സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue. 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
news from music world - Page 30 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
news from music world - Page 30 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
news from music world - Page 30 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
news from music world - Page 30 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
news from music world - Page 30 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
news from music world - Page 30 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
news from music world - Page 30 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
news from music world - Page 30 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 30 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 30 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
news from music world - Page 30 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
news from music world - Page 30 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
news from music world - Page 30 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
news from music world - Page 30 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
news from music world - Page 30 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
news from music world - Page 30 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
news from music world - Page 30 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
news from music world - Page 30 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
news from music world - Page 30 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
news from music world - Page 30 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
Ammu
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
vipinraj
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
sandeep
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
shamsheershah
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
Neelu
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
Binu
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
unnikmp
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
midhun
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
Greeeeeshma
news from music world - Page 30 Vote_lcapnews from music world - Page 30 Voting_barnews from music world - Page 30 Vote_rcap 
Top posting users this month
No user
February 2024
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
26272829   
CalendarCalendar

 

 news from music world

Go down 
+22
Parthan
vipinraj
Marcell
rakshassan
Sheeja
Laila N
ranjith
issac k.j
balamuralee
sunder
Neelu
Binu
kaaat
ROHITH NAMBIAR
Minnoos
Michael Jacob
shamsheershah
Ammu
parutty
Abhijit
Greeeeeshma
midhun
26 posters
Go to page : Previous  1 ... 16 ... 28, 29, 30
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyMon Feb 01, 2016 4:01 pm

Vasthavamaanu-Etra yugangal kazhinjaalum ee paattinonnum maranam undaakilla... news from music world - Page 30 768717 news from music world - Page 30 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyMon Feb 08, 2016 12:23 pm

സഫലം  ഈ സംഗീതയാത്ര   news from music world - Page 30 811586 news from music world - Page 30 608472 news from music world - Page 30 608472

സംഗീതവീഥിയില്‍ 50 നാഴികക്കല്ലുകള്‍ പിന്നിടുകയാണ് കെ.വി. അബുട്ടി. ഈ കാലയളവില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കാതെ സ്വരങ്ങളെ പ്രണയിച്ച്  നടന്നുനീങ്ങിയ ആ വലിയ കലാകാരന്‍ കൈവരിച്ച നേട്ടങ്ങള്‍ ഏറെയൊന്നും കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ല.
[You must be registered and logged in to see this image.]
‘സംഗീതസംവിധായകന്‍ എന്നനിലയില്‍ എന്‍െറ എറ്റവുംവലിയ അഭിമാനം ഗാനഗന്ധര്‍വന്‍ യേശുദാസിനുവേണ്ടി 60ലേറെ ഗാനങ്ങള്‍ക്ക് സംഗീതംനല്‍കി എന്നതുതന്നെയാണ്’ -അബുട്ടി പറയുന്നു. മലയാളിയുടെ വാനമ്പാടി ചിത്രക്കുവേണ്ടി അഞ്ച് ആല്‍ബങ്ങളിലായി 40ലേറെ പാട്ടുകള്‍. പി. ജയചന്ദ്രനും സുജാതക്കും വേണ്ടി ചെയ്തു കുറെ ആല്‍ബങ്ങള്‍. മലയാളത്തിലെ ഗാനകോകിലം പി. സുശീലക്കുവേണ്ടി ഗാനമൊരുക്കാനും ഭാഗ്യം ലഭിച്ചു അബുട്ടിക്ക്.
യേശുദാസിനുവേണ്ടി ആദ്യംചെയ്ത ‘ജമാലിയത്’ എന്ന ആല്‍ബത്തിലെ ‘ആലം അകന്ത നബി...’ എന്ന പാട്ട് സ്കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരമായി സമ്മാനം നേടുന്ന ഗാനമായി. ഈ ആല്‍ബത്തിലെ ‘കരളുരുകി കേഴുന്നു...’ എന്ന ഗാനം ഏറെ പ്രിയങ്കരമായി.
മാപ്പിളപ്പാട്ടുലോകത്ത് പ്രശസ്തരായ പല ഗായകരെക്കാളും വ്യത്യസ്തമായ നേട്ടങ്ങളേറെ കൊയ്തെടുത്തു ഈ ഗായകന്‍. ഹിന്ദുസ്ഥാനിസംഗീതത്തിലും കര്‍ണാട്ടിക് സംഗീതത്തിലും ബിരുദം. സംഗീതസംവിധാനത്തില്‍ ആകാശവാണിയുടെ ‘എ ടോപ് ഗ്രേഡ്’ ലഭിച്ച ഇന്ന് ജീവിച്ചിരിക്കുന്ന ഏക മലബാറുകാരന്‍. 500ലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ‘ചൂണ്ടക്കാരി’ എന്ന സിനിമയില്‍ പാടി. കേരള ഫോക്ലോര്‍ അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള ഫെലോഷിപ്പും പുരസ്കാരവും. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പ്രത്യേക പുരസ്കാരം, കേരള മാപ്പിളകലാ അക്കാദമിയുടെ എസ്.എ. ജമീല്‍ പുരസ്കാരം, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍െറ സംഗീതപ്രതിഭ പുരസ്കാരം, പാലക്കാട് സ്വരലയ പുരസ്കാരം, ഓള്‍ ഇന്ത്യ റേഡിയോ ഡല്‍ഹി മ്യൂസിക് ഓഡിഷന്‍ ബോര്‍ഡ് മെംബര്‍ അങ്ങനെ ഒട്ടേറെ ബഹുമതികള്‍. ഇതിനിടെ കൈരളി ടി.വിയുടെ മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നടന്‍ മമ്മൂട്ടിയില്‍നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. 
ഒരുകാലത്ത് പ്രഭാതങ്ങളില്‍ ആകാശവാണിയിലൂടെ ഒഴുകിയത്തെിയ ഒരിക്കലും മറക്കാനാവാത്ത ഭക്തിഗാനങ്ങള്‍- ‘അയ്യൂബ് നബി കരഞ്ഞൂ അല്ലാഹ് വിളികേള്‍ക്കൂ...’, ‘ചുമരില്‍ ഒരു ഘടികാരം തന്‍ സൂചി ഇളക്കിക്കൊണ്ടു പറഞ്ഞു...’ തുടങ്ങിയവ കേട്ടവരുടെ ഉള്ളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ചാലിയാറിന്‍െറ തീരത്ത് അരീക്കോടെന്ന ഏറനാടന്‍ ഗ്രാമത്തില്‍ പ്രശസ്തമായ കല്ലുവെട്ടി തറവാട്ടില്‍ ആലിക്കുട്ടിഹാജിയുടെയും റുഖിയയുടെയും മകനായി ജനിച്ച അബുട്ടിയുടെ ഉള്ളില്‍ സംഗീതം കുട്ടിക്കാലത്തുതന്നെ മൊട്ടിട്ടിരുന്നു. മുസ്ലിം സമുദായത്തില്‍പെട്ടവര്‍ പാടുന്നതും പാട്ടുപഠിക്കുന്നതും മോശമായിക്കണ്ട കാലം. അല്‍പം സംഗീതം ഉള്ളിലുള്ളയാളായിരുന്നു ജ്യേഷ്ഠന്‍ മുഹമ്മദുകുട്ടി. കുറെശ്ശ ഹാര്‍മോണിയം വായിക്കുകയും ചെയ്യും. ഒപ്പംകൂടി ഹാര്‍മോണിയം പഠിച്ചുതുടങ്ങി. അന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിന്‍സന്‍റ് മാസ്റ്റര്‍ അരീക്കോട് മ്യൂസിക്ക്ളാസ് നടത്തിയിരുന്നു. അദ്ദേഹത്തിന്‍െറ ശിഷ്യനായി രണ്ടുവര്‍ഷം പഠനം. അത്യാവശ്യം ഹാര്‍മോണിയം  വായിക്കാമെന്ന ആത്മവിശ്വാസം വന്നു. 
ആ സമയത്താണ് പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ വി.എം. കുട്ടിക്ക് സിനിമാഗാനങ്ങള്‍ പാടുന്ന ഒരു ഹാര്‍മോണിസ്റ്റിനെ വേണമെന്ന് അദ്ദേഹം അരീക്കോട്ടെ സഖാവ്  സെയ്തുക്കയോടു പറയുന്നത്. പയ്യനെങ്കിലും അബുട്ടിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന സെയ്തുക്ക 14കാരനായ കൊച്ചു ഹാര്‍മോണിസ്റ്റിനെ വി.എം. കുട്ടിക്ക് പരിചയപ്പെടുത്തി. അന്നുമുതല്‍ ആ ബാലന്‍ പ്രഫഷനല്‍ ഹാര്‍മോണിസ്റ്റായി.
ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ തേന്‍തുള്ളികള്‍ ചേര്‍ത്ത് മലയാളത്തിന് മധുരമനോഹര ഗാനങ്ങള്‍ നല്‍കിക്കൊണ്ട് ബാബുരാജ് തിളങ്ങിനില്‍ക്കുന്ന കാലം. ആ വലിയ സംഗീതജ്ഞനുമായി അടുക്കാന്‍ ഭാഗ്യമുണ്ടായത് വഴിത്തിരിവായി. സിനിമാസംവിധായകന്‍ സലാം കാരശ്ശേരിയും എം.എന്‍. കാരശ്ശേരിയുമാണ് അതിനവസരമൊരുക്കിയത്. ‘ആ മഹാപ്രതിഭ കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചത്. അദ്ദേഹത്തിന്‍െറ കൂടെ ഹാര്‍മോണിയം വായിച്ചുനടന്ന കാലം എന്‍െറ സംഗീതവഴിയിലെ ഏറ്റവും മഹത്തായ കാലമായിരുന്നു. ആ സംഗീതശൈലി  എന്നെ ഏറെ സ്വാധീനിച്ചു’ -അബുട്ടി ഓര്‍മിക്കുന്നു.
ആകാശവാണിയില്‍ പാടാന്‍ തുടങ്ങി. പാടുന്ന പാട്ടുകള്‍ക്ക് ബിറ്റുകള്‍ കംപോസ് ചെയ്യുന്നതും അബുട്ടി തന്നെയായിരുന്നു. ഈ യുവഗായകന്‍െറ കഴിവ് മനസ്സിലാക്കിയ പ്രശസ്ത സംഗീതജ്ഞന്‍ പാലാ സി.കെ. രാമചന്ദ്രനാണ് ബിരുദ കോഴ്സിനുചേരാന്‍ നിര്‍ബന്ധിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന കെ. രാഘവന്‍മാസ്റ്ററുടെകൂടി നിര്‍ബന്ധമുണ്ടായപ്പോള്‍ തലശ്ശേരിയിലെ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ ചേര്‍ന്നു. ബാലന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ കര്‍ണാട്ടിക് സംഗീതത്തില്‍ ബിരുദം നേടി. അരീക്കോട് ഓറിയന്‍റല്‍ ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 
ആകാശവാണിയില്‍ മ്യൂസിക് കംപോസര്‍ ടെസ്റ്റ് പാസായി. ‘ആ കാലത്ത് അത് വലിയ നേട്ടംതന്നെയായിരുന്നു. 32 പേര്‍ പരീക്ഷക്കത്തെിയതില്‍ പാസായത് രണ്ടുപേര്‍. ഞാനും ഇന്നത്തെ പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണനും’ -അബുട്ടി ഓര്‍മിക്കുന്നു.
മാപ്പിളപ്പാട്ട് ഗായകനായാണ് കെ.വി. അബുട്ടി അറിയപ്പെടുന്നതെങ്കിലും ഒട്ടേറെ മറ്റു ഗാനങ്ങളും ആകാശവാണിക്കും ദൂരദര്‍ശനുംവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്, ക്രിസ്തീയ ഭക്തിഗാനങ്ങളുള്‍പ്പടെ. രാഗങ്ങളുടെ ചിട്ടയില്‍ചേര്‍ന്നുനിന്നാണ്  പാട്ടുകള്‍ ചിട്ടപ്പെടുത്താറ്. നാടന്‍ ശീലുകളും ഹിന്ദുസ്ഥാനി രാഗങ്ങളും സമന്വയിപ്പിച്ച് ഈണങ്ങളുണ്ടാക്കാനും ശ്രമിക്കാറുണ്ട്. പാട്ടുകള്‍ക്ക് തന്‍േറതായ ഒരു ശൈലി വേണമെന്നാണ്  ആഗ്രഹമെന്ന് അബുട്ടി പറഞ്ഞു. നല്ളൊരു ഫുട്ബാളര്‍ കൂടിയായിരുന്നു ഈ ഗായകന്‍. അരീക്കോടെന്ന ‘ഫുട്ബാള്‍ നാട്‘ നല്‍കിയ ഗുണം. സംഗീതത്തില്‍ മുഴുകിയപ്പോള്‍ മാച്ചുകളോട് വിടപറയേണ്ടിവന്നു. പി. ജയചന്ദ്രനുവേണ്ടി ആല്‍ബമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ ഈ ഗായകന്‍. ഭാര്യ റസിയ അധ്യാപികയാണ്. മക്കള്‍: സിമില്‍ ജാസ്, ഗസല്‍, അതുല്‍ രഖ.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyMon Feb 08, 2016 12:54 pm

news from music world - Page 30 811586 news from music world - Page 30 811586
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyMon Feb 08, 2016 2:47 pm

news from music world - Page 30 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Mar 30, 2016 8:54 am

ഗായിക പി.സുശീലയ്‌ക്ക് ഗിന്നസ്‌ ലോക റെക്കോര്‍ഡ്‌ news from music world - Page 30 559487 news from music world - Page 30 811586 news from music world - Page 30 811586

ചെന്നൈ: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ്‌ റെക്കോര്‍ഡ്‌ പി.സുശീലയ്‌ക്ക് സ്വന്തം. ആറ്‌ ഭാഷകളിലായി നിരവധി പാട്ടുകളാണ്‌ സുശീല പാടിയിട്ടുള്ളത്‌. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ്‌ സുശീല മറികടന്നത്‌. ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ്‌ ഭാഷകളിലായി 17,695 പാട്ടുകളാണ്‌ പി.സുശീല പാടിയിട്ടുള്ളത്‌.
11,000 പാട്ടുകള്‍ പാടിയ ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ്‌ പി. സുശീല പഴങ്കഥയാക്കിയത്‌. മലയാളത്തില്‍ മാത്രം 916 ഗാനങ്ങള്‍ പി. സുശീല പാടിയിട്ടുണ്ട്‌. ആന്ധ്ര സ്വദേശിനിയായ സുശീല 1960 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ്‌ ഗാനാലാപന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അഞ്ചു തവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. വിവിധ സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2008 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Mar 30, 2016 9:13 am

Ammu wrote:
ഗായിക പി.സുശീലയ്‌ക്ക് ഗിന്നസ്‌ ലോക റെക്കോര്‍ഡ്‌  news from music world - Page 30 559487  news from music world - Page 30 811586  news from music world - Page 30 811586

ചെന്നൈ: ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ്‌ റെക്കോര്‍ഡ്‌ പി.സുശീലയ്‌ക്ക് സ്വന്തം. ആറ്‌ ഭാഷകളിലായി നിരവധി പാട്ടുകളാണ്‌ സുശീല പാടിയിട്ടുള്ളത്‌. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ്‌ സുശീല മറികടന്നത്‌. ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ്‌ ഭാഷകളിലായി 17,695 പാട്ടുകളാണ്‌ പി.സുശീല പാടിയിട്ടുള്ളത്‌.
11,000 പാട്ടുകള്‍ പാടിയ ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ്‌ പി. സുശീല പഴങ്കഥയാക്കിയത്‌. മലയാളത്തില്‍ മാത്രം 916 ഗാനങ്ങള്‍ പി. സുശീല പാടിയിട്ടുണ്ട്‌. ആന്ധ്ര സ്വദേശിനിയായ സുശീല 1960 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ്‌ ഗാനാലാപന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അഞ്ചു തവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. വിവിധ സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2008 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

news from music world - Page 30 559487 news from music world - Page 30 559487 news from music world - Page 30 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptySat May 14, 2016 3:03 pm

അകാലത്തില്‍ പൊലിഞ്ഞ നാദവിസ്മയം news from music world - Page 30 559487 news from music world - Page 30 768717 news from music world - Page 30 768717

[You must be registered and logged in to see this image.]മദിരാശിയില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കോദണ്ഡപാണി തിയേറ്ററിന്‍്റെ രണ്ടാംനിലയിലുള്ള മിനി തിയേറ്ററില്‍ ഒരു മലയാള ചിത്രത്തിന്‍്റെ റെക്കോഡിംഗിനായുള്ള ഒരുക്കം. സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷ് കണ്‍സോള്‍ റൂമില്‍ സൗണ്ട്എഞ്ചനീയരോടൊപ്പമിരുന്ന് വാദ്യോപകരണക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. മറ്റൊരുകോണില്‍ വെളുത്തു സുന്ദരനായ ഒരുചെറുപ്പക്കാരന്‍ ചുറ്റുമിരിക്കുന്ന സംഘഗായകരെ പുതിയ പാട്ട് പരിശീലിപ്പിക്കുന്നു. വൈകിയത്തെിയ ഞാന്‍ പാട്ടും പാട്ടിന്‍്റെ നോട്ട്സും എഴുതിയെടുക്കവേ തൊട്ടടുത്തിരുന്ന ആന്‍്റോ ചേട്ടനോട് (ഗായകന്‍ സി.ഒ ആന്‍്റോ) ശബ്ദംതാഴ്ത്തി ചോദിച്ചു-
‘ആരാ ഈ പുതിയ പയ്യന്‍?’
‘വെങ്കിടേഷിന്‍്റെ പുതിയ അസിസ്റ്റന്‍്റ് മനോജ് കൃഷ്ണന്‍. പാലക്കാട്ടുകാരനാണ്, നന്നായി പാടും.’
മനോജ് പാടിയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പക്വതയും ഉറപ്പും മധുരവുമുള്ള ശബ്ദം. മുഖത്തു തെളിയുന്ന മന്ദഹാസം, പാട്ടിന് നല്‍കുന്നതോ ഇരട്ടി മധുരം. സംഘഗായകര്‍ മനോജില്‍ നിന്ന് നന്നായി പാട്ട് ഹൃദിസ്ഥമാക്കി. റെക്കോഡിംഗിനു മുമ്പുള്ള ബ്രേക്ക് സമയത്ത് മനോജിനെ അടുത്ത് പരിചയപ്പെട്ടു. പാലക്കാട്ചിറ്റൂര്‍ ഗവമെന്‍്റ് കോളജില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കലാകാരന്‍. ശബ്ദസൗന്ദര്യംകൊണ്ട് ഗായകനാകാനും സംഗീതത്തിലുള്ള പ്രാവീണ്യംകൊണ്ട് സംഗീതസംവിധായകനാകാനും അനുയോജ്യനായ മനോജ് പ്രതിഭാശാലിയാണെന്ന് അടുത്തറിഞ്ഞവരെല്ലാം ഒരുപോലെ സമ്മതിക്കുന്നു. ഭാഗ്യം പരീക്ഷിക്കാന്‍ മദിരാശിയില്‍ എത്തുന്നതിനു മുമ്പ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കൂടെ സഹായിയായി കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് മലയാളത്തില്‍ വളരെ തിരക്കുള്ള സംഗീതസംവിധായകന്‍ എസ്.പി വെങ്കിടേഷിന്‍്റെ സഹായിയാകാന്‍ അവസരം ലഭിച്ചപ്പോള്‍ മനോജ് മദിരാശിയിലേക്കു ചേക്കേറി.
തൊണ്ണൂറുകളുടെ മധ്യത്തോടെ ആരംഭിച്ച് വര്‍ഷങ്ങളായി തുടര്‍ന്നു വന്ന ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ സ്വപ്നങ്ങളും നിരാശകളും പ്രതീക്ഷകളും സങ്കല്‍പങ്ങളുമൊക്കെ പലപ്പോഴായി മനോജ് പങ്കുവച്ചിരുന്നത് വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. മദിരാശിയിലെ സാലിഗ്രാമത്തിലുള്ള തിലകര്‍ സ്ട്രീറ്റിലെ 14 -ാം നമ്പര്‍ വാടകക്കെട്ടിടം മനോജ് തന്‍്റെ സംഗീത സങ്കല്‍പങ്ങളുടെ സ്വപ്നവേദിയാക്കി. ഇന്‍്റീരിയര്‍ ഡെക്കറേറ്ററും സുഹൃത്തുമായ ജൂഡ് വേണ്ട പിന്‍ബലം നല്‍കി. മനോജിന്‍്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഹരീഷ് കടയപ്രത്തിന്‍്റെ വരവോടെ ആ സ്വപ്നസൗധം ഭാഗ്യാന്വേഷികളുടെ അഭയകേന്ദ്രമായി. തുടര്‍ന്ന് പത്രപ്രവര്‍ത്തകരും സംഗീത കലാകാരന്മാരും ഉള്‍പ്പെടുന്ന വലിയൊരു സൗഹൃദവലയത്തിന്‍്റെ സമ്മേളനകേന്ദ്രമായി ആ വീട് മാറി. കമല്‍റാം സജീവ് (മാതൃഭൂമി), സുനില്‍ബേബി (മീഡിയ വണ്‍), ജോജിജോസഫ് (ജീവന്‍ ടിവി), പ്രശാന്ത് കാനത്തൂര്‍ (മാതൃഭൂമി), ഹരശങ്കരന്‍ (ഇന്ത്യാടുഡേ), ഹരി നീണ്ടകര (ഫിലിംജേര്‍ണലിസ്റ്റ്), നടേഷ്ശങ്കര്‍ (ഗായകന്‍-സംഗീതസംവിധായകന്‍), ബിജു പൗലോസ്് (കീ ബോഡ്് പ്ളെയര്‍-സംഗീത സംവിധായകന്‍), രാജേഷ് പണിക്കര്‍ (പൈലറ്റ് ജെറ്റ്എയര്‍വെയ്സ്) തുടങ്ങി ഞാനുള്‍പ്പെടന്ന നിരവധി സുഹൃത്തുക്കള്‍ നിത്യസന്ദര്‍ശകരായപ്പോള്‍ അടിക്കടി നാട്ടില്‍ പോകുന്ന മനോജ് വല്ലപ്പോഴുമുള്ള തന്‍്റെ സന്ദര്‍ശനം കൊണ്ട് അവിടം അവിസ്മരണീയമാക്കി.
സംഗീതത്തോട് അവലംബിച്ചിരുന്ന ആത്മാര്‍ത്ഥത മറ്റുള്ളവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി വിനിയോഗിച്ചപ്പോള്‍ മനോജ് പിന്തള്ളപ്പെട്ടുകൊണ്ടിരുന്നു. നന്നായി പാടാനറിയാത്ത എസ്.പി വെങ്കിടേഷിനു വേണ്ടി നൂറുകണക്കിനു പാട്ടുകള്‍ മറ്റു ഗായകരെ മനോജ് പരിശീലിപ്പിച്ച് റെക്കോഡ് ചെയ്യുമ്പോള്‍ ഒരവസരം തനിക്കും ലഭിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരുന്നു. മനോജിനെ ഉപയോഗിച്ചവരാരും തങ്ങളുടെ ചിറകിനടിയില്‍ നിന്ന് ആ പ്രതിഭാധനന്‍ പറന്നുയരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എതാണു സത്യം. വര്‍ഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു.
ബോംബെ രവിയുടെ സഹായിയാകാനുള്ള പുതിയ അവസരം വന്നുചേര്‍പ്പോള്‍ പ്രതീക്ഷകള്‍ക്കു വീണ്ടും തിളക്കമായി. ‘പരിണയം’എന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍്റെ നിര്‍ദ്ദേശപ്രകാരം രാഗാധിഷ്ഠിതങ്ങളായ ചില ഗാനങ്ങള്‍ മനോജ് ചിട്ടപ്പെടുത്തി. കാംബോജി രാഗത്തില്‍ യേശുദാസും ചിത്രയും വെവ്വേറെ പാടിയ ‘സാമജ സഞ്ചാരിണീ...’ എന്ന ഗാനം അങ്ങനെ ഇരുവരുടേയും മികച്ച ഗാനങ്ങളില്‍ ഒന്നായി മാറി. തീര്‍ന്നില്ല, യേശുദാസിന് 1994-ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും ഈ ഗാനം നേടിക്കൊടുത്തു. ചിത്ര പാടിയ ‘പാര്‍വണേന്ദുമുഖീ പാര്‍വതീ..’ എന്ന ഗാനവും മനോജിന്‍്റെ ഭാവനയില്‍ വിടര്‍ന്ന സംഗീത ശില്‍പമാണ്. ആ ഗാനത്തിലൂടെ ചിത്രയും ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍്റെ മികച്ച ഗായികയായി. ഗാനരംഗത്ത് വിടര്‍ന്നു വികസിക്കാന്‍ വെമ്പി നിന്ന മനോജിനെ അപ്പോഴും ആരും അംഗീകരിച്ചില്ല, തിരിച്ചറിഞ്ഞില്ല.
പരിഭവമോ പരാതിയോ ആരോടും പങ്കുവെക്കാതെ ജീവിത പങ്കാളിയായ സുജിതയും മകള്‍ ഗൗരിയുമൊത്ത് മനോജ് തന്‍്റെ സംഗീതയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ഭക്തിഗാന ആല്‍ബങ്ങളിലും ചാനല്‍ പരിപാടികളിലുംവേദികളിലുമായി ആ യാത്ര തുടരുമ്പോഴും കേരളത്തിലെ സംഗീത മനസ്സുകളില്‍ തന്‍്റെ സാന്നിധ്യം ഉറപ്പിക്കാനാവുന്ന കാലം അകലെയല്ളെന്നു വിശ്വസിച്ചുകൊണ്ട് മനോജ് കാത്തിരുന്നു. മാരകമായ കരള്‍രോഗം നിഴല്‍പോലെ പിന്തുടരുമ്പോഴും തനിക്കു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംഗീതമല്ലാതെ മറ്റൊന്നുമില്ളെന്ന ദൃഢവിശ്വാസത്തോടെ തന്‍്റെ യാത്ര തുടര്‍ന്നു. തമിഴിലും മലയാളത്തിലും ചലച്ചിത്ര സംഗീതസംവിധാന രംഗത്ത് തുടക്കങ്ങള്‍ പലതു കുറിച്ചെങ്കിലും അവയെല്ലാം ഇന്ന് അപൂര്‍ണ സംരംഭങ്ങളായി സ്തംഭിച്ചു നില്‍ക്കുന്നു. സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എന്നെന്നും ഓര്‍മ്മിക്കാന്‍ കുറച്ചു ഗാനങ്ങളും ഒരുപിടി സ്നേഹാനുഭവങ്ങളും സമ്മാനിച്ച് മേയ് നാലാം തീയതി ബുധനാഴ്ച അകാലത്തില്‍ പൊലിഞ്ഞ ആ സുവര്‍ണതാരകത്തിന് വേദനയോടെ വിടപറയാനേ സുമനസ്സുകള്‍ക്കു കഴിയൂ; നിത്യശാന്തിനേരാനും!
Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Jun 29, 2016 10:00 am

sandeep wrote:
നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു
പത്തനംതിട്ട: സംസ്കൃത നാടകങ്ങളുടെ രചയിതാവായിരുന്നെങ്കിലും നാടന്‍പാട്ടുകളായിരുന്നു കാവാലം എഴുതിയവയിലധികവും. ഇങ്ങനെ രണ്ടു വ്യത്യസ്തമായ വള്ളങ്ങളില്‍ ഒരേസമയം കാലുവെക്കാന്‍ കുട്ടനാട്ടിന്‍െറ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന, വള്ളപ്പാട്ടും കായല്‍പാട്ടും കേട്ടുവളര്‍ന്ന അദ്ദേഹത്തിന് സാധിച്ചിരുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല.

കാവാലത്തിന്‍െറ പാട്ടുകള്‍ പാട്ടിനെ സ്നേഹിക്കുന്നവര്‍ കുട്ടിക്കാലം മുതല്‍ ആദ്യം കേള്‍ക്കുന്നത് ലളിതഗാനം എന്ന പേരിലായിരിക്കും. ഘനശ്യാമ സന്ധ്യാഹൃദയം എന്ന ആകാശവാണിയുടെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ലളിതഗാനം കേള്‍ക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല. അതേ കാലത്തുതന്നെയാണ് മുത്തുകൊണ്ടെന്‍െറ മുറംനിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി തുടങ്ങിയ ഗാനങ്ങളും അദ്ദേഹമെഴുതിയത്. എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അദ്ദേഹം സൃഷ്ടിച്ച ലളിതഗാനവസന്തം മലയാളത്തില്‍ പകരംവെക്കാനില്ലാത്തതാണ്. രാധാകൃഷ്ണന്‍െറ സംഗീതത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കുന്ന താളം കാവാലത്തില്‍നിന്ന് ചോര്‍ന്നുകിട്ടിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.      

കാരണം, താളത്തിനും അദ്ദേഹം അതോറിറ്റിയായിരുന്നു. സംഗീതത്തിലും ഭാഷയിലും അഭിനയശാസ്ത്രത്തിലും അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍െറ ഗാനങ്ങളെ ഒരിക്കലും ഒരു പ്രത്യേകരൂപത്തില്‍ ദര്‍ശിക്കാന്‍ കഴിയില്ല. നിറങ്ങളേ പാടൂ... എന്ന മനോഹരമായി ലളിതപദാവലിയില്‍ തീര്‍ത്ത മെലഡി ഗാനമെഴുതുമ്പോള്‍തന്നെ ‘ശങ്കരാഭരണ ഗംഗാതരംഗ സംഗീതം തുംഗഹിമാചല ഗഹനതചൂഴും സംഗീതം ’ എന്നും ‘ഉറങ്ങുന്ന പഴമാളോരേ’ എന്നും ‘എല്ലാര്‍ക്കും കിട്ടിയ സമ്മാനം അതുവോട്ടല്ല തോന്ന്യാസച്ചീട്ടല്ല’ എന്നുമൊക്കെ താളനിബദ്ധമായി അദ്ദേഹത്തിനെഴുതാന്‍ കഴിഞ്ഞു. രതിനിര്‍വേദം എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത്. ദേവരാജന്‍ മാഷായിരുന്നു സംഗീതം.  അതിലെ ‘കാലം കുഞ്ഞുമനസ്സില്‍ ചായംപൂശി’ എന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്നതാണ്.

തുടര്‍ന്ന് ദേവരാജന്‍ മാഷിന്‍െറ സംഗീതത്തില്‍തന്നെ വാടകക്കൊരു ഹൃദയം എന്ന ചിത്രത്തിലെ ‘പൂവാംകുഴലി പെണ്ണിനുണ്ടൊരു കിളുന്തുപോലൊരു മനസ്സ്’ എന്ന അപൂര്‍വസുന്ദരമായ ഗാനം പിറന്നു. അതില്‍ കാവാലംശൈലി വിളക്കിച്ചേര്‍ത്തിരുന്നു. പിന്നീട് എത്രയോ മെലഡി ഗാനങ്ങള്‍ അദ്ദേഹം ഹൃദയംകൊണ്ടെഴുതി. എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം ദേവരാജന്‍ മാഷുമായി വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളികള്‍  ഒരിക്കലും മറക്കാത്ത ‘പുലരിത്തൂമഞ്ഞുതുള്ളിയില്‍’ എന്ന ഗാനം പിറന്നു. ‘പന്തിരുചുറ്റും പച്ചോല പന്തലൊരുക്കി’ തുടങ്ങിയ മലയാളതാളത്തിന്‍െറ മാറ്ററിയിക്കുന്ന പാട്ടുകളും പിറന്നു. രവീന്ദ്രനും ജോണ്‍സണും തുടങ്ങി പുതുതലമുറ സംഗീതസംവിധായകരോടൊത്തുവരെ അറിയപ്പെടാത്ത മലയാളത്തിന്‍െറ താളനിബദ്ധ ഗാനശൈലി അദ്ദേഹം വെളിപ്പെടുത്തി. രവീന്ദ്രന്‍ ഒരുക്കിയ നിറങ്ങളേ പാടൂ..., ജോണ്‍സന്‍െറ ഗോപികേ നിന്‍വിരല്‍..., ഇളയരാജയുടെ തണല്‍വിരിക്കാന്‍ കുടനിവര്‍ത്തും, ഗുണസിങ്ങിന്‍െറ ആഴിക്കങ്ങേകരയുണ്ടോ,     ശ്യാമിന്‍െറ കാത്തിരിപ്പൂ, ശരത്തിന്‍െറ ഏതേതോ തുടങ്ങിയവയെല്ലാം അതുല്യങ്ങളായ ഗാനശേഖരത്തില്‍ വെക്കേണ്ട  ഗാനങ്ങളാണ്.  

എം.ജി. രാധാകൃഷ്ണനുമൊത്താണ് അദ്ദേഹം കൂടുതല്‍ ഗാനങ്ങള്‍ സിനിമയിലും ചെയ്തിട്ടുള്ളത്. അതില്‍ പ്രേമയമുനാ തീരവിഹാരം, കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍,  മുക്കറ്റീ തിരുതാളി, കറുകറെ കാര്‍മുകില്‍, കുമ്മാട്ടി, കുടയോളം ഭൂമി കുടത്തോളം കുളിര്, അത്തിന്തോ തെയ്യത്തിനന്തോ, അതിരുകാക്കും മലയൊന്നു തുടുത്തേ തുടങ്ങി എത്രയോ മറക്കാനാവാത്ത ഗാനങ്ങള്‍. അടുത്തകാലത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ജാസി ഗിഫ്റ്റിനൊപ്പവും പാട്ടുകള്‍ ചെയ്തു. കഴിഞ്ഞ ദേശീയ അവാര്‍ഡ് നേടിയ ജയരാജിന്‍െറ ഒറ്റാല്‍ എന്ന ചിത്രത്തിനുവേണ്ടിയും കാവാലം പാട്ടെഴുതി. കാവാലത്തിനൊപ്പം മറയുന്നത് പകരംവെക്കാനാകാത്ത പാട്ടെഴുത്തിന്‍െറ ഒരപൂര്‍വ ശൈലിയാണ്, ഒരധ്യായമാണ്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyThu Jun 30, 2016 11:01 am

പഠിക്കാതെ പാടി; സിനിമയില്‍ മത്തായി സൂപ്പര്‍ഹിറ്റ്


കൊല്ലം > പാട്ടു പഠിക്കാത്ത മത്തായിയുടെ പാട്ടുകള്‍ വെള്ളിത്തിരയില്‍ സൂപ്പര്‍ഹിറ്റ്. തീയറ്ററുകള്‍ നിറഞ്ഞോടുന്ന ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിലെ 'വന്നുദിച്ചേ...' എന്ന നാടന്‍ശീലിലുള്ള ശീര്‍ഷക ഗാനം പ്രേക്ഷകര്‍ ഏറ്റുപാടുമ്പോള്‍ മത്തായിക്ക് അതിശയം. സി ജെ കുട്ടപ്പന്റെ നാടന്‍പാട്ടു സംഘത്തില്‍ പാടി നടന്ന മലനടക്കാരന്‍ മത്തായി സുനിലിന് സിനിമയില്‍ അവസരം ലഭിച്ചത് തികച്ചും യാദൃശ്ചികം. കമ്മട്ടിപ്പാടത്തിനുവേണ്ടി അന്‍വറലി എഴുതിയ നാടന്‍ ശീലിലുള്ള പാട്ടുപാടാനാണ് മത്തായി എറണാകുളത്തെ സ്റ്റുഡിയോയില്‍ പോയത്. ജോണ്‍ പി വര്‍ക്കിയുടെ സംഗീതത്തില്‍ ശീര്‍ഷകഗാനം പാടി. റെക്കോഡിങ് കഴിഞ്ഞിറങ്ങിയപ്പോള്‍ അതേ സിനിമയില്‍ അഭിനേതാവു കൂടിയായ വിനായകന്‍ സംഗീതംചെയ്ത 'ഞാനരിയും കുരലുകളെല്ലാം...' എന്ന പാട്ടിന്റെ ട്രാക്ക് പാടിച്ചു. നാടന്‍ ശീലുകളോട് ഇഴുകിച്ചേര്‍ന്ന ഹൈപിച്ചിലുള്ള ആലാപനം ഇഷ്ടപ്പെട്ട വിനായകന്‍ മത്തായിയെക്കൊണ്ട് വീണ്ടും പാടിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തി. ഉണ്ണിമുകുന്ദന്‍ നായകനായ 'ഒരുമുറൈവന്ത് പാത്തായാ' സിനിമയുടെ ശീര്‍ഷക ഗാനവും മത്തായിയുടേതാണ്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച പഴശ്ശിരാജയിലൂടെയായിരുന്നു മത്തായിയുടെ സിനിമാ പ്രവേശം. സ്വന്തം സംഗീതത്തില്‍ ഇളയരാജ പാടിയ പാട്ടിനു സി ജെ കുട്ടപ്പനൊപ്പം കോറസ് പാടി. കോടമ്പാക്കം പ്രസാദ് സ്റ്റുഡിയോയില്‍ ഇളയരാജയ്ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനായത് സംഗീത ജീവിതത്തിലെ വലിയ ഭാഗ്യമായാണ് മത്തായി കരുതുന്നത്. അമല്‍ നീരദ് സംവിധാനംചെയ്ത ബാച്ചിലര്‍ പാര്‍ടിയില്‍ സി ജെ കുട്ടപ്പനുവേണ്ടി ട്രാക്ക് പാടാന്‍ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. ട്രാക്ക് കേട്ട സി ജെ കുട്ടപ്പന്‍ മത്തായി പാടിയതു മതിയെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അമല്‍ നീരദ് ഇയ്യോബിന്റെ പുസ്തകം സിനിമയില്‍ അവസരംനല്‍കി. സിനിമയില്‍ വിനായകന്റെ വില്ലന്‍ കഥാപാത്രം രംഗപ്രവേശം ചെയ്യുമ്പോഴുള്ള നാലുവരി പാട്ട് പാടി. കൂടാതെ സിനിമയില്‍ മുഴുനീളമുള്ള ബാക്ക്ഗ്രൌണ്ട് സ്കോറില്‍ മത്തായിയുടെ ശബ്ദമാണ്. തുടര്‍ന്ന് മുല്ലമൊട്ടും മുന്തിരച്ചാറും എന്ന ചിത്രത്തില്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ ജാസി ഗിഫ്റ്റിനൊപ്പം പാടി. വടകരയില്‍ നടന്ന ഗന്ധര്‍വസംഗീതം പരിപാടിയില്‍ ഡോ. കെ ജെ യേശുദാസിനൊപ്പം പാടാന്‍ അവസരം ലഭിച്ചു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, എസ് ജാനകി എന്നിവര്‍ക്കൊപ്പം കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്ബില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. കെപിഎസി, കണ്ണൂര്‍ സംഘചേതന, കാളിദാസകലാകേന്ദ്രം ഉള്‍പ്പെടെ സമിതികള്‍ക്കുവേണ്ടി മുപ്പതോളം നാടക ഗാനങ്ങള്‍ പാടി. ശാസ്താംകോട്ട ഡിബി കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് കൂട്ടുകാര്‍ക്കൊപ്പം നാടോടി നാടന്‍പാട്ടുസംഘത്തില്‍ ആദ്യമായി പാടിയത്. സി ജെ കുട്ടപ്പന്റെ തായില്ലം നാടന്‍പാട്ടു സംഘത്തില്‍ 16 വര്‍ഷമായി പാടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് എല്‍ഡിഎഫിനുവേണ്ടി ജയറാം, സി ജെ കുട്ടപ്പന്‍, രമേശ് നാരായണന്‍ എന്നിവര്‍ക്കൊപ്പം സംഗീതപരിപാടി അവതരിപ്പിച്ചു. സി ജെ കുട്ടപ്പനൊപ്പം യുഎസ്എ, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ നാടന്‍പാട്ട് അവതരിപ്പിച്ചു. നാട്ടിലെ കൂട്ടുകാര്‍ക്കൊപ്പം രൂപീകരിച്ച പാട്ടുപുര നാടന്‍പാട്ടു സംഘത്തിലെ പ്രധാന പാട്ടുകാരനാണ്. ഫോക്ലോര്‍ അക്കാഡമിയുടെ 2015ലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം ലഭിച്ചു. കൂലിപ്പണിക്കാരനായ മലനട ഇടയ്ക്കാട് ഇടയിലപ്പുര അമ്മണന്റെയും പൊന്നമ്മയുടെയും ആറുമക്കളില്‍ നാലാമനാണ്.

Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Sep 21, 2016 4:22 pm


ഭാര്യയോടൊപ്പം കെ.ജി ജോർജ്
പാപ്പുക്കുട്ടി ഭാഗവതരുടെ മകളായ ഞാന്‍ അറിയപ്പെടുന്ന ഗായികയാവുമെന്നാണ് എല്ലാവരും കരുതിയത്. അങ്ങനത്തെന്നെയാകണമെന്നായിരുന്നു എന്‍െറയും മോഹം. എന്നാല്‍, സംവിധായകന്‍ കെ.ജി. ജോര്‍ജിന്‍െറ ഭാര്യയാകാനായിരുന്നു വിധി. ‘ഉള്‍ക്കട’ലിലെ ‘‘ശരദിന്ദു മലര്‍ദീപ നാളം നീട്ടി...’’ പോലെ മനോഹരമായ ഗാനം ആലപിച്ച സെല്‍മ എന്തുകൊണ്ടാണ് സംഗീതലോകത്ത് തുടരാഞ്ഞത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. മക്കളുടെയും ഭര്‍ത്താവിന്‍െറയും ക്ഷേമൈശ്വര്യം തേടുന്ന കുടുംബിനിയുടെ ട്രാക്കില്‍ ജീവിതഗാനം ആലപിക്കാനായിരുന്നു നിയോഗം.

പിന്നണി ഗായികയാവുക എന്ന മോഹവുമായി 1974ലാണ് പിതാവ് പാപ്പുക്കുട്ടി ഭാഗവതരുമൊന്നിച്ച് ഞാന്‍ മദ്രാസിലേക്ക് പോയത്. അന്ന് 21 വയസ്സായിരുന്നു. പിതാവിനെ വളരെ ബഹുമാനിച്ചിരുന്ന ദേവരാജന്‍ മാസ്റ്ററെയാണ് ആദ്യം പോയി കണ്ടത്. എന്നെക്കൊണ്ട് 10-16 പാട്ട് അദ്ദേഹം പാടിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ റെക്കോഡിങ്ങിന് വിളിച്ചു. സംഗീത സംവിധായകന്‍ റഹ്മാന്‍െറ പിതാവ് ആര്‍.കെ. ശേഖറായിരുന്നു അന്ന് ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്‍റ്. എന്നെ അദ്ദേഹം വളരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്. ‘‘ജഗദീശ്വരി ജയ ജഗദീശ്വരി’’ എന്നു തുടങ്ങുന്ന ഗാനം. ഞങ്ങള്‍ മദ്രാസിലേക്ക് താമസം മാറ്റി. പിന്നീട് അവസരങ്ങള്‍ കിട്ടിത്തുടങ്ങി. മൊത്തം 45 സിനിമകളില്‍ പാടി. രാഘവന്‍ മാസ്റ്റര്‍ അടക്കം എല്ലാ സംഗീത സംവിധായകരുടെയും പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജിന്‍െറ ഗാനങ്ങളുള്ള എല്ലാ സിനിമകളിലും ഞാന്‍ പാടി. പലപ്പോഴും എം.ബി. ശ്രീനിവാസന്‍ സാറാണ് എന്നെക്കൊണ്ട് പാടിക്കണമെന്ന് പറയാറ്.

യാദൃച്ഛികമായാണ് ജോര്‍ജിനെ പരിചയപ്പെട്ടത്. അമ്മ ബേബിയും അദ്ദേഹവും തിരുവല്ലാക്കാരാണ്. അവര്‍ തമ്മില്‍ നേരത്തേ പരിചയവുമുണ്ട്. ഒരു ദിവസം പള്ളിയില്‍ പോയിവരുമ്പോള്‍ റോഡിലൂടെ നടന്നുവന്ന അദ്ദേഹത്തെ അമ്മ പരിചയപ്പെടുത്തുകയായിരുന്നു. 1976ല്‍ അദ്ദേഹത്തിന്‍െറ ‘സ്വപ്നാടനം’ പുറത്തു വന്ന സമയമായിരുന്നു. എനിക്ക് പാടാന്‍ അവസരം നല്‍കുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. അവസരമുണ്ടെങ്കില്‍ അറിയിക്കാമെന്നായിരുന്നു മറുപടി.

വിവാഹാലോചന നടത്തണമെന്ന് അന്നേ മനസ്സില്‍ കരുതിയിരുന്നെന്ന് അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം എന്നെ പെണ്ണുകാണാന്‍ വന്നു. ജീവിതപങ്കാളി ഒരു കലാകാരനാവരുതെന്നും കലാസ്വാദകന്‍ മതിയെന്നുമായിരുന്നു എന്‍െറ അഭിപ്രായം. എന്നാല്‍, പ്രശസ്തിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന അദ്ദേഹവുമായുള്ള വിവാഹം ഉറപ്പിക്കാനായിരുന്നു വീട്ടുകാര്‍ക്കിഷ്ടം. വിവാഹം കഴിഞ്ഞാല്‍ ജോര്‍ജിന്‍െറ പടങ്ങളില്‍ എനിക്ക് പാടാന്‍ അവസരം ലഭിക്കുമെന്ന് നടന്‍കൂടിയായ സഹോദരന്‍ മോഹന്‍ ജോസ് പറഞ്ഞപ്പോള്‍ സമാധാനമായി.

1977ല്‍ മദ്രാസിലായിരുന്നു വിവാഹം. വിവാഹം ഉറപ്പിച്ച സമയത്ത് അദ്ദേഹത്തിന്‍െറ ‘ഓണപ്പുടവ’ എന്ന സിനിമയില്‍ ഞാന്‍ പാടി. എന്നെ ഏറെ ശ്രദ്ധേയയാക്കിയ ഗാനമായിരുന്നു ‘ഉള്‍ക്കടലി’ലെ ‘‘ശരദിന്ദു...’’ ജോര്‍ജിന്‍െറ ‘വ്യാമോഹ’മാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മലയാളത്തിലെ ആദ്യ ചിത്രം. അതില്‍ ഒരു ഗാനം ഞാന്‍ ആലപിച്ചിട്ടുണ്ട്. അങ്ങനെ ഇളയരാജയുമായി പരിചയമുണ്ട്. പിന്നീട് അദ്ദേഹത്തെ പോയി കാണണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. മറ്റൊരാളോട് അവസരം തേടിപ്പോവുന്നതിനോട് ജോര്‍ജിന് യോജിപ്പുണ്ടായിരുന്നില്ല. നമുക്ക് ലഭിക്കാനുള്ളത് എപ്പോഴായാലും നമ്മളെ തേടിവരുമെന്ന അഭിപ്രായക്കാരനായിരുന്നു. അരുണും താരയും പിറന്നതോടെ ഞാന്‍ തീര്‍ത്തും കുടുംബിനിയായി.

കുടുംബകാര്യങ്ങളുടെ വലയം ഭേദിക്കാനുമായില്ല. പാട്ട് തുടരാനായില്ലല്ളോ എന്ന ദു:ഖം എന്നെ അലട്ടിക്കൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹത്തോട് ഞാന്‍ മനസ്സ് തുറന്നിട്ടുണ്ട്. അപ്പോഴെല്ലാം ചെറു പുഞ്ചിരിയോടെ അദ്ദേഹം എല്ലാം കേട്ടിരുന്നു. സിനിമയില്‍നിന്ന് അദ്ദേഹം വിട്ടുനിന്നതോടെയാണ് ഭാഗികമായെങ്കിലും ഞങ്ങളുടെ ആദ്യകാലത്തെ ഓര്‍മിക്കുന്നവിധത്തിലുള്ള ജീവിതത്തിലേക്ക് തിരിച്ചത്തെിയത്. മദ്രാസിലെ 12 വര്‍ഷത്തെ ജീവിതത്തിന് ശേഷം ഞങ്ങള്‍ നാട്ടില്‍ തിരിച്ചത്തെി.

ഒരിക്കല്‍ തങ്ങളുടെ പടത്തില്‍ അഭിനയിപ്പിക്കാമെന്ന് സംവിധായകന്‍ മൃണാള്‍സെന്നും കുഞ്ചാക്കോയും പറഞ്ഞിരുന്നു. എന്നാല്‍, എനിക്ക് പാടാനാണ് ഇഷ്ടമെന്നാണ് ഞാന്‍ പ്രതികരിച്ചത്. വീട്ടില്‍ വരുമ്പോഴെല്ലാം ഭരതന്‍ എന്നോട് പാടാന്‍ ആവശ്യപ്പെടുമായിരുന്നു. ഇടക്കൊക്കെ ജയാ ബച്ചനും എത്തുമായിരുന്നു. ജോര്‍ജും അവരും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്നു. അത്തരം ഘട്ടങ്ങളിലെല്ലാം പ്രശസ്തനായ സംവിധായകന്‍െറ ഭാര്യ ആയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുകയും സംതൃപ്തിയടയുകയും ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ വരുമ്പോഴൊക്കെ അവരോടൊന്നിച്ച് വലിയ സംസാരവും ചിരിയും ബഹളവുമായിരിക്കും.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Sep 21, 2016 5:44 pm

aha kollallo news from music world - Page 30 566730 news from music world - Page 30 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyThu Sep 22, 2016 2:07 pm

എസ്.ജാനകി സംഗീത ജീവിതത്തിൽ നിന്ന് വിരമിക്കുന്നു...

news from music world - Page 30 4214 news from music world - Page 30 768717

Read more at: [You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Sep 28, 2016 11:19 am

ഭാരതത്തിന്‍റെ വാനമ്പാടിക്ക് 87 ാം പിറന്നാൾ...

news from music world - Page 30 608472 news from music world - Page 30 608472 news from music world - Page 30 608472

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammunews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptySat Oct 01, 2016 12:09 pm

ജീവിതഗന്ധിയായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ളെസി. അദ്ദേഹം തന്‍െറ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ക്കുമുണ്ട് വ്യത്യസ്തത. സംഗീതത്തിലെ തന്‍്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറഞ്ഞ സംവിധായകന്‍ ഇന്ന് മലയാള സിനിമയില്‍ മനസ്സില്‍ പതിയുന്ന പാട്ടുകള്‍ ഉണ്ടാകുന്നില്ല എന്നും പറഞ്ഞു. സംഗീതം മലയാളികള്‍ക്കെന്നല്ല ലോകം മുഴുവനുമുള്ളവര്‍ക്കും ഹ്യദ്യമായ ഒന്നാണ്. എന്നാല്‍ സിനിമയില്‍ സാഹചര്യത്തിനനുസരിച്ചു വേണം പാട്ടുകള്‍ ക്രമീകരിക്കാന്‍. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനു മുന്‍പ് ഗാനരചയിതാവിനും സംഗീത സംവിധായകനും തിരക്കഥ നന്നായി വിവരിച്ച് കൊടുക്കാറുണ്ട് ബ്ളെസി.

പഴയ പാട്ടുകളോടാണ് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത്. ‘അകലെ അകലെ നീലാകാശം’ എന്ന ബാബുരാജിന്‍െറ ഗാനം കേള്‍ക്കുമ്പോള്‍ പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. അന്നത്തെ കാലത്ത് എങ്ങനെ ഇത്രയും മനോഹരമായ മിക്സിംഗ് നടന്നുവെന്ന്. സ്വന്തം സിനിമയിലെ ഗാനങ്ങളില്‍ വരികളിലൂടെ ഏറ്റവും പ്രിയപ്പെട്ടത് തന്മാത്രയിലെ ‘ഇതളൂര്‍ന്നു വീണ പനിനീര്‍ ദലങ്ങള്‍..’ എന്ന ഗാനമാണ്. തന്‍മാത്രത്തിലെ ‘കാട്ര് വിഴിയിലെ കണ്ണമ്മ..’ എന്ന ഗാനവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ സംവിധായകന്‍ അത് ചിത്രത്തില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് വിശദീകരിച്ചത് ഇങ്ങനെ; ‘തമിഴ് സാഹചര്യത്തില്‍ എത്തിപ്പെട്ട കഥാപാത്രമായതിനാല്‍ ഭാരതീയാരുടെ കീര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഛായാഗ്രാഹകന്‍ അഴകപ്പന്‍്റെ ഭാര്യയാണ് ‘കപ്പലോട്ടിയ തമിഴന്‍’ എന്ന ചിത്രത്തിലെ ഭാരതിയാര്‍ കീര്‍ത്തനത്തെപ്പറ്റി പറഞ്ഞത്. അതിനെ മറ്റൊരു രൂപത്തില്‍ ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു.

പഴയ പാട്ടുകളെ ഒരുപാടു സേ്നഹിക്കുന്ന സംവിധായകന്‍ പഴയ പാട്ടുകളെ റീമിക്സ് ചെയ്ത് സിനിമയില്‍ ഉപയോഗിക്കുന്ന പുത്തന്‍ ട്രെന്‍ഡിനോട് അതൃപ്തി പ്രകടിപ്പിച്ചു. അത്തരം പാട്ടുകളോട് പെട്ടെന്നൊരു ആസ്വാദ്യത തോന്നാം. പക്ഷെ ദാസേട്ടന്‍്റെ ശബ്ദത്തില്‍ കേട്ടു പതിഞ്ഞ ഒരു പാട്ട് മറ്റൊരാളിലൂടെ കേള്‍ക്കുക എന്ന് പറയുന്നത് അരോചകം തന്നെയാണ്. എങ്കിലും പുതിയ തലമുറക്ക് പാട്ടുകള്‍ പരിചയപ്പെടാനുള്ള സാധ്യത അതിലുണ്ടെന്ന് പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ മാറി വരുന്ന പാട്ടിന്‍്റെ രീതികളേയും അദ്ദേഹം അവലോകനം ചെയ്തു. നമ്മുടെ സിനിമയില്‍ ഇന്ന് മെലഡികള്‍ കുറവാണ്. അതുകൊണ്ടാണ് മനസ്സില്‍ നില്‍ക്കുന്ന ഗാനങ്ങള്‍ ഉണ്ടാകാത്തത്. രാഗങ്ങള്‍ക്കും ഭാവങ്ങള്‍ക്കും അധിഷ്ഠിതമായ സംഗീതത്തിനു പകരം ബീറ്റുകളിലേക്ക് മാറിയിരിക്കുന്നു. ദ്രുതതാളം മനസ്സിലേക്കല്ല മറിച്ച് ശരീരത്തിലേക്കാണ് എത്തുന്നത്. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സ് തരളമാകുന്നു എന്ന് പറയുന്നതും നൃത്തം ചെയ്യാന്‍ തോന്നുന്നു എന്ന് പറയുന്നതും രണ്ടാണ്.

സ്വന്തം സിനിമയിലെ ഗാനങ്ങള്‍ക്ക് വിഷാദച്ഛായ വരുന്നതല്ല. അത്തരം പാട്ടുകളും ഉണ്ടാകുന്നുവെന്നേ ഉള്ളു. അവ പലപ്പോഴും സാഹചര്യങ്ങള്‍ക്കനുസരിച്ച് അങ്ങനെ ആയി പോകുന്നതാണ്. പ്രണയത്തിലെ പാട്ടുകള്‍ തന്നെ അതിനുദാഹരണമാണ്. പ്രണയത്തിനൊപ്പം നില്‍ക്കുന്നതാണ് വിരഹവും. അതുകൊണ്ടാണ് പ്രണയത്തിന് വിഷാദച്ഛായയുള്ളതും. അടിപൊളി പാട്ടുകള്‍ പലപ്പോഴും വികാരങ്ങള്‍ തരുന്നില്ല, അവ കായികമായ ഒരു എക്സര്‍സൈസ് തരുന്നു എന്നേ പറയാന്‍ പറ്റൂ. തന്‍്റെ സിനിമയിലെ ഗാനങ്ങള്‍ മനസ്സിലേക്കത്തെുന്ന തരത്തില്‍ സൃഷ്ടിച്ചവയാണ്, അടിപൊളി ഗാനങ്ങളല്ല, അതുകൊണ്ടാണ് അവക്ക് വിഷാദഛായയുണ്ടെന്ന് തോന്നുന്നുതും. എം.എസ് ബാബുരാജിന്‍െറ സംഗീതം ഇഷ്ടപ്പെടുന്ന ബ്ളെസിക്ക് വയലാര്‍ രാമവര്‍മ്മയുടെ വരികളോട് പ്രത്യേക അടുപ്പമുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസ് തന്നെയാണ് പ്രിയ ഗായകന്‍.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyTue Oct 04, 2016 11:50 am

news from music world - Page 30 811586 news from music world - Page 30 811586
Back to top Go down
kaaat
Forum Owner
Forum Owner
kaaatnews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptySat Oct 08, 2016 10:55 pmnews from music world - Page 30 811586 news from music world - Page 30 559487 news from music world - Page 30 272323
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Nov 23, 2016 8:52 am

[You must be registered and logged in to see this link.]

news from music world - Page 30 768717 news from music world - Page 30 768717 news from music world - Page 30 768717
Back to top Go down
nettooraan
Super Member
Super Member
nettooraannews from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Nov 23, 2016 9:20 am

sandeep wrote:
[You must be registered and logged in to see this link.]

news from music world - Page 30 768717 news from music world - Page 30 768717 news from music world - Page 30 768717

news from music world - Page 30 4214
rest in music...
news from music world - Page 30 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 EmptyWed Nov 23, 2016 11:37 am

Pranaamam... news from music world - Page 30 768717 news from music world - Page 30 768717
Back to top Go down
Sponsored content

news from music world - Page 30 Empty
PostSubject: Re: news from music world   news from music world - Page 30 Empty

Back to top Go down
 
news from music world
Back to top 
Page 30 of 30Go to page : Previous  1 ... 16 ... 28, 29, 30
 Similar topics
-
» news from music world
» FIFA WORLD CUP 2010 - NEWS
» FLASH NEWS - NEWS Making
» best was the music
» Everloving English songs

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: