ - കാല് ടീസ്പൂണ്‍ സോഡാപ്പൊടി - കാല് ടീസ്പൂണ്‍ കറുവാപ്പട്ട,ഗ്രാമ്പു, ഏലയ്ക്ക -അര ടീസ്പൂണ്‍(പൊടിച്ചത്) ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്- കാല് ടീസ്പൂണ്‍ കശുവണ്ടിപ്പരിപ്പ്- അര കപ്പ്(ചെറുതായി നുറുക്കിയത്) മുട്ട- മൂന്നെണ്ണം(അടിച്ചത്) തയാറാക്കുന്ന വിധം മൈദയും ബേക്കിംഗ് പൗഡറും ഒരുമിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മസാല പൊടി ചേര്‍ത്തിളക്കുക. ബട്ടര്‍, കണ്ടന്‍സിഡ് മില്‍ക്ക് ഇവ ഒരു ബൗളില്‍ എടുത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് തേനും ഓറഞ്ച് തൊലിയും, മുട്ട പൊട്ടിച്ചൊഴിച്ചതും ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്ത് മൈദയിലേക്ക് പകരുക. കശുവണ്ടിപ്പരിപ്പും ഇതിലേക്ക് ഇളക്കുക. ഓവന് 180 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കി ഇടുക. ബേക്കിംഗ് ഡിഷില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി മൈദ തട്ടി കേക്ക് കൂട്ട് അതിലേക്ക് പകര്‍ന്ന് 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഗോള്‍ഡന്‍ ഫ്രൂട്ട് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഈന്തപ്പഴം, ഫ്രൂട്ടി-ഫ്രൂട്ടി, പൈനാപ്പിള്‍ വിളയിച്ചത്, ചെറി, ഇഞ്ചി വിളയിച്ചത്, ഓറഞ്ച് തൊലി ഇവയെല്ലാംകൂടി- -350 ഗ്രാം കുരുവുള്ള മുന്തിരി്-250 ഗ്രാം(ചെറുതായി അരിഞ്ഞത്.) മൈദ- ഒരു കിലോ ബേക്കിംഗ് പൗഡര്‍-നാല് ടീസ്പൂണ്‍ മുട്ട-എട്ടെണ്ണം ബട്ടര്‍-175 ഗ്രാം പഞ്ചസാര പൊടിച്ചത്-200 ഗ്രാം വൈറ്റ് റം- 125 മില്ലി ലിറ്റര്‍ ജാം - 200 ഗ്രാം ബദാം -225 ഗ്രാം കശുവണ്ടിപ്പരിപ്പ് -35 ഗ്രാം ഏലയ്ക്ക പൊടിച്ചത്്- അഞ്ച് ഏലയ്ക്കയുടേത് ഗ്രാമ്പു പൊടിച്ചത് -കാല് ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് - കാല് ടീസ്പൂണ്‍ ബദാം-75 ഗ്രാം(ചെറുതായി അരിഞ്ഞത്) തയാറാക്കുന്ന വിധം പഴങ്ങള്‍ ഉണക്ക മുന്തിരി ഇവ വൈറ്റ് റം ഒഴിച്ച് നന്നായി ഇളക്കി ഒരാഴ്ച സൂക്ഷിച്ച് വയ്ക്കുക. മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് മൂന്ന് നാല് പ്രാവശ്യം അരിച്ചെടുക്കുക. ഏലയ്ക്ക,ഗ്രാമ്പു, കറുവാപ്പട്ട ഇവ പൊടിച്ചത് മൈദയില്‍ ചേര്‍ത്തിളക്കുക. ശേഷം റമ്മില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന പഴങ്ങളും ബദാമും അണ്ടിപ്പരിപ്പും കൂടി ഇതിലേക്ക് ചേര്‍ത്തിളക്കുക. പഞ്ചസാരയും മുട്ടയും നന്നായി അടിച്ചുപതപ്പിച്ച് ഒപ്പം ബട്ടറും കൂടി ചേര്‍ത്ത് അതും മൈദ കൂട്ടിലേക്ക് ചേര്‍ത്തിളക്കുക. ബദാം അരിഞ്ഞത് മുകളില്‍ വിതറി ബേക്ക് ചെയ്തെടുക്കാം. പൈനാപ്പിള്‍ കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൈദ -കാല് കിലോ ബേക്കിംഗ് പൗഡര്‍-രണ്ട് ടീസ്പൂണ്‍ മുട്ട -രണ്ടെണ്ണം ബട്ടര്‍ -150 ഗ്രാം പൈനാപ്പിള്‍ അരിഞ്ഞത് -ഒരു കപ്പ് (പഞ്ചസാര ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചത്) പഞ്ചസാര - രണ്ട് ടേബിള്‍ സ്്പൂണ്‍ പൈനാപ്പിള്‍ എസന്‍സ് -അര ടീസ്പൂണ്‍ തയാറാക്കുന്ന വിധം ബട്ടര്‍, പഞ്ചസാര ഇവ ഒന്നിച്ച് അടിച്ചെടുക്കുക.. ബേക്കിംഗ് പൗഡറും മൈദയും ഒന്നിച്ച് അരിക്കുക. അതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് യോജിപ്പിക്കുക. പൈനാപ്പിള്‍ വേവിച്ചുവച്ചിരിക്കുന്നത് ചൂടാറുമ്പോള്‍ എസന്‍സ് ചേര്‍ത്ത് മൈദകൂട്ടിലേക്ക് ചേര്‍ത്തിളക്കാം ബേക്കിംഗ് പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി കേക്ക് കൂട്ടൊഴിച്ച് 180 ഡിഗ്രി സെന്റി്്ഗ്രേഡില് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ഡേറ്റ്സ് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൈദ -250 ഗ്രാം ബേക്കിംഗ് പൗഡര്‍-ഒന്നെകാല്‍ ടീസ്പൂണ്‍ മുട്ട - മൂന്നെണ്ണം ബട്ടര്‍ -125 ഗ്രാം കണ്ടന്‍സിഡ് മില്‍ക്ക്-200ഗ്രാം പഞ്ചസാര -200 ഗ്രാം ഈന്തപ്പഴം- ഒരു കപ്പ്(കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത്) വാല്‍നട്ട്,ബദാം-ഓരോകപ്പ് വീതം(ചെറുതായി അരിഞ്ഞത്) തയാറാക്കുന്ന വിധം മൈദയും ബേക്കിംഗ് പൗഡറും ഒന്നിച്ച് അരിക്കുക.. പഞ്ചസാരയും കണ്ടന്‍സിഡ് മില്‍ക്കും മുട്ടയും ബട്ടറും കൂടി നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് മൈദ കുറേശെ ചേര്‍ത്തിളക്കുക. ഈന്തപ്പഴവും ബദാമും വാല്‍നട്ട് അരിഞ്ഞതും ചേര്‍ക്കുക. ബേക്കിംഗ് ഡിഷില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി മൈദ തട്ടി തയ്യാറാക്കി വച്ച കൂട്ട് അതിലേക്ക് പകരുക. ഓവന് 180 ഡിഗ്രി സെന്റി്്ഗ്രേഡില് ചൂടാക്കിയ ശേഷം കേക്ക് കൂട്ട് അതില്‍ വച്ച് അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കുക. ആറിയ ശേഷം വിളമ്പാം. വിക്ടോറിയ സ്പോഞ്ച് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൈദ -225ഗ്രാം ബേക്കിംഗ് പൗഡര്‍ -ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ - 225 ഗ്രാം പഞ്ചസാര പൊടിച്ചത് -225ഗ്രാം മുട്ട -നാലെണ്ണം ഐസിംഗ് ഷുഗര്‍ -ആവശ്യത്തിന് വാനില എസന്‍സ് - അര ടീസ്പൂണ്‍ ഫില്ലിംഗിന് സ്ട്രോബറി ജാം-ആറ് ടേബിള്‍ സ്പൂണ്‍ ഡബിള്‍ ക്രീം-225 ഗ്രാം ( അടിച്ചെടുത്തത്) തയാറാക്കുന്ന വിധം ഒരു കുഴിവുള്ള പാത്രത്തിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ഒന്നിച്ച് അരിച്ച് ഇടുക. ഇതിലേക്ക് ബട്ടര്‍, പഞ്ചസാര പൊടിച്ചത് ,മുട്ട, വാനില എസന്‍സ് ഇവ നന്നായി അടിച്ച് യോജിപ്പിച്ച് ചേര്‍ക്കുക. രണ്ട് സാന്‍വിച്ച് ടിന്നുകളില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി മൈദ തട്ടി ഈ കേക്ക് കൂട്ട് ഓരോന്നിലും നിറയ്ക്കുക. ഓവന് 180 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി, ശേഷം സാന്‍വിച്ച് ടിന്നുകള്‍ ഇതില്‍ വച്ച് അര മണിക്കൂര്‍ ബേക്ക് ചെയ്തെടുക്കുക. ബേക്ക് ചെയ്തെടുത്തത് ഒരു പാത്രത്തിലേക്ക് തട്ടിയിട്ട ശേഷം സ്ട്രോബറിജാം ഡബിള്ക്രീം ഇവ അടിച്ച് യോജിപ്പിച്ചെടുക്കുക. ഈ ജാം കൂട്ട് ഒരു കേക്കിന് മീതെ തേച്ച് പിടിപ്പിച്ച ശേഷം മറ്റേകേക്കിന്റെ അടിവശത്തും ജാം പുരട്ടി ഒന്നിനുമുകളില്‍ ഒന്നായി വയ്ക്കുക. മുകളില്‍ ഐസിംഗ് ഷുഗര്‍ വിതറി ഉപയോഗിക്കാം. ജിഞ്ചര്‍ സ്പോഞ്ച് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൈദ - ഒരു കപ്പ് ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍ മുട്ട - മൂന്നെണ്ണം പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍ ചുക്ക് പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ -മൂന്ന് ടേബിള്‍ സ്പൂണ്‍ ഇഞ്ചി വിളയിച്ചത് - മൂന്ന് ടേബിള്‍ സ്പൂണ്‍ ഇഞ്ചി എസന്‍സ് - കാല് ടീസ്പൂണ്‍ തയാറാക്കുന്ന വിധം മുട്ടയും പഞ്ചസാരയും നന്നായി അടിച്ച് പതപ്പിക്കുക. മൈദ, ബേക്കിംഗ് പൗഡര്‍, ചുക്കുപൊടി ചേര്‍ത്ത് അരിച്ചു വയ്ക്കുക. വിളയിച്ച ഇഞ്ചി ചെറുതായി മുറിയ്ക്കുക. അടിച്ചുവച്ച മുട്ടയില്‍ മൈദ, ഉരുക്കിയ ബട്ടര്‍, എസന്‍സ്,മുറിച്ച ഇഞ്ചി ഇവയെല്ലാം ചേര്‍ത്തിളക്കി വയ്ക്കുക. കേക്ക് ടിന്നില്‍ എണ്ണ പുരട്ടി മൈദ തട്ടി കേക്ക് കൂട്ട് ഒഴിച്ച് ഓവനില്‍ ബേക്ക് ചെയ്തെടുക്കുക. ക്യാരറ്റ് കേക്ക് ആവശ്യമുള്ള സാധനങ്ങള്‍് മൈദ -രണ്ട് കപ്പ് കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ പൊടിച്ചത്-അര ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ -രണ്ട് ടീസ്പൂണ്‍ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്-ഒന്നര കപ്പ് പഞ്ചസാരപ്പൊടി-ഒരു കപ്പ് ബട്ടര്‍ -മുക്കാല്‍ കപ്പ് മുട്ട - ഒരെണ്ണം വാനില എസന്‍സ്-ഒരു ടീസ്പൂണ്‍ തയാറാക്കുന്ന വിധം മൈദ, ബേക്കിംഗ് പൗഡര്‍ ഇവ ഒന്നിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് മസാല പൊടി ചേര്‍ത്തിളക്കാം. പഞ്ചസാരയും ബട്ടറും ഒന്നിച്ച് അടിച്ച് യോജിപ്പിക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിച്ചെടുക്കാം. ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മൈദയും അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് ഇളക്കിയോജിപ്പിക്കാം. ബേക്കിംഗ് ഡിഷില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടിയ ശേഷം കേക്ക് കൂട്ട് ഇതിലൊഴിച്ച് 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
| |
| | | Minnoos Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: The Recipe Corner Thu Mar 31, 2016 3:24 pm | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Thu Mar 31, 2016 3:25 pm | |
| ശരീരത്തിന് യാതൊരുവിധ ദോഷം സൃഷ്ടിക്കാത്ത നാടന്‍ വിഭവങ്ങളുടെ രുചിയും ഗുണവും തേടി വിദേശ രാജ്യങ്ങളില്‍ നിന്നും ഭക്ഷണ പ്രേമികള്‍ കേരളത്തിലെത്തുന്നുണ്ട്. കൃത്രിമ രുചിക്കൂട്ടുകളുടെ സഹായം കൂടാതെ നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ആരെയും കൊതിപ്പിക്കുന്ന ഗന്ധം മാത്രം ധാരാളം. വീട്ടില്‍ എളുപ്പം തയാറാക്കാവുന്ന പത്തുതരം തനി നാടന്‍ വിഭവങ്ങള്‍ . രുചിവൈവിധ്യങ്ങള്‍ എത്രയേറെ മാറിമറഞ്ഞാലും തനിനാടന്‍ വിഭവങ്ങള്‍ തന്നെയാണ് എന്നും ഒന്നാം സ്ഥാനത്ത്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യകാര്യത്തിലും അങ്ങനെ തന്നെ. ശരീരത്തിന് യാതൊരുവിധ ദോഷം സൃഷ്ടിക്കാത്ത നാടന്‍ വിഭവങ്ങളുടെ രുചിയും ഗുണവും തേടി വിദേശ രാജ്യങ്ങളില്‍ നിന്നും ഭക്ഷണ പ്രേമികള്‍ കേരളത്തിലെത്തുന്നുണ്ട്. കൃത്രിമ രുചിക്കൂട്ടുകളുടെ സഹായം കൂടാതെ നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ആരെയും കൊതിപ്പിക്കുന്ന ഗന്ധം മാത്രം ധാരാളം. വീട്ടില്‍ എളുപ്പം തയാറാക്കാവുന്ന പത്തുതരം തനി നാടന്‍ വിഭവങ്ങള്‍. 1. ചേന - ഇറച്ചി വറുത്തരച്ച കറി 1. നെയ്മയമുള്ള മാട്ടിറച്ചി - 1 കിലോ 2. ചേന - 1 കിലോ 3. മുളകുപൊടി - 2 ടീസ്പൂണ്‍ 4. മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ 5. സവാള നീളത്തില്‍ അരിഞ്ഞത് - 1 കപ്പ് 6. പച്ചമുളക് - 4 എണ്ണം 7. വെളുത്തുള്ളി - 10 അല്ലി 8. കറിവേപ്പില - 3 തണ്ട് 9. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ 10. ഗരം മസാല - 1 ടീസ്പൂണ്‍ 11. കരുമുളകുപൊടി - 1 ടീസ്പൂണ്‍ 12. ഉപ്പ് - പാകത്തിന് 13. തേങ്ങ - 1 തയാറാക്കുന്ന വിധം * ഇറച്ചി ചെറിയ കഷണങ്ങളായി നുറുക്കി കഴുകി വാരിവയ്ക്കുക. * ചേന തൊലി ചെത്തി കഴുകി ചെറിയ കഷണങ്ങളായി നുറുക്കുക. * തേങ്ങ ചിരകി ചെറുതീയില്‍ ചുവക്കെ വറുത്ത് വെള്ളം ചേരാതെ അരയ്ക്കുക. * ചീനിച്ചട്ടി ചൂടാക്കി മൂന്നാമത്തെ ചേരുവ ചെറുതായി മൂപ്പിച്ചെടുക്കുക. * ഇതില്‍ നാലാമത്തെ ചേരുവയും ചേര്‍ത്ത് ഇറച്ചിയില്‍ യോജിപ്പിച്ച് അരമണിക്കൂറിനു ശേഷം ചെറുതീയില്‍ വേവിക്കുക. * മുക്കാല്‍ വേവാകുമ്പോള്‍ ചേനയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കുക. * വെന്തു പാകമാകുമ്പോള്‍ തേങ്ങ വറുത്തരച്ചതും ചേര്‍ത്ത് തിളപ്പിച്ചു വാങ്ങി ചെറു ചൂടോടെ ഉപയോഗിക്കുക. 2. ഏത്തയ്ക്ക - മീന്‍കറി 1. പച്ച ഏത്തയ്ക്ക - അരക്കിലോ 2. അയല - അരക്കിലോ 3. കുടം പുളി - 3 ചുള 4. പച്ചമുളക് അറ്റം പിളര്‍ന്നത് - 5 എണ്ണം 5. വെളുത്തുള്ളി - 5 അല്ലി 6. കറിവേപ്പില - 2 തണ്ട് 7. മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍ 8. മഞ്ഞള്‍പ്പൊടി - ഒരു നുള്ള് 9. ഉപ്പ് - പാകത്തിന് 10. വെള്ളം - ഒന്നരക്കപ്പ് 11. വെളിച്ചെണ്ണ - കാല് കപ്പ് 12. കടുക് - 1 ടീസ്പൂണ്‍ 13. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - 3 അല്ലി 14. തേങ്ങാപ്പാല്‍ - 1 കപ്പ് തയാറാക്കുന്ന വിധം * ഏത്തയ്ക്ക തൊണ്ടു ചെത്തി നെടുകെ മുറിച്ച് കനം കുറച്ച് അരിയണം. * അയല വെട്ടിക്കഴുകി വൃത്തിയായി ചെറിയ കഷണങ്ങളായി നുറുക്കുക. * തയാറാക്കിയ മീനും ഏത്തയ്ക്കയും മണ്‍ചട്ടിയിലാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി അരമണിക്കൂര്‍ വയ്ക്കുക. * അരമണിക്കൂറിനു ശേഷം വെള്ളം ചേര്‍ത്ത് ചെറുതീയില്‍ വേവിക്കണം. * വെന്തു പാകമാകുമ്പോള്‍ കുറുക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് ചുറ്റിച്ച് വാങ്ങുക. (തിളയ്ക്കരുത്) * ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ചുവന്നുള്ളിയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. ഈ കറി തേങ്ങാപ്പാല്‍ ചേര്‍ക്കാതെ മുളകു ചാറായും തയാറാക്കാം. 3. ഉണക്കമീന്‍ - ചുരയ്ക്ക കറി 1. ചുരയ്ക്ക - ഒരു കിലോ 2. ഉണക്കച്ചെമ്മീന്‍ - 50 ഗ്രാം 3. കുടം പുളി - ഒരു ചുള 4. മുളകുപൊടി - ഒന്നര ടേബിള്‍ സ്പൂണ്‍ 5. മഞ്ഞള്‍ പൊടി - ഒരു നുള്ള് 6. ഉപ്പ് - പാകത്തിന് 7. പച്ചമുളക് അറ്റം പിളര്‍ന്നത് - 4 എണ്ണം 8. കറിവേപ്പില - 2 തണ്ട് 9. തേങ്ങ - 1 10. കടുക് - 1 ടേബിള്‍ സ്പൂണ്‍ 11. ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - 4 എണ്ണം 12. വറ്റല്‍ മുളക് - രണ്ട് തയാറാക്കുന്ന വിധം * ചുരയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. * ഉണക്കച്ചെമ്മീന്‍ തലയും വാലും നുള്ളി ചെറുതീയില്‍ വറുത്തു ചതച്ചെടുക്കുക. * മണ്‍ചട്ടിയില്‍ ചുരയ്ക്കയും ചെമ്മീനും നാലാമത്തെ ചേരുവയും ചേര്‍ത്തിളക്കി അടുപ്പില്‍ വച്ചു തിളയ്ക്കുമ്പോള്‍ പുളിയും ചേര്‍ത്തു വേവിക്കണം. * വെന്തു പാകമാകുമ്പോള്‍ തേങ്ങ ചിരകി അരച്ചതു ചേര്‍ത്ത് ഇളക്കി വാങ്ങുക. തിളയ്ക്കരുത്. * ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ചുവന്നുള്ളിയും വറ്റല്‍ മുളകും ചേര്‍ത്തു മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക. 4. ചീര മുട്ടത്തോരന് 1. പാലക് ചീര - 250 ഗ്രാം 2. മുട്ട - രണ്ട് 3. പച്ചമുളക് - 2 4. കറിവേപ്പില- ഒരു തണ്ട് 5. മഞ്ഞള്‍പൊടി - ഒരു നുള്ള് 7. സവാള - 1 8. ഉപ്പ് - പാകത്തിന് 9. വെളിച്ചെണ്ണ - ആവശ്യത്തിന് 10. കടുക് - ഒരു ടീസ്പൂണ്‍ തയാറാക്കുന്ന വിധം * ചീര കഴുകി വൃത്തിയാക്കി വെള്ളം കുടഞ്ഞു കളഞ്ഞു പൊടിയായി അരിയുക. കട്ടിയുള്ള തണ്ട് ഒഴിവാക്കണം. * സവാള കൊത്തിയരിയണം. * തേങ്ങ, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ഒതുക്കിയെടുക്കുക. * ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകു പൊട്ടിക്കുക. * അരപ്പു ചേര്‍ത്ത് വഴറ്റിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചീരയും സവാളയും ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കുക. * പാത്രം മൂടിവച്ചും വേവിക്കുക. * വെന്തു പാകമാകുമ്പോള്‍ മുട്ടപൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കിത്തുവര്ത്തിയെടുത്ത് ചൂടോടെ വിളമ്പുക.
5. മുട്ട - മുരിങ്ങയ്ക്ക അവിയല്‍ 1. താറാവ് മുട്ട - 4 എണ്ണം 2. മുരിങ്ങയ്ക്ക 2 ഇഞ്ച് നീളത്തില്‍ മുറിച്ചത് - 8 കഷണങ്ങള്‍ 3. സവാള കനം കുറച്ചരിഞ്ഞത് - 2 എണ്ണം 4. പച്ചമുളക് അറ്റം പിളര്‍ന്നത് - 4 എണ്ണം 5. ഇഞ്ചി കനം കുറച്ചരിഞ്ഞത് - അര ടീസ്പൂണ്‍ 6. തേങ്ങ ചിരകിയത്- ഒന്നര കപ്പ് 7. മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍ 8. മുളകു പൊടി - ഒരു ടീസ്പൂണ്‍ 9. ഉപ്പ് - പാകത്തിന് 10. വെളിച്ചെണ്ണ - 2 ടീസ്പൂണ്‍ 11. കറിവേപ്പില - ഒരു തണ്ട് 12. മല്ലിയില - 1 ടീസ്പൂണ്‍ 13. ചുവന്നുള്ളി - 2 എണ്ണം തയാറാക്കുന്ന വിധം * മുട്ടപുഴുങ്ങി തോടു കളഞ്ഞ് ഓരോന്നും ഉണ്ണി പൊടിയാതെ നെടുകെ രണ്ടായി മുറിക്കുക. * മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക. അര കപ്പ് വെള്ളത്തില്‍ അരപ്പ് കലക്കി ചേര്‍ക്കുക. ഇതില്‍ മുരിങ്ങയ്ക്ക, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വച്ച് മുക്കാല്‍ വേവാകുമ്പോള്‍ മുട്ട ചേര്‍ത്ത് ഒന്നുകൂടി ഇളക്കിവയ്ക്കുക. വെള്ളം വറ്റി ചേരുവ വെന്തു നന്നായി യോജിക്കുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങുക. 6. പീച്ചിങ്ങ - മുട്ട തോരന്‍ 1. നാടന്‍ പീച്ചിങ്ങ - അരക്കിലോ 2. ചുവന്നുള്ളി - 150 ഗ്രാം 3. തേങ്ങ ചുരണ്ടിയത് - 1 മുറി 4. വെളുത്തുള്ളി - 4 അല്ലി 5. കോഴിമുട്ട - രണ്ട് 6. മഞ്ഞള്‍പ്പൊടി - ഒരു നുള്ള് 7. കടുക് - ഒരു ടേബിള്‍ സ്പൂണ്‍ 8. മുളകു പൊടി - 2 ടേബിള്‍ സ്പൂണ്‍ 9. കറിവേപ്പില - 4 - 5 ഇതള്‍ 10. ഉപ്പ് - പാകത്തിന് തയാറാക്കുന്ന വിധം * നാടന്‍ പീച്ചിങ്ങ അരിനീക്കി നാരുകളഞ്ഞ് ചെറു കഷണങ്ങളായി അരിയുക. ഇതില്‍ ഉപ്പും മഞ്ഞള്‍പൊടിയും വിതറി അല്പം മാത്രം വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം കൂടുതലായാല്‍ തോരന്‍ നന്നായി ഉലര്‍ന്നു കിട്ടില്ല. രുചിക്കുറവും ഉണ്ടാകും. പീച്ചിങ്ങ വെന്തുവരുമ്പോള്‍ വാങ്ങിവയ്ക്കാം. * ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വേപ്പിലയും താളിച്ച് ചുവന്നുള്ളി മൂപ്പിച്ചെടുക്കുക. * അതില്‍ മുളകുപൊടി ചേര്‍ത്തു മൂത്തുവരുമ്പോള്‍ തേങ്ങ ചുരണ്ടിയതും ചേര്‍ത്ത് നന്നായി ഇളക്കുക. * തേങ്ങ നല്ല വറവാകുമ്പോള്‍ രണ്ടു കോഴിമുട്ട അടിച്ചു പതപ്പിച്ച് ഒഴിക്കുക. മുട്ട വെന്തുവരുമ്പോള്‍ ഒട്ടും കട്ടപിടിക്കാതെ നന്നായി ചിക്കി പരത്തി ഇളക്കണം. മുട്ടയുടെ വേവാകുമ്പോള്‍ പീച്ചിങ്ങ വെന്തത് അതില്‍ ചേര്‍ത്തിളക്കണം. തോരന്റെ പാകത്തില്‍ വരണ്ടു വരുമ്പോള്‍ ഇറക്കി ചൂടോടെ വിളമ്പാം. 7. കായ് ഉപ്പേരി 1. ഏത്തയ്ക്ക - അരക്കിലോ 2. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 3. ഉപ്പ് - പാകത്തിന് 4. കായപ്പൊടി -കാല്‍ടേബിള്‍ സ്പൂണ്‍ തയാറാക്കുന്ന വിധം * ഏത്തയ്ക്ക തൊലി കളഞ്ഞ് വെള്ളത്തിലിട്ട് കറ കളയുക. കഴുകി തുടച്ചെടുത്തതിനു ശേഷം നാലായി പിളര്‍ന്ന് ചെറു കഷണങ്ങളായി അരിയുക. അല്ലെങ്കില്‍ വട്ടത്തില്‍ അരിയുക. ഇതില്‍ മുളകു പൊടിയും കായപ്പൊടിയും ചേര്‍ത്തിളക്കുക. * തിളച്ച എണ്ണയില്‍ കായ അല്പാല്പമായിട്ട് വറുത്തു കോരണം. ചൂടോടെ വറുത്ത ഉപ്പേരിയില്‍ ഉപ്പുപൊടി വിതറുക. 8. ചേന ഉപ്പേരി 1. ചേന - അരക്കിലോ 2. മുളകു പൊടി - പാകത്തിന് 3. കായപ്പൊടി - പാകത്തിന് 4. ഉപ്പ്- പാകത്തിന് തയാറാക്കുന്ന വിധം * ചേന തൊലി കളഞ്ഞ് തീരെ കനം കുറച്ച് കാലിഞ്ചു സമചതുരത്തില്‍ കഷണങ്ങളാക്കി അരിഞ്ഞു വെള്ളത്തിലിടുക. കഴുകി വാരി വറ്റാന്‍ വയ്ക്കുക. * തിളച്ച എണ്ണയില്‍ ചേന അല്പാല്പമായി വാരിയിട്ട് കരിഞ്ഞു പോകാതെ കരുകരുപ്പായി വറുത്തു കോരുക. * വറുത്ത ചേനയില്‍ ചൂടോടെ ഉപ്പുപൊടി വിതറി ഉണങ്ങിയ കുപ്പിയിലാക്കുക. 9. കൂട്ടുപ്പേരി 1. ഏത്തയ്ക്ക തൊലി കളഞ്ഞ് നാലായി കീറി അല്പം കനത്തില്‍ അരിഞ്ഞത് - 1 കിലോ 2. ശീമച്ചേമ്പ് തൊലി ചുരണ്ടി വട്ടത്തില്‍ അല്പം കനത്തില്‍ അരിഞ്ഞത് - 1 കിലോ 3. ചേന തൊലി കളഞ്ഞ് അര ഇഞ്ച് ചതുരക്കഷണങ്ങളായി അരിഞ്ഞത് - 1 കിലോ 4. കപ്പ തൊലി കളഞ്ഞ് നാലായി കുറുകെ മുറിച്ച് അല്പം കനത്തില്‍ ഒരിഞ്ചു ചതുതരക്കഷണങ്ങളായി അരിഞ്ഞത് - 1 കിലോ 5. മയം പുരട്ടിയ ചീനച്ചട്ടിയില്‍ ചൂടാക്കി പൊടിച്ച കായം, ഉണക്കമുളക്, കുരുമുളക് - പാകത്തിന് 6. ഉപ്പ് - പാകത്തിന് 7. വെളിച്ചെണ്ണ - വറുക്കാന്‍ വേണ്ടത് തയാറാക്കുന്ന വിധം * അരിഞ്ഞെടുത്ത ഓരോന്നും രണ്ടോ മൂന്നോ പ്രാവശ്യം പച്ചവെള്ളത്തില്‍ വെവ്വേറെ കഴുകി വെള്ളം തോരാന്‍ വയ്ക്കുക. * വെളിച്ചെണ്ണ നല്ലതുപോലെ കായുമ്പോള്‍ ഇവ വെവ്വേറെ വാരിയിട്ട് കരുകരുപ്പായി വറുത്തു കോരിയെടുത്ത് എണ്ണ വാലാന്‍ വയ്ക്കുക. * വറുത്ത ഉപ്പേരിയില്‍ വറ്റിച്ച ഉപ്പും മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് കൂട്ടിയിളക്കുക. കുറിപ്പ്: ചേമ്പില്‍ അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ ചാലിച്ച് പുരട്ടി വറുത്താല്‍ നല്ല നിറം കിട്ടും. 10. മലബാര്‍ മുട്ടക്കറി 1. മുട്ട - 4 എണ്ണം 2. മല്ലി - 1 ടേബിള്‍ സ്പൂണ്‍ 3. ഗ്രാമ്പു - 4 എണ്ണം 4. ഏലയ്ക്കയുടെ തൊണ്ടു കളഞ്ഞ് അരി മാത്രം എടുത്തത് - അര ടേബിള്‍ സ്പൂണ്‍ 5. തേങ്ങ ചുരണ്ടിയത് - 4 ടേബിള്‍ സ്പൂണ്‍ 6. എണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍ 7. കടുക് - 1 ടേബിള്‍ സ്പൂണ്‍ 8. കറിവേപ്പില - 1 തണ്ട് 9. മുളകുപൊടി - അര ടേബിള്‍ സ്പൂണ്‍ 10. ഉപ്പ് - പാകത്തിന് 11. തേങ്ങാപ്പാല്‍ - അരക്കപ്പ് തയാറാക്കുന്ന വിധം മുട്ട പുഴുങ്ങി തോടുകളയുക. ഓരോ മുട്ടയും രണ്ടായി മുറിച്ചുവയ്ക്കുക. ചീനച്ചട്ടി ചൂടാക്കി മല്ലി, ഗ്രാമ്പൂ, ഏലയ്ക്കാ അരി എന്നിവ എണ്ണയില്ലാതെ വറക്കുക. മസലക്കൂട്ട് മൂത്ത് തുടങ്ങുമ്പോള്‍ തേങ്ങ പൊടിയായി ചുരണ്ടിയതും ചേര്‍ത്ത് തവിട്ടു നിറമാകുന്നതുവരെ വറുത്തെടുക്കണം. അടുപ്പില്‍ നിന്ന് വാങ്ങി തണുത്തതിനു ശേഷം തേങ്ങാപ്പാല്‍ ഒഴിച്ചു കുറച്ചു നേരം വയ്ക്കുക. അതിനു ശേഷം അപ്പത്തിനും മറ്റും ഉപയോഗിക്കാം.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: The Recipe Corner Sun Apr 03, 2016 3:22 pm | |
| kandapade kondangu paste cheytholum.. enik ith ingane kuthiyirunnu vayikkanonnum mela... items ethokkeyannu okke thiranju pidikkan valya menakkedanne | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon Apr 04, 2016 9:24 am | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Sun Apr 10, 2016 4:48 pm | |
| പഞ്ചാബി കടി വിത്ത് പക്കോര ചേരുവകള്‍:
- കടലമാവ് -1 കപ്പ്
- ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
- ജീരകം -അര ടീസ്പൂണ്‍
- മുളകുപൊടി -അര ടീസ്പൂണ്‍
- ഇഞ്ചി ഗ്രേറ്റ് ചെയ്തത് -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല് ടീസ്പൂണ്‍
- പച്ചമുളക് -1 എണ്ണം, പൊടിയായരിഞ്ഞത്.
- എണ്ണ -പാകത്തിന്
- ഉപ്പ് -പാകത്തിന്
‘കടി’ തയാറാക്കാന്‍ വേണ്ട ചേരുവകള്‍:
- കടലമാവ് -അര കപ്പ്
- സവാള -1 കപ്പ് പൊടിയായരിഞ്ഞത്.
- തക്കാളി -അര കപ്പ് പൊടിയായരിഞ്ഞത്.
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
- കസൂരി മത്തേി -1 ടീസ്പൂണ്‍
- കടുക് -1 ടീസ്പൂണ്‍
- മുളകുപൊടി -1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി, ജീരകം -അര ടീസ്പൂണ്വീതം
- 1 ഇഞ്ച് നീളത്തില്‍ ഉള്ള പട്ട -1 എണ്ണം
- ഗ്രാമ്പൂ -2 എണ്ണം
- തൈര് -2 കപ്പ്
- എണ്ണ -വറുക്കാന്‍
- ഉപ്പ് -പാകത്തിന്
- ഉണക്കമുളക് -2 എണ്ണം, രണ്ടായി മുറിച്ചത്
- കറിവേപ്പില -1 തണ്ട്; ഉതിര്‍ത്തത്
പക്കോര തയാറാക്കുന്നവിധം:
പക്കോരക്കുള്ള ചേരുവകളെല്ലാം ഒരു ബൗളില്‍ ഇടുക. വെള്ളം പാകത്തിന് ചേര്‍ത്ത് കട്ടിയായ ഒരു ബാറ്റര്‍ തയാറാക്കുക. ഒരു സ്പൂണ്‍കൊണ്ട് ഇതില്‍ കുറേശ്ശേ എടുത്ത് തിളച്ച എണ്ണയിലേക്കിട്ട് കരുകരുപ്പാകുംവരെ വറുത്ത് കോരുക.‘കടി’ തയാറാക്കുന്നവിധം:
തൈരില്‍ മൂന്ന് കപ്പ് വെള്ളം, മഞ്ഞള്‍, ഉപ്പ്, മുളകുപൊടി, കടലമാവ് എന്നിവ ചേര്‍ത്ത് നന്നായടിക്കുക. മയമാകുംവരെ അടിച്ച് 30 മിനിറ്റ് വെക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ വെള്ളവും ചേര്‍ത്ത് പാത്രത്തില്‍ ഒട്ടിപ്പിടിക്കുന്നത് തടയുക. ചെറുതീയില്‍ രണ്ട് മിനിറ്റ് വെച്ച് തുടരെ ഇളക്കുക. മഞ്ഞള്‍, ഗരംമസാല, മുളകുപൊടി, ഉപ്പ്, തക്കാളി എന്നിവ ചേര്‍ത്ത് മയമാകുംവരെ വേവിക്കുക. തൈര് മിശ്രിതം ചേര്‍ത്ത് തിളക്കുംവരെ ഇളക്കുക. പത്ത് മിനിറ്റ് ചെറുതീയില്‍വെച്ച് തുടരെ ഇളക്കുക. ഉലുവയില ഉണക്കിയത് ചേര്‍ത്ത് എല്ലാം യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടുപ്പത്ത് വെച്ചശേഷം വാങ്ങി മല്ലിയിലയിട്ടലങ്കരിക്കാം. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: The Recipe Corner Mon Apr 11, 2016 4:51 pm | |
| ithrem budhumuttano? kettiyiitirkkunna oru pattiyude atduthekku chennal pore
yppo kadi kitty ennu choycha mathy | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon Apr 11, 2016 4:55 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: The Recipe Corner Mon Apr 11, 2016 4:57 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: The Recipe Corner Mon Apr 11, 2016 4:58 pm | |
| Ini punjabi kadikkanel ..... | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: The Recipe Corner Mon Apr 11, 2016 5:07 pm | |
| | |
| | | unnikmp Forum Boss
| Subject: Re: The Recipe Corner Mon Apr 11, 2016 5:11 pm | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon Apr 11, 2016 5:12 pm | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon Apr 11, 2016 5:13 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: The Recipe Corner Mon Apr 11, 2016 5:30 pm | |
| | |
| | | Ammu Forum Boss
| Subject: Re: The Recipe Corner Mon May 16, 2016 10:36 am | |
| മക്കി കി റൊട്ടി, സര്‍സൊ കാ സാഗ്, ചാജ്
(ചോളച്ചപ്പാത്തി, കടുകിലക്കറി, സംഭാരം)
വടക്കേയിന്ത്യന്‍ ഭക്ഷണ വിഭവങ്ങളിലേറെയും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ളതാണ്. തണുപ്പുള്ളപ്പോള്‍ സുലഭമായി കിട്ടുന്ന പല പഴങ്ങളും പച്ചക്കറികളും ചൂടുകാലത്ത് കിട്ടാറില്ല. തിരിച്ചുമതേ. കാലാവസ്ഥകളുടെ മാറ്റം മാത്രമല്ല രുചികൂടി ചില ഭക്ഷണ വിഭവങ്ങളുടെ കോമ്പിനേഷന്‍ അടിസ്ഥാനമാവുന്നു. ഈ കോമ്പിനേഷന്‍ തണുപ്പിന്റേതാകുന്നത് സാഗ് തണുപ്പ് സീസണിലേ കിട്ടുകയുള്ളൂ എന്നതുകൊണ്ടാണ്. സാഗ് എന്നാല്‍ ഇലക്കറികള്‍. സര്‍സൊ കടുകിലയാണ്. മക്കി ചോളപ്പൊടി. ഇതിനൊപ്പം തൈര് ഉപയോഗിച്ചുണ്ടാക്കുന്ന ചാജ് കൂടിയാവുമ്പോള്‍ രുചി പൂര്‍ണമാവുന്നു.ചേരുവകൾ:
- ചോളപ്പൊടി -500 ഗ്രാം
- മുളകുപൊടി -അര ടേബ്ൾ സ്പൂണ്‍
- മല്ലിപ്പൊടി -1 ടേബ്ൾ സ്പൂണ്‍
- ശുദ്ധമായ നെയ്യ് -100 ഗ്രാം
- തൈര് -250 ഗ്രാം
- ഉപ്പ് -ആവശ്യത്തിന്
- കടുകില -1 കിലോ
- പാലക് ചീര -1 കിലോ
- ഉലുവച്ചീര -500 ഗ്രാം
- വാസ്തുചീര -500 ഗ്രാം
- സോയ ഇല -250 ഗ്രാം
- ഉള്ളി -300 ഗ്രാം
- വെളുത്തുള്ളി -25 ഗ്രാം
- ഇഞ്ചി -50 ഗ്രാം
- പച്ചമുളക് -25 ഗ്രാം
ആദ്യം സാഗ് ഉണ്ടാക്കുന്ന വിധമാവാം
ഇലക്കറികളെല്ലാം കഴുകി വൃത്തിയാക്കി അരിഞ്ഞുവെക്കുക. വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും ഉള്ളിയുമെല്ലാം അരിഞ്ഞു വെക്കുക. ഒരു പ്രഷര്‍കുക്കറില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഇലകളെല്ലാം ഇട്ടശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയില്‍നിന്ന് കുറച്ചെടുത്ത് ഇലകള്ക്കൊപ്പമിട്ട് ആവശ്യത്തിനുപ്പുമിട്ട് വേവിക്കുക. രണ്ടു വിസില്‍ മതിയാവും. ആവി പോയശേഷം കുക്കര്‍ തുറന്ന് അതിലേക്ക് രണ്ടു ടേബ്ള്‍ സ്പൂണ്‍ ചോളപ്പൊടി വിതറി നന്നായി ഇളക്കുക. പിന്നീട് ഈ കൂട്ട് മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് വീണ്ടും 15 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ചു ചൂടാക്കി അതില്‍ അരിഞ്ഞ വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സാഗ് മുഴുവനുമിട്ട് ഇളക്കുക. സര്‍സൊ കാ സാഗ് തയാറായിക്കഴിഞ്ഞു.ഇനിയുണ്ടാക്കേണ്ടത് മക്കി കി റൊട്ടി
ചോളപ്പൊടിയില്‍ അല്പം ഉപ്പിട്ട് ചൂടുവെള്ളത്തില്‍ കുഴച്ച് മാവാക്കണം. ഇരുകൈയിലും അല്പം എണ്ണപുരട്ടി കുറച്ച് വെള്ളവും തൊട്ട് അല്പം മാവെടുത്തുരുട്ടി കൈവെള്ളയില്‍ വെച്ചുതന്നെ വട്ടത്തില്‍ പരത്തിയെടുത്ത് ചൂടുതവയിലിട്ടു ചുട്ടെടുക്കണം. തിരിച്ചും മറിച്ചുമിട്ട് നന്നായി വേവിച്ച് നെയ്യ് പുരട്ടിയെടുക്കുന്നതോടെ മക്കി കി റൊട്ടി തയാര്‍. മാവ് ഇതേ മട്ടില്‍ത്തന്നെ പരത്തി തിളച്ച എണ്ണയിലിട്ട് പൂരിയും ഉണ്ടാക്കാം. ചൂടോടെ കഴിക്കണം മക്കി കി റൊട്ടി. അതുകൊണ്ട് റൊട്ടി തയാറാക്കുന്നതിനിടെ തന്നെ ചാജ് ഉണ്ടാക്കാം. തൈര് മിക്സിയിലിട്ട് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചു വെച്ചതിലേക്ക് ജീരകം എണ്ണയില്ലാതെ വറുത്തുപൊടിച്ചതിട്ട് ഇളക്കിയെടുത്താല്‍ ചാജ് ആയി. | |
| | | Sponsored content
| Subject: Re: The Recipe Corner | |
| |
| | | | The Recipe Corner | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |