Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Superstar Rajesh Khanna passes away | |
| | Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Superstar Rajesh Khanna passes away Wed Jul 18, 2012 2:32 pm | |
| Mumbai: Superstar Rajesh Khanna passed away on Wednesday afternoon at his residence Aashirwad in Mumbai. He was 70. He had been battling prolonged illness for a long time and finally had to bow down to it.
The actor’s condition had been deteriorating since April when he stopped eating and had complained of weakness. He was admitted to Lilavati Hospital twice in the past month.
The actor was discharged from the hospital on Tuesday but due to extreme weakness and low blood pressure, the actor was on ventilator since last night.
The actor, who shot to stardom in the 1960s, was the first 'superstar' of Indian cinema.
He breathed his last in the presence of his wife Dimple Kapadia, daughters Rinkie and Twinkle, son-in-law Akshay Kumar, grand children and close relatives. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:33 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:33 pm | |
| | |
| | | Ammu Forum Boss
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:35 pm | |
| | |
| | | Guest Guest
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:42 pm | |
| aadharaanjalikal |
| | | sandeep Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:43 pm | |
| 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറില്‍ ജനിച്ച രാജേഷ് ഖന്ന ഗിര്‍ഗാവിലെ സെന്റ് സെബാസ്റ്റ്യന്‍ ഗോവന്‍ ഹൈസ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പില്‍ക്കാലത്ത് പേരടുത്ത നടനായി മാറിയ ജിതേന്ദ്ര സ്‌കൂളില്‍ ഖന്നയുടെ സഹപാഠിയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അദ്ദേഹം നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീട് കിഷിന്‍ചന്ദ് ചെല്ലാരം കോളേജിലും ജിതേന്ദ്രയും രാജേഷ് ഖന്നയും ഒരുമിച്ചായിരുന്നു പഠിച്ചത്.
1966 ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതില്‍ നടന്ന ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും അതിനുശേഷമാണ് 'ആഖ്‌രി ഖാത്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് 1967 ല്‍ രാസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1967 ല്‍ തന്നെ ഇറങ്ങിയ ഔരത്, ഖാമോശി എന്ന ചിത്രങ്ങളിലൂടെയാണ്. അക്കാലത്ത് മികച്ച ഗായകനായിരുന്ന കിഷോര്‍ കുമാര്‍ പാടിയ ഒരുപാട് ഗാനരംഗങ്ങളില്‍ അഭിനയിച്ചത് രാജേഷ് ഖന്നയാണ്. മിക്ക ചിത്രങ്ങളിലേയും സംഗീത സംവിധായകന്‍ ആര്‍.ഡി.ബര്‍മന്‍ ആയിരുന്നു.
പിന്നീട് 1976 ല്‍ ചില പരാജയ ചിത്രങ്ങള്‍ മൂലം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേറ്റു.
പക്ഷേ, പിന്നീട് 1980 കളില്‍ അമര്‍ദീപ്, ആഞ്ചല്‍ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തിരിച്ചുവന്നു. രാജേഷ് ഖന്ന, ആര്‍.ഡി.ബര്‍മന്‍, കിഷോര്‍ കുമാര്‍ സംഗീത അഭിനയ സഖ്യം അക്കാലത്തെ അറിയപ്പെടുന്ന ഒരു സഖ്യമായിരുന്നു.
1973ല്‍ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിള്‍ കപാഡിയയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. പക്ഷേ 1984 ല്‍ ഇവര്‍ പിരിഞ്ഞു. നടിമാരായിരുന്ന ടിങ്ക്വിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്. പ്രസ്ത നടന്‍ അക്ഷയ് കുമാര്‍ മരുമകനാണ്.
1990കളില്‍ അദ്ദേഹം അഭിനയജീവിതം കുറക്കുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു. 1991 മുതല്‍ 1996 വരെ ന്യൂഡല്‍ഹിയില്‍ നിന്ന് ലോകസഭയിലെ അഗമായിരുന്നു. അതിനുശേഷം 1999ലും 200ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവന്നു
2008ല്‍ അദ്ദേഹത്തിന് ദാദ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 2:44 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 3:01 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 3:26 pm | |
| CONDOLENCE | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 3:27 pm | |
| | |
| | | parutty Forum Boss
| Subject: Re: Superstar Rajesh Khanna passes away Wed Jul 18, 2012 3:28 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Superstar Rajesh Khanna passes away Thu Jul 19, 2012 8:10 am | |
| 'കാക്കാജി' ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍
രാജേഷ് ഖന്നയെ വിശേഷിപ്പിക്കാന്‍ ഒറ്റവാചകമേയുള്ളൂ-ബോളിവുഡ്ഡിന്റെ എക്കാലത്തെയും 'എന്റര്‍ടെയ്‌നര്‍'. ഈ വിശേഷണം കൃത്യമായും സത്യമായും ചേരുന്ന വലിയ ഇതിഹാസ താരമാണ് രാജേഷ് ഖന്ന. 1969നും 72നും ഇടയില്‍ ബോളിവുഡ്ഡില്‍ പിറന്നുവീണ പതിനഞ്ചോളം ചിത്രങ്ങള്‍,സൂപ്പര്‍ ഹിറ്റായതിനു പിന്നില്‍ രാജേഷ് ഖന്നയുടെ അഭിനയചാരുതയിലെ 'രസതന്ത്രം' ഒന്നു മാത്രമായിരുന്നു.
പ്രേക്ഷകനിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന ശക്തമായ രസതന്ത്രം അക്കാലത്തെ സിനിമകളില്‍ രാജേഷ്ഖന്നയ്ക്ക് തന്നിലെ നടനിലൂടെ പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കാനായി.ആ ശരീരത്തിന്റെ അനായാസതയാണ് രാജേഷ്ഖന്ന എന്ന നടന്റെ സിനിമകള്‍ ഹിറ്റായതിനു പിന്നില്‍.രാജേഷ് ഖന്നയെ ബോളിവുഡിലെ ആദ്യ സൂപ്പര്‍ താരമായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ജതിന്‍ഖന്നയില്‍ നിന്ന് രാജേഷ് ഖന്നയിലേക്കും പ്രിയപ്പെട്ടവര്‍ക്ക് 'കാക്ക' എന്ന ചെല്ലപ്പേരിലേക്കും ഈ നടനെ ചേര്‍ത്തു നിര്‍ത്തിയതും ആരിലേക്കും പ്രസരിപ്പിച്ച ആ സ്‌നേഹ മാണ്. ആരോടും തലക്കനമില്ലാതെ സംസാരിക്കുന്ന രീതി രാജേഷ്ഖന്നയെ എല്ലാവരുടെയും പ്രിയ താരമാക്കി മാറ്റി.പ്രധാന നടന്മാര്‍ക്ക് നാലുലക്ഷം രൂപ പ്രതിഫലം കിട്ടിയിരുന്ന നാളില്‍ രാജേഷ് ഖന്ന അന്ന് കൈപ്പറ്റിയിരുന്ന പ്രതിഫല തുക ഇരുപത് ലക്ഷത്തോളമായിരുന്നു.രാജേഷ് ഖന്ന തന്നെ തന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആവ ശ്യപ്പെട്ട് അക്കാലത്തെ നിര്‍മാതാക്കള്‍ കാത്തു നിന്നു.രാജേഷ് ഖന്നയുടെ ഡേറ്റായിരുന്നു എല്ലാവര്‍ക്കും മുഖ്യം.
നൂറ്റി അറുപത്തിമൂന്നിലേറെ ചിത്രങ്ങള്‍ രാജേഷ്ഖന്നയുടേതായുണ്ട്. യുവതികളുടെ ആരാധനാതാരമായിരുന്നു അദ്ദേഹം. സൂപ്പര്‍ താരമായി കത്തിജ്ജ്വലിച്ചു നിന്ന നാളില്‍ യുവതികള്‍ സ്വന്തം രക്തത്തില്‍ എഴുതിയ എത്രയോ പ്രണയലേഖനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രാജേഷ് ഖന്നയുടെ ഒരു ഫോട്ടോ ലഭിക്കാന്‍ അക്കാലത്തെ ആരാധികമാര്‍ സഹിച്ച ത്യാഗത്തിന് കണക്കില്ല, 'കാസനോവ' എന്നു പോലും രാജേഷ് ഖന്ന അക്കാലത്ത് വിശേഷിപ്പിക്കപ്പെടുകയുണ്ടായി. ഡിംപിള്‍ കപാഡിയയെ രാജേഷ്ഖന്ന വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത 1973-ല്‍ പുറത്തെത്തിയപ്പോള്‍ ഈ കാര്യം സഹിക്കാനാവാതെ എട്ടോളം യുവതികളാണ് ആത്മഹത്യ ചെയ്തത്. അത്രമാത്രം അദ്ദേഹ ത്തെ യുവതികള്‍ അകമഴിഞ്ഞ് സ്‌നേഹിച്ചിരുന്നു.
1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃത്‌സറിലാണ് രാജേഷ് ജനിച്ചത്. ആദ്യ നാമം ജതിന്‍ ഖന്ന എന്നായിരുന്നു. മാതാ പിതാക്കള്‍ക്ക് മൂന്ന് പെണ്‍മക്കളായിരുന്ന തുകൊണ്ട് ആണായ തന്നെ ദത്തെടുക്കുകയായിരുന്നുവെന്ന് രാജേഷ്ഖന്ന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്തെ നാടക പരിചയവും പിന്നീട് അഭിനയ ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുകയായിരുന്നുവെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഞ്ജു മഹേന്ദ്രയെ വിവാഹം ചെയ്തു. ഏഴുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് ഡിപിംള്‍ കപാഡിയ രാജേഷ് ഖന്നയുടെ ജീവിത സഖിയാവുന്നത്.
1966ലാണ് സിനിമയില്‍ എത്തുന്നത്.ആദ്യ ചിത്രം 'ആഖരി കത്താ'ണ്. പിന്നീട് നായകനായ റാസ് എന്ന ചിത്രമാണ് രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.പിന്നീട് രാജേഷ് ഖന്നയുടെ ജൈത്രയാത്ര തന്നെയായിരുന്നു. ശര്‍മിള ടാഗോര്‍, ഫരീദ ജലാല്‍, മുംതാസ് ഉള്‍പ്പെടെ ഒട്ടേറെ താരറാണിമാര്‍ക്കൊപ്പവും രാജേഷ് ഖന്ന തന്റെ വേഷം നന്നായി അവതരിപ്പിച്ചു. 'സച്ച ജുട്ട', 'ആനന്ദ്', 'ആവിഷ്‌ക്കാര്‍', 'ആരാധന', 'കതി പതംഗ്', 'അമര്‍ പ്രേം' എന്നീ ചിത്രങ്ങള്‍ രാജേഷ് ഖന്നയിലെ നടനെ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. നിരവധി പുരസ്‌കാരങ്ങളും രാജേഷ് ഖന്നയെ തേടിയെത്തിയിട്ടുണ്ട്.ഫിലിംഫെയറിന്റെ നല്ല നടനുള്ള പുരസ്‌കാരം മൂന്നു തവണ തേടിയെത്തിയപ്പോള്‍ പതിന്നാലു തവണ അതേ മത്സര വിഭാഗത്തില്‍ രാജേഷ് ഖന്ന എത്തുകയുണ്ടായി.
രാഷ്ട്രീയക്കാരന്റെ വേഷവും നിര്‍മാതാവിന്റെ വേഷവും രാജേഷ് ഖന്ന എടുത്തണിയുകയുണ്ടായി. രാജേഷ് ഖന്നയുമായി അകന്നു കഴിയുന്ന മുന്‍ ഭാര്യയും പ്രശസ്ത നടിയുമായ ഡിംപിള്‍ കപാഡിയയാണ് അവസാന നാളില്‍ അദ്ദേഹത്തോടൊപ്പം ആസ്പത്രിയില്‍ ഉണ്ടായിരുന്നത്. റിങ്കി ഖന്ന, ട്വിങ്കിള്‍ ഖന്ന എന്നിവര്‍ മക്കളാണ്. ബോളിവുഡ്ഡ് താരം അക്ഷയ് കുമാര്‍ മരുമകനാണ്.
'ആനന്ദ് 'എന്ന ചിത്രത്തിലെ രാജേഷ് ഖന്ന അവതരിപ്പിച്ച കഥാപാത്രം എല്ലാവരിലേക്കും പ്രസരിപ്പിച്ച ആ ശക്തി എന്നും നിലനിര്‍ത്തിയാണ് ബോളിവുഡ്ഡിന്റെ ഇതിഹാസതാരം കടന്നുപോയത്. | |
| | | Sponsored content
| Subject: Re: Superstar Rajesh Khanna passes away | |
| |
| | | | Superstar Rajesh Khanna passes away | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |