Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| Technology NEWS | |
|
+13sandeep vipinraj Michael Jacob shamsheershah nettooraan Binu Minnoos Abhijit kaaat umbidivava parutty Ammu ROHITH NAMBIAR 17 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: Technology NEWS Wed Oct 08, 2014 7:05 am | |
| ഇന്ത്യയില്‍ സ്കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം
സ്കൈപ്പ് വഴി ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് അടുത്ത നവംബര്‍ 10 മുതല്‍ നടക്കില്ല. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആ സേവനം സ്കൈപ്പ് അവസാനിപ്പിക്കുകയാണ്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്.
മറ്റ് രാജ്യങ്ങളില്‍ സ്കൈപ്പ് സേവനങ്ങള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും, ഇന്ത്യയില്‍ സേവനങ്ങള്‍ കുറയ്ക്കാന്‍ സ്കൈപ്പ് തീരുമാനിച്ചത് ട്രായ് നടത്തുന്ന നിയന്ത്രണം മൂലമാണ്.
ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്കൈപ്പ് അവസാനിപ്പിക്കുന്നത്. സ്കൈപ്പില്‍നിന്ന് സ്കൈപ്പിലേക്കുള്ള കോളുകള്‍ ഇന്ത്യയ്ക്കകത്തും സാധ്യമാകും.
ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യവും മാറ്റമില്ലാതെ തുടരും. മറ്റു രാജ്യങ്ങളില്‍ നിന്നും സ്കൈപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ നമ്പറുകളിലേക്ക് വിളിക്കുകയുമാകാം. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങളും നിലനിര്‍ത്തുമെന്ന് സ്കൈപ്പിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ മാത്രം ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്കൈപ്പിലുണ്ട്.
അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തെ പരസ്പരമുള്ള കോളിങ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സ്കൈപ്പ്, വൈബര്‍, വാട്സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്റര്‍നെറ്റ് കോളിങ് പോലെ സമാന്തര ടെലികോം സംവിധാനങ്ങള്‍ ഉണ്ടാകുന്നത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്ന ടെലികോം വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ ട്രായുടെ പുതിയ നീക്കം.
നേരത്തേ സ്കൈപ്പും വാട്സ്ആപ്പും പോലുള്ള സൗജന്യ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ വരുമാനം കുറയ്ക്കുന്നുവെന്ന് കാണിച്ച് ടെലികോം സേവന ദാതാക്കള്‍ ട്രായ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കോളുകളും എസ്എംഎസുകളും കുറയുന്നതു മൂലമുള്ള നഷ്ടം ഡാറ്റാ റീചാര്‍ജിങ്ങിലൂടെ ലഭിക്കുമെന്നുകണ്ട് ട്രായ് ഈ പരാതി തള്ളുകയായിരുന്നു.
| |
| | | parutty Forum Boss
| Subject: Re: Technology NEWS Wed Oct 08, 2014 7:27 am | |
| ഫേസ്ബുക്ക് വഴി ഇനി പണവും അയക്കാം
സുഹൃത്തുക്കള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇനി ബാങ്കിലേക്ക് ഒാടേണ്ട. ഫേസ് ബുക്കിലേക്ക് ലോഗിന്‍ ചെയ്യുകയേ വേണ്ടു. സോഷ്യല്‍ മീഡിയയിലൂടെ ലോകം കീഴടക്കിയ ഫേസ്ബുക്കിലൂടെ ഇനി പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് ഈ സൌകര്യം ഒരുങ്ങുന്നത്.
മെസഞ്ചറില്‍ നിങ്ങളുടെ ഡെബിറ്റ്കാര്‍ഡ് ചേര്‍ക്കുക, സുരക്ഷയ്ക്കായി പിന് നമ്പറും നല്‍കുക. ഒരു ക്ളിക്കിലൂടെ സുഹൃത്തുക്കള്‍ക്ക് പണം കൈമാറാം. ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ തല്ക്കാലം ഉണ്ടാകില്ല. ഒരു ചെറിയ ഫീസ് ഫേസ്ബുക്കിന് നല്‍കേണ്ടിവരും.
ഒാണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിന്റെ ഉപജ്ഞാതാക്കളായ പേപാലിന്റെ പ്രസിഡന്റായ ഡേവിഡ് മാര്‍ക്കസാണ് ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. അതിനാല്‍ മണി ട്രാന്‍സ്ഫറി ന്റെ സുരക്ഷയെക്കുറിച്ച് സംശയിക്കുകയേ വേണ്ടെന്ന് നിസംശയം പറയാം. മെസേജിങ് ആപ്പുകളായ വീ ചാറ്റ് വഴി ഇപ്പോള്‍തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം.
ഫേസ്ബുക്ക് മെസഞ്ചര്‍ മണിട്രാന്‍സ്ഫര്‍ സംവിധാനം ഇപ്പോള്‍ ഡവലപ്മെന്റ് സ്റ്റേജിലാണ്. ഇതിന്റെ സക്രീന്‍ഷോട്ടുകള്‍ ഹാക്ക് ചെയ്ത സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ആന്‍ഡ്രൂ ഒാഡാണ് ടെക്ക് ക്രഞ്ചിലൂടെ വിവരം പുറത്തുവിട്ടത്. | |
| | | parutty Forum Boss
| Subject: Re: Technology NEWS Thu Oct 09, 2014 7:16 am | |
| ഹെയര്ഗേറ്റ്: ഐഫോണ്‍ 6 വീണ്ടും പ്രതിക്കൂട്ടില്‍ ഫോണ്‍ ചെയ്യുന്ന സമയത്ത് ഐഫോണ്‍ 6-ന്റെ മെറ്റാലിക് ബോഡിയും ഡിസ്പ്ലേ ഗ്ലാസ്സും ചേരുന്നിടത്ത് ഉപയോക്താക്കളുടെ മുടിയും താടിയുമൊക്കെ കുടുങ്ങിപ്പോകുന്നു എന്നാണ് ആരോപണം. ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ ചിലര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നതെങ്കിലും ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ല. ഇതിനെതിരെ ആപ്പിള്‍ പ്രതികരിച്ചിട്ടുമില്ല. എന്തായാലും ഐഫോണിനെ സംബന്ധിച്ച ഹെയര്ഗേറ്റ് ട്വിറ്ററിലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രചാരം നേടിക്കഴിഞ്ഞു. ആപ്പിള്‍ പുതിയ ഷേവിങ് ഉപകരണം കണ്ടെത്തിയെന്നും ഇത് ഫോണിന്റെ പുതിയ സവിശേഷതയാണ് എന്നുമൊക്കെയുള്ള രസകവരമായ ട്വീറ്റുകളും പരാതികള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.
മറ്റൊരു ട്വീറ്റ് ഇങ്ങനെ: 'നിങ്ങളുടെ ഫോണ്‍ ഏറ്റവും മികച്ചതായിരിക്കാം, പക്ഷേ ഷേവിങ് അത് ചെയ്യുന്ന വിദഗ്ധര്‍ക്കു തന്നെ വിട്ടുകൊടുക്കുക'.അതേസമയം ഹെയര്ഗേറ്റിനെ എതിര്‍ത്തുകൊണ്ടുള്ള ട്വീറ്റുകളും കുറവല്ല. തങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്നം അനുഭവപ്പെട്ടിട്ടില്ല എന്നറിയിച്ച് നിരവധി ഐഫോണ്‍ 6 ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Fri Oct 10, 2014 9:57 pm | |
| Face it – does the iPhone 6 really pull hair out?[You must be registered and logged in to see this image.]We all know of the Bendgate scandal by now. Apple got dragged into a rather unpleasant controversy when users started to complain of the larger variant iPhone 6 Plus bending, when kept in their pockets. If that wasn’t absurd enough, a new (even more absurd) controversy is now doing the rounds among users. 9to5Mac community post has brought to light that iPhone 6 customers are complaining on social media that their new phones keep ripping out chunks of their hair when they hold the phone up to their ear to take a call.Users complain that when the iPhone 6 is held up to the ear, it rips out hair from the head caught in the gap between the glass display and aluminium cover. The problem has even extended to facial hair, and users gave it the hashtag #Beardgate. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Oct 13, 2014 1:19 pm | |
| അങ്ങനെ സെപ്തംബര്‍ 30ന് ഓര്‍ക്കുട്ട് മരിച്ചു.. ഇതാ ഓര്‍ക്കുട്ടിന്റെ ചിതാഭസ്മം കൈക്കലാക്കാന്‍ ഒരു മാര്‍ഗ്ഗം. ഒരിക്കല്‍ കൂടി തങ്ങളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കാണാനും സ്ക്രാപ്പുകളും ഫോട്ടോകളും മെസ്സേജുകളും ഒക്കെ വായിക്കാന്‍ കൊതിക്കുന്ന എത്രയോ പേര് നമുക്കിടയില്‍ ഉണ്ടാകും… തങ്ങളുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ മറന്നു പോയ എന്നാല്‍ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടാകും.. അവര്‍ക്കായി ഇതാ ഒരു മാര്‍ഗ്ഗം. ഓര്‍ക്കുട്ട് ഗൂഗിള്‍ പിന്‍വലിച്ചുവെങ്കിലും അവരുടെ മറ്റൊരു സേവനമായ ആര്ചീവ് ഉപയോഗിച്ച് പഴയ ഓര്‍ക്കുട്ട് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൌണ്ട് ഡൌണ്‍ലോഡ് ചെയ്യുവാനും സ്ക്രാപ്പുകളും ഫോട്ടോകളും മറ്റും കാണുവാനും സാധിക്കും. 1. ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ലോഗിന്‍ ചെയ്യുക. 2. അതിനു ശേഷം ബ്രൌസറില്‍ മറ്റൊരു ടാബ് തുറന്ന് [You must be registered and logged in to see this link.] എന്ന ലിങ്ക് ടൈപ്പ് ചെയ്യുക. അപ്പോള്‍ next സ്ക്രീനിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നതാണ്. അതില്‍ “NEXT” ബട്ടന് ക്ലിക്ക് ചെയ്യുക. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Mon Oct 13, 2014 1:20 pm | |
| മൊബൈല്‍ സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്സ് ആപ്പ്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബെറി, നോക്കിയ, സിബിയന്‍ തുടങ്ങിയ മിക്ക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് ലഭ്യമാണ്, പക്ഷെ ഇന്റെര്‍നെറ്റ് കണക്ഷന് വേണമെന്ന് മാത്രം. വാട്ട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഉപയോഗിക്കാവുന്ന മികച്ച സൂത്രങ്ങൾ...
വാട്ട്സ്ആപ്പിലെ 'ലാസ്റ്റ് സീന്‍' മറയ്ക്കാന്‍...!!!
നിങ്ങള്‍ ഒരാളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത മറയ്ക്കാവുന്നതാണ്. ഇതിനായി മെനുവില്‍ പോയി സെറ്റിംഗ്സില് അക്കൗണ്ട്സില്‍ പ്രൈവസിയില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളെ ഓണ്‍ലൈനില്‍ ആര്‍ക്കൊക്കെ കാണാം എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
വാട്ട്സ്ആപ്പില്‍ നിങ്ങള്‍ ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍..!!
വാട്ട്സ്ആപ്പ് നിങ്ങളുടെ എല്ലാ സംഭാഷണങ്ങളും മൈക്രോഎസ്ഡി കാര്‍ഡില്‍ സൂക്ഷിക്കുന്നുണ്ട്. എസ്ഡി കാര്‍ഡില്‍ വാട്ട്സ്ആപ്പിലെ ഡാറ്റാബേസ് ഫോള്‍ഡറില്‍ പോകുക. അവിടെ msgstore.db.crypt എന്ന ഫയല്‍ കാണാം. അതില്‍ നിങ്ങള്‍ അന്നേ ദിവസം അയച്ച എല്ലാ സന്ദേശങ്ങളും ഉണ്ടാകും. ഒരു ടെക്സ്റ്റ് എഡിറ്ററില്‍ ഈ ഫയല്‍ തുറന്നാല്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കും.
നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഡിലിറ്റ് ചെയ്യാന്‍....!!
പല ആളുകളും മൊബൈലില്‍ വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ തങ്ങളുടെ അക്കൗണ്ടും ഡിലിറ്റ് ആയി എന്നാണ് കരുതുന്നത്. പക്ഷെ വാട്ട്സ്ആപ്പിന്റെ ഡാറ്റാബേസില്‍ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട്് ഇല്ലാതാകുന്നില്ല. സ്ഥിരമായി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് സെറ്റിംഗ്സില് അക്കൗണ്ട്സില്‍ പോയി നിങ്ങളുടെ അക്കൗണ്ട് ഡിലിറ്റ് ചെയ്യണം. അതിനുശേഷം, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഇന്റെര്‍നാഷണല്‍ ഫോര്‍മാറ്റില്‍ എന്ടര് ചെയ്യുക.
| |
| | | parutty Forum Boss
| Subject: Re: Technology NEWS Tue Oct 14, 2014 6:54 am | |
| റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് ആന്‍ഡ്രോയിഡ് ആപ് റെഡി
റെയില്‍വെ ടിക്കറ്റ് ഓണ്‍ലൈനായി ബുക് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. മൊബൈലിലും ടിക്കറ്റ് ബുക്കിങ് സുഗമമാക്കി ഐ.ആര്.സി.ടി.സിയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എത്തി. ഐ.ആര്.സി.ടി.സി കണക്ട് എന്നാണ് ഈ ഔദ്യോഗിക ആപ്ലിക്കേഷന്റെ പേര്.
12 എം.ബിയുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് 4.1 മുതല്‍ മുകളിലുള്ള എല്ലാ വേര്‍ഷനിലും ഇത് ഉപയോഗക്ഷമമാണ്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനൊപ്പം റിസര്‍വേഷന്‍ നില അറിയാനും, ട്രെയിനുകളുടെ ഷെഡ്യൂള്‍, തീവണ്ടി റൂട്ടുകള്‍, ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാം, ബുക്കിങ് വിവരം, ടിക്കറ്റ് റദ്ദാക്കാം അങ്ങനെ വെബ് സൈറ്റില്‍ ലഭിക്കുന്ന ഏറക്കുറേ എല്ലാ വിവരവും ഇതിലും ലഭ്യമാക്കിയിട്ടുണ്ട്.
ഐ.ആര്.സി.ടി.സിയില്‍ നിലവില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കണക്ടിലും ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപ്പില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്കായി യൂസര്‍ ഗൈഡും ആപ്ലിക്കേഷനിലുണ്ട്.
കഴിഞ്ഞ ആഗസ്തില്‍ ബ്ലാക്ബെറി 10 സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഐ.ആര്.സി.ടി.സി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഒക്ടോബര്‍ ഒമ്പതിന് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും എത്തിയിരിക്കുന്നത് | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Oct 17, 2014 9:14 am | |
| വന്നു, മലയാളം 'പഠിച്ച' ഫോണ്‍
കയ്യിലിരിക്കുന്ന സ്മാര്‍ട്ഫോണില്‍ ഇപ്പോള്‍ ഇംഗ്ലിഷിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇനി മലയാളത്തിലായാലോ? അതേ, ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് ഒാപറേറ്റിങ് സിസ്റ്റം - ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് - പുറത്തിറങ്ങി. ആന്‍ഡ്രോയ്ഡില്‍ മലയാളം സിസ്റ്റം ഭാഷയായി തിരഞ്ഞെടുക്കാമെന്നതാണു വലിയ പുതുമ. മലയാളം ഉള്‍പ്പെടെ പുതിയ 15 ഭാഷകളാണു സിസ്റ്റം ഭാഷയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നേരത്തേയുണ്ടെങ്കിലും മലയാളം അടിസ്ഥാനഭാഷയാക്കാനുള്ള അവസരം ആന്‍ഡ്രോയ്ഡില്‍ ഇതാദ്യമാണ്. എല്ലാ സ്മാര്‍ട്ഫോണുകളിലും പുതിയ ഒാപറേറ്റിങ് സിസ്റ്റം ലഭ്യമല്ല. ഇൌ വര്‍ഷം അവസാനത്തോടെ അപ്ഡേറ്റ് ചെയ്യാവുന്ന ഒാപറേറ്റിങ് സിസ്റ്റമുള്ള ഫോണുകളിലും ടാബുകളിലും ഇതു ലഭിക്കും. | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Technology NEWS Fri Oct 17, 2014 7:49 pm | |
| swift shader : ഗ്രാഫിക്സ് കാര്‍ഡ് ഇലാതെ നല്ല ഗെയിംസ് ഒനും കളിക്കാന്‍ പറ്റാതെ വിഷമിച്ചു ഇരിക്കുന്ന സുഹൃത്തുക്കള്‍ക്കായി ഇതാ സമര്പിക്കുന്നൂ ... swift shader !! വെറും 1 mb മാത്രം ഉള്ള ഒരു ഫയല്‍ ആണ് ഇത് . ഡൌണ്‍ലോഡ് ചെയ്തു ഗെയിം install ചെയ്ത folderil കൊണ്ട് പോയി paste ചെയ്താ മാത്രം മതി എത്ര ഗ്രാഫിക്സ് ഉള്ള ഗെയിം ആണെങ്കിലും കളിക്കാം . ഫയല്‍ notepad ഇല ഓപ്പണ്‍ ചെയ്തു screen resolution , ഗ്രാഫിക്സ് quality ഓക്കേ അഡ്ജസ്റ്റ് ചെയാം . ഒരുപാട് graphics വേണ്ട വലിയ ഗെയിംകള്ക്ക് മാത്രമേ അങ്ങനെ എഡിറ്റ് ചെയേണ്ടി വരൂ .. വെറും സിമ്പിള്‍ ആണ്. കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ നെറ്റില്‍ നോക്കിയാ മതി.. ഓരോ ഗെയിം ഉം എങ്ങനെ swift shader ഉപയോകിച്ച് കളികണം എന്ന് . യു റൂബിള്‍ ഓക്കേ ഒരുപാട് വീഡിയോസ് ഉണ്ട് . !! | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Thu Oct 23, 2014 12:10 pm | |
| PhotoMath uses your phone’s camera to scan and solve math problems
The 80’s had the Casio calculator watch, while kids in the 90’s had those huge TI 86 calculators. Every decade or so it seems kids find themselves in possession of some new technology that helps them work through math’s toughest riddles but kids never had it so easy as they do now. Take a look at PhotoMath, a new app for smartphones that will not only help you solve mathematical problems, but show you exactly how it was all done.
As easy as taking a photo, the app uses your smartphone’s camera to scan math problems directly from a textbook. You don’t even have to press a button, just hover the viewfinder over the problem and watch and the app provides you with an answer right on the screen. Because an answer is only half the problem, clicking on the forward button will take you through the entire step-by-step process on exactly how to solve a problem, making it more than a quick cheating tool, but a learning one at that. PhotoMath also stores the history of solved problems so you can always go back and double check on something.
We’ve seen real time text recognition apps in the past (like the now Google-owned Word Lens), but this takes things into a whole new category. As far as its usefulness goes in the classroom, something tells me teachers wont take too kindly to a student whipping out their phone during a test, so don’t rely only on PhotoMath getting you through the semester. The app is available for both iOS and Windows Phone and coming to Android devices next year. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Thu Oct 23, 2014 12:34 pm | |
| - ROHITH NAMBIAR wrote:
- swift shader :
ഗ്രാഫിക്സ് കാര്‍ഡ് ഇലാതെ നല്ല ഗെയിംസ് ഒനും കളിക്കാന്‍ പറ്റാതെ വിഷമിച്ചു ഇരിക്കുന്ന സുഹൃത്തുക്കള്‍ക്കായി ഇതാ സമര്പിക്കുന്നൂ ... swift shader !! വെറും 1 mb മാത്രം ഉള്ള ഒരു ഫയല്‍ ആണ് ഇത് . ഡൌണ്‍ലോഡ് ചെയ്തു ഗെയിം install ചെയ്ത folderil കൊണ്ട് പോയി paste ചെയ്താ മാത്രം മതി എത്ര ഗ്രാഫിക്സ് ഉള്ള ഗെയിം ആണെങ്കിലും കളിക്കാം . ഫയല്‍ notepad ഇല ഓപ്പണ്‍ ചെയ്തു screen resolution , ഗ്രാഫിക്സ് quality ഓക്കേ അഡ്ജസ്റ്റ് ചെയാം . ഒരുപാട് graphics വേണ്ട വലിയ ഗെയിംകള്ക്ക് മാത്രമേ അങ്ങനെ എഡിറ്റ് ചെയേണ്ടി വരൂ .. വെറും സിമ്പിള്‍ ആണ്. കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ നെറ്റില്‍ നോക്കിയാ മതി.. ഓരോ ഗെയിം ഉം എങ്ങനെ swift shader ഉപയോകിച്ച് കളികണം എന്ന് . യു റൂബിള്‍ ഓക്കേ ഒരുപാട് വീഡിയോസ് ഉണ്ട് . !! ee computer games ennu paraunnathu ettavum boring paripadi aayitta enikku thonniyittullathu... Veruthe oru thalamuraye nishkriyarum kannichorayillathavarum aakunna paripaadi | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Thu Oct 23, 2014 12:36 pm | |
| Which is the best soundbar available in the market ? Any idea?? Philips Fidelio htl9100 super aanu pakashe price 49000 is too much.... [You must be registered and logged in to see this image.] | |
| | | parutty Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: Technology NEWS Thu Oct 23, 2014 12:41 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Thu Oct 23, 2014 1:43 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Thu Oct 23, 2014 1:43 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Thu Oct 23, 2014 2:38 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| | | | parutty Forum Boss
| Subject: Re: Technology NEWS Fri Oct 24, 2014 7:59 am | |
| | |
| | | parutty Forum Boss
| Subject: Re: Technology NEWS Fri Oct 24, 2014 7:59 am | |
| | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Sat Oct 25, 2014 1:27 pm | |
| IAF personnel and their families have been asked not to use Chinese 'Xiaomi Redmi 1s' phones on the grounds that data was allegedly transferred to their servers in China and it could be a security risk, a charge denied by the company. appo ithil kaimaarunna swakaarya datasinte avasthayo | |
| | | parutty Forum Boss
| Subject: Re: Technology NEWS Mon Oct 27, 2014 10:21 am | |
| ആറിഞ്ച് ഡിസ്പ്ലേയുമായി സാംസങ് ഗാലക്സി മെഗാ 2
മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സൂപ്പര്‍ ഡിസ്പ്ലേ യുദ്ധം കൊഴുക്കുമ്പോള്‍, തങ്ങളുടെ ഫാബ്ലെറ്റ് ശ്രേണിയായ ഗ്യാലക്സി മെഗായിലെ പുതിയ ഫോണ്‍ സാംസങ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെഗാ 5.8, മെഗാ 6.3 എന്നിവയ്ക്ക് ശേഷം ആറിഞ്ച് ഡിസ്പ്ലേയുമായാണ് ഗാലക്സി മെഗാ 2 ( Samsung, Galaxy Mega 2 ) വിപണിയില്‍ എത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ 20,900 രൂപയാണ് ഫോണിന്റെ വില. സാംസങ്ങിന്റെ ഇ-സ്റ്റോര്‍ വഴിയാണ് വില്പന. ഏതാനും ദിവസങ്ങള്‍ക്കം മെഗാ 2 സാധാരണകടകളിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
720 X 1280 പിക്സല്‍ റിസല്യൂഷനുള്ള മുന്തിയ ഡിസ്പ്ലേ തന്നെയാണ് ഫോണിന്റെ മുഖ്യസവിശേഷത. 245 പിപിഐ ആണ് പിക്സല്‍ സാന്ദ്രത. 8.6 മില്ലിമീറ്റര്‍ കനമുള്ള ഫോണിന് 194 ഗ്രാം ഭാരമുണ്ട്.
എല്‍ഇഡി ഫ് ളാഷോടു കൂടിയ 8 മെഗാപിക്സല്‍ ക്യാമറയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ജിയോ-ടാഗിങ്, എച്ച്ഡിആര്‍, പനോരമ, ടച്ച് ഫോക്കസ്, ടച്ച്/സ്മൈല്‍ ഡിറ്റക്ഷന്‍ തുടങ്ങിയ പ്രധാന സവിശേഷതകളെല്ലാം ക്യാമറയ്ക്കുണ്ട്. 1080 പിക്സലില്‍ 30 എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിങ്ങും ഈ ക്യാമറ ഉപയോഗിച്ച് നടക്കും. 2.1 മെഗാപിക്സല്‍ മുന്‍ക്യാമറയും മെഗാ 2 ലുണ്ട്.
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.3 പതിപ്പിലാണ് മെഗാ 2 പ്രവര്‍ത്തിക്കുന്നത്. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 401, ക്വാഡ്കോര്‍ 1.2 ജിഗാഹെര്‍ട്സ് പ്രൊസസ്സര്‍ ആണ് പുതിയ മെഗായുടേത്. 1.5 ജിബി റാം ഉള്ള ഫോണ്‍ 16 ജിബി ഇന്റേണല്‍ മെമ്മറിയുമായാണ് എത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് സ്റ്റോറേജ് 64 ജിബി വരെ ഉയര്‍ത്താനാകും.
ജിപിആര്‍എസ്, യുഎസ്ബി, ബ്ലൂടൂത്ത്, എന്‍എഫ്സി തുടങ്ങിയ അവശ്യ കണക്ടിവിറ്റി സങ്കേതങ്ങളെല്ലാം മെഗാ 2 ലുണ്ട്. 2800 എംഎഎച്ച് ലിഥിയം-അയണ്‍ ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.
ഹൈ-എന്‍ഡ് ഫോണുകളും ഫാബ്ലെറ്റ് ശ്രേണിയിലേക്ക് ചുവടുവെച്ചിരിക്കുന്നതിനാല് മിഡ് റേഞ്ചില്‍ 6 ഇഞ്ച് സ്ക്രീനുമായി എത്തിയിരിക്കുന്ന മെഗാ 2 ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്. | |
| | | parutty Forum Boss
| Subject: Re: Technology NEWS Thu Oct 30, 2014 8:57 am | |
| - Abhijit wrote:
- [You must be registered and logged in to see this image.]
ആപ്പിള്‍ കമ്പ്യൂട്ടര്‍ ലേലത്തില്‍ പോയത് അഞ്ചരകോടി രൂപയ്ക്ക് 38 വര്‍ഷം പഴക്കമുള്ള ആപ്പിള്‍-1 കമ്പ്യൂട്ടര്‍ ഏകദേശം അഞ്ചര കോടിയോളം രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ വച്ചാണ് ഈ അപ്പൂപ്പന് കമ്പ്യൂട്ടര്‍ ലേലത്തില്‍ പോയത്. 1976ല്‍ നിര്‍മ്മിച്ച ആദ്യത്തെ ആപ്പിള്‍-1 മെഷീനുകളിലൊന്നായിരുന്നു ഇത്. ആപ്പിള്‍ കമ്പനി സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്നിയാണ് ഇതു നിര്‍മ്മിച്ചത്. മദര്‍ ബോര്‍ഡ്, കീബോര്‍ഡ്, മോണിറ്റര്‍ എന്നിവയോടൊപ്പം ഒരു മരപ്പെട്ടിയുമുള്പ്പെടുന്നതാണീ ആദിമ കമ്പ്യൂട്ടര്‍. ആപ്പിള്‍-1 കമ്പ്യൂട്ടറുകള്‍ ഇന്ന് ലോകത്ത് വളരെ വിരളമാണ്. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ 4 കോടിയോളം രൂപയ്ക്ക് മറ്റൊരു ആപ്പിള്‍-1 കമ്പ്യൂട്ടര്‍ ലേലത്തില്‍ വിറ്റിരുന്നു. ഇപ്രാവശ്യം പ്രതീക്ഷിച്ചതിലും ഇരട്ടി തുകയ്ക്കാണ് കമ്പ്യൂട്ടര്‍ ലേലത്തില്‍ പോയത്. ഹെന്റെറി ഫോര്‍ഡ് മ്യൂസിയമാണ് ഈ ഭീമമായ തുകയ്ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കിയത് ലേലത്തില്‍ വാങ്ങിയ കമ്പ്യൂട്ടര്‍ ഇനി മുതല്‍ ഡിയര്ബണ് മിച്ചിഗനിലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Sun Nov 02, 2014 8:59 am | |
| nilofer enthiye | |
| | | Abhijit Forum Boss
| Subject: Re: Technology NEWS Sun Nov 02, 2014 9:44 am | |
| ഒരു മിനുട്ട് അന്താരാഷ്ട്ര കോള്‍ ഫ്രീയാക്കി ഗൂഗിള്‍ | |
| | | Sponsored content
| Subject: Re: Technology NEWS | |
| |
| | | | Technology NEWS | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |