kando ayyappa baiju vare Maniratnam padathil...pinneya prithvi bollywoodil oru padam (padam polinjo?)abhinayichathinu mithun ithra valia karyamayi paranjathu...[You must be registered and logged in to see this image.]
നിറയെ പ്രണയവുമായി 'കടല്‍'
സ്വപ്നസാഫല്യമെന്നാണ് ആദ്യസിനിമയെക്കുറിച്ച് ഗൗതം കാര്‍ത്തിക്കിന് പറയാനുള്ളത്. മണിരത്‌നത്തെപ്പോലൊരു സംവിധായകന്റെ സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റംകുറിക്കാന്‍ സാധിക്കുന്നതില്‍പരം സൗഭാഗ്യമെന്തുണ്ട്? ഫിബ്രവരി ഒന്നിന് തിയേറ്ററിലെത്തുന്ന 'കടല്‍' എന്ന ചിത്രത്തിലെ നായകനാണ് ഗൗതം കാര്‍ത്തിക്. അദ്ദേഹം പുതുമുഖമെങ്കിലും അച്ഛനെ എല്ലാവരുമറിയും. തമിഴിലെ പ്രണയനായകനായ സാക്ഷാല്‍ കാര്‍ത്തിക് തന്നെ!
മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായകനാവാന്‍ സാധിച്ചതിന്റെ ആവേശം ഗൗതമിന് ഇപ്പോഴും അവസാനിച്ചിട്ടില്ല. ''വിസ്മയകരമാണ് അദ്ദേഹത്തിന്റെ സംവിധാനപാടവം. എന്തുവേണമെന്നും അതെങ്ങനെ അഭിനേതാക്കളില്‍നിന്ന് നേടണമെന്നും അദ്ദേഹത്തിന് നന്നായറിയാം. ഓരോ രംഗവും ചിത്രീകരിക്കാനുള്ള പത്തുസാധ്യതകള്‍ ആലോചിച്ചാണ് അതില്‍ ഏറ്റവും മികച്ചത് അദ്ദേഹം സ്വീകരിക്കുന്നത്''-അഭിനയകാലത്തെ അനുഭവങ്ങളില്‍നിന്ന് മണിരത്‌നത്തെക്കുറിച്ച് തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ഗൗതം പങ്കുവെക്കുന്നു.
സിനിമയിലേക്ക് തിരഞ്ഞെടുത്തെന്ന് മണിരത്‌നത്തിന്റെ സന്ദേശം ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് അനുഭവിച്ചത്. എന്നാല്‍, കഠിനമായിരുന്നു കഥാപാത്രമാകാനുള്ള പരിശീലനം. ചെന്നൈയില്‍ ജനിച്ച് ഊട്ടിയില്‍ ബോര്‍ഡിങ്‌സ്‌കൂളില്‍ പഠിച്ചുവളര്‍ന്ന ഗൗതമിന് ഒട്ടും പരിചയമില്ലാത്ത ജീവിതസാഹചര്യങ്ങളാണ് ചിത്രത്തിലെ നായകന്റേത്. സിനിമയ്ക്കുവേണ്ടി അഭിനയം, നൃത്തം, സംഘട്ടനം എന്നിവയൊക്കെ പരിശീലിച്ചു. മീന്‍പിടിത്തക്കാര്‍ക്കൊപ്പം കഴിഞ്ഞ് അവരുടെ ഭാഷയും രീതികളും പരിചയിച്ചു. ആറുമാസത്തെ പരിശീലനത്തിനുശേഷമാണ് കഥാപാത്രമാകാന്‍ തയ്യാറായത് -ഗൗതം വിവരിക്കുന്നു.
നായികയായി വേഷമിടുന്ന തുളസിനായര്‍ക്കും ഇത് ആദ്യചിത്രമാണ്. നടി രാധയുടെ മകളാണ് തുളസി. ഭാരതിരാജ സംവിധാനംചെയ്ത 'അലൈകള്‍ ഓയ്‌വതില്ലൈ' എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക്കും രാധയും തമിഴില്‍ ജോഡികളായി അരങ്ങേറ്റംകുറിച്ചത്. ഇപ്പോള്‍ അവരുടെ മക്കളും വെള്ളിത്തിരയില്‍ പ്രണയജോഡികളാവുന്നു. രാധയുടെ മൂത്തമകള്‍ കാര്‍ത്തിക തമിഴിലും തെലുങ്കിലും മലയാളത്തിലും നായികയായി ഇതിനകം ശ്രദ്ധേയയായിട്ടുണ്ട്. 'കടലി'ല്‍ ആദ്യം സമന്തയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അമിതമായ ചൂടിനാല്‍ പൊള്ളലുണ്ടായതിനെത്തുടര്‍ന്ന് സമന്തയ്ക്ക് ഈ ചിത്രത്തില്‍നിന്ന് ഒഴിയേണ്ടിവന്നു. തുടര്‍ന്നാണ് തുളസിയെ നായികയായി തിരഞ്ഞെടുത്തത്.
മണിരത്‌നംസിനിമകളിലെ നായകനായി പുകഴ്‌പെറ്റ അരവിന്ദ്‌സ്വാമി തമിഴ്‌സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നതും 'കടലി'ന് വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തു. അര്‍ജുന്‍, തമ്പിരാമയ്യ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൈരമുത്തുവിന്റെ ഗാനങ്ങള്‍, എ.ആര്‍.റഹ്മാന്റെ സംഗീതം, രാജീവ്‌മേനോന്റെ ഛായാഗ്രഹണം എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. ശ്രീകര്‍പ്രസാദാണ് എഡിറ്റര്‍. തമിഴിനുപുറമേ തെലുങ്കിലും ഈ ചിത്രം തിയേറ്ററിലെത്തും.
Ammu Forum Boss
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:43 pm
ബാല്യകാലസഖിയില്‍ 'ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ...'
'ഒന്നിനി ശ്രുതി താഴ്‌ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ...' ഒ.എന്‍.വി. രചിച്ച് ദേവരാജന്‍ സംഗീതം നല്‌കി ജയചന്ദ്രന്റെ ശബ്‌ദത്തില്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഈ ലളിതഗാനത്തിന് മമ്മൂട്ടി നായകനാകുന്ന 'ബാല്യകാലസഖി'യിലൂടെ ദൃശ്യാവിഷ്‌ക്കരണം. വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതകൃതിയായ ബാല്യകാലസഖിയെ ആധാരമാക്കി പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പി. ഭാസ്‌ക്കരന്റെ 'എന്റെ തൂലിക' എന്ന കവിതയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ്. ശങ്കര്‍ മഹാദേവനാണ് ഈ കവിത സിനിമയ്‌ക്കുവേണ്ടി ആലപിക്കുന്നത്. കൂടാതെ ബഷീറിന്റെ മുഴുവന്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗവും ഈ ചിത്രത്തിലുണ്ട്. ബഷീര്‍ മലയാളത്തിന് സംഭാവന ചെയ്‌ത പ്രത്യേകതരം പദങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ട് കാവാലം നാരായണപ്പണിക്കരാണ് ഈ ഗാനത്തിന് വരികളെഴുതിയത്. ഷഹബാസ് അമനാണ് ബാല്യകാലസഖിയുടെ സംഗീതസംവിധായകന്‍. സുഹറയാകാന്‍ പറ്റിയ പുതുമുഖത്തെ കിട്ടിയില്ലെങ്കില്‍ ഇഷാ ഷെര്‍വാണി ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ മജീദിന്റെ നായികയായേക്കും എന്നാണ് അറിയുന്നത്.
Ammu Forum Boss
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:44 pm
'ഏക ആശ്വാസം കുട്ടികള്‍ മാത്രം''- പ്രഭുദേവ
വിവാഹമോചിതയായ ഭാര്യ റംലത്തുമായോ മുന്‍കാമുകി നയന്‍താരയുമായോ തനിക്കിപ്പോള്‍ യാതൊരു വിധ ബന്ധങ്ങളുമില്ലെന്ന് പ്രഭുദേവ. സിനിമയ്‌ക്ക് മാത്രമായി ഉഴിഞ്ഞു വച്ചതാണ് ഇനിയുള്ള തന്റെ ജീവിതമെന്നും പ്രഭുദേവ പറയുന്നു. ''കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നം പോലെ മറക്കാന്‍ ശ്രമിക്കുകയാണ്. ഒന്നരവര്‍ഷമായി നയന്‍താരയുമായി അകന്നിട്ട്. ഇപ്പോഴവര്‍ക്ക് എന്റെ മനസ്സിലോ ജീവിതത്തിലോ യാതൊരു സ്‌ഥാനവുമില്ല. ഈ കുറഞ്ഞ ജീവിതകാലത്തിനിടയില്‍ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളുണ്ടായി. ഇടയ്‌ക്ക് വല്ലപ്പോഴും മക്കളെ വിളിക്കും. എനിക്കിപ്പോള്‍ ജീവിതത്തിലെ ഒരേയൊരു മനസമാധാനം മക്കളാണ്.'' പ്രഭുദേവ അഭിപ്രായപ്പെട്ടു.
Ammu Forum Boss
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:46 pm
ജയറാം സിനിമ നിര്‍മ്മിക്കുന്നു....!!(kadanna kai aayippoyallo Parthaaaa )
നടന്‍ ജയറാം സിനിമാ നിര്‍മ്മാതാവാകുന്നു. അഭിനയത്തോടൊപ്പം ആനക്കമ്പവും ചെണ്ടമേളക്കമ്പവുമുള്ള നടന്‍ ജയറാം നിര്‍മ്മിക്കുന്ന പ്രഥമ ചിത്രം ഒരു ചെണ്ടമേളക്കാരന്റെ ജീവിതകഥയാണ് പറയുന്നത്. ചെണ്ടയെ ഉപാസിച്ച് ജീവിതം കഴിച്ചു കൂട്ടിയ തൃത്താല കേശവന്‍ എന്ന ചെണ്ട വിദഗ്‌ദ്ധന്റെ ജീവിതകഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി എന്‍. കരുണാണ്. ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടിയുടേതാണ് തിരക്കഥ. ഈ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജയറാം തന്നെ ആയേക്കുമെന്നും സൂചനയുണ്ട്. സ്വന്തമായി 130 പേരടങ്ങുന്ന ഒരു ചെണ്ടമേള ടീമുണ്ട് ജയറാമിന്. അവരോടൊപ്പവും മട്ടന്നൂരിനൊപ്പവും പ്ര?ഫഷണലായി മേളം അവതരിപ്പിക്കാന്‍ ജയറാം പോകാറുണ്ട്. ആയിരത്തോളം വേദികളില്‍ ഇതിനോടകം ജയറാം മേളം അവതരിപ്പിച്ചു കഴിഞ്ഞു. ചെണ്ടമേളത്തിന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് വാദ്യക്കാര്‍ക്കുള്ള പ്രതിഫലം കൊടുത്ത ശേഷം ബാക്കിയുള്ള തുക കാന്‍സര്‍ ഫൗണ്ടേഷന് നല്‌കുകയാണ് അതിന്റെ അംബാസിഡര്‍ കൂടിയായ ജയറാമിന്റെ പതിവ്. നിത്യവും നാലുമണിക്കെഴുന്നേറ്റ് ജയറാം ചെണ്ട സാധകം ചെയ്യും. ഷാജി കൈലാസിന്റെ ജിഞ്ചറും ദീപു അന്തിക്കാടിന്റെ ലക്കി സ്‌റ്ററുമാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതു കൂടാതെ അക്കു അക്‌ബര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു കാര്യം പറയാനുണ്ട് എന്ന ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്ന ചിത്രത്തിലും ജയറാമാണ് നായകന്‍.
Guest Guest
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:47 pm
Ammu wrote:
'ഏക ആശ്വാസം കുട്ടികള്‍ മാത്രം''- പ്രഭുദേവ
വിവാഹമോചിതയായ ഭാര്യ റംലത്തുമായോ മുന്‍കാമുകി നയന്‍താരയുമായോ തനിക്കിപ്പോള്‍ യാതൊരു വിധ ബന്ധങ്ങളുമില്ലെന്ന് പ്രഭുദേവ. സിനിമയ്‌ക്ക് മാത്രമായി ഉഴിഞ്ഞു വച്ചതാണ് ഇനിയുള്ള തന്റെ ജീവിതമെന്നും പ്രഭുദേവ പറയുന്നു. ''കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നം പോലെ മറക്കാന്‍ ശ്രമിക്കുകയാണ്. ഒന്നരവര്‍ഷമായി നയന്‍താരയുമായി അകന്നിട്ട്. ഇപ്പോഴവര്‍ക്ക് എന്റെ മനസ്സിലോ ജീവിതത്തിലോ യാതൊരു സ്‌ഥാനവുമില്ല. ഈ കുറഞ്ഞ ജീവിതകാലത്തിനിടയില്‍ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളുണ്ടായി. ഇടയ്‌ക്ക് വല്ലപ്പോഴും മക്കളെ വിളിക്കും. എനിക്കിപ്പോള്‍ ജീവിതത്തിലെ ഒരേയൊരു മനസമാധാനം മക്കളാണ്.'' പ്രഭുദേവ അഭിപ്രായപ്പെട്ടു.
kayil ullathum attathullathum poyi
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:48 pm
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:49 pm
sweetword wrote:
Ammu wrote:
'ഏക ആശ്വാസം കുട്ടികള്‍ മാത്രം''- പ്രഭുദേവ
വിവാഹമോചിതയായ ഭാര്യ റംലത്തുമായോ മുന്‍കാമുകി നയന്‍താരയുമായോ തനിക്കിപ്പോള്‍ യാതൊരു വിധ ബന്ധങ്ങളുമില്ലെന്ന് പ്രഭുദേവ. സിനിമയ്‌ക്ക് മാത്രമായി ഉഴിഞ്ഞു വച്ചതാണ് ഇനിയുള്ള തന്റെ ജീവിതമെന്നും പ്രഭുദേവ പറയുന്നു. ''കഴിഞ്ഞതെല്ലാം ഒരു സ്വപ്‌നം പോലെ മറക്കാന്‍ ശ്രമിക്കുകയാണ്. ഒന്നരവര്‍ഷമായി നയന്‍താരയുമായി അകന്നിട്ട്. ഇപ്പോഴവര്‍ക്ക് എന്റെ മനസ്സിലോ ജീവിതത്തിലോ യാതൊരു സ്‌ഥാനവുമില്ല. ഈ കുറഞ്ഞ ജീവിതകാലത്തിനിടയില്‍ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളുണ്ടായി. ഇടയ്‌ക്ക് വല്ലപ്പോഴും മക്കളെ വിളിക്കും. എനിക്കിപ്പോള്‍ ജീവിതത്തിലെ ഒരേയൊരു മനസമാധാനം മക്കളാണ്.'' പ്രഭുദേവ അഭിപ്രായപ്പെട്ടു.
kayil ullathum attathullathum poyi
തന്‍ കൊതി താഴെ എന്ന് കേട്ടിട്ടുണ്ട് .അത് പോലെ ആയി
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:52 pm
ബാല്യകാലസഖി തുടങ്ങുന്നു
ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ച ചീന്തിയ ഒരേടാണ്. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിയ്ക്കുന്നു... വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വരകൃതിയുടെ അവതാരികയില്‍ എംപി പോള്‍ കുറിച്ച വാക്കുകളാണിത്. രക്തം പൊടിഞ്ഞിരിയ്ക്കുന്ന ആ ഏടുകള്‍ ഒരിയ്ക്കല്‍ കൂടി അഭ്രപാളിയിലേക്കെത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി നാടകരംഗത്ത് ശ്രദ്ധേയനായ പ്രമോദ് പയ്യന്നൂരാണ് പുതിയ ബാല്യകാലസഖി ഒരുക്കുന്നത്. ഏറെ വൈകിപ്പോയ പ്രൊജക്ട് ഏപ്രിലില്‍ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ അറിയിച്ചിരിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഭാഗ്യലൊക്കേഷനായ കൊല്‍ക്കത്തയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ തുടങ്ങുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മഴയെത്തുംമുമ്പെയുടെ ആദ്യരംഗങ്ങളും ചിത്രീകരിച്ചത് കൊല്‍ക്കത്ത നഗരത്തില്‍ തന്നെയായിരുന്നു. ജൂണില്‍ മഴക്കാലത്ത് കേരളത്തിലെ ഷെഡ്യൂള്‍ നടക്കും.
1967ല്‍ ബാല്യകാല സഖി സിനിമയായിരുന്നു. പ്രേം നസീറും ഷീലയുമായിരുന്നു മജീദിനേയും സുഹറയേയും അവതരിപ്പിച്ചത്. പിന്നീട് 18 ഓളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റപ്പെട്ടു. പുതിയ ബാല്യകാല സഖി ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തുന്നത്. ബഷീറിന്റെ മറ്റ് കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ബാല്യകാല സഖിയില്‍ എത്തുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നാടകരംഗത്തെയും രംഗകലകളിലെയും തിരഞ്ഞെടുക്കപ്പെട്ട 35 പേരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിനേതാക്കള്‍ക്കായി അണിയറക്കാര്‍ പരിശീലക്യാമ്പും സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി ബാല്യകാലസഖിയിലെ മജീദ് മാറുമെന്നാണ് കരുതപ്പെടുന്നത്. ഏറെ അഭിനയസാധ്യതകളുള്ള കഥാപാത്രം മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമാണെന്ന് തന്നെ നമുക്ക് കരുതാം. വര്‍ഷങ്ങളുടെ ഇടവേളക്ക്‌ശേഷമുള്ള സുഹ്‌റയും മജീദും കണ്ടുമുട്ടുന്ന രംഗം വികാരനിര്‍ഭരമായാണ് ബഷീര്‍ ഏടുകളിലേക്ക് പകര്‍ത്തിയത്്. ' ഒടുവില്‍ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...' ഭൂതകാലത്തിന്റെ ഹൃദയത്തില്‍നിന്നെന്നോണം അവള്‍ വിളികേട്ടു. 'ഓ' 'എന്താ ഇത്രക്കും ക്ഷീണിച്ചത്?' സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല. 'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം' തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' 'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാന്‍.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.' 'എന്നിട്ടുപിന്നെ?' 'അവരെല്ലാം നിശ്ച്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.' ഈയൊരു രംഗം മമ്മൂട്ടി അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കും.. ഒന്നാലോചിച്ചു നോക്കൂ...
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:54 pm
മാപ്പിള ഫുഡ് കാര്‍ണിവലിലെ താരസന്ദര്‍ശനങ്ങള്‍
കോഴിക്കോടന്‍ ഹലുവ, തലശ്ശേരി കോഴിക്കറി, ബിരിയാണി, മലപ്പുറം ദം ബിരിയാണി.... ഭക്ഷണപ്രിയരായ മല്ലൂസിന്റെ വീക്ക്‌നെസ്സാണ് ഇതെല്ലാം. കഴിഞ്ഞയാഴ്ച മാതൃഭൂമി സംഘടിപ്പിച്ച മാപ്പിള ഫുഡ് ഫെസ്റ്റിവെല്ലില്‍ മലബാര്‍ രുചിയറിയാന്‍ എത്തിയത് ആയിരങ്ങളാണ്. കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും തലശ്ശേരിയുടേയുമൊക്കെ തനതുരുചികളില്‍ വിവിധ തരംവിഭവങ്ങള്‍ പരമ്പരാഗതരീതിയില്‍ വെച്ചു വിളമ്പുന്ന മാപ്പിള ഫുഡ് ഫെസ്റ്റിവെല്ലിലേക്ക് സാധാരണക്കാര്‍ മാത്രമല്ല മലയാള സിനിമയിലെ താരങ്ങളും വന്നെത്തിയിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷമാണ് സിനിമയിലും ഭക്ഷണം താരമായി തുടങ്ങിയത്. ഉസ്താദ് ഹോട്ടല്‍ ഇതിന്റെ പെരുമ ഒന്നുകൂടി പൊലിപ്പിച്ചു. കോഴിക്കോട്ടെ പരമ്പരാഗത രുചി വൈഭവങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുന്ന അനുഭവങ്ങളാണ് ഈ ചിത്രങ്ങളിലൊക്കെ കാണാനായത്. സലാം ബാപ്പുവിന്റെ റെഡ് വൈന്‍ ഗാനചിത്രീകരണത്തിന്റെ ഭാഗമായാണ് ഫഹദ്ഫാസില്‍ മാപ്പിള ഫുഡ് കാര്‍ണിവലിലെത്തിയത്. സൈജുകുറുപ്പും അനുശ്രീയും മരിയയുമൊക്കെ വിഭവങ്ങളുടെ സ്‌റാളുകളില്‍ ഓടി നടന്നു. ബീഫ് പീടികയില്‍ ചെന്ന് ചൂടുള്ള ബീഫ് െ്രെഫ രുചിക്കുകയും ചെയ്തു. ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തടിയനും കൂട്ടരും കോഴിക്കോട്ടെത്തിയതും രുചിക്കൂട്ടുതേടിതന്നെ. ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി, ആന്‍ തുടങ്ങിയവരൊക്കെ ഭക്ഷണത്തിന്റെ പറുദീസയിലെത്തി രുചിഭേദങ്ങള്‍ അനുഭവിച്ചറിഞ്ഞു. ബീഫ്, ചിക്കന്‍, വിവിധതരം മത്സ്യങ്ങള്‍, കല്ലുമ്മക്ക, ചട്ടിപത്തിരി, ഉന്നക്കായ, മുട്ടമാല, അരികടുക്ക, പഞ്ചാരപാറ്റ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ ഭക്ഷണ സാധനങ്ങള്‍ കൊതിപ്പിക്കുന്ന മണവും രുചിയുമായി കോഴിക്കോട്ടേയ്ക്ക് ആളുകളെ എത്തിച്ചിരുന്നു. നാലുദിവസം നീണ്ടുനിന്ന ഫുഡ്‌ഫെസ്റ്റിന്റെ സമാപനദിവസം അടൂര്‍ ഗോപാലകൃഷ്ണനും കോഴിക്കോട്ടെത്തി. പരാമ്പരാഗത മുസ്‌ളീം വിഭവങ്ങളില്‍ മീന്‍ ബിരിയാണി, പത്തിരിയും കറിയുമെല്ലാം രുചിച്ച അടൂര്‍ വിഭവങ്ങളൊരുക്കിയവരെ അഭിനന്ദിക്കാനും മറന്നില്ല. മലബാര്‍ മഹോത്സവവും കോഴിക്കോട്ടു നടക്കുന്നതിനാല്‍ ഫുഡ്കാര്‍ണിവലില്‍ വമ്പന്‍ തിരക്കാണനുഭവപ്പെട്ടത്. പലരും പറഞ്ഞ് കൊതിപ്പിച്ച ഒരുപാട് വിഭവങ്ങള്‍ നിരന്നു നില്ക്കുമ്പോള്‍ ഏതുരുചിക്കണം ഏതു കഴിക്കണം എന്ന് തിട്ടമില്ലാതെ ചെറിയവയറുമായി ഓടിനടക്കുകയായിരുന്നു ജനസഞ്ചയം. സിനിമക്കാര്‍ക്ക് എന്നും കോഴിക്കോടന്‍ ഭക്ഷണം ഏറെ പ്രിയം തന്നെ, കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണി, പാരഗണ്‍, ബോംബെ ഹോട്ടല്‍, പാരീസ് ഹോട്ടല്‍ എല്ലാം രുചിപ്രിയരുടെ തട്ടകങ്ങളാണ് പണ്ടുമുതലെ.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:55 pm
റോമന്‍സ് കോപ്പിയടി; പക്ഷേ തകര്‍പ്പന്‍
കോപ്പിയടിയുടെ സുവര്‍ണകാലമാണ് മലയാളത്തിലിപ്പോള്‍. ന്യൂജനറേഷന്‍ പടങ്ങളില്‍ ഭൂരിഭാഗം കട്ട് കോപ്പി പേസ്റ്റാണെന്നത് ഇന്നൊരു രഹസ്യമൊന്നുമല്ല. എ്ന്നാല്‍ കോപ്പിയടിയാണെന്ന സമ്മതിയ്ക്കാന്‍ മലയാളത്തിലെ സംവിധായകരില്‍ ഭൂരിഭാഗവും തയറാകാറില്ലെന്നത് മറ്റൊരു കാര്യം. എന്തായാലും മലയാളത്തിലെ കോപ്പയടി സിനിമകളിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെടുകയാണ്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സാണ് ഈ ജനുസ്സിലെ ഏറ്റവും പുതിയ ചിത്രം. 1989 ല്‍ നീല്‍ ജോര്‍ദ്ദാന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'വീ ആര്‍ നോ ഏഞ്ചല്‍സ്' എന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചുരണ്ടിയെടുത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജയില്‍ ചാടുന്ന രണ്ട് കള്ളന്മാര്‍ ആള്‍മാറാട്ടം നടത്തി പള്ളിയിലെ വൈദികരായി ചമയുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വീര്‍ ആര്‍ നോ ഏയ്ഞ്ചല്‍സിന്റെ പശ്ചാത്തലം. ഈയൊരു തുടക്കം തന്നെയാണ് ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത റോമന്‍സിനും ഉള്ളത്. റോമന്‍സിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ സിനിമ കോപ്പിയടിയാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്തായാലും റോമന്‍സിന്റെ തിരക്കഥാകൃത്തായ വൈ വി രാജേഷ് ഹോളിവുഡിലെ ഏയ്ഞ്ചല്‍സിന്റെ സിനിമ പലയാവര്‍ത്തി കണ്ടിരിയ്ക്കുമെന്നുറപ്പാണ്. അതേസമയം 2013 ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറുമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. പടം നന്നായിട്ടുണ്ടെങ്കില്‍ കോപ്പിയടിയൊന്നും ഇവിടുത്തെ സാദാ പ്രേക്ഷകര്‍ക്ക് പ്രശ്‌നമല്ല. കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ മൈ ബോസ് ഇത് തെളിയിച്ചാണ്. ഈ വഴിയേ തന്നെയാണ് റോമന്‍സിന്റെ കുതിപ്പുമെന്നാണ് പുറത്തുവന്ന പ്രേക്ഷകാഭിപ്രായങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ബോബന്‍ സാമുവേല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് തന്നെ. കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ചിത്രത്തിന്റെ ത്രില്ലിങ് ക്ലൈമാക്‌സും പ്രേക്ഷകര്‍ കൈയടിയോടെയാണ് സ്വീകരിയ്ക്കുന്നത്.
Guest Guest
Subject: Re: FILM News, Discussion...5 Sat Jan 19, 2013 7:57 pm
Subject: Re: FILM News, Discussion...5 Sat Jan 19, 2013 8:00 pm
sweetword wrote:
aaraa
thread maariyatha....CCL ile Chennai team aanu....
Guest Guest
Subject: Re: FILM News, Discussion...5 Sat Jan 19, 2013 8:03 pm
ranjith wrote:
sweetword wrote:
aaraa
thread maariyatha....CCL ile Chennai team aanu....
Guest Guest
Subject: Re: FILM News, Discussion...5 Sat Jan 19, 2013 8:16 pm
Bollywood heartthrob Salman Khan has signed a 500-crore deal with an entertainment channel. According to sources, the agreement, which is first of its kind in India, includes airing all of Khan’s films that will release in the next five years.
The 47-year-old actor, who is considered to be the most popular celebrity on social media and whose popularity on TV is supposed to be multiplying with time, seems to have cast an indelible impact on viewers across all age groups. ഇതാണ് ചങ്കൂറ്റം
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Sat Jan 19, 2013 8:21 pm
sweetword wrote:
Bollywood heartthrob Salman Khan has signed a 500-crore deal with an entertainment channel. According to sources, the agreement, which is first of its kind in India, includes airing all of Khan’s films that will release in the next five years.
The 47-year-old actor, who is considered to be the most popular celebrity on social media and whose popularity on TV is supposed to be multiplying with time, seems to have cast an indelible impact on viewers across all age groups. ഇതാണ് ചങ്കൂറ്റം
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...5 Sun Jan 20, 2013 12:22 am
Kadal songs super
AR Rahman veendum
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Sun Jan 20, 2013 10:07 am
Binu wrote:
Kadal songs super
AR Rahman veendum
Vijay Yesudas padiya song nannayittundu.... ...ennalum pandathe aa Rahman magic ippolulla pattukalil illa....
Greeeeeshma Forum Boss
Subject: Re: FILM News, Discussion...5 Sun Jan 20, 2013 10:38 am
47 yearssssss
vipinraj wrote:
sweetword wrote:
Bollywood heartthrob Salman Khan has signed a 500-crore deal with an entertainment channel. According to sources, the agreement, which is first of its kind in India, includes airing all of Khan’s films that will release in the next five years.
The 47-year-old actor, who is considered to be the most popular celebrity on social media and whose popularity on TV is supposed to be multiplying with time, seems to have cast an indelible impact on viewers across all age groups. ഇതാണ് ചങ്കൂറ്റം
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Sun Jan 20, 2013 10:47 am
Greeeeeshma wrote:
47 yearssssss
vipinraj wrote:
lalettanekkal verum 5 vayassu mathram kuravu...
Greeeeeshma Forum Boss
Subject: Re: FILM News, Discussion...5 Sun Jan 20, 2013 10:50 am
correct ..........ennittum body structure il achanum monum thannillua vyettaayasammmmmm
Neelu wrote:
Greeeeeshma wrote:
47 yearssssss
lalettanekkal verum 5 vayassu mathram kuravu...
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Sun Jan 20, 2013 10:57 am
Greeeeeshma wrote:
correct ..........ennittum body structure il achanum monum thannillua vyettaayasammmmmm