| Technology NEWS | |
|
+13sandeep vipinraj Michael Jacob shamsheershah nettooraan Binu Minnoos Abhijit kaaat umbidivava parutty Ammu ROHITH NAMBIAR 17 posters |
|
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: Technology NEWS Wed May 21, 2014 7:40 pm | |
| - Abhijit wrote:
- ebay hacked urges users to change password
Bhaikkulla prize e bay vazhi ayakkaammnnu karuthi irikkuvaarunnu Enthenkilum pani kittuo | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Wed Jun 11, 2014 6:41 am | |
| സൂര്യപ്രകാശം സ്‌മാര്‍ട്ട്‌ഫോണിന് ഹാനികരം
ഫ്രാങ്ക്‌ഫര്‍ട്ട്: അമിതമായ സൂര്യപ്രകാശവും ചുടും സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഹാനികരമാണെന്ന് പുതിയ കണ്ടെത്തല്‍. ചൂട് മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാകുന്നത് സ്‌മാര്‍ട്ട്‌ഫോണുകളെ ദോഷകരമായി ബാധിക്കുമെന്ന് ജെര്‍മ്മനിയില്‍ നിന്നുള്ള പഠനം പറയുന്നു.
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും ചൂടേല്‍ക്കുന്നതും സ്‌മാര്‍ട്ട്‌ഫോണുകളുടെ ടച്ച് സ്‌ക്രീനിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ടച്ച് ക്രീനിന്റെ സെന്‍സറുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരികയും ഫോണിന്റെ പ്രവര്‍ത്തനം താറുമാറാവുകയും ചെയ്യും.
അമിതമായ ചൂട് ഫോണിന്റെ ബാറ്ററിയ്‌ക്കും ദോഷകരമാണ്. ചൂടു കൂടുന്നത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ചൂട് വര്‍ധിക്കുമ്പോള്‍ ബാറ്ററിയിലെ ചാര്‍ജ് വേഗത്തില്‍ നഷ്‌ടമാവുകയും അത് ബാറ്ററിയുടെ ആയുസ്സ് കുറയാനിടയാക്കുമെന്നും ജര്‍മ്മന്‍ വെബ്‌സൈറ്റ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു.
ഏതെങ്കിലും കാരണവശാല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ അമിതമായി വെയില്‍ കൊള്ളാനോ ചൂടാകാനോ ഇടയായാല്‍ അവ തണലില്‍ വച്ച് തണുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. ഫ്രിഡ്‌ജില്‍ വച്ചോ ഐസ് കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ ഫോണ്‍ പെട്ടെന്ന് തണുപ്പിക്കാന്‍ ശ്രമിക്കുന്നതും അപകടമാണ്. പെട്ടെന്നുണ്ടാകുന്ന താപനില വ്യതിയാനം സ്‌മാര്‍ട്ട്‌ഫോണില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
| |
|
| |
parutty Forum Boss
| Subject: Re: Technology NEWS Mon Jun 23, 2014 6:49 am | |
| കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ഇനി 'നമോ ആന്റിവൈറസും'
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇനി ഒരു ആന്റി വൈറസ് സോഫ്റ്റ്‌വേറും. നരേന്ദ്ര മോദി എന്ന പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ ലഭിക്കുന്ന 'നമോ' ( NaMo ) എന്ന പേരാണ് സോഫ്റ്റ്‌വേറിന് നല്‍കിയിട്ടുള്ളത്.
ഇന്ത്യന്‍ ഐടി കമ്പനിയായ 'ഇന്നവേസന്‍' ( Innovazion ) പുറത്തിറക്കിയ ആന്റിവൈറസ് സോഫ്റ്റ്‌വേര്‍ സമര്‍പ്പിച്ചിരിക്കുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍നിന്നും ദുഷ്ടപ്രോഗ്രാമുകളില്‍ ( malware ) നിന്നും ഈ സൗജന്യ സോഫ്റ്റ്‌വേര്‍ സംരക്ഷിക്കുമെന്ന് കമ്പനി പറയുന്നു.
അടിസ്ഥാന സംരക്ഷണം മാത്രമേ ഇപ്പോഴത്തെ നമോ വേര്‍ഷന്‍ നല്‍കൂ. കൂടുതല്‍ സംരക്ഷണം നല്‍കുന്ന മികച്ച വേര്‍ഷന്‍ താമസിയാതെ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകള്‍ക്കുള്ള നമോ വേര്‍ഷനും ഉടന്‍തന്നെ രംഗത്തെത്തും.
നിലവില്‍ പുറത്തിറക്കിയ നമോ വേര്‍ഷന് പതിവായി അപ്‌ഡേറ്റുകള്‍ ലഭിക്കും.
ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, നിയമപ്രകാരം ലൈസന്‍സോടുകൂടി ആന്റിവൈറസ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ വെറും 13 ശതമാനം മാത്രമാണ് - ഇന്നവേസന്‍ സി ഇ ഒ അഭിഷേക് ഗാഗ്‌നെജ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. 30 ശതമാനം പേര്‍ ഏതെങ്കിലും ട്രയല്‍ വേര്‍ഷനുകളാണ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്.
എന്നുവെച്ചാല്‍, ഇന്ത്യയില്‍ ഏതാണ്ട് 50 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുംകമ്പ്യൂട്ടര്‍ സുരക്ഷയില്ലാത്ത അവസ്ഥയിലാണ്. ആ വിഭാഗത്തെയാണ് നമോ ആന്റിവൈറസ് ലക്ഷ്യമിടുന്നതെന്ന് അഭിഷേക് അറിയിച്ചു.
തങ്ങളുടെ ആന്റിവൈറസ് സോഫ്റ്റ്‌വേറിന് പ്രധാനമന്ത്രിയുടെ പേരിട്ടെങ്കിലും, കമ്പനിക്ക് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ഈ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്തിയപ്പോള്‍, ഞങ്ങള്‍ പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ആഗ്രഹിച്ചു. പുതിയ സര്‍ക്കാരില്‍ രാജ്യത്തിന് വലിയ പ്രതീക്ഷയാണുള്ളതെന്ന സന്ദേശം അറിയിക്കാന്‍ ആഗ്രഹിച്ചു', അഭിഷേക് പറഞ്ഞു. അതുകൊണ്ടാണ് ആന്റിവൈറസിന് ഈ പേരിട്ടത്. | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Wed Jul 02, 2014 6:30 am | |
| വിട, ഓര്‍ക്കുട്ട് ഇനി ഓര്‍മയിലേക്ക്
വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കും ഓര്‍ക്കുട്ടും സോഷ്യല്‍ നെറ്റ്വര്‍ക്കാണ്. രണ്ടും തുടങ്ങിയത് 2004-ല്‍. എന്നാല്‍, 128 കോടി അംഗങ്ങളുമായി ഫെയ്‌സ്ബുക്ക് വിജയക്കുതിപ്പ് തുടരുമ്പോള്‍, കാലത്തിനൊപ്പം നില്‍ക്കാനാകാതെ ഓര്‍ക്കുട്ട് തളര്‍ന്നു. ഇപ്പോഴിതാ ഓര്‍ക്കുട്ട് പൂട്ടാന്‍ തീരുമാനമായിരിക്കുന്നു. 2014 സപ്തംബര്‍ 30-ന് ഓര്‍ക്കുട്ട് ഔദ്യോഗികമായി പൂട്ടുമെന്ന്, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിള്‍ പ്രഖ്യാപിച്ചു.
ഓര്‍ക്കുട്ടിനും ഉണ്ടായിരുന്നു നല്ലകാലം. അതുകൊണ്ടുതന്നെ ഓര്‍ക്കുട്ട് പൂട്ടുന്നുവെന്ന വാര്‍ത്തയെ ഗൃഹാതുരത്വത്തോടെയാണ് പലരും എതിരേറ്റത്. അത് പ്രതിഫലിച്ചതോ, മറ്റൊരു സോഷ്യല്‍ നെറ്റ്വര്‍ക്കായ ട്വിറ്ററിലും. ആയിരക്കണക്കിന് ട്വീറ്റുകളാണ് ഓര്‍ക്കുട്ടിന്റെ പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്.
ഓര്‍ക്കുട്ടിന് ആദ്യവര്‍ഷങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനായി. ഫെയ്‌സ്ബുക്ക് പിടിമുറുക്കിയതോടെ, പല രാജ്യങ്ങളിലും ഓര്‍ക്കുട്ട് പിന്നോട്ടുപോയി. 2008-നുശേഷം ബ്രസീലിലും ഇന്ത്യയിലും മാത്രമാണ് ഓര്‍ക്കുട്ടിന് മേല്‍കൈ ഉണ്ടായിരുന്നത്. ക്രമേണ ഇരുരാജ്യങ്ങളിലും ഫെയ്‌സ്ബുക്ക് മുന്നിലെത്തി.
എല്ലാ ഓര്‍ക്കുട്ട് 'കമ്യൂണിറ്റികളു'ടെയും ആര്‍ക്കൈവ് സൂക്ഷിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. സപ്തംബര്‍ 30 മുതല്‍ അത് ലഭ്യമാകും. 'നിങ്ങളുടെ പോസ്റ്റുകളും പേരും കമ്യൂണിറ്റി ആര്‍ക്കൈവില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഗൂഗിള്‍ അക്കൗണ്ടില്‍നിന്ന് ഓര്‍ക്കുട്ട് നിങ്ങള്‍ക്ക് ഐന്നന്നേക്കുമായി നീക്കംചെയ്യാം' -ഗൂഗിള്‍ അറിയിച്ചു. | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: Technology NEWS Wed Jul 30, 2014 10:22 am | |
| ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് സൈ്വപ്പിങ് മെഷീനുകളില്‍ പടരുന്നു
ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍, സൈ്വപ്പിങ് മെഷീനില്‍നിന്ന് കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ഇന്ത്യയില്‍ പടരുന്നതായി മുന്നറിയിപ്പ്. 'ബ്രൂട്ട്‌പോസ്' ( BrutPOS ) എന്ന ദുഷ്ടപ്രോഗ്രാം ആണ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്.
മുംബൈയില്‍ മാത്രം 700 ലേറെ റീട്ടെയ്ല്‍ കേന്ദ്രങ്ങളില്‍ ഈ വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് കീഴിലുള്ള 'ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം' ( CERT-In ) ആണ് ബ്രൂട്ട്‌പോസ് ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.
സൈ്വപ്പിങ് മെഷീനുകള്‍പോലുള്ള 'പോയന്റ്-ഓഫ്-സെയ്ല്‍' ( POS ) സംവിധാനങ്ങളെ ആക്രമിക്കുന്നതിനാലാണ് ഇതിന് ബ്രൂട്ട്‌പോസ് എന്ന് പേരിട്ടിരിക്കുന്നത്. വിന്‍ഡോസ് അധിഷ്ഠിത സംവിധാനങ്ങളെയാണ് ഇത് മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് സി.ഇ.ആര്‍.ടി. പറഞ്ഞു.
അപകടകാരികളായ ട്രോജന്‍/ബോട്ട്‌നെറ്റ് കുടുംബത്തില്‍പെട്ട വൈറസാണ് ബ്രൂട്ട്‌പോസ്. വൈറസ് ബാധിച്ച മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് ഹോള്‍ഡറിന്റെ പേര്, അക്കൗണ്ട് നമ്പര്‍, സി.വി.വി. കോഡ് തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു. മാത്രമല്ല, മെഷീനിലെ സിസ്റ്റം ഇന്‍ഫര്‍മേഷനും വൈറസ് ചോര്‍ത്തും.
കാര്‍ഡ് സംബന്ധിച്ച സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നത്, സാമ്പത്തിക തട്ടിപ്പിനുള്ള വഴി തുറക്കും.
ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ പി.ഒ.എസ്.ഉപകരണങ്ങളെയാണ് ഈ ദുഷ്ടപ്രോഗ്രാം ബാധിക്കുകയെന്ന്, സിസ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി നിതിന്‍ ഭട്‌നാഗര്‍ പറഞ്ഞു. ഫോണ്‍ ലൈനുകള്‍ വഴി ബന്ധിപ്പിച്ചിട്ടുള്ള സൈ്വപ്പ് മെഷീനുകള്‍ക്ക് പേടിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു (PTI). | |
|
| |
Abhijit Forum Boss
| Subject: Re: Technology NEWS Mon Aug 18, 2014 6:05 pm | |
| The iPhone 6 could ship with a reversible USB cable according to new leaks, putting an end to the interminable fiddling that seems to plague most of us when plugging our smartphones in.
Apple already has their own reversible design in the form of the Lightning connector, but this standard only works with the company’s own devices– they still have to use the USB standard to connect to computers and chargers.
The leak comes courtesy of Sonny Dickson who tweeted the image (above) of a redesigned cable. Dickson has previously predicted that the new iPhones would ship with an ‘unscratchable’ sapphire display – although recent reports suggest that this will instead be a less-costly sapphire-glass mix. iPhone 6: Everything we know (and are guessing) about Apple's forthcoming smartphone
Interestingly, the design matches an Apple patent from 2013, with the all-important contacts affixed to a thinner, central plate instead of located on only a single side of the plug.
Importantly, this would allow the orientation-agnostic cable (yes, they do get called this) to work with all existing USB ports – unlike the forthcoming Type-C USB standard which is similarly reversible, but which will only work new ports. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Wed Aug 20, 2014 5:23 pm | |
| കൊട്ടുംഘോഷവുമായി ഇന്ത്യയിലെത്തിയ ഷവോമി മി 3 ഫോണുകള്‍ വാങ്ങിയവരുടെ ഉറക്കം കെടുത്തുന്നതായി റിപ്പോര്‍ട്ട്. ഫ്ളിപ്കാര്‍ട്ട് ഫ്ളാഷ് സെയിലില്‍ ഫോണ്‍ വാങ്ങിച്ച പലരും പരാതിയുമായി ഫ്ളിപ്കാര്‍ട്ടിനെയും ഷവോമിയെയും സമീപിക്കുകയാണ് | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Wed Aug 20, 2014 5:28 pm | |
| ഷവോമിയുടെ ഫോണുകള്‍ വന്‍ ആഘോഷത്തോടെയാണ് ഇന്ത്യയില്‍ വിറ്റുപോയത്. എന്നാല്‍ ഷവോമി മി 3യെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്നു എന്നാണ് ആന്‍ഡ്രോയ്ഡ് ഒറിജിന്‍ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3 സെക്കന്റ് കൊണ്ടാണ് ചൈനീസ് ഐഫോണ്‍ എന്ന വിളിപ്പേരില്‍ എത്തിയ ഷവോമി ഫോണുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വിറ്റ്‌പോയത്.
ഫോണുകളെക്കുറിച്ചുള്ള നിരവധി പരാതികള്‍ ഷവോമിയുടെ ഫേസ്ബുക്ക് ഫാന്‍പേജില്‍ പ്രവഹിക്കുകയാണ്. ഫോണ്‍മാറ്റിത്തരണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ ഫ്‌ളിപ്കാര്‍ട്ടിനെ സമീപിച്ചു കഴിഞ്ഞു. പരാതികളില്‍ കൂടുതലും നിര്‍മാണപ്പിഴവുകളാണ് ഗോറില്ല ഗ്ലാസ് ഉണ്ടായിട്ടും തന്റെ ഫോണ്‍ വീണു പൊളിഞ്ഞു എന്നുവരെ പരാതി ഉയരുന്നുണ്ട്.
സിം ട്രേ ശരിയായി വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല, മൈക്രോ യു.എസ്.ബി പോര്‍ട്ട് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല, മോശം സ്‌ക്രീന്‍, ചാര്‍ജ് ചെയ്യുമ്പോള്‍ അമിതമായി ചൂടാകുന്നു, കോണ്‍ടാക്ട് ലിസ്റ്റ് അപ്രത്യക്ഷമാകുന്നു തുടങ്ങിയവയാണ് പരാതികള്‍.
വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അമിതമായി ശബ്ദമുണ്ടാക്കുന്നത് കാണിക്കാന്‍ ഒരു ഉപയോക്താവ് ഒരു വീഡിയോതന്നെ ഉണ്ടാക്കി യുട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. പരാതികളോട് ഫഌപ്പ് കാര്‍ട്ട് പ്രതികരിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. | |
|
| |
Abhijit Forum Boss
| Subject: Re: Technology NEWS Sat Aug 23, 2014 7:41 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Sun Aug 24, 2014 7:34 am | |
| | |
|
| |
parutty Forum Boss
| Subject: Re: Technology NEWS Sat Aug 30, 2014 7:02 am | |
| ആപ്പിള്‍ ഐഫോണ്‍ സപ്തംബര്‍ ഒമ്പതിന്; ഐവാച്ചും എത്തിയേക്കും
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ആപ്പിള്‍ ഐഫോണ്‍ സപ്തംബര്‍ ഒമ്പതിന് പുറത്തിറങ്ങും. കാലിഫോര്‍ണിയയില്‍ നടക്കുന്ന ലോഞ്ചിങ് ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്കുള്ള ക്ഷണക്കത്തുകള്‍ ആപ്പിള്‍ അയച്ചു തുടങ്ങി. ചടങ്ങില്‍ രണ്ടു പുതിയ ഐഫോണുകളും ഒരു വിയറബിള്‍ ഗാഡ്ജറ്റും ആപ്പിള്‍ പുറത്തിറക്കുമെന്നാണ് വിവരം.
4.7 ഇഞ്ച്, 5.5 ഇഞ്ച് വലുപ്പത്തിലുള്ള രണ്ടു സ്മാര്‍ട്ട്‌ഫോണുകളാകും ആപ്പിള്‍ പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യബന്ധിതമായ മികച്ച ആപ്ലിക്കേഷനുകളും പുതുതലമുറ ഐഫോണുകളില്‍ പ്രതീക്ഷിക്കപ്പെടുന്നു. 13 മെഗാപിക്‌സല്‍ ക്യാമറ, സോളാര്‍ ചാര്‍ജിങ്, സ്‌ക്രാച്ച് റെസിസ്റ്റന്റ് സ്‌ക്രീന്‍, അതിവേഗ വൈഫൈ തുടങ്ങി നിരവധി സവിശേഷതകളാണ് ആപ്പിള്‍ ഐഫോണിന്റേതെന്ന പേരില്‍ ടെക് ലോകത്ത് ചുറ്റിത്തിരിയുന്നത്.
ഇതില്‍ എന്തെല്ലാം സവിശേഷതകള്‍ പുത്തന്‍ ഐഫോണുകളില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ അടുത്ത മാസം ഒമ്പത്‌വരെ കാത്തിരുന്നേ പറ്റൂ. ആപ്പിള്‍ അയച്ച ക്ഷണക്കത്തുകളിലും കമ്പനി ഈ സസ്‌പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് നിവൃത്തിയില്ല എന്നാണ് ക്ഷണക്കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
ടെക് ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആപ്പിളിന്റെ വിയറബിള്‍ ഗാഡ്ജറ്റായ ഐവാച്ചും സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ചടങ്ങിന് കൂടുതല്‍ ഗ്ലാമര്‍ നല്‍കിയിരിക്കുകയാണ്. പ്രമുഖ ടെക് വെബ്‌സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് കിറ്റ്, 2.5 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളുമായെത്തുന്ന ഐവാച്ചിന് 18,000 രൂപ (300 ഡോളര്‍) ആയിരിക്കും എന്നാണ് ടെക് ലോകത്ത് പരക്കുന്ന വാര്‍ത്തകള്‍. 'ഐടൈം' എന്നായിരിക്കും ഈ വിയറബിള്‍ ഗാഡ്ജറ്റിന്റെ പേര് എന്ന അഭ്യൂഹവും ശക്തമാണ്.
ആപ്പിളിന്റെ മുഖ്യ എതിരാളികളായ സാംസങ് തങ്ങളുടെ സ്മാര്‍ട്ട് വാച്ചായ ഗിയര്‍ എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മോട്ടോറോളയുടെ മോട്ടോ 360, എല്‍ജി ജി വാച്ച് ആര്‍ തുടങ്ങിയ വിയറബിള്‍ ഗാഡ്ജറ്റുകളും ഉടന്‍ പുറത്തിറങ്ങുമെന്നതിനാല്‍ പ്രതീക്ഷിച്ചതിനു മുമ്പേ ഐവാച്ച് ലോഞ്ചിങ്ങിന് സാധ്യതയുണ്ടെന്ന് ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നു. | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: Technology NEWS Mon Sep 01, 2014 5:20 pm | |
| പഞ്ചസാരയിൽ നിന്നും സ്മാർട്ട് ഫോണ്‍ ചാർജ് ചെയ്യാം
വിര്‍ജീനിയ: പഞ്ചസാരയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ ഇതും സാധ്യമാക്കിയിരിക്കുകയാണ് ടെക്ക് ഗവേഷകര്‍. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
വിര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പുതിയ ബാറ്ററി ഇറക്കിയിരിക്കുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ഒരു എന്‍സൈമാറ്റിക്ക് ഫ്യൂവല്‍ സെല്ലാണ് , ഇത് കെമിക്കല്‍ എനര്‍ജി ഇലക്ട്രിസിറ്റിയായിയായി മാറ്റും. ഇത് സംബന്ധിച്ച് ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ നാച്യൂറല്‍ കമ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്. | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Sep 01, 2014 5:28 pm | |
| - Michael Jacob wrote:
- പഞ്ചസാരയിൽ നിന്നും സ്മാർട്ട് ഫോണ്‍ ചാർജ് ചെയ്യാം
വിര്‍ജീനിയ: പഞ്ചസാരയില്‍ നിന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. എന്നാല്‍ ഇതും സാധ്യമാക്കിയിരിക്കുകയാണ് ടെക്ക് ഗവേഷകര്‍. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നിലനില്‍ക്കുന്നതുമായ ഷുഗര്‍ ബയോബാറ്ററിയാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
വിര്‍ജീനിയ പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പുതിയ ബാറ്ററി ഇറക്കിയിരിക്കുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ഒരു എന്‍സൈമാറ്റിക്ക് ഫ്യൂവല്‍ സെല്ലാണ് , ഇത് കെമിക്കല്‍ എനര്‍ജി ഇലക്ട്രിസിറ്റിയായിയായി മാറ്റും. ഇത് സംബന്ധിച്ച് ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ നാച്യൂറല്‍ കമ്യൂണിക്കേഷനിലാണ് പ്രസിദ്ധീകരിച്ചത്. Pandu Collegeil padichappol entoram smartphone charge cheyyamayirunnu | |
|
| |
Ammu Forum Boss
| Subject: Re: Technology NEWS Mon Sep 01, 2014 5:35 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 01, 2014 6:08 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: Technology NEWS Mon Sep 01, 2014 6:12 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 01, 2014 6:18 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Sep 01, 2014 6:20 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 01, 2014 6:23 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Sep 01, 2014 6:26 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 01, 2014 6:30 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Mon Sep 01, 2014 6:33 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Sep 01, 2014 6:38 pm | |
| | |
|
| |
Sponsored content
| Subject: Re: Technology NEWS | |
| |
|
| |
| Technology NEWS | |
|