| വിരഹ ഗാനങ്ങള്‍ | |
|
+17sunder unnikmp parutty retheeshxavier ROHITH NAMBIAR nettooraan shamsheershah Neelu Minnoos kaaat vipinraj midhun Binu Abhijit Michael Jacob Greeeeeshma Ammu 21 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 1:03 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 1:26 pm | |
| ചലച്ചിത്രഗാനങ്ങള്‍ Film: സമ്മര്‍ ഇന്‍ ബേത്‌ലഹേം Lyricist ഗിരീഷ് പുത്തഞ്ചേരി Music വിദ്യാസാഗര്‍ Singer യേശുദാസ് മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..! ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു പാട്ടു മൂളി വെയില്‍ വീഴവെ പതിയെ പറന്നെന്നരികില്‍ വരും അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)
പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)
മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി) | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 2:15 pm | |
| ചിത്രം: കാരുണ്യം ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി ആലാപനം: കെ ജെ യേശുദാസ് മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… (മറക്കുമോ നീയെന്റെ.. )
തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നു പോയോ വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ (മറക്കുമോ നീയെന്റെ.. )
ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… ഹൃദയമേ… മറക്കാം എല്ലാം നമുക്കിനി മറക്കാം
| |
|
| |
Greeeeeshma Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 2:22 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 2:25 pm | |
| Enikkettavusm ishtapetta virahagaanm
Ashada meghangal nizhalukelerinju Vishada chandrika mangipadarnnu Viraham viraham raavinu viraham ragardranaam kili thengikkaranju
(Ente mohangal poovaninju ) | |
|
| |
Ammu Forum Boss
| |
| |
Binu Forum Boss
Location : Kuwait
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 2:28 pm | |
| Mounaraaga painkilee nin chiraku vidarnnenkil Manassakum koodu vitten nenjil parannenkil | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 2:31 pm | |
| - Binu wrote:
- Enikkettavusm ishtapetta virahagaanm
Ashada meghangal nizhalukelerinju Vishada chandrika mangipadarnnu Viraham viraham raavinu viraham ragardranaam kili thengikkaranju
(Ente mohangal poovaninju ) നല്ല ഫീല്‍ ഉള്ള ഒരു പാട്ട് തന്നെയാ അത്.... ബിനു ആഷാഡ്ഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങി പടര്‍ന്നു വിരഹം വിരഹം രാവിനു വിരഹം രാഗാര്‍ദ്രനാം കിളി തേങ്ങിത്തളര്‍ന്നു മോഹാശ്രു ധാരയില്‍ ഒഴുകി വരും സ്നേഹമെന്‍ ബാഷ്പ മേഘമേ അകലെയെന്‍ പ്രിയനവന്‍ മിഴിനീരില്‍ എഴുതിയ വിരഹ സന്ദേശവുമായ് നീ ഇതു വഴി വന്നൂ പിരിയാന്‍ വിതുമ്പുമീ നീര്‍മണിപ്പൂവിന്റെ നിശ്വാസങ്ങള്‍ അറിയുന്നുവോ പ്രിയനറിയുന്നുവോ അറിയുന്നു ഞാന്‍ അറിയുന്നു ഞാന്‍ (വിരഹം ) മൂകമീ രാവിന്‍ മാറില്‍ തളര്‍ന്നൊരു വിഷാദബിന്ദു ഞാനടിയുമ്പോള്‍ എന്റെ നിഷാദങ്ങള്‍ പൊഴിയുമ്പോള്‍ അകലെയെന്‍ ഇണക്കിളി പാടുന്നുവോ ഏതോ ഗദ്ഗദ ഗാനം മധുമൊഴിയാളുടെ നീര്‍മിഴിയിതളുകള്‍ കവിയും കണ്ണീരിലുലയുന്നുവോ മനമഴിയുന്നുവോ അഴിയുന്നൂ മനം അഴിയുന്നൂ (ആഷാഡ്ഡ ) | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:14 pm | |
| ചിത്രം:സായൂജ്യം (Sayoojyam) രചന:യൂസഫലി കേച്ചേരി സംഗീതം:കെ.ജെ.ജോയ് ആലാപനം:യേശുദാസ്
മ് മ് മ് മ് മ് മ്
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം മൃതസഞ്ജീവനി നീയെനിക്കരുളി ജീവനിലുണര്‍ന്നൂ സായൂജ്യം ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍ കണ്മണി നിനക്കായ് ജീവിതവനിയില്‍ കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍ മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ കദനമകന്നൂ കവിതനുകര്‍ന്നൂ
മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളിന്‍ വിളക്കായ് തെളിയും നീ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായ് വിടരും നീ
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:15 pm | |
| ചിത്രം:നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (Ninamaninja Kalppadukal) രചന:പി.ഭാസ്കരന്‍ സംഗീതം:എം.എസ്.ബാബുരാജ് ആലാപനം:ഉദയഭാനു അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു
പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ പാടാന്‍ മറന്നുപോയ മൂഢനാം വേഷക്കാരാ തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു
കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി കണ്ണുനീരില്‍ നീന്തി നീന്തി ഗദ്ഗദം നെഞ്ചിലേന്തി കൂരിരുളില്‍ ദൂരെനിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു
വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ കത്തുമീ തീയിന്‍ മുന്നില്‍ കാവലിനു വന്നാലും നീ
അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:22 pm | |
| വളരെ ഇഷ്ട്ടമുള്ള ഒരു വിരഹ ഗാനം ചിത്രം:ലൗലി (Lovely) രചന:ടി.വി.ഗോപാലകൃഷ്ണന്‍ സംഗീതം:എം.കെ.അര്‍ജുനന്‍ ആലാപനം:യേശുദാസ് എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ മനസ്സില്‍ പടരും ചിതയില്‍ എന്നുടെ മണിക്കിനാവുകള്‍ എരിയുമ്പോള്‍ എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
കഴിഞ്ഞ കഥകള്‍ മറക്കുക നീയീ കണ്ണീര്‍ മുത്തിനു വിടപറയു കഴിഞ്ഞ കഥകള്‍ മറക്കുക നീയീ കണ്ണീര്‍ മുത്തിനു വിടപറയു മധുവിധുരാവുകള്‍ മാദകരാവുകള്‍ മധുവിധുരാവുകള്‍ മാദകരാവുകള്‍ മദനോത്സവമായ് ആഘോഷിക്കൂ
എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
സുമംഗലീ നീ പോയ്‌വരു ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടേ സുമംഗലീ നീ പോയ്‌വരു ജീവിത സുഖങ്ങള്‍ നിന്നെ തഴുകട്ടേ ഇവിടെഞാനും എന്നോര്‍മകളും ഇവിടെഞാനും എന്നോര്‍മകളും ഇരുളിന്നിരുളില്‍ അലയുകയായ്
എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ മനസ്സില്‍ പടരും ചിതയില്‍ എന്നുടെ മണിക്കിനാവുകള്‍ എരിയുമ്പോള്‍ എല്ലാ ദുഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ്‌വരൂ
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:27 pm | |
| ചിത്രം:ഗ്രാമഫോണ്‍ (Gramaphone) രചന:ഗിരീഷ് പുത്തഞ്ചേരി സംഗീതം:വിദ്യാസാഗര്‍ ആലാപനം:യേശുദാസ്
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ വിളിച്ചതെന്തിന്നു വീണ്ടും വെറുതെ നീ വെറുതെ വെറുതെ നീ വെറുതെ വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും
ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും ആശതന്‍ മയില്‍പ്പീലി പോലെ ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും ആശതന്‍ മയില്‍പ്പീലി പോലെ ഈറനണിഞ്ഞ കിനാവുകള്‍ക്കുള്ളിലെ ഇത്തിരി സ്നേഹത്തിന്‍ കവിത പോലെ ഇത്തിരി സ്നേഹത്തിന്‍ കവിത പോലെ
വിരഞ്ഞതെന്തിനു വീണ്ടും നെഞ്ചില്‍ അലിഞ്ഞതെന്തിനു വീണ്ടും വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും
അജ്ഞാതമാമൊരു തീരത്തു നിന്നോ ആഴിതന്‍ മറുകരനിന്നോ അജ്ഞാതമാമൊരു തീരത്തു നിന്നോ ആഴിതന്‍ മറുകരനിന്നോ ജന്മങ്ങള്‍ക്കപ്പുറം പെയ്തൊരു മഴയുടെ മര്‍മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ മര്‍മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ
മറന്നതെന്തിനു വീണ്ടും എങ്ങോ പറന്നതെന്തിനു വീണ്ടും വിളിച്ചതെന്തിന്നു വീണ്ടും വെറുതേ വിളിച്ചതെന്തിന്നു വീണ്ടും നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ വിളിച്ചതെന്തിന്നു വീണ്ടും വെറുതെ നീ വെറുതെ വെറുതെ നീ വെറുതെ
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:28 pm | |
| ചിത്രം:കണ്ണകി (Kannaki) രചന:കൈതപ്രം സംഗീതം:കൈതപ്രം വിശ്വനാഥന്‍ ആലാപനം:യേശുദാസ്
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റച്ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റുനോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാവാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊരര്‍ദ്ധനാരീശ്വരനാവാം
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവയമുനാതീരത്തു കാണാം | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:28 pm | |
| ചിത്രം:കണ്ണകി (Kannaki) രചന:കൈതപ്രം സംഗീതം:കൈതപ്രം വിശ്വനാഥന്‍ ആലാപനം:യേശുദാസ്
എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍ വെറുതേ കാണാന്‍ വെറുതേയിരിക്കാന്‍ വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍ വെറുതേ വെറുതേ മിണ്ടാന്‍
എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍
നീയില്ലെങ്കില്‍ നീവരില്ലെങ്കില്‍ എന്തിനെന്‍ കരളില്‍ സ്നേഹം വെറുതേ എന്തിനെന്‍ നെഞ്ചില്‍ മോഹം മണമായ് നീയെന്‍ മനസ്സിലില്ലാതെ എന്തിനു പൂവിന്‍ ചന്തം വെറുതേ എന്തിനു രാവിന്‍ ചന്തം
എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍
ഓര്‍മ്മയിലിന്നും ഓമനിപ്പൂഞാന്‍ തമ്മില്‍ കണ്ടനിമിഷം നമ്മള്‍ ആദ്യം കണ്ട നിമിഷം ഓരോ നോക്കിലും ഓരോ വാക്കിലും അര്‍ത്ഥം തോന്നിയ നിമിഷം ആയിരം അര്‍ത്ഥം തോന്നിയ നിമിഷം
എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍ വെറുതേ കാണാന്‍ വെറുതേയിരിക്കാന്‍ വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍ വെറുതേ വെറുതേ മിണ്ടാന്‍ എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലില്‍ വെറുതേ എന്റെ കിനാപ്പന്തലില്‍ | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:29 pm | |
| ചിത്രം:അയാള്‍ കഥ എഴുതുകയാണ് (Ayal Kadha Ezhuthukayanu) രചന:കൈതപ്രം സംഗീതം:രവീന്ദ്രന്‍ ആലാപനം:യേശുദാസ്
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍ വന്നുവേന്നോ എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍
ആവഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍ ആവണിപ്പൂവായ് നീ നിന്നുവെന്നോ ആവഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍ ആവണിപ്പൂവായ് നീ നിന്നുവെന്നോ കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍ ഉള്ളം തുറന്നുവെന്നോ അരുമയാം ആ മോഹ പൊന്‍തൂവലൊക്കെയും പ്രണയനിലാവായ് പൊഴിഞ്ഞുവെന്നോ എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍
ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍ പാലഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍ പാലഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ അന്നും കാത്തിരുന്നെന്നോ അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും അനുരാഗ ദൂതുമായ് പറന്നുവെന്നോ എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍ ഏഴു വര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദമോടെ മധു മന്ത്രമോടെ അന്നെന്നരികില്‍ വന്നുവേന്നോ എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല എതോ നിദ്രതന്‍ പൊന്‍ മയില്‍പ്പീലിയില്‍
| |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:30 pm | |
| Maranjirunnalum enikkere ishtamulla song aanu | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:30 pm | |
| ചിത്രം:ദീപസ്തംബം മഹാശ്ചര്യം (Deepasthambam Mahascharyam) രചന:യൂസഫലി കേച്ചേരി സംഗീതം:മോഹന്‍ സിതാര ആലാപനം:യേശുദാസ്
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
നിഴലേ ഞാന്‍ നിന്നെ പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ അകലേ നീങ്ങുകയാണോ നീ അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ ഓ ഓ ഓ ഓ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര്‍ മുകുളങ്ങളോ അതോ കവിയും കദനങ്ങളോ ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തില്‍ നടനെന്നും ഒരു പാവയോ വിധി ചലിപ്പിക്കും വെറും പാവയോ ഓ ഓ ഓ ഓ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിന്‍പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:31 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:32 pm | |
| ചിത്രം:സവിധം (Savidham) രചന:കൈതപ്രം സംഗീതം:ജോണ്‍സണ്‍ ആലാപനം:ചിത്ര ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ
മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു കനകാംഗുലിയാല്‍ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം മായാ മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു
കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോള്‍ കാതരമാം മൃദുപല്ലവിയെങ്ങോ സാന്ത്വനഭാവം ചൊരിയുമ്പോള്‍ ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോള്‍ അകതാരില്‍ അമൃതലയമലിയുമ്പോള്‍ ആത്മാലാപം നുകരാന്‍ അണയുമോ സുകൃതയാം ജനനീ
മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു
മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ് മാനസമാം മണിവീണയിലാരോ താരകമന്ത്രം തിരയുകയായ് മംഗളഹൃദയധ്വനിയായ് ദൂരെ ശാരിക പാടുകയായ് തൂമൊഴിയില്‍ പ്രണവമധു തൂവുകയായ് മഞ്ഞിന്‍ മാറില്‍ കേള്‍പ്പൂ സഫലമാം കവിതതന്‍ താളം
മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു കനകാംഗുലിയാല്‍ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം മായാ മൗനസരോവരമാകെയുണര്‍ന്നു സ്നേഹമനോരഥവേഗമുയര്‍ന്നു | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:34 pm | |
| ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല.. ....ചിത്ര ചേച്ചിയുടെ പ്രസരിപ്പാര്‍ന്ന ശബ്ദ സൌകുമാര്യം ചിത്രം:കിഴക്കുണരും പക്ഷി (Kizhakkunarum Pakshi) രചന:കെ.ജയകുമാര്‍ സംഗീതം:രവീന്ദ്രന്‍ ആലാപനം:ചിത്ര ഹേ ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ ഹേ ഘനശ്യാമമോഹന കൃഷ്ണാ ഹോ ഗിരിധരഗോപകുമാരാ കൃഷ്ണാ ഗിരിധരഗോപകുമാരാ താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍ താമസമെന്തേ താമരനയനാ തുളസീമാലയിതണിയാന്‍ മുകുളിത രജനീകുഞ്ജകുടീരേ മുരളീമധുമഴ ചൊരിയാന്‍ ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
ആ....ആ....ആ.....ആ....ആ.....ആ......ആ.....ആ.....ആ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ ആ....ആ....ആ.....ആ....ആ.....ആ......ആ.....ആ.....ആ
വിരിയും ശ്രാവണമലരുകളില്‍ ഞാന്‍ കാണ്മൂ നിന്‍ പദചലനം വിരിയും ശ്രാവണമലരുകളില്‍ ഞാന്‍ കാണ്മൂ നിന്‍ പദചലനം ആഷാഢങ്ങളില്‍ ഒളിചിതറും നിന്‍ അഞ്ജനമഞ്ജുളരൂപം
ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ
രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ രാവിന്‍ യമുനാതീരങ്ങളില്‍ ഞാന്‍ രാധാവിരഹമറിഞ്ഞൂ ഓരോ ജന്മവും ആ വനമാലാ ദലമാകാന്‍ ഇവള്‍ വന്നു
ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ ഹേ ഘനശ്യാമമോഹന കൃഷ്ണാ ഗിരിധരഗോപകുമാരാ കൃഷ്ണാ ഗിരിധരഗോപകുമാരാ ഹേ കൃഷ്ണാ ഹരേകൃഷ്ണാ ഘനശ്യാമമോഹന കൃഷ്ണാ | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:36 pm | |
| മറക്കാനാവാത്ത മറ്റൊരു ഗാനം ചിത്രം:റോസി (Rosy) രചന:പി.ഭാസ്കരന്‍ സംഗീതം:ജോബ് ആലാപനം:യേശുദാസ് അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോള്‍ താഴെ ഞാന്‍ നീന്തി ച്ചെന്നു പൂവു പൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍ പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട് പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍ കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍ അന്നു മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്ന് ചേരാത്ത് ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്ന് ചേരാത്ത്
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:36 pm | |
| ചിത്രം:ഹൃദയം ഒരു ക്ഷേത്രം (Hrudayam Oru Kshethram) രചന:ശ്രീകുമാരന്‍ തമ്പി സംഗീതം:ജി.ദേവരാജന്‍ ആലാപനം:യേശുദാസ്
മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍ ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ എന്നുമാ ജീവിത പൊന്‍മണിവീണയില്‍ സുന്ദരസ്വരധാര ഉണരട്ടേ ഉണരട്ടേ
മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍
നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍ നിന്‍മുന്നില്‍ തെന്നലായ് ഒഴുകട്ടെ ആ പുണ്യ ദാമ്പത്യ വര്‍ണ്ണവല്ലരിയില്‍ ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ ജനിക്കട്ടേ
മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും മംഗളം നേരുന്നു ഞാന്‍ | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:37 pm | |
| ഇത് പാടാത്തവര്‍ ആരെങ്കിലുമുണ്ടോ??
ചിത്രം:നദി (Nadi) രചന:വയലാര്‍ സംഗീതം:ജി.ദേവരാജന്‍ ആലാപനം:യേശുദാസ് ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകി..മുഴുകി ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈറനായ നദിയുടെ മാറില്‍ ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍ ഈറനായ നദിയുടെ മാറില്‍ ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍ വേര്‍പെടുന്ന വേദനയോ വേരിടുന്ന നിര്‍വൃതിയോ ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കല്‍ക്കൂടി
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ഈ നിലാവും ഈ കുളിര്‍ കാറ്റും ഈ പളുങ്ക് കല്‍പ്പടവുകളും ഈ നിലാവും ഈ കുളിര്‍ കാറ്റും ഈ പളുങ്ക് കല്‍പ്പടവുകളും ഓടിയെത്തും ഓര്‍മ്മകളില്‍ ഓമലാളിന്‍ ഗദ്ഗദവും ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളില്‍ മുഴുകി..മുഴുകി ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
| |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:38 pm | |
| ചിത്രം:സന്ദര്‍ഭം (Sandharbam) രചന:പൂവച്ചല്‍ ഖാദര്‍ സംഗീതം:ജോണ്‍സണ്‍ ആലാപനം:യേശുദാസ്
മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ്
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ സിംഹം എങ്ങും മേഞ്ഞിരുന്നു
കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ രണ്ടൂപേരും സ്നേഹമായ് ചേര്‍ന്നുവാഴും വേളയായ് ജീവിതം സൗമ്യമായ് നീങ്ങിടും കാലം പൂവിടും താലം
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു
അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീടവേ അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീടവേ ഒന്നുമൊന്നും മിണ്ടാതെ വേര്‍പിരിഞ്ഞൂ പേടമാന്‍ ഏകനായ് സിംഹമോ ഇന്നും കേഴുന്നു കാടും തേങ്ങുന്നു
പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ സിംഹം എങ്ങും മേഞ്ഞിരുന്നു എങ്ങും.....മേഞ്ഞിരുന്നു | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 3:38 pm | |
| ചിത്രം:ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ (Five Star Hospital) രചന:യൂസഫലി കേച്ചേരി സംഗീതം:ബോംബെ രവി ആലാപനം:യേശുദാസ്
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
പ്രിയേ നിന്‍ ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം പ്രിയേ നിന്‍ ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍ വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍ മറന്നോ നീ നിലാവില്‍
മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി
| |
|
| |
Sponsored content
| Subject: Re: വിരഹ ഗാനങ്ങള്‍ | |
| |
|
| |
| വിരഹ ഗാനങ്ങള്‍ | |
|