സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
യാരോ.. ഒരാള്‍ ! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
യാരോ.. ഒരാള്‍ ! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
യാരോ.. ഒരാള്‍ ! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
യാരോ.. ഒരാള്‍ ! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
യാരോ.. ഒരാള്‍ ! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
യാരോ.. ഒരാള്‍ ! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
യാരോ.. ഒരാള്‍ ! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
യാരോ.. ഒരാള്‍ ! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
യാരോ.. ഒരാള്‍ ! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
യാരോ.. ഒരാള്‍ ! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
യാരോ.. ഒരാള്‍ ! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
യാരോ.. ഒരാള്‍ ! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
യാരോ.. ഒരാള്‍ ! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
യാരോ.. ഒരാള്‍ ! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
യാരോ.. ഒരാള്‍ ! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
യാരോ.. ഒരാള്‍ ! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
യാരോ.. ഒരാള്‍ ! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
യാരോ.. ഒരാള്‍ ! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
യാരോ.. ഒരാള്‍ ! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
യാരോ.. ഒരാള്‍ ! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
Ammu
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
vipinraj
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
sandeep
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
shamsheershah
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
Neelu
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
Binu
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
unnikmp
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
midhun
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
Greeeeeshma
യാരോ.. ഒരാള്‍ ! Vote_lcapയാരോ.. ഒരാള്‍ ! Voting_barയാരോ.. ഒരാള്‍ ! Vote_rcap 
Top posting users this month
No user
June 2024
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

 

 യാരോ.. ഒരാള്‍ !

Go down 
4 posters
AuthorMessage
Guest
Guest
avatar



യാരോ.. ഒരാള്‍ ! Empty
PostSubject: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:15 pm

നിലാവു വറ്റിപ്പോയ രാത്രിയില്‍ ഒരു കാര്‍ കോലഞ്ചേരിയില്‍നിന്നു കൊച്ചിയിലേക്കു പോകുകയാണ്.
കറുത്തവാവിനു പൊതുഅവധിയായതിനാല്‍ ചന്ദ്രന്‍ ആകാശത്തില്ല. പക്ഷേ, ആ കാറിനകത്ത് ഒരു നക്ഷത്രമുണ്ട്, മോഹന്‍ലാല്‍!
സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍, പിന്നെ ഡ്രൈവര്‍ ഓമനക്കുട്ടന്‍! - ഈ മൂന്നൂ പേര്‍ കൂടി കാറിലുണ്ട്.
കോലഞ്ചേരിയില്‍ ഒരു ചിത്രീകരണത്തിനുശേഷം രാത്രി വൈകി അവര്‍ കൊച്ചിയിലെ ഹോട്ടലിലേക്കു മടങ്ങുകയാണ്.

അല്‍പം പഴയ കഥയാണ്. മോഹന്‍ലാല്‍ അന്ന് ആറാംതമ്പുരാനായിട്ടില്ല, മഞ്ഞില്‍ വിരിഞ്ഞ പൂവായ ബാലഗോപാലന്‍ !
ഓടി വരുന്ന കാറിനു മുന്നിലേക്ക് ചാടിക്കയറിനിന്ന് ഒരാള്‍ കൈനീട്ടി.

ഫിലിം റപ്രസെന്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കാറിലിട്ടു കത്തിച്ച കഥ നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കാലം. ചാക്കോയുടെ കൈയില്‍ സ്യൂട്ട് കേസുണ്ടായിരുന്നു. കാറിനു മുന്നില്‍ നില്‍ക്കുന്ന ആളുടെ കൈയിലും സ്യൂട്ട് കേസ് !

അല്‍പം ടെന്‍ഷനോടെ സത്യന്‍ പറഞ്ഞു: കാറു നിര്‍ത്തണ്ട, വിട്ടോ!
മോഹന്‍ലാല്‍ പെട്ടെന്നു ചോദിച്ചു: സത്യന്‍ എന്നു തന്നെയല്ലേ താങ്കളുടെ പേര്?
സത്യനു സംശയം: എന്താ ലാലേ? എന്തു പറ്റി?

പേരില്‍ മാത്രം പോരാ, സ്വഭാവത്തിലും സത്യം വേണം. രാത്രിയില്‍ വഴിയില്‍ അകപ്പെട്ട ഒരാള്‍ സഹായത്തിനു കൈ നീട്ടുമ്പോള്‍ കാറു നിര്‍ത്താതെ പോകുന്നയാള്‍ക്കു സത്യനെന്നു പേരിടുന്നത് സത്യത്തില്‍ ശരിയല്ല.
അപ്പോഴേക്കും വണ്ടി ആളുടെ അടുത്ത് എത്തിക്കഴിഞ്ഞു.

നിര്‍ത്തൂ- ലാല്‍ പറഞ്ഞതും കാര്‍ നിന്നു. റോഡില്‍ നിന്നയാള്‍ ഫ്രണ്ട് ഡോറിന്റെ ചില്ലു ഫ്രെയിമിലേക്ക് കയറിനിന്നു. ഹെഡ്ലൈറ്റിന്റെ പിന്‍നിലാവില്‍ സോഫ്റ്റ് ഫില്‍റ്ററിട്ട ക്ളോസപ് ഷോട്ടുപോലെ ആ മുഖം!

മോഹന്‍ലാല്‍ ചോദിച്ചു: എങ്ങോട്ടാണ്?
എറണാകുളത്തേക്കാ. കുറെ നേരമായി വണ്ടി കാത്തുനില്‍ക്കുന്നു. ആരും നിര്‍ത്തുന്നില്ല.
കയറിക്കോളൂ എന്നു അലിവോടെ ലാല്‍.
സ്യൂട്ട് കേസ് നിറയെ നന്ദിയുമായി ഒരാള്‍ ആനന്ദക്കുട്ടന്റെ സൈഡില്‍ കയറിയിരുന്നു.

സത്യന്‍ അന്തിക്കാട് ഒന്നുംമിണ്ടാതിരിക്കുന്നത് ചമ്മിയിട്ടാണെന്ന് ലാലിനു മനസ്സിലായി. ആ ചമ്മല്‍ മുതലെടുത്ത് ലാല്‍ സ്കോര്‍ ചെയ്യാന്‍ തുടങ്ങി: ചേട്ടന്‍ എങ്ങോട്ടാ?
ഉദ്യോഗമണ്ഡലില്‍. അവിടെയാ എനിക്കു ജോലി.

അങ്ങനെ വരട്ടെ! അവിടെ എന്റെയൊരു അങ്കിള്‍ ജോലി ചെയ്യുന്നുണ്ട്. ...... നായര്‍. അറിയാമോ?
നായരു പിടിച്ച പുലിവാലു പോലെ അയാളുടെ കഴുത്ത് ലാലിനു നേരെ നീണ്ടു: അറിയാമോന്നോ, ഞങ്ങള്‍ ഇന്നലേം കണ്ടതല്ലേ. മിസ്റ്റര്‍ നായര്‍ നിങ്ങളുടെ അങ്കിളാണോ? അപ്പോള്‍ നീ ശാന്തകുമാരിയുടെ മകനാണോ?

സത്യത്തില്‍ സത്യന്‍ ഒന്നു ഞെട്ടി. ലാലിന്റെ അമ്മയുടെ പേര് അടുത്ത സുഹൃത്തായ താന്‍ പോലും കേള്‍ക്കുന്നത് ഇത് ആദ്യമാണ്. ലാലിനെ കുടുംബസമേതം അടുത്തറിയാവുന്ന ഇയാളെ കയറ്റാതെ പോയിരുന്നെങ്കില്‍ മോശമായിപ്പോയേനെ!

ഏറെക്കാലത്തിനുശേഷം ബന്ധുക്കള്‍ ഒത്തുകൂടിയാലെന്ന പോലെ ലാലും വന്നയാളും ആഘോഷിക്കുകയാണ്: തന്റെ അച്ഛനിപ്പോള്‍ ലോ സെക്രട്ടറിയാണോ? അതോ കെ.എസ്.ഇബിയിലാണോ?
ലോ സെക്രട്ടറിയെന്ന് ലാല്‍.

നിങ്ങള്‍ രണ്ടു പേരല്ലേ? താനാണോ മൂത്തത്?
അല്ല, ഞാന്‍ രണ്ടാമത്തെയാളാ. ചേട്ടന്‍ ഓസ്ട്രേലിയയിലാ.
അപ്പോള്‍ താനെന്താ പഠിക്കുവാണോ?

ലാല്‍ ഒന്നു ചമ്മി. സ്ത്രൈണ സുന്ദരമായ വശ്യത കൊണ്ട് മലയാളത്തെ മോഹിപ്പിച്ച ചമ്മലല്ല, മൂക്കിന്റെ തുമ്പത്തു കൊതുകു കുത്തിയതുപോലെ ഒരുതരം ഇറിറ്റേഷന്‍.
ഉത്തരം പറയാതെ ഒഴിയാന്‍ നോക്കിയെങ്കിലും വഴിയേ വന്നയാള്‍ വിടാന്‍ ഭാവമില്ല: എത്ര വരെ പഠിച്ചു?
ഇതിങ്ങനെ തുടരുന്നതു ശരിയല്ല. സത്യന്‍ കാറിനുള്ളിലെ ലൈറ്റിന്റെ സ്വിച്ചിട്ടു, നടന്‍ മോഹന്‍ലാലിന്റെ മുഖത്തിനു ചുറ്റും വെള്ളിവെളിച്ചം വന്നു നിറഞ്ഞു.
ആമുഖം വേണ്ടാത്ത ആ മുഖത്തേക്കു നോക്കി അയാള്‍ ബ്ളാങ്കായി ചോദിച്ചു: അപ്പോള്‍ ജോലിയൊന്നുമായില്ല അല്ലേ?

അടുത്ത ചോദ്യം വന്നാല്‍ ലാല്‍ പൊട്ടിത്തെറിച്ചേക്കുമോയെന്നു സത്യന്‍ ഭയന്നു. ഭാഗ്യം! സീറ്റിലേക്കു തല ചായ്ച്ച് ലാല്‍ മെല്ലെ മയക്കത്തിലേക്കു കടക്കുന്നു.
സത്യന്‍ പറഞ്ഞു: ഉറങ്ങയെന്നു തോന്നുന്നു. ശല്യപ്പെടുത്തേണ്ട.
പുറത്തേക്കു വന്ന ചോദ്യം അയാള്‍ അസംതൃപ്തിയോടെ വിഴുങ്ങി.
കാറിനുള്ളിലെ ലൈറ്റണഞ്ഞു. നാലു മുഖങ്ങള്‍ ഇരുട്ടില്‍ മാഞ്ഞു. പിന്നെ കൊച്ചിയിലെത്തും വരെ ആരും ഒന്നും സംസാരിച്ചില്ല.
കൊച്ചി നഗരത്തിന്റെ നിയോണ്‍ വസന്തത്തിലേക്ക് താങ്ക്യു പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകുമ്പോഴും ലാല്‍ മുന്‍സീറ്റില്‍ മയക്കത്തിലാണ്.
ഇയാള്‍ക്ക് നടന്‍ മോഹന്‍ലാലിനെ തിരിച്ചറിയില്ലേ? - സത്യന്‍ ആശയക്കുഴപ്പത്തിലായി.

ശാന്തകുമാരിയമ്മയുടെ ഇളയ മകന്‍ മലയാളത്തിന്റെ ഇഷ്ടങ്ങളിലൊന്നായി മാറിയ സംഭവം ഇയാളോട് ആരും പറഞ്ഞിട്ടുണ്ടാവില്ലേ?
ലാലിന്റെ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കും?

മേല്‍വിലാസം വേണ്ടാത്ത മായാജാലമാണ് ലാല്‍. അക്കാര്യം ലാലിനുമറിയാം. എന്നിട്ടും തിരിച്ചറിയാതെ പോയെന്ന സങ്കടം മുഖത്തു നിഴലിക്കുന്നുണ്ടോ?

ആ മുഖത്തു വീണുകിടന്ന മയക്കത്തിന്റെ തിരശീലയിലേക്കു സത്യന്‍ ഉറ്റുനോക്കി - ഒന്നും തിരിച്ചറിയാനാവുന്നില്ല. മയക്കം പോലും സത്യമോ? അതോ നാട്യമോ?

ആയിരം സംശയങ്ങള്‍ക്ക് മറുപടി തരാതെ അരികെ ലാല്‍ മയങ്ങുകയാണ്.
പാതയോരത്തെ വര്‍ണപ്പലകകളിലെ പരസ്യ ഭാവങ്ങളില്‍ മയക്കുന്ന ചിരിയോടെ ഒരുപാടു മോഹന്‍ലാല്‍മാര്‍ !
Back to top Go down
dolphin
Forum Owner
Forum Owner
dolphin



യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:17 pm

യാരോ.. ഒരാള്‍ ! 272323 യാരോ.. ഒരാള്‍ ! 550239 sweettetta
Back to top Go down
Guest
Guest
avatar



യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:19 pm

സെലിബ്രറ്റികളുടെ കേളീരംഗമായ ട്വിറ്ററിലേക്ക് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. ബിഗ് ബച്ചന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് ലാല്‍ മൈക്രോ ബ്ലോഗിങ് നെറ്റ് വര്‍ക്കില്‍ എത്തിയിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തുക്കളെ ട്വിറ്ററില്‍ ചേര്‍ക്കാന്‍ ഉത്സാഹിയ്ക്കുന്ന ബച്ചന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാനെ ട്വിറ്ററില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ലാലും ഇവര്‍ക്കൊപ്പം കണ്ണി ചേര്‍ന്നിരിയ്ക്കുന്നത്.

ലാല്‍_മോഹന്‍ലാല്‍ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിന് വന്‍വരവേല്‍പാണ് ലഭിയ്ക്കുന്നത്. ഇതിനോടകം 2100ഓളം പേര്‍ ലാലിനെ പിന്തുടരാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബച്ചന് നന്ദി അറിയിച്ചു കൊണ്ടുള്ളതാണ് ലാലിന്റെ ആദ്യത്തെ ട്വീറ്റ്്.

മോഹന്‍ലാലിനെ ട്വിറ്ററില്‍ അംഗമാകാന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം അതിന് അദ്ദേഹം സമ്മതിച്ചതായും തന്റെ ട്വിറ്റീലൂടെ ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ടഹാറിന് ഷൂട്ടിങിന് വേണ്ടി ഇരുവരും ഇപ്പോള്‍ ഊട്ടിയിലുണ്ട്, ലാല്‍ ഉള്ളതു കൊണ്ട് മാത്രമാണ് മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ബച്ചന്‍ കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:19 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:20 pm

yetta യാരോ.. ഒരാള്‍ ! 550239
Back to top Go down
Guest
Guest
avatar



യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptyThu Jul 01, 2010 3:38 pm

Amithabh tweets

Tomorrow morning its off to Ooty for the Mohan Lal film. Mohan Lal has been and still is one our most incredible talents, from Kerala and the Malayalam film industry. I have admired him and his work through many years of my existence in this profession. He has a unique body and face language. You get the feeling that he is doing nothing, yet it results in the most amazing results - natural, without effort and effective. Just such a joy to watch him.

If you remember I had been to the function in Kerala in celebration of Resul Pookuty, the Oscar winner from ‘Slumdog’. It was there that Mohan Lal a guest at the occasion had come up to my room with his director Major Ravi to put up this idea and this proposal. My admiration for Mohan Lal could never have made me refuse this offer and so I do it for him. A few weeks later they all came to meet up with me in Mumbai to set up all the details for the shoot and after that was over put up the inevitable question that most producers do of remuneration ! I had laughed at them. What ? Charge you for working for 3 days in a Mohan Lal film ? An actor I admire ?? You must be joking !! No way, no fees, no nothing. Just tell me when I have to report and where. That is all.

The film will be in … hhhhhhhhhhhaaaaaaaaaaaaaayyyyeeeeeeeyoooooooooooo ..ANOTHER GOAL BY BRAZIL…..AND ANOTHER DISPLAY OF POETRY AND MAGIC… SIMPLY OUTSTANDING….!!!

Brazil 3, Chile 0 …

Ya so where was I … yes the language. The language will be Malayalam, but my character is North Indian so I shall be speaking in Hindi, with the odd sentence in Malayalam. Now that shall be tough, but effort shall be made, lets see what happens. Kerala as you all know is the most literate state in the country and this morning I read that it is the state with the highest GDP in the country. That is amazing !! Kerala - God’s own country.
Back to top Go down
sunder
Forum Boss
Forum Boss
sunder



യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! EmptySat Jul 10, 2010 5:45 pm

ithippazha gandathu യാരോ.. ഒരാള്‍ ! 272323 sweet
Back to top Go down
Sponsored content





യാരോ.. ഒരാള്‍ ! Empty
PostSubject: Re: യാരോ.. ഒരാള്‍ !   യാരോ.. ഒരാള്‍ ! Empty

Back to top Go down
 
യാരോ.. ഒരാള്‍ !
Back to top 
Page 1 of 1
 Similar topics
-
» ഞങ്ങളുടെ നാട്ടുവഴിയിലൂടെയും നടന്ന ഒരാള്‍
» ഒരാള്‍ക്ക് എത്ര ഭൂമി വേണം?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: