Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Kerala State Film Award 2011 | |
|
+11parutty kiran Reshmi kaaat midhun Binu Minnoos Greeeeeshma Neelu vipinraj sandeep 15 posters | |
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 8:43 pm | |
| nithya menono???swetha menon alle | |
| | | parutty Forum Boss
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 9:20 pm | |
| | |
| | | Guest Guest
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 9:24 pm | |
| |
| | | parutty Forum Boss
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 9:32 pm | |
| | |
| | | Guest Guest
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 9:32 pm | |
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 10:13 pm | |
| awardinethire prathikaricha oru mohan lal faninte nombarangal [You must be registered and logged in to see this link.] | |
| | | unnikmp Forum Boss
| | | | vipinraj Forum Boss
Location : Dubai
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 10:21 pm | |
| | |
| | | unnikmp Forum Boss
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 10:29 pm | |
| സത്യം പറഞ്ഞാല്‍ ദിലീപിന് അവാര്‍ഡ് കിട്ടിയതിന്റെ പൊരുള്‍ എനിക്കും പിടികിട്ടുന്നില്ല.. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 10:31 pm | |
| - unnikmp wrote:
- സത്യം പറഞ്ഞാല്‍ ദിലീപിന് അവാര്‍ഡ് കിട്ടിയതിന്റെ പൊരുള്‍ എനിക്കും പിടികിട്ടുന്നില്ല..
dileepinokke nalla holdaa industyil ennu kettittund... | |
| | | unnikmp Forum Boss
| Subject: Re: Kerala State Film Award 2011 Thu Jul 19, 2012 10:41 pm | |
| - vipinraj wrote:
- unnikmp wrote:
- സത്യം പറഞ്ഞാല്‍ ദിലീപിന് അവാര്‍ഡ് കിട്ടിയതിന്റെ പൊരുള്‍ എനിക്കും പിടികിട്ടുന്നില്ല..
dileepinokke nalla holdaa industyil ennu kettittund... എന്നാലും ലാലേട്ടനും,മമ്മൂക്കക്കും ഒക്കെ ഉള്ളത്ര വരുമോ???? | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:11 am | |
| | |
| | | unnikmp Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:13 am | |
| | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:15 am | |
| അവാര്‍ഡ് വിശ്വസിക്കാനാവാതെ ദിലീപ് കൊച്ചി: കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിനരികെ വെച്ച് കാണുമ്പോള്‍ കറങ്ങുന്ന കാറില്‍ കിടന്ന് ജീവനുവേണ്ടി കരയുകയായിരുന്നു ദിലീപ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യമായി തേടിയെത്തിയ ദിവസത്തിന് ചോരയുടെ നിറം. ''ശ്ശെ. . . എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല. ഇതങ്ങോട്ട് എന്റെ തലേലേക്ക് കേറുന്നില്ല. എനിക്ക് തന്നെയാണ് അവാര്‍ഡെന്ന് എന്നെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍'' - ശേഷമുള്ള പൊട്ടിച്ചിരിയോടെ ദിലീപ് നെറ്റിയിലെ ചുവപ്പുനിറം തുടച്ചുമാറ്റി. വിജി തമ്പിയുടെ 'നാടോടിമന്നന്‍' സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ദിലീപ് മലയാള സിനിമയിലെ കഴിഞ്ഞവര്‍ഷത്തെ അഭിനയത്തിന്റെ മന്നനായി മാറിയത്. കാര്‍ അപകടത്തില്‍ പെടുന്ന രംഗം ചിത്രീകരിക്കുന്നതുകൊണ്ട് ദേഹം മുഴുവന്‍ രക്തനിറം. പക്ഷേ മനസ്സിലെ മുറിപ്പാടുകളെല്ലാം മായ്ച്ചുകളയുന്ന വാര്‍ത്തയാണ് അല്‍പ്പനേരം മുമ്പ് ദിലീപിനെ തേടി വന്നത്. ഇത്രകാലം ഹൃദയത്തെ വേദനിപ്പിച്ച പല അനുഭവങ്ങള്‍ക്കുമുള്ള മരുന്നുകൂടിയായിരുന്നു അത്. അവിശ്വസനീയതയുടെ ആ നിമിഷത്തിലെ ദിലീപിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഇടിവെട്ടേറ്റതു പോലെയുണ്ട്. . .'' ''അവന്‍ പല വേഷത്തിലും വരും കൊടുക്കരുത്. . .'' എന്നാണ് സംസ്ഥാന അവാര്‍ഡിന്റെ ബൈലോയിലെ നിബന്ധനയെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്, പണ്ട്. ഇക്കുറി എല്ലാ പതിവുകളും തെറ്റി. അപ്രതീക്ഷിതമായൊരു ക്ലൈമാക്‌സ് പോലെ അവാര്‍ഡ് ദിലീപിനെ തേടി കൊച്ചിയിലേക്കു വന്നു. വ്യാഴാഴ്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് അറിഞ്ഞുപോലുമില്ലായിരുന്നു ദിലീപ്. ഉച്ചയായപ്പോള്‍ അവാര്‍ഡിനെച്ചൊല്ലിയുള്ള വാര്‍ത്തകള്‍ കേട്ടുതുടങ്ങി. അപ്പോഴും അത് നമ്മളുടെ ഏരിയയല്ലെന്ന ബോധ്യത്തില്‍ ഷൂട്ടിങ് തുടര്‍ന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അഭിനന്ദന സന്ദേശങ്ങളുമായി മൊബൈല്‍ ശബ്ദിച്ചുതുടങ്ങി. നമ്മളിതെത്ര കേട്ടതാ എന്ന മട്ടായിരുന്നു അപ്പോള്‍. വീട്ടില്‍ നിന്ന് ഭാര്യ മഞ്ജു വാര്യരും അനിയന്‍ അനൂപും വിളിച്ചതോടെ ഏറെക്കുറെ വിശ്വാസമായി. അവരുടെ ഫോണ്‍ കട്ട് ചെയ്ത് തിരിയുമ്പോള്‍ തൊട്ടുമുമ്പിലുള്ള ചാനല്‍ സ്റ്റുഡിയോയിലേക്ക് ക്ഷണം. അതോടെ ദിലീപ് മനസ്സില്‍ പറഞ്ഞു: അത് നിനക്കുതന്നെ. . . 'വെള്ളരിപ്രാവിന്റെ ചങ്ങാതി' യിലെ ഗാനങ്ങള്‍ക്കും തിരക്കഥയ്ക്കുമാണ് ദിലീപ് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നത്. ''കുഞ്ഞിക്കൂനന്‍ ചെയ്ത സമയത്താണ് ആദ്യമായി അവാര്‍ഡ് പ്രതീക്ഷിച്ചത്. ചാന്തുപൊട്ടിനും ആഗ്രഹിച്ചു. അപ്പോഴൊക്കെ മിമിക്രി എന്നു പറഞ്ഞ് മാറ്റിനിര്‍ത്തി. നമ്മള്‍ എന്തുചെയ്താലും മിമിക്രിയാണെന്നാണല്ലോ പറയുന്നത്. . .'' ദിലീപിന്റെ വാക്കുകള്‍ക്ക് ഒരു പ്രതികാര മധുരം. നാടോടിമന്നന്റെ സെറ്റിന് തൊട്ടപ്പുറത്ത് 'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ലാല്‍ജോസുമുണ്ടായിരുന്നു. ചാന്തുപൊട്ടിനോളം ഭംഗിയുള്ള സൗഹൃദത്തിന്റെ മധുരവുമായി ലാലു വന്നതോടെ ദിലീപ് കത്തി കൈയിലെടുത്തു; കേക്കുമുറിക്കാന്‍!!!! | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:17 am | |
| 41 വര്‍ഷത്തിന് ശേഷം ഹൃദയസരസിലെ തൂലിക തേടി പുരസ്‌കാരമെത്തി തിരുവനന്തപുരം: മലയാളം എക്കാലവും പാടിനടക്കുന്ന പാട്ടുകള്‍ പിറന്ന, ഏറ്റവും കൂടുതല്‍ ഹിറ്റു ഗാനങ്ങളെഴുതിയ ഈ തൂലിക തേടി സംസ്ഥാന അവാര്‍ഡ് എത്തുന്നത് നീണ്ട 41 വര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷം. എഴുത്തിന് ഇടവേളയിട്ടിട്ടില്ലാത്ത ശ്രീകുമാരന്‍ തമ്പിക്ക് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ ഇത്ര കാലമെടുത്തുവെങ്കിലും ഈ നാല് പതിറ്റാണ്ടുകാലവും മലയാളം ശ്രീകുമാരന്‍തമ്പിയുടെ മനോഹര ഗാനങ്ങള്‍ പാടിനടന്നു. ജയരാജ് സംവിധാനം ചെയ്ത ' നായിക ' യിലെ ' നനയും നിന്‍ മിഴിയോരം . ' എന്ന പാട്ടിനാണ് പുരസ്‌കാരം. ഏറ്റവുമൊടുവില്‍ പുരസ്‌കാരം കിട്ടയത് 'ലങ്കാദഹന'ത്തിലെ 'ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി ' , 'വിലയ്ക്കുവാങ്ങിയ വീണ'യിലെ ' സുഖമെവിടേ. . ദുഃ ഖമെവിടെ. . ' എന്നീ എന്നത്തെയും ഹിറ്റുകള്‍ക്ക്. അന്ന് ശ്രീകുമാരന്‍തമ്പിക്ക് വയസ് 31. പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അതേസമയം തന്റെ പാട്ടുകളെ ഇത്രയും കാലം അവാര്‍ഡ് കമ്മിറ്റിക്കാര്‍ മനഃപൂര്‍വം അവഗണിക്കുകയായിരുന്നുവെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു. അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും മലയാളികള്‍ തന്റെ ഗാനങ്ങള്‍ നെഞ്ചേറ്റിയതിലാണ് സന്തോഷം. ഈ തൂലികയ്ക്ക് ഇപ്പോഴും ശക്തി ക്ഷയിച്ചിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. എഫ്. എം. റേഡിയോകള്‍ തുറന്നാല്‍ ഏറ്റവുമധികം കേള്‍ക്കുന്ന പാട്ടുകള്‍ തന്‍േറതാണ്. ജനങ്ങളുടെ ആ അംഗീകാരമാണ് യഥാര്‍ഥ അവാര്‍ഡ് - അദ്ദേഹം പറഞ്ഞു. ജയരാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 'നായിക'യ്ക്കുവേണ്ടി ശ്രീകുമാരന്‍തമ്പി പാട്ടെഴുതിയത്. അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതം കൂടിചേര്‍ന്നപ്പോള്‍ ' നനയും മിഴിയോരം ' മറ്റൊരു ഹിറ്റായി മാറി. മലയാള സിനിമാ ഗാനശാഖയുടെ സുവര്‍ണകാലം മുതല്‍ ഇടവേളകളില്ലാതെ ഒന്നിനൊന്ന് മികച്ച ഗാനങ്ങളെഴുതിയ ശ്രീകുമാരന്‍തമ്പി പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെ പോയിരുന്നില്ല. പല പാട്ടുകളുടെയും പിതൃത്വംപോലും മറ്റു പലര്‍ക്കും ചാര്‍ത്തിക്കൊടുക്കപ്പെടുകയും ചെയ്തു. ദക്ഷിണാമൂര്‍ത്തി സംഗീതമിട്ട ' ഹൃദയ സരസിലെ പ്രണയപുഷ്പമേ ' , ' ഉത്തരാസ്വയംവരം കഥകളി കാണുവാന്‍. . ' , ' ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ. . . ' ' ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി ' തുടങ്ങി തേനൂറുന്ന പാട്ടുകളുടെ പട്ടിക നീളും. സിനിമ അടുത്ത തലമുറയ്ക്ക് വഴിമാറിയപ്പോഴും ശ്രീകുമാരന്‍തമ്പിയുടെ പാട്ടുകള്‍ കാലത്തിന് കൂട്ടായി ഒഴുകി. ' ഉണരൂമീഗാന'വും 'ഒന്നാം രാഗം പാടി ' യുമൊക്കെ എന്നത്തെയും ഹിറ്റുകളില്‍ ഇടം പിടച്ചു. | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:18 am | |
| ജഗതിക്കുള്ള പുരസ്‌കാരം മടങ്ങിവരവിനുള്ള ക്ഷണം തിരുവനന്തപുരം: ദേഹം മുഴുവന്‍ പ്ലാസ്റ്ററിട്ട് ആസ്പത്രിക്കിടക്കയില്‍ കിടന്ന് 'കിലുക്ക' ത്തിലെ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ നിശ്ചല്‍കുമാര്‍ നിലവിളിച്ചപ്പോഴും ജനം ചിരിച്ചുമറിഞ്ഞു; കാരണം തൊട്ടടുത്ത സീനില്‍ ഒരു കുഴപ്പവുമില്ലാതെ ജഗതി മടങ്ങിവരുമെന്ന് പ്രേക്ഷകര്‍ക്കുറപ്പുണ്ടായിരുന്നു. വെല്ലൂരിലെ ആസ്പത്രിക്കിടക്കയില്‍നിന്നും അതുപോലെ തങ്ങളെ ചിരിപ്പിക്കാന്‍ ജഗതി ശ്രീകുമാര്‍ എത്തുന്നതും കാത്തിരിക്കുകയാണ് മലയാളി. ആ മടങ്ങിവരവിന് ആക്കംകൂട്ടും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്. മലയാള സിനിമയിലേക്ക് മടങ്ങിവരാന്‍ ജഗതിയെ സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ്, മികച്ച ഹാസ്യനടനുള്ള ചലച്ചിത്ര പുരസ്‌കാരം. കമല്‍ സംവിധാനം ചെയ്ത ' സ്വപ്നസഞ്ചാരി ' യിലെ തട്ടിപ്പുകാരനായ ജ്യോത്സ്യന്റെ വേഷമാണ് ജഗതിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പോസിറ്റീവ് എനര്‍ജി നല്‍കുമെന്ന് ധരിപ്പിച്ച് രത്‌നമാല നല്‍കി നായകന്റെ ലക്ഷങ്ങള്‍ തട്ടുന്ന ഈ കഥാപാത്രം വില്ലനാണെന്ന് തിരിച്ചറിയുന്നത് അവസാനം മാത്രമാണ്. വില്ലന്റെ പരിവേഷമുള്ള ഈ കഥാപാത്രം 'ചിരിപ്പിച്ചുകൊണ്ട് ' കഴുത്തറുക്കുമ്പോള്‍ പ്രേക്ഷകരും ഈ മാന്ത്രികതയില്‍ പെട്ടുപോകും. ആയിരത്തിലേറെ സിനിമകളിലഭിനയിച്ച് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അത്ഭുതമായി മാറിയ ജഗതിക്ക് ലഭിക്കുന്ന അഞ്ചാമത് സംസ്ഥാന അവാര്‍ഡാണിത്. 1991-ല്‍ കിലുക്കം, അപൂര്‍വം ചിലര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 2002-ല്‍ നിഴല്‍ക്കുത്ത്, മീശമാധവന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. 2007-ലും ( പരദേശി, അറബിക്കഥ, വീരാളിപ്പട്ട് ) 2009-ലും ( രാമാനം ) സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി അവാര്‍ഡ് നേടി. മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടിന് സമീപം നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി ഇപ്പോഴും ചികിത്സയിലാണ്. മലയാളത്തിന്റെ ഈ സ്‌നേഹസമ്മാനം പ്രിയനടന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. | |
| | | parutty Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:19 am | |
| | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:19 am | |
| ജഗതിക്ക് കൊമേഡിയന്‍ പുരസ്‌കാരംകൊടുത്തത് അനൗചിത്യം: സിബി മലയില്‍ കൊച്ചി: ജഗതി ശ്രീകുമാര്‍ എന്ന അതുല്യനായ നടന് മികച്ച കൊമേഡിയന്‍ പുരസ്‌കാരം നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ സിബി മലയില്‍. 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ജഗതി ശ്രീകുമാറിന് മികച്ച കൊമേഡിയന്‍ അവാര്‍ഡ് നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു സിബി മലയില്‍. 'തന്നെയുമല്ല, ജഗതി ശ്രീകുമാര്‍ എന്ന നടനെ ഒരു ഹാസ്യനടന്‍ എന്ന ലേബലില്‍ മാത്രം ഒതുക്കേണ്ടതല്ല. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച്, മൂന്നു പതിറ്റാണ്ടായി മലയാള സിനിമയില്‍ നില്‍ക്കുന്ന ഏറ്റവും പ്രഗത്ഭനായ നടനാണ് ജഗതി ശ്രീകുമാര്‍. ആ രീതിയില്‍ ഇതിനേക്കാള്‍ വലിയ രീതിയില്‍ അദ്ദേഹത്തിന് അംഗീകാരങ്ങള്‍ നല്‍കേണ്ടതായിരുന്നു. അവാര്‍ഡ് ജൂറിയുടെ മുന്നില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയുടെ പ്രത്യേക പരിഗണന ഉണ്ടാവണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല' .'അവാര്‍ഡ് നിര്‍ണയത്തില്‍ ഒരു നടനെ കൊമേഡിയനെന്നും സീരിയസ് നടനെന്നും വേര്‍തിരിക്കുന്നതില്‍ ഔചിത്യമില്ലായ്മ ഉണ്ട്. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നിങ്ങനെ അവാര്‍ഡുകള്‍ നല്‍കാം. പക്ഷേ, കോമഡി ചെയ്യുന്ന ഒരാള്‍ക്ക് അവാര്‍ഡ്, സീരിയസ് വേഷം ചെയ്യുന്ന ആള്‍ക്ക് മറ്റൊരവാര്‍ഡ് എന്ന രീതിയിലുള്ള തരംതിരിവ് ശരിയല്ല.' 'ഒരഭിനേതാവിനെ വിലയിരുത്തേണ്ടത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവണം. ഏതു ഭാവമാണു പ്രകടിപ്പിച്ചതെന്നുള്ള അടിസ്ഥാനത്തിലല്ല, അദ്ദേഹം എങ്ങനെ ഭാവം അവതരിപ്പിച്ചു എന്ന രീതിയിലാണു വിലയിരുത്തേണ്ടത്. ജഗതി ശ്രീകുമാര്‍ എന്ന നടനെ ഇത്തരത്തില്‍ കൊമേഡിയന്‍ നടന്‍ എന്ന നിലയിലേക്കു മാത്രം താഴ്ത്തിക്കെട്ടരുത്.' സിബി കൂട്ടിച്ചേര്‍ത്തു. മുപ്പതു വര്‍ഷത്തിലധികമായി മലയാള സിനിമാ രംഗത്തുള്ള ജഗതി ശ്രീകുമാര്‍ ഇന്ത്യയിലെതന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ്. എങ്കിലും, ഇതിനു മുമ്പ് നാലു തവണ മാത്രമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജഗതിയെ തേടിയെത്തിയത്. 1991ലും 2002ലും മികച്ച രണ്ടാമത്തെ നടന്‍, 2007, 2009 വര്‍ഷങ്ങളില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് എന്നിവ. ഇപ്പോള്‍ ഏറ്റവും മികച്ച കൊമേഡിയന്‍ പുരസ്‌കാരം ജഗതിക്ക് വൈകിയ വേളയില്‍ നല്‍കിയ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. | |
| | | unnikmp Forum Boss
| | | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:37 am | |
| | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:41 am | |
| ഫഹദിന് അവാര്‍ഡിന് 'പ്രായമായില്ല': ജൂറി തിരുവനന്തപുരം: മികച്ച നടനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദ് ഫാസിലിന്റെ കൈയില്‍ നിന്നും വഴുതിയതു പ്രായക്കുറവിന്റെ പേരില്‍? 'ചാപ്പാകുരിശി'ലും 'അക'ത്തിലും മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പ്രായം കുറഞ്ഞ പുതുമുഖ നടനായതിനാല്‍ ഇനിയും അവസരം കിട്ടുമെന്നായിരുന്നു ജൂറിയിലെ ചിലര്‍ അഭിപ്രായപ്പെട്ടത്. മികച്ച നടനുള്ള മത്സരത്തില്‍ ദിലീപിനൊപ്പം ഫഹദ് ഫാസിലും മോഹന്‍ലാലും അനുപംഖേറും അവസാനം വരെ പരിഗണിക്കപ്പെട്ടു. പ്രണയത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഗംഭീരമാണെന്നു ജൂറിയംഗങ്ങള്‍ വിലയിരുത്തി. എന്നാല്‍, ശരീരം തളര്‍ന്ന് വീല്‍ചെയറിലിരിക്കുന്ന പ്രണയത്തിലെ കഥാപാത്രത്തിന് അഭിനയ സാധ്യതകള്‍ കുറഞ്ഞുപോയെന്ന് ഒരു അംഗം അഭിപ്രായപ്പെട്ടു. മോഹന്‍ലാലിനേക്കാള്‍ പ്രാധാന്യം അനുപംഖേറിന്റെ കഥാപാത്രത്തിനായിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു. അതോടെ മോഹന്‍ലാല്‍ തഴയപ്പെട്ടു. എന്നാല്‍ ഡബിംഗിലെ പിഴവ് അനുപംഖേറിനു തിരിച്ചടിയായി. അവസാനറൗണ്ടില്‍ ദിലീപും ഫഹദ് ഫാസിലും മാത്രമായി. ചാപ്പാകുരിശ്, അകം എന്നീ രണ്ടുചിത്രങ്ങളിലും കഥാപാത്രങ്ങളെ കൈയടക്കത്തോടെയും തന്‍മയത്വത്തോടെയും അവതരിപ്പിച്ച ഫഹദിന്റെ മികവ് കാണാതെ പോകരുതെന്ന ശക്‌തമായ അഭിപ്രായം ചിലര്‍ രേഖപ്പെടുത്തി. യുവതലമുറക്കുള്ള അംഗീകാരമാകും ഇതെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ രണ്ടു സിനിമകളിലും ഒരേതരം മാനോവിചാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണു ഫഹദിന്റേതെന്നു ചിലര്‍ വിലയിരുത്തി. ഫഹദിന്റെ പ്രായവും പരിഗണിക്കപ്പെട്ടു. രണ്ടു കാലഘട്ടങ്ങളെ പ്രായഭേദത്തിനനുസരിച്ച് ചലനങ്ങളിലും പ്രകടനത്തിലും സ്വാഭാവിക മിഴിവു നല്‍കി അവതരിപ്പിക്കാന്‍ ദിലീപിനായെന്നു കമ്മിറ്റി വിലയിരുത്തി. സിനിമയ്‌ക്കുള്ളിലെ നടന്‍ എന്ന വേഷത്തിനു വേറിട്ട സമീപനം സ്വീകരിച്ചുവെന്നും ജൂറി അഭിപ്രായപ്പെട്ടു. അതോടൊപ്പം, 'ഓര്‍മ്മ മാത്രം' എന്ന സിനിമയിലെ ദിലീപിന്റെ അഭിനയവും ജൂറിയെ സ്വാധീനിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്‌ഥയായി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഫഹദിനു നല്‍കാനും തീരുമാനിച്ചു. | |
| | | Ammu Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:42 am | |
| സന്തോഷംകൊണ്ടു പ്രസവിച്ചു പോയേനെ: ശ്വേത കൊച്ചി: ''രണ്ടു മാസംകൂടിയുണ്ട് ഡോക്‌ടര്‍ പറഞ്ഞ ഡെലിവറി ഡെയ്‌റ്റിലേക്ക്... അല്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ തന്നെ സന്തോഷംകൊണ്ട് പ്രസവിച്ചു പോയേനെ...'!- മികച്ച നടിക്കുള്ള അവാര്‍ഡ് തേടിയെത്തിയതറിഞ്ഞ് ശ്വേത മേനോന്‍ പ്രതികരിച്ചു. മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ബ്ലെസിയുടെ പുതിയ സിനിമയില്‍ ഗര്‍ഭിണിയായ യുവതിയുടെ ജീവിതം പകര്‍ന്നുവയ്‌ക്കാനുള്ള തീരുമാനത്തിനിടെയാണ് മികച്ച നടിക്കുള്ള അംഗീകാരം തേടിയെത്തിയതും. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്ന് ശ്വേത പറയുന്നു. മോഹന്‍ലാലിനും കാവ്യാ മാധവനുമായിരുന്നു ശ്വേതയുടെ അവാര്‍ഡ്. ഈ പ്രഖ്യാപനം കേള്‍ക്കുമെന്ന് മനസിലുറപ്പിച്ചാണ് പ്രഖ്യാപനം ലൈവായി കാണാന്‍ ടെലിവിഷനു മുന്നില്‍ ഇരുന്നതും. മന്ത്രി പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍ ആദ്യം പറഞ്ഞ പേര് മികച്ച നടന്‍ ദിലീപ് എന്നായിരുന്നു. അപ്രതീക്ഷിതം. തുടര്‍ന്ന് നടിയായി കാവ്യയുടെ പേര് പറയുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചത് തന്റെ പേരും. നിറവയറായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ സന്തോഷംകൊണ്ട് പ്രസവിച്ചുപോയേനെ...''-ശ്വേത പറഞ്ഞു. | |
| | | parutty Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:53 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Kerala State Film Award 2011 Fri Jul 20, 2012 10:55 am | |
| | |
| | | unnikmp Forum Boss
| | | | Sponsored content
| Subject: Re: Kerala State Film Award 2011 | |
| |
| | | | Kerala State Film Award 2011 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |