Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ബാബുരാജിന്റെ ഗാനങ്ങള്‍ | |
|
+8sunder jenny Binu kaaat Neelu shamsheershah parutty sandeep 12 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:27 am | |
| [You must be registered and logged in to see this image.]M. S. BaburajBirth name.............Mohammad Sabir Baburaj Also known as.........Baburaj, Babukka Born.......................March 29, 1921(1921-03-29)Kozhikode, Kerala, India Died....................... October 7, 1978(1978-10-07) (aged 57) Occupations..............Composer, music director, instrumentalist Years active...............1957–1978 Mohammad Sabir Baburaj (Malayalam: എം.എസ്. ബാബുരാജ്), also known as M. S. Baburaj, was a Malayalam music composer. He is often credited for the renaissance of Malayalam film music. Baburaj has rendered music to many evergreen Malayalam film songs. Baburaj was born on 29th march 1921 at Calicut(kozhikode). His early childhood was spent in destitution and poverty. His father, Jan Muhammed Khan, who was a Hindustani musician from Bengal who frequently held concerts in Kerala, deserted his Malayali mother when he was very young, and returned to his native Kolkata. Baburaj thus became a semi-orphan, often singing songs in trains to make a living. But as luck would have it, a policeman, Kunjahammed (he was called Kunjahammed ka), an enthusiast of music, from his native town of Kozhikode, noticing the boy's vocal talents, decided to virtually adopt him. Music careerOne of his greatest achievements was the introduction Hindustani strains into Malayalam popular music. He successfully composed melodies based on Hindustani Ragas and blended Malayalam lyrics in them. Most of the lyrics were written by eminent poets of Kerala like P. Bhaskaran and Vayalar.[3] Baburaj learned basic lessons of Hindustani music from his father from a very young age.But he could not learn it for long for his father went back to Bengal.In search of his father he went to Bengal and studied Harmonium there. He came back to Kerala but his life was miserable then. He sang on the streets of Calicut to earn his livelihood. Later he started composing music for the malayalam dramas in the Malabar region and thus slowly entered into the field of music direction. In 1957, he composed music for the Malayalam film “Minna minungu”, thus entered the Malayalam film industry. Baburaj was also an excellent singer and harmonium player. The talented music director died on 7 October 1978 at the age of 57. Some of his songs are considered as evergreen hits of malayalam film music. Baburaj though a successful composer, was never a careerist. He was known to be an alcoholic and finally died nearly an impoverished man.[2] Today, various clubs and musical organisations conduct many stage programs in honor of Baburaj (Babuka as known to his friends and acquaintances[4]), and their earnings are handed over to his family. The Manorama Music company, chanced upon an old audio cassette of Baburaj rendering some of his own compositions. It was recorded during those heady musical evenings that Baburaj and his friends occasionally indulged in during the 1960s. The cassette was re-mixed and became an instant hit. Notable Songs * Thamsamenthe Varuvan Pranasakhi (Why so late, my dear) * Oru Pushpam Mathramen Hridayathil Sookshikkam (Only a flower do I treasure in my heart) * Vasantha Panjami Naalil (On that night of the full moon) * Kaneerum Swapnangalum Vilkkuvanaayi Vannavan Njan (Tears and dreams have I come to offer you) * Surumayezhuthiya Mizhikale * Pathiravayilla Pournamisandhyakku Pathinezhoe Pathinettoe Prayam * PottathaPonnin Kinavu Kondoru Pattunoolonjala Ketti Njan * Panja Varna Thatha Pole Konji Vanna Penne * Pranasakhee Njan Verumoru * Thaliritta Kinakkal Than Thamara Mala vangan * Thaane Thirinjum Marinjum * Sooryakanthee... Sooryakanthee... * Oru Kochu Swapnathin Chirakumayi * Anuraga Ganam Pole * Kadale Neela Kadale * Akale Akale Neelakasam * Ikkarayanente Thamasam * Anjana Kannezhithi * Arabi Kadaloru Manavatti * Adyathe Kanmani * Innente Karalile * Nadikalil Sundari Yamuna * Thamarakumbilallo Mama Hrudayam * Ezhuthiyatharanu Sujatha * Mamalakalkkappurathu * Thedunnathaare shoonyathayil * Anuraaga Nadakathin * Innale Mayangumbol * Eeranuduthumkondambalam Partial filmography
The following is an incomplete list of movies that Baburaj had composed songs for. All the films are in Malayalam. * Agniputhri (1967) * Agnisaakshi * Ambalapravu * Anaarkali (1966) * Anju Sundarikal * Anveshichu Kandethiyilla (1967) * Bhagyajathakam * Bhargavi Nilayam (1964) * Dweepu (1977) * Inspector * Karthika (1968) * Karutha Kai * Kattuthulasi * Kuttikkuppayam (1964) * Lora Nee Evide (1971) * Manaswini (1968) * Moodupadam (1963) * Palattu Koman (1962) * Pareeksha (1969) * Pariksha (1967) * Poochakkanni (1966) * Pulliman (1971) * Punaradhivasam * Sambhavami Yuge Yuge * Sarpakkadu * Subaida * Thacholi Othenan (1964) * Tharavattamma (1966) * Udyogastha (1968) * Umma (1960) * Yaagashwam * Yatheem (1974) | |
| | | parutty Forum Boss
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:30 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:31 am | |
| വെളിച്ചം വിളക്കണച്ചപ്പോള്[You must be registered and logged in to see this image.]സ്വരാംഗനകളെ നൃത്തം ചെയ്യിച്ചിരുന്ന മാന്ത്രികവിരലുകള്‍ ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ തളര്‍ന്ന് മയങ്ങുന്നു; വിറങ്ങലിച്ച ആ വിരലുകളുടെ ഉടമ കണ്ണീരടക്കാനാവാതെ, സംസാരിക്കാന്‍ പോലുമാവാതെ തലകുനിച്ചിരിക്കുന്നു... 'എന്റെ മനസ്സിനെ ഇന്നും നൊമ്പരപ്പെടുത്തുന്ന ചിത്രമാണത്'- സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍. എങ്ങനെ നൊമ്പരപ്പെടാതിരിക്കും? മെലഡിയുടെ സുല്‍ത്താനായ ബാബുരാജാണ് മുന്നില്‍. മിന്നല്‍വേഗത്തില്‍ ആ വിരലുകള്‍ ഹാര്‍മോണിയത്തിന്റെ കീബോര്‍ഡില്‍ ഒഴുകിനടന്ന് അപ്രത്യക്ഷമാകുന്നത് ആരാധനയോടെ നോക്കിനിന്നിട്ടുണ്ട് കുട്ടിക്കാലത്ത് ഹരിഹരന്‍. ആ ഇന്ദ്രജാലം ഒരിക്കല്‍കൂടി ആസ്വദിക്കാന്‍ വേണ്ടിയാണ് താന്‍തന്നെ നിര്‍മ്മിച്ച്, കഥയെഴുതി, സംവിധാനം ചെയ്ത 'യാഗാശ്വം' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനച്ചുമതല ഹരിഹരന്‍ ബാബുരാജിനെ ഏല്പിച്ചതും.
മിക്കവാറും, സിനിമയുടെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയിരുന്നു അപ്പോഴേക്കും ബാബുരാജ്. പഴയ തിരക്കും ബഹളവും ആരാധകവൃന്ദത്തിന്റെ 'വാഹ്‌വാഹ്' വിളികളുമില്ല. നടവരവുള്ള കോവിലിലല്ലേ സിനിമാക്കാര്‍ ദര്‍ശനത്തിന് ക്യൂനില്ക്കുന്ന പതിവുള്ളൂ. ഏകാന്തതയിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും ബാബുരാജിന്റെ മനസ്സില്‍ ഈണങ്ങളുടെ പെരുമഴ പെയ്‌തൊടുങ്ങിയിരുന്നില്ല. പക്ഷേ, കൈയില്‍ പണവും കീശയില്‍ കറന്‍സിയുമില്ലെങ്കില്‍ ഈണങ്ങള്‍കൊണ്ടെന്തുകാര്യം? 'ബാബുരാജിന് ഒരു തിരിച്ചുവരവിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം'- ഹരിഹരന്‍ പറയുന്നു: 'മറ്റൊരു ഗൂഢോദ്ദേശ്യം കൂടിയുണ്ടായിരുന്നു. ആ വിരലുകള്‍ ഹാര്‍മോണിയവുമായി സല്ലപിക്കുന്നത് ഒരിക്കല്‍ക്കൂടി കാണുക.'ഹരിഹരന്‍ സംവിധായകനായി അരങ്ങേറിയ 'ലേഡീസ് ഹോസ്റ്റലി'ല്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍. മലയാള സിനിമയില്‍ കേട്ട ഏറ്റവും മികച്ച ഗസലുകളിലൊന്ന് ആ ചിത്രത്തിലായിരുന്നു- ശ്രീകുമാരന്‍തമ്പി എഴുതിയ ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതി. മദ്രാസ് അശോക ഹോട്ടലില്‍ ബാബുരാജിനെ കാത്തിരിക്കുമ്പോള്‍, ഹരിഹരന്റെ മനസ്സ് അറിയാതെ ആ പഴയ ഈണം മൂളുകയായിരുന്നു.ഒടുവില്‍ ബാബുരാജ് വന്നു. ആര്‍ഭാടപൂര്‍ണമായി വസ്ത്രം ധരിച്ച്, അന്തരീക്ഷത്തില്‍ യൂഡികൊളോണിന്റെ സുഗന്ധം പരത്തി ചുറുചുറുക്കോടെ നടന്നുവരുന്ന പഴയ ബാബുരാജല്ല; ജീവിതം നല്കിയ തിരിച്ചടികളുടെ ആഘാതത്തില്‍ തളര്‍ന്നുതുടങ്ങിയ ബാബുരാജ്. ഒരു സ്‌ട്രോക്ക് ഏല്പിച്ച ഞെട്ടലില്‍നിന്ന് കരകയറിത്തുടങ്ങിരുന്നതേയുള്ളു അദ്ദേഹം. പ്രായവും ക്ഷീണവും പക്ഷേ, ആ നിഷ്‌കളങ്കമായ പുഞ്ചിരിക്ക് മങ്ങലേല്പിച്ചിരുന്നില്ല.മങ്കൊമ്പ് ഗോപാലകൃഷ്ണനും യൂസഫലി കേച്ചേരിയുമാണ് ഗാനരചയിതാക്കള്‍. 'പാട്ടുകള്‍ ചിട്ടപ്പെടുത്തേണ്ട ഘട്ടമെത്തിയപ്പോള്‍ ബാബുരാജ് അസിസ്റ്റന്റായ മുത്തുവിനെ വിളിച്ച് ഹാര്‍മോണിയത്തിന് മുന്നിലിരുത്തി. ബാബുക്ക ഈണം പാടിക്കൊടുക്കുമ്പോള്‍ മുത്തു പെട്ടി വായിക്കും... പതിവില്ലാത്ത ഒരു ഏര്‍പ്പാട്. എനിക്ക് വല്ലാത്ത നിരാശതോന്നി. അസിസ്റ്റന്റിനെ വെച്ച് കമ്പോസ് ചെയ്യുന്നതല്ലല്ലോ ബാബുക്കയുടെ ശൈലി'. ബാബുക്ക പെട്ടിവായിച്ചേ പറ്റൂ എന്നായി ഹരിഹരന്‍.അമ്പരന്നുപോയ ബാബുരാജ് ദയനീയമായി സംവിധായകനെ നോക്കുന്നു. പിന്നെ, രണ്ടും കല്പിച്ച് ഹാര്‍മോണിയം മുന്നിലേക്ക് നീക്കിവെക്കുന്നു അദ്ദേഹം. രാമുകാര്യാട്ടിന്റെ ഭാഷയില്‍ 'ബാബുരാജാവിന്റെ ദര്‍ബാര്‍' തുടങ്ങാന്‍ സമയമായി.
പക്ഷേ, ഹരിഹരന്റെ ഓര്‍മകളെ ദീപ്തമാക്കുന്ന പഴയ ബാബുരാജ് സദിരുകളുടെ നിഴല്‍മാത്രമായിരുന്നു ആ ദര്‍ബാര്‍. ശരിക്കും ഒരു ദുരന്തം. കുട്ടിക്കാലം മുതലേ ആത്മാവിന്റെ ഭാഗമായി കൊണ്ടുനടന്ന ഹാര്‍മോണിയത്തില്‍ സ്വരസ്ഥാനങ്ങളെ ചൊല്‍പ്പടിക്കു നിറുത്താനാവാതെ കുഴങ്ങി, ബാബുരാജിന്റെ വിരലുകള്‍. പഴയ ചലനശേഷി നഷ്ടപ്പെട്ടിരുന്നു അവയ്ക്ക്. ദീര്‍ഘനേരത്തെ 'യുദ്ധ'ത്തിനുശേഷം ജാള്യതയോടെ, വേദനയോടെ തലകുനിച്ചിരുന്നു ബാബുരാജ്. ആ കണ്ണുകള്‍ നിറ ഞ്ഞൊഴുകുന്നുണ്ടായിരുന്നു. 'എന്തുപറയണമെന്നറിയില്ലായിരുന്നു എനിക്ക്. ബാബുക്കയെ പെട്ടി വായിക്കാന്‍ നിര്‍ബന്ധിച്ചതില്‍ വല്ലാത്ത കുറ്റബോധം തോന്നി. സ്‌ട്രോക്കിന്റെ പാര്‍ശ്വഫലങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തെ വിട്ടൊഴിഞ്ഞിരുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത്.'വേണമെങ്കില്‍ ബാബുരാജിന് ആ നിമിഷം തോല്‍വി സമ്മതിച്ച് പിന്മാറാമായിരുന്നു. പക്ഷേ, മനസ്സില്‍ പഴയ സുല്‍ത്താന്റെ വീറും വാശിയും പൂര്‍ണമായി കെട്ടടങ്ങിയിരുന്നില്ല. വിറങ്ങലിച്ച വിരലുകളാല്‍ത്തന്നെ ഹാര്‍മോണിയം വായന തുടര്‍ന്നു അദ്ദേഹം. വേദന കടിച്ചമര്‍ത്തി ബാബുരാജ് ഒന്നൊന്നായി ഈണങ്ങള്‍ മെനഞ്ഞെടുക്കുന്നതു കണ്ട് തരിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ ഹരിഹരനും മങ്കൊമ്പിനും.
അന്ന് അവസാനമായി ചിട്ടപ്പെടുത്തിയത് യേശുദാസിന് പാടാന്‍വെച്ച പാട്ടാണ്, വെളിച്ചം വിളക്കണച്ചു, രാത്രിയെ വെണ്ണിലാവും കൈവെടിഞ്ഞു... ആ വരികള്‍ എഴുതുമ്പോള്‍ അത് ബാബുരാജ് എന്ന സംഗീതപ്രതിഭാസത്തിന്റെ ഹംസഗാനമായി മാറുമെന്ന് സങ്കല്പിച്ചിരുന്നതുപോലുമില്ല മങ്കൊമ്പ്. പാട്ട് റെക്കോര്‍ഡ് ചെയ്ത് ആഴ്ചകള്‍ക്കകം ആ വിളക്കണഞ്ഞു. മുഹമ്മദ് സാബിര്‍ ബാബുരാജ് ഓര്‍മയായി. 'അറംപറ്റിയോ എന്റെ വരികള്‍ക്ക്?' - മങ്കൊമ്പ് സ്വയം ചോദിക്കുന്നു. ബാബുരാജ് കഥാവശേഷനായി രണ്ടു മാസത്തോളം പിന്നിട്ടിരുന്നു, 1978 ഡിസംബറില്‍ 'യാഗാശ്വം' റിലീസ് ചെയ്യുമ്പോള്‍. അതുംകഴിഞ്ഞ് പുറത്തുന്ന 'കോളേജ് ബ്യൂട്ടി' യിലും മങ്കൊമ്പ്-ബാബുരാജ് ടീമായിരുന്നു ഗാനശില്പികള്‍. ആ പടത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് യാഗാശ്വത്തിനും മുമ്പായിരുന്നുവെന്ന് മാത്രം.
മങ്കൊമ്പും ബാബുരാജും ആദ്യമൊന്നിച്ചത് 1972ല്‍ പുറത്തുവന്ന 'അഴിമുഖ'ത്തിലാണ്. ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ ഗാനങ്ങളില്‍ ആപാദചൂഡം, അമ്പലക്കുന്നിലെ (സൗന്ദര്യപൂജ), തുലാവര്‍ഷമേഘമൊരു പുണ്യതീര്‍ത്ഥം, മാണിക്യപൂമുത്ത് (സ്വര്‍ണമല്‍സ്യം), കൃഷ്ണപ്രിയദളം (യാഗാശ്വം) എന്നിവയുണ്ട്. ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളില്‍ ഇളനീര് എന്ന ഗാനം മറക്കാനാവില്ല. അനുപദം രതികല്പനകള്‍ നിറഞ്ഞുനില്‍ക്കുന്ന വരികള്‍. വരികളെ തഴുകിയൊഴുകുകയും ഒട്ടൊന്ന് ഇക്കിളിപ്പെടുത്തുകയും ചെയ്ത സംഗീതം. മുഹമ്മദ് റഫിയോ തലത്ത് മഹ്മൂദോ ആ പാട്ട് പാടണമെന്നായിരുന്നത്രെ ബാബുരാജിന്റെ ആഗ്രഹം. ഒടുവില്‍ അത് റെക്കോര്‍ഡ് 'കറുത്തകൈ'യിലെ ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം (ജാനകിയോടൊപ്പം), 'മായാവി'യിലെ കണ്ണാരംപൊത്തിപൊത്തി (ലീലയോടൊപ്പം) എന്നീ ഗാനങ്ങളില്‍ കാമുകനായ കമുകറയെ നാം കണ്ടുമുട്ടുന്നു. ലീലയോടൊപ്പം ഉദയഭാനു പാടിയ 'ലൈലാമജ്‌നു'വിലെ താരമേ താരമേ നമ്മുടെ ഭാഷയില്‍ കേട്ട എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്നാണ്. 'ഝനക് ഝനക് പായല്‍ ബാജേ'യില്‍ വസന്ത് ദേശായിയുടെ ഈണത്തില്‍ ഹേമന്ത്കുമാറും ലതയും പാടിയ നയ്ന്‍ സോനയ്ന്‍ എന്ന ക്ലാസിക് ഡ്യുയറ്റിന്റെ സ്മരണയുയര്‍ത്തുന്നു ആ ഗാനം. 'മായാവി'യിലെ വളകിലുക്കും വാനമ്പാടി (ഉദയഭാനു, ജാനകി) മറ്റൊരു ഉദാഹരണം.
പക്ഷേ, ബാബുരാജിന്റെ ഏറ്റവും മികച്ച യുഗ്മഗാനങ്ങള്‍ പലതും നാം കേട്ടത് യേശുദാസിന്റെയും എസ്. ജാനകിയുടെയും ശബ്ദത്തിലാണ്. 'ബാബുരാജ് പാടുമ്പോഴത്തെ ഭാവം നമ്മുടെ ആലാപനത്തില്‍ ആവിഷ്‌കരിക്കുക എളുപ്പമല്ല. അതിന്റെ അമ്പതുശതമാനമെങ്കിലും പകര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ പാട്ട് ഗംഭീരമായി എന്നര്‍ത്ഥം. മത്‌സരബുദ്ധിയോടെ പാടാനാണ് പലപ്പോഴും അദ്ദേഹം ഉപദേശിക്കുക. 'മല്‍സരം എന്നാല്‍ പന്തയമല്ല. നല്ല സ്പിരിറ്റിലുള്ള ഒരു ജുഗല്‍ബന്ദി. യേശുദാസിനൊപ്പം പാടുമ്പോള്‍ പതിവിലേറെ ഏകാഗ്രത വേണം. ഞങ്ങളുടെ ഓരോ യുഗ്മഗാനവും ആസ്വദിച്ചുപാടിയിട്ടുള്ളതാണെന്ന് അവ കേട്ടാലറിയാം.'- ബാബുരാജിന്റെ പ്രിയ ഗായികയായ ജാനകി പറയുന്നു. ഈ ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് സൃഷ്ടിച്ച ഒരുപിടി ഉദാത്തമായ ഗാനങ്ങള്‍ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. അകലെയകലെ നീലാകാശം (മിടുമിടുക്കി), എഴുതിയതാരാണു സുജാത (ഉദ്യോഗസ്ഥ), മണിമലയാറ്റിന്‍ തീരത്ത് (സുബൈദ), പാതിരാവായില്ല (മനസ്വിനി), താമരത്തോണിയില്‍ താലോലമാടി (കാട്ടുമല്ലിക), കുറുമൊഴിമുല്ലപ്പൂത്താലവുമായി (കൂട്ടുകാര്‍), അസ്തമന കടലിന്നകലെ (സന്ധ്യ)...
ഗായകരുടെ വ്യത്യസ്ത കോമ്പിനേഷനുകളാണ് യുഗ്മഗാനങ്ങളില്‍ ബാബുരാജ് പരീക്ഷിച്ചത്. ആ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതുമില്ല. എ.എം. രാജ-പി. ലീല (എന്‍ കണ്ണിന്റെ കടവിലടുത്താല്‍) എ.എം.രാജ-സുശീല (ചന്ദനപ്പല്ലക്കില്‍, കണ്‍മണിനീയെന്‍), എ.എം. രാജ-വസന്ത (കിഴക്കേമലയിലെ), പി.ബി. ശ്രീനിവാസ്-ലീല (പടിഞ്ഞാറേ മാനത്തുള്ള) പി. ബി. എസ്.-ജാനകി (വീടായാല്‍ വിളക്കുവേണം), പി. ബി. എസ്. - വസന്ത (കക്കകൊണ്ട് കളിമണ്ണുകൊണ്ട്), ഉദയഭാനു-വസന്ത (ഉടലുകളറിയാതുയിരുകള്‍ രണ്ടും), കമുകറ-സുശീല (യേശുനായകാ ദേവാ), ഉത്തമന്‍-ലീല (വിരുന്നുവരും), യേശുദാസ്-ലീല (ആദ്യത്തെ കണ്‍മണി) എ.കെ. സുകുമാരന്‍-ജാനകി (മണിമുകിലേ മണിമുകിലേ), യേശുദാസ്-സുശീല (ഇക്കരെയാണെന്റെ താമസം, അറബിക്കടലൊരു മണവാളന്‍, കറുത്തവാവാം സുന്ദരി) യേശുദാസ്-വസന്ത (നദികളില്‍ സുന്ദരി യമുന, അറബിക്കഥയിലെ രാജകുമാരി), യേശുദാസ്-മച്ചാട്ട് വാസന്തി (മണിമാരന്‍ തന്നത്), ജയചന്ദ്രന്‍-ലീല (മുല്ലമലര്‍ തേന്‍കിണ്ണം), ജയചന്ദ്രന്‍-വസന്ത (വജ്രകുണ്ഡലം മണിക്കാതിലണിയും), യേശുദാസ്-വാണിജയറാം (ചന്ദ്രികച്ചാര്‍ത്തിന്റെ) വൈവിധ്യമാര്‍ത്ത ശ്രവ്യാനുഭവങ്ങളാണ് ഈ ഗാനങ്ങള്‍ ഓരോന്നും നമുക്ക് പകര്‍ന്നുതന്നത്.
രണ്ടു ഗായികാശബ്ദങ്ങള്‍ സമ്മേളിക്കുന്ന യുഗ്മഗാനങ്ങളിലും ഈ മികവ് ആവര്‍ത്തിച്ചു, ബാബുരാജ്. കൂട്ടിനിളംകിളി (പി.ലീല-എ.പി. കോമള), പൂവേ നല്ല പൂവേ (ശാന്ത. പി. നായര്‍-ജിക്കി), അപ്പം വേണം അടവേണം (ലീല-ശാന്ത.പി. നായര്‍), പണ്ടുനമ്മള്‍ കണ്ടിട്ടില്ല (ജാനകി- വസന്ത), പാവനനാം ആട്ടിടയാ (ജാനകി-വസന്ത), അനന്തശയനാ അരവിന്ദനയനാ (ജാനകി-വസന്ത), കണ്ണൊന്നു തുറക്കൂ ദീപങ്ങളേ (ലീല-ജാനകി) എന്നിവ ഈ ജനുസ്സില്‍പ്പെട്ട മനോഹര ഗാനങ്ങളാണ്.
കേട്ടുമറന്ന മറുഭാഷാഗാനങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദി പാട്ടുകളുടെ നിഴല്‍ ഇവയില്‍ പലതിലും പതിഞ്ഞുകിടക്കുന്നില്ലേ എന്നൊരു മറുചോദ്യമുണ്ടാകാം. സ്വാഭാവികമാണത്. തന്നെ വളരെയേറെ ആകര്‍ഷിച്ച മറ്റൊരു സംഗീതസംവിധായകന്റെ സൃഷ്ടിയില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ മടിച്ചിരുന്നില്ല ബാബുരാജ്. ഇത്തരം പ്രചോദനങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള 'പ്രൊഫഷനലിസം' അദ്ദേഹം ആര്‍ജിച്ചിരുന്നുമില്ല. പി.ബി. ശ്രീനിവാസിന്റെ ഓര്‍മയില്‍ ഒരനുഭവമുണ്ട്: 'രാമു' എന്ന തമിഴ് ചിത്രത്തില്‍ എം.എസ്. വിശ്വനാഥനുവേണ്ടി നിലവേ എന്നിടം നെരുങ്കാതെ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്ത ശേഷം,ആദ്യമായി ഞാനത് പാടിക്കേള്‍പ്പിച്ചത് ബാബുരാജിനെയാണ്. മദ്രാസ് വുഡ്‌ലാന്റ്‌സ് ഹോട്ടലിന്റെ പടവുകളില്‍ ഇരുന്നു ഞാന്‍ പാടിയപ്പോള്‍, മതിമറന്നുപോയി ബാബു. എന്റെ ചുമലുകള്‍ പിടിച്ചുകുലുക്കി അദ്ദേഹം പറഞ്ഞു: 'ശ്രീനിവാസ്, ഞാനും ഇതുപോലൊരു പാട്ട് ഉണ്ടാക്കാം. അതും നിങ്ങള്‍ തന്നെ പാടണം.' മാസങ്ങള്‍ക്കകം എം.എസ്.വിയുടെ ഈണം, 'ബാല്യകാല സഖി'യിലെ കരളില്‍ കണ്ണീര്‍മുകില്‍ നിറഞ്ഞാലും കരയാന്‍ വയ്യാത്ത വാനമേ എന്ന ഗാനമായി ബാബുരാജിന്റെ സംഗീതത്തില്‍ പുനര്‍ജനിക്കുന്നു. പാടിയത് പി.ബി.എസ്. തന്നെ. 'രണ്ടുപാട്ടുകളും എനിക്കേറെ ഇഷ്ടപ്പെട്ടവയാണ്.' പി. ബി. എസ് പറയുന്നു. പൂഛോ ന കൈസേ (ആദിയില്‍ വചനമുണ്ടായി, വിജനതീരമേ), ഹംസേ ആയാ ന ഗയാ (താമസമെന്തേ), ഭുലീ ഹുയി യാദേം (യേശുമാതാവേ), തുഝേജീവന്‍ കി ഡോര്‍ സേ (എന്‍ പ്രാണനായകനേ), കലിയോം നേ ഘൂംഘട്‌ഖോലെ, (പതിനാറു വയസ്സുകഴിഞ്ഞാല്‍) തുടങ്ങി വേറെയും നിരവധി ഗാനങ്ങള്‍ ബാബുരാജിന് പ്രചോദനമേകിയിരിക്കാം. അനുകരണങ്ങളില്‍ പോലുമുണ്ടായിരുന്നു സവിശേഷമായ ആ ബാബുരാജ് സ്പര്‍ശം.
അറുപതുകളുടെ മധ്യംവരെ ഗായകരുടെ തിരഞ്ഞെടുപ്പില്‍ വൈവിധ്യം പുലര്‍ത്തിയിരുന്ന ബാബുരാജ് പില്‍ക്കാലത്ത് തന്റെ മികച്ച ഈണങ്ങള്‍ ഭൂരിഭാഗവും സൃഷ്ടിച്ചത് യേശുദാസ്-ജാനകിമാരെ മനസ്സില്‍ കണ്ടുകൊണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. സമകാലീനരായ മറ്റുപല സംഗീതസംവിധായകരെയും പോലെ യേശുദാസിന്റെ ഗന്ധര്‍വനാദത്തിന്റെ ആകര്‍ഷണ വലയത്തില്‍ തന്നെയായിരുന്നു അദ്ദേഹവും. യേശുദാസിനെ പിന്തുടര്‍ന്ന് ഭാവപൂര്‍ണമായ ആലാപനത്തിലൂടെ സിനിമയില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്തിയ ജയചന്ദ്രനുപോലും വിരലിലെണ്ണാവുന്ന ഈണങ്ങളേ ബാബുരാജ് നല്‍കിയുള്ളു. ആ ഈണങ്ങളോട് പരമാവധി നീതിപുലര്‍ത്തി ജയചന്ദ്രന്‍ അവയെ കാലാതിവര്‍ത്തികളാക്കി മാറ്റിയെന്നത് മറ്റൊരു കാര്യം- അനുരാഗഗാനം പോലെ, ഇനിയും പുഴയൊഴുകും, വാസന്തസദനത്തിന്‍, മന്മഥനാം ചിത്രകാരന്‍ എന്നിവ ഓര്‍ക്കുക. ബ്രഹ്മാനന്ദനുമുണ്ടായിരുന്നില്ല ബാബുരാജിന്റെ സംഗീത ഭൂമികയില്‍ പറയത്തക്ക സ്ഥാനം. 'നൗഷാദിന് റഫിയും മദന്‍മോഹന് ലതയും എങ്ങനെയോ, അതുപോലെയാണ് എനിക്ക് യേശുവും ജാനകിയും' - സിനിമാമാസികയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു. ബാബുരാജിന്റെ അവസാന ചിത്രമായ 'യാഗാശ്വ' ത്തില്‍ പ്രിയഗായികയായ ജാനകിയുടെ സാന്നിധ്യമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. വാണിജയറാമും സുശീലയുമായിരുന്നു ആ ചിത്രത്തിലെ ഗായികമാര്‍. അവസാനമായി ജാനകി ബാബുരാജിനുവേണ്ടി പാടിയത് 'ഭ്രഷ്ടി'ലാണ്- നീയെവിടെ കണ്ണാ, വേളികഴിഞ്ഞ എന്നീ ഗാനങ്ങള്‍.
'അവസാന വര്‍ഷങ്ങളില്‍ ബാബുരാജ് സംഗീതത്തെ പഴയപോലെ ഗൗരവത്തോടെ കണ്ടിരുന്നോ എന്നു സംശയം' - ബാബുരാജിന്റെ അടുത്ത സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായ എന്‍. പി. മുഹമ്മദ് ഒരു സൗഹൃദ സംഭാഷണമദ്ധ്യേ പറഞ്ഞതോര്‍മ്മവരുന്നു. 'ജീവിതത്തിലെ അച്ചടക്കരാഹിത്യം സംഗീതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു ബാബു. സംഗീതത്തില്‍ കള്ളിവിട്ടുള്ള കളിക്ക് ഒരിക്കലും ശ്രമിച്ചില്ല അദ്ദേഹം. വലിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നുമില്ല. അവസാന കാലത്ത് ബാബുവിന് ഈണസൃഷ്ടിയിലെ അനായാസത നഷ്ടപ്പെട്ടു. പലപാട്ടുകളും ആവര്‍ത്തന വിരസങ്ങളായി. അനുകരണങ്ങളും കുറവല്ലായിരുന്നു. എന്നും ഒപ്പമുണ്ടായിരുന്ന ആരാധകവൃന്ദം ഈ ഘട്ടത്തിലും ബാബുവിനെ പ്രശംസിച്ച് കാര്യം സാധിക്കാനല്ലാതെ യാഥാര്‍ഥ്യത്തോടെ കാര്യങ്ങള്‍ കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതുമില്ല.' ഈ നിരീക്ഷണത്തോട് ചേര്‍ത്ത് വായിക്കാവുന്നവയാണ് നിര്‍മാതാവും നടനുമായ സലാം കാരശ്ശേരിയുടെ വാക്കുകള്‍. 'പൊങ്ങച്ച പ്രകടനം, സാമ്പത്തിക കാര്യങ്ങളിലെ അച്ചടക്കമില്ലായ്മ, മദ്യാപാനാസക്തി-ബാബുരാജിന്റെ ബലഹീനതകളായിരുന്നു ഇവ. നല്ല കാലത്ത് അദ്ദേഹത്തെ മുതലെടുക്കാന്‍ ധാരാളം പേരുണ്ടായിരുന്നു. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ എല്ലാവരും അകന്നു. ജീവിച്ചിരുന്ന കാലത്ത് പലപ്പോഴും ദേവരാജന്‍ മാസ്റ്ററെ തള്ളിപ്പറഞ്ഞയാളാണ് ബാബുരാജ്. അതേ ദേവരാജനും രാഘവനും ചേര്‍ന്നാണ് ബാബുരാജിന്റെ മരണശേഷം അനാഥമായ ആ കുടുംബത്തിനുവേണ്ടി മദ്രാസില്‍ സിനിമാക്കാരുടെ വീടുതോറും കയറിയിറങ്ങി പണം പിരിച്ചെടുത്തത്'.
സിനിമാലോകം ഒറ്റപ്പെടുത്തിയ ഘട്ടത്തില്‍ ബാബുരാജിനെ തന്റെ രണ്ടു ചിത്രങ്ങളില്‍ (ചുഴി, ക്രിമിനല്‍സ്) സംഗീത സംവിധായകനാക്കാന്‍ ധൈര്യം കാണിച്ചയാളാണ് സലാം കാരശ്ശേരി. ഗാനങ്ങള്‍ ഒന്നും മോശമായിരുന്നില്ലെങ്കിലും അറുപതുകളെ കോരിത്തരിപ്പിച്ച ആ പഴയ മാന്ത്രികസ്പര്‍ശത്തിന്റെ മിന്നലാട്ടം മാത്രമേയുണ്ടായിരുന്നുള്ളു അവയില്‍. 'സംഗീതത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ജീവിക്കുന്നതിനിടെ, ജീവിക്കാന്‍ മറന്നുപോയിരുന്നു ബാബുരാജ്. അത് മനസ്സിലാക്കി വന്നപ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്തു.' സലാമിന്റെ വാക്കുകള്‍. 'കിട്ടാത്ത പ്രതിഫലത്തിന്റെയും വണ്ടിച്ചെക്കുകളുടെയും കഥകളായിരുന്നു ബാബുക്കയുടെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ഏറെയും.' അവസാന കാലത്ത് കല്യാണപ്പുരകളിലെ ഗായകക്കൂട്ടത്തിലൊരാളായും മാപ്പിളപ്പാട്ടരങ്ങുകളിലെ ഹാര്‍മോണിസ്റ്റായും ഒതുങ്ങിപ്പോയ ബാബുരാജിനെ, സ്വന്തം പ്രതിഭയുടെ യഥാര്‍ത്ഥമൂല്യം തിരിച്ചറിയാത്ത ഒരു പാവം മനുഷ്യനായാണ് എന്‍.പി. യും സലാമും കെ.ടി.മുഹമ്മദുമൊക്കെ വിശേഷിപ്പിച്ചു കേട്ടിട്ടുള്ളത്. ഈ നിഷ്‌കളങ്കത നല്ലൊരളവോളം മുതലെടുക്കപ്പെടുകയും ചെയ്തു. പാട്ടുകാരന്‍ എന്ന നിലയിലുള്ള തന്റെ സീമാതീതമായ കഴിവുകള്‍ സിനിമയില്‍ ബുദ്ധിപൂര്‍വം ഉപയോഗിച്ചതേയില്ല ബാബുരാജ്. പാടിയതേറെയും മാപ്പിളപ്പാട്ടുകളും തമാശപ്പാട്ടുകളുമായിരുന്നു. പില്‍ക്കാലത്ത് വടേരി ഹസന്റെയും മുല്ലശ്ശേരി രാജുവിന്റെയും സ്വകാര്യ ശേഖരത്തില്‍നിന്ന്, ബാബുരാജ് പാടിയ ചില ഗാനങ്ങള്‍ ഒരു ഓഡിയോ കമ്പനി കണ്ടെത്തി വിപണിയിലെത്തിച്ച ശേഷമാണ്, ആ ആലാപനത്തിന്റെ സ്വാഭാവിക ചാരുത പിന്‍തലമുറ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും.
മയിലാഞ്ചിത്തോപ്പില്‍ (മൂടുപടം), പേരാറ്റിന്‍ കരയില്‍വെച്ച് (കുപ്പിവള), കണ്ടംബെച്ചൊരു കോട്ടാണ് (കണ്ടംബെച്ചകോട്ട്) തുടങ്ങിയ, നര്‍മത്തിന്റെ മേമ്പൊടിയുള്ള മാപ്പിളപ്പാട്ടുകളെക്കാള്‍ ബാബുരാജിന്റെ ആലാപനത്തിന്റെ റേഞ്ച് വ്യക്തമാക്കിത്തരുന്നത് 'സുബൈദ' യിലെ പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് എന്ന ഗാനമാണ്. ഈ ഗാനം തന്നെ മുഹമ്മദ് റഫിയെ ഉദ്ദേശിച്ച് ബാബുരാജ് ചിട്ടപ്പെടുത്തിയതാണെത് മറ്റൊരു കൗതുകം. അതു പ്രായോഗികമല്ലെന്നു വന്നപ്പോള്‍ മെഹബൂബിനെക്കൊണ്ട് പാടിക്കാനായി ശ്രമം. സമയത്തിന് റെക്കോര്‍ഡിങ്ങിനെത്താതെ 'മുങ്ങുക' എന്ന തന്റെ പതിവ് മെഹബൂബ് ആവര്‍ത്തിച്ചതോടെ പാട്ട് ബാബുരാജ് തന്നെ പാടേണ്ടിവന്നു എന്നതാണ് 'ഐതിഹ്യം.' ഇവിടെ ബാബുരാജ്-മെഹബൂബ് കൂട്ടുകെട്ടിനെക്കുറിച്ചുകൂടി പറയണം. മെഹബൂബ് പാടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും വ്യത്യസ്തമായ ഗാനമായിരുന്നേനെ പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്. നിര്‍ഭാഗ്യവശാല്‍ സമകാലീനരായ മറ്റു സംഗീത സംവിധായകരെപ്പോലെ മെഹബൂബിനെ ഹാസ്യഗായകന്‍ എന്ന കള്ളിയില്‍ ഒതുക്കിനിറുത്താനാണ് ബാബുരാജും ശ്രമിച്ചത്. തപസ്സു ചെയ്ത് (മിന്നാമിനുങ്ങ്), സിന്ദാബാദ് സിന്ദാബാദ് (കണ്ടംബെച്ചകോട്ട്), എന്തൊരു തൊന്തരവ് (മൂടുപടം), കോഴിക്കോട്ടങ്ങാടീല് (തങ്കക്കുടം) എന്നീ പ്രശസ്ത ഗാനങ്ങള്‍ ഓര്‍ക്കുക. സിനിമയില്‍ നിന്ന് 'സുരക്ഷിത'മായ ഒരകലം പാലിച്ചു തുടങ്ങിയിരുന്ന കാലത്ത് മെഹബൂബിനെ 'ചുഴി' യിലൂടെ (1973) ഒരു തിരിച്ചുവരവിന് പ്രേരിപ്പിച്ചതും ബാബുരാജ് തന്നെ. കണ്ടു രണ്ട് കണ്ണ് എന്ന ആ പാട്ടില്‍ മെഹബൂബിന്റെ ആലാപനത്തിലെ പഴയ അനായാസതയുടെ മിന്നലാട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റൊരു തമാശപ്പാട്ടുകൂടി പാടി എന്നു പരിഹാസപൂര്‍വം പറഞ്ഞ്, ഒരുതരം ആത്മരോഷത്തോടെ സ്റ്റുഡിയോവില്‍നിന്നിറങ്ങി നടന്ന മെഹബൂബിനെക്കുറിച്ച് ഗായകന്‍ സി. ഒ. ആന്റോ പറഞ്ഞുകേട്ടതോര്‍ക്കുന്നു.
മദ്രാസിലെ സോണി പിക്‌ചേഴ്‌സിന്റെ ഓഫീസ് മുറിയിലിരുന്ന് 'ഇരുട്ടിന്റെ ആത്മാവി'ലെ ഗാനങ്ങള്‍ സൃഷ്ടിക്കുന്ന ബാബുരാജാണ് ഗായകന്‍ ജയചന്ദ്രന്റെ മനസ്സിലെ തിളങ്ങുന്ന ഓര്‍മ. 'ഭാസ്‌കരന്‍ മാസ്റ്റര്‍ പാട്ടെഴുതിയ കടലാസ് ഹാര്‍മോണിയത്തില്‍ നിവര്‍ത്തിവെച്ച് അതിലൂടെ കണ്ണോടിക്കുന്നു, ബാബുക്ക. പ്രയാസപ്പെട്ടാണ് വായന. വായനയ്ക്കുശേഷം കടലാസ്സില്‍നിന്ന് തലയുയര്‍ത്തിയ ബാബുക്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇതാണ് മോനേ കവിത-സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു...' അന്നു പിറന്നുവീണ പാട്ടിന്റെ പല്ലവി ഇതായിരുന്നു. ഇരുകണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍വെച്ച് കണ്ടുമുട്ടി.
പഴയൊരു ഗാനത്തിന്റെ ഈരടികള്‍ മൂളുന്നു. ജയചന്ദ്രന്‍: 'ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധികൊടുത്തു, സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു...' (ചിത്രം: അമ്പലപ്രാവ്, സംഗീതം: ബാബുരാജ്). ബാബുരാജിനെക്കുറിച്ചായിരുന്നില്ലേ സത്യത്തില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ ആ വരികള്‍?
(മൊഴികളില്‍ സംഗീതമായ് എന്ന പുസ്തകത്തില്‍ നിന്ന്) | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:39 am | |
| Melody king: M.S. Baburaj.
‘Thamasamenthe varuvan…’ from the movie ‘Bhargavi Nilayam,’ most probably features on everyone’s list of favourite Malayalam film songs. Chances are it would be right there on top of most lists. In fact, rarely does a day pass by for the Malayali without coming across the eternal melodies of the one and only M.S. Baburaj.
October 7 marked the 30th death anniversary of Baburaj. Yet again, the day went largely unnoticed, save for a small function at his hometown, Kozhikode, the following day.
Baburaj may have composed music for only about 100 films, but most of his songs were hits. Perhaps, among his contemporaries in Malayalam, it was he who had the highest percentage of hits.
Melodies
Baburaj introduced to Malayalam cinema the delicate charm of Hindustani music. No composer, either before or after, has given Malayalam cinema such refined ghazals. His melodies were silken; as gentle as a breeze.
Themes of love and separation found a new voice in Malayalam with the melodies of Baburaj. Most often they were accompanied by the lyrics of P. Bhaskaran and the vocals of his favourite singers K.J. Yesudas and S. Janaki.
There was more to his repertoire than Hindustani music. His tunes for Thacholi Othenan (‘Anjanakkannezhuthi…,’ ‘Appam venam…’ and ‘Kottum njan kettilla…’) are among the best in the ‘Vadakkan Pattu’ films.
He was a master of ‘Mappila Pattu.’ Songs like ‘Oru kotta ponnundallo…’ (‘Kuttikuppayam’) and ‘Palanu thenanu…’ (‘Umma’), represent the best of this tradition.
He also composed one of the finest ‘mujras’ in Malayalam, ‘Adanumariyam…’ in the film ‘Priya.’
Simple soul
“Baburaj was a much more versatile composer than he was given credit for. He was a self-taught genius. Sadly, he never got his due. Imagine the man never got even a State award!”says K.P. Udayabhanu, who has sung a few unforgettable songs for Baburaj, including ‘Anuraga natakathin…’ (‘Ninamaninja Kalpadukal’) and ‘Chudu kanneeral…’ (‘Laila Majnu’).
“Much like his music, he was a simple soul. Unlike his music, he was not well off,” he adds.
Composer Johnson remembers singing Baburaj’s songs for stage shows in Thrissur “In those days I used to sing in the female voice and I remember singing ‘Sooryakanthi…’ and ‘Vasantha panchami nalil…’ on many occasions. I was too young to understand the greatness of Baburaj. To come up with so many popular songs at the time of a colossus like Devarajan is no mean task,” he opines.
Baburaj was the composer that Devarajan respected most. “The only few songs that I wished I composed were that of Baburaj, like ‘Thamasamenthe varuvan…” he is said to have remarked.
It was Devarajan’s decision not to do the music for ‘Umma’ (1960), as he was not willing to work for the remuneration offered by the producers, which proved to be the turning point in Baburaj’s career. Baburaj, who had made his debut three years earlier with ‘Minnaminungu,’ composed songs like ‘Kadali vazha…’ and ‘Palanu thenanu…,’ and waltzed straight into the hearts of Malayalis, to remain there forever.
Life, though, never was easy for Baburaj. Born to a Bengali father and Malayali mother, he had a difficult childhood after he lost both his parents when he was very young. Old-timers recollect him earn a living by singing on the streets of Kozhikode; he was later adopted by a policeman called Kunju Mohammed.
Even after turning a successful composer, Baburaj continued to sing, even for small audiences. He has sung a few film songs. ‘Pottithakarna kinavinte…’ (‘Subaida’) is an example.
C.M. Vadiyil, who played the violin for Baburaj’s ‘mehfils’ in Kozhikode and neighbouring places, recalls: “He was a great singer and I still remember him singing ‘Pranasakhi…’ on the eve of a wedding at Thalassery.”
Lyricist Kaithapram recollects listening to him sing near the Temple Gate at Thalassery during the Navaratri festival one night, back in the 1960’s.
“He was singing ‘Sapthaswara sudha…’ (‘Anarkali’). He had got all the ‘sangathis,’ sung originally by M. Balamuralikrishna and P.B. Srinivas, perfectly right.” However, Baburaj used to be paid poorly for his concerts and he never was smart enough to sell his music; he did not even have a bank account.
He died a poor man at a government hospital in Chennai in 1978, leaving behind immortal songs that enriched Malayalam film music.
Last edited by sandeep on Mon Oct 10, 2011 9:56 am; edited 1 time in total | |
| | | shamsheershah Forum Boss
Location : Thrissur
| | | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:50 am | |
| Some Baburaj Hits Songs Agniputhri_Iniyum_Puzhayozhukum.Mp3
Agniputhri_Kannuthurakkatha_Daivangale.Mp3
Ambalapravu_Dukhangalkkinnu.Mp3
Ambalapravu_Kuppaya_Keesamel.Mp3
Ambalapravu_Thane_Thirijum.Mp3
Anarkali_Nadikalil_Sundhari.mp3
Anchu_Sundharikal_Anchu_Sundharikal.Mp3
Anchu_Sundharikal_Mayajala.Mp3
Anchu_Sundharikal_Pathinezhilethiya.Mp3
Anchu_Sundharikal_Sindhoora_Cheppilum.Mp3
Atte_Potte_Irikkatte_Kandam_Bechoru.Mp3
Bhagy_Jathakam_Adyathe_Kanmani.mp3
Bhargavi_Nilayam_Arabikkadaloru.Mp3
Bhargavi_Nilayam_Thamasamenthe_Varuvan.Mp3
Charithram_Anandhakkuttaninnu_Pirannalu.Mp3 Charithram_Utharam_Kittatha_Chodyam.Mp3
Chuzhi_Hrudayathil_Nirayunna.Mp3
Dweep_Allithamaramizhiyale.Mp3
Dweep_Kadale_Neelakkadale.Mp3 Dweep_Kannerin_Mazhayethum.Mp3 Dweep_Manimekha_Pallakkil.Mp3
Inspector_Karutha_Vavam.Mp3 Karthika_Ikkarayanente.mp3
Karthika_Pavada_Prayathil.mp3
Kattuthulasi_Soorykanthi.mp3 Krishnathulasi_Manju_Peethambara.Mp3 Kuppivala_Kanmani_Nee_En.Mp3 Kuttikkuppayam_Innente_Karalile.Mp3
Manaswini_Aradikayude.Mp3
Manaswini_Pathiravayallo.mp3
Midu_Midukki_Akale_Akale_Neelakasam.Mp3
Moodupadam_Thaliritta_Kinakkal.mp3 Palattu_Koman_Chandana_Pallakil.Mp3 Pareeksha_Nerukayil_Nee_Thottu.Mp3 Pareeksha_Oru_Pushpam.Mp3 Pareeksha_Prana_Sakhi.mp3 Pushpasaram_Aromal_Paithalinayi.Mp3 Samarppanam_Indraneela_Manivathil.Mp3 Sthreedhanam_Mindappennungal.Mp3 Sthreedhanam_Muthe_Ponmuthe.Mp3
Subaida_La_Ilah_Illallah.Mp3
Thacholi_Othenan_Anjana_Kannezhuthi.Mp3
Tharavattamma_Oru_Kochu_Swapnathin.Mp3
Yagaswam_Krishnapriyadalam_Kabariyil.Mp3
Yagaswam_Thrikkakkare_Theerthakare.Mp3 Yagaswam_Velicham_Vilakkanachu.Mp3 Yatheem_Allavin_Karunyam.Mp3 Yatheem_Manathu_Sandhyakoluthiya.Mp3 Yatheem_Neelamekha_Malikayil.Mp3
Yatheem_Pandu_Pandoru.Mp3 Yatheem_Thankavarna_Pattudutha.Mp3 [You must be registered and logged in to see this link.]
Last edited by sandeep on Mon Oct 10, 2011 9:58 am; edited 3 times in total | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:52 am | |
| Thank u sandu......nalla collections.... [You must be registered and logged in to see this image.] | |
| | | kaaat Forum Owner
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:57 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 9:58 am | |
| Baburaj Super hits - For My Sangamam Friends !!!! Njoy The Songs [You must be registered and logged in to see this link.]
Last edited by sandeep on Mon Oct 10, 2011 1:56 pm; edited 1 time in total | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 10:05 am | |
| MS Baburaj_P Bhaskaran_Hits-1Anjana Kannezhuthi - Thacholi Othenan - P Bhaskaran - MS Baburaj - S Janaki_Chorus.mp3
Appam Thinnan Thappu - Umma - MS Baburaj - P Bhaskaran - Jikki .mp3
Arabi Kadaloru Manavalan - Bhargavi Nilayam - KJ Yesudas - P Susheela - MS Baburaj - P Bhaskaran.mp3
Dukhangalkkinnu Njan - Ambala Pravu - MS Baburaj - P Bhaskaran - KJ Yesudas.mp3
Innale Mayangumbol - Anweshichu Kandethiyilla - MS Baburaj - P Bhaskaran - KJ Yesudas.mp3
Kadali Vazha Kayyil Irunnu - Umma - MS Baburaj - P Bhaskaran - Jikki.mp3
Kanneerum Swapnangalum - Manaswini - KJ Yesudas - MS Baburaj - P Bhaskaran.mp3
Kottum Njan Kettilla - Thacholi Othenan - MS Baburaj - P Bhaskaran - P Leela - Chorus.mp3
Kuru Kuru Mecham Pennundo - Kuppivala - MS Baburaj - P Bhaskaran - LR Eeswari.mp3 Mampazha Koottathil - Bhagya Jathakam - Yesudas - P Bhaskaran - MS Baburaj.mp3 Murivalan Kurangachan - Anweshichu Kandethiyilla - MS Baburaj - P Bhaskaran - S Janaki.mp3 Oru Kotta Ponnundallo - Kuttikkuppayam - P Bhaskaran - LR Eeswari - Chorus.mp3
Paalanu Thenanu - Umma - MS Baburaj - P Bhaskaran - AM Raja.mp3 Perattin Karayil - Kuppivala - MS Baburaj - P Bhaskaran - MS Baburaj.mp3
Pottithakarna Kinavu - Bhargavi Nilayam - S Janaki - MS Baburaj - P Bhaskaran.mp3 Thaliritta Kinakkal - Moodupadam - MS Baburaj - P Bhaskaran - S Janaki.mp3 Thamasamenthe Varuvan - Bhargavi Nilayam - KJ Yesudas - MS Baburaj - P Bhaskaran.mp3 [You must be registered and logged in to see this link.] | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 10:16 am | |
| MS Baburaj_P Bhaskaran_Hits-2Adyathe Kanmani - Bhagyajathakam - KJ Yesudas - P Leela - MS Baburaj - P Bhaskaran.mp3 Annuninte Nunakkuzhi - Pareeksha - MS Baburaj - P Bhaskaran - KJ Yesudas.mp3 Appam Venam Ada Venam - Thacholi Othenan - MS Baburaj - P Bhaskaran - P Leela - Santha P Nair.mp3 Avidunnen Gaanam Kelkkaan - Pareeksha - MS Baburaj - P Bhaskaran - S Janaki.mp3 Eeranuduthum Kondambaram Chuttunna - Iruttinte Athmavu - MS Baburaj - P Bhaskaran - S Janaki.mp3 Innente Karalile - Kuttikkuppayam - MS Baburaj - P Bhaskaran - P Leela.mp3 Kanmani Neeyen Karam - Kuppivala - MS Baburaj - P Bhaskaran - AM Raja - P Susheela.mp3 Kavilathe Kanneer Kandu - Anweshichu Kandethiyilla - MS Baburaj - P Bhaskaran - S Janaki.mp3 Kozhikkottangadeele - Thankakkudam - MS Baburaj - P Bhaskaran - Mehboob.mp3 Mamalakalkkapurathu - Ninamaninja Kalpadukal - MS Baburaj - P Bhaskaran - PB Sreenivas.mp3 Oru Kochu Swapnathin - Tharavattamma - S Janaki - MS Baburaj - P Bhaskaran.mp3 Oru Pushpam Maathramen - Pareeksha - MS Baburaj - P Bhaskaran - KJ Yesudas.mp3 Pavananam Attidaya - Anweshichu Kandethiyilla - MS Baburaj - P Bhaskaran - S Janaki - B Vasantha.mp3 Pottithakarna Kinavu - Bhargavi Nilayam - MS Baburaj - P Bhaskaran - S Janaki.mp3 Pranasakhi Njan - Pareeksha - MS Baburaj - P Bhaskaran - KJ Yesudas.mp3 Thamara Kumbilallo - Anweshichu Kandethiyilla - MS Baburaj - P Bhaskaran - S Janaki.mp3 Vaasantha Panchami Naalil - Bhargavi Nilayam - MS Baburaj - P Bhaskaran - S Janaki.mp3 [You must be registered and logged in to see this link.] | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 10:20 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 10:25 am | |
| oru pushpam mathram ente favorite...ellam onninonnu manoharam.... | |
| | | parutty Forum Boss
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 10:28 am | |
| | |
| | | Guest Guest
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 12:35 pm | |
| |
| | | Guest Guest
| | | | Binu Forum Boss
Location : Kuwait
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 12:38 pm | |
| Sandeep Thanks... 4Shared anel ottayadikku ellam downloadam... | |
| | | Guest Guest
| | | | Binu Forum Boss
Location : Kuwait
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 12:41 pm | |
| Sandeep...Baburaaj JerryAmaldev ano Devaranj ano?? athil Devaraajan mash songs undu | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 12:42 pm | |
| | |
| | | parutty Forum Boss
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 12:44 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | jenny Forum Boss
Location : Bangalore
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 1:47 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ Mon Oct 10, 2011 1:59 pm | |
| | |
| | | Guest Guest
| Subject: എം.എസ്. ബാബുരാജ് Sun Oct 30, 2011 11:59 am | |
| ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്.
ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു.
1951-ല്‍ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത് എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം.
1957 ല്‍ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്...
1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം.
ശ്രദ്ധേയമായ ചില ഗാനങ്ങള്‍:
താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍... (ഭാര്‍ഗ്ഗവീ നിലയം) അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം... (പരീക്ഷ) അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്... (തച്ചോളി ഒതേനന്‍) ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ..., കവിളത്തെ കണ്ണീര്‍ കണ്ടു... (അന്വേഷിച്ചു കണ്ടെത്തിയില്ല) ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍) സുറുമയെഴുതിയ... (ഖദീജ) തളിരിട്ട കിനാക്കള്‍... (മൂടുപടം) സൂര്യകാന്തി... (കാട്ടുതുളസി) തേടുന്നതാരെ...(അമ്മു) സൃഷ്ടി തന്‍ സൌന്ദര്യ... (സൃഷ്ടി) താനേ തിരിഞ്ഞും മറിഞ്ഞും... (അമ്പലപ്രാവ്) വിജനതീരമേ... (രാത്രിവണ്ടി) ഒരു കൊച്ചുസ്വപ്നത്തിന്‍... (തറവാട്ടമ്മ) അകലെ അകലെ നീലാകാശം... (മിടുമിടുക്കി) മണിമാരന്‍ തന്നത്... (ഓളവും തീരവും) അനുരാഗനാടകത്തിന്‍... (നിണമണിഞ്ഞ കാല്പ്പാടുകള്‍) അനുരാഗഗാനം പോലെ..., എഴുതിയതാരാണ് സുജാത... (ഉദ്യോഗസ്ഥ) ഇരുകണ്ണീര്‍ത്തുള്ളികള്‍..., ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന... (ഇരുട്ടിന്റെ ആത്മാവ്) കണ്ണീരും സ്വപ്നങ്ങളും... (മനസ്വിനി) കണ്ണ് തുറക്കാത്ത... (അഗ്നിപുത്രി) താമരത്തോണിയില്‍... (കാട്ടുമല്ലിക) ആദ്യത്തെ കണ്മണി...(ഭാഗ്യജാതകം) നദികളില്‍ സുന്ദരി... (അനാര്‍ക്കലി) |
| | | Sponsored content
| Subject: Re: ബാബുരാജിന്റെ ഗാനങ്ങള്‍ | |
| |
| | | | ബാബുരാജിന്റെ ഗാനങ്ങള്‍ | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |