സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
Ammu
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
vipinraj
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
sandeep
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
shamsheershah
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
Neelu
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
Binu
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
unnikmp
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
midhun
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
Greeeeeshma
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_lcapകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Voting_barകാതില്‍ തേന്‍മഴയായ പാട്ടുകള്‍  Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 

 കാതില്‍ തേന്‍മഴയായ പാട്ടുകള്‍

Go down 
+8
aatmavu
Chandran TPR
kaaat
Binu
parutty
niceman
Neelu
sandeep
12 posters
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 8:50 am

ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന് , ഒടുവില്‍ നിനച്ചിരിക്കാതെ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു ചില പാട്ടുകള്‍; മറ്റു ചിലവയാകട്ടെ കൊട്ടും കുരവയും വര്‍ണക്കാഴ്ചകളുമായി വന്ന് മറവിയുടെ ശ്മശാനത്തില്‍ ചെന്നൊടുങ്ങുന്നു.

പാട്ടുകള്‍ക്ക് മാത്രമല്ല, അവയുടെ സൃഷ്ടിക്ക് പിന്നിലെ അദൃശ്യകരങ്ങള്‍ക്കുമുണ്ട് ഈ നിയോഗം എന്ന് പറയും എള്ളാത്ത് കരുണാകരന്‍.. സിനിമക്ക് വേണ്ടി താന്‍ ശബ്ദലേഖനം നിര്‍വഹിച്ച ആദ്യ ഗാനം തന്നെ ചരിത്രത്തിന്റെ ഭാഗമായിത്തീരുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലല്ലൊ ഈ സൌണ്ട് എന്‍ജിനീയര്‍.. സ്ഥിരം റെക്കോര്‍ഡിസ്റ്റ് പെട്ടെന്ന് അവധിയില്‍ പോയതുകൊണ്ട് മാത്രം വീണു കിട്ടിയ സൌഭാഗ്യം. തരംഗിണി സ്റ്റുഡിയോയുടെ കണ്‍സോളില്‍ ഇതിഹാസ തുല്യരായ ദേവരാജന്‍ മാഷിനും ഒ എന്‍ വി കുറുപ്പിനുമൊപ്പം വിറയ്ക്കുന്ന കൈകളോടെ, തുടിക്കുന്ന ഹൃദയത്തോടെ ഇരിക്കുമ്പോള്‍, കരുണാകരന്‍റെ കാതില്‍ മുഴങ്ങിയത് ആ രണ്ടു മഹാകലാകാരന്മാര്‍ ചേര്‍ന്നു ഉയിരേകിയ നൂറു നൂറു അനശ്വര ഗാനങ്ങളാണ്. കുട്ടിക്കാലം മുതല്‍ കേട്ട് മനസ്സില്‍ പതിഞ്ഞ പാട്ടുകള്‍..

നീയെത്ര ധന്യ (1987 ) അതായിരുന്നു പടം. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഒ എന്‍ വിദേവരാജന്‍ യേശുദാസ് ത്രയത്തിന്റെ ഒത്തുചേരല്‍. . ഒ എന്‍ വി എഴുതിക്കൊടുത്ത വരികളിലൂടെ കണ്ണോടിച്ചു വികാരാധീനനാകുന്ന ദാസേട്ടന്റെ ചിത്രം ഇന്നുമുണ്ട് കരുണാകരന്റെ ഓര്‍മയില്‍.. . അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയീ.... സംഗീത സാന്ദ്രമായ ആ വരികളെ ഈണം കൊണ്ടു ഒന്ന് തൊട്ടതേയുള്ളൂ ദേവരാജന്‍ മാഷ്.; ഒരു മാന്ത്രിക സ്പര്‍ശം. പിന്നെ കേട്ടത് ജീവിതത്തില്‍ ഒരിക്കലും ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനമാണ്. മൈക്രോ ഫോണിനു മുന്നില്‍ നിന്നുകൊണ്ട് ഗാനത്തിന്റെ ആത്മാവിലൂടെ ഗായകന്‍ ഒഴുകിപ്പോകുന്നത് നിഗൂഡമായ ഒരു ആത്മ സംതൃപ്തിയോടെ കണ്‍സോളില്‍ ഇരുന്ന് നോക്കിക്കാണവെ ആത്മഗതമെന്നോണം മാഷ് പറഞ്ഞു: ഭഭകണ്ടോ. ഇനി അവനെ പിടിച്ചാല്‍ കിട്ടില്ല...''കണ്ണുകളില്‍ നേര്‍ത്ത നനവോടെ പാട്ട് പാടി പുറത്തു വന്ന് ദേവരാജന്‍ മാഷേ തൊഴുതു നിന്ന യേശുദാസിന്റെ ചിത്രം ദീപ്തമായ ഓര്‍മയായി മനസ്സില്‍ സൂക്ഷിക്കുന്നു കരുണാകരന്‍... ഒരു സാധാരണ ജന്മം ധന്യമാകാന്‍ ഇതൊക്കെ പോരെ?''

ഗാനത്തിന്റെ തുടക്കത്തിലെ അരികില്‍ എന്ന വാക്കിനു അനുയോജ്യമായ ഈണം കണ്ടെത്താന്‍ ദിവസങ്ങളോളം തപസ്സിരുന്ന കഥ ദേവരാജന്‍ മാസ്റ്റര്‍ തന്നെ ഒരിക്കല്‍ വിവരിച്ചു കേട്ടിട്ടുണ്ട്. ഗാന സൃഷ്ടിയുടെ പിന്നിലെ ഈ ഏകാന്ത തപസ്യ ആരറിയുന്നു! ഭഭഒരേ തരം പാട്ടുകള്‍ പാടി മടുപ്പ് തോന്നിയ നാളുകളിലാണ് ഒരു അനുഗ്രഹം പോലെ അരികില്‍ എന്നെ തേടി വന്നത്. പ്രായം നമ്മെ ബാധിച്ചു തുടങ്ങിയോ എന്ന് സ്വയം തോന്നിത്തുടങ്ങിയ ഘട്ടം. പക്ഷെഅരികില്‍ എല്ലാ ആശങ്കകളും അകറ്റി,'' യേശുദാസിന്റെ വാക്കുകള്‍. ഭഭഇന്നും ആ പാട്ട് മൂളുമ്പോള്‍ എന്‍റെ മനസ്സില്‍ മുഴങ്ങുക റഫി സാഹിബിന്റെ പ്രശസ്തമായ മന്‍ രേ എന്ന ഗാനമാണ്. രണ്ടും ക്ലാസിക്കുകള്‍; ഒപ്പം വ്യക്തിത്വമാര്‍ന്ന ഗാനശില്‍പങ്ങളും.''

കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തെ (1987 2012 ) ഏറ്റവും പ്രിയപ്പെട്ട പത്തു പാട്ടുകളുടെ പട്ടികയില്‍ ഈ ഗാനം ഉള്‍പ്പെടുത്താന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല എനിക്ക്. പക്ഷെ ഇനിയുള്ള ഒമ്പത് പാട്ടുകള്‍? ആത്മനിഷ്ഠം , ആപേക്ഷികം എന്നൊക്കെ പറഞ്ഞു മുന്‍കൂര്‍ ജാമ്യമെടുതാലും , ഇഷ്ടപ്പെട്ട എണ്ണമറ്റ പാട്ടുകളെ ഒന്‍പതില്‍ ഒതുക്കുന്നത് അനീതി തന്നെ. പിന്നെ ഒരു പോംവഴിയുണ്ട്. നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന അസംഖ്യം പാട്ടുകളുടെ ഒരു ഭക്രോസ് സെക്ഷന്‍' അവതരിപ്പിക്കുക. അവതാരകന്റെ ആസ്വാദന ശീലവും അഭിരുചിയും വ്യക്തമാക്കാന്‍ അത് ധാരാളം. ഈ പത്തു പാട്ടുകളില്‍ ഒന്ന് പോലുമില്ല ഞാന്‍ ആവര്‍ത്തിച്ചു കേള്‍ക്കാത്തതായി. ആദ്യ ശ്രവണ മാത്രയിലെ അതേ അനുഭൂതിയോടെ അവ ഇന്നും ആസ്വദിക്കാനാവുന്നു എനിക്ക്.

രവീന്ദ്ര സംഗീതം

ഹിസ് ഹൈനസ് അബ്ദുള്ളയിലെ (1990 ) പ്രമദ വനം വീണ്ടും ഋതുരാഗം ചൂടി'' എന്ന ഗാനമെടുക്കുക. കൈതപ്രം രവീന്ദ്രന്‍ യേശുദാസ് ടീമിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്ന്. കൈതപ്രം ഇതിലും മികച്ച ഗാനങ്ങള്‍ എഴുതിയിരിക്കാം. രവീന്ദ്രന്‍ കൂടുതല്‍ പ്രൌഡഗാംഭീര്യമാര്‍ന്ന ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ടാകാം. പക്ഷെ, പ്രമദവനത്തെ വേറിട്ടു നിര്‍ത്തുന്നത് മറ്റൊരു ഘടകമാണ്: യേശുദാസ്, സ്വന്തം ശബ്ദ സൌകുമാര്യത്താല്‍ ആ ഗാനത്തിന് കനിഞ്ഞു നല്‍കിയ വിശിഷ്ടമായ വ്യക്തിത്വം. രണ്ടു ദശകം മുന്‍പ് തരംഗിണിയുടെ ഓഡിയോ കാസറ്റില്‍ ഈ ഗാനം ആദ്യം കേട്ട് തരിചിരുന്നത് ഓര്‍മയുണ്ട്. ദാസിന്റെ ശബ്ദം ഒരു സിനിമാഗാനത്തില്‍ അത്രയും അഗാധഗാംഭീര്യമാര്‍ന്ന് ആദ്യം കേള്‍ക്കുകയായിരുന്നു.

പ്രമദവനത്തെ കുറിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ പങ്കു വച്ച ഒരനുഭവം ഓര്‍മ വരുന്നു: കോട്ടയം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്റിലെ തിരക്കേറിയ ഒരു സായാഹ്നം. കാതടപ്പിക്കുന്ന ശബ്ദഘോഷമാണ് ചുറ്റും. തൊട്ടടുത്തു നിന്നു സംസാരിച്ചാല്‍ പോലും കേള്‍ക്കാനാവാത്ത അവസ്ഥ. ആ ശബ്ദ ബാഹുല്യത്തിലേക്ക് പൊടുന്നനെ സമീപത്തുള്ള റസ്‌റ്റോറണ്ടിലെ സ്പീക്കറില്‍ നിന്നു പ്രമദവനം ഒഴുകി വരുന്നു. യേശുദാസിന്റെ ഭാവ ഗംഭീരമായ ശബ്ദത്തില്‍ പാട്ടിന്റെ തുടക്കത്തിലേ ഹമ്മിംഗ് മുഴങ്ങിത്തുടങ്ങിയ നിമിഷം ബസ് സ്റ്റാന്‍ഡില്‍ സര്‍വചരാചരങ്ങളും നിശബ്ദം നിലവിളിച്ചുകൊണ്ടിരുന്ന എയര്‍ ഹോണുകള്‍ വരെ. ഭഭഎല്ലാ കാതുകളും ഒരൊറ്റ ശബ്ദത്തിന് വേണ്ടി കാത്തിരുന്ന പോലെ തോന്നി . പറഞ്ഞറിയിക്കാനാവില്ല ആ അനുഭവം. മലയാളിക്ക് യേശുദാസ് എന്താണെന്നും ആരാണെന്നും വിസ്മയപൂര്‍വ്വം തിരിച്ചറിയുകയായിരുന്നു ഞാന്‍.'' രവീന്ദ്രന്‍ പറഞ്ഞു.

ചെന്നൈ പാംഗ്രൂവ് ഹോട്ടലില്‍ പ്രമദവനം പിറന്നു വീണ നിമിഷങ്ങള്‍ കൈതപ്രം ഓര്‍ത്തെടുത്തത് ഇങ്ങനെ: കഥാ സന്ദര്‍ഭം ലോഹിതദാസ് വിവരിച്ചു കൊടുത്തപ്പോള്‍ രവിയേട്ടന്‍ പറഞ്ഞു: ഒരു മെയ്മാസപ്പുലരിയില്‍ എന്ന പടത്തിനു വേണ്ടി മുന്‍പ് ഞാനൊരു പാട്ട് ചെയ്തിട്ടുണ്ട്: ഭാസ്‌കരന്‍ മാഷിന്റെ വരികളാണ്. എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു. പക്ഷെ വിചാരിച്ച പോലെ ഹിറ്റായില്ല. ആ പാട്ട് ബേസ് ചെയ്തു പുതിയൊരീണം സൃഷ്ടിചാലോ?'' പാട്ട് കേള്‍ക്കട്ടെ എന്നായി ലോഹി. പരുഷഹൃദ്യമായ തന്റെ ശബ്ദത്തില്‍ രവീന്ദ്രന്‍ പാടിത്തുടങ്ങുന്നു : ഇരു ഹൃദയങ്ങളിലൊന്നായ് വീശി നവ്യ സുഗന്ധങ്ങള്‍..... . ...ജോഗ് രാഗ സ്പര്‍ശമുള്ള ഗാനം. ലോഹിക്കും കൈതപ്രത്തിനും അതിഷ്ടമായി. തൊട്ട് പിറകെ രവീന്ദ്രന്റെ ഹാര്‍മോണിയത്തില്‍ പ്രമദവനം പിറക്കുന്നു. ഈണമാണ് ആദ്യം വന്നത്; പിന്നാലെ വരികളും. ഭഭഞങ്ങളുടേത് ഒരു അപൂര്‍വ കൂട്ടായ്മ ആയിരുന്നു. രവിയേട്ടന്റെ മനസ്സ് എനിക്കും ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് ലോഹിക്കും എളുപ്പം പിടികിട്ടും. അതുകൊണ്ട് തന്നെ ഗാന സൃഷ്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ കുറവ്. ഈ പൊരുത്തമാണ് പ്രമദവന ത്തിന്റെയും വിജയ രഹസ്യം,'' കൈതപ്രം പറയുന്നു.

പ്രമദവനത്തിന്റെ രൂപഭാവങ്ങളും ഗാംഭീര്യവും പിന്തുടരുന്ന വേറെയും ഗന്ധര്‍വഗീതങ്ങള്‍ രവീന്ദ്രന്റെ ഈണത്തില്‍ പിന്നീട് നാം കേട്ടു. പലതും ഹിറ്റ് പട്ടികയില്‍ ഇടം നേടിയവ. ഇഷ്ടപ്പെടുന്നവയും അല്ലാത്തവയുമുണ്ട് അക്കൂട്ടത്തില്‍. പക്ഷെ ഇവയേക്കാളൊക്കെ ആഴത്തില്‍ സാധാരണക്കാരനായ മലയാളിയുടെ ഹൃദയത്തെ ചെന്നു തൊട്ടത് മറ്റൊരു രവീന്ദ്രഗീതമാണെന്നു വിശ്വസിക്കുന്നു ഞാന്‍:: കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍....... . .. നന്ദനത്തിലെ ബാലാമണിയുടെ പാട്ട്. ചിത്ര ഹൃദയം നല്‍കി പാടിയ ആ ഗാനം കേള്‍ക്കുമ്പോള്‍ പഴയൊരു ദേവരാജ ഗാനത്തിലേക്ക് അറിയാതെ തിരിച്ചു നടക്കാറുണ്ട് എന്‍റെ മനസ്സ്: സുശീല പാടിയ ഭഭഅഷ്ടമി രോഹിണി രാത്രിയില്‍ അമ്പല മുറ്റത്തു നില്‍ക്കുമ്പോള്‍......''

മുല്ലപ്പൂവിന്റെയും കളഭത്തിന്റെയും സൌരഭ്യമുള്ള ഒരു ഗാനം അതാണ് സംവിധായകന്‍ രഞ്ജിത്തിന് വേണ്ടിയിരുന്നത്. സുശീലാമ്മ പാടിയ ഏറെ പ്രശസ്തമായ കണ്ണാ കരുമൈ നിറക്കണ്ണാ എന്ന പാട്ടിന്റെ മൂഡില്‍, ഭക്തിയും പ്രണയും വിരഹവുമെല്ലാം ഇഴ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗാനം. കോഴിക്കോട്ടെ എന്‍റെ ഫ്‌ലാറ്റില്‍ വച്ച്, പതിവു തമാശകള്‍ക്കും കലഹങ്ങള്‍ക്കും ഒടുവില്‍ രവിയേട്ടന്റെ ഹാര്‍മോണിയം എന്‍റെ മനസ്സിലെ ഈണം പാടിത്തുടങ്ങുന്നു. ഗിരീഷിന്റെ വരികള്‍ ആ ഈണത്തില്‍ വന്ന് നിറഞ്ഞത് പിന്നീടാണ്.'' കാര്‍മുകില്‍വര്‍ണന്റെ പിറവിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞു.

ചെന്നൈയില്‍ ചിത്രയുടെ ഓഡിയോട്രാക്‌സ് സ്റ്റുഡിയോവില്‍ നടന്ന റെക്കോര്‍ഡിംഗ് സെഷന്‍ മറ്റൊരു അപൂര്‍ വാനുഭവം. എനിക്കും രവിയേട്ടനും പുറമേ ഗായകന്‍ ജയചന്ദ്രനുമുണ്ട് സ്ഥലത്ത്. സത്യം പറഞ്ഞാല്‍ ജയേട്ടനെ ഞങ്ങള്‍ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയായിരുന്നു. ഗാനത്തിന്റെ വൈകാരികഭാവം മുഴുവന്‍ ഉള്‍ക്കൊണ്ട് പാട്ട് പാടി റെക്കോര്‍ഡ് ചെയ്തു ചിത്ര യാത്ര പറഞ്ഞു പിരിഞ്ഞ ശേഷം ഞങ്ങള്‍ നേരെ ജയേട്ടനെയും കൂട്ടി സ്റ്റുഡിയോയുടെ ടെറസിലെത്തി. പിന്നെ അരങ്ങേറിയത് മണിക്കൂറുകള്‍ നീണ്ട ഒരു ഭമെഹഫില്‍'. ജയേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അന്ന് പാടിയ പാട്ടുകള്‍ക്ക് കണക്കില്ല. സ്വന്തം ഹിറ്റുകള്‍ക്ക് പുറമേ ദാസേട്ടന്റെയും സുശീലാമ്മയുടെയും റഫി സാഹിബിന്‍റെയുമൊക്കെ പാട്ടുകള്‍... പുലര്‍ച്ചെ രണ്ടര വരെ നീണ്ടു ആ സംഗീത സദിര്.''

മോഹിപ്പിക്കുന്ന ഗാനം, ദൃശ്യം
കവിതയും ഈണവും ആലാപനവും ചേര്‍ന്നു സൃഷ്ടിക്കുന്ന വികാരപ്രപഞ്ചത്തിന് പതിന്മടങ്ങ് മിഴിവേകാന്‍ അതിന്റെ ഔചിത്യപൂര്‍ണമായ ദൃശ്യാവിഷ്‌കാരത്തിനു കഴിയുമെന്നതിനു മലയാള സിനിമയില്‍ ഉദാഹരണങ്ങള്‍ നിരവധി. കുടുംബസമേതത്തിലെ (1992 ) നീലരാവില്‍ ഇന്ന് നിന്റെ താരഹാരമിളകി എന്ന ഗാനം ഓര്‍മ വരുന്നു. റെക്കോര്‍ഡിംഗിന്‍റെ ഭഭചൂടാറും മുന്‍പ്'' കോഴിക്കോട്ടെ മുല്ലശ്ശേരി രാജുവേട്ടന്റെ വീട്ടില്‍ വച്ച് സംവിധായകന്‍ ജയരാജ് കേള്‍പ്പിച്ചു തന്ന ഗാനം. അന്നത് മനസ്സില്‍ വിരിയിച്ച ദൃശ്യചാരുത ജയരാജ് എങ്ങനെ വെള്ളിത്തിരയിലേക്ക് പകര്‍ത്തുമെന്ന് അറിയാന്‍ തിടുക്കം തോന്നിയിരുന്നു. ഏറെ നാളുകള്‍ക്കു ശേഷം ഗാനരംഗം സ്‌ക്രീനില്‍ കണ്ടപ്പോള്‍ സ്വയം ചോദിച്ചുപോയി: ഞാന്‍ മനസ്സില്‍ കണ്ട വിഷ്വലുകള്‍ തന്നെയല്ലേ ഇത്?

ചെന്നൈ പാംഗ്രൂവ് ഹോട്ടലിലെ മുറിയില്‍ ജോണ്‍സണ്‍ ആ ഈണത്തിനു ജന്മം നല്‍കുന്നത് അത്ഭുതാദരങ്ങളോടെ കണ്ടിരുന്നിട്ടുണ്ട് ജയരാജ്. ഭഭ നേര്‍ത്ത നൊമ്പരമുള്ള ഒരു പ്രണയ ഗാനമാണ് വേണ്ടത്. ചുറ്റും തിരുവാതിരയുടെ ആഘോഷം ഉയരുമ്പോള്‍ സ്വന്തം ഭാഗ്യദോഷത്തെ പഴിച്ചു കഴിയുന്ന ഒരു ഗ്രാമീണ യുവതി. പാതിരാപ്പൂ ചൂടാനും നോമ്പ് നോക്കാനും മോഹമില്ലാഞ്ഞിട്ടല്ല അവള്‍ക്ക് . പക്ഷെ സാഹചര്യങ്ങള്‍ എതിരാണ്. മോനിഷ അവതരിപ്പിക്കുന്ന ആ കഥാപാത്രം കാമുകനായ മനോജ് കെ ജയനോടൊപ്പം ഭാരതപ്പുഴയുടെ തീരത്ത് കൂടി നിലാവില്‍ നടന്നു പാടേണ്ട പാട്ട്. തിരുവാതിര കുളിക്കാന്‍ വേണ്ടി കയ്യില്‍ തൂക്കു വിളക്കുകളുമായി വരിവരിയായി സ്ത്രീകള്‍ ഇരുട്ടില്‍ നടന്നു നീങ്ങുന്ന ദൃശ്യം പശ്ചാത്തലത്തില്‍ വന്നാല്‍ നന്നായിരിക്കുമെന്നു തോന്നി എനിക്ക്. ജോണ്‍സണുമായി ആ ആശയം പങ്കുവക്കുകയും ചെയ്തു.''

കണ്ണുകള്‍ ചിമ്മി അല്‍പനേരം ധ്യാനലീനനായിരിക്കുന്നു ജോണ്‍സണ്‍.., ഈശ്വരനുമായുള്ള ജോണ്‍സന്റെ നിശബ്ദമായ ആശയ വിനിമയമായിരുന്നില്ലേ ആ ധ്യാനം എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്,'' ജയരാജ് പറയുന്നു. രണ്ടേ രണ്ടു നിമിഷങ്ങള്‍ക്കകം ഹാര്‍മോണിയത്തില്‍ ശ്രീരാഗ സ്പര്‍ശമുള്ള ഒരീണം വായിക്കുന്നു ജോണ്‍സണ്‍... നിലാവ് പെയ്യുന്ന രാത്രിയുടെ സൗന്ദര്യവും സൌരഭ്യവും ഉണ്ടായിരുന്നു ആ ഈണത്തിന്. പിറ്റേന്ന് വെളുപ്പിന് ട്യൂണിനു ഇണങ്ങുന്ന വരികള്‍ കൈതപ്രം കുറിച്ച് തന്നപ്പോള്‍ മനസ്സ് പറഞ്ഞു: ഇതാ, ഞാന്‍ തേടിയ ഗാനം.''

ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിം ഗ്. യേശുദാസിനൊപ്പം മിന്‍മിനിയെ പാടാന്‍ തിരഞ്ഞെടുത്തത് ആ ശബ്ദത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണെന്ന് ജയരാജ് പറയും. റോജയിലെ ചിന്ന ചിന്ന ആശൈ പാടി മിന്മിനി തിളങ്ങി നില്‍ക്കുന്ന സമയം. പ്രേമലോലമായ ആ ബേസ് വോയിസ് ഗാനത്തിന്റെ ഭാവാവിഷ്‌കാരത്തിന് ഇണങ്ങുമെന്ന് തോന്നി.'' ചിത്രീകരണമായിരുന്നു അടുത്ത വെല്ലുവിളി. ഭഭഅത്രയും മനോഹരമായ ഒരു ഗാനം ചിത്രീകരണത്തിന്റെ പോരായ്മ കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരത്ത് ഗാനത്തിന്റെ അന്തരീക്ഷത്തിനു ഇണങ്ങുന്ന ഒരു ലോക്കേഷന് വേണ്ടിയുള്ള തിരച്ചിലായി പിന്നെ. ഒടുവില്‍, തിരുമുറ്റക്കോട് ശിവക്ഷേത്രത്തിനു അടുത്തു നല്ലൊരു സ്ഥലം കണ്ടെത്തി.''

പെയ്തിറങ്ങുന്ന നിലാവിന്റെ അനുഭൂതി നമ്മെ ആവോളം അനുഭവിപ്പിച്ച ഈ ഗാനരംഗം ഷൂട്ട് ചെയ്തത് നട്ടുച്ച നേരത്തെ പൊരിവെയിലിലാണ് എന്ന് കൂടി അറിയുക . ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിലൂടെ പ്രണയഗാനം പാടി നടന്നു നീങ്ങുന്ന കാമുകീ കാമുകന്മാര്‍!!! !.. ഫില്‍ട്ടര്‍ ഇട്ടു ഷൂട്ട് ചെയത രംഗം ആണത്,'' ജയരാജ് പറയുന്നു. ഭഭ വെയില്‍ പുഴയിലേക്ക് ചാഞ്ഞിറങ്ങാന്‍ ഉച്ചക്ക് പതിനൊന്നര വരെ ക്ഷമയോടെ കാത്തിരുന്നു ഞങ്ങള്‍. പുഴയില്‍ സൂര്യബിംബം പ്രതിഫലിക്കുമ്പോഴത്തെ സ്വര്‍ണത്തിളക്കമാണ് നിലാവില്‍ പുഴയില്‍ അലയിളക്കുന്ന താരഹാരങ്ങളായി നിങ്ങള്‍ സിനിമയില്‍ കണ്ടത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു ഷൂട്ടിംഗ്. രണ്ടാം ഘട്ടം ഉച്ച തിരിഞ്ഞ്...നിലാവിന്റെ ഫീല്‍ കൂടുതല്‍ തീവ്രമാകാന്‍ മനോജിന്റെയും മോനിഷയുടെയും തൂവെള്ള വസ്ത്രങ്ങളും സഹായിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എസ് കുമാര്‍ എന്ന ക്യാമറാമാന്റെ അസാമാന്യ പ്രതിഭ മുഴുവന്‍ വെളിപ്പെടുത്തിയ ഗാന ചിത്രീകരണമാണത്.''

കുമാറും ജയരാജും കൈതപ്രം ജോണ്‍സണ്‍മാരും ചേര്‍ന്നു നമുക്ക് സമ്മാനിച്ചത് മലയാളത്തില്‍ കേട്ട എക്കാലത്തെയും മികച്ച യുഗ്മ ഗാനങ്ങളില്‍ ഒന്ന് . ആസ്വാദ്യതയില്‍ ഒട്ടും പിന്നിലല്ല മായാമയൂരത്തിലെ കൈക്കുടന്ന നിറയെയും (യേശുദാസ്, ജാനകി. സംഗീതം: രഘുകുമാര്‍) സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഒരു രാത്രി കൂടി വിട വാങ്ങവെയും (യേശുദാസ്, ചിത്ര. സംഗീതം: വിദ്യാസാഗര്‍). എന്തു ചെയ്യാം? പട്ടിക പത്തു ഗാനങ്ങല്‍ക്കപ്പുറത്തേക്ക് നീളരുതല്ലോ.

ഹൃദയസ്പര്‍ശിയായ ചിത്രീകരണത്തിന്റെ അകമ്പടിയോടെ ഈ ലിസ്റ്റിലേക്ക് എളുപ്പം കയറി വരുന്ന മറ്റൊരു കൈതപ്രംജോണ്‍സണ്‍ ഗാനം കൂടിയുണ്ട്: കിരീട (1989 ) ത്തിലെ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി.'' എം ജി ശ്രീകുമാറിന്റെ ആലാപന ശൈലിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു ഭാവതലം നമ്മെ അനുഭവിപ്പിച്ച പാട്ട്. സിനിമയിലെ മറ്റൊരു കഥാസന്ദര്‍ഭത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഈണമായിരുന്നു അതെന്ന് ഒരു കൂടിക്കാഴ്ചയില്‍ ജോണ്‍സണ്‍ പറഞ്ഞതോര്‍ക്കുന്നു . ഇന്ന് കേള്‍ക്കുന്ന മട്ടിലല്ല; കുറെ കൂടി ഫാസ്റ്റ് ആയി ഫോക് ശൈലിയില്‍. . ഈണം ഞാന്‍ മൂളിക്കേള്‍പ്പിച്ചപ്പോള്‍ ലോഹിതദാസ് പ്ലാന്‍ മാറ്റി. ഇതേ ട്യൂണ്‍ ടെംപോ കുറച്ച് മെലോഡിയസ് ആയി ഒന്ന് പാടിത്തരാമോ എന്നായി അദ്ദേഹം.'' മനസ്സില്ലാമനസ്സോടെ ജോണ്‍സണ്‍ അതേ ഈണം മന്ദഗതിയില്‍ ലോഹിയെ പാടിക്കേള്‍പ്പിക്കുന്നു. കഴിയുന്നത്ര ഫീല്‍ കൊടുക്കാതെയാണ് പാടിയത്. എങ്ങാനും അവര്‍ക്ക് ഇഷ്ടപ്പെട്ടു പോയാലോ?''

പക്ഷെ പുതിയ ഈണം കേള്‍ക്കേണ്ട താമസം, ലോഹിതദാസ് വിധിയെഴുതി: നമ്മുടെ പടത്തിലെ സേതുമാധവന്റെ പാട്ട് ഇത് തന്നെ. അപ്പോഴും ഈണം സിറ്റ്വേഷന് യോജിക്കുമോ എന്ന് സംശയമുണ്ടായിരുന്നു ജോണ്‍സണ്. കൈതപ്രം വന്ന് പാട്ടെഴുതിക്കഴിഞ്ഞ ശേഷമാണ് ആശങ്കക്ക് തെല്ലൊരു ശമനമുണ്ടായത്: ഉണ്ണിക്കിടാവിന്നു നല്‍കാന്‍ അമ്മ നെഞ്ചില്‍ പാലാഴിയേന്തി...'' നൊമ്പരമുണര്‍ത്തുന്ന വരികള്‍.. ഭഭപടത്തിന്റെ പ്രിവ്യു ചെന്നൈയില്‍ വച്ച് കണ്ടപ്പോള്‍ എന്‍റെ എല്ലാ സംശയവും നീങ്ങി. സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സിനിമയില്‍ കണ്ടു ആദ്യമായി കരഞ്ഞു പോയത് അന്നാണ്. കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം എത്ര അനായാസമായാണ് ആ ഗാനം വിനിമയം ചെയ്യുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നി. മനസ്സ് കൊണ്ടു ലോഹിക്ക് നന്ദി പറഞ്ഞു..''

പ്രണയത്തിന്റെ വേണുനാദം

പ്രണയാര്‍ദ്രമായ മറ്റൊരു ഭഭഅശരീരി''ഗാനം കൂടി ഓര്‍മ വരുന്നു ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി. പത്മരാജന്റെ തൂവാനത്തുമ്പി (1987 ) കള്‍ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതി പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഈണമിട്ടു വേണുഗോപാലും ചിത്രയും പാടിയ പാട്ട്. നേരത്തെ ഷൂട്ട് ചെയ്തുവച്ച ഗാനരംഗം വെള്ളിത്തിരയില്‍ കണ്ട് ശ്രീകുമാരന്‍ തമ്പി എഴുതിയ പാട്ടാണ് അതെന്നു വേണുവില്‍ നിന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി; അതും ഈണത്തിനൊപ്പിച്ച്!

ഇതേ ചിത്രത്തിന് വേണ്ടി താന്‍ ആദ്യം പാടി റെക്കോര്‍ഡ് ചെയ്തത് ഒ എന്‍ വി എഴുതിയ ഗാനമായിരുന്നു എന്നോര്‍ക്കുന്നു വേണുഗോപാല്‍.: : ഇനി നിന്‍ മനസ്സിന്റെ കൂട് തുറന്നതില്‍ ഒരു മിന്നാമിന്നിയെ കൊണ്ടുവെക്കാം...'' പെരുമ്പാവൂര്‍ മനോഹരമായി സംഗീതം പകര്‍ന്ന ആ പാട്ട് സിനിമയിലെ ഗാനരംഗവുമായി സിങ്ക് ചെയ്യുന്നില്ലെന്ന് സംവിധായകന്‍ പത്മരാജന് ഒരു തോന്നല്‍. പകരം ഈണത്തിനു അനുസരിച്ച് മറ്റൊരു ഗാനം എഴുതിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ സമ്മര്‍ദത്തിന് ഒ എന്‍ വി വഴങ്ങിയുമില്ല. ഗത്യന്തരമില്ലാതെ പത്മരാജന്‍ ബന്ധു കൂടിയായ തമ്പിയെ കാണാന്‍ എത്തുന്നു.

അഭിമാന പ്രശ്‌നമാണ്. സഹായിച്ചേ പറ്റൂ'' എന്ന് പത്മരാജന്‍ വന്ന് പറഞ്ഞപ്പോള്‍ നിരാശനാക്കാന്‍ തോന്നിയില്ല എന്ന് ശ്രീകുമാരന്‍ തമ്പി. അതുവരെ പത്മരാജന്റെ പടങ്ങള്‍ക്ക് പാട്ടെഴുതിയിട്ടില്ല തമ്പി. നിങ്ങള്‍ കവി മാത്രമല്ല; സംവിധായകന്‍ കൂടിയാണല്ലോ. വിഷ്വല്‍ കണ്ട് എഴുതാന്‍ പ്രയാസമുണ്ടാവില്ല.'' പത്മരാജന്‍ പറഞ്ഞു. അങ്ങനെ തീയറ്ററില്‍ റഷസ് ഇട്ടു കണ്ട് ഒരൊറ്റ രാത്രി കൊണ്ട് തമ്പി എഴുതിയതാണ് തൂവാനത്തുമ്പികളിലെ രണ്ടു പാട്ടുകളും: മേഘം പൂത്തു തുടങ്ങി, ഒന്നാം രാഗം പാടി. ഭഭമോഹന്‍ ലാലും പാര്‍വതിയും നടന്നു നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വടക്കുംനാഥ ക്ഷേത്രം തെളിഞ്ഞപ്പോള്‍ മനസ്സില്‍ ഉദിച്ചതാണ് വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്നില്‍ എന്ന വരി'' ശ്രീകുമാരന്‍ തമ്പി പറയുന്നു. വേണുവിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായി മാറി ആ ഗാനം. പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവെങ്കിലും അവയില്‍ 90 ശതമാനവും ഹിറ്റാക്കാന്‍ കഴിഞ്ഞു എന്നതാണ് സമകാലീനരില്‍ നിന്നു വേണുവിനെ വേറിട്ടു നിര്‍ത്തുന്നത്.

സലില്‍ദായുടെ ഹംസഗീതം
വിഷ്വലിന്റെ പിന്തുണയില്ലാതെ തന്നെ മനസ്സില്‍ എളുപ്പം കയറിവന്നു കൂട് കൂട്ടിയ ഒരു പാട്ടുണ്ട്: തുമ്പോളി കടപ്പുറം (1995 ) എന്ന സിനിമയിലെ കാതില്‍ തേന്മഴയായ്''. ഒ എന്‍ വി സലില്‍ ചൌധരി ടീമിന് വേണ്ടി ചിത്രയും യേശുദാസും വെവ്വേറെ സോളോ ആയി പാടിയ സുന്ദര ഗാനം. ഇന്ന് വരെ ആ പടം കണ്ടിട്ടില്ല ഞാന്‍; ഗാന രംഗവും. മനസ്സിലുള്ളത് സംഗീത ബോധമുള്ള കവിയും കവിതയെ പ്രണയിക്കുന്ന സംഗീതസംവിധായകനും ചേര്‍ന്നു വരച്ചിട്ട സങ്കല്പ ചിത്രങ്ങള്‍ മാത്രം. ഓരോ തവണ കേള്‍ക്കുമ്പോഴും നവ്യമായ അനുഭൂതി പകരുന്നു ആ ചിത്രങ്ങള്‍..

സലില്‍ദായുടെ ഹംസഗാനമായി മാറിയ ആ പാട്ടിന്റെ സൃഷ്ടി ആഹ്ലാദ നൊമ്പരങ്ങള്‍ ഇടകലര്‍ന്ന ഓര്‍മയാണ് ഒ എന്‍ വിക്ക്. ദീര്‍ഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു ഞങ്ങളുടെ ഒത്തുചേരല്‍.. ചെന്നൈ ന്യൂ വുഡ് ലാണ്ട്‌സ് ഹോട്ടലിലെ ഒരു കോട്ടേജില്‍ ഒന്നിച്ചിരുന്നപ്പോള്‍ സലില്‍ദായുടെ സഹജമായ പ്രസന്നഭാവത്തിനു മങ്ങലേറ്റ പോലെ തോന്നി. കുറച്ച് നാള്‍ മുന്‍പുണ്ടായ ഹൃദയാഘാതത്തിന്റെ ക്ഷീണം ആ മുഖത്തും സ്വരത്തിലും ഉണ്ടായിരുന്നു; ഹാര്‍മോണിയം മീട്ടുമ്പോള്‍ ആ വിരലുകളിലും. തന്റെ മെമ്മറി ബോക്‌സ് എന്ന് വാത്സല്യപൂര്‍വ്വം സലില്‍ദാ തന്നെ വിശേഷിപ്പിക്കാറുള്ള മകള്‍ അന്ത് റ ആണ് പാട്ടുകള്‍ ബംഗാളി ലിപിയില്‍ പകര്‍ത്താനും മൂളിനോക്കാനും മറ്റും സഹായിച്ചത്. മറ്റെല്ലാം പഴയ പോലെ. സ്‌നേഹമെന്ന സ്ഥായീഭാവത്തിന്‍റെ ഉപരിതലത്തിലെ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും വാഗ്വാദങ്ങളും എല്ലാം... ആ പണിപ്പുരയില്‍ നിന്നു യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍, സലില്‍ദാ ഒരു നിമിഷം എന്നെ കെട്ടിപ്പിടിച്ചു ഉമ്മവച്ച് മിഴിയടച്ചു നിന്നു. അറിഞ്ഞുകൊണ്ടുള്ള മൂകമായ അന്ത്യ യാത്രാമൊഴി ആയിരുന്നോ അത്? അറിയില്ല. അടുത്ത ഉത്രാടപ്പകലിനോപ്പം സലില്‍ദായും മാഞ്ഞു പോയി...'' സ്വപ്നം എന്ന സിനിമയില്‍ നിന്നു കാല്‍ നൂറ്റാണ്ടു മുമ്പാരംഭിച്ച മധുരോദാരമായ ഒരു സംഗീതയാത്രയുടെ അവസാനം.

മറ്റൊരു വികാരദീപ്തമായ ഗാനം കേട്ടത് അതിനും രണ്ടു വര്‍ഷം മുന്‍പാണ് 1993 ല്‍. ഗാന ശില്‍പികള്‍ ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും. ചിത്രം മണിച്ചിത്രത്താഴ്. സിനിമക്ക് വേണ്ടി ബിച്ചു എഴുതിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്ന്. പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി...'' തിരുവനന്തപുരം തൈക്കാട്ടെ ഭമേടയില്‍' വീട്ടില്‍ വച്ചുള്ള കമ്പോസിംഗിന് സാക്ഷ്യം വഹിച്ചവരില്‍ എം ജി രാധാകൃഷ്ണന്റെ ഭാര്യയും എഴുത്തുകാരിയുമായ പദ്മജയും ഉണ്ടായിരുന്നു. ഭഭആഹിരി രാഗത്തില്‍ ചേട്ടന്‍ മൂളിക്കൊടുത്ത ഈണത്തിന് അനുസരിച്ചാണ് ബിച്ചു ചേട്ടന്‍ മനോഹരമായ ആ വരികള്‍ കുറിച്ചത്. അതും വളരെ പെട്ടെന്ന്. '' പദ്മജ ഓര്‍ക്കുന്നു. പല്ലവിയില്‍ ആകെ എട്ടു വരി ഉണ്ടായിരുന്നു ആദ്യം. ട്യൂണ്‍ ചെയ്തു കേട്ടപ്പോള്‍ എന്തോ ഒരു പന്തികേട് . രണ്ടു വരി കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി എനിക്ക്. അക്കാര്യം തുറന്നു പറയുകയും ചെയ്തു. പിറ്റേന്ന് ബിച്ചു ചേട്ടന്‍ വന്നത് പുതിയ രണ്ടു വരി കൂടി എഴുതിച്ചേര്‍ത്തുകൊണ്ടാണ്: കനവു നെയ്‌തോരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ..അപ്പോഴാണ് പല്ലവിക്ക് ഒരു പൂര്‍ണത വന്നത്. '' മറ്റൊരു കൌതുകം കൂടിയുണ്ട്: പഴംതമിഴ്പാട്ടിന് വേണ്ടി ജി വേണുഗോപാല്‍ പാടിയ ട്രാക്ക് കേട്ട് പഠിച്ചാണ് യേശുദാസ് ചെന്നൈയില്‍ വച്ച് ആ ഗാനം റെക്കോര്‍ഡ് ചെയ്തത്. പാട്ട് പാടി പുറത്തുവന്നു വികാരാധീനനായി തന്റെ കൈകള്‍ രണ്ടും നെഞ്ചോട് ചേര്‍ത്തു പിടിച്ച യേശുദാസിനെ കുറിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു കേട്ടതോര്‍ക്കുന്നു.

ബഹുമതികളും അംഗീകാരങ്ങളും നിരവധി വാരിക്കൂട്ടിയ പഴംതമിഴ്പാട്ടിനെ സംസ്ഥാന ദേശീയ അവാര്‍ഡ് കമ്മിറ്റിക്കാര്‍ തഴഞ്ഞത് മറ്റൊരു ഉപകഥ.ഭഭആഹിരി പാടിനാല്‍ അന്നമില്ലൈ'' എന്ന ചൊല്ല് ഏറ്റവും ഇണങ്ങുക ആ അവഗണനക്ക് തന്നെ.

എത്രയോ ജന്മമായ്
കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടക്ക് മലയാളത്തിനു ലഭിച്ച മറുനാടന്‍ സൌഭാഗ്യമാണ് വിദ്യാസാഗര്‍ എന്ന് ഞാന്‍ പറയും. ഇഷ്ട ഗാനങ്ങളുടെ പട്ടികയില്‍ വിദ്യാജിയുടെ ഏതു പാട്ട് ഉള്‍പ്പെടുത്തുമെന്നതിലായിരുന്നു ആശയക്കുഴപ്പം. കേള്‍ക്കുന്നതെല്ലാം മധുര ഗാനങ്ങള്‍. മാത്രം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചില പ്രണയ ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് വിദ്യാസാഗര്‍ ആണ്. അവയില്‍ നിന്നു ഭൂരിഭാഗം മലയാളികളും പ്രായഭേദമന്യേ ഇഷ്ടപ്പെടുന്ന ഒരു യുഗ്മഗാനം ഞാന്‍ തിരഞ്ഞെടുക്കുന്നു: എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു. ചിത്രം സമ്മര്‍ ഇന്‍ ബെത്‌ലഹേം (1998 ). രചന ഗിരീഷ് പുത്തഞ്ചേരി. ആലാപനം ശ്രീനിവാസ്, സുജാത.

അര്‍ജുനും മീനയും അഭിനയിച്ച സെങ്കോട്ടൈ എന്ന തമിഴ് ആക്ഷന്‍ ചിത്രത്തിന് വേണ്ടി താന്‍ തന്നെ ചിട്ടപ്പെടുത്തിയ ഭഭഭൂമിയെ ഭൂമിയെ'' എന്ന ഗാനത്തിന്റെ ഈണം , പശ്ചാത്തല സംഗീതത്തില്‍ ചില്ലറ ഭേദഗതികളോടെ മലയാളത്തില്‍ ഭഎത്രയോ ജന്മമായ്' ആയി പുനരവതരിപ്പിക്കുകയായിരുന്നു വിദ്യാസാഗര്‍. എസ് പി ബിയും ജാനകിയും പാടിയ തമിഴ് ഭഒറിജിനല്‍' അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ മലയാളം പതിപ്പ് എക്കാലത്തെയും വലിയ ഹിറ്റായി മാറി. പാട്ടിന്റെ വഴികള്‍ എത്ര വിചിത്രം.

വിദ്യാസാഗറിന്റെ വര്‍ഷവല്ലകി സ്റ്റുഡിയോ യില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ എത്തിയത് കടുത്ത ജലദോഷ വുമായിട്ടായിരുന്നു എന്നോര്‍ക്കുന്നു ശ്രീനിവാസ്.ഭഭ ആ അവസ്ഥയില്‍ ഒരു റൊമാന്റിക് മെലഡി പാടിയാല്‍ ശരിയാകുമോ എന്നായിരുന്നു എന്‍റെ സംശയം. സംശയിക്കേണ്ട, ആ ശബ്ദം തന്നെയാണ് എനിക്ക് വേണ്ടത് എന്നായി വിദ്യാസാഗര്‍. പിന്നീട് പാട്ട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് മനസ്സിലായത്. .''

എത്രയോ ജന്മമായ് എന്ന ഗാനത്തോട് മലയാളികള്‍ക്കുള്ള സ്‌നേഹം തന്നെ അത്ഭുതപ്പെടുതിയിട്ടുണ്ടെന്നു പറയുന്നു ശ്രീനി. ഗാനമേളകളില്‍ പാട്ടിന്റെ തുടക്കത്തിലേ ഹമ്മിംഗ് കേള്‍ക്കുമ്പോഴേ സദസ്സ് ഇളകിമറിയാന്‍ തുടങ്ങും. അങ്ങേയറ്റം ലളിതമെങ്കിലും ക്ലാസ് എന്ന് വിശേഷിപ്പിക്കാവുന്ന വരികള്‍. . അതിന് ഇണങ്ങുന്ന കാല്പനികമായ ഈണം.ഇതൊക്കെ ആവാം ആ ഗാനത്തിന്റെ വിജയ രഹസ്യം. ഭഭഎത്രയോ വേദികളില്‍ ആ പാട്ട് ആവര്‍ത്തിച്ചു പാടേണ്ടി വന്നിട്ടുണ്ട്. റെക്കോഡിംഗ് സമയത്ത് അത് ഇത്ര ഏറെ ശ്രദ്ധിക്കപ്പെടുമെന്നു സങ്കല്പിച്ചിട്ടു പോലുമില്ല ...'' സുജാതയുടെ വാക്കുകള്‍.

പ്രണയഗാനങ്ങള്‍ പാടാന്‍ ജനിച്ച ഗായികയാണ് സുജാത എന്ന് തോന്നിയിട്ടുണ്ട്. വാക്കുകളില്‍, അക്ഷരങ്ങളില്‍, വെറുമൊരു മൂളലില്‍ പോലും പ്രണയം വന്ന് നിറയുന്ന ആലാപനം. തൊണ്ണൂറുകളില്‍ വിദ്യാസാഗര്‍ എന്ന പോലെ കഴിഞ്ഞ ദശകത്തില്‍ ഈ കാല്‍പനിക ഭാവം ഏറ്റവും പ്രയോജനപ്പെടുത്തിയത് എം ജയചന്ദ്രന്‍ ആയിരുന്നു. പെരുമഴക്കാലത്തിലെ (2004 ) കല്ലായിക്കടവത്ത് എന്ന ഗാനം ഓര്‍ക്കുക. ഭാവഗീതങ്ങളുടെ ചക്രവര്‍ത്തിയായ പി ജയചന്ദ്രനൊപ്പം സുജാത ശബ്ദം നല്‍കിയ ഈ ഗാനം എന്‍റെ പട്ടികയില്‍ ഇടം നേടുന്നത് രചനയുടെയും ഈണത്തിന്റെയും ലാളിത്യം കൊണ്ടു കൂടിയാണ്.

കുറ്റിപ്പുറത്തെ ഒരു റിസോര്‍ട്ടില്‍, കമലിനും എം ജയചന്ദ്രനും ഒപ്പം കംപോസിംഗിനു ഇരിക്കുമ്പോള്‍, പുറത്തു മഴ തകര്‍ത്തു പെയ്യുകയായിരുന്നു എന്നോര്‍ക്കുന്നു കൈതപ്രം.ഭഭഅതൊരു നല്ല ലക്ഷണമായി തോന്നി. ഞങ്ങള്‍ മൂന്ന് പേരും മഴയുടെ കാമുകര്‍. കല്ലായിപ്പാലത്തിലൂടെ കടന്നു പോയ എത്രയോ രാത്രികളില്‍ പുഴയ്ക്കു മീതെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രന്റെ സൌന്ദര്യം കണ്ടു തരിച്ചിരുന്നിട്ടുണ്ട് കുട്ടിക്കാലം മുതല്‍.. . ആ ഫീല്‍ ഹിന്ദുസ്ഥാനി സ്പര്‍ശമുള്ള ജയചന്ദ്രന്റെ ഈണത്തിലേക്ക് ആവാഹിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല..''

ഈ പട്ടിക ഇവിടെ പൂര്‍ണമാകുന്നില്ല. എങ്ങനെ പൂര്‍ണമാകാന്‍? പ്രിയഗാനങ്ങളുടെ നിര ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ (ഇടനാഴിയില്‍ ഒരു കാലൊച്ച), വാര്‍മുകിലേ (മഴ), ചന്ദനലേപ സുഗന്ധം (വടക്കന്‍ വീരഗാഥ), പവിഴം പോല്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)), ആരോ വിരല്‍ നീട്ടി, വര മഞ്ഞളാടിയ (പ്രണയ വര്‍ണങ്ങള്‍)(), പിന്നെയും പിന്നെയും (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), ചന്ദനമണിവാതില്‍ (മരിക്കുന്നില്ല ഞാന്‍), നീള്‍മിഴിപ്പീലിയില്‍ (വചനം), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), രാജഹംസമേ (ചമയം), അഴകേ നിന്‍ (അമരം), ഒരു ചെമ്പനീര്‍ പൂവിറുത്തു (സ്ഥിതി), ഒരു ദലം മാത്രം (ജാലകം), ജൂണിലെ നിലാമഴയില്‍ (നമ്മള്‍ തമ്മില്‍), ദേവാങ്കണങ്ങള്‍ (ഞാന്‍ ഗന്ധര്‍വന്‍), പാതിരാമഴയേതോ (ഉള്ളടക്കം), ശ്രീരാഗമോ (പവിത്രം), ഇന്ദുപുഷ്പം ചൂടി നില്‍ക്കും (വൈശാലി), ശിശിര കാല (ദേവരാഗം), കേവല മര്‍ത്യഭാഷ (നഖക്ഷതങ്ങള്‍), സൂര്യകിരീടം (ദേവാസുരം), ഉണരുമീ ഗാനം (മൂന്നാം പക്കം), പാടുവാനായ് (എഴുതാപ്പുരങ്ങള്‍))), പ്രേമിക്കുമ്പോള്‍ (സാള്‍ട്ട് ആന്‍ഡ് പെപ്പര്‍), കേരനിരകളാടും (ജലോത്സവം), ചിന്നി ചിന്നി (ഉറുമി), തട്ടം പിടിച്ചു വലിക്കല്ലേ (പരദേശി) തുടങ്ങി മുത്തുച്ചിപ്പി പോലൊരു (തട്ടത്തിന്‍ മറയത്തു) വരെ. ആത്മാവില്‍ സംഗീതവും മനസ്സില്‍ പ്രണയവും ഉള്ളിടത്തോളം ഇഷ്ടഗാനങ്ങള്‍ക്കെന്തു പഞ്ഞം!

കഴിഞ്ഞ 25 വര്‍ഷത്തെ പ്രിയഗാനങ്ങള്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍-നീയെത്ര ധന്യ- ഒ എന്‍ വി ദേവരാജന്‍ യേശുദാസ്.

പ്രമദവനം വീണ്ടും-ഹിസ് ഹൈനസ് അബ്ദുള്ള-കൈതപ്രം രവീന്ദ്രന്‍ യേശുദാസ്

കാതില്‍ തേന്മഴയായ്-തുമ്പോളി കടപ്പുറം- ഒ എന്‍ വി സലില്‍ ചൌധരി യേശുദാസ്/ചിത്ര

നീലരാവില്‍ ഇന്ന് നിന്റെ
-കുടുംബ സമേതം -കൈതപ്രം ജോണ്‍സണ്‍ യേശുദാസ്, മിന്മിനി

കാര്‍മുകില്‍ വര്‍ണന്റെ -നന്ദനം - ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രന്‍ ചിത്ര

ഒന്നാം രാഗം പാടി -തൂവാനത്തുമ്പികള്‍ -ശ്രീകുമാരന്‍ തമ്പി പെരുമ്പാവൂര്‍ രവീന്ദ്രനാഥ് വേണുഗോപാല്‍, ചിത്ര.

എത്രയോ ജന്മമായ് -സമ്മര്‍ ഇന്‍ ബെത് ലഹേം -ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗര്‍ ശ്രീനിവാസ്, സുജാത

പഴംതമിഴ് പാട്ടിഴയും -മണിച്ചിത്രത്താഴ് -ബിച്ചു തിരുമല എം ജി രാധാകൃഷണന്‍ യേശുദാസ്

കണ്ണീര്‍ പൂവിന്റെ കവിളില്‍ - കിരീടം -കൈതപ്രം ജോണ്‍സണ്‍ എം ജി ശ്രീകുമാര്‍

കല്ലായി കടവത്ത് - പെരുമഴക്കാലം -കൈതപ്രം എം ജയചന്ദ്രന്‍ പി ജയചന്ദ്രന്‍, സുജാത


kadapaadu : രവി മേനോന്‍ (mathrubhumi)
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 10:24 am

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239
Back to top Go down
niceman
Forum Member
Forum Member
niceman


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 2:59 pm

Nice Thread and Very Nice Songs.
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 Sandeep
Back to top Go down
parutty
Forum Boss
Forum Boss
parutty



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 3:01 pm

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 sandeepyetta കാതില്‍ തേന്‍മഴയായ പാട്ടുകള്‍  559487 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 3:28 pm

Wow...Ottaswasthil vayichu theernnu....

Thanks Sandeep കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586
Back to top Go down
kaaat
Forum Owner
Forum Owner
kaaat



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 4:01 pm

wow !!! ellam class songs............ കാതില്‍ തേന്‍മഴയായ പാട്ടുകള്‍  60367 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  60367 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  60367

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 dear sanduzzzzzzzz
Back to top Go down
Chandran TPR
Junior Member
Junior Member
avatar



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 7:53 pm

സന്ദീപേ, ഉഗ്രന്‍ ആശയം. പലര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാകും എങ്കിലും ഈ ഗാനങ്ങളിലും മികച്ചതെന്ന് പറയാവുന്ന ഗാനങ്ങള്‍ കുറച്ചേ കാണൂ. സ്വസ്ഥമായി ഇരിക്കുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള ഗാനങ്ങളില്‍ ചിലതാണ് ഇവയും.

ഈ ഗാനങ്ങളുടെ വിവരങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ഒരു അഭിപ്രായം കൂടി പറയട്ടെ - ഏറ്റവും നല്ല (എല്ലാ അര്‍ത്ഥത്തിലും) പത്തു ഗാനങ്ങള്‍ - പുരുഷ ശബ്ദത്തിലും സ്ത്രീ ശബ്ദത്തിലും പിന്നെ പുരുഷ-സ്ത്രീ ജോടിയിലും വെവ്വേറെ ഉണ്ടായിരുന്നു ഈ ലിസ്റ്റില്‍ എങ്കില്‍ എത്ര നന്നായിരുന്നു.

എന്തായാലും അഭിനന്ദനങ്ങള്‍!

സ്നേഹത്തോടെ
ചന്ദ്രന്‍
Back to top Go down
aatmavu
Junior Member
Junior Member
aatmavu


Location : Dark Continent

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 13, 2012 8:19 pm

wow superb കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472

ente 2 fav. songs ee listil illathathu

kanne nin meyyil from innale

ilam manjin kulirumai from ninnishtam ennishtam
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 14, 2012 10:48 am

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  380331 friends....

ethu poolulle kaathil then mazha akunna ottanavathi songs undu....athokke namukkidine postc hayyaam..... കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 14, 2012 10:49 am

sandeep wrote:
കാതില്‍ തേന്‍മഴയായ പാട്ടുകള്‍  380331 friends....

ethu poolulle kaathil then mazha akunna ottanavathi songs undu....athokke namukkidine postc hayyaam..... കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  608472

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  7483 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586 Sandu...... കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  811586
Back to top Go down
Laila N
Super Member
Super Member
Laila N



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 14, 2012 12:26 pm

mmede song "karale nin kai pidichaal"

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 sandutta
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 14, 2012 2:54 pm

Kalabham Tharaam...Bhagavanenn Manassum Tharaam....
Aalilathaaliyumaayi varu nee thingale ithile .............
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 14, 2012 3:22 pm

Male Song....Oru raga mala korthu.....

Female Song....Pon mulam thandu mooli...

Duet....Mounam Swaramay....
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyWed Aug 15, 2012 12:10 pm

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 lailu, binu bhai & neelzzz കാതില്‍ തേന്‍മഴയായ പാട്ടുകള്‍  272323
Back to top Go down
Reshmi
Forum Boss
Forum Boss
avatar



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyWed Aug 15, 2012 12:57 pm

1) Parayathe Ariyathe
2) Swayamvare chandrike
3) Chenthaarmizhi
4) Nee ente paattil sreeragamayi
5) Malayali penne ninte
6) Kaanankuyilinu kaathilidaanoru
7) Shalabham Vazhimaarumi
8) Enthinu vere oru suryodhayam
9) Adhyamay kanda naal
10) Ambalappuzha unni
11) Kallayi kadavathe
12) Kaathirippu kanmani
13) Ente ellamelle...........ente chelotha
14) Karumizhi kuruviye kandilla
15) Onnu thodanullil
16) Sreeragamo
17) Evide kaattinu sugandham
18) Meghapoothuthudangi
19) Mazhavil kothumbileri vanna
20) Oru rathri koodi vida vaangave
Back to top Go down
jaykvjay
Super Member
Super Member
jaykvjay



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 20, 2012 4:41 pm

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  7483 കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239
Back to top Go down
jaykvjay
Super Member
Super Member
jaykvjay



കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyMon Aug 20, 2012 4:43 pm

"Anuraagini ithayen karalil virinja pookal ...."
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  EmptyTue Aug 21, 2012 8:19 am

കാതില്‍ തേന്‍മഴയായ പാട്ടുകള്‍  550239 reshmi and jayakvjay
Back to top Go down
Sponsored content





കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty
PostSubject: Re: കാതില്‍ തേന്‍മഴയായ പാട്ടുകള്‍    കാതില്‍ തേന്‍മഴയായ പാട്ടുകള്‍  Empty

Back to top Go down
 
കാതില്‍ തേന്‍മഴയായ പാട്ടുകള്‍
Back to top 
Page 1 of 1
 Similar topics
-
» സ്റാര്‍ സിങ്ങര്‍ വേദിയില്‍ കാതില്‍ തേന്‍ മഴയുമായി അയ്യപ്പന്‍ !!!!!
» കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)
» നാടന്‍ പാട്ടുകള്‍....
» സിനിമയ്ക്കായി പിറന്ന പാട്ടുകള്‍
» എനിക്ക് ഇഷ്ട്ടപ്പെട്ട തെലുങ്കു പാട്ടുകള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: