Subject: MyFM - Nettooraan Fri Feb 05, 2016 9:11 am
അനൂപിന്റെ പുതിയ ഐഡിയ പ്രകാരം കിടക്കട്ടെ എന്റെം വഹ ഒരു ചാനൽ : 44.4 FM എന്റെ പഴേ കുറെ ത്രെഡുകളുടെ പോലെ ഇതും ആരംഭശൂരത്വം മാത്രമായി ഒതുങ്ങാതെ നോക്കണം...
nettooraan Super Member
Subject: Re: MyFM - Nettooraan Fri Feb 05, 2016 9:21 am
കണ്ണൂർ രാജൻ മാഷിന്റെ ചില ഗാനങ്ങൾ ഒരുപാട് ഗൃഹാതുരത്വമുണ്ടാക്കുന്നവയാണ്. ഒരുപക്ഷേ, കാൽ നൂറ്റാണ്ട് മുൻപ്, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിലും മുൻപ് മനസ്സില് പതിഞ്ഞ ചില ഗാനങ്ങൾ... അത്രയൊന്നും അറിയപ്പെടുന്നവയല്ല ഈ പാട്ടുകൾ എന്നാണു തോന്നുന്നത്. പ്രത്യക്ഷത്തിൽ ലളിതമെങ്കിലും ഉറച്ച ശാസ്ത്രീയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണിത്. ചില വരികളും ഒന്നാംതരം...
"വസന്തമിതിലേയെന്നോ വിരുന്നുവന്നൊരു വഴിയേ എന്നെ ഞാനും നിന്നെ നീയും തിരയുകയല്ലേ പൂവേ ... കുറിഞ്ഞിപ്പൂവേ..."
(ഇതൊക്കെ യുട്യൂബിൽ അപ്‌ലോഡ് ചെയ്തവർക്ക് നന്ദി)
nettooraan Super Member
Subject: Re: MyFM - Nettooraan Fri Feb 05, 2016 9:30 am
മുകളിൽ കൊടുത്ത ഗാനമുള്ള അതെ സിനിമയിലെ മറ്റൊരു ഗാനം...
എന്നെ സംബന്ധിച്ചിടത്തോളം ദാസേട്ടൻ പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണിത്. ഇതും അധികമാരും കേട്ടിരിക്കാനിടയില്ല.
കണ്ണൂർ രാജൻ മാഷിന്റെ മാന്ത്രികസ്പർശം പതിഞ്ഞ ഒന്നുരണ്ടിടങ്ങളുണ്ട് ഈ പാട്ടിൽ: രണ്ടു ചരണങ്ങളിലും ഇത്തരം വരികളുടെ സംഗീതം ശ്രദ്ധിക്കുക: "നീയറിഞ്ഞില്ലന്നുമിന്നും... എന്റെ തേങ്ങലുകൾ..."
ഒന്നാംതരം ആശയവും വരികളും... പാടാനറിയാത്ത പെൺകുയിലിന്റെ മൌനം പോലും മധുരമെന്നു തുടങ്ങുന്നു കവി...
Anoop Mukundan Forum Member
Subject: Re: MyFM - Nettooraan Fri Feb 05, 2016 10:15 am
Randum kettittillaarunnu.. Thank you!!
Anoop Mukundan Forum Member
Subject: Re: MyFM - Nettooraan Fri Feb 05, 2016 11:25 am
അനൂപിന്റെ പുതിയ ഐഡിയ പ്രകാരം കിടക്കട്ടെ എന്റെം വഹ ഒരു ചാനൽ : 44.4 FM എന്റെ പഴേ കുറെ ത്രെഡുകളുടെ പോലെ ഇതും ആരംഭശൂരത്വം മാത്രമായി ഒതുങ്ങാതെ നോക്കണം...
സഖാവേ
സഖാവ് കൂടി ഒരു FM തുടങ്ങിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതെ ഉള്ളായിരുന്നു പച്ചേങ്കില് , സഖാവ് കേള്‍ക്കുന്ന പാട്ടുകള്‍ ഒന്നും നമ്മള്‍ കേട്ടിട്ട് കൂടി കാണില്ല.... ഏതായാലും കലക്കി ട്ടോ....നമുക്കിതങ്ങു ഉഷാര്‍ ആക്കണം
Subject: Re: MyFM - Nettooraan Sat Feb 06, 2016 8:26 am
ശുദ്ധ സാവേരി രാഗത്തിൽ കുറച്ച് പാട്ടുകൾ... എല്ലാം എന്റെ പ്രിയഗാനങ്ങൾ... എല്ലാം രവീന്ദ്രന്മാഷിന്റെ വക.
ആദ്യമേ... എന്താണീ ശുദ്ധ സാവേരി എന്ന സാധനം എന്നറിയാൻ തുടങ്ങാൻ ഈ ചെറിയൊരു സംഭവം കേൾക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ "Raga Signature" എന്ന ഭാഗം മുതലാണ്. രാഗഭാവങ്ങൾ ശ്രദ്ധിക്കുക. അവസാനത്തെ കീർത്തനതിന്റെ ഭാഗവും. ഒന്നും പുടികിട്ടിയില്ലെങ്കിൽ വിട്ടേക്കുക. പാട്ടുകൾ കേട്ടാസ്വദിക്കുവാൻ അതൊരു തടസ്സമേയല്ല. (താല്പര്യമുള്ളവർ ഈ രാഗസുരഭി ചാനൽ സബസ്ക്രൈബ് ചെയ്‌താൽ നന്നായിരിക്കും. ക്ലാസ്സിക്കൽ വെറുതേ ഇത്തിരി അറിയാൻ ഇതിലും നല്ല വേറെ ഒരു സംഭവമില്ല.)
പാട്ടൊന്നേ:
പാട്ടുരണ്ടേ:
മൂന്നാമ്പാട്ട്:
നാലാമ്പാട്ട്:
അഞ്ചാമ്പാട്ട്:
shamsheershah Forum Boss
Location : Thrissur
Subject: Re: MyFM - Nettooraan Sun Feb 07, 2016 9:31 am
nettooraan wrote:
കണ്ണൂർ രാജൻ മാഷിന്റെ ചില ഗാനങ്ങൾ ഒരുപാട് ഗൃഹാതുരത്വമുണ്ടാക്കുന്നവയാണ്. ഒരുപക്ഷേ, കാൽ നൂറ്റാണ്ട് മുൻപ്, രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതിലും മുൻപ് മനസ്സില് പതിഞ്ഞ ചില ഗാനങ്ങൾ... അത്രയൊന്നും അറിയപ്പെടുന്നവയല്ല ഈ പാട്ടുകൾ എന്നാണു തോന്നുന്നത്. പ്രത്യക്ഷത്തിൽ ലളിതമെങ്കിലും ഉറച്ച ശാസ്ത്രീയാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണിത്. ചില വരികളും ഒന്നാംതരം...
"വസന്തമിതിലേയെന്നോ വിരുന്നുവന്നൊരു വഴിയേ എന്നെ ഞാനും നിന്നെ നീയും തിരയുകയല്ലേ പൂവേ ... കുറിഞ്ഞിപ്പൂവേ..."
(ഇതൊക്കെ യുട്യൂബിൽ അപ്‌ലോഡ് ചെയ്തവർക്ക് നന്ദി)
Rare song aanithu..NJan valare kauthukathode sradhikkumaayirunnu... "Kurinji poove......"Super selection...!
sthiramaayi oru koottukaari pandithu paadi tharumaayirunnu...1986-87 kaalagattathil... aa Ormakal Manassilekku odiyethi...!
Anoop Mukundan Forum Member
Subject: Re: MyFM - Nettooraan Sun Feb 07, 2016 10:00 am
Subject: Re: MyFM - Nettooraan Mon Feb 08, 2016 8:45 am
രവീന്ദ്രന്മാഷും ജയചന്ദ്രനും...
"കാറ്റിന്റെ കയ്യിൽ പ്രസാദമായി... കാണാത്ത പൂവിൻ സുഗന്ധം.."
വാസന്തി രാഗമാണിത്. (പുഴയോരഴകുള്ള പെണ്ണിനെ ഓർക്കുക... അത് വാസന്തിയുടെ വേറെ ഒരു ശൈലി) പതിവുപോലെ രാഗസുരഭി ചാനലിന്റെ കൊച്ചു വീഡിയോ കൊടുക്കുന്നു. "Raga Signature" ഭാഗം ഒരു മിനിറ്റ് ശ്രദ്ധിച്ചാൽ അറിയാം മേൽക്കൊടുത്ത പാട്ടിൽ എവിടെയൊക്കെ വാസന്തിയുണ്ടെന്ന്...
Ammu Forum Boss
Subject: Re: MyFM - Nettooraan Mon Feb 08, 2016 10:23 am
സഖാവിന്റെ FM ഒന്നും ഇതുവരെ കേട്ടിട്ട് പോലും ഇല്ലാത്ത പാട്ടുകള്‍ ആണല്ലോ
ഞാനിഷ്ടപ്പെടുന്ന ഗായികയാണ് യാങ്ജിമ (ഉച്ചാരണം ശരിയല്ല). ചൈനീസ് ഐഡോൾ എന്നാ പരിപാടിയിലെ മൂപ്പത്തിയുടെ ഒരു പാട്ട് പണ്ടിവിടെ പോസ്റ്റ് ചെയ്തിരുന്നു. കൂടെ ഇതും ഇവിടെ ഇരിക്കട്ടെ.
യാങ്ജിമ യുടെ പൂർവ്വികർ ടിബറ്റിൽ നിന്നുള്ളവരാണ്. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ശിഖരങ്ങളിൽ ഉദയസൂര്യൻ പൊന്നുരുക്കുംപോൾ അതുകണ്ട് അന്നാട്ടുകാർ ആ ഭംഗി എന്നേയ്ക്കും നിലനില്ക്കണേയെന്ന് പ്രാർഥിക്കുമായിരുന്നത്രേ - ആ പ്രാര്ത്ഥനയാണീ പാട്ട് .

FM inu nammal udheshichoru ardham varunnath inganathe neekkangalil koodeyaanu