Subject: Re: FILM News, Discussion...6 Thu Jul 18, 2013 10:38 am
ചെളിനിറഞ്ഞ പാടത്തേക്ക് സൂപ്പര്താരമിറങ്ങി; നാട്ടുകാര്‍ക്ക് ആവേശം
ഏറ്റുമാനൂര്‍ : വാതോരാതെ സംസാരിക്കുകയും കരയ്ക്കിരുന്ന് കൃഷിയിറക്കുകയും ചെയ്യുന്നവര്‍ക്ക് മാതൃകയാകാന്‍ ചെളി നിറഞ്ഞ പാടത്തേക്ക് സൂപ്പര്‍താരം. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലും കര്‍ഷകനാകാന്‍ കഴിയുമെന്ന് കാണിച്ചുതന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മമ്മൂട്ടിയായിരുന്നു. ചീപ്പുങ്കലെ സ്വന്തം ഭൂമിയില്‍ കൃഷിയിറക്കാനാണ് മമ്മൂട്ടിയെത്തിയത്. കൂളിംഗ്ഗ്ളാസും വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ സൂപ്പര്‍താരത്തെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. വരവ് രഹസ്യമായിരുന്നെങ്കിലും വിവരം അറിഞ്ഞ് രാവിലെ മുതല്‍ കാത്തു നില്‍ക്കുകയായിരുന്ന ആര്‍പ്പൂക്കര മണിയാപറമ്പ് സ്വദേശികള്‍ക്ക് അത്ഭുതം സമ്മാനിച്ചു കൊണ്ട് കാറിലെത്തി പിന്നീട് ബോട്ടില്‍ സഞ്ചരിച്ച് ആയിരുന്നു മമ്മൂട്ടി ചീപ്പുങ്കലിലെ സ്വന്തം കൃഷിഭൂമിയില്‍ എത്തിയത്. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് കൃഷിക്കാരന്റെ ഭാവം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് ഞാറുനടനെത്തിയ മമ്മുക്കയെ കാണാന്‍ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും സ്ഥത്തെ പ്രമുഖ നേതാക്കളുമൊക്കെ എത്തിയിരുന്നു. വാല്സല്യത്തിലും വല്യേട്ടനിലും നെല്കൃഷിക്കാരനായി വിസ്മയിപ്പിച്ച മമ്മൂട്ടി പാടവരമ്പില്‍ നിന്നും ചെളിയിലേക്ക് ഇറങ്ങുന്നതും പിന്നീട് മെതി മെഷീന് പ്രവര്ത്തിപ്പിച്ചതുമെല്ലം ആരാധകര്‍ ആവേശത്തോടെ നോക്കി നിന്നു. പള്ളിക്കായലിലെ 16 ഏക്കര്‍ പാടശേഖരത്തിന്റെ ഉടമയാണ് മമ്മൂട്ടി. പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ വല്ലപ്പോഴുമൊക്കെ എത്തുന്നതും പതിവാണ്. ചീപ്പുക്കല് തോട്ടപ്പുറത്ത് പ്രസന്നനാണ് പാടം നോക്കിനടത്തുന്നത്. പരമ്പരാഗതമായി കര്‍ഷകകുടുംബമാണ് തന്റേതെന്നും അതുകൊണ്ടുതന്നെ കൃഷിയോടുള്ള താത്പര്യവും ആവേശവും തനിക്കും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പാടത്തെത്തിയ കര്‍ഷക സ്ത്രീകളോട് കുശലം പറയാനും മമ്മൂട്ടി മറന്നില്ല. ടെലിവിഷന്‍ സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള മമ്മൂട്ടിയെ നേരിട്ടുകണ്ടതിന്റെ ആവേശത്തില്‍ ഒന്നു തൊടാനും ആരാധകര്‍ തിരക്കൂട്ടുന്നുണ്ടായിരുന്നു.
''We were screening through a lot many names for a few days to zero in on a role to be donned by a youngster in the film. Moreover we wanted the youngster to be a known-face among the crowds. At the same time ,the role had a certain emotional depth to it.
Suresh ( Suresh Kumar, Producer) was having a brief phone chat with Lal and conveyed this casting dilemma to him. Immediately Lal suggested the name of Nishan as a good choice for the role. We agreed without a second thought. Later when Lal came over to Trivandrum yesterday - he told about how he had seen Murali-Arun's E Adutha Kaalath [Official] movie recently where Nishan had reprised a quirky, mysterious playboy. Lal was impressed with his freshness. So am I, in this first couple of days in shoot. Hope this would be a memorable outing for this young talent. ''
ഈ റംസാന് താരരാജാവും പുത്രനും തമ്മിലുള്ള മത്സരം കാണാമെന്ന സന്തോഷത്തിലായിരുന്നു രണ്ടുപേരുടെയും ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ആ വിവരം പുറത്തുവന്നിരിക്കുകയാണ്. മകനുമായുള്ള മത്സരത്തില്‍ നിന്നും അച്ഛന് പിന്മാറി, അതേ സത്യമാണ് മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി നേരത്തേ തീരുമാനിച്ച ദിവസം വരുന്നില്ല. എന്നാല്‍ നേരത്തേ തീരുമാനിച്ചതുപോലെ ദുല്‍ഖര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 8, 9 തീയതികളിലായിട്ടായിരുന്നു രണ്ടു ചിത്രങ്ങളും പുറത്തിറങ്ങാനിരുന്നത്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും ചിത്രങ്ങള്‍ തമ്മില്‍ നേരിട്ടൊരു പോരാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മാത്തുക്കുട്ടിയുടെ റീലീസ് ഓഗസ്റ്റ് പതിനഞ്ചിനാണ് റിലീസ് ചെയ്യുക. അന്നപ്പോഴത്തേയ്ക്കും നേരിട്ടൊരു പോരാട്ടത്തിനും ചൂടും വീറുമെല്ലാം നഷ്ടമാകും.
ദുല്‍ഖറിന്റെ നീലാകാശത്തിന് ഇനിയുള്ള ശക്തനായ എതിരാളി പൃഥ്വിരാജാണ്. ഓഗസ്റ്റ് എട്ടിന് പൃഥ്വിയുടെ മെമ്മറീസ് തിയേറ്ററുകളിലെത്തും. ഒപ്പം ലാല്‍ജോസിന്റെ കുഞ്ചാക്കോ ബോബന് നായകനാകുന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് തമിഴകത്തിന്റെ ഇളയദളപതി വിജയിയുടെ തലൈവയും ബോളിവുഡ് ബാദ്ഷായുടെ ചെന്നൈ എക്സ്പ്രസും ഇതേസമയത്ത് റിലീസാകുന്നുണ്ട്. മമ്മൂട്ടി അല്പമൊന്ന് മാറ്റിച്ചവിട്ടിയെങ്കിലും റംസാനിലെ താരമത്സരത്തിന് വലിയ കോട്ടമൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം.
'പ്രായമേറുന്തോറും അങ്ങേര് മഹാ കുഴപ്പക്കാരനാണ്. കൃത്യമായും വീട്ടിലെത്തി കുടുംബവുമായി കഴിഞ്ഞിരുന്ന ഈ മനുഷ്യന്, ഇപ്പോള്‍ തോന്നുമ്പോള്‍ വരുന്നു തോന്നുമ്പോള്‍ പോകുന്നു. ഒരു ഭാര്യയായ ഞാന്‍ എത്രകണ്ട് ക്ഷമിക്കാനാണ്? അതുപോട്ടെ. ആ പ്രിയങ്കാ ചോപ്രയോടൊപ്പം അഭിനയിക്കരുതെന്ന് ഞാന്‍ അങ്ങേരുടെ കാലുപിടിച്ച് അപേക്ഷിച്ചതാണ്. കല്ലനങ്ങിയാല് അങ്ങേര് അനങ്ങണമല്ലോ. പ്രിയങ്കയോടൊപ്പം അഭിനയിക്കാന്‍, മില്യണും ബില്യണും കിട്ടിയെന്നിരിക്കട്ടെ. ആ കാശ് നമുക്ക് വേണ്ടാ എന്നും ഞാന്‍ പറഞ്ഞു. ആരു കേള്‍ക്കാന്‍? ആ പെണ്ണ് നിമിത്തമാണ് അങ്ങേര് ഈ പരുവമായത്...'' ഇത് ഷാരൂഖ് ഖാന്റെ ഭാര്യയുടെ പരിദേവനമാണ്. ഷാരൂഖ് ഖാനെയും പ്രിയങ്കയെയും കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഇന്ന് ബോളിവുഡ് വൃത്തങ്ങളില്‍ പ്രചരിച്ചു കേള്‍ക്കുന്നുണ്ട്. ഷാരൂഖിന്റെ 'ഓം ശാന്തി' സംവിധാനം ചെയ്ത കരണ്‍ ജോഹറിന്റെ ജന്മദിനം കഴിഞ്ഞമാസം ബോംബെയില്‍ ആഘോഷിച്ച വേളയില്‍ ഷാരൂഖ് ഖാനും കുടുംബവും സന്നിഹിതരായിരുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രിയങ്കയുടെ സാന്നിധ്യം ഉണ്ടായില്ല. പലരും കാരണം അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത്, ഷാരൂഖിന്റെ ഭാര്യയുടെ അനുമതിക്കായാണ് പ്രിയങ്ക കാത്തുനില്‍ക്കുന്നതെന്ന്. ഇനി മേലില്‍ ഷാരൂഖ്-പ്രിയങ്ക ജോഡിയെ നമുക്ക് വെള്ളിത്തിരയില്‍ കാണാനാവില്ലെന്നു ഖേദിക്കാം. -

മലയാള സിനിമയില്‍ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന് ശേഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ പേരായിരുന്നു റാഫി മെക്കാര്‍ട്ടിന്‍ എന്ന ഇരട്ട സംവിധായകര്‍. ഒട്ടേറെ തിരക്കഥകള്‍ ഇവര്‍ ഒരുമിച്ച് എഴുതി. സംവിധാനം ചെയ്തു. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വേര് പിരിയാന്‍ തീരമാനിച്ചത്. ചൈനാ ടൗണ്‍ എന്ന ചിത്രത്തിന് വേണ്ടത്ര പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതോടെയാണ് ഇവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായത്. എന്നാല്‍ മറ്റു ചില കേസുകളും അകല്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നു. എന്തായാലും വേര് പിരിഞ്ഞവരില്‍ റാഫി സ്വന്തം സിനിമ പ്രഖ്യാപിച്ചു. ദിലീപ് നായകനായയി അടുത്തമാസം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രം കോമഡിതന്നെയായിരിക്കും. മെക്കാര്‍ട്ടിന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുമോ തിരക്കഥാ രചനയിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമോ എന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതുക്കോട്ടയിലെ പുതുമണവാളന്, സൂപ്പര്മാന്, ചതിക്കാത്തചന്തു, പാണ്ടിപ്പട, ഹലോ, ലവ് ഇന്‍ സിങ്കപ്പോര്‍, ചൈനാടൗണ്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ അനിയന്‍ബാവ ചേട്ടന്‍ബാവ, ദില്ലിവാല രാജകുമാരന്, പുലിവാല്‍കല്യാണം, ദ കാര്‍, വണ്‍മാന്‍ഷോ, തിളക്കം, റോമിയോ, മായാവി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചതും റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടായിരുന്നു. -