വേൾഡ് കപ്പ് ക്രിക്കെറ്റ് പ്രവചനം അവസാനിപ്പിക്കാൻ സമയം ആയി.ഇവിടത്തെ പ്രവാചകരുടെ ഒരു ഇന്റർവ്യൂമായി ഫോറം രമ .:paru:
(സിൽമാ പ്രവർത്തകരുടെ ഇന്റർവ്യൂ കഴിഞ്ഞപോൾ താഴെ വെച്ച ആ വലിയ മൈക്ക് പൊടിതട്ടി കൈയിൽ എടുത്തു )
R ഫോർ റിപ്പോർട്ടർ ബാക്കി എ ബി സി ഡി ഫോർ നെയിം ഓഫ് ദി പ്രവാചകർ
ആദ്യമയി പ്രവചനത്തിലും ഗിഫ്റ്റ് വാങ്ങുന്നതിലും കൊടുക്കുന്നതിലും തഴക്കവും പഴക്കവും ഉള്ള ഷാംയേട്ടനെ
R - അസ്ലം അലൈക്കും
S - അലൈക്കും അലൈക്കും . അല്ല ആരാ എന്താ എന്തിനാ വന്നത്
R - ഞങ്ങൾ ഫോറം രമയിൽ നിന്ന് . പ്രവചനത്തെ കുറിച്ചും ഇവിടത്തെ മറ്റു പ്രവാചകരെ കുറിച്ചും അധികരികമായി ഒരു വിലയിരുത്തൽ നടത്തിയാൽ നന്നായിരുന്നു (ചുരുങ്ങിയ വാക്കുകളിൽ മതി )ഞങ്ങൾ നോകിയപോൾ ഷാം യേട്ടന്റെ ഇന്റർവ്യൂ തന്നെ ആദ്യം എടുക്കാമെന്ന് .
S - അത് ഇപ്പോൾ വിലയിരുത്താൻ ആണെകിൽ ഒരുപാടു ഉണ്ട് അങ്ങനെ ഒരു മാനസിക അവസ്ഥയിൽ അല്ല ഞാൻ
R - എന്തുട്ടു പറ്റിയേ
S -- അത് പിന്നെ പത്തിൽ ഇരുന്നു പരാജയത്തിന്റെ കൈപ്പു നീര് കുടിക്കുന്ന ഞാൻ .എന്നാലും ഒന്ന് മാത്രം പറയാം ഇപ്പോൾ ഉള്ള ഈ സ്ഥാനം എല്ലാം മാറി മറിയും .നാലും മൂന്നും ഏഴു പ്രവചനം കഴിയുമ്പോൾ ഞാൻ ഗിഫ്റ്റ് കിട്ടാവുന്ന ഒരു സ്ഥാനം പിടിച്ചു എടുക്കും ഇനി ഗിഫ്റ്റ് ഉറപ്പിച്ചു .പ്രവചന ചരിത്രത്തെ തിരുത്താൻ സമ്മതിക്കില്ല
R -നന്ദി ഷാം യേട്ട .ബാക്കി പ്രവാചകരെ കണ്ടിട്ട് വിണ്ടും വരാമേ.
ഇനി ഏട്ടൻ എന്തു പറയുന്നുയെന്ന് നോക്കാം
R - ഏട്ടാ പ്രവചനത്തെ കുറിച്ച് രണ്ടു വാക്ക്
A -പ്രവചനം സൂപ്പർ .രണ്ടു വാക്ക് ആയല്ലോ ഇതു പോരെ
R -ഒന്ന് കൂടി വിശദമായിട്ട് .
A -ഓക്കേ എന്നെ ഇവിടെ ഉള്ള പ്രവാചകർ പലപ്പോഴും പല കസേരയിൽ നിനും തള്ളിയിട്ടു പണ്ടും അത് അങ്ങനെ ആയിരുന്നു കാരണം
പ്രവചനവും പ്രവാചകരും അന്നും ഇന്നും ഒന്നാണല്ലോ .ഇതുവരെ പ്രവചിച്ചിട്ടു ആകെ കിട്ടിയത് ഒരു ഗിഫ്റ്റ് ആണ് അതും ഞാൻ വാങ്ങിയില്ല.
R - അത് ഗിഫ്റ്റ് കിട്ടാതിരുന്നത് ഏട്ടൻ ഇടക്ക് പ്രവചനം നിറുത്തി പോകുന്നത് കൊണ്ടല്ലേ . ഇപ്പോഴും അങ്ങനെ ആവർത്തിക്കുമോ
A - അത് അങ്ങ് ഗുരുദ്വാരയിൽ പോയി പറഞ്ഞാൽ മതി.കൊള്ളാമല്ലോ ഫോറം രമക്കർ മൈക്ക് പിടിച്ചു ഇറങ്ങിയേക്കുകയാ
. ഇപ്പോൾ എന്റെ ലക്ഷ്യം വാച്ച് അന്ന് (മൊട്ടയെ താഴെ ഇടും )
R -ഏട്ടന്റെ ആഗ്രഹം പോലെ നടക്കും .നമോഭാഗം
അടുത്തത് ബിനുയേട്ടൻ
R - ബിനുയേട്ടന് എന്താ പറയാനുള്ളത് (ഒരുപാടു കാണുമെന്നു അറിയാം .ബിനുയേട്ടൻ ഒരു ക്രിക്കറ്റ് പ്ലേയർ കൂടി ആണല്ലോ )ഒരു മെഗയിലൊട്ടു ഒന്നും പോകാതെ ഒരു വിശതീകരണം
B - അത് ബുദ്ധിമുട്ടാ എന്നാലും ശ്രമിക്കാം . ഇവിടെ ഇപ്പോൾ മേലിൽ ഇരിക്കുന്നവർ ആരും ആ കസേരയിൽ ഇരിക്കാൻ യോഗിയാർ അല്ല പിന്നെ എങ്ങനെയോ സംഭവിച്ചു പോയതാ . ക്രിക്കറ്റ് അരച്ചുകലക്കി പാലിൽ ചേർത്ത് കുടിച്ച ഞാൻ ,ഭായി ,വിപിൻ ,സന്ദീപ് ,ബാർളി എല്ലാം കണ്ടില്ലേ താഴെ കിടക്കുന്നത് .പിന്നെ ഒരു
രഹസ്യം പറയാമെ എല്ലാം പാരകൾ ആണ് എനിക്ക് പാട്ടിൽ കൈവിഷം തന്നു ഒരു പ്രവചനത്തെ മിസ്സാക്കി . തളരില്ല.ഞാൻ .ഒരു സമ്മാനം നേടിയിരിക്കും .
R - (ഇതു നടക്കാത്ത സ്വപ്നം )വളരെ നന്ദി ബിനുയേട്ട.
നെക്സ്റ്റ് ഒന്നാമൻ മൊട്ട
R - ഇജ്ജ് ഒന്നാമനായി ഇരിക്കാൻ തുടങ്ങിയിട്ട് നാള് ഏറെ ആയല്ലോ എന്തുവാ ആ ഇരിപ്പിനെ കുറിച്ച് പറയാനുള്ളത്
M -ഒന്നും പറയാണ്ട പുള്ളേ ഞമ്മളു ഇബിടെ ഇരിക്കുന്നത് വലിയ കഷ്ടപെട്ടാ ഇപ്പോഴാ എബിടന്ന പാര ബന്നു ഞമ്മളെ താഴെ തള്ളിയിടുന്നതെന്ന് .എന്നാലും ആർക്കും മ്മള് ഒന്ന് ബിട്ടുകൊടുക്കില്ല .ഞമ്മന്റെ ഓര്മ്മ സെരി ആണെകിൽ ഒന്നോ രണ്ടോ സമ്മാനം കിട്ടി .അടുത്തത് ബങ്ങും
R -ഇജ്ജ് നന്നായി ബരും
നെക്സ്റ്റ് ഗൌരിയേട്ടൻ
R -ഗൌരിയേട്ടൻ ഈ പ്രവചനത്തെ ഇങ്ങനെ നോക്കി കാണുന്നു
G -ഞാൻ നോക്കി കാണാൻ ഒന്നും നിൽക്കില്ല . ആരുടെ കോപ്പി അടിക്കാമെന്ന് മാത്രമേ നോക്കു . കോപ്പി അടിച്ചതിൽ നിന്നും എനിക്ക് ഒന്ന് മനസ്സിലായി കോപ്പി അടി കൊടിയ പാപമാണ് അതിനു നിങ്ങൾ വലിയ വിലകൊടുകേണ്ടി വരും . അങ്ങനെയാ ഞാൻ ഇപ്പോൾ സമ്മാന പ്രതീക്ഷ എല്ലാം നശിച്ചു താഴെ ഇരിക്കുന്നത് . അത് കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ എല്ലാവരും കോപ്പി അടിച്ചു താഴോട്ട് വരൂ
R -ഗൌരിയേട്ടന്റെ ഈ നല്ല മനസ്സിന് നന്ദി
സുന്ദർ യേട്ടൻ
R - ഒരു ഗിഫ്റ്റ് ഉറപ്പിച്ചു ആറിൽ ഇരിക്കുന്ന സുന്ദർ യേട്ടന് ഈ അവസരത്തിൽ എന്താ പറയാനുള്ളത്
S -എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.ഒരു സമ്മാനം ഞാൻ കൊണ്ട് പോകും. അത് എന്തായാലും . പിന്നെ ഇപ്പോൾ ഇരിക്കുന്ന സീറ്റുക്കൾക്ക് മാറ്റം വരുമെന്നും ഞാൻ ഒന്നിൽ എത്തുമെന്നും ഉറച്ചു വിശ്വസിക്കുന്നു
R -സുന്ദർ യേട്ടന്റെ വിശ്വാസം രക്ഷിക്കട്ടെ .
ബാർളി
R - പ്രവചന കമ്മറ്റി പ്രസിഡന്റ് ബാർളിക്കു പറയാനുള്ളത് കേൾക്കാൻ ത്രിദിയായി .പെട്ടന്ന് പറഞ്ഞേ
ബി- എന്നെ ദേഷ്യം
പിടിപ്പികാതെ പോയെ എന്തോന്ന് പറയാൻ മാര്ക്ക് എല്ലാം അടുക്കി എടുത്തു മനോഹരായി മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയും പ്രവചനത്തിൽ ചുക്കാൻ പിടിച്ചപോഴും അറിഞ്ഞില്ല ഞാൻ ഒന്നും അറിഞ്ഞില്ല താഴോട്ട് പോയത് . ഒരു പ്രവചനം ഒഴികെ എല്ലാറ്റിനും സമ്മാനം വാങ്ങിയ ഞാൻ ഇപ്പോൾ മുട്ടയിൽ ഒരു പ്രതീക്ഷയും വച്ച് ഇരിക്കുകയാ .
R - ബാർളി യുടെ പ്രതീക്ഷ പൂവണിയും
ഉണ്ണിയേട്ടൻ
R - ഈ പ്രവചനത്തെ കുറിച്ചു ഉണ്ണിയേട്ടൻ ഒന്ന് മനസ്സ് തുറന്നേ
U - ഇവിടെ നടന്ന എല്ലാ പ്രവചനത്തിലും പ്രവചിക്കാൻ ഞാൻ മുന്നിൽ മാർക്ക് ലിസ്റ്റ് വരുമ്പോൾ സമാനം ഒന്നും ഇല്ലാതെ താഴെ.അതിനു ഒരു മാറ്റം വന്നത് കഴിഞ്ഞ പ്രവച്ചനത്തിലുടെയന്നു .ഇപ്പോഴും ആ മാറ്റം പ്രതീക്ഷിച്ചു കൊണ്ട് താനെ ഓരോ ചുവടും വേയിക്കുന്നത് .
R -ഉണ്ണിയേട്ടന്റെ ചുവടു പിഴക്കാതിരിക്കട്ടെ
വിപിൻ യേട്ടൻ
R - എല്ലാ പ്രവചനത്തിലും ചുക്കാൻ പിടിക്കാൻ മുന്നിൽ നിൽക്കുന്ന വിപിൻ യേട്ടന് എന്താ പറയാനുള്ളത് ഇപ്പോഴത്തെ പ്രവച്ചനത്തെ പറ്റി
V - ഇപ്പോൾ എന്റെ മനസ്സ് ശുന്യമാണ് .എന്താ പ്രവചന ലൈഫിൽ എങ്ങനെ ഒരു പതനം ഉണ്ടായിട്ടില്ല .ആ വേദനയിൽ
ഒന്ന് മാത്രം പറയാം എല്ലാ പ്രവചകർക്കും എന്താ അനുഭവം ഉണ്ടാകട്ടെ
R -വിപിൻ യേട്ടന്റെ വലിയ മനസ്സിന് ഒരു മുട്ടൻ നന്ദി
നെക്സ്റ്റ് മൈക്ക്
R - മൈക്കിനു എന്താ പറയാനുള്ളത്
M - എല്ലാ പ്രവചനത്തിലും വളരെ നന്നായി പഠിച്ചു പ്രവചിക്കും .ഒരികൽ പോലും ഒരു ഗിഫ്റ്റ് വാങ്ങാൻ പറ്റിയിട്ടില്ല.. പല്ലവിയെ കണ്ടുപിടിക്കാൻ പോലും പോകാതെയാ ഈ പ്രവചന പഠനത്തിൽ ശ്രദ്ധിക്കുന്നത് . ഇപ്പോൾ ആദ്യം ഒരു പ്രതീക്ഷ കിട്ടിയത അതും പോയി താഴെ എത്തി .കാവിലെ പാട്ട് മത്സരത്തിന് നോക്കാം അല്ലാതെ എന്നാ പറയും
R - എന്നാൽ പിന്നെ അങ്ങനെ ആയിക്കോ .
രോഹിത്
R-ഈ പ്രവചനത്തിൽ താഴെ നിന്നും വളരെ പെട്ടന്ന് രണ്ടിൽ എത്തിയ രോഹിതിനു എന്തെങ്കിലും പറയാൻ കാണുമല്ലോ
RO -ഉണ്ടല്ലോ.മോദി തരംഗം പോലെ അല്ലെ ഞാൻ മേലോട്ട് വന്നത് എന്നി അവിടെ നിന്നും എന്നെ തള്ളിയിടാൻ ആരും വിചാരികണ്ട (ഡൽഹി ഇവിടെ ആവർത്തികില്ല )പലരും ആ വിചാരത്തിൽ ഇവിടെ കറങ്ങി നടക്കുണ്ട് .എന്താ ഈ വളര്ച്ചയ്ക്ക് പിന്നിൽ ഒരു അത് രഹസ്യം
ആണ് .പിന്നെ പറയമേ
R - പിന്നെ പറയാൻ മറക്കരുത് കേട്ടോ .
ഐസക്
R - 9 il എത്തിയ ഐസക് ഈ പ്രവചനത്തെ കാണുന്നത് എങ്ങനെ
I - എന്താ ഈ രണ്ടു ഉണ്ട കണ്ണ് കൊണ്ട് നോക്കി കാണുന്നു .ഹല്ലാ പിന്നെ. എനിക്ക് ഈ 9il നിനും മേലോട്ട് പോകണമെന്ന് തന്നെ എന്നാൽ മുകളിൽ പല തടസ്സങ്ങൾ അതെല്ലാം മറികടക്കണമെങ്കിൽ പണ്ട് തലയിൽ ആപ്പിൾ വീണത് പോലെ വല്ല പ്ലാവ് ചുവട്ടിൽ പോയിരുന്നു ഒരു ചക്ക തലയിൽ വീഴണം .ആ വഴിക്കുള്ള
ആലോജച്ചനയിലാ .
R - ഐസക് ആഗ്രഹം പോലെ ചക്ക വീഴട്ടെ .
മിഥുൻ
R - മിഥുന്റെ അഭിപ്രായം പറഞ്ഞില്ലാലോ
M - ഒന്നും ഇപ്പോൾ പറയാൻ ഇല്ല ഈ പ്രവചനത്തെ പറ്റി എനിക്ക് . ഡൽഹി മോദിയുടെ കൈയിൽ നിന്നും പോയ വിഷമത്തിലാ ഞാൻ സോ
ലീവ് മീ എലോണ്
R - ഓക്കേ ഓക്കേ
കാറ്റു
R -കാറ്റു മാറി നിന്നാലോ വന്നേ എന്താ എന്ന് വെച്ചാൽ രണ്ടു വാക്ക് പറഞ്ഞേ
K -നിര്ബന്ധിച്ചത് കൊണ്ട് രണ്ടു വാക്ക് ഞാൻ പറയാം ഈ പ്രവചനത്തെ പറ്റി .കഴിഞ്ഞ ഒരു ദിവസം ഞാൻ പ്രവചന നൂലിന്റെ ഗേറ്റിൽ വന്നു മുട്ടി
അപ്പോൾ ആരോ അകത്തു നിന്നും ചോദിച്ചു നീ യാര് നിനക്ക് യെന്തൊരു വേണം അപ്പി . ഞാൻ പറഞ്ഞു ഒന്ന് പ്രവചിക്കണമെന്നു അപ്പോൾ പറഞ്ഞു സമയം കഴിഞ്ഞു പോയടെ ഇനി പ്രവചിക്കാൻ പറ്റുലായെന്നു .അതിനു ശേഷം സമയത്തു വന്നു പ്രവചിച്ചു പോകും .അങ്ങനെ താഴെ എത്തി ഇരിക്കുന്നു .
R -ഒരു ഗിഫ്റ്റ് കിട്ടുമേ
പാണ്ടയേട്ടൻ
R - ന്യൂ ഫേസ് ആയ പാണ്ടയേട്ടൻ എന്താ പറയാനുള്ളത് പ്രവചനത്തെ പറ്റി
P - എനിക്ക് ഒരു നല്ല അനുഭവം ആണ് ഇതു.രാത്രി ഓടി വന്നു
പ്രവചിക്കും ടൈം തെറ്റി പ്രവചിച്ചു ലൈൻ നേടുക പിന്നെ
ഫിറ്റ് ആയി പ്രവചനം മറക്കുക അങ്ങനെ അങ്ങനെ . എനിക്ക് ഒന്ന് കൂടി പറയണം ഒരു പുതിയ പ്രവാചകൻ എന്നാ പരിഗണന എനിക്ക് നിങ്ങൾ തന്നു ഒരു നാലിലോ അഞ്ചിലോ ഇരുത്തി കൂടെ .നമ്മൾ പുതുമുഖങ്ങളെ പ്രോത്സാഹിപ്പികണ്ടേ
R - കൊള്ളാമല്ലോ പാണ്ടയേട്ടന്റെ മനസ്സിലിരുപ്പ് .
സന്ദീപ് യേട്ടൻ ,രെഹൻ തിരക്കു ആയതുകൊണ്ട് ഫോറം രമ ക്കു ഇന്റർവ്യൂ തന്നില്ല .
വനിതാ പ്രവാചകരുടെ ഇന്റർവ്യൂ ഉടനെ വരും .
ഇന്റർവ്യൂ സഹകരിച്ച എല്ലാ പ്രവചകർക്കും നന്ദി .
:paru: