Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Sun Oct 10, 2010 12:28 pm | |
| [You must be registered and logged in to see this image.]--------------------------------------------------------------------------------- ഇന്നലത്തെ അവധി ദിവസം ശിക്കാര്‍ കണ്ടു ആഘോഷിക്കാം എന്ന് കരുതി.ആദ്യമായ് കുവൈറ്റില്‍ മൂന്നു മലയാള സിനിമകള്‍ ഒരേ ദിവസം ഓടുന്നുണ്ട് .എല്‍സമ്മ, പ്രാഞ്ചിയെട്ടന്‍ എന്നീ ചിത്രങ്ങളും ഓടുന്നുണ്ട് ഇവിടെ.
പത്മകുമാര്‍ എന്ന സംവിധായകനില്‍ ഒരു നല്ല സംവിധായകന്‍ ഉണ്ട് എന്ന് അദ്ദേഹം തന്റെ അമ്മക്കിളികൂട് എന്നാ ചിത്രത്തില്‍ തന്നെ തെളിയിച്ചതാണ് .രഞ്ജിത്തിന്റെ തിരക്കഥയില്‍ എടുത്ത ആ കൊച്ചു ചിത്രം എനിക്ക് വളരെ ഇഷ്ടപെട്ടതാണ്.പിന്നെ വന്ന വര്‍ഗം വാസ്തവം പരുന്തു എന്നീ ചിത്രങ്ങള്‍ നായകനെ ഒരു ആന്റി ഹീറോ പരിവേഷത്തില്‍ അവതരിപ്പിച്ചു ഒരു വ്യത്യസ്ത സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി.വാസ്തവം എന്ന ചിത്രത്തില്‍ ബാബു ജനാര്‍ദ്ദനന്‍ എന്ന തിരക്കഥ കാരന്റെ ശക്തമായ തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ ജഗതി,സലിം കുമാര്‍,പ്രിഥ് വി രാജ് എന്നിവരുടെ നല്ല കഥാപാത്രങ്ങളെ നമുക്ക് ലഭിച്ചു.പരുന്തു എന്നാ ചിത്രത്തില്‍ ഒരു സന്ദേശം നല്കാന്‍ അദേഹം ശ്രമിച്ചു എങ്കിലും അടുക്കും ചിട്ടയുമില്ലാത്ത തിരക്കഥയും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് വേണ്ടി ചെയ്ത വിട്ടുവീഴ്ചകളാലും ശ്രധിക്കപെടാതെ പോയി .പത്മകുമാര്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ശിക്കാര്‍ എന്ന ചിത്രം ചെയ്യുന്നു കേട്ടപ്പോള്‍ തന്നെ പ്രതീക്ഷയുണ്ടായിരുന്നു.അതാണ് വളരെ നാളുകള്‍ക്കു ശേഷം സിനിമ കാണാന്‍ തിയേറ്ററില്‍ എത്തിയത്
പത്മകുമാര്‍ നിരാശ പ്പെടുത്തിയില്ല ആദ്യപകുതിയില്‍ ലാല്‍ ഫാന്‍സിനു വേണ്ടി പടച്ചതാണോ ഈ സിനിമ എന്ന് ഞാന്‍ ചിന്തിച്ചു പോയി.പാവം സംവിധായന്റെ ഒരു അവസ്ഥ ! വളരെ സീരിയസ് ആയി പറയേണ്ട ഒരു കഥ ..അതില്‍ നായകന്റെ ഹീറോയിസം കാണിച്ചില്ലെങ്കില്‍ ഫാന്‍സ് അസോസിയഷന്‍ നിരാശരാകും.അതിനാല്‍ അല്പം വിട്ടു വീഴ്ച ചെയ്തു പോയി.അനാവശ്യമായ ജഗതി-സുരാജ് കോമഡി സീക്വന്‍സ് , ലാലിന്‍റെ ഡപ്പാന്‍ കൂത്ത് പാട്ട്,ഇതൊക്കെ അതിന്റെ ഫലമായി ഉണ്ടായിപ്പോയതാണ്.
എന്നാല്‍ രണ്ടാം പകുതി എത്തിയപ്പോഴേക്കും കത്തിപ്പിടിച്ചു തുടങ്ങി ആന്ധ്ര സീക്വന്‍സ് വന്നപ്പോഴേക്കും ലാല്‍ എന്നാ നടനും സംവിധായകനും അവരുടെ ശരിയായ ക്ലാസ്സിലെക്കുയര്‍ന്നു.സമുദ്രക്കനിയും ലക്ഷ്മി ഗോപാലസ്വാമിയും തങ്ങളുടെ ചെറിയ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ തീ കോരിയിട്ടു.മോഹന്‍ലാലിന്‍റെ ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ടു "ഈ ഒരു മഹാനടനെ ആണല്ലോ നമ്മുടെ മറ്റു ചില സംവിധായകര്‍ കോമാളി വേഷം ( റെഡ് ചില്ലീസ് , ഐന്ജല്‍ ജോണ്‍,സാഗര്‍ ഏലിയാസ് ജാക്കി എന്നീ പൊറാട്ടുകള്‍) കെട്ടിച്ചു ഇല്ലാതെയാക്കുന്നത് "എന്ന് സഹതാപം തോന്നി പോയി. പോലീസെ കാര്‍ പിടിച്ച മാവോയിസ്റ്റുകളെ ചോദ്യം ചെയ്യാന്‍ പോകുന്ന ആ രംഗവും താനാണ് അവരുടെ ലക്‌ഷ്യം എന്ന മാവോയിസ്റ്റുകളുടെ വെളിപെടുത്തല്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഭാവങ്ങളും മോഹന്‍ലാല്‍ എന്നാ നടന്‍ അല്ലാതെ വേറൊരു നടനും ഇത്ര തന്മയത്വമായി അഭിനയിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. അത് പോലെ അനന്യ എന്ന നടിയുടെ അര്‍പ്പണബോധം അഭിനന്ദനീയം തന്നെ.കൊടൈക്കനലിലെ ഗുണ സ്പോട്ട് ( ഗുണ എന്നാ ചിത്രത്തില്‍ കമല്‍ അഭിരാമിയെ തട്ടികൊണ്ടുവന്നു പാര്‍പ്പിക്കുന്ന സ്ഥലം ആയതിനാല്‍ ആണ് ആ പേര് വന്നത് ) ആയിരുന്നു ക്ലൈമാക്സ് ഷൂട്ട് ചെയ്യാന്‍ പതമാകുമാര്‍ തിരഞ്ഞെടുത്തത്.വളരെ അപകടം പിടിച്ച ഈ ലോക്കഷനില്‍ ആ കുട്ടി ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ചു എന്നത് നിസ്സാരകാര്യം അല്ല . ക്ലൈമാക്സ് വളരെ നന്നായി.പ്രേക്ഷകനെ മുള്ളില്‍ നിര്‍ത്താന്‍ സംവിധായകനായി.
സ്നേഹ,മൈഥിലി എന്നീ പെണ്‍ കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.എന്നാല്‍ ലക്ഷ്മി ഗോപാലസ്വാമി വളരെ നന്നായി.കൈലാഷ് തന്റെ ഭാഗം നന്നാക്കി.തലൈവാസല്‍ വിജയ് ആണ് കഥയില്‍ ആദ്യഭാഗത്ത് പ്രേക്ഷകനില്‍ ഉദ്വേഗം വളര്‍ത്തുന്ന ഒരു കഥാപാത്രം.അദേഹം നന്നായി അത് അവതരിപ്പിക്കുകയും ചെയ്തു.പാട്ടുകളില്‍ "പിന്നെ എന്നോടൊന്നും പറയാതെ.." വളരെ നല്ല ഒരു മെലഡി യാണ്. വളരെ നല്ല ലോക്കഷനുകളും.
ചുരുക്കം പറഞ്ഞാല്‍ വളരെ നാളുകള്‍ക്കു ശേഷം കൊടുത്ത കാശ് മുതലായ ഒരു മലയാള സിനിമ ..അതാണ് ശിക്കാര്‍ | |
| | | sunder Forum Boss
| Subject: Re: FILM News, Discussion Sun Oct 10, 2010 12:31 pm | |
| thank u binu for the review pranjiyettan kando | |
| | | Binu Forum Boss
Location : Kuwait
| | | | sunder Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Sun Oct 10, 2010 12:53 pm | |
| | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sun Oct 10, 2010 5:12 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Sun Oct 10, 2010 5:13 pm | |
| | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sun Oct 10, 2010 5:17 pm | |
| - βίημ wrote:
- anizham wrote:
- [You must be registered and logged in to see this image.] Binu.......njan kandilla shikkar...... [You must be registered and logged in to see this image.]
Aniz nte avathar nannayittundu 2,3 scene mathrame ulloo ennalum [You must be registered and logged in to see this image.] aano [You must be registered and logged in to see this image.] ivide ippozum kalikkunnundu shikkar..... binunte review vayichappol poyalonnoralochana [You must be registered and logged in to see this image.] | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Sun Oct 10, 2010 5:29 pm | |
| - anizham wrote:
- βίημ wrote:
- anizham wrote:
- [You must be registered and logged in to see this image.] Binu.......njan kandilla shikkar...... [You must be registered and logged in to see this image.]
Aniz nte avathar nannayittundu 2,3 scene mathrame ulloo ennalum [You must be registered and logged in to see this image.] aano [You must be registered and logged in to see this image.] ivide ippozum kalikkunnundu shikkar..... binunte review vayichappol poyalonnoralochana [You must be registered and logged in to see this image.] Paisa Vassool aakum Aniz...Ippol irangiya 3 chithrangalum ( Elsamma,Pranjiyettan & shikkar) nallathu ennaanu abhiprayam...! | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sun Oct 10, 2010 5:32 pm | |
| - βίημ wrote:
- anizham wrote:
- βίημ wrote:
- anizham wrote:
- [You must be registered and logged in to see this image.] Binu.......njan kandilla shikkar...... [You must be registered and logged in to see this image.]
Aniz nte avathar nannayittundu 2,3 scene mathrame ulloo ennalum [You must be registered and logged in to see this image.] aano [You must be registered and logged in to see this image.] ivide ippozum kalikkunnundu shikkar..... binunte review vayichappol poyalonnoralochana [You must be registered and logged in to see this image.] Paisa Vassool aakum Aniz...Ippol irangiya 3 chithrangalum ( Elsamma,Pranjiyettan & shikkar) nallathu ennaanu abhiprayam...! yanthiranum kollam Binu..... [You must be registered and logged in to see this image.] enna ee weekilum koode shikkar ivide undengil njan poyi kaanumalloo [You must be registered and logged in to see this image.] | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Sun Oct 10, 2010 5:36 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Thu Oct 14, 2010 2:23 pm | |
| 200 കോടിയുടെ ചിത്രവുമായി കമല്‍; കൂടെ ലാലും സൂര്യയും
രജനീകാന്ത്-ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'എന്തിരന്‍' മുടക്കുമുതലിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നെങ്കില്‍ അതിനെ വെല്ലുന്ന ചിത്രമൊരുങ്ങുന്നു. സകലകലാവല്ലഭന്‍ കമലാഹസ്സന്‍ 200 കോടിയിലധികം ചിലവിട്ട് വമ്പന്‍ ചിത്രത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമലാഹസന്‍ തന്നെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാലാണ്. കൂടെ തമിഴകത്ത് നിന്ന് സൂര്യയും തെലുങ്കിലെ സൂപ്പര്‍താരം രവിതേജയും അണിനിരക്കുമെന്നാണ് കോളിവുഡ് സംസാരം. നായികവേഷങ്ങളിലും അതിഥി വേഷങ്ങളിലുമായി ദീപിക പദുക്കോണ്‍, തൃഷ, ജനീലിയ ഡിസൂസ തുടങ്ങിയ താരറാണിമാരും എത്തും.
ചിത്രത്തിന് ചുക്കാന്‍ പിടിക്കുന്ന ഉലകനായകനും ഒരു പ്രധാനവേഷത്തില്‍ പ്രത്യക്ഷപെടും. ബോളിവുഡിലെ ഒരു പ്രധാന നടനും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് സൂചനയുണ്ട്. കെ.എസ് രവികുമാര്‍ ഒരുക്കുന്ന 'മന്മദന്‍ അമ്പില്‍' അഭിനയിച്ചുവരുന്ന കമല്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ സൂപ്പര്‍ ചിത്രത്തിന്റെ എഴുത്തുജോലികളിലേക്ക് കടക്കുക.
ബോളിവുഡ്,. തെലുങ്ക്, തമിഴ്, മലയാളം വിപണികള്‍ ലക്ഷ്യമിടുന്ന ഈ താരസമ്പന്ന ചിത്രം ആരാകും നിര്‍മ്മിക്കുകയെന്ന് വ്യക്തമല്ല. കമലും ലാലും പ്രധാന വേഷങ്ങള്‍ ചെയ്ത 'ഉന്നൈപ്പോല്‍ ഒരുവന്‍' ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഈ ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുവേ കമലുമായി ചേര്‍ന്ന് വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം ലാലും പ്രകടിപ്പിച്ചിരുന്നു.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Thu Oct 14, 2010 2:30 pm | |
| 'നോക്ക് ഔട്ട്' കണ്ട് അദ്വാനിയുടെ കണ്ണു നിറഞ്ഞു...
സഞ്ജയ്ദത്ത് നായകനായ പുതിയ ചിത്രം 'നോക്ക് ഔട്ട്' കണ്ട് ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുടെ കണ്ണുകള്‍ നിറഞ്ഞു.
എ.എ.പി. എന്‍റര്‍ടെയ്ന്‍മെന്‍റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിച്ച 'നോക്ക് ഔട്ടി'ന്റെ പ്രത്യേക പ്രദര്‍ശനം ഡല്‍ഹിയില്‍ നടത്തിയ അവസരത്തിലാണ് അദ്വാനി വികാരവിവശനായത്. ഭാര്യയോടും മകള്‍ പ്രതിഭയോടുമൊപ്പമാണ് അദ്ദേഹം പ്രദര്‍ശനം കാണാനെത്തിയത്.
ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടീനടന്മാര്‍, നിര്‍മാതാവ്, സംവിധായകന്‍, മറ്റു സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ അദ്വാനി ഉള്ളുതുറന്ന് അഭിനന്ദിച്ചു. തുടര്‍ന്ന് മാധ്യമപ്രതിനിധികളോട് സംസാരിച്ച അദ്ദേഹം, ആഴമേറിയ പ്രമേയമുള്ള ഒരു മികച്ച സിനിമയാണ് തനിക്ക് കാണാനായതെന്ന് അഭിപ്രായപ്പെട്ടു. ''ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത''-അദ്വാനി പറഞ്ഞു.
മുന്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെ ഒട്ടേറെ അതിപ്രധാന വ്യക്തികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. സംവിധായകന്‍ മണിശങ്കര്‍, സഞ്ജയ് ദത്ത്, ഇര്‍ഫാന്‍ഖാന്‍, കങ്കണ റണൗട്ട് തുടങ്ങിയ 'നോക്ക് ഔട്ട്' സംഘം മുഴുവന്‍ ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ സന്നിഹിതരായി.
| |
| | | Guest Guest
| Subject: Re: FILM News, Discussion Thu Oct 14, 2010 4:44 pm | |
| 'ഖാദിമ' എന്ന അറബി പദത്തിന് പരിചാരകയെന്നാണ് അര്‍ഥം. മലയാളികളുടെ അന്തമില്ലായ്ക മൂലം പ്രയോഗം 'ഗദ്ദാമ'യെന്നായി. ഗള്‍ഫിലെത്തുന്ന വീട്ടുവേലക്കാരികളുടെ ജീവിതവും ഇതുപോലെ ചില അന്തമില്ലായ്കകളാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അറിയുന്ന ഒരു പത്രപ്രവര്‍ത്തകന്‍ സിനിമക്ക് കഥയെഴുതുമ്പോള്‍ അത് ഈ പാവം 'ഗദ്ദാമ'കളില്‍നിന്നല്ലാതെ എങ്ങിനെ തുടങ്ങാന്‍? പ്രവാസി പത്രപ്രവര്‍ത്തകന്‍ കെ.യു ഇഖ്ബാലിന്റെ 'ഗദ്ദാമ'യെന്ന അനുഭവകുറിപ്പാണ് കമല്‍ സിനിമയാക്കുന്നത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്നു. ശ്രീനിവാസനും കാവ്യ മാധവനും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൂജ കഴിഞ്ഞു. വൈകാതെ ദുബായില്‍ ഷൂട്ടിങ് തുടങ്ങും.[You must be registered and logged in to see this link.] |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Oct 16, 2010 1:41 pm | |
| ANWAR : Mixd response.. Theater response was not good..
Prithvi was stylish.
Visuals were not so rich as in SAJ. but still superb.
Scrnply : Poor
2/5 | |
| | | Guest Guest
| Subject: Re: FILM News, Discussion Wed Oct 20, 2010 8:02 am | |
| സിനിമാ ലോകത്തുനിന്ന് വീണ്ടുമൊരു യൂട്യൂബ് ദൃശ്യം. ഇക്കുറി ഹാസ്യ താരം സുരാജ് വെഞ്ഞാറമ്മൂടാണ് നായകന്‍. കാറിനുള്ളില്‍വച്ച് സുരാജിനോടു സാമ്യമുള്ള ആള്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമാണ് ‘കോമഡി ആക്‌ടര്‍ സുരാജ് വെഞ്ഞാറമ്മൂട് സ്‌കാന്‍ഡല്‍’ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഒമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ സ്‌ത്രീ ആരാണെന്ന് വ്യക്‌തമല്ല. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്‌ച ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തതാണ് വീഡിയോ. ഇതിനോടകം പതിനായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സുരാജില്‍നിന്ന് പണം തട്ടാനുള്ള രീതിയിലാണ് വീഡിയോ എഡിറ്റ് ചെയ്‌തിട്ടുള്ളത്. ബാക്കി സീനുകള്‍ കൈവശമുണ്ടെന്നു കാട്ടി ഭീഷണിപ്പെടുത്തുകയോ മറ്റോ ആകാം ഇതിന്റെ ലക്ഷ്യമെന്നു കരുതുന്നു. |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Wed Oct 20, 2010 8:23 am | |
| ee mail enikkum kittiyirunnu.................sarikkum suraajine poole thanne yundu.......... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion Thu Oct 21, 2010 1:33 pm | |
| മലയാളം സിനിമ ഇന്ത്യന്‍ സിനിമക്ക് ഒരു പാട് നല്ല സിനിമകള്‍ സംഭാവന ചെയ്തു എന്നത് അന്നും ഇന്നും ഒരു വസ്തുതയാണ്, നീലക്കുയില്‍, ന്യൂസ്പേപ്പര്‍ ബോയ്, ചെമ്മീന്‍ തുടങ്ങി ഇന്ന് കുട്ടിസ്രാങ്ക് വരെ എത്തി നില്‍ക്കുന്നു മലയാള സിനിമയുടെ മഹത്വം.
ഇതിനിടയില്‍ വളര്‍ന്നും തളര്‍ന്നും കിടക്കുന്ന സൂപ്പര്‍ താരങ്ങളും, കൊച്ചു സൂപ്പര്‍ താരങ്ങളും അവരുടെ വാണിജ്യ സിനിമകളും ഫാന്‍സ് എന്ന് പറയുന്ന അടിയാളന്‍മാരും മലയാള സിനിമയെ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷരികരില്‍ നിന്നും അകറ്റി എന്നത് ഒരു നഗ്ന സത്യമാണ്, പ്രത്യേകിച്ച് കുടുംബപ്രേക്ഷകര്‍ ഇന്ന് സിനിമാ തീയെറ്ററില്‍ വരുമ്പോള്‍ രണ്ടു തവണ ആലോചിക്കും എന്ന കാര്യം ഉറപ്പാണ്
ഏറ്റവും ഒടുവിലത്തെ ഉദാഹരണം പ്രിത്വിരാജ് അഭിനയിച്ച് അമല്‍ നീരദ് എന്ന യുവസംവിധായകന്‍ സംവിധാനം ചെയ്ത അന്‍വര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ കൂവല്‍ തൊഴിലാളികള്‍ (രണ്ടു കാലുകളുള്ള കുറുക്കന്‍മാര്‍) തിയറ്റെറും പരിസരവും കൈയ്യടുക്കുന്നതാണ് കേരളത്തിലുടനീളം കാണുന്നത്. ഒരാളുടെ സിനിമ മറ്റൊരാളുടെ ഫാന്സുകള്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം ആദ്യമൊക്കെ അവിശ്വസിനീയമായി തോന്നിയെങ്കുലും ഇപ്പോള്‍ ഇതൊരു യാഥാര്‍ത്ഥ്യം ആണെന്ന് തീര്‍ച്ചയാണ്. കൂവല്‍ തൊഴിലളികള്‍ സിനിമയെ അഥവാ തീയറ്ററിനുള്ളില്‍ മാത്രമല്ല സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെയും നേര്‍ക്ക് കൂവി വിളിക്കുന്നു എന്ന കാര്യം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം.
ഈ പ്രവണത അവസാനിച്ചില്ലെങ്കില്‍ മലയാള സിനിമയെ ഇത്തരം കൂലികളും അവരെ പറഞ്ഞു വിടുന്നവരും കൂടി കെട്ടുകെട്ടിക്കും എന്ന് ഉറപ്പാണ്. ഇവരെ പണം കൊടുത്ത് പറഞ്ഞു വിടുന്ന നാണംകെട്ട വര്‍ഗ്ഗത്തെ ഒറ്റപ്പെടുത്തുക തന്നെ വേണം Kadappad, Malayalam News | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Thu Oct 21, 2010 2:17 pm | |
| - sandeep81 wrote:
- ee mail enikkum kittiyirunnu.................sarikkum suraajine poole thanne yundu..........
kandappol enikkum angine thenne thonny... [You must be registered and logged in to see this image.] | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Thu Oct 21, 2010 6:11 pm | |
| കാവ്യാമാധവന്‍ നല്‍കിയ കേസ് തള്ളാനാകില്ല: ഹൈക്കോടതി
[You must be registered and logged in to see this image.]
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് ചലച്ചിത്രതാരം കാവ്യാമാധവന്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന കാവ്യയുടെ ഭര്‍ത്താവ് നിശാല്‍ചന്ദ്ര യുടെ ആവശ്യം ഹൈക്കോടതി തള്ളി. നിശാലിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരാമെന്നും നിശാല്‍ചന്ദ്ര നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി എന്‍. ശശിധരന്‍ പറഞ്ഞു.
വിവാഹമോചനത്തിനായുള്ള ഹര്‍ജിയില്‍ ഒപ്പിടാനുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ നിശാലിനെയും കുടുംബാംഗങ്ങളെയും ഒരാഴ്ചത്തേയ്ക്ക് അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനം നടന്നുവെന്ന് കാണിച്ച് കാവ്യാമാധവന്‍ പോലീസില്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിശാല്‍, അച്ഛന്‍ ചന്ദ്രമോഹന്‍, അമ്മ മണി മോഹന്‍, സഹോദരന്‍ ഡോ. ദീപക് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sat Oct 23, 2010 1:24 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Oct 23, 2010 2:23 am | |
| no news | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Wed Oct 27, 2010 10:29 am | |
| നമിതയെ തട്ടിക്കൊണ്ടുപോയി, പൊലീസ് രക്ഷപ്പെടുത്തി
[You must be registered and logged in to see this image.]
തെന്നിന്ത്യയുടെ ഗ്ലാമര്‍ നായിക നമിതയെ തട്ടിക്കൊണ്ടുപോയി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ഡ്രൈവര്‍ ചമഞ്ഞ് നടിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതനെ പൊലീസ് അറസ്റ്റുചെയ്തു.
കരൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നമിത രാവിലെ തിരിച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തിനു പുറത്തെത്തിയതും, കരൂരിലെ പരിപാടിയുടെ സംഘാടകര്‍ അയച്ച ഡ്രൈവറാണ് താന്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ നമിതയെ കാറില്‍ കയറ്റുകയായിരുന്നു. നമിത കയറിയതും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി.
എന്നാല്‍ ആ പരിപാടിയുടെ ആള്‍ക്കാര്‍ അയച്ച യഥാര്‍ത്ഥ ഡ്രൈവര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. നമിത മറ്റൊരു കാറില്‍ കയറിപ്പോകുന്നതുകണ്ട ഡ്രൈവര്‍ ബഹളം വയ്ക്കുകയും സംഘാടകരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസും സംഘാടകരും നമിത കയറിയ കാറിനെ പിന്തുടര്‍ന്നു.
ഏറെനേരം നീണ്ട ചേസിനൊടുവില്‍ നമിതയുമായി കുതിച്ചുപാഞ്ഞ കാറിനെ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞു. വ്യാജ ഡ്രൈവറെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ പേര് പെരിയസ്വാമി എന്നാണെന്ന് പൊലീസ് അറിയിച്ചു.
താന്‍ നമിതയുടെ ഒരു ആരാധകനാണെന്നാണ് പെരിയസ്വാമി പൊലീസിനോടു പറഞ്ഞത്. എന്നാല്‍ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നുള്ള ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടികളാണ് പെരിയസ്വാമി പറയുന്നത്.
എന്തായാലും നമിതയെ രക്ഷിക്കാനായതിന്‍റെ ആശ്വാസത്തിലാണ് പൊലീസും സിനിമാലോകവും. | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Thu Oct 28, 2010 1:03 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Thu Oct 28, 2010 1:35 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |