IPL എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് നു സംഭാവന ചെയ്യാന്‍ പോകുന്നത് ?ഇന്ത്യ ഓസ്ട്രെലിയ യിലും ഇംഗ്ളണ്ടിലും തകര്‍ന്നടിഞ്ഞപ്പോള്‍ IPL ധാരാളം പഴികേട്ടു.
എന്നാല്‍ എന്റെ അഭിപ്രായത്തില്‍ യേത് കൂറ്റന്‍ സ്കോറും പിന്തുടര്‍ന്ന് വിജയിക്കാനുള്ള ചങ്കൂറ്റം ഇന്ത്യക്ക് കിട്ടിയത് IPL ഇല് നിന്ന് തന്നെയാണ്.
പിന്നെ കുറച്ചു പുതുമുഖങ്ങള്‍ ക്രിക്കെടിന്റെ മുഖ്യ ധാരയിലേക്ക് എത്തിപെടാന്‍ IPL കാരണം ആവുന്നു.അത് നല്ല കാര്യം തന്നെ.
ഇന്ത്യക്ക് ഏറ്റവും ആവശ്യം ബൌളിംഗ് ശക്തിപെടുത്തുക എന്നതാണ് അതോടൊപ്പം യൂട്ടിലിറ്റി പ്ലെയെര്സ്
( Allrounders -ന്റെ ചെറുത്...ഇത് മൂത്തിട്ടാണ് Allrounders ഉണ്ടാവുന്നത് എന്നാണ് എന്റെ അഭിപ്രായം).
അങ്ങിനെ കുറെ കളിക്കാര്‍ ഈ IPL ഇലും ഉണ്ട് . കളിയ്ക്കാന്‍ സാധ്യത കിട്ടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കഴിവ് തെളിയിക്കും എന്ന് കരുതാം..!
1 ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്.പവന്‍ നേഗി :- എടുത്തു പറയേണ്ട പുതു രക്തങ്ങള്‍ ഡല്‍ഹിക്ക് കുറവാണ് എന്നാലും പവന്‍ നേഗി എന്ന ഓള്‍ രൌന്ടെര്‍ തന്നെ അതില്‍ പ്രധാനി.Domestic ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി തന്നെ കളിക്കുന്ന നേഗി ഒരു ഇടതു കയ്യന്‍ സ്പിന്നറും ഇടതു കയ്യന്‍ ബാറ്റ്സ്മാനും ആണ്.പത്തൊന്‍പതു കാരനായ നേഗി ഒരു നല്ല വാഗ്ദാനം ആണ്
ഉണ്മുഖ് ചന്ദ്:- കഴിഞ്ഞ തലമുറ ഇന്ത്യന്‍ കളിക്കാര്‍ മാതൃക ആകിയിരുന്നത് സച്ചിനെ യാണെങ്കില്‍ സെവഗിയന്‍ സ്റ്റൈല്‍ പിന്തുടരുന്ന ഒരു ബാറ്റ്സ്മാന്‍ ആണ് ചന്ദ്.കഴിഞ്ഞ വര്ഷം ഇന്ത്യയില്‍ നടന്ന U19 (WI , SL , IND ) സീരീസില്‍ ചന്ദ് കളിച്ച കുറച്ചു ഇന്നിങ്ങ്സ് തന്നെ അത് അടിവര ഇടുന്നു. 150 നു മുകളില്‍ ആയിരുന്നു സ്ട്രൈക്ക് റേറ്റ് . പക്ഷെ ചന്ദ് ഈ IPL കളിയ്ക്കാന്‍ സാധ്യത ഇല്ല കാരണം ഇന്ത്യന്‍ U 19 ടീം ന്റെ ക്യാപ്റ്റന്‍ ആയി ഓസ്ട്രലിയയില്‍ ആണ്.
2 .ഡെക്കാന്‍ ചാര്ജെര്സ്ഈ സീസണില്‍ ഏറ്റവും പ്രതിഭധനരായ ഇന്ത്യന്‍ യുവകളിക്കാരെ സ്വന്തമാക്കിയത് ഡെക്കാന്‍ തന്നെ.അതിനു പിന്നില്‍ ആരുടെ ബുദ്ധി ആണെങ്കിലും പ്രശംസിക്കപെടെണ്ടത് തന്നെയാണ്.ഇനി ഈ കളിക്കാര്‍ 11 ഇല്കൂടി ഉള്പെടുകയെങ്കില്‍ മിനിമം 2 ഭാവി ഇന്ത്യന്‍ കളിക്കരെയെങ്കിലും സംഭാവന ചെയ്യാന്‍ അവര്‍ക്ക് കഴിയും.
ബിപ്ലബ് സമന്ട്രേ: മറ്റൊരു ധോണി ആവാന്‍ അല്ലെങ്കില്‍ ഒരു അന്ജെലോ മാത്യൂസ് എങ്കിലും ആവാന്‍ കഴിവുള്ള ഒരു ഓള്‍ രൌന്ടെര്‍ ഒറീസ്സയില്‍ നിന്നും ദാസിനും മോഹന്തിക്കും ശേഷം ഇന്ത്യന്‍ കളര്‍ അണിയാന്‍ സാധ്യതയുള്ള ഒരു കളിക്കാരന്‍. തകര്‍പ്പന്‍ അടികള്‍ക്ക് പേരുകേട്ട ബിപ്ലബ് ഒരു മീഡിയം പേസര്‍ കൂടിയാണ്.ഡെക്കാന്‍ ഈ കളിക്കാരനെ എന്തായാലും പതിനൊന്നില്‍ ഉള്പെടുതും എന്നാശിക്കാം
ആശിഷ് റെഡി: ഹൈദര ബാദിന് വേണ്ടി കളിക്കുന്ന ആശിഷ് ഒരു മീഡിയം പേസ് ബൌളറും ഇതു പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബാറ്സ്മനും കൂടിയാണ്.
അക്ഷന്ത് റെഡി: ഒരു കറകളഞ്ഞ ഓപ്പെണിംഗ് ബാറ്റ്സ്മാന്‍ ദ്രാവിഡിന്റെ ശൈലി പിന്തുടരുന്ന അക്ഷന്ത് നു കൂടുതല്‍ ഇഷ്ടം ടെസ്റ്റ് കളിയ്ക്കാന്‍.എന്നാലും കുട്ടി ക്രിക്കറ്റില്‍ നല്ല സ്ട്രൈക്ക് റേറ്റ് ഉണ്ട്.നന്നായി കവര്‍ ഡ്രൈവും ഇതിനോടകം തന്നെ 4 സെഞ്ചുറി അടക്കം കുറെ കൂറ്റന്‍ സ്കോറുകള്‍ സ്വന്തമാക്കി കഴിഞ്ഞു.ഒരു പക്ഷെ പതിനൊന്നില്‍ സ്ഥാനം കിട്ടിയാല്‍ തന്റെ വരവ് വിളിച്ചറിയിക്കാന്‍ കഴിവുള്ള കളിക്കാരന്‍.
വീര്‍ പ്രതാപ് സിംഗ് ,സ്നേഹ കിഷോര്‍ എന്നീ കളിക്കാരും ഡെക്കാന്‍ ന്റെ കൂടെയുണ്ട് അവരെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല.
3.കല്കട്ട നൈറ്റ് റയ്ഡേര്സ ചിരാഗ് ജാനി:അതൊരു വെടിക്കെട്ട് തന്നെ ആയിരുന്നു പത്താമനായി ബാറ്റിങ്ങിന് ഇറങ്ങി തന്റെ ടീം ആയ സൌരാഷ്ട്രയെ വിജയതിനടുത്തു വരെ എത്തിക്കാന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജാനിക്ക് കഴിഞ്ഞു അന്ന് സ്വന്തമാക്കിയത് 98 നോട്ടൌട്ട്.ഒരു മീഡിയം പേസ് ബൌളര്‍ ആയ ജാനിയുടെ മാതൃക കപില്‍ ദേവ് തന്നെ. സൂപര്‍ സ്റ്റാര്‍സ് തിങ്ങി നിറഞ്ഞ KKR പതിനൊന്നില്‍ ജാനിക്ക് ഇടം കിട്ടുമോ എന്നാണ് സംശയം .
സഞ്ജു വീ സാംസന്‍ : നമ്മുടെ സ്വന്തം കൊച്ചു വികെറ്റ് കീപ്പര്‍! സഹോദരന്‍ സാലി യും ഒന്നിച്ചു ഈ അടുത്ത കാലത്ത് നടന്ന ബുചി ബാബു (?) ടൂര്‍ണമെന്റില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് തിരുവനതപുരം സ്വദേശി യായ സഞ്ജു വിനെ KKR മാനേജ്‌മന്റ് ശ്രദ്ധിക്കാന്‍ കാരണം.നല്ല ഒരു ബാറ്സ്മന്‍ ആണ് സഞ്ജു.
ഷാമി അഹമദ് : നല്ല ബൌളര്‍ മാരില്ലാതെ നട്ടം തിരിയുന്ന നമ്മുടെ ദേശീയ ടീമിന് ഒരു മുതല്‍കൂട്ടാവും ബംഗാളിന്റെ ഈ ഫാസ്റ്റ് ബൌളര്‍ . ഇന്ത്യയിലെ ചത്ത പിച്ചുകളില്‍ പോലും 140 നു മുകളില്‍ എറിയുന്ന ഷാമി യെ കുറിച്ച് പറയുമ്പോള്‍ KKR ന്റെ ബൌളിംഗ് കൊച്ചു കൂടിയായ സാക്ഷാല്‍ വാസിം അക്രത്തിന് നൂറു നാവാണ്.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് കളിച്ചു ഷാമി ഇപ്പോള്‍ കുറച്ചു കൂടി പക്വത എത്തിയിരിക്കുന്നു . വാലറ്റത്തു തകര്‍ത്തു കളിയ്ക്കാന്‍ കഴിയുന്ന ഒരു ബാറ്സ്മന്‍ കൂടിയാണ് ഷാമി.
പ്രദീപ് സന്ഗ്വാന്‍: ഇന്ത്യയില്‍ 21 വയസ്സിനിടെ ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുത വിക്കറ്റ് എടുക്കുകയും ചെയ്ത ഒരു ഇടം കയ്യന്‍ മീഡിയം പേസര്‍.പക്ഷെ എന്തുകൊണ്ടോ ഭാഗ്യം പലപ്പോഴും പ്രദീപിനെ വിട്ടൊഴിഞ്ഞു നിന്നു ഇന്ത്യന്‍ ടീമിലേക്ക് ഒരു രണ്ടു വര്ഷം മുന്‍പ് തന്നെ എതിപെടെണ്ട ഒരു കളിക്കാരന്‍ IPL ഇല് ഇതേവരെ തുടര്‍ച്ചയായ് കളിയ്ക്കാന്‍ അവസരം കിട്ടാറുമില്ല.പക്ഷെ സ്വന്തം ടീം ആയ ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോഴൊക്കെ മെച്ചപെട്ട കളി തന്നെ പുറത്തെടുക്കും പ്രദീപ്.ദേശീയ ടീമിലേക്ക് ഒരവസരം അതായിരിക്കും പ്രദീപിന്റെ ലക്‌ഷ്യം..
4.പൂനെ വാരിയെര്സ് സാക്ഷാല്‍ ദാദ നയിക്കുന്ന പൂനെ വളരെ സന്തുലിതം ആണ് എന്ന് എനിക്ക് തോന്നുന്നു.
എടുത്തു പറയേണ്ട ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍
ഭുവനേശ്വര്‍ കുമാര്‍ : വെറും പതിനേഴു വയസ്സില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി രണ്‍ജി കളിയ്ക്കാന്‍ തുടങ്ങി പ്രവീണ്‍ കുമാര്‍ ,ആര്‍ പീ സിംഗ്,സുദീപ് ത്യാഗി എന്നീ ഇന്ത്യന്‍ ബോലര്മാര്‍ ഉണ്ടായിട്ടു കൂടി ഉത്തര്‍ പ്രദേശിന്റെ സ്ട്രൈക്ക് ബൌലെര്‍ ആകാന്‍ കുമാറിന് കഴിഞ്ഞു. വേര്‍നോന്‍ ഫിലാണ്ടര്‍ എന്താണോ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക് ചെയ്യുന്നത് അത് ബീ കുമാറിന് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയും ഇതിനകം ഒന്‍പതു 50 സ്കോര്‍ ചെയ്തു കഴിഞ്ഞ കുമാര്‍ നല്ല ഒരു ബാറ്റ്സ്മാന്‍ കൂടിയാണ്.ഇന്ത്യ യുടെ വരും കാല ഓള്‍റൌണ്ട് പ്രതീക്ഷ!
മനീഷ് പാണ്ടേ യും അലി മുര്‍താസ യും ഇതിനകം IPL ഇല തങ്ങളുടെ പേര് രേഖപെടുതികഴിഞ്ഞു.ഇവര്‍ക്കും പുനെയുടെ കുതിപ്പില്‍ കാര്യമായ സംഭാവന ചെയ്യാനാവും..!
5.മുംബൈ ഇന്ത്യന്‍സ് സച്ചിന്‍ നയിക്കുന്ന മുബൈ ഇന്ത്യന്‍സ് ഇല്‍ ഭാവി വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല
കളിയ്ക്കാന്‍ അവസരം കിട്ടാന്‍ സാധ്യത വളരെ കുറവായത് തന്നെ കാരണം .
സൂര്യകുമാര്‍ യാദവ് : പേടി കൂടാതെ തന്റെ ഷോട്ടുകള്‍ കളിക്കുന്ന അറ്റാക്കിംഗ് ബാറ്റ്സ് മാന്‍ ഈ കഴിഞ്ഞ രണ്‍ജി സീസണില്‍ സെവാഗ് സ്റ്റൈലില്‍ കുറിച്ച 200 തന്നെ ഏറ്റവും നല്ല ഉദാഹരണം.അത്യാവശ്യം മീഡിയം പേസ് എറിയാന്‍ കഴിയുന്ന യാദവ് നല്ല ഒരു ഫീല്ടരും കൂടിയാണ്.
അബു നെചിം അഹമദ് : ഫാസ്റ്റ് ബൌളര്‍ മാര്‍ ഇല്ലാത്ത ഒരു രാജ്യത്ത് 140 നു മുകളില്‍ എറിയാന്‍ കഴിയുന്ന അബു നെചിം ഇന്ത്യന്‍ ടീമില്‍ എത്തേണ്ട കാലം എന്നെ കഴിഞ്ഞു.അസ്സമിന് വേണ്ടി കളികുന്നത് കൊണ്ടാകാം അബു നെചിമ്നെ സെലെക്ടര്‍ മാര്‍ അവഗനികുന്നത് അവര്‍ക്ക് നല്ല മറു പടി കൊടുക്കാനാവും അബു നെചിം ശ്രമിക്കുക ഈ IPL ഇല്‍ കൂടി.പക്ഷെ കളിക്കനാവുന്ന കാര്യം സംശയം..
അമിതോസ് സിംഗ് : പഞ്ചാബില്‍ നിന്നുള്ള ഈ ഓള്‍ റൌണ്ടര്‍ പ്രതീക്ഷ ഉണര്‍ത്തുന്നു കഴിഞ്ഞ അഭ്യന്തര സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച അമിതോസ് കളിക്കാനാവുമെങ്കില്‍ ശ്രദ്ധ ആകര്‍ഷിക്കുക തന്നെ ചെയ്യും
കുല്‍ദീപ് യാദവ് :വെറും പതിനേഴു വയസ്സില്‍ തന്നെ വളരെ അധികം റേറ്റ് ചെയ്യപെടുന്ന ഈ ഉത്തര്‍ പ്രടെശുകാരനെ മുംബൈ ഇന്ത്യക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ റാ ഞ്ചുക യായിരുന്നു കൂടുതല്‍ ഒന്നും അറിയില്ല എനികിലും ഇത് തന്നെ പ്രതീക്ഷ യുനരതുന്നു
പവന്‍ സുയാല്‍: ഡല്‍ഹിയുടെ ഈ ഇടതു കയ്യന്‍ ഫാസ്റ്റ് ബൌലെര്‍ രണ്ജിയില്‍ ഇത്തവണ തിളങ്ങിയിരുന്നു മുംബൈ ഇന്ത്യന്സ്നു വേണ്ടി അവസാന പതിനൊന്നില്‍ കളിയ്ക്കാന്‍ സാദ്യത കുറവ്.
അപൂര്‍വ് വാങ്കഡേ: വളരെ അധികം റേറ്റ് ചെയ്യപെടുന്ന ഒരു പതിനേഴുകാരന്‍ ബാറ്സ്മന്‍ അതിനപ്പുറം എനിക്കറിയില്ല പക്ഷെ പ്രകടനം കാണാന്‍ ആകാംഷയുണ്ട്
6.റോയല്‍ ചലന്ജെര്സ് ബാന്ഗലൂര്‍.ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ റിക്കാര്‍ഡ് കുറിച്ച് രണ്ടു കളിക്കാരെ ഉള്പെടുതി യാണ് റോയലിന്റെ ഇത്തവണത്തെ IPL തേരോട്ടം
ഏറ്റവും വലിയ സ്കോര്‍, ഏറ്റവുംനല്ല ബൌളിംഗ് പ്രകടനം
വിജയ് സോള്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ഇല്‍ അധികമാരും കേട്ടിട്ടുണ്ടാവില്ല.സാക്ഷാല്‍ വീരേന്ദ്ര സെവാഗിന്റെ പ്രശംസ പിടിച്ചു പറ്റിയ ഒരു ടീനജേര്‍ ആണ് വിജയ് സോള്‍.ഇപ്പോള്‍ പതിനേഴു വയസ്സുള്ള ഈ മഹാരാഷ്ടക്കാരന്റെ പേരിലാണ് ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 451 നോട്ടൌട്ട് ..!കൂച് ബിഹാര്‍ ട്രോഫിയില്‍ അടിച്ചു കൂട്ടിയ ഈ സ്കോര്‍ തിരുത്തിയത് 1948 ഇല്‍ സ്ഥാപിച്ച റിക്കോര്ഡ് ആണ്. വെറും 467 ബോളുകള്‍, 59 ബൌണ്ടറി ,2 സിക്സറുകള്‍...ഇടതു കയ്യന്‍ ഓപ്പണര്‍ ആണ് സോള്‍ .റോയല്‍ അന്ന് തന്നെ പയ്യനെ ടീമിന്റെ ഭാഗമാക്കിയിരുന്നു.പക്ഷെ ഈ സീസണില്‍ IPL ഇല്‍ സോള്‍ കളിക്കാനാവില്ല കാരണം U19 ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ ആണ് സോള്‍ ഇപ്പോള്‍.
ഹര്‍ഷല്‍ പട്ടേല്‍ : ശ്രധിക്കപെടെണ്ട ഒരു ബൌളര്‍ ആണ് ഹര്‍ഷല്‍. കുടുംബം മുഴുവന്‍ കാനടയിലേക്ക്പോയപ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനായി ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നു ഹര്‍ഷല്‍.ഇര്‍ഫാന്‍ ന്റെ തുടക്ക കാലത്തേ പോലെ യുള്ള വലിയ ഇന്സ്വിങ്ങേര്‍ ആണ് ഹര്ഷലിന്റെ സ്റ്റോക്ക് ബോള്‍.ഈ ബോളില്‍ ധാരാളം വിക്കറ്റും നേടിയിട്ടുണ്ട് ഹര്‍ഷല്‍ രണ്‍ജി ക്വാര്‍ടര്‍ ഫൈനലില്‍ കര്നടകക്ക് എതിരെ നേടിയ 8 വിക്കറ്റ് നേട്ടം തന്നെ എടുത്തു പറയേണ്ടത് .സാധാരണ ഒരു 8 വിക്കറ്റ് നേട്ടം തന്നെ അപൂര്‍വ്വം എന്നാല്‍ അടുത്ത കളിയില്‍ രാജസ്തനോടും ഹര്‍ഷല്‍ ആ നേട്ടം ആവര്‍ത്തിച്ചു പക്ഷെ ടീം തൊട്ടു പോയതിനാല്‍ വീണ്ടും അതേപോലെ ഒരു പ്രകടനം കാണാന്‍ കഴിഞ്ഞില്ല.
വളരെ പ്രതീക്ഷ യുനര്തുന്ന മറ്റൊരു ബാറ്സ്മന്‍ ആണ് മായന്ക് അഗര്‍വാള്‍ പക്ഷെ അനാവശ്യ തിടുക്കം കാട്ടി വിക്കറ്റ് കളയുകയിരുന്നു മായന്കിന്റെ പതിവ് ആ പതിവ് തെറ്റിച്ചാല്‍ പ്രതീക്ഷകൊതുയരന്‍ കഴിയും...
കരുണ്‍ നായര്‍ എന്നൊരു മലയാളി കൂടിയുണ്ട് ഇത്തവണ റോയലില്‍ .അദേഹത്തെ കുറിച്ച് എനിക്ക് കൂടുതല്‍ അറിവില്ല.
7.രാജസ്ഥാന്‍ റോയല്‍സ് അശോക് മേനെറിയ :ഇന്ത്യന്‍ ഭാവി വാഗ്ദാനം എന്ന് ഗണത്തില്‍ പ്രധാനി അശോക് മേനെറിയ തന്നെ കഴിഞ്ഞ U19 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ ആയിരുന്നു അശോക് സ്റ്റെഡി ലെഫ്റ്റ് ആം സ്ലോ ബൌളര്‍ ഉം ഇടതു കയ്യന്‍ ബാറ്റ്സ്മാനും രണ്ജിയില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്നു ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഡബിള്‍ സെഞ്ചുറി നേടി.യുവരാജിന്റെ ഷോട്ടുകളുടെ പവര്‍ ഇല്ലെങ്കിലും യുവരാജിനെ ക്കളും സാങ്കേതിക മികവു അവകാശപ്പെടാം ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കാനുള്ള മികവു ഞാന്‍ കാണുന്നു.
സ്റ്റുവര്ട്ട് ബിന്നി : ബിന്നിയെ ഒരു ഭാവി വാഗ്ദാനം എന്നൊന്നും വിളിക്കാന്‍ കഴിയില്ല കാരണം വയസ്സ് 27 കഴിഞ്ഞു.എന്നാല്‍ തന്നെ ക്രിക്കെറ്റ് കരിയര്‍ ലെ ഏറ്റവും ഫോര്മില്‍ ആയിരുന്നു കഴിഞ്ഞ രണ്‍ജി സീസണില്‍ ബിന്നി ധാരാളം രണ്സും വിക്കറ്റുകളും .ഇത്തവണ രാജസ്ഥാനു വേണ്ടി ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കാന്‍ പോകുന്നത് രഹനെ,മേനെരിയ,ബിന്നി എന്നീ ഇന്ത്യന്‍ താരങ്ങള്‍ ആവും.
ആദ്യ സീസണില്‍ ഇന്ത്യന്‍ യുവരക്തങ്ങളുടെ തേരിലേറി ചാമ്പ്യന്‍ മാരായ രാജസ്ഥാന്‍ ഇത്തവണ വേണ്ടത്ര ഫയര്‍ പവര്‍ ഇല്ലാതെയാണ് IPL നു എത്തുന്നത് ബാക്കിയൊക്കെ കണ്ടറിയാം ...!
8.കിങ്ങ്സ് എലെവെന്‍ പഞ്ചാബ് :കഴിഞ്ഞ വര്ഷം പോള്‍ വല്‍തട്ടി എന്നാ അത്ഭുതം ഉണ്ടായിരുന്നു പഞ്ചാബിന് കൂട്ടായി.ഇത്തവണ പോള്‍ കാര്യമായി അഭ്യന്തര ക്രിക്കെട്ടില്‍ സ്കോര്‍ ചെയ്തിട്ടില്ല.
പക്ഷെ ഇക്കഴിഞ്ഞ രണ്‍ജി സീസണില്‍ ഹിമാച്ചലിനു കളിച്ച ഋഷി ധവാന്‍ ആണ് രണ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളും രണ്സും എടുത്ത കളിക്കാരന്‍ അല്ലെങ്കില്‍ ഏറ്റവും മികച്ച ഓള്‍റൌണ്ടര്‍ ആ കളിക്കാരനെ എന്ത് കൊണ്ട് പഞ്ചാബ് ഒഴിവാക്കി എന്ന് എനിക്ക് മനസ്സിലാവുന്നില്ല .ഒരു വലിയ നഷ്ടം തന്നെ,വേറെ ഒരു ടീമും ഋഷിയെ എടുത്തിട്ടില്ല അത്ഭുതം തന്നെ.
9.ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എടുത്തു പറയേണ്ട ഒരു ഭാവി വാഗ്ദാനവും ചെന്നൈ ടീമില്‍ ഇല്ല