Subject: Re: FILM News, Discussion(6) Sun Sep 21, 2014 7:51 am
അഭിനയത്തിൽ അരക്കൈ നോക്കാൻ തരൂർ?
ശശി തരൂർ എം.പി വെള്ളിത്തിരയിലേക്ക്. രാജീവ് നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒന്നാംസാർ എന്ന സിനിമയിൽ ശശി തരൂർ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ, നെടുമുടിവേണു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യാൻ രാജീവ് നാഥ് നിശ്ചയിച്ച പ്രോജക്ടാണിത്. മോഹൻലാൽ അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ശശി തരൂരിന്.
അച്ഛന്റെയും മകന്റെയും വേഷമായിരുന്നു നെടുമുടിവേണുവിനും മോഹൻലാലിനും. നെടുമുടിവേണു ഈ വേഷം ചെയ്യുന്നില്ല. പകരം നന്ദുവിനെയാണ് പരിഗണിക്കുന്നത്. പൂർണമായി അമേരിക്കയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്‌ടോബറിൽ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ശശി തരൂർ സിനിമയിൽ അഭിനയിക്കുന്നത് ആദ്യമാണ്. രാജീവ് നാഥ് ഒടുവിൽ സംവിധാനം ചെയ്ത പകൽനക്ഷത്രങ്ങളിൽ മോഹൻലാലായിരുന്നു നായകൻ. വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ രാജീവ് നാഥിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത്തരത്തിലൊരു പ്രോജ്ര്രകുണ്ട്. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sun Sep 21, 2014 9:33 am
Binu wrote:
shamsheershah wrote:
Vrithiketta chila roopangal..!hmm
Roopangal alla bhai roopam
Athinu mukalilathe sharikkum penna
shamsheershah Forum Boss
Location : Thrissur
Subject: Re: FILM News, Discussion(6) Sun Sep 21, 2014 10:43 am
ന്യൂഡല്‍ഹി: മലയാളി നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ 'ലയേഴ്‌സ് ഡൈസി'ന് ഓസ്‌കാര്‍ എന്‍ട്രി. വിദേശ ഭാഷാ സിനിമയുടെ വിഭാഗത്തിലേക്കാണ് 'ലയേഴ്‌സ് ഡൈസി'നെ പരിഗണിച്ചതെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സുപ്രന്‍ സെന്‍ അറിയിച്ചു. മികച്ച നടി, മികച്ച ഛായാഗ്രഹണം എന്നിവക്ക് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രം നേടിയിരുന്നു.
കങ്കണ റാവുത്തിന്റെ 'ക്വീന്‍', രാജ് കുമാര്‍ റാവുവിന്റെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം 'ശാഹിദ്', റിതീഷ് ദേശ്മുഖ് നിര്‍മ്മിച്ച മറാത്തി ചിത്രം 'യെല്ലോ', ബംഗാളി ചിത്രമായ 'ജാതീശ്വര്‍' തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളോട് മത്സരിച്ചാണ് ലയേഴ്‌സ് ഡൈസ് മുന്നിലെത്തിയത്.
നവാസുദ്ദീന്‍ സിദ്ദിഖിയും ഗീതാഞ്ജലി താപ്പയും അഭിനയിച്ച ലയേഴ്‌സ് ഡൈസ് കാണാതായ ഭര്‍ത്താവിനെത്തേടി മകള്‍ക്കൊപ്പം ഡല്‍ഹിയില്‍ അലയുന്ന അമ്മയുടെ കഥ പറയുന്നു. കഴിഞ്ഞ വര്‍ഷം അധികമാരും കേട്ടിട്ടില്ലാത്ത ഗുജറാത്തി ചിത്രം 'ദ ഗുഡ് റോഡി'നും ചലചിത്രമേളകളുടെ പ്രിയ ചിത്രമായ 'ലഞ്ച് ബോക്‌സി'നും നാമനിര്‍ദ്ദേശം ലഭിച്ചത് വന്‍ വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ദ ഗുഡ് റോഡിന് മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ മികച്ച അഞ്ചില്‍ പോലുമെത്താനായില്ല.
'ഗാന്ധി'യുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഭാനു അതയ്യ, 'സ്ലംഡോഗ് മില്ല്യണ'യറിലെ ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടി, അതിലെ ജയ് ഹോ എന്ന ഗാനം തയ്യാറാക്കിയ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍, ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിങ്ങനെ നാലുപേരാണ് ഓസ്‌കാര്‍ വ്യക്തിഗത പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാര്‍.