Subject: Music Director K J Joy Tue Aug 30, 2011 9:31 pm
എഴുപതുകളുടെ കടന്നുവന്ന കെ.ജെ. ജോയിയിലൂടെയാണു മലയാളത്തിലെ ആധുനീക സംഗീതത്തിന്റെ ആരംഭമെന്നു പറയാം. കീ ബോര്‍ഡിന്റെ സാധ്യതകള്‍ ജോയി നന്നായി ഉപയോഗിച്ചു. യേശുദാസിനെ ഉപയോഗിച്ചു ചെറുപ്പക്കാര്‍ക്കാര്‍ക്കായി നല്ല യൂത്ഫുള്‍ നമ്പരുകള്‍ ജോയി സൃഷ്ടിച്ചു. പശ്ചാത്തല സംഗീതം സമ്പന്നമാക്കി. 1977ല്‍ ആരാധന എന്ന ചിത്രത്തില്‍ ദാസ്-ജാനകി ടീമിന്റെ താളം താളത്തില്‍ താളമിടും...(രചന-ബിച്ചു തിരുമല) എന്ന ഗാനത്തിലൂടെയാണു ജോയിയുടെ വ്യത്യസ്തത ശ്രദ്ധേയമായത്.
അതിലെതന്നെ ഇതേ ടീമിന്റെ ആരാരോ ആരീരാരോ... എന്ന ഗാനവും വന്‍വിജയമായി. എങ്കിലും രണ്ടു വര്‍ഷംകൂടി കഴിഞ്ഞുവന്ന അനുപല്ലവിയിലെ എന്‍ സ്വരം പൂവിടും ഗാനമേ...(ബിച്ചു) ആയിരുന്നു സൂപ്പര്‍ ഹിറ്റ്. കേരളത്തിലെ കാമ്പസുകള്‍ പാട്ടിനൊപ്പം നൃത്തം ചെയ്തു തുടങ്ങിയത് ഇവിടെനിന്നായിരുന്നു. അന്നു ദാസേട്ടനു 39 വയസുണ്ടായിരുന്നു. ആ വര്‍ഷം തന്നെ പുറത്തുവന്ന സര്‍പ്പത്തിലെ കുങ്കുമ സന്ധ്യകളോ...., സ്വര്‍ണ മീനിന്റെ ചേലൊത്ത...(ബിച്ചു) എന്നിവയും യേശുദാസിന്റെ ഫാസ്റ്റ് നമ്പരുകളായി കാമ്പസ് ഏറ്റുവാങ്ങി. 1979ല്‍ത്തന്നെ ജോയി-ദാസ് ടീമിനായി യൂസഫലി കേച്ചേരി എഴുതിയ മറഞ്ഞിരുന്നാലും...(സായൂജ്യം) എന്ന ശോകഗാനവും അക്കരയിക്കരെ നിന്നാലെങ്ങനെ ആശതീരും...(ഇതാ ഒരു തീരം) എന്നപ്രണയഗാനവും കൂടി കാമ്പസുകളില്‍ സൂപ്പര്‍ ഹിറ്റായി. യേശുദാസ് പാടിയതല്ലെങ്കിലും അക്കൊല്ലം തന്നെയാണ് സര്‍വകാല ക്രിസ്മസ് ഹിറ്റ് ഗാനമായ കാലിത്തൊഴുത്തില്‍ പിറന്നവനേ...യും ജോയി സൃഷ്ടിക്കുന്നത്. 1979 ശരിക്കും കെ.ജെ. ജോയിയുടെ വര്‍ഷമായിരുന്നു. 1980ല്‍ മനുഷ്യമൃഗത്തില്‍ പാപ്പനം കോട് ലക്ഷ്മണന്റെ വരികളില്‍ ജോയിയും യേശുദാസും ചേര്‍ന്നു സൃഷ്ടിച്ച കസ്തൂരിമാന്‍മിഴി മലര്‍ശരമെയ്തു... വീണ്ടും കാമ്പസുകളില്‍ സൂപ്പര്‍ഹിറ്റായി. ഇതില്‍ പലതും ഇന്നും കാമ്പസുകളുടെ ദേശീയ ഗാനമാണ്.
ഇക്കാലത്തെ മറ്റു സംവിധായകരെയും ജോയിയുടെ ഇൌണങ്ങള്‍ സ്വാധീനിച്ചിരുന്നു. (അവരാരും സമ്മതിക്കില്ലെങ്കിലും.) ദേവരാജന്‍ മാസ്റ്റര്‍ 1980ല്‍ മീന്‍ എന്ന ചിത്രത്തില്‍ ചെയ്ത രണ്ട് ഇൌണം പരിശോധിച്ചാല്‍ ഇതു മനസിലാവും. ഉല്ലാസ പൂത്തിരികള്‍..., സംഗീതമേ നിന്‍ പൂഞ്ചിറകില്‍..... സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററിലെ സ്വാധീനം ഇതായിരുന്നെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ?
Guest Guest
Subject: Re: Music Director K J Joy Tue Aug 30, 2011 9:33 pm
nettooraan Super Member
Subject: Re: Music Director K J Joy Tue Aug 30, 2011 9:34 pm