എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്‌പിറ്റില്‍ യാത്ര ചെയ്‌തത് വിവാദമായതിനു പിന്നാലെ അതേകുറിച്ചൊരു സിനിമ ചെയ്യാന്‍ ആലോചിക്കുന്നുവെന്നും നടി നിത്യാ മേനോന്‍. 'അപകടം എയര്‍ലൈന്‍സ്'എന്നായിരിക്കുമത്രേ സിനിമയുടെ പേര്. ഇതിന്റെ ചര്‍ച്ചകള്‍ക്കായി ഉടന്‍ മോഹന്‍ലാലിനെ കാണുമെന്നും നടി പറയുന്നു.
എയര്‍ ഇന്ത്യ ഒരു ഹൊറര്‍ സ്‌റ്റോറിയാണ് എന്നും ഈ ചിത്രത്തിന് അപകടം എന്ന് പേരിടാമെന്നും പൈലറ്റുമാര്‍ പറഞ്ഞു. അവര്‍ തന്നെ കോക്‌പിറ്റിലെ നിരീക്ഷകരുടെ സീറ്റിലാണ് ഇരുത്തിയത്. വിമാനത്തിലെ അനുഭവങ്ങള്‍ പൈലറ്റുമാര്‍ പറഞ്ഞതു പോലെ 'അപകടം എയര്‍ലൈന്‍സ്' എന്ന സിനിമയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിത്യ പറയുന്നു.
എന്നാല്‍, ഈ സിനിമയില്‍ മോഹന്‍ലാല്‍ എത്രകണ്ട് താല്‍പര്യം പ്രകടിപ്പിക്കുമെന്നത് വ്യക്‌തമല്ല.
umbidivava Active Member
Location : എവിടെ ആയാലെന്താ?
Subject: Re: FILM News, Discussion...6 Fri Aug 02, 2013 10:32 pm
jenny wrote:
umbidivava wrote:
illegal immigrants from pakistan and india is too much..UK border agency visit visa fee (applns from India and Pakistan) kuthane kootti...
3000£
oom pandu 100 pound aayirunnille?
umbidivava Active Member
Location : എവിടെ ആയാലെന്താ?
Subject: Re: FILM News, Discussion...6 Fri Aug 02, 2013 10:42 pm
ഒടുവിൽ മോഹൻലാലിന് 'ഭാര്യ'യെ കിട്ടി Posted on: Friday, 02 August 2013 [You must be registered and logged in to see this image.]
ജിത്തു ജോസഫ് ഒരുക്കുന്ന മൈ ഫാമിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻ ലാലിന്റെ ഭാര്യാവേഷത്തിൽ അഭിനയിക്കുന്നതിന് നടിയെക്കിട്ടി. കോളിവുഡ് നടി സിമ്രാനാണ് ലാലിന്റെ ഭാര്യയാവുക. പ്രിയാമണിയെയാണ് ഈ വേഷത്തിനായി സംവിധായകൻ കണ്ടു വച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ സിമ്രാന് നറുക്ക് വീഴുകയായിരുന്നു.
കുടുംബത്തിനായി മാത്രം ജീവിക്കുന്ന നായകനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മുന്പും കുടുംബനാഥനായി മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെ കാണാമെന്നാണ് ജിത്തുവിന്റെ വാഗ്ദാനം. സെപ്തംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ് എന്നിവയാണ് ജിത്തു ഇതിനു മുന്പ് ചെയ്ത സിനിമകൾ. അതിൽ മൈ ബോസ് ആണ് ഏറ്റവും വലിയ ഹിറ്റായി മാറിയത്. പൃഥ്വിരാജ് നായകനാകുന്ന മെമ്മറീസ് എന്ന സിനിമയാണ് ജിത്തുവിന്റെ ഒടുവിലത്തെ പ്രോജക്ട്.
umbidivava Active Member
Location : എവിടെ ആയാലെന്താ?
Subject: Re: FILM News, Discussion...6 Fri Aug 02, 2013 11:59 pm
inna pidicho............ [You must be registered and logged in to see this link.]
തൃപ്തി ആയി ഗോപിയേട്ടാ തൃപ്തി ആയി
umbidivava Active Member
Location : എവിടെ ആയാലെന്താ?
Subject: Re: FILM News, Discussion...6 Sat Aug 03, 2013 1:36 am
പപ്പയെ കാണാൻ ശ്രീലക്ഷ്മിയെത്തി Posted on: Saturday, 03 August 2013 [You must be registered and logged in to see this image.]
തിരുവനന്തപുരം: ഒടുവിൽ പപ്പയെ കാണാൻ ശ്രീലക്ഷ്മിയെത്തി, പൊലീസിന്റെ അകന്പടിയോടെ... വീട്ടിലെ മറ്റുള്ളവർക്ക് അവളുടെ വരവ് ഇഷ്ടമായില്ലെങ്കിലും പപ്പയ്ക്ക് പെരുത്തിഷ്ടമായി. വാത്സല്ല്യത്തോടെ അദ്ദേഹം ചലനശേഷിയുള്ള കൈയ്യൊന്ന് ആട്ടി. അത് തന്നെ വിളിക്കുന്നതാണെന്നു തിരിച്ചറിഞ്ഞ ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞുകൊണ്ട് പപ്പയ്ക്കരികിലേക്ക് ഓടിയെത്തി. ആ കണ്ണീരു തുടയ്ക്കാനാവാതെ, ഒരുവാക്കുപോലും ഉരിയാടാൻ കഴിയാതെ തന്റെ പ്രിയപുത്രിയോടുള്ള കടലോളം സ്‌നേഹം ഉള്ളിലൊതുക്കി ആ അച്ഛൻ വീൽചെയറിലിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറായിരുന്നു ആ പിതാവ്.
ഒരു വർഷം മുന്പ് വെല്ലൂരിൽ ചികിത്സയിലായിരുന്ന നാളിൽ ശ്രീലക്ഷ്മിയും അമ്മ കലയും ജഗതി ശ്രീകുമാറിനെ സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് ജഗതിയെ കാണുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശോഭയും മക്കളും വിലക്കി. തുടർന്നാണ് അച്ഛനെ കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ശ്രീലക്ഷ്മി കോടതിയെ സമീപിച്ചത്. അനുകൂല വിധി കിട്ടിയെങ്കിലും എതിർപ്പ് ശക്തകമായതിനാൽ ശ്രീലക്ഷ്മി അവളുടെ പപ്പയെ കാണാൻ പോയില്ല.
ഇന്നലെ രാവിലെ 11. 15 ഓടെ വിളപ്പിൽശാല പൊലീസിന്റെ സഹായത്തോടെയാണ് ശ്രീലക്ഷ്മിയും അമ്മയും ജഗതിയെ കാണാൻ പേയാടുള്ള വസതിയിൽ എത്തിയത് ശ്രീലക്ഷ്മിയുടെ അഡ്വക്കേറ്റ് ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. എസ്.ഐയും അഡ്വക്കേറ്റും വീട്ടിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. ജഗതിയുടെ ഭാര്യ ശോഭയും മകൾ പാർവതിയും അപ്പോൾ വീട്ടിലുണ്ടായിരുന്നു. " പപ്പയ്ക്ക് ഞങ്ങളെ കാണുന്നത് ഇഷ്ടമാവില്ലെന്നും ആ ഇഷ്ടക്കേട് പപ്പ കാണിക്കുമെന്നുമാണ് പാർവതി ചേച്ചി പൊലീസിനോടും പറഞ്ഞത്. വീട്ടിനകത്തേക്ക് ഞങ്ങളെ കയറ്റില്ലെന്നും പപ്പയെ പുറത്തു കൊണ്ടു വന്നു കാണിക്കുമെന്നും മൊബൈലിൽ ഫോട്ടോ എടുക്കരുതുമെന്നുമൊക്കെ പറഞ്ഞു. എല്ലാം സമ്മതിച്ചാണ് ഞാനും അമ്മയും പോയത്. എന്നെ കണ്ടപ്പോൾ ഒരുപാട് നാളായി കാണാൻ കൊതിച്ച മകളെ കണ്ട സന്തോഷമായിരുന്നു പപ്പയ്ക്ക് ഇടത്തെ കൈ ആട്ടി വിളിച്ചു. സുഖമാണോ എന്നു ചോദിച്ചപ്പോൾ തലയാട്ടി.
മരുന്നൊക്കെ കഴിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴും തലയാട്ടി. ഇതൊന്നും വീട്ടിലുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ 'മതി മതി...' എന്നു പറഞ്ഞു. പപ്പയ്ക്കിപ്പോൾ നല്ല വ്യത്യാസം ഉണ്ട്. നല്ല ചികിത്സ കിട്ടിയാൽ ഒരു വർഷത്തിനുള്ളിൽ എനിക്ക് എന്റെ പഴയ പപ്പയെ കിട്ടും"- ശ്രീലക്ഷ്മി പറഞ്ഞു നിറുത്തി.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sat Aug 03, 2013 1:34 pm
RAMADAN IFTAR Conducted at Al Saaja Labour Camp - Sharjha By Mohanlal Fans Online Unit UAE
Subject: Re: FILM News, Discussion...6 Sat Aug 03, 2013 1:38 pm
ഫഹദ് ഫാസിലിന് കിണറ്റിലേക്ക് പോകേണ്ട ആവശ്യം എന്തായിരുന്നു? അതും നിറയെ വെള്ളമുള്ള കിണറ്റിലേക്ക്? ആയിരങ്ങള്‍ നോക്കിനില്‍ക്കെയാണ് ഫഹദിനെ കയറില്‍ കെട്ടി താഴ്ത്തിയത്. യാതൊരു കൂസലുമില്ലാതെ യാതൊരു വിധത്തിലുള്ള ഭയവും കാണിക്കാതെ ഫഹദ് കിണറിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു
Ammu Forum Boss
Subject: Re: FILM News, Discussion...6 Sat Aug 03, 2013 2:07 pm
'പുള്ളിപ്പുലികളെ കാണാന്‍ ബുദ്ധിജീവികള്‍ വരരുത്'
'ഇമ്മാനുവലി'ന്റെ വിജയത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍, നമിത പ്രമോദ് എന്നിവരെ ജോഡികളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും 'റംസാന് തിയേറ്ററുകളിലെത്തുകയാണ്. ഷൂട്ടിങ് സമയത്ത് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ പടമായിരുന്നു ഇതെന്ന് ലാല്‍ ജോസ് പറയുന്നു.
''എന്റെ കരിയറിലെ ഏറ്റവും നീണ്ട ഒറ്റഷെഡ്യൂള്‍ സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. 65 ദിവസമായിരുന്നു ഷെഡ്യൂള്‍. കുട്ടനാട്ടിലെ ഷൂട്ടിങ്. മഴ വല്ലാതെ വലച്ചു. ഒരു ടേക്ക് കഴിഞ്ഞ് അടുത്തതിലേക്ക് വരുമ്പോഴേക്കു സെറ്റില്‍ വെള്ളം കയറിയിട്ടുണ്ടാവും. അപ്പോള്‍ കുഞ്ചാക്കോ ബോബനേയും നമിതയേയും നിര്‍ത്തി പാട്ടുകളുടെ കട്ട്‌സ് എടുക്കും. നായകനും നായികയും ഫുള്‍ ഷെഡ്യൂള്‍ ഒപ്പമുണ്ടായത് ഏറെ സഹായകമായി.''
''എന്റെ ആദ്യചിത്രമായ ഒരു മറവത്തൂര്‍ കനവ്, മീശമാധവന്‍, ചന്ദ്രനുദിക്കുന്നദിക്കില്‍, ചാന്ത്‌പൊട്ട്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയവ പോലെ തീര്‍ത്തും നാട്ടിന്‍ പുറത്തെ കഥയാണ് പുള്ളിപ്പുലികളുടേത്. തമാശയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫുള്‍ ടൈം എന്റടെയ്‌നര്‍. അതുകൊണ്ടുതന്നെ ബുദ്ധിജിവികള്‍ക്കൊന്നും തീയറ്ററിലേക്ക് പ്രവേശനമില്ല. കണ്ണും കാതും ഹൃദയവും കൊണ്ട് മാത്രം ആസ്വദിക്കേണ്ട സിനിമയാണിത്. തലച്ചോറുകൊണ്ട് ഈ സിനിമ ആസ്വദിക്കാന്‍ ആരും വരണമെന്നില്ല.'', ലാല്‍ ജോസ് നയം വ്യക്തമാക്കുന്നു.
ദിലീപിനെ നായകനാക്കിയുള്ള 'ഏഴുസുന്ദരരാത്രികളു'ടെ ഷൂട്ടിങ് സപ്തംബര്‍ 15-നു ശേഷം എറണാകുളത്ത് തുടങ്ങുമെന്നും ലാല്‍ ജോസ് പറഞ്ഞു. റിമ കല്ലിങ്ങല്‍ ആണ് ചിത്രത്തിലെ ഒരു നായിക. രണ്ടാമത്തെ നടിയെ തേടിക്കൊണ്ടിരിക്കുകയാണ്. വൈകി കല്യാണം കഴിക്കുന്ന ഒരു യുവാവിന്റെ കല്യാണ ദിവസത്തിനു മുന്നെയുള്ള ഏഴുരാത്രികളുടെ കഥയാണത്. നഗരപശ്ചാത്തലത്തില്‍ ത്രില്ലര്‍ സ്വഭാവമുള്ള ഒരു കഥ. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന മറ്റൊരു സിനിമ കൂടി ലാല്‍ ജോസിന്റെ അടുത്ത പദ്ധതികളിലുണ്ട്. കഥയ്ക്ക് 'വാടകക്കൊലയാളി' എന്നാണ് പേരിട്ടിരിക്കുന്നത്. പേര് ഉറപ്പിച്ചിട്ടില്ല.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sat Aug 03, 2013 2:16 pm
സുരേഷ്‌ഗോപി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രമായ സലാം കശ്മീര്‍ വന്‍ ആഷോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജോഷി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം കൂടിയാണ് സലാം കശ്മീര്‍. 1989ല്‍ നായര്‍സാബിനു വേണ്ടിയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. അന്ന് ഈ ചിത്രത്തില്‍ സുരേഷ്‌ഗോപിയുമുണ്ടായിരുന്നു. എന്നാല്‍ നായകനായിരുന്നില്ല എന്നു മാത്രം.
ഇക്കുറി സുരേഷ് ഗോപിയെത്തുന്നത് ഇരട്ടനായകന്‍മാരില്‍ ഒരാളായിട്ടാണ്. ജയറാമാണ് മറ്റൊരു വേഷം ചെയ്യുന്നത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിനു ശേഷം ഇരുവരും തുല്യവേഷത്തില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സമ്മര്‍ ഇന്‍ ബത്‌ലഹേം വന്‍ ഹിറ്റായിരുന്നു. സലാം കശ്മീരും വന്‍ ഹിറ്റാക്കാന്‍ തന്നെയാണ് സംവിധായകന്റെ ശ്രമവും. ടോമി ഈപ്പന്‍ എന്നാണ് സുരേഷ് ഗോപി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തല്‍ ജയറാം ശ്രീകുമാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നു. മിയയാണ് ജയറാമിന്റെ നായിക. കൃഷ്ണകുമാര്‍, ലാലു അലക്‌സ,് വിജയരാഘവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേതുവാണ് തിരക്കഥയൊരുക്കുന്നത്. വര്‍ണചിത്ര നിര്‍മിക്കുന്ന ഈ ചിത്രം ഓണത്തിന് തന്നെ തിയറ്ററിലെത്തിക്കാനാണ് ജോഷിയുടെ തീരുമാനം.
റംസാന്‍ ഓണം ആഘോഷത്തിന് പത്തിലധികം ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസ ്‌ചെയ്യുന്നത്. മമ്മൂട്ടി, ജയറാം, ഫഹദ്, കുഞ്ചാക്കോ ബോബന്‍ എന്നിവരോടു പോരാടാന്‍ തന്നെയാണ് സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും തീരുമാനം. ആഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും. മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള സംവിധായകരില്‍ ഒരാളായ ജോഷിയുടെ ചിത്രത്തിന് ആളെ കിട്ടാതിരിക്കില്ല എന്നൊരുറപ്പുണ്ട്. മുന്‍പ് സുരേഷും ജോഷിയും ഒന്നിച്ച പത്രവും ലേലവും വന്‍ ഹിറ്റായിരുന്നു.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...6 Sat Aug 03, 2013 8:49 pm