| ദുഃഖ:വെള്ളിയാഴ്ച (Good Friday) | |
|
+6shamsheershah Greeeeeshma drizzle jenny sunder sandeep 10 posters |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:04 pm | |
| [You must be registered and logged in to see this image.]മനുഷ്യനുവേണ്ടി സ്നേഹത്താല്‍ ചിന്തപെട്ട തിരുരക്തം 22 ഏപ്രില്‍ 2011വെള്ളിയാഴ്ച, ക്രൈസ്തവര്‍ ദുഃഖ:വെള്ളിയാഴ്ച ആചരിക്കുന്നു.
യേശു ക്രൂശിതനായത് ഒരു വെള്ളിയാഴ്ചയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ സ്മരണയ്ക്കാണ് ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ചാരുതയാര്‍ന്ന ബഹുവര്‍ണ്ണ പുഷ്‌പങ്ങളാല്‍ ഭൂമിയെ അലങ്കരിച്ച ദൈവത്തെ മനുഷ്യര്‍ മുള്‍ക്കിരീടം അണിയിച്ച് പരിഹസിച്ചതിലെ വൈരുദ്ധ്യം ദു:ഖത്തോടെ ഏറ്റുപറഞ്ഞുകൊണ്ട് ദു:ഖവെള്ളിയാഴ്‌ച ആചരിക്കുന്നു.
കുരിശും ചുമന്ന് ദേഹമാസകലംമുറിവുകളുമായി, പീലാത്തോസിന്റെ പടയാളികളുടെ ചാട്ടവറടികളുമേറ്റ്, പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി യേശുവിന്‍െറ തലയില്‍ അമര്‍ത്തി; ഒരു ചെമന്ന മേലങ്കി അണിയിച്ച് അദ്ദേഹത്തെ പരിഹസിച്ചു. യൂദന്മാരുടെ രാജാവേ സ്വസ്തി! എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തിന്‍െറ മുഖത്തടിച്ചു.
കാല്‍വരിയിലേക്ക് വേച്ചു വേച്ചു നീങ്ങുന്ന യേശുവിന്റെ ചിത്രം ഏതൊരു വിശ്വാസിയിലും വേദനയുളവാക്കും.
ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങള്‍ ബൈബിളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''ഗോഗുല്‍ത്താ മലയില്‍ ആറ് മണി മുതല്‍ ഒമ്പത് മണി വരെ അന്ധകാരം വ്യാപിച്ചു. കുരിശില്‍ കിടന്ന് യേശു 'എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടതെന്ത് ?' എന്ന് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് പ്രാണന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെ വരെ രണ്ടായി കീറിപ്പോയി.'' ദുഃഖവെള്ളിയാഴ്ച രാവിലെ വിശ്വാസികള്‍ ഉപവാസമെടുത്ത് പള്ളിയില്‍ പോകുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടത്തുന്നു. ദുഃഖവെള്ളിയാഴ്ചക്ക് വിശുദ്ധ കുര്‍ബാന നടത്താറില്ല. അന്ന് പുലര്‍ച്ചെ തന്നെ പള്ളിയങ്കണത്തില്‍ തയാറാക്കിയിട്ടുള്ള മരക്കുരിശുകള്‍ വെള്ളത്തുണി കൊണ്ട് മൂടുന്നു. ഇത് ഈസ്റര്‍ ദിനത്തിലെ അഴിച്ചുമാറ്റുകയുള്ളു. ചൊറുക്ക എന്ന കയ്പ്പുനീര്‍ കുടിക്കുന്നതും ദുഃഖവെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമാണ്. ക്രൂശിതനായ യേശു ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ പീലാത്തോസിന്റെ പടയാളികള്‍ കയ്പ്പുനീര്‍ കൊടുത്തതിനെ അനുസ്മരിച്ചാണ് ഈ ചടങ്ങ്. ഇതിനായി കേരളത്തിലെ പള്ളികളില്‍ പാവയ്ക്കാ നീരാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ചയുമായി ബന്ധപ്പെട്ട് പരിഹാര പ്രദക്ഷിണം എന്ന ചടങ്ങ് നടത്താറുണ്ട്. കുരിശും ചുമന്നും കൊണ്ട് യേശുവിന്റെ കാല്‍വരിയിലേക്കുള്ള യാത്രയെ അനുസ്മരിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. മലമ്പാതയിലൂടെ പ്രതീകാത്മകമായി വിശ്വാസികള്‍ നീങ്ങുന്നു. യേശു കാലിടറിയും ചമ്മട്ടിയടിയേറ്റും വീണതുമായ 14 സ്ഥലങ്ങളുടെ പ്രതീകമായി മലമ്പാതയില്‍ 14 സ്ഥലങ്ങള്‍ ഒരുക്കിയിരിക്കും. ഇതിനോടനുബന്ധിച്ച് കുരിശിന്റെ വഴി എന്ന പ്രാര്‍ത്ഥനയുമുണ്ടായിരിക്കും. മനുഷ്യ സംസ്കാരത്തോളം തന്നെ പഴക്കമുള്ളതാണ് കുരിശെന്ന് പഠനങ്ങള്‍ പറയുന്നു. കുരിശിന്‍റെ ജ്യോമതിക്കും സ്വസ്തികയ്ക്കുമുള്ള ബന്ധം ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈശ്വരപ്രതീകമായി എണ്ണുകയും പിന്നീട് നികൃഷ്ടമായി അധപതിക്കുകയും ക്രിസ്തുവിന്‍റെ കുരിശുമരണത്തിന് ശേഷം കൃപാവരത്തിന്‍റെ ചിഹ്നമായി ഉയര്‍ത്തപ്പെടുകയും ചെയ്ത ചരിത്രമാണ് കുരിശിന്‍റേത്.
യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ശിക്ഷാവിധിയല്ല ക്രൂശിക്കല്‍. പലസ്തീന്‍ പ്രദേശം റോമാക്കാരുടെ അധീനതയിലായതോടെയാണ് ക്രൂശിക്കല്‍ ഒരു ശിക്ഷാവിധിയെന്ന നിലയില്‍ യഹൂദജനത അംഗീകരിച്ചത്.
രാജ്യദ്രോഹികളേയും കൊള്ളക്കാരേയയുമാണ് ഈ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നത്. പ്ളാറ്റോയുടേയും ഡമോസ്തനിസ്സിന്‍റേയും ലിഖിതങ്ങളില്‍ ക്രൂരമായ ക്രൂശിക്കലിനെപ്പറ്റി പരാമര്‍ശമുണ്ട്. കുറ്റവാളി തന്നെ കുരിശു ചുമക്കണമെന്നാണ് നിയമം. കുരിശുമരണത്തിന് മുന്‍പ് ചാട്ട കൊണ്ടുള്ള അടിയും ഒഴിച്ചുകൂടാത്തതാണ്.
ക്രിസ്തുവിന്‍റെ പീഡാനുഭവവും മുകളില്‍ കൊടുത്തിട്ടുള്ള രീതിയില്‍ തന്നെയാണ് നടന്നത്. രാജ്യദ്രോഹവും മതനിന്ദയുമാണ് ക്രിസ്തുവിനു മേല്‍ ചുമത്തപ്പെട്ടത്
യഹൂദ പുരോഹിതന്മാരാലും പടയാളികളാലും നിന്ദിക്കപ്പെട്ട് ക്രിസ്തു കുരിശിലേറി. ജൂതന്മാരുടെ രാജാവായ, നസ്രായനായ ക്രിസ്തു എന്നാണ് കുരിശിന് മുകളില്‍ എഴുതി വച്ചിരുന്നത്.
ക്രിസ്തു മരിച്ചോയെന്നറിയാന്‍ പടയാളികള്‍ തിരുവിലാവില്‍ കുന്തം കൊണ്ട് കുത്തി. മരിച്ചു എന്നറിയുകയാല്‍ പിന്നീട് കണങ്കാലുകള്‍ തകര്‍ക്കുകയുണ്ടായില്ലെന്ന് മാത്രം. നിന്ദിക്കപ്പെട്ട കുരിശുമരണം ഏറ്റുവാങ്ങിയ ക്രിസ്തു കുരിശിനെ പാവനമാക്കി. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പാപങ്ങള്‍ ചുമന്നാണ് ക്രിസ്തു കുരിശിലേറിയത്.
പിന്നീട് ക്രിസ്തു അനുഭവിച്ച പീഡാനുഭവത്തിന്‍റെ പ്രതീകമായി മാറുകയായിരുന്നു കുരിശ്. ഇന്നത് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് രക്ഷയുടെ അടയാളമാണ്. മറ്റുള്ളവര്‍ക്കാവട്ടെ ക്രിസ്തുമതസ്ഥാപകനായ ക്രിസ്തുവിന്‍റെ ചിഹ്നവും.
ദുഃഖ:വെള്ളിയാഴച്ചുടെ അനുഗ്രഹാശിസ്സുകള്‍ നമുക്കെ എല്ലാവര്ക്കും ലെഭിക്കെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ( സിന്‍സി ലിസ മരിയ ) | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:05 pm | |
| | |
|
| |
sunder Forum Boss
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:10 pm | |
| sandeep Ellavarkum Easter Ashamsakal | |
|
| |
jenny Forum Boss
Location : Bangalore
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:10 pm | |
| sandeep | |
|
| |
sunder Forum Boss
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:12 pm | |
| | |
|
| |
drizzle Forum Owner
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:14 pm | |
| | |
|
| |
jenny Forum Boss
Location : Bangalore
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:35 pm | |
| - sunder wrote:
- jenny Happy Easter
thanku sunder...kurachu kazhinju varame...bussssssssssssssy | |
|
| |
Greeeeeshma Forum Boss
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:44 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 1:48 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 2:33 pm | |
| | |
|
| |
The Sorcerer Forum Owner
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Thu Apr 21, 2011 2:55 pm | |
| Daivame...................................
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Fri Apr 22, 2011 11:21 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Fri Apr 22, 2011 11:24 am | |
| On this day of GOOD FRIDAY, lets remember that 2010 years ago The Lord of Lords and King of kings was crucified and resurrected for Our Sins..and showed us the sinless way.. So let us follow the Way and make Him happy FoReVeR | |
|
| |
ajmal Junior Member
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Sat Apr 23, 2011 4:04 am | |
| Mount Carmel Cathedral campus, Mirzapur in Ahmedabad [You must be registered and logged in to see this link.] | |
|
| |
kiran Active Member
| |
| |
drizzle Forum Owner
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Sat Apr 23, 2011 5:38 pm | |
| ellavarkum Easter aasamsakal!
| |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Sat Apr 23, 2011 5:50 pm | |
| - drizzle wrote:
- ellavarkum Easter aasamsakal!
+1 | |
|
| |
ajmal Junior Member
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) Sun Apr 24, 2011 2:57 am | |
| ✫ ... ✫ ⋎ »✫ ' (⁀ "⁀) Happy Easter ✫ ✫ ✫ ✫ . ⋎ `'¨ ✫. • • .... ✫ ° * " ✫ ...... ¸. • • ° * ". ✫ ✫! Have a nice day ♥ | |
|
| |
Sponsored content
| Subject: Re: ദുഃഖ:വെള്ളിയാഴ്ച (Good Friday) | |
| |
|
| |
| ദുഃഖ:വെള്ളിയാഴ്ച (Good Friday) | |
|