സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
KANNUR AIRPORT - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
KANNUR AIRPORT - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
KANNUR AIRPORT - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
KANNUR AIRPORT - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
KANNUR AIRPORT - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
KANNUR AIRPORT - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
KANNUR AIRPORT - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
KANNUR AIRPORT - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
KANNUR AIRPORT - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
KANNUR AIRPORT - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
KANNUR AIRPORT - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
KANNUR AIRPORT - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
KANNUR AIRPORT - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
KANNUR AIRPORT - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
KANNUR AIRPORT - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
KANNUR AIRPORT - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
KANNUR AIRPORT - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
KANNUR AIRPORT - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
KANNUR AIRPORT - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
KANNUR AIRPORT - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
Ammu
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
vipinraj
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
sandeep
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
shamsheershah
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
Neelu
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
Binu
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
unnikmp
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
midhun
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
Greeeeeshma
KANNUR AIRPORT - Page 2 Vote_lcapKANNUR AIRPORT - Page 2 Voting_barKANNUR AIRPORT - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 KANNUR AIRPORT

Go down 
+20
nettooraan
parutty
Abhijit
Neelu
Laila N
jaykvjay
Ammu
The Sorcerer
gauri
jenny
anizham
Sheeja
jamesp
sunder
Parthan
drizzle
nairsrikanth
shamsheershah
sandeep
vipinraj
24 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
jenny
Forum Boss
Forum Boss
jenny


Location : Bangalore

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyWed Dec 15, 2010 4:16 pm

AmbadI wrote:
jenny wrote:
kannur airport...lucky kannur... KANNUR AIRPORT - Page 2 608472

njangalude pathanamthittayum airport verum KANNUR AIRPORT - Page 2 618981

keralathil airport thatti thadanju nadakkan sthalam undavo KANNUR AIRPORT - Page 2 22974

namukku pinne aeroplane mathinne...marketil okke pokan KANNUR AIRPORT - Page 2 143614
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyWed Dec 15, 2010 4:17 pm

jenny wrote:
AmbadI wrote:
jenny wrote:
kannur airport...lucky kannur... KANNUR AIRPORT - Page 2 608472

njangalude pathanamthittayum airport verum KANNUR AIRPORT - Page 2 618981

keralathil airport thatti thadanju nadakkan sthalam undavo KANNUR AIRPORT - Page 2 22974

namukku pinne aeroplane mathinne...marketil okke pokan KANNUR AIRPORT - Page 2 143614

vendi verum allathe ithil ellam povan ulla aalkkre kittande KANNUR AIRPORT - Page 2 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyWed Dec 15, 2010 11:47 pm


വിമാനത്താവള ശിലാസ്ഥാപനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കൂട്ടത്തോടെയെത്തുന്ന ചടങ്ങിന് സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകുമെങ്കിലും പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലാവില്ലെന്ന് എം.എല്‍.എ പറഞ്ഞു.
മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ കാര ഇടിപ്പീടികക്കു സമീപം ഒരുക്കുന്ന ഓഡിറ്റോറിയത്തിലാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുക. വേദിയും ഓഡിറ്റോറിയവും അവസാനവട്ട ഒരുക്കത്തിലാണ്. 60 വി.ഐ.പികള്‍ക്ക് ഇരിക്കാവുന്ന വേദിയാണ് തയാറാകുന്നത്. വേദി ഇലക്‌ട്രോണിക്‌സ് വാള്‍കൊണ്ട് അലംകൃതമായിരിക്കും. വേദിക്കു തൊട്ടുമുന്നില്‍ വി.ഐ.പികള്‍ക്ക് ഇരിക്കാന്‍ 100 സീറ്റ് ഒരുക്കും. അതിനു പിന്നില്‍ ജനപ്രതിനിധികള്‍ക്കും വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്കുമായി 1000 സീറ്റാണ് നിരത്തുന്നത്. പിറകില്‍ പൊതുജനങ്ങള്‍ക്കായി 7000 സീറ്റും ഒരുക്കും. സ്ഥലം തട്ടുകളാക്കി ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനാല്‍ മുഴുവനാളുകള്‍ക്കും ചടങ്ങ് വീക്ഷിക്കാനാവും.
വി.ഐ.പി ലോഞ്ചിനോട് ചേര്‍ന്ന് ആര്‍മിയുടെയും ഡി.എസ്.സിയുടെയും ബാന്‍ഡ്‌മേളം, പന്തലിന്റെ വിവിധ ഭാഗങ്ങളില്‍ ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയുണ്ടാകും.
കുടുംബശ്രീയുടെ മൂന്നു വില്‍പന സ്റ്റാളുകളും സൗജന്യ കുടിവെള്ള വിതരണവുമുണ്ടായിരിക്കും. ചടങ്ങിനു മുന്നോടിയായുള്ള പ്രാര്‍ഥനയും സ്വാഗതഗാനവും രണ്ട് ടീമുകളായി പരിശീലിച്ചുവരുകയാണ്. പ്രത്യേക യൂനിഫോമിലാണ് ഇവര്‍ അണിനിരക്കുക. തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പൊതുജനങ്ങള്‍ രാവിലെ 10 മണിക്കു മുമ്പ് ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് എം.എല്‍.എ അറിയിച്ചു. 11 മണിക്കാണ് ചടങ്ങ് നടക്കുക. മട്ടന്നൂരില്‍നിന്ന് ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഷട്ടില്‍ സര്‍വീസ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രസ്തുത സ്ഥലത്തേക്ക് യാത്രാസൗകര്യമുണ്ടാവും.
വി.ഐ.പികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനകീയ ഉല്‍സവമാക്കി മാറ്റുന്ന പരിപാടിയുടെ പ്രചാരണവും സജീവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
വര്‍ണാഭമായ 5000 പോസ്റ്ററുകള്‍, കാര്യപരിപാടികള്‍ അടങ്ങുന്ന 5000 നോട്ടീസ് എന്നിവ തയാറായി. കണ്ണൂര്‍, തലശ്ശേരി താലൂക്കുകളില്‍ രണ്ടു ദവസം അനൗണ്‍സ്‌മെന്റ് ഉണ്ടാകും. വായാന്തോട് മുതല്‍ കീഴല്ലൂര്‍ വരെ തുണികൊണ്ടുള്ള ഡക്കറേഷനാണ് ഒരുക്കുന്നത്. ചടങ്ങിനെത്തുന്ന മുഴുവനാളുകള്‍ക്കും നാട്ടുകാര്‍ മധുരം വിതരണം ചെയ്യും.
വായാന്തോട് മുതല്‍ കാരവരെ റോഡ് ടാറിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മട്ടന്നൂര്‍ കോളജ് ഗ്രൗണ്ടില്‍ ഹെലിപാഡ് നിര്‍മാണവും കോളജ് റോഡ് അറ്റകുറ്റപ്പണിയും നടന്നുവരുകയാണ്.
പ്രോജക്ട് എന്‍ജിനീയര്‍ എം.കെ.എ. അസീസ്, കിയാല്‍ എന്‍ജിനീയര്‍ പി. ബാലന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി പ്രോജക്ട് എന്‍ജിനീയര്‍ കെ.എസ്. ഷിബുകുമാര്‍, കിന്‍ഫ്ര നോഡല്‍ ഓഫിസര്‍ കെ.വി. ഗംഗാധരന്‍, ടി. അജയകുമാര്‍, എസ്. ജയകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyThu Dec 16, 2010 10:47 pm


കണ്ണൂര്‍ വിമാനത്താവളത്തിന് ശിലാസ്ഥാപനം നാളെ; എങ്ങും ആവേശ ലഹരി

കണ്ണൂര്‍:ഉത്തര മലബാറിന്റെ പുതിയ ചരിത്രമെഴുതുന്ന മുഹൂര്‍ത്തത്തിന് സമയമായി. വെള്ളിയാഴ്ച 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശിലയിടുമ്പോള്‍ അതൊരു മഹോത്സവമാക്കാനുള്ള ഒരുക്കങ്ങളാണ് എവിടെയും. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഭരണ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം ഒത്തുചേരും. സാക്ഷികളാവാന്‍ നാട്ടുകാരും ഒഴുകിയെത്തും.

മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡിലെ പദ്ധതിപ്രദേശത്താണ് ശിലാസ്ഥാപന ചടങ്ങിനുള്ള വേദി ഒരുങ്ങുന്നത്. 15,000 പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. ചുറ്റുമതില്‍ നിര്‍മാണം കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ലോഗോ പ്രകാശനം കേന്ദ്ര മന്ത്രി ഇ.അഹമ്മദും നിര്‍വഹിക്കും. കെ.സുധാകരന്‍ എം.പിക്ക് നല്‍കിയാണ് പ്രകാശനം. പുനരധിവാസത്തിന് വേണ്ടിയുള്ള ഫണ്ട് കൈമാറ്റം കെ.കെ.ശൈലജ എം.എല്‍.എ.ക്ക് ചെക്ക് നല്‍കി ധന മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ തീറാധാരം കൈമാറും.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര മന്ത്രിമാരായ സി.എം.ഇബ്രാഹിം, ഒ.രാജഗോപാല്‍, മുന്‍ മന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പദ്ധതിപ്രദേശത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഗ്രീന്‍ ബെല്‍ട്ട് പദ്ധതിക്ക് തുടക്കംകുറിക്കും. സംസ്ഥാന മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, പി.കെ.ശ്രീമതി, എളമരം കരീം, വി.സുരേന്ദ്രന്‍ പിള്ള, എം.പി.മാരായ കെ.സുധാകരന്‍, പി.കരുണാകരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. വിമാനത്താവള പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ആശംസിക്കും.

പ്രമുഖ രാഷ്ട്രീയ നേതാക്കളും വാണിജ്യ പ്രമുഖരും ആശംസ നേരാനായി ചടങ്ങിനെത്തുമെന്ന് ജില്ലാ കളക്ടര്‍ വി.കെ.ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം രണ്ടുവര്‍ഷത്തിനകം ഒരുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. നിര്‍ദിഷ്ട തലശ്ശേരി-മൈസൂര്‍ റെയില്‍വേയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ വിമാനത്താവള പരിസരംവരെ റെയില്‍പ്പാത പണിയണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. വിമാനത്താവളത്തിലേക്ക് മാത്രമായുള്ള ഗ്രീന്‍ ഫീല്‍ഡ് റോഡിനെക്കുറിച്ചും പഠനം നടക്കുന്നു.

ശിലാസ്ഥാപന ചടങ്ങിനെത്തുന്നവര്‍ക്കായി പദ്ധതിപ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി. പ്രത്യേക ബസ് സര്‍വീസ് നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് വന്നിറങ്ങാനായി മട്ടന്നൂര്‍ കോളേജ് ഗ്രൗണ്ടില്‍ ഹെലി പാഡും സജ്ജമായി. 10000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. എ.ഡി.എം. പി.കെ.സുധീര്‍ബാബു, ആര്‍.ഡി.ഒ. അബ്ദുള്‍ നാസര്‍, ഡെപ്യൂട്ടി കളക്ടര്‍ റഹ്മത്ത് നസീം, കിയാല്‍ പ്രോജക്ട് എന്‍ജിനിയര്‍ എം.കെ.എ.അസീസ്, കിന്‍ഫ്ര പ്രതിനിധി കെ.വി.ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു
Back to top Go down
gauri
Forum Boss
Forum Boss
gauri



KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyThu Dec 16, 2010 10:49 pm

jenny wrote:
AmbadI wrote:
jenny wrote:
kannur airport...lucky kannur... KANNUR AIRPORT - Page 2 608472

njangalude pathanamthittayum airport verum KANNUR AIRPORT - Page 2 618981

keralathil airport thatti thadanju nadakkan sthalam undavo KANNUR AIRPORT - Page 2 22974

namukku pinne aeroplane mathinne...marketil okke pokan KANNUR AIRPORT - Page 2 143614
adutha varsham manisir onnu minister ayikkotte... njangal palayil airport paniyum... ;)
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyThu Dec 16, 2010 10:53 pm

gauri wrote:
jenny wrote:
AmbadI wrote:
jenny wrote:
kannur airport...lucky kannur... KANNUR AIRPORT - Page 2 608472

njangalude pathanamthittayum airport verum KANNUR AIRPORT - Page 2 618981

keralathil airport thatti thadanju nadakkan sthalam undavo KANNUR AIRPORT - Page 2 22974

namukku pinne aeroplane mathinne...marketil okke pokan KANNUR AIRPORT - Page 2 143614
adutha varsham manisir onnu minister ayikkotte... njangal palayil airport paniyum... ;)

manthraiyavanel angeru palayanam cheyyendi varum KANNUR AIRPORT - Page 2 143614
Back to top Go down
anizham
Forum Boss
Forum Boss
anizham



KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyFri Dec 17, 2010 12:23 am

vipinraj wrote:
gauri wrote:
jenny wrote:
AmbadI wrote:
jenny wrote:
kannur airport...lucky kannur... [You must be registered and logged in to see this image.]

njangalude pathanamthittayum airport verum [You must be registered and logged in to see this image.]

keralathil airport thatti thadanju nadakkan sthalam undavo [You must be registered and logged in to see this image.]

namukku pinne aeroplane mathinne...marketil okke pokan [You must be registered and logged in to see this image.]
adutha varsham manisir onnu minister ayikkotte... njangal palayil airport paniyum... [You must be registered and logged in to see this image.]

manthraiyavanel angeru palayanam cheyyendi varum [You must be registered and logged in to see this image.]

eyi....adutha varsham manthry thanneya [You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyFri Dec 17, 2010 8:25 am

anizham wrote:
vipinraj wrote:
gauri wrote:
jenny wrote:
AmbadI wrote:


keralathil airport thatti thadanju nadakkan sthalam undavo [You must be registered and logged in to see this image.]

namukku pinne aeroplane mathinne...marketil okke pokan [You must be registered and logged in to see this image.]
adutha varsham manisir onnu minister ayikkotte... njangal palayil airport paniyum... [You must be registered and logged in to see this image.]

manthraiyavanel angeru palayanam cheyyendi varum [You must be registered and logged in to see this image.]

eyi....adutha varsham manthry thanneya [You must be registered and logged in to see this image.]

mukyan aavanam....athaavan ponilla....ordinary manthri aayitt ithinu munbum undayille???no use... KANNUR AIRPORT - Page 2 5267
Back to top Go down
anizham
Forum Boss
Forum Boss
anizham



KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyFri Dec 17, 2010 11:04 am

vipinraj wrote:
anizham wrote:
vipinraj wrote:
gauri wrote:
jenny wrote:


namukku pinne aeroplane mathinne...marketil okke pokan [You must be registered and logged in to see this image.]
adutha varsham manisir onnu minister ayikkotte... njangal palayil airport paniyum... [You must be registered and logged in to see this image.]

manthraiyavanel angeru palayanam cheyyendi varum [You must be registered and logged in to see this image.]

eyi....adutha varsham manthry thanneya [You must be registered and logged in to see this image.]

mukyan aavanam....athaavan ponilla....ordinary manthri aayitt ithinu munbum undayille???no use... [You must be registered and logged in to see this image.]
ipravashyam kurchoody adhikaram koodum... PJ.Joshephum koode undelloo [You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyFri Dec 17, 2010 7:00 pm


കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തി


മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരും രാഷ്ട്രീയസാമൂഹിക നേതാക്കളും അടക്കം നിരവധിപേര്‍ പങ്കെടുത്തു. കണ്ണൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മട്ടന്നൂരിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.

മലബാര്‍ മേഖലയുടെ വികസനത്തിന് കണ്ണൂര്‍ വിമാനത്താവളം സുപ്രധാന പങ്കുവഹിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കും. വിമാനത്താവളത്തിന് ഭൂമി നല്‍കിയവര്‍ക്കുവേണ്ടി തയ്യാറാക്കിയ പുനരധിവാസ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വ്യോമയാന മേഖല ആറു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച കൈവരിച്ചുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായുള്ള കാത്തിരിപ്പിനും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണ് വിമാനത്താവളം എന്ന ആശയം യാഥാര്‍ഥ്യമാവുന്നത്. 1996 ജനവരി 19ന് മലയാളിയായ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളം ആദ്യമായി പ്രഖ്യാപിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാറും നീക്കങ്ങള്‍ ആരംഭിച്ചു. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ചെയര്‍മാനായി വിമാനത്താവളത്തിനുവേണ്ടി സര്‍വകക്ഷി കര്‍മ സമിതി രൂപംകൊണ്ടു. എങ്കിലും പ്രവര്‍ത്തനം സര്‍ക്കാര്‍തലത്തില്‍ ഏറെ പുരോഗമിച്ചില്ല.

2005 ഏപ്രില്‍ 29നാണ് കേന്ദ്ര മന്ത്രിസഭ വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 192 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. വി.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമി ഏറ്റെടുക്കാനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ഫാസ്റ്റ് ട്രാക്കില്‍ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. 2008 ജൂലായില്‍ എയര്‍ഇന്ത്യ മുന്‍ ചെയര്‍മാന്‍ വി.തുളസീദാസ് വിമാനത്താവളം സ്‌പെഷല്‍ ഓഫീസറായി നിയമിക്കപ്പെട്ടു.

ഇതിനകം 198 കോടി രൂപയോളം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. മുഖ്യമന്ത്രി ചെയര്‍മാനായി 'കിയാല്‍' എന്ന കമ്പനിയും ഇതിനകം രൂപവത്കരിക്കപ്പെട്ടു. സംയുക്ത പങ്കാളിത്ത വ്യവസ്ഥയില്‍ വിമാനത്താവളം പണിയാമെന്ന കരാറിലാണ് 2010 ഫിബ്രവരി 27ന് 'കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്' (കിയാല്‍) എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി നിലവില്‍വന്നത്.

Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptyFri Dec 17, 2010 11:46 pm

KANNUR AIRPORT - Page 2 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:44 am

കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനക്കുതിപ്പിന്റെ പ്രതീകം-മുഖ്യമന്ത്രി

[You must be registered and logged in to see this image.]

മട്ടന്നൂര്‍: കേരളത്തിന്റെയാകെ വികസനക്കുതിപ്പിന്റെ പ്രതീകമാണ് കണ്ണൂര്‍ വിമാനത്താവളമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവിച്ചു. വിമാനത്താവളത്തിന് മൂര്‍ഖന്‍ പറമ്പില്‍ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവുമധികം വിമാനയാത്രക്കാരുള്ള മേഖലയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം മലയാളികളില്‍ 14 ശതമാനവും കണ്ണൂര്‍ ജില്ലക്കാരാണ്. 18 ശതമാനമുള്ള മലപ്പുറം, കഴിഞ്ഞാല്‍ രണ്ടാമതാണ് കണ്ണൂര്‍ ജില്ല. കൈത്തറി, സുഗന്ധദ്രവ്യങ്ങള്‍, മത്സ്യ ഉല്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും സാധ്യതയേറെയാണ്.

അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി ആരംഭിക്കുന്നതിനായി 450 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി തുടങ്ങി. തുറമുഖ പദ്ധതി നടപ്പാക്കാന്‍ പണം കണ്ടെത്താന്‍ എസ്.ബി.ടി.യുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അടുത്ത ദിവസം രൂപവത്കരിക്കും. ദേശീയ ജലപാത നീലേശ്വരം വരെ നീട്ടുന്നതിനുള്ള പ്രവൃത്തി ത്വരപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ഓഹരി ഏതെങ്കിലും വ്യക്തിയിലോ സ്വകാര്യ സ്ഥാപനത്തിലോ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് മൂര്‍ഖന്‍പറമ്പില്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനും 23 ശതമാനം പൊതുമേഖലയ്ക്കും രണ്ട്ശതമാനം സര്‍ക്കാരിന് പങ്കാളിത്തമുള്ള ഇന്‍കലിനും 49 ശതമാനം സ്വകാര്യ മേഖലയ്ക്കുമാണ്.

സ്വകാര്യ മേഖലയിലെ ഓഹരിയില്‍ ഓഹരി കേന്ദ്രീകരണം അനുവദിക്കില്ലെന്ന് മാത്രമല്ല നിര്‍ണായക സ്ഥാനം നിക്ഷിപ്തമാക്കാനും അനുവദിക്കില്ല. ഓഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത ദിവസം ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്ത്തീരുമാനിക്കും -മുഖ്യമന്ത്രി പറഞ്ഞു.





Last edited by vipinraj on Sat Dec 18, 2010 8:50 am; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:45 am


ഓഹരി കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കണം -മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി 'സിയാല്‍' മാതൃകയില്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിമാനത്താവളത്തിന്റെ ഓഹരി ഏതാനും വ്യക്തികളുടെ കൈകളില്‍ മാത്രം ഒതുങ്ങാന്‍ അനുവദിക്കരുത്. ഓഹരി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നൂറ് ശതമാനം സുതാര്യമായിരിക്കണം. മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തര മന്ത്രിയും ഇതിന് നടപടിയെടുക്കണം.

കണ്ണൂര്‍ വിമാനത്താവളം മലബാറിന്റെ വികസനത്തില്‍ നാഴികക്കല്ലാവും. കൂട്ടായ്മയുടെ വിജയമാണിത്. കേരളത്തിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:46 am


വ്യോമയാന രംഗത്ത് വന്‍ തൊഴില്‍ സാധ്യത-മന്ത്രി പ്രഫുല്‍ പട്ടേല്‍

മട്ടന്നൂര്‍: ഐ.ടി., ടെലികോം മേഖല പോലെ വ്യോമയാന രംഗത്തും വന്‍തൊഴിലവസരമാണ് യുവജനങ്ങളെ കാത്തിരിക്കുന്നതെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ആറര വര്‍ഷം കൊണ്ട് വ്യോമയാന മേഖല 400 ശതമാനം വളര്‍ന്നു. ആഗോള വ്യോമയാന രംഗത്ത് ഇന്ത്യ ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. വൈകാതെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തും. ഇതുവഴി തുറന്ന് കിട്ടുന്ന തൊഴിലവസരം കേരളത്തിനും പ്രയോജനപ്പെടുത്താം.

വിദേശ മലയാളികള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. മംഗലാപുരത്തും കോഴിക്കോട്ടും വിമാനത്താവളങ്ങളുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ണൂരില്‍ വിമാനത്താവളം അനുവദിച്ചത് ഇത് കണക്കിലെടുത്താണ്. ഭാവിയുടെ വിമാനത്താവളമാണ് കണ്ണൂരിലേത്. അമ്പത് വര്‍ഷമെങ്കിലും മുന്നില്‍ക്കണ്ടുവേണം പദ്ധതി തയ്യാറാക്കാന്‍. ഇപ്പോള്‍ 2-3 ശതമാനം പേര്‍ മാത്രമാണ് പറക്കുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ വിമാനങ്ങളെ ആശ്രയിക്കും. യാത്രയ്ക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും സാധ്യതയേറെയാണ്. എല്ലാവരും ഒന്നിച്ചുനിന്നാല്‍ വിമാനത്താവളം വേഗം യാഥാര്‍ഥ്യമാവും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ പരിഹാരമാകും. എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാന്‍ നടപടിയായി. എന്‍ജിനീയറിങ് സംവിധാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മാറ്റുന്ന ജോലികള്‍ നടക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സിന്റെ സര്‍വീസിന് കൂടുതല്‍ വിശ്വാസ്യത കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:47 am


വിമാനത്താവളത്തിലേക്ക് റെയില്‍പ്പാത: സര്‍വേനടത്തും -മന്ത്രി അഹമ്മദ്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍പ്പാത നിര്‍മാണത്തിന് സര്‍വേനടത്താമെന്ന് റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍വേ വരാതെ റെയില്‍വെലൈന്‍ വരില്ല. ഇനി സര്‍വേവന്നാലും റെയില്‍വേലൈന്‍ വരണമെന്നുമില്ല. വിമാനത്താവളത്തിലേക്ക് റെയില്‍വേലൈന്‍ സ്ഥാപിക്കാന്‍ കഴിയുന്നതെല്ലാംചെയ്യും -അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മലയാളികളും വിമാനത്താവളക്കമ്പനിയില്‍ ഓഹരിയെടുക്കാന്‍ താത്പര്യംപ്രകടിപ്പിച്ചിട്ടുണ്ട്. ഓഹരിയുടെ ഒരുഭാഗം അവര്‍ക്കുംനല്‍കണം. പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തം ഏറ്റവും സ്വീകാര്യമാണെന്നും വികസനത്തില്‍ കണ്ണൂരിലെ കൂട്ടായ്മ മാതൃകാപരമാണെന്നും അദ്ദേഹംപറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവുംവലിയ വിമനത്താവളമാവും മൂര്‍ഖന്‍പറമ്പില്‍. വിമാനത്താവളത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കും.

വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് പുതിയ റെയില്‍വേലൈന്‍ സ്ഥാപിക്കണമെന്ന് മന്ത്രി കേന്ദ്രറെയില്‍വേ സഹമന്ത്രി ഇ.അഹമ്മദിനോട് അഭ്യര്‍ഥിച്ചു. റെയില്‍വേ സ്റ്റേഷനായി വിമാനത്താവള പദ്ധതി പ്രദേശത്ത് സ്ഥലം ലഭ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:49 am


കണ്ണൂരും പറന്നുയരുന്നു

മട്ടന്നൂര്‍: ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം.

നാട്ടിന്റെ ചരിത്രം മാറ്റിയെഴുതാന്‍പോകുന്ന സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയാവാന്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സും നിറയെ ആഹ്ലാദവുമായി നാടാകെ എത്തിയിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

സൈന്യത്തിന്റെ ബാന്‍ഡ് മേളവും കേരളത്തിന്റെ പഞ്ചവാദ്യവും ഒരുക്കിയ മേളക്കൊഴുപ്പില്‍ ചടങ്ങ് തുടങ്ങുന്നതിന് വളരെമുമ്പുതന്നെ കൂറ്റന്‍പന്തല്‍ നിറഞ്ഞിരുന്നു. രാഷ്ട്രീയ-സാമൂഹ്യ-വാണിജ്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ അണിനിരന്ന വേദി ചടങ്ങിന് പൊലിമകൂട്ടി.

പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതില്‍നിര്‍മാണം കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി ഇ.അഹമ്മദ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലോഗോ പ്രകാശനംചെയ്തു. കെ.സുധാകരന്‍ എം.പി. ലോഗോ ഏറ്റുവാങ്ങി. പുനരധിവാസ പ്രദേശത്തെ തീറാധാരം റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍ കൈമാറി. വിമാനത്താവളം ഹരിതാഭമാക്കിമാറ്റാനുള്ള ശ്രമത്തിന് വൃക്ഷത്തൈനട്ടുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിമാരായ സി.എം.ഇബ്രാഹിമും ഒ.രാജഗോപാലും തുടക്കമിട്ടു.

മന്ത്രിമാരായ പി.കെ.ശ്രീമതി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പി.മാരായ കെ.സുധാകരന്‍, പി.കരുണാകരന്‍ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളായി. എം.എല്‍.എ മാരായ കെ.കെ.ശൈലജ, കെ.എം.മാണി, സി.കെ.പി.പത്മനാഭന്‍, എം.പ്രകാശന്‍, എ.പി.അബ്ദുള്ളക്കുട്ടി, കെ.പി.മോഹനന്‍, പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, മുന്‍മന്ത്രി എ.സി.ഷണ്‍മുഖദാസ്, സിവില്‍ എവിയേഷന്‍ സെക്രട്ടറി ഡോ. നസിം സെയ്തി, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ വി.പി.അഗര്‍വാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള, ലീലാഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വിവേക് നായര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ എസ്.ശ്രീധര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ എസ്.രാംനാഥ്, മട്ടന്നൂര്‍ നഗരസഭാധ്യക്ഷ സീന ഇസ്മയില്‍, കീഴല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുസ്മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗെ, കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ദിനകരന്‍ കൊമ്പിലാത്ത് എന്നിവര്‍ ആശംസനേര്‍ന്നു. മുന്‍ ജില്ലാ കളക്ടര്‍ ഇഷിതാറോയ്, രാഷ്ട്രീയ നേതാക്കളായ എം.വി.ജയരാജന്‍, പി.രാമകൃഷ്ണന്‍, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, കെ.രഞ്ജിത്ത്, പുഴക്കല്‍ വാസുദേവന്‍, ഇല്ലിക്കല്‍ അഗസ്തി, പി.പി.ദിവാകരന്‍, പി.ടി.ജോസ്, കെ.സി.ജേക്കബ്, വി.കെ.കുഞ്ഞിരാമന്‍, യു.ബാബുഗോപിനാഥ്, രതീഷ് ചിറക്കല്‍, ടി.ടി.സോമന്‍, കെ.വി.ഹാരിസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കണ്ണൂര്‍ വിമാനത്താവളം സ്‌പെഷല്‍ ഓഫിസര്‍ വി.തുളസീദാസ് പദ്ധതി റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ വി.കെ.ബാലകൃഷ്ണന്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിമാനത്താവളത്തിന്റെ പ്രത്യേക ചുമതലയുള്ള മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതവും ടൂറിസം സെക്രട്ടറി ഡോ. വി.വേണു നന്ദിയും പറഞ്ഞു. പദ്ധതിപ്രദേശത്തേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തിനുവേണ്ടി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തി. കോഴിക്കോട്ടുനിന്ന് ഹെലികോപ്റ്ററിലാണ് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മട്ടന്നൂര്‍ കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ചടങ്ങിനെത്തിയവര്‍ക്കെല്ലാം പാല്പായസംനല്കി. നാടിന്റെ ആഹ്ലാദത്തില്‍ പങ്കുചേരാനെത്തിയ ജനവും ഭരണ-രാഷ്ട്രിയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും മട്ടന്നൂര്‍ പട്ടണത്തെ ഉച്ചവരെ തിരക്കിലാഴ്ത്തി.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:51 am


വിമാനക്കൂലി കുറയ്ക്കണം-മന്ത്രി കോടിയേരി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്ക് വിവിധ വിമാനക്കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേലിന് കത്ത് നല്‍കി.

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ചാര്‍ജ് ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാന ചാര്‍ജിന്റെ ഇരട്ടിയോളമാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളമോ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോ ഒഴിവാക്കി വിദേശ രാജ്യങ്ങളില്‍ ഒഴിവുകാലം ചെലവഴിക്കാന്‍ താല്പര്യപ്പെടുന്നു. ഇത് രാജ്യത്തിനകത്തെ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കും. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ദോഷം ചെയ്യും. അതിനാല്‍ രാജ്യതാല്പര്യം മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ക്ക് മാര്‍ഗരേഖ നല്‍കണമെന്ന് മന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയ്ക്കകത്തെ രണ്ട് കേന്ദ്രങ്ങള്‍ തമ്മിലുള്ള യാത്രാക്കൂലി ഇന്ത്യയില്‍ നിന്ന് ഒരു വിദേശ വിമാനത്താവളത്തിലേക്കുള്ള യാത്രാക്കൂലിയേക്കാള്‍ അധികമാകരുതെന്ന് നിര്‍ദ്ദേശിച്ചാല്‍ അത് ആഭ്യന്തര ടൂറിസത്തിന് കരുത്ത് പകരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:52 am


അതെ, ഇബ്രാഹിമാണ് താരം....

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആവേശംനിറഞ്ഞ തറക്ക
ല്ലിടല്‍ ചടങ്ങില്‍ ശരിക്കും താരമായത് നാട്ടുകാരന്‍ കൂടിയായ മുന്‍കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിം. കാണികളെ മുഴുവന്‍ കൈയിലെടുത്ത് തനി നാടന്‍ശൈലിയില്‍ അദ്ദേഹത്തിന്റെ സരസന്‍ ഡയലോഗുകള്‍ കത്തിക്കയറിയപ്പോള്‍ ജനം ആര്‍ത്തു ചിരിച്ചു. വേദിയില്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും കുടുകുടെ ചിരിക്കുന്നത് കാണാമായിരുന്നു. 1996 ലെ ദേവഗൗഡാ മന്ത്രിസഭയില്‍ സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന സി.എം.ഇബ്രാഹിം ആണ് കണ്ണൂര്‍ വിമാനത്താവളം എന്ന നാട്ടുകാരുടെ ചിരകാല സ്വപ്നത്തിന്റെ പ്രഖ്യാപനംനടത്തിയത്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംഘാടകസമിതി ഇബ്രാഹിമിനെ മറന്നില്ല. വെള്ള ഷര്‍ട്ടും പാന്റും കറുത്ത കട്ടിക്കണ്ണടയുമിട്ട് നിറഞ്ഞചിരിയുമായി വേദിയിലെത്തിയ ഇബ്രാഹിം തന്റെ ഔദ്യോഗികകാലഘട്ടത്തില്‍ എങ്ങനെയാണ് വിമാനത്താവളത്തിന് അംഗീകാരംനേടിയെടുത്തതെന്ന് സരസമായി പറയുകയായിരുന്നു.

സംസ്ഥാനത്ത് മൂന്ന് വിമാനത്താവളമുള്ളപ്പോള്‍ നാലാമതൊന്നെന്തിന് എന്നായിരുന്നു ചിലരുടെചോദ്യം. വിമാനത്താവളത്തിലേക്ക് തലശ്ശേരിയില്‍നിന്ന് റെയില്‍വെ ലൈന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അയമ്മദ് സാഹിബ് പറഞ്ഞത് സര്‍വെവേണം നോക്കാം പരിഗണിക്കാം എന്നൊക്കെയാണ് അതല്ല ഞമ്മക്ക്‌വേണ്ടത്. ഒറപ്പാ വേണ്ടെ. നോക്കാ, പരിഗണിക്കാന്നല്ല, ഞാനാണെങ്കി അപ്പോപറയും റെഡി. പിന്നെയാണ് നോക്കേണ്ടത്. മട്ടനൂരില്‍ വിമാനത്താവളംവേണമെന്ന് പറഞ്ഞപ്പോ ചെലര്പറഞ്ഞു ഓന് ഓന്റ ഓളക്കാണാന്‍ ബരാനാന്ന്. ഇതെന്താ വിമാനണ്ടായിട്ടാഇതുവരെ ഓളെക്കാണാമ്പന്നത്, ഒമ്പത് കുട്ട്യോളും ഉണ്ടായി. സദസ്സിന്റെ കൂട്ടച്ചിരിക്കിടയില്‍ ഇബ്രാഹിം കസറി. പണ്ട് വിമാനത്താവളം ശരിയാക്കാന്ന് പറഞ്ഞപ്പോ മുഖ്യമന്ത്രി നായാനാര്‍ ചോദിച്ചു, എടോ, പുയ്യാപ്ലേ നിനക്ക് പറ്റ്വോന്ന്. ഞാന്‍ അന്നത്തെ എം.പി.മുല്ലപ്പള്ളിയോട് പെട്ടെന്ന് അതിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് സംഗതി ക്ലീനാക്കി. അന്ന് സി.പി.എമ്മും കോണ്‍ഗ്രസ്സും സപ്പോര്‍ട്ട്‌ചെയ്ത സര്‍ക്കാറായതിനാല്‍ സംഗതി എളുപ്പമായി. പാര്‍ട്ടിയും എതിര്‍പ്പുമെല്ലാം ഇലക്ഷന്‍വരെമതി അത് കഴിഞ്ഞാല്‍ നാട്ടിന്റെ വികസനത്തിന് മുന്‍തൂക്കംകൊടുക്കണം. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റും വേണ്ട. അദ്ദേഹംപറഞ്ഞു. ഇതിന്റെ തറക്കല്ലിടല്‍നടക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ കരുതി എന്നെവിളിക്കില്ല. ഏതായാലും എന്നെ മറക്കാതെ വിളിച്ചു, സന്തോഷമായി ഇത് വലിയ വിമാനത്താവളമായി വരും. എയര്‍പോര്‍ട്ടിന്റെ പേരും അന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതായാലും മനസ്സിലുണ്ട് ഇപ്പോ പറയില്ല. ഇബ്രാഹിം പറഞ്ഞു. തലശ്ശേരി മൈസൂര്‍ റെയില്‍വെ മനസ്സിലുണ്ട്. അവസരംവരും. വീണ്ടും കൂട്ടച്ചിരി. എന്റെ പാര്‍ട്ടി ഇപ്പോള്‍ പലര്‍ക്കും അറിയില്ല. ഇപ്പോ കോണ്‍ഗ്രസ്സാണ്. പാര്‍ട്ടി എന്തായിരിക്കട്ടെ പോസ്റ്ററിലല്ലാ നേതാക്കളുടെ ചിത്രങ്ങള്‍വേണ്ടത് ജനങ്ങളുടെ മനസ്സിലാണ്. ഇബ്രാഹിം പറഞ്ഞു. തനി നാടന്‍ ശൈലിയില്‍ കാര്യങ്ങള്‍ സരസമായി അവതരിപ്പിച്ചപ്പോള്‍ മുന്‍മന്ത്രിക്ക് വന്‍ കൈയടി. വേദിയിലും മറ്റുനേതാക്കള്‍ ഇബ്രാഹിമിന് കൈകൊടുക്കുന്നതും കാണാമായിരുന്നു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 8:54 am


സംഘാടകരെ അമ്പരപ്പിച്ച് ജനപ്രവാഹം

[You must be registered and logged in to see this image.]

മട്ടന്നൂര്‍:ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറക്‌വിരിക്കുന്നത് കാണാന്‍ കാര-ഇടിപ്പീടികയിലേക്ക് വെള്ളിയാഴ്ച ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. സംഘാടകര്‍ക്ക് പോലും പ്രതീക്ഷതെറ്റിയ രൂപത്തിലായിരുന്നു ആളുകളുടെ വരവ്. നേവിയുടെയും ഡി.എസ്.സി. യുടെയും ബാന്‍ഡ്‌മേളം കൂടി ആയതോടെ ആളുകള്‍ക്ക് ആവേശംകൂടി.

ഒരു വേള വി.ഐ.പി. ഗാലറിയെ സംരക്ഷിക്കാന്‍ കെട്ടിയ വേലി തകര്‍ന്നുവീഴുമോ എന്ന ആശങ്ക ഉയര്‍ന്നു. സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വേലി തടഞ്ഞുനിര്‍ത്തുകയായിരുന്നു. രാവിലെമുതല്‍ തന്നെ ചടങ്ങ് നടക്കുന്ന ഇടിപ്പീടികയിലെ വേദിയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. 'വി.ഐ.പി' ലോഞ്ചുകള്‍ 'വ്യാജ വി.ഐ.പി.'കള്‍ കൈയേറിയതോടെ യഥാര്‍ഥ വി.ഐ.പി.കള്‍ പലരും വേദിക്ക് പുറത്തായി. വിമാനത്താവളത്തിനായി സ്ഥലവുംവീടും വിട്ടുകൊടുത്ത കുടുംബങ്ങളില്‍ ഏറിയപങ്കും ചടങ്ങ് വീക്ഷിക്കാന്‍ നേരത്തെതന്നെ വേദിയിലെത്തിയിരുന്നു.
Back to top Go down
sunder
Forum Boss
Forum Boss
sunder



KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySat Dec 18, 2010 11:15 am

KANNUR AIRPORT - Page 2 550239 vipin visadamaya reprtinu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySun Dec 19, 2010 9:34 pm


വിമാനത്താവള ഓഹരി ടെന്‍ഡറിലൂടെ നല്‍കണം -പി.സി.ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ സ്വകാര്യ ഓഹരി ടെന്‍ഡറിലൂടെ നല്‍കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സിയാല്‍ മാതൃകിലാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടും എന്ന് പ്രചരിപ്പിക്കുമ്പോഴും കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ സ്വകാര്യ പങ്കാളിത്തം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സി.പി.എം. നേതൃത്വത്തിലെ ചിലരുമായി രഹസ്യ ധാരണയില്‍ എത്തിയിട്ടുള്ള രണ്ടുമൂന്ന് പ്രത്യേക കമ്പനികള്‍ക്ക് മാത്രമായി ടെന്‍ഡര്‍ ഇല്ലാതെ ഓഹരി പങ്കാളിത്തം നല്‍കാനുള്ള നീക്കത്തിനുപിന്നില്‍ വന്‍ അഴിമതി ഉള്ളതായി കത്തില്‍ ആരോപിച്ചു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySun Dec 19, 2010 9:36 pm


കണ്ണൂര്‍ വിമാനത്താവളം: ഓഹരികള്‍ക്കായി പ്രവാസികളും രംഗത്ത്

കണ്ണൂര്‍: വിമാനത്താവളത്തിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ പ്രവാസി മലയാളികളെയും പങ്കാളികളാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഉത്തരമലബാറിലെ പതിനായിരക്കണക്കിന് പ്രവാസികള്‍കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതിനുവേണ്ടി ഏറെ ശ്രമം നടത്തിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിമാനത്താവളം നിര്‍മിക്കുകയെന്ന പ്രഖ്യാപനം മുതല്‍ തന്നെ ഇതില്‍ പങ്കാളികളാവാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട ഒട്ടേറെ സംഘടനകള്‍ ഗള്‍ഫില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരെല്ലാം ഈ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഒരുങ്ങുന്നുമുണ്ട്. എന്നാല്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ ഏതാനും പേര്‍ക്ക് മാത്രമായി ചുരുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് മലയാളികളെ നിരാശയിലാഴ്ത്തിയിരുന്നു. ഓഹരികള്‍ വ്യക്തികളില്‍ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രഖ്യാപനമാണ് പ്രവാസികളില്‍ വീണ്ടും പ്രത്യാശ ഉണര്‍ത്തിയിരിക്കുന്നത്. ഓഹരി കൈമാറ്റം സുതാര്യമാക്കണമെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയും അവര്‍ സ്വാഗതം ചെയ്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ കാര്യത്തില്‍ 'സിയാല്‍' നടത്തിയ രീതിയിലുള്ള ധനസമാഹരണം തന്നെ കണ്ണൂരിലും വേണമെന്നാണ് എല്ലാ സംഘടനകളും ആവശ്യപ്പെടുന്നത്. താല്പര്യമുള്ളവര്‍ക്കെല്ലാം ഓഹരികള്‍ ലഭ്യമാക്കാനും അതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ചു തന്നെ വിമാനത്താവളം യാഥാര്‍ഥ്യമാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മൂലധനം കുറച്ചുകാട്ടി ബാക്കി തുക വായ്പയായി എടുക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രവാസിസംഘടനകളെ ക്ഷണിക്കുക പോലും ചെയ്യാത്തതിലും വ്യാപക പ്രതിഷേധമുണ്ട്. കണ്ണൂരിന്റെ പൊതുജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഒട്ടേറെ സംഘടനകള്‍ ഉണ്ടായിരിക്കെയുള്ള ഈ അവഗണന പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറയുന്നു.

അതിനിടെ ഈ മാസം 21ന് വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഓഹരി സംബന്ധിച്ച് തീരുമാനമെടുക്കും.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySun Dec 19, 2010 9:37 pm


ഞാനില്ലെങ്കിലും പഴശ്ശിയെ ഓര്‍ക്കണം' - ഒ.രാജഗോപാല്‍

മട്ടന്നൂര്‍:നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള തറക്കല്ലിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനും പുറമെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് മുന്‍ കേന്ദ്രമന്ത്രിമാരായ സി.എം.ഇബ്രാഹിമും ഒ.രാജഗോപാലും. തനിക്ക്‌വയസ്സായി. എത്രകാലമെന്ന് പറയാനാവില്ല എന്ന് പറഞ്ഞായിരുന്നു ഒ.രാജഗോപാലിന്റെ പ്രസംഗത്തിന്റെ തുടക്കം. അതുകൊണ്ടുതന്നെ വിമാനത്താവളം സംബന്ധിച്ച് തന്റെആഗ്രഹം ഒന്ന് മാത്രമാണെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ വിമാനത്താവളത്തിന് 'വീര കേരളവര്‍മ പഴശ്ശിരാജയുടെ' പേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നും രാജഗോപാല്‍ പറഞ്ഞു. സി.എം.ഇബ്രാഹിമാവട്ടെ താന്‍ ഇനിയും മന്ത്രിയാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രിയായാല്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേക്കുള്‍പ്പെടെ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySun Dec 19, 2010 9:38 pm


ഉമ്മന്‍ ചാണ്ടിയുടെയും പിണറായിയുടെയും അസാന്നിധ്യം ശ്രദ്ധേയമായി

കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെയും പിണറായി വിജയന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാല്‍, സി.എം.ഇബ്രാഹിം എന്നിവരായിരുന്നു ചടങ്ങിന്റെ ഭാഗമായി മരംനടല്‍ പരിപാടി നടത്തേണ്ടത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വേണ്ടവിധം പരിഗണിച്ചില്ല എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണത്രെ ഉമ്മന്‍ചാണ്ടി വരാതിരുന്നത്.

അതേസമയം എ.ഐ.സി.സി. സമ്മേളനത്തിന് പോകേണ്ടിവന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി വിളിച്ചറിയിച്ചതായി സ്വാഗത പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന് പനികാരണം വരാന്‍ പറ്റില്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 EmptySun Dec 19, 2010 9:39 pm


'മട്ടന്നൂര്‍ വിമാനത്താവളം' വഴി

ഒറ്റദിനം മട്ടന്നൂര്‍നഗരം അക്ഷരാര്‍ഥത്തില്‍ ഒരു മെട്രോ നഗരത്തിന്റെ തിക്കുംതിരക്കും വീക്ഷിച്ചു. എങ്ങും ആളെ കയറ്റാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍. 'മട്ടന്നൂര്‍ വിമാനത്താവളം' എന്ന താത്കാലിക ബോര്‍ഡുമായി പതിനഞ്ചോളം കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് നഗരത്തിലെത്തിയത്. ബസ്സുകള്‍ ബസ് സ്റ്റാന്‍ഡിലെത്തേണ്ട താമസം നിറഞ്ഞുകവിഞ്ഞു. ചടങ്ങുകഴിഞ്ഞപ്പോഴും തിരിച്ചുള്ളയാത്രയ്ക്കായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Back to top Go down
Sponsored content





KANNUR AIRPORT - Page 2 Empty
PostSubject: Re: KANNUR AIRPORT   KANNUR AIRPORT - Page 2 Empty

Back to top Go down
 
KANNUR AIRPORT
Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next
 Similar topics
-
» Kannur Dictionary
» Largest Pookkalam at Kannur to get world record
» Kerala gets fifth Airport
» Do Not Eat Anything From Trivandrum Airport
» India opens ultra-modern airport terminal

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: