Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
January 2025 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
|
| news from music world | |
|
+22Parthan vipinraj Marcell rakshassan Sheeja Laila N ranjith issac k.j balamuralee sunder Neelu Binu kaaat ROHITH NAMBIAR Minnoos Michael Jacob shamsheershah Ammu parutty Abhijit Greeeeeshma midhun 26 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: news from music world Fri Dec 13, 2013 5:35 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: news from music world Fri Dec 13, 2013 5:37 pm | |
| Enthu manassilakkiyttano chirikunne. “Pattinte Shabdham” ennanu Tamil le oru news paper il interview il kandathu
Anyway, leave it
Last edited by Greeeeeshma on Fri Dec 13, 2013 6:01 pm; edited 1 time in total | |
| | | midhun Forum Boss
Location : ktm
| Subject: Re: news from music world Fri Dec 13, 2013 5:54 pm | |
| greesh 2 indian voice photo koodi erikatte ;) Ajmal in Asiavison Film Awards Dubai when honuring MS Vishwasnathan [You must be registered and logged in to see this link.]Siyad receiving Dire. A.T ABU Award for best singer from Minister AnilKumar [You must be registered and logged in to see this link.] | |
| | | Greeeeeshma Forum Boss
| Subject: Re: news from music world Fri Dec 13, 2013 6:00 pm | |
| | |
| | | midhun Forum Boss
Location : ktm
| | | | Greeeeeshma Forum Boss
| Subject: Re: news from music world Fri Dec 13, 2013 6:07 pm | |
| Ajmal nte oru song ee azhcha top 10 il undu
| |
| | | Abhijit Forum Boss
| Subject: Re: news from music world Sun Dec 15, 2013 7:01 pm | |
| Indian Idol 2 winner Sandeep Acharya died at a Gurgaon hospital on Sunday (December 15) morning.
Sandeep Acharya, who hailed from Rajasthan, was the winner of the popular singing reality show in 2006.
According to reports Sandeep Acharya had been suffering from jaundice for 15 days now.
Playback singer Shreya Ghoshal expressed her shock on Sandeep's sudden demise: Just heard abt Indian Idol Sandeep Acharya.. Shocked. Too young, and a wonderful guy.. I still hope this news is untrue..
Sonu Nigam also tweeted: "Sandeep Acharya died? Oh my God... any1 knows how? I'm so so sad. Wht a btful soul." He further tweeted: Jaundice? Gosh. .. very sad. The boy was just 29... this year....Oh God, is only about deaths I feel. God give his parents sm strength.
Indian Idol host Mini Mathur tweeted: "What a sad, premature goodbye to a talented, ambitious, happy boy. RIP Sandeep Acharya.
Sandeep Acharya is survived by his wife and a one-month-old daughter. | |
| | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: news from music world Mon Dec 16, 2013 9:09 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: news from music world Mon Dec 16, 2013 11:39 am | |
| | |
| | | parutty Forum Boss
| Subject: Re: news from music world Tue Dec 17, 2013 6:43 am | |
| സംഗീതലോകത്ത് ഹൈദരാലിയുടെ വഴിയേ ജാസ്മിന്‍
പാലക്കാട്: സംഗീതത്തില്‍ എം.എ. ഫസ്റ്റ് ക്ലാസ്, കേരള സര്‍വകലാശാലയില്‍നിന്ന് സംഗീതത്തില്‍ എം.ഫില്ലില്‍ എ ഗ്രേഡ്, കലാമണ്ഡലം സര്‍വകലാശാലയില്‍ ഗവേഷണം, കലാമണ്ഡലത്തിലും ചെമ്പൈ സംഗീതകോളേജിലും അധ്യാപനം... നിരവധി കച്ചേരികള്‍...മതചട്ടക്കൂടുകള്‍ക്കതീതമായി സംഗീതത്തെ കണ്ട കലാമണ്ഡലം ഹൈദരാലിയുടെ പിന്‍തലമുറക്കാരിയാവുകയാണ് ഒറ്റപ്പാലത്തുകാരി ജാസ്മിന്‍
ചെറുപ്പംമുതലേ നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്ത ജാസ്മിന്‍ സ്‌കൂള്‍പഠനകാലത്ത് നിരവധി സമ്മാനങ്ങള്‍ നേടി. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി ഏന്നീ ക്ലാസിക്കല്‍ നൃത്തയിനങ്ങളില്‍ പ്രതിഭ തെളിയിച്ചു. സംഗീതമാണ് തന്റെ വഴിയെന്ന് മനസ്സിലാക്കി നൃത്തവേദിയില്‍നിന്ന് ചുവടുമാറ്റുകയായിരുന്നു ഇവര്‍. പത്താംവയസ്സുമുതല്‍ സംഗീതപഠനം തുടങ്ങി.
കേരളകലാലയം പ്രകാശനായിരുന്നു ആദ്യഗുരു. അരങ്ങേറ്റം കുറിച്ചത് മൂകാംബികയില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 2004ല്‍ ബി.എസ്‌സി. സുവോളജി കഴിഞ്ഞതിനുശേഷമാണ് സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് എം.എ. മ്യൂസിക് ചെയ്തത്. 2008ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.ഫിലും കരസ്ഥമാക്കി. ഇപ്പോള്‍ കലാമണ്ഡലത്തില്‍ 'കേരളത്തിലെ ക്ഷേത്രകൃതികളെന്ന' വിഷയത്തില്‍ ഗവേഷണവും നടത്തുന്നു. കലാമണ്ഡലത്തിലേക്ക് കലാമണ്ഡലം ഹൈദരാലിക്കുശേഷം മുസ്‌ലിംസമുദായത്തില്‍ നിന്നെത്തിയ ആദ്യ സംഗീതാധ്യാപികകൂടിയാണ്ഇവര്‍. ഇപ്പോള്‍ ചെമ്പൈ സംഗീതകോളേജില്‍ അധ്യാപികയാണ്. പന്തനല്ലൂര്‍ ചന്ദ്രശേഖര്‍ ഭാഗവതര്‍, വെള്ളിനേഴി സുബ്രഹ്മണ്യന്‍ എന്നിവരില്‍നിന്ന് സംഗീതവും പഠിക്കുന്നുണ്ട്.
വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, എടപ്പാള്‍ തപസ്യ സംഗീതോത്സവം, ഞെരളത്ത് സംഗീതോത്സവം, പാലക്കാട് സംഗീതസഭ, പുത്തനാല്‍ക്കല്‍ ഭഗവതിക്ഷേത്രം, കരിമ്പുഴ ശ്രീരാമക്ഷേത്രം, തൃത്താല ശിവക്ഷേത്രം തുടങ്ങിയ വേദികളില്‍ പാടിയിട്ടുണ്ട്.
2007ല്‍ കല്പാത്തി സംഗീതോത്സവത്തില്‍ കര്‍ണാട്ടിക് സംഗീതത്തില്‍ ഒന്നാംസ്ഥാനം, 2007ല്‍ ജില്ലാ കേരളോത്സവത്തില്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം, 2008ല്‍ സ്വരലയ നൃത്തസംഗീതോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനം... വിജയപട്ടിക നീളുന്നു. പരേതനായ കെ മുഹമ്മദിന്റെയും ഒറ്റപ്പാലം നഗരസഭാധ്യക്ഷ ഒറ്റപ്പാലം മൂച്ചിക്കല്‍ വീട്ടില്‍ പി.സുബൈദയുടെയും മകളാണ്. പഴയകാല നാടകനടന്‍ പി.കെ. യൂസഫിന്റെ മകളുടെ മകളാണ്. പേരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. മുഹമ്മദ് സുല്‍ഫിയാണ് ഭര്‍ത്താവ്. മകള്‍: തമന്ന | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: news from music world Wed Dec 18, 2013 9:59 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: news from music world Thu Jan 02, 2014 12:21 pm | |
| അവാര്‍ഡ് ഗാനത്തിന്‍റെ ശില്‍പ്പി
ഇന്നും സംഗീത പ്രേമികള്‍ക്കു ഹരമായ സുന്ദരഗാനമാണ് ചിത്ര പാടിയ ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....(എന്‍റെ കാണാക്കുയില്‍). കോട്ടയംകാരനായ പ്രേംപ്രകാശിന്‍റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു ഇത്. ഈ ഗാനത്തിനു 1985ലെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ചിത്രയ്ക്കു ലഭിച്ചു. ഗിറ്റാര്‍ ജോസഫാണ് അനശ്വരമായ ഈ ഈണം ഒരുക്കിയതെന്ന് അറിയുന്നവര്‍ ഇന്നു ചുരുക്കം.
പിന്നീടു ചെയ്ത കുഞ്ഞാറ്റക്കിളികളിലെ നാലു പാട്ടും ശ്രദ്ധേയമായി. ഇതിലെ ആകാശഗംഗാതീരത്തിനപ്പുറം... സൂപ്പര്‍ഹിറ്റായിരുന്നു. ഈ കൈകളിലെ കാരുണ്യക്കതിര്‍ വീശി റമസാന്‍പിറ തെളിയുന്പോള്‍... ഏറെ ശ്രദ്ധിക്കപ്പെട്ടു. വെസ്‌റ്റേണ്‍ ശൈലിയില്‍ നിന്നു മാപ്പിള ശൈലിയിലേക്കുള്ള വന്‍ ചുവടുമാറ്റം. നാട്ടുവിശേഷത്തിനുവേണ്ടി ചെയ്ത നയനാംബുജങ്ങളോ കതിരൊളിയോ... സിനിമയില്‍ ഇല്ലെങ്കിലും കസെറ്റില്‍ ഹിറ്റായി.
ചെന്നൈയില്‍ കടല്‍കാക്ക എന്ന ചിത്രത്തിന്‍റെ ഗാന റിക്കോര്‍ഡിങ്ങിനിടെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയില്‍ നിന്നുള്ള മടക്കം കൂടിയായിരുന്നു.
സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാന്‍ എന്നെപ്പോലൊരാള്‍ക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനല്‍ സോങ്സ് ചെയ്‌യുന്നത്. അദ്ദേഹം പറയുന്നു.
തുടക്കം നാടകം നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ നാടക ട്രൂപ്പില്‍ ഗിറ്റാറിസ്റ്റായാണു ജോസഫിന്‍റെ സംഗീത ജീവിതം ആരംഭിക്കുന്നത്. അങ്ങനെയാണ് എ.ജെ. ജോസഫ്, ഗിറ്റാര്‍ ജോസഫ് ആയത്. പേരില്‍ ഗിറ്റാര്‍ ഉണ്ടെങ്കിലും ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഇദ്ദേഹത്തിനു വഴങ്ങും. വര്‍ഷങ്ങളോളം സംഗീത സ്കൂള്‍ നടത്തി. കോട്ടയം ലൂര്‍ദ് പള്ളിയിലെ ക്വയര്‍ മാസ്റ്ററായിരുന്നു. അവിടെയും സംഗീതാധ്യാപകനായിരുന്നു.
സങ്കടം തന്‍റെ ഗാനങ്ങള്‍ ഒട്ടേറെ കൊട്ടിഘോഷിക്കുന്നിടത്തും താന്‍ അറിയപ്പെടാതെ പോകുന്നതിന്‍റെ സങ്കടം ഇദ്ദേഹത്തിനുണ്ട്. വലിയ മരിയ ഭക്തനായ ഇദ്ദേഹം കോട്ടയം മണര്‍കാട് പള്ളിയിലെ എട്ടുനോന്പ് മുടക്കാറില്ല.
പ്രധാന തിരുനാള്‍ ദിവസം നട തുടക്കുന്ന സമയത്തു ബാന്‍ഡ്‌മേളം നടക്കുകയാണ്. തരംഗിണിയുടെ ക്രിസ്മസ് ആല്‍ബത്തിലെ യഹൂദിയായിലെ... ആണു വായിക്കുന്നത്.
ബാന്‍ഡ് മേളയിലെ കലാകാരന്മാര്‍ അതു വായിച്ചു ജോസഫിന്‍റെ മുന്നിലൂടെ കടന്നുപോയി. എന്നാല്‍, തങ്ങള്‍ വായിക്കുന്ന സംഗീതത്തിന്‍റെ ജനയിതാവിന്‍റെ മുന്നിലൂടെയാണു കടന്നുപോകുന്നതെന്ന് അവരാരും അറിഞ്ഞില്ല. ഇതു വലിയ സങ്കടമായിപ്പോയെന്ന് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
തേടിവരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, തിരിച്ചറിയപ്പെടാതെ പോവുക_ അതുപലപ്പോഴും വേദനയാണ്. | |
| | | Minnoos Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: news from music world Tue Jan 07, 2014 6:33 pm | |
| റിയാലിറ്റി ഷോകള്‍ റിയലല്ല ഒരു കാലത്ത് ഗാനമേള സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സോണി സായി. തന്റെ പതിമൂന്നാം വയസ്സുമുതല്‍ മലയാളികള്‍ക്കിടയില്‍ അടിപൊളി പാട്ടുകളുടെ ശബ്ദമാകാന്‍ സോണിക്ക് സാധിച്ചിട്ടുണ്ട്. ഗാനമേള വേദികളില്‍ കാണികളെ എഴുന്നേറ്റ് നിന്ന് തുള്ളാന്‍ പ്രേരിപ്പിച്ച സോണി സിനിമയിലും സജീവമാകുകയാണ്. സുഖവാസത്തിലെ ബംഗാരെ, ബംഗാരെയില്‍ തുടങ്ങി അഥീനയിലെ സരസ രതി ഭാവം, നിദ്രയിലെ കൂടുമാറിപ്പോകും, ബോംബെ മാര്‍ച്ച് 12ലെ ഓണവെയില്‍ ഓളങ്ങളില്‍, ചക്കരമാവിന്‍ കൊമ്പത്ത്, കനല്‍ക്കണ്ണാടിയിലെ ഒരു കുഞ്ഞുപൂവില്‍, റീമേക്കിംഗ് ചിത്രമായ ധീരയിലെ പുന്നാരപ്പേടമാനെ ഒന്ന് നില്ല് തുടങ്ങിയ ഗാനങ്ങളിലൂടെ സോണി മലയാള സംഗീത ആസ്വാദകരെ കയ്യിലെടുത്തു കഴിഞ്ഞു. കാണികളെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പാട്ടുകള്‍ പാടുമ്പോഴും ഉള്ളില്‍ സങ്കടക്കടല്‍ ഒളിപ്പിക്കുന്ന സോണിയ്ക്ക് നൃത്തത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ട്. ഗാനമേള സദസുകളില്‍ സുബി സുബി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന സോണി മനസ് തുറക്കുന്നു. മലയാളത്തില്‍ റിയാലിറ്റി ഷോകള്‍ വരുതിന് മുമ്പേ പിന്നണി ഗാനരംഗത്തെത്തിയ ആളാണ് ഞാന്‍. അതിനാല്‍ തന്നെ ഇവിടുത്തെ റിയാലിറ്റി ഷോകളോട് താല്‍പര്യം തോന്നിയിട്ടില്ല. എനിക്ക് എന്റെ വ്യക്തിത്വത്തെ മാറ്റി നിര്‍ത്തി സ്‌റ്റേജില്‍ കോപ്രായം കാണിക്കാന്‍ താല്‍പര്യമില്ല. എന്റെ മേഘല നൃത്തമല്ല, സംഗീതമാണ്. റിയാലിറ്റി ഷോകളില്‍ സംഗീതം മാത്രമല്ല അവതരിപ്പിക്കപ്പെടുത് നൃത്തം കൂടിയാണ്. ഒരു ഗായികയുടെ പ്രകടനം സാധ്യമാകേണ്ടത് ശബ്ദത്തിലാണ്. പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തേണ്ടത് ഈ ശബ്ദത്തിലൂടെയാണ്. കൂടാതെ തുടര്‍ച്ചയായി നടന്നുകൊണ്ട് സംസാരിക്കുമ്പോള്‍ തന്നെ നമ്മള്‍ ക്ഷീണിക്കും. പിന്നെ എങ്ങനെയാണ് ഡാന്‍സ് ചെയ്ത് കൊണ്ട് ഒരാള്‍ക്ക് പാടാനാകുക. ഇതെല്ലാം ശബ്ദവ്യതിയാനങ്ങള്‍ക്കനുസരിച്ച് ചുണ്ട് അനക്കി മാത്രം നടത്തുന്ന ഷോകളാണ്. ഇതിന്റെ പ്രധാന കുറ്റക്കാര്‍ ചാനലുകളാണ്. അവര്‍ക്ക് കാഴ്ചക്കാരെ തൃപ്തിപ്പെടുത്താന്‍ നൃത്തം കൂടിയേ തീരൂ. എന്നാല്‍ ആലാപനവും നൃത്തം ചെയ്യലും ഒന്നിച്ചു നടക്കില്ല, എതിനാല്‍ നേരത്തെ റെക്കോര്‍ഡ് ചെയ്ത് വച്ച പാട്ടുകള്‍ റിയാലിറ്റി ഷോ വേദികളില്‍ പ്ലേ ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും സത്യസന്ധമായ ഒരു പരിപാടിയല്ല. കൂടാതെ ഒരു റിയാലിറ്റി ഷോയില്‍ ഒരു വര്‍ഷം ഒരാളാണ് മുന്നിലെത്തുന്നത്. ഇവരില്‍ തന്നെ എത്രപേര്‍ പിന്നണി ഗാനരംഗത്ത് ഏറെക്കാലം പിടിച്ചു നില്‍ക്കുന്നുവെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും. കൂടിവന്നാല്‍ ഒരു നജീം ഉണ്ടാകും. അയാള്‍ ഗാനമേള വേദികളില്‍ നിന്നാണ് റിയാലിറ്റി ഷോയില്‍ എത്തിയതെന്ന ഗുണം ഉണ്ട്. റിയാലിറ്റി ഷോ താരങ്ങളില്‍ പലര്‍ക്കും പൊതുവേദിയെ നേരിടാന്‍ സാധിക്കുന്നില്ല. നജീമിന് നിലനില്‍ക്കാന്‍ സാധിക്കുത് ഗാനമേള വേദികളിലൂടെ കഷ്ടപ്പെട്ട് വന്ന കലാകാരനായതു കൊണ്ടാണ്. കഷ്ടപ്പെട്ട് വരു കലാകാരന്‍മാര്‍ക്ക് മാത്രമാണ് യഥാര്‍ത്ഥ കലയുടെ വിലയറിയൂ. എനിക്ക് ഇത്രയും കാലത്തെ ഇടവേളയ്ക്ക് ശേഷവും തിരിച്ചു വരാനായത് യഥാര്‍ത്ഥ കലയുടെ വേദനയും വിലയും നന്നായി അറിയാവുതിനാലാണ്. റിയാലിറ്റി ഷോകള്‍ പണക്കൊഴുപ്പിന്റെ ഇടംകൂടിയാണെന്ന് തോന്നിയിട്ടുണ്ട്. | |
| | | parutty Forum Boss
| Subject: Re: news from music world Tue Jan 07, 2014 7:22 pm | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: news from music world Wed Jan 08, 2014 4:03 pm | |
| യുവ നടി നസ്രിയയും പിന്നണി ഗായികയായി. സലാല മൊബൈല്‍സിനു വേണ്ടിയാണ് നസ്രിയ പിന്നണി പാടിയിരിക്കുന്നത്. ഗോപി സുന്ദറിന്റെ ഈണത്തില്‍ നസ്രിയ പാടിയ പാട്ട് യൂട്യൂബിലൂടെ പുറത്തുവിട്ടു.
ദുല്‍ഖര്‍ സല്‍മാനാണ് സലാല മൊബൈല്‍സിലെ നായകന്‍. ദുല്‍ഖറിനും നസ്രിയയ്ക്കും പുറമേ സിദ്ദിഖ്, മാമുക്കോയ, ടിനി ടോം തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ടാകും. തമിഴ് നടന്‍ സന്താനം ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സലാല മൊബൈല്‍സ് എന്ന ഷോപ്പ് നടത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മാവന്‍ സലാലയില്‍ നിന്ന് അയച്ചു കൊടുത്ത പണം കൊണ്ട് തുടങ്ങിയ ഷോപ്പായതിനാലാണ് ഇതിന് സലാല മൊബൈല്‍സ് എന്ന പേര് വന്നത്. ഈ ഷോപ്പ് നടത്തുന്ന സാധാരണക്കാരനായ യുവാവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന്റെ കാമുകി വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്.
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കാമ്പയിനു വേണ്ടി 'ഗോള്‍ഡന്‍ മൊമന്റ്സ് വിത്ത് മമ്മൂട്ടി' എന്ന പരസ്യചിത്രം ഒരുക്കിയ ശരത് എ ഹരിദാസന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് സലാല മൊബൈല്‍സ്. ശരത് ഒരുക്കിയ ഡൊമിനിയന്‍ എന്ന ഷോര്‍ട്ട് ഫിലിമിന് നാഷണല്‍ ടെലി ഫെസ്റ്റിവലില്‍ ഏറ്റവും നല്ല എക്‌സിപെരിമെന്റല്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും ശരത്തിന്റേതാണ്. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: news from music world Wed Jan 08, 2014 6:15 pm | |
| | |
| | | parutty Forum Boss
| | | | kaaat Forum Owner
| Subject: Re: news from music world Wed Jan 08, 2014 7:52 pm | |
| | |
| | | Ammu Forum Boss
| Subject: Re: news from music world Thu Jan 09, 2014 8:39 am | |
| | |
| | | parutty Forum Boss
| Subject: Re: news from music world Thu Jan 09, 2014 8:45 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: news from music world Thu Jan 09, 2014 12:51 pm | |
| ‘ബാല്യകാലസഖി’ പാട്ടുകളെത്തി [You must be registered and logged in to see this image.]കെ. രാഘവന്‍ അവസാനമായി സംഗീതം പകര്‍ന്ന ‘ബാല്യകാലസഖിയിലെ ഗാനങ്ങള്‍ മനോരമ മ്യൂസിക് പുറത്തിറക്കി. കെ. രാഘവന്‍റെ മക്കളായ കെ.ആര്‍.മുരളി, കെ.ആര്‍. കനകാംബരന്‍ എന്നിവര്‍ക്കു കൈമാറി മമ്മൂട്ടി ഒാഡിയൊ സിഡി പ്രകാശനം ചെയ്തു. ഒഎന്‍വി, പി.ഭാസ്കരന്‍, ശ്രീകുമാരന്‍ തന്പി, കാവാലം നാരായണപ്പണിക്കര്‍, കെ.ടി.മുഹമ്മദ്, പ്രമോദ് പയ്‌യന്നൂര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ഉസ്താദ് ഫയാസ് ഖാന്‍, രാഘവ് ചാറ്റര്‍ജി, യേശുദാസ്, കെ.എസ്.ചിത്ര, വിജയ് യേശുദാസ്, ഷെഹബാസ് അമന്‍, വി.ടി. മുരളി തുടങ്ങിയവരാണ് ആലപിച്ചത്. കെ. രാഘവനു പുറമേ ഷഹബാസ് അമന്‍, വേണു കൊല്‍ക്കത്ത എന്നിവരും ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബാല്യകാലസഖി നോവലിന്‍റെ പ്രത്യേക പതിപ്പ് ബഷീറിന്‍റെ പത്നി ഫാബി ബഷീറിനു കൈമാറി ലീല മേനോന്‍ പ്രകാശനം ചെയ്തു. ഒാഡിയൊ സിഡിക്കൊപ്പം നോവല്‍ സൗജന്യമായി ലഭിക്കും. മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, സംവിധായകന്‍ പ്രമോദ് പയ്‌യന്നൂര്‍, നടി മീന, സംവിധായകന്‍ സിബി മലയില്‍, ഗായകന്‍ വി.ടി. മുരളി, നിര്‍മാതാവ് മിലന്‍ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: news from music world Sat Jan 11, 2014 5:07 pm | |
| യേശുദാസിന് ആരാധികയുടെ കത്ത് [You must be registered and logged in to see this image.]സസ്‌നേഹം ദാസേട്ടന്-ജന്മദിനാശംസകള്‍ എത്രയും പ്രിയപ്പെട്ട ദാസേട്ടന്, ദൈവം ദാസേട്ടന്് നല്‍കിയ വരദാനത്തിനു മുന്നില്‍ നമിക്കുന്നു. ‘ജാതിഭേദം മതദ്വേഷം... സ്ഥാനമാണിത് എന്ന ശ്ളോകത്തില്‍ നിന്നാരംഭിച്ച് സ്വര്‍ണചാമരം വീശി ഹൃദയസരസിലെ പ്രണയപുഷ്പങ്ങളെ താലോലിച്ച്, അകലെയകലെ നീലാകാശങ്ങളിലൂടെ സഞ്ചരിച്ച് നീലത്താമരയിതളിലുറങ്ങി. എന്‍റെ സ്വപ്നത്തിന്‍ താമരപൊയ്കയിലൂടെ ചൈത്രം ചായം ചാലിച്ച് കല്‍പ്പാന്തകാലത്തോളം ആരെയും ഭാവഗായകനാക്കി, അന്തിവെയില്‍ പൊന്നുരുകും നേരത്ത് പൂങ്കാറ്റിനോടും കിളികളോടും കൂടി ആരോ വിരല്‍ മീട്ടിയ മാണിക്യ വീണയുടെ ശ്രുതില്‍ പറയാതെ അറിയാതെ മെല്ലെയൊന്നു പാടി.... എന്തിനു വേറൊരു സൂര്യോദയം.... പിന്നെയും പിന്നെയും മിഴിയറിയാതെ വന്നു നീ ആയിരം പാദസരങ്ങള്‍ കിലുക്കിയ കളംകളം കായലിലൂടെ, തിരുമിഴിയോടെ അഷ്ടമുടിക്കായലിലെ ഓളങ്ങളിലൂടെ, പൊയ്‌പോയ കാലത്തിലൂടെ, ആയിരം കണ്ണുമായി, തങ്കഭസ്മക്കുറിയിട്ടു, ഒരു നറു പുഷ്പമായ് ദേവാങ്കണങ്ങള്‍ കയെ്‌യാഴിഞ്ഞ താരകത്തെ നോക്കി, ഏഴു സ്വരങ്ങളും കോര്‍ത്ത് പാടി പ്രവാഹമേ...... ഗംഗാ പ്രവാഹമേ..... കാലം തയ്ച്ചു തരുന്ന സ്വപ്നങ്ങളേ നിങ്ങള്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എത്രയോ ജന്മമായ്, കണ്ണുണ്ടെങ്കിലും കാണാതെ, ചന്ദനം മണക്കുന്ന വൈശാഖ സന്ധ്യയില്‍ മാനസനിളയില്‍ മണിക്കിനാവിന്‍ കൊതുന്പു വള്ളത്തില്‍, അല്ലിയാന്പല്‍ കടവില്‍ താമരത്തോണിയില്‍, ചെണ്ടുമല്ലി പൂവായി, ആശംസാപുഷ്പങ്ങളായി, എന്നും നിന്നെ പൂജിച്ചു കൊണ്ട് ‘മംഗളം നേരുന്നു ഞാന്‍, ഒരു വട്ടം കൂടി ‘മംഗളം നേരുന്നു ഞാന്‍. | |
| | | parutty Forum Boss
| Subject: Re: news from music world Sat Jan 11, 2014 6:45 pm | |
| - Michael Jacob wrote:
- ‘ബാല്യകാലസഖി’ പാട്ടുകളെത്തി
[You must be registered and logged in to see this image.]
കെ. രാഘവന്‍ അവസാനമായി സംഗീതം പകര്‍ന്ന ‘ബാല്യകാലസഖിയിലെ ഗാനങ്ങള്‍ മനോരമ മ്യൂസിക് പുറത്തിറക്കി. കെ. രാഘവന്‍റെ മക്കളായ കെ.ആര്‍.മുരളി, കെ.ആര്‍. കനകാംബരന്‍ എന്നിവര്‍ക്കു കൈമാറി മമ്മൂട്ടി ഒാഡിയൊ സിഡി പ്രകാശനം ചെയ്തു. ഒഎന്‍വി, പി.ഭാസ്കരന്‍, ശ്രീകുമാരന്‍ തന്പി, കാവാലം നാരായണപ്പണിക്കര്‍, കെ.ടി.മുഹമ്മദ്, പ്രമോദ് പയ്‌യന്നൂര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ഉസ്താദ് ഫയാസ് ഖാന്‍, രാഘവ് ചാറ്റര്‍ജി, യേശുദാസ്, കെ.എസ്.ചിത്ര, വിജയ് യേശുദാസ്, ഷെഹബാസ് അമന്‍, വി.ടി. മുരളി തുടങ്ങിയവരാണ് ആലപിച്ചത്.
കെ. രാഘവനു പുറമേ ഷഹബാസ് അമന്‍, വേണു കൊല്‍ക്കത്ത എന്നിവരും ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബാല്യകാലസഖി നോവലിന്‍റെ പ്രത്യേക പതിപ്പ് ബഷീറിന്‍റെ പത്നി ഫാബി ബഷീറിനു കൈമാറി ലീല മേനോന്‍ പ്രകാശനം ചെയ്തു. ഒാഡിയൊ സിഡിക്കൊപ്പം നോവല്‍ സൗജന്യമായി ലഭിക്കും. മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, സംവിധായകന്‍ പ്രമോദ് പയ്‌യന്നൂര്‍, നടി മീന, സംവിധായകന്‍ സിബി മലയില്‍, ഗായകന്‍ വി.ടി. മുരളി, നിര്‍മാതാവ് മിലന്‍ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. | |
| | | Sponsored content
| Subject: Re: news from music world | |
| |
| | | | news from music world | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |