Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ധനു മാസത്തിലെ തിരുവാതിര | |
| | Author | Message |
---|
Guest Guest
| Subject: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 5:51 pm | |
| ധനുമാസത്തിലെ തിരുവാതിര. അതു മലയാണ്മയ്ക്ക് ഒരുപിടി ഗൃഹാതുരസ്മരണകള്‍ സമ്മാനിക്കുന്ന ദിനമാണ്. തെളിഞ്ഞ മാനത്തു നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന അമ്പിളി. നിറഞ്ഞൊഴുകുന്ന നറുംനിലാവ്. ആ രാത്രി എന്നത്തെക്കാളും ഏറ്റവും നല്ല രാത്രി തന്നെ.
മലയാളിക്കതു തിരുവാതിര ആഘോഷത്തിന്റെ ദിനമാണ്, തിരുവാതിര വ്രതത്തിന്റെയും. ധനുമാസത്തിലെ തിരുവാതിര വെളുത്ത വാവിനോട് അടുത്തായിരിക്കും വരിക. ധനുമാസത്തില്‍ സൂര്യന്‍ ധനുരാശിയിലായിരിക്കും. തിരുവാതിര നക്ഷത്രദിവസം ചന്ദ്രന്‍ മിഥുനം രാശിയിലുമായിരിക്കും. സൂര്യനു നേരേ എതിര്‍ വശത്തു ചന്ദ്രന്‍ നില്‍ക്കുന്ന ദിവസമാണന്ന്. അതുകൊണ്ടു തന്നെ നിറഞ്ഞ പൂനിലാവ് തിരുവാതിരരാത്രിക്കു സ്വന്തം. പരമശിവന്റെ നക്ഷത്രമാണു തിരുവാതിര. തിരുവാതിരയുടെ നക്ഷത്രദേവനും ശിവനാണ്.
''ധനുമാസത്തില്‍ തിരുവാതിര ഭഗവാന്‍ തന്റെ തിരുനാളാണ്, ഭഗവതിക്കും തിരുനോമ്പ്... എന്നു തുടങ്ങുന്ന നാടന്‍പാട്ടുണ്ട്.
പരമശിവനെ ഭര്‍ത്താവായി കിട്ടാന്‍ വേണ്ടി തപസ്സു ചെയ്ത പാര്‍വതിയുടെ മുമ്പില്‍ ഒടുവില്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് പാര്‍വതിയെ വിവാഹം കഴിക്കാമെന്നു സമ്മതിച്ച ദിവസമാണു ധനുമാസത്തിലെ തിരുവാതിര എന്നാണ് ഒരു ഐതിഹ്യം. ഈ ദിവസം ശക്തി ശിവനോടു കൂടി ചേരുന്നു എന്നാണു സങ്കല്‍പം.
അതുകൊണ്ടുതന്നെ, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കു മംഗല്യസിദ്ധിക്കും വിവാഹിതര്‍ക്കു മംഗല്യാഭിവൃദ്ധിക്കും ഏറ്റവും നല്ലതാണ് തിരുവാതിരവ്രതം എന്നു വിശ്വാസമുണ്ട്.
തിരുവാതിര വ്രതത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംഘസാഹിത്യത്തില്‍ പോലും ഇതിനെക്കുറിച്ചു പരാമര്‍ശമുണ്ട്. 'മാര്‍കഴി നോമ്പ് എന്നാണ് ഇതു സംഘസാഹിത്യകൃതികളില്‍ അറിയപ്പെടുന്നത്.പണ്ടു ഹിന്ദുമതത്തില്‍ വൈഷ്ണവം എന്നും ശൈവം എന്നും രണ്ടു പ്രബല വിഭാഗങ്ങള്‍ തന്നെ ഉണ്ടായിരുന്നു. ഇതില്‍ ശൈവവിഭാഗക്കാരാണു തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതിനു പ്രാധാന്യം നല്‍കിയിരുന്നത്. ശിവക്ഷേത്രങ്ങളില്‍ തിരുവാതിര ദിവസം പ്രത്യേക ഉത്സവങ്ങളും മറ്റും നടന്നിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതായപ്പോഴും തിരുവാതിര വ്രതത്തിന്റെ പ്രാധാന്യം തുടര്‍ന്നു. പണ്ട് ധനുമാസത്തിലെ തിരുവാതിര വളരെ ഗംഭീരമായി ആഘോഷിച്ചിരുന്നു. ചിദംബരം ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കുന്നതു തന്നെ മാര്‍കഴി തിരുവാതിരയിലാണ്.
ഇപ്പോള്‍ കേരളത്തിന്റെ തനത് ആചാരം പോലെയായിട്ടുണ്ടു തിരുവാതിര. ഏഴര നാഴിക വെളുപ്പിനു പെണ്‍കുട്ടികളും സ്ത്രീകളുമെല്ലാം കുളിക്കാനിറങ്ങും. തിരുവാതിരപ്പാട്ടു പാടി തുടിച്ചുകുളിക്കണം. തിരുവാതിര ദിവസം ഉപവാസം അനുഷ്ഠിക്കണം. അരി കൊണ്ടുള്ള ഭക്ഷണം കഴിക്കാന്‍ പാടില്ല. കൂവയും കിഴങ്ങുമൊക്കെയാണ് അന്നു സ്ത്രീകളുടെ ഭക്ഷണം.
ഏതായാലും, നാട്ടുസ്മൃതിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്നതാണ് തിരുവാതിരയുടെ രാവും പകലും. ധനുമാസത്തില്‍ തിരുവാതിര നക്ഷത്രം രാത്രി വരുന്ന ദിവസമാണു തിരുവാതിരയുടെ ആഘോഷച്ചടങ്ങുകള്‍ നടത്തുന്നത്. പാതിരാപ്പൂ ചൂടലും തുടിച്ചുകുളിയുമെല്ലാം ആ രാത്രിയിലാണു നടക്കുക. എന്നാല്‍ തിരുവാതിര നക്ഷത്രം പകല്‍ വരുന്ന ദിവസമാണു തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത്. |
| | | sunder Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:05 pm | |
| sweet .. kuttikalathileku onnu thirinju noki , ithu vayichapol... pinne nalathe thiruvathira.. athu marakkan pattillallo.. | |
| | | Guest Guest
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:07 pm | |
| |
| | | sunder Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:10 pm | |
| | |
| | | Guest Guest
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:10 pm | |
| |
| | | sunder Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:12 pm | |
| | |
| | | Guest Guest
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:14 pm | |
| |
| | | jenny Forum Boss
Location : Bangalore
| Subject: Re: ധനു മാസത്തിലെ തിരുവാതിര Tue Dec 21, 2010 6:14 pm | |
| | |
| | | sunder Forum Boss
| | | | sunder Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Wed Dec 22, 2010 11:14 am | |
| ധനുമാസത്തിലെ തിരുവാതിര, തരുണീമണികള് നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്ക്കുന്ന നാള്.സുമംഗലികള്‍ ഉറക്കമൊഴിയ്ക്കുന്ന ധനുമാസത്തിലെ ആതിര രാത്രി. കൈകൊട്ടിക്കളിപ്പാട്ടിന്റേയും, നിറനിലാവിന്റേയും, ദശപുഷ്പങ്ങളുടേയും, തുടിച്ചുകുളിയുടേയും രാത്രി.നെടുമംഗല്യത്തിനായി മലയാളി മങ്കമാർ ആടിയും പാടിയും വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് ഇന്ന്.കൈകൊട്ടിക്കളിച്ചും 101 വെറ്റിലമുറുക്കിയും രാത്രി വനിതകൾ ഉണർന്നിരിക്കുന്നു.ദശപുഷ്പവും പാതിരാപ്പൂവും ചൂടി വിളക്കിനു ചുറ്റും പാട്ടും പാടി ചുവടു വയ്ക്കന്നു. തിരുവാതിര നാളിൽ തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണു കഴിക്കെണ്ടതു. ശിവ ക്ഷേത്ര ദർശനവും ഊഞ്ഞാലാട്ടവുമെല്ലാം ചടങ്ങിന്റെ ഭാഗവുമാണ്.അതു പഴയകാലം.ഇതു മോഡെൺകാലം ഇന്നു എതു തരുണീമണികളാണു നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്ക്കുക?ധനുമാസത്തിന്‍റെ കുളിരില്‍ ഉറങ്ങാതെ വ്രതമെടുത്ത് രാത്രി ചുവടു വക്കുക? ആരുണ്ട്?ആരുമില്ല്ല,ആർക്കും അതിനു നേരവുമില്ല. [You must be registered and logged in to see this image.] | |
| | | anizham Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Wed Dec 22, 2010 12:38 pm | |
| - sunder. wrote:
- ധനുമാസത്തിലെ തിരുവാതിര, തരുണീമണികള് നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്ക്കുന്ന നാള്.സുമംഗലികള്‍ ഉറക്കമൊഴിയ്ക്കുന്ന ധനുമാസത്തിലെ ആതിര രാത്രി. കൈകൊട്ടിക്കളിപ്പാട്ടിന്റേയും, നിറനിലാവിന്റേയും, ദശപുഷ്പങ്ങളുടേയും, തുടിച്ചുകുളിയുടേയും രാത്രി.നെടുമംഗല്യത്തിനായി മലയാളി മങ്കമാർ ആടിയും പാടിയും വ്രതമനുഷ്ഠിക്കുന്ന ദിവസമാണ് ഇന്ന്.കൈകൊട്ടിക്കളിച്ചും 101 വെറ്റിലമുറുക്കിയും രാത്രി വനിതകൾ ഉണർന്നിരിക്കുന്നു.ദശപുഷ്പവും പാതിരാപ്പൂവും ചൂടി വിളക്കിനു ചുറ്റും പാട്ടും പാടി ചുവടു വയ്ക്കന്നു. തിരുവാതിര നാളിൽ തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണു കഴിക്കെണ്ടതു. ശിവ ക്ഷേത്ര ദർശനവും ഊഞ്ഞാലാട്ടവുമെല്ലാം ചടങ്ങിന്റെ ഭാഗവുമാണ്.അതു പഴയകാലം.ഇതു മോഡെൺകാലം ഇന്നു എതു തരുണീമണികളാണു നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്ക്കുക?ധനുമാസത്തിന്‍റെ കുളിരില്‍ ഉറങ്ങാതെ വ്രതമെടുത്ത് രാത്രി ചുവടു വക്കുക? ആരുണ്ട്?ആരുമില്ല്ല,ആർക്കും അതിനു നേരവുമില്ല.[You must be registered and logged in to see this image.]
[You must be registered and logged in to see this image.]pokan orambalam polumillaa | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: ധനു മാസത്തിലെ തിരുവാതിര Wed Dec 22, 2010 3:59 pm | |
| sweet | |
| | | parutty Forum Boss
| Subject: Re: ധനു മാസത്തിലെ തിരുവാതിര Wed Dec 22, 2010 5:27 pm | |
| | |
| | | Sponsored content
| Subject: Re: ധനു മാസത്തിലെ തിരുവാതിര | |
| |
| | | | ധനു മാസത്തിലെ തിരുവാതിര | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |