Subject: Re: FILM News, Discussion...6 Thu Dec 26, 2013 4:11 pm
sho ee thirakkokke kanumbo kothiyavanu nattil povan
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Dec 28, 2013 7:14 am
നടി രഞ്ജിത സന്ന്യാസിനിയായി
ബാംഗ്ളൂർ: സ്വാമി നിത്യാനന്ദയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് വിധേയയായ നടി രഞ്ജിത ബാംഗ്ളൂർ ബിഡദി ആശ്രമത്തിൽ നടന്ന ചടങ്ങിൽ നിത്യാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു. ഇനി മാ ആനന്ദമയി എന്നറിയപ്പെടും. നിത്യാനന്ദയുടെ മുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ച് ആശ്രമ പരിസരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിലാണ് രഞ്ജിത സന്ന്യാസിനിയായത്. മറ്റു 45 പേരും സന്ന്യാസദീക്ഷ സ്വീകരിച്ചു. കാവി സാരിയും ബ്ളൗസും അണിഞ്ഞ രഞ്ജിത ആഹ്ളാദവതിയായി കാണപ്പെട്ടു.
ആശ്രമത്തിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നുവെന്നാരോപിച്ച് ആശ്രമത്തിനു മുന്നിൽ ചില കന്നഡ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി നിത്യാനന്ദയുടെ കോലം കത്തിച്ചു. കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Dec 28, 2013 8:13 am
മോഹൻലാലിനൊപ്പം മഞ്ജുവില്ല
മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മോഹൻലാലും തമ്മിലുള്ള രസതന്ത്രം ഒരിക്കൽ കൂടി കാണാമെന്ന് ആഗ്രഹിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്ത വന്നിരിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ജി ഫൊർ ഗോൾഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നില്ല എന്നാണ് ഏറ്റവും പുതിയ വാർത്ത. ഇതോടെ മഞ്ജുവിന്റെ തിരിച്ചുവരവ് റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരിക്കുമെന്ന് ഉറപ്പായി.
യുവനടൻ പൃഥ്വിരാജും ചിത്രത്തിൽ അഭിനയിക്കുന്നതായി മോഹൻലാൽ ഫേസ്ബുക്കിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ മഞ്ജുവിനൊപ്പം പൃഥ്വിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്നും അറിയുന്നു.
കഥ പൂർണമായപ്പോള് നായികയ്ക്ക് പ്രാധാന്യമുള്ള ഒരു സിനിമ അല്ലാത്തതിനാലാണ് മഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് സൂചന. കേവലം ലളിതമായ ഒരു റോൾ നൽകി മഞ്ജുവിനെ അഭിനയിപ്പിക്കേണ്ടതില്ലെന്നാണ് രഞ്ജിത്തിന്റെ നിലപാടെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മഞ്ജുവിനെ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ജി ഫോര്‍ ഗോള്‍ഡിന്റെ ചിത്രീകരണം ജനുവരി ആദ്യവാരം തുടങ്ങും.
parutty Forum Boss
Subject: Re: FILM News, Discussion...6 Sat Dec 28, 2013 9:09 am
ദൃശ്യം തരംഗമാകുന്നു: കളക്ഷന്‍ ഏഴ് കോടി കവിഞ്ഞു
മലയാള സിനിമയില്‍ എങ്ങും ദൃശ്യം തരംഗം. സിനിമാചര്‍ച്ചകള്‍ മുഴുവന്‍ ദൃശ്യത്തെക്കുറിച്ച്. ഈവര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് എല്ലാവര്ക്കും ഒരൊറ്റ ഉത്തരം ദൃശ്യം തന്നെ. മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി പോലും ദൃശ്യത്തെ വാഴ്ത്തുന്നവരുണ്ട്.
പ്രായഭേദമെന്യേ ഒരേമനസ്സോടെ ജനം ഏറ്റെടുത്ത ഒരു സിനിമ ദൃശ്യം പോലെ സമീപകാലത്തെങ്ങും മറ്റൊന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദൃശ്യത്തെ ആദ്യം ഏറ്റെടുത്തത്. ആദ്യ ദിവസം മുതല്‍ കണ്ടവര്‍ കണ്ടര് മികച്ച അഭിപ്രായവുമായി രംഗത്തുവന്നതോടെ ഫേസ്ബുക്കില്‍ എങ്ങും ദൃശ്യത്തെ വാഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമായി. ഡിസംബര്‍ 19ന് ദൃശ്യം റിലീസ് ചെയ്യുമ്പോള്‍ ലാല്‍ ഫാന്‍സ് പോലും ഈ വിജയം സ്വപ്നംകണ്ടിട്ടുണ്ടാവില്ല. ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്നു അതുവരെ ലാലിന്.
സിനിമപോലെ തന്നെ താരതമ്യേന ബഹളങ്ങളില്ലാതെ തുടങ്ങി അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യം നേടുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള് ബോര്‍ഡുകള്‍ ഇപ്പോഴും തൂങ്ങുന്നു. കൃ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവര്‍ ഒട്ടേറെ. എട്ട് ദിവസം കൊണ്ട് 6.70 കോടി രൂപയാണ് ചിത്രം നേടിയ ഗ്രോസ്കളക്ഷന്‍. ഈനിലയ്ക്ക് പോയാല്‍ മലയാളത്തില്‍ പുതിയൊരു കളക്ഷന്‍ റെക്കോഡിലേക്കാണ് ദൃശ്യത്തിന്റെ പോക്കെന്നാണ് സിനിമവൃത്തങ്ങള്‍ പറയുന്നത്.
ദൃശ്യം ആദ്യം ഷോ ഹൗസ്ഫുള് ആയതും ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രം. മാറ്റിനി കഴിഞ്ഞതോടെ ദൃശ്യത്തിന്റെ ജാതകം മാറി. തിയേറ്ററില്‍ പോയി സിനിമകാണുന്ന ശീലം ഇടയ്ക്ക് വെച്ച് നിര്‍ത്തിയവര്‍ പോലും ദൃശ്യം കാണാന്‍ ക്യൂ നിന്നു. കണ്ടവര്‍ വീണ്ടും കാണാന്‍ തിരക്കുകൂട്ടുന്നു. കുടുംബപ്രേക്ഷകര്‍ക്കായി ലാല്‍ ആരാധകര്‍ മാറിക്കൊടുക്കണമെന്ന് വരെ തിയേറ്റര്‍ ഉടമയ്ക്ക് പരസ്യമായി പറയേണ്ടിവന്നു.
പതിഞ്ഞതാളത്തില്‍ തുടങ്ങി പിരിമുറുക്കത്തിന്റെയും ഉദ്വേഗത്തിനുമൊടുവില്‍ ഇരട്ട സസ്പെന്സില് ദൃശ്യം പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷണജാടകളില്ലാതെ ഒരു സിനിമ കണ്ട സന്തോഷത്തില്‍ പ്രേക്ഷകരും. മെമ്മറീസിന് പിന്നാലെ ദൃശ്യത്തിന്റെ വന്‍വിജയം കൂടിയാകുമ്പോള്‍ ജിത്തു ജോസഫ് എന്ന സംവിധായകനും തിളങ്ങുകയാണ്.
parutty Forum Boss
Subject: Re: FILM News, Discussion...6 Sun Dec 29, 2013 8:41 am
2014 ല്‍ മലയാള സിനിമകള്‍ എണ്ണത്തില്‍ ഹിറ്റാവില്ല
കൊച്ചി . 2013 ല്‍ എണ്ണം കൊണ്ട് റെക്കോര്‍ഡിട്ട മലയാള സിനിമകള്‍ 2014 ല്‍ ആ നേട്ടം കൈവരിക്കാനിടയില്ലെന്നു സൂചന. നാലു മാസത്തിനിടെ പുതിയ ചിത്രങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അത്ഭുതപ്പെടുത്തുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. ന്യൂ ജനറേഷന് എന്ന ഗണത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ബോക്സ് ഓഫിസില്‍ ചലനമുണ്ടാക്കാന്‍ കഴിയാത്തതും 2014 ലെ സിനിമാനിര്‍മാണത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
പോയവര്‍ഷം ഇറങ്ങിയ മലയാള സിനിമകളുടെ എണ്ണം 137 ആയിരുന്നെങ്കില്‍ 2013 ല്‍ അത് 156 ആണ്. ഈ ചിത്രങ്ങളില്‍ 19 സിനിമകള്‍ തിയറ്ററുകളില്‍നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ചു. മറ്റു 14 സിനിമകള്‍ ടെലിവിഷന്‍ അവകാശത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കൂടി കണക്കില്‍ രക്ഷപ്പെട്ടു. നഷ്ടക്കണക്കുകള്‍ക്കിടയിലും സിനിമകള്‍ പെരുകിയത് സാറ്റലൈറ്റ് അവകാശം നിര്‍മാതാവിന് നല്കിയ സംരക്ഷണത്തിന്റെ പുറത്തായിരുന്നു.
എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ചാനലുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അതിന് മാറ്റമുണ്ടാവുകയാണ്. അതിന്റെ സൂചനയാണ് ടൈറ്റില്‍ രജിസ്ട്രേഷനിലുണ്ടായ കുറവ് വ്യക്തമാക്കുന്നത്. വര്‍ഷം നൂറ്റി മുപ്പതിനും നൂറ്റി അന്പതിനും ഇടയില്‍ സിനിമകള്‍ രജിസ്ട്രര്‍ ചെയ്യപ്പെടാറുണ്ട്. അതില്‍ കൂടുതലും സെപ്റ്റംബര്‍ മാസത്തിലും അതിന് ശേഷവുമാണ്. എന്നാല്‍ ഈവര്‍ഷം നാലുമാസത്തിനിടെ 29 സിനിമകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
സിനിമകളുടെ എണ്ണത്തിന് ആനുപാതികമായി തിയറ്ററുകള്‍ ഇല്ലാത്തത് പല ചിത്രങ്ങളുടെയും റിലീസിങ് മുടക്കി. മൂന്നുംനാലും സിനിമകള്‍ ഓരോ ആഴ്ചയും എത്തിയത് പ്രേക്ഷകനോ സിനിമാശാലകള്ക്കോ കൂടുതല്‍ ഗുണകരമായില്ല. 2014 ലെ പുതിയ സംരംഭകര്‍ രണ്ടാമതൊരുവട്ടം കൂടി ചിന്തിക്കുമെന്നുറപ്പ്. ഈവര്‍ഷം, ന്യൂ ജനറേഷന് എന്ന ഗണത്തില്‍ തുടര്‍ച്ചയായി എത്തിയ സിനിമകള്‍ കൂട്ടത്തോടെ ബോക്സ് ഓഫീസില്‍ തകരുകയായിരുന്നു.
എന്നാല്‍ ഈ ഗണത്തിലല്ലെന്ന് വിലയിരുത്തപ്പെടുന്ന റോമന്‍സ്, മങ്കിപെന്‍, പുണ്യാളന് അഗര്‍ബത്തീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രേക്ഷകരെ നിറച്ചു. ചെറിയ മുതല്‍മുടക്കില്‍ വലിയലാഭം എന്ന സുന്ദരവാഗ്ദാനത്തില് വീഴുന്ന നിര്‍മാതാക്കളുടെ പിന്‍ബലത്തിലാണ് മലയാള സിനിമ ഓരോവര്‍ഷവും എണ്ണത്തില്‍ കൊഴുത്തത്. അതിനുമാറ്റമുണ്ടാകുമ്പോള് എണ്ണാന്കുറച്ചെങ്കിലും പറയാന്‍ കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമയെ സ്നേഹിക്കുന്നവര്‍.
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Sun Dec 29, 2013 12:50 pm
parutty wrote:
ദൃശ്യം തരംഗമാകുന്നു: കളക്ഷന്‍ ഏഴ് കോടി കവിഞ്ഞു
മലയാള സിനിമയില്‍ എങ്ങും ദൃശ്യം തരംഗം. സിനിമാചര്‍ച്ചകള്‍ മുഴുവന്‍ ദൃശ്യത്തെക്കുറിച്ച്. ഈവര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് എല്ലാവര്ക്കും ഒരൊറ്റ ഉത്തരം ദൃശ്യം തന്നെ. മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി പോലും ദൃശ്യത്തെ വാഴ്ത്തുന്നവരുണ്ട്.
പ്രായഭേദമെന്യേ ഒരേമനസ്സോടെ ജനം ഏറ്റെടുത്ത ഒരു സിനിമ ദൃശ്യം പോലെ സമീപകാലത്തെങ്ങും മറ്റൊന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദൃശ്യത്തെ ആദ്യം ഏറ്റെടുത്തത്. ആദ്യ ദിവസം മുതല്‍ കണ്ടവര്‍ കണ്ടര് മികച്ച അഭിപ്രായവുമായി രംഗത്തുവന്നതോടെ ഫേസ്ബുക്കില്‍ എങ്ങും ദൃശ്യത്തെ വാഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമായി. ഡിസംബര്‍ 19ന് ദൃശ്യം റിലീസ് ചെയ്യുമ്പോള്‍ ലാല്‍ ഫാന്‍സ് പോലും ഈ വിജയം സ്വപ്നംകണ്ടിട്ടുണ്ടാവില്ല. ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്നു അതുവരെ ലാലിന്.
സിനിമപോലെ തന്നെ താരതമ്യേന ബഹളങ്ങളില്ലാതെ തുടങ്ങി അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യം നേടുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള് ബോര്‍ഡുകള്‍ ഇപ്പോഴും തൂങ്ങുന്നു. കൃ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവര്‍ ഒട്ടേറെ. എട്ട് ദിവസം കൊണ്ട് 6.70 കോടി രൂപയാണ് ചിത്രം നേടിയ ഗ്രോസ്കളക്ഷന്‍. ഈനിലയ്ക്ക് പോയാല്‍ മലയാളത്തില്‍ പുതിയൊരു കളക്ഷന്‍ റെക്കോഡിലേക്കാണ് ദൃശ്യത്തിന്റെ പോക്കെന്നാണ് സിനിമവൃത്തങ്ങള്‍ പറയുന്നത്.
ദൃശ്യം ആദ്യം ഷോ ഹൗസ്ഫുള് ആയതും ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രം. മാറ്റിനി കഴിഞ്ഞതോടെ ദൃശ്യത്തിന്റെ ജാതകം മാറി. തിയേറ്ററില്‍ പോയി സിനിമകാണുന്ന ശീലം ഇടയ്ക്ക് വെച്ച് നിര്‍ത്തിയവര്‍ പോലും ദൃശ്യം കാണാന്‍ ക്യൂ നിന്നു. കണ്ടവര്‍ വീണ്ടും കാണാന്‍ തിരക്കുകൂട്ടുന്നു. കുടുംബപ്രേക്ഷകര്‍ക്കായി ലാല്‍ ആരാധകര്‍ മാറിക്കൊടുക്കണമെന്ന് വരെ തിയേറ്റര്‍ ഉടമയ്ക്ക് പരസ്യമായി പറയേണ്ടിവന്നു.
പതിഞ്ഞതാളത്തില്‍ തുടങ്ങി പിരിമുറുക്കത്തിന്റെയും ഉദ്വേഗത്തിനുമൊടുവില്‍ ഇരട്ട സസ്പെന്സില് ദൃശ്യം പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷണജാടകളില്ലാതെ ഒരു സിനിമ കണ്ട സന്തോഷത്തില്‍ പ്രേക്ഷകരും. മെമ്മറീസിന് പിന്നാലെ ദൃശ്യത്തിന്റെ വന്‍വിജയം കൂടിയാകുമ്പോള്‍ ജിത്തു ജോസഫ് എന്ന സംവിധായകനും തിളങ്ങുകയാണ്.
Greeeeeshma Forum Boss
Subject: Re: FILM News, Discussion...6 Sun Dec 29, 2013 1:27 pm
La lettanu epolum nalla star value aaanallo very good
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sun Dec 29, 2013 2:23 pm