സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 11 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 11 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 11 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 11 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 11 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 11 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 11 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 11 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 11 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 11 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 11 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 11 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 11 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 11 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 11 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 11 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Ammu
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
vipinraj
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
sandeep
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
shamsheershah
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Neelu
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Binu
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
unnikmp
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
midhun
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 11 Vote_lcapFILM News, Discussion...6 - Page 11 Voting_barFILM News, Discussion...6 - Page 11 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 9:34 pm

unnikmp wrote:
Abhijit wrote:

njaan kurache kandulloo... p jaya chandrane kandu padathil...pandu ee padathinte shoooting samayathaanu  pulliye patti oru compalint kandathennu orkkunnu...annu pulli judge cheyyunna samayam aanathre...piller autograph chodhichu chennappo kakshi paampaayirunnuvennum raashtreeyakkaar niyamasabhayil cheyuunna pole entho cheythennum evideyo vaayichathorkkunnu.....cinema avasaaname kandullooo...onnum manssilaayilla
ഒരു ഗുണവുമില്ല...ഇതിലും ഭേതം പണ്ടത്തെ മാത്യൂ മറ്റം നോവല്‍ വായിക്കുന്നതാ...അല്ലെങ്കില്‍ മുത്തുച്ചിപ്പി...;) വെറുതെ തെറി പറഞ്ഞത് കൊണ്ട് മാത്രമായില്ല...ആണുങ്ങള്‍ മാത്രം താമസിക്കുന്ന ഒരു തറ ലോഡ്ജില്‍ വന്ന് ഒരു മോഡേണ്‍ പെണ്ണ് താമസിക്കുന്നു...എന്ത് ക്രേസിന്റെ പേരിലായാലും കേള്‍ക്കുമ്പോള്‍ ചിരി വരുന്നു...FILM News, Discussion...6 - Page 11 44121 FILM News, Discussion...6 - Page 11 44121 
പുതിയ വാഗ്ദാനം എന്നറിയപ്പെടുന്ന അനൂപ്‌ മേനോന്റെ സ്ഥിതി ഇതാണെങ്കില്‍ എന്തിനു പണ്ടിറ്റിനെ കുറ്റം പറയണം....ന്യൂ ജെന്‍ ടാബ് ഉണ്ടെങ്കില്‍ എന്തും ആവാലോ
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 9:42 pm

Abhijit wrote:
unnikmp wrote:
Abhijit wrote:

njaan kurache kandulloo... p jaya chandrane kandu padathil...pandu ee padathinte shoooting samayathaanu  pulliye patti oru compalint kandathennu orkkunnu...annu pulli judge cheyyunna samayam aanathre...piller autograph chodhichu chennappo kakshi paampaayirunnuvennum raashtreeyakkaar niyamasabhayil cheyuunna pole entho cheythennum evideyo vaayichathorkkunnu.....cinema avasaaname kandullooo...onnum manssilaayilla
ഒരു ഗുണവുമില്ല...ഇതിലും ഭേതം പണ്ടത്തെ മാത്യൂ മറ്റം നോവല്‍ വായിക്കുന്നതാ...അല്ലെങ്കില്‍ മുത്തുച്ചിപ്പി...;) വെറുതെ തെറി പറഞ്ഞത് കൊണ്ട് മാത്രമായില്ല...ആണുങ്ങള്‍ മാത്രം താമസിക്കുന്ന ഒരു തറ ലോഡ്ജില്‍ വന്ന് ഒരു മോഡേണ്‍ പെണ്ണ് താമസിക്കുന്നു...എന്ത് ക്രേസിന്റെ പേരിലായാലും കേള്‍ക്കുമ്പോള്‍ ചിരി വരുന്നു...FILM News, Discussion...6 - Page 11 44121 FILM News, Discussion...6 - Page 11 44121 
പുതിയ വാഗ്ദാനം എന്നറിയപ്പെടുന്ന അനൂപ്‌ മേനോന്റെ സ്ഥിതി ഇതാണെങ്കില്‍ എന്തിനു പണ്ടിറ്റിനെ കുറ്റം പറയണം....ന്യൂ ജെന്‍ ടാബ് ഉണ്ടെങ്കില്‍ എന്തും ആവാലോ
എന്ത് വാഗ്ദാനം, അനൂപിന്റെ അഭിനയം ശരാശരിയിലും താഴെയാ..സ്വയം ഒരു അരവിന്ദനോ, അടൂരോ ഒക്കെ ആണെന്നാണ്‌ വിചാരം..ഈ സിനിമ ഒരു ജനറേഷന്‍ സിനിമ ഒന്നുമല്ല, വെറും ഒരു മൂന്നാം കിട കൊച്ചുപുസ്തകം മാത്രമാണ്..പച്ച മലയാളം തെറിയും,പോളിഷ്ഡ് ഇംഗ്ലീഷും കൂട്ടി മിക്സ് ചെയ്ത് ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ പറഞ്ഞാ അതൊരു മികച്ച കലാമൂല്യമുള്ള സിനിമ ആവും എന്ന വിഡ്ഢിസ്വര്‍ഗ്ഗത്തില്‍ ആണ് അനൂപും വി കെ പ്രകാശും..FILM News, Discussion...6 - Page 11 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 9:49 pm

unnikmp wrote:
Abhijit wrote:

പുതിയ വാഗ്ദാനം എന്നറിയപ്പെടുന്ന അനൂപ്‌ മേനോന്റെ സ്ഥിതി ഇതാണെങ്കില്‍ എന്തിനു പണ്ടിറ്റിനെ കുറ്റം പറയണം....ന്യൂ ജെന്‍ ടാബ് ഉണ്ടെങ്കില്‍ എന്തും ആവാലോ
എന്ത് വാഗ്ദാനം, അനൂപിന്റെ അഭിനയം ശരാശരിയിലും താഴെയാ..സ്വയം ഒരു അരവിന്ദനോ, അടൂരോ ഒക്കെ ആണെന്നാണ്‌ വിചാരം..ഈ സിനിമ ഒരു ജനറേഷന്‍ സിനിമ ഒന്നുമല്ല, വെറും ഒരു മൂന്നാം കിട കൊച്ചുപുസ്തകം മാത്രമാണ്..പച്ച മലയാളം തെറിയും,പോളിഷ്ഡ് ഇംഗ്ലീഷും കൂട്ടി മിക്സ് ചെയ്ത് ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ പറഞ്ഞാ അതൊരു മികച്ച കലാമൂല്യമുള്ള സിനിമ ആവും എന്ന വിഡ്ഢിസ്വര്‍ഗ്ഗത്തില്‍ ആണ് അനൂപും വി കെ പ്രകാശും..FILM News, Discussion...6 - Page 11 352966 
ഇതാ ന്യൂ ജെന്ന്റെ കുഴപ്പം... ഉള്ള് പൊള്ളയാണെങ്കിലും ജാടക്കൊരു കുറവും ഇല്ല.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 10:00 pm

Abhijit wrote:
unnikmp wrote:
Abhijit wrote:

പുതിയ വാഗ്ദാനം എന്നറിയപ്പെടുന്ന അനൂപ്‌ മേനോന്റെ സ്ഥിതി ഇതാണെങ്കില്‍ എന്തിനു പണ്ടിറ്റിനെ കുറ്റം പറയണം....ന്യൂ ജെന്‍ ടാബ് ഉണ്ടെങ്കില്‍ എന്തും ആവാലോ
എന്ത് വാഗ്ദാനം, അനൂപിന്റെ അഭിനയം ശരാശരിയിലും താഴെയാ..സ്വയം ഒരു അരവിന്ദനോ, അടൂരോ ഒക്കെ ആണെന്നാണ്‌ വിചാരം..ഈ സിനിമ ഒരു ജനറേഷന്‍ സിനിമ ഒന്നുമല്ല, വെറും ഒരു മൂന്നാം കിട കൊച്ചുപുസ്തകം മാത്രമാണ്..പച്ച മലയാളം തെറിയും,പോളിഷ്ഡ് ഇംഗ്ലീഷും കൂട്ടി മിക്സ് ചെയ്ത് ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ പറഞ്ഞാ അതൊരു മികച്ച കലാമൂല്യമുള്ള സിനിമ ആവും എന്ന വിഡ്ഢിസ്വര്‍ഗ്ഗത്തില്‍ ആണ് അനൂപും വി കെ പ്രകാശും..FILM News, Discussion...6 - Page 11 352966 
ഇതാ ന്യൂ ജെന്ന്റെ കുഴപ്പം... ഉള്ള് പൊള്ളയാണെങ്കിലും ജാടക്കൊരു കുറവും ഇല്ല.
ജാഡ കൂടി ഇല്ലെങ്കില്‍ പിന്നെ എന്തിന്റെ പേരില്‍ ഇവര്‍ക്ക് ഞെളിഞ്ഞു നടക്കാന്‍ കഴിയും??
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 10:06 pm

അതും ശരിയാ FILM News, Discussion...6 - Page 11 143614 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 10:09 pm

Abhijit wrote:
അതും ശരിയാ FILM News, Discussion...6 - Page 11 143614 
കൊമ്പും തുമ്പിയും ഒന്നും ഇല്ലെങ്കിലും മോഴ ഒന്ന് ചിന്നം എങ്കിലും വിളിച്ചില്ലെങ്കില്‍ നാണക്കേട് അല്ലെ??
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptySun Jul 21, 2013 10:12 pm

unnikmp wrote:
Abhijit wrote:
അതും ശരിയാ FILM News, Discussion...6 - Page 11 143614 
കൊമ്പും തുമ്പിയും ഒന്നും ഇല്ലെങ്കിലും മോഴ ഒന്ന് ചിന്നം എങ്കിലും വിളിച്ചില്ലെങ്കില്‍ നാണക്കേട് അല്ലെ??
FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 FILM News, Discussion...6 - Page 11 2958 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 4:08 am

യേസ് ഐ  ആം  വത്സല  മാഡം
[ Posted on Thu, 09 May 2013, 10:17 AM IST ]
[You must be registered and logged in to see this image.]

മറിമായമെന്ന ടിവി ഷോയിലൂടെ മലയാളികളുടെ സ്വീകരണമുറികളില്‍ പൊട്ടിച്ചിരി വിതറിയ രചന ബിഗ് സ്ക്രീനും  ഇണങ്ങുമെന്ന് തെളിയിച്ചുകഴിഞ്ഞു. ലക്കിസ്റ്റാറിലെ ജാനകി  ഒരു മികച്ച നായികയെക്കൂടി മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്.

വല്ലാത്ത പഹയന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പറയാമോ?
രചന നാരായണന്‍കുട്ടി : സുമിത്രയെന്ന സാധാരണ സ്ത്രീയെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്യൂണിന്റെ ഭാര്യയാണ് സുമിത്ര. ജീവിതസൌകര്യങ്ങളോടുള്ള ആഗ്രഹം അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതില്‍ നിന്ന് കരകയറുന്നതുമാണ് ചിത്രം പറയുന്നത്.
ലക്കിസ്റ്റാര്‍ ഒരു ഹ്യൂമര്‍ ചിത്രമാണ്. വല്ലാത്ത പഹയനും ഏതാണ്ട് അതേ ട്രാക്കിലായിരിക്കുമല്ലോ.

മറിമായത്തിന്റെ ഹാംഗോവര്‍ ലഭിക്കുന്ന  കഥാപാത്രങ്ങള്‍ക്കുണ്ടോ?
മറിമായം ടീമിന്റെ സിനിമയാണ് വല്ലാത്ത പഹയന്‍ എന്ന് കേള്‍ക്കുമ്പോള്‍ മറിമായത്തിന്റെ വിപുലീകരിച്ച കഥയാണ് ഇതെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കുറെ ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് ഒരു സാധാരണക്കാരന്റെ ജീവിത പരിസരത്തു നിന്നു കണ്ടെടുത്ത കഥ  പറയാനാണ് വല്ലാത്ത പഹയന്‍  ശ്രമിക്കുന്നത്.

ലക്കിസ്റ്റാറില്‍ എത്തിയത്?
അതിന്റെ കാരണം അടുത്ത കാലത്താണ് ഞാനും അറിഞ്ഞത്. സത്യന്‍ അന്തിക്കാട് സാറിന്റെ അനുജന്റെ മകനാണ് ലക്കിസ്റ്റാറിന്റെ സംവിധായകന്‍ ദീപു അന്തിക്കാട്. സത്യന്‍ അന്തിക്കാട് സാറിന്റ മകന്‍ അനൂപ് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ആ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതു കണ്ടാണ് ദീപു ചേട്ടന്‍ എന്നെ ലക്കിസ്റ്റാറിലേക്ക് കാസ്റ്റ് ചെയ്തത്. ഞാന്‍ മറിമായത്തില്‍ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ "അങ്ങനത്തെ കഥാപാത്രം ചെയ്യുന്ന ഒരാളെയല്ല വേണ്ടതെന്നും പക്ഷേ ലക്കിസ്റ്റാറിലെ കഥാപാത്രത്തിന് വേണ്ട കള്ളത്തരം എന്റെ മുഖത്തുണ്ടെന്നു"മായിരുന്നു ദീപു ചേട്ടന്റെ മറുപടി. അങ്ങനെയാണ് ഞാന്‍ ലക്കിസ്റ്റാറിലെത്തിയത്.

ആദ്യ സിനിമയാണല്ലോ ജയറാമേട്ടനൊപ്പമുള്ള എക്സ്പീരിയന്‍സ്  പറയാമോ?
 എന്റെ ആദ്യ ചിത്രം തീര്‍ത്ഥാടനമാണ്. അതും ജയറാമേട്ടനൊപ്പമായിരുന്നു. അതിലെ ഒരു പാട്ട് സീനില്‍ ജയറാമേട്ടന്റെ സ്റ്റുഡന്റായി അഭിനയിച്ചിരുന്നു. പിന്നീട് സിനിമയെക്കുറിച്ച് ചിന്തിച്ചതേയില്ല. ഡാന്‍സായിരുന്നു പ്രധാന മേഖല. അതിനിടയ്ക്കാണ് അവിചാരിതമായി മറിമായത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്നാണ് ഇവിടെവരെ എത്തിയത്.

ജയറാമേട്ടനൊപ്പമുള്ള എക്സ്പീരിയന്‍സ് പറഞ്ഞില്ല?
ഞങ്ങള്‍ക്കിടയില്‍ ഒരു ഗിവ് ആന്‍ഡ് ടേക്കുണ്ടായിരുന്നു. മറിമായം എന്ന പരിപാടിയുടെ വിജയത്തിന് കാരണവും  താരങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. നീ ഇന്നത് ചെയ്താല്‍ ഞാന്‍ ഇങ്ങനെയായിരിക്കും റിയാക്ട് ചെയ്യുക എന്ന ആ കെമിസ്ട്രി ജയറാമേട്ടനൊപ്പം അഭിനയിച്ചപ്പോഴും  എനിക്ക് കിട്ടി. പിന്നെ അഭിനയിക്കാന്‍ സ്വാതന്ത്യ്രമുണ്ടായിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ ജയറാമേട്ടന്റെ നിര്‍ദ്ദേശങ്ങളും ഗുണം ചെയ്തു. അതിനാല്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നില്ല.

രചനയുടെ അഭിനയത്തെ ഉര്‍വ്വശിയുടെ അഭിനയവുമായി പലരും താരതമ്യപ്പെടുത്തുന്നു. എന്തു  പറയുന്നു?
അങ്ങനെ തോന്നിയതില്‍ തന്നെ നന്ദിയുണ്ട്. അധികം ആരും അങ്ങനെ പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഇതു വരെ ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടുമില്ല. ഇനി ചിന്തിക്കണം. പിന്നെ ഇങ്ങനെയൊരഭിപ്രായം സത്യന്‍ അന്തിക്കാട് സാര്‍ പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്. അവള്‍ നന്നായി ചെയ്തിട്ടുണ്ട്. ഉര്‍വ്വശിയൊക്കെ ചെയ്യുംപോലെ വന്നിട്ടുണ്ട്'' എന്ന് സത്യന്‍ സാര്‍  പറഞ്ഞത്രെ. ഉര്‍വ്വശി ചേച്ചിയെപ്പോലെ അത്രയും മികച്ചൊരു ആര്‍ട്ടിസ്റ്റ് ചെയ്യുന്ന പോലെ നമ്മളൊക്കെ ചെയ്തതായി ആളുകള്‍ക്ക് തോന്നുന്നെങ്കില്‍ ഭാഗ്യമല്ലേ.

മറിമായത്തിലെ വത്സലാ മാഡം മനസ്സില്‍ നില്‍ക്കുമ്പോള്‍, കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍  ടൈപ്പ് ചെയ്യപ്പെടാതെ നോക്കണ്ടേ?
തീര്‍ച്ചയായും. മറിമായത്തിലെ വത്സലാ മാഡമല്ല ലക്കിസ്റ്റാറിലെ ജാനകി, ജാനകിയല്ല വല്ലാത്ത പഹയനിലെ സുമിത്ര. ആ ഒരു വ്യത്യാസം എന്റെ ഓരോ  കഥാപാത്രങ്ങളിലുമുണ്ട്. അത്തരത്തില്‍ കുറച്ച് സെലക്ടീവായി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കണം.

ആഹാര ശീലങ്ങള്‍?
പ്രത്യേക ഭക്ഷണം വേണമെന്ന് വാശിയൊന്നുമില്ല. പ്രൊഡക്ഷനില്‍ എന്തു ഭക്ഷണമാണോ ലഭിക്കുന്നത്  അത് കഴിക്കാനാണ് ഇഷ്ടം. ഡയറ്റൊന്നും  നോക്കാറില്ല.   ഭക്ഷണത്തോട് എനിക്ക് വലിയ താത്പര്യമാണ്. ആ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

ഭക്ഷണം പാചകം ചെയ്യാറുണ്ടോ?
സമയം കിട്ടുമ്പോള്‍ പാചകം ചെയ്യാറുണ്ട്. നോണ്‍ വെജ് പാചകം ചെയ്യാന്‍  അറിയില്ല. വെജ് ആണെങ്കില്‍  ഓകെ.

സൌന്ദര്യ സംരക്ഷണം?
ധാരാളം വെള്ളം കുടിക്കും. ഇതെല്ലാവരും പറയുന്നതാണെങ്കിലും വെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ ഒഴിവാക്കാന്‍ പോലും നല്ലതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആരോടെങ്കിലും ദേഷ്യം തോന്നിയാല്‍ കുറച്ച് വെള്ളം കുടിച്ചാല്‍ മതി ആ ദേഷ്യം  മാറിക്കോളും. പിന്നെ ഡാന്‍സ് ചെയ്യുന്നതുകൊണ്ട് മറ്റു വ്യായാമങ്ങളൊന്നും ചെയ്യാറില്ല.

സ്വന്തം സ്വഭാവത്തില്‍ ഏറ്റവും ഇഷ്ടം?
സിറ്റുവേഷനനുസരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി പൊരുമാറാനുള്ള കഴിവ്. ഇത് എന്റെ സുഹൃത്തുക്കളുടെ വിലയിരുത്തലാണ്.

സ്വന്തം സ്വഭാവത്തില്‍ ഏറ്റവും വെറുക്കുന്നത്?
ഭയങ്കര ഇമോഷനാലാണ്. ഓവര്‍ സെന്‍സിറ്റീവും.

പ്രണയം?
ഇപ്പോഴില്ല. നേരത്തെ പ്രണയിച്ചിട്ടുണ്ട്.

ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രം?
രണ്ടുമൂന്നെണ്ണമല്ലേ ആയിട്ടുള്ളൂ. എങ്കിലും ഒരു കംപ്ളീറ്റ് ഡാന്‍സറായ കഥാപാത്രം സ്വപ്നത്തിലുണ്ട്.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 4:13 am

പ്രവീണ സീരിയൽ  അഭിനയം  നിർത്തുന്നു
[ Posted on Tue, 02 July 2013, 11:51 AM IST ]
[You must be registered and logged in to see this image.]

സിനിമയിലും സീരിയലിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യംലഭിച്ച നടിയാണ്. പ്രവീണ. അഭിനയരംഗത്തേക്കുളള രണ്ടാംവരവിലും സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രവീണ സീരിയല്‍ അഭിനയം നിര്‍ത്തുകയാണ്. ആ തീരുമാനത്തിലേക്ക് നയിച്ചതെന്താണെന്ന് പ്രവീണ പറയുന്നു....

സിനിമ ഒരുപാട് മാറിയോ?
പ്രവീണ: വിവാഹം കഴിഞ്ഞ് അഭിനയം നിറുത്തിയ സമയം പോലെയല്ല സിനിമ. ഒരുപാട്  മാറി. കഴിവുള്ള ധാരാളം  താരങ്ങളും ടെക്നീഷ്യന്‍മാരും ഇപ്പോഴുണ്ട്. സിനിമയുടെ സങ്കേതികമാറ്റവും ശ്രദ്ധേയമാണ്. അതിനാല്‍ നടിയായുള്ള നിലനില്‍പ്പ് എത്രയെന്നൊന്നും പറയാന്‍ സാധിക്കില്ല. ഈ മടങ്ങിവരവ് ഒരുപക്ഷേ അഭിനയസാധ്യതയുള്ള  സിനിമകള്‍ സമ്മാനിക്കാം. അല്ലെങ്കില്‍ ഒന്നുരണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സിനിമ നഷ്ടമാകാം. അറിയില്ല. എന്തായാലും ഇപ്പോള്‍ ലഭിക്കുന്ന വേഷങ്ങളില്‍ സംതൃപ്തയാണ്.

പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കേണ്ടി വന്നതില്‍ നഷ്ടബോധമില്ലേ?
വിവാഹശേഷം അഭിനയിക്കുന്നില്ലെന്നത്  എന്റെ തീരുമാനമായിരുന്നു. സിനിമയില്‍ സജീവമായി നിന്നപ്പോഴായിരുന്നു വിവാഹം. വിവാഹം വേണമെന്നും കുട്ടികള്‍ വേണമെന്നും ആഗ്രഹം തോന്നിയപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അതിനാല്‍  വിവാഹശേഷം ഭാര്യ, അമ്മ തുടങ്ങിയ ഘട്ടങ്ങള്‍ ആസ്വദിക്കുക തന്നെ ചെയ്തു. മറ്റു ജോലിപോലെ സമയബന്ധിതമായി ചെയ്ത് തീര്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല സിനിമ. അതിനാല്‍ വിവാഹശേഷം സിനിമയുടെ തിരക്ക് ജീവിതത്തെ ബാധിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത്. വിവാഹിതരാകുന്ന നടികള്‍ക്കെല്ലാം വിവാഹശേഷം ഈ അവസ്ഥ  ഉണ്ടാകും. ഇപ്പോള്‍ മോള്‍ വലുതായതുകൊണ്ട് സിനിമ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നി.  വിവാഹശേഷം സിനിമ വേണ്ടെന്നു വച്ചതുകൊണ്ട് കുറച്ച് അവസരങ്ങള്‍ നഷ്ടപ്പെട്ടു. പിന്നെ അത്രക്കു കഴിവുള്ള നടിയാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ സിനിമയില്‍ നിന്ന് പിന്‍മാറാതെ നിന്നിരുന്നെങ്കില്‍  മഹാസംഭവമൊന്നും ആകില്ലായിരുന്നു.

 ഈ ഇടവേളയില്‍ സിനിമയെ എങ്ങനെയാണ് കണ്ടത്?
12 വര്‍ഷം മുമ്പ് 2001ല്‍ 21-ാമത്തെ വയസ്സിലായിരുന്നു വിവാഹം. മോള്‍ ഒന്നാംക്ളാസില്‍ ആയശേഷമാണ്  സിനിമയില്‍ മടങ്ങിവന്നത്. ഈ കാലത്തെല്ലാം ഒരു പ്രേക്ഷക എന്ന നിലയില്‍ സിനിമ കണ്ടിരുന്നു. വിവാഹശേഷം ദുബായിലായിരുന്നെങ്കിലും തിയേറ്ററില്‍ പോയി സിനിമ കാണുമായിരുന്നു. മലയാള സിനിമയുടെ മാറ്റങ്ങള്‍,  പുതിയ ആളുകളുടെ വരവ് ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. പക്ഷേ ഇനി സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന്  പ്രതീക്ഷിച്ചില്ല. സത്യത്തില്‍ അത്തരമൊരു ആഗ്രഹമില്ലായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നപ്പോള്‍ അഭിനയിക്കാന്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഭര്‍ത്താവിന്റെ ഇടപെടലുണ്ടാകാറുണ്ടോ?
പൂര്‍ണ്ണപിന്തുണ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും ഉള്ളതുകൊണ്ടാണ് അഭിനയരംഗത്ത് മടങ്ങിവരാനായത്. പക്ഷേ കഥാപാത്രങ്ങളോ സിനിമയോ തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ഇടപെടാറില്ല. പക്ഷേ സിനിമയുടെ കഥ ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്. നിനക്കിഷ്ടമാണെങ്കില്‍ ചെയ്തു കൊള്ളൂ എന്നു പറയും. നാഷണല്‍ ബാങ്ക് ഒഫ് ദുബായില്‍ ജീവനക്കാരനാണ്. ഞാനും മകളും നാട്ടിലാണ്. അദ്ദേഹവും ദുബായിലെ ജോലി മതിയാക്കി മടങ്ങുകയാണ്. തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്യാനാണ് തീരുമാനം.

മികച്ച വേഷങ്ങള്‍?
അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമയിലൂടെയായിരുന്നു മടങ്ങിവരവ്. ചിത്രത്തിലെ പങ്കിയമ്മ നല്ല കഥാപാത്രമായിരുന്നു. അതിനുശേഷം കുറച്ച് സിനിമ കൂടി ചെയ്തു. എല്ലാത്തിലും നല്ല കഥാപാത്രങ്ങളായിരുന്നു. രണ്ടുമൂന്ന് ചിത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തു. കളര്‍ ബലൂണ്‍ എന്ന ചിത്രത്തില്‍ സീതയെന്ന നായികാപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പെട്ടെന്നു വന്ന  സിനിമയാണിത്.  കഥ കേട്ടപ്പോള്‍ അഭിനയിക്കണമെന്ന് തോന്നി. ശ്രീനിവാസന്‍ സാറിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കമ്മിറ്റ് ചെയ്തതിനാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയതല്ല. ആ ചിത്രത്തിന്റെ സംവിധായകന്‍ ഫെലിക്സ് ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് തന്നതുകൊണ്ട്  അഭിനയിക്കാന്‍ കഴിഞ്ഞു.

വീപ്പിങ്ങ് ബോയ്?
ശ്രീനിവാസന്‍ സാറിനൊപ്പം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'വീപ്പിങ്ങ് ബോയ്' എന്നാണ്. അതില്‍ ഒരു മുസ്ളിം യുവതിയാണ്. ഒട്ടേറെ സാധ്യതകളുള്ളൊരു വേഷം. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്.

മുപ്പതുകാരിയായ കഥാപാത്രത്തിന് സാധ്യത?
എന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ അധികമാരും ഇല്ലാത്തത് സാധ്യതയാണ്. ഇപ്പോള്‍ രംഗത്തുള്ള കുട്ടികള്‍ 17നും 25നുമിടയില്‍ പ്രായമുള്ളവരാണ്. അതിനാല്‍  മുപ്പതുവയസ്സിനോ മുകളിലോ ഉള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ ചെയ്യാന്‍ ആള് കുറവാണ്. ഈ സ്പേസ് ഉള്ളതിനാലാണ്  എനിക്കിപ്പോള്‍ അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ കിട്ടുന്നത്.

പരിചയമില്ലാത്ത കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കേണ്ടി വരുന്നുണ്ടോ?
ബന്ധങ്ങളുടെ ആര്‍ദ്രതയില്ലാത്തതാണ് മാറ്റമുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ പലതും. അച്ഛനമ്മ   ബന്ധങ്ങളൊന്നും ഇത്തരം സിനിമകളില്‍ കാണാറില്ല.  പ്രണയമുണ്ടെങ്കിലും വികൃതമാക്കപ്പെട്ട പ്രണയമാണ്. നമ്മള്‍ പണ്ടറിഞ്ഞിരുന്ന, അനുഭവിച്ചിരുന്ന പ്രണയവുമായി ഇത്തരം പ്രണയങ്ങള്‍ക്ക് സാമ്യമില്ല. പിന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് പുതുമ സമ്മാനിക്കാന്‍ സാധിക്കുന്നതിനാല്‍ ആളുകള്‍ക്ക് താല്‍ക്കാലികമായ ആകര്‍ഷണം തോന്നുമായിരിക്കാം. പക്ഷേ ഈ പരീക്ഷണം നിലനില്‍ക്കില്ല.  ഇപ്പോള്‍ ഇറങ്ങുന്ന ചില സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതം എനിക്ക് തീരെ പരിചിതമല്ല. ഇത്തരം വേഷങ്ങളില്‍ അഭിനയിക്കില്ല.  ചില ഓഫുകള്‍ വന്നിരുന്നു. സിനിമയില്‍ വലിയ പ്രാധാന്യമുള്ളതാണെങ്കിലും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ലായിരുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളുമായി ഒട്ടും സാമ്യമില്ലാത്ത കഥാപാത്രങ്ങള്‍. ഒരുപക്ഷേ യഥാര്‍ത്ഥത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ എനിക്ക് പരിചയമില്ലാത്ത, ഞാന്‍ കണ്ടിട്ടില്ലാത്ത, എന്റെ സംസ്കാരവുമായി യോജിക്കാത്തവ ഞാന്‍ ചെയ്താല്‍ കൃത്രിമമായിപ്പോകും. അല്ലെങ്കില്‍ കൂടുതല്‍ പഠിച്ചിട്ട് ആ സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണം അഭിനയിക്കാന്‍. ഇങ്ങനെ ചെയ്യാമെന്ന് കരുതിയാലും ഇത്തരം കഥാപാത്രങ്ങളുടെ ശരീരഭാഷ, സംസാരരീതി ഇതൊന്നും ഞാന്‍ വളര്‍ന്ന സാഹചര്യവുമായി ചേര്‍ന്നു പോകില്ല.

സീരിയല്‍ അഭിനയം?
മനുഷ്യന്റെ സൈക്കോളജിയെ മാര്‍ക്കറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ചീത്ത സൈക്കോളജിയെയാണ് മാധ്യമങ്ങളടക്കം മാര്‍ക്കറ്റ് ചെയ്യുന്നത്. അച്ഛന്‍ മകളെ പീഡിപ്പിച്ചതും മറ്റുമാണ് വില്‍പ്പനമൂല്യമുള്ള വാര്‍ത്തകള്‍. സീരിയലിലെല്ലാം ഈയൊരു മാര്‍ക്കറ്റിങ്ങിന്റെ സ്വാധീനമുണ്ട്. സ്ത്രീകളുടെ കണ്ണുനീരിനാണ് വില. ചിരി കാണാന്‍ ആര്‍ക്കാണ് താത്പര്യം? ഇപ്പോള്‍ ഇറങ്ങുന്ന സീരിയലുകള്‍ ഈ കമ്പോളമൂല്യത്തെ ചൂഷണം ചെയ്യുന്നു. ഇതെനിക്കറിയാം. അതിനാല്‍ത്തന്നെ സീരിയലുകളില്‍ അഭിനയിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താനാണ് തീരുമാനം. നാലുവര്‍ഷത്തോളം ദേവീമാഹാത്മ്യത്തില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ മറ്റൊരു സീരിയല്‍ ചെയ്യുന്നുണ്ട്. അത് തീരുന്നതോടെ സീരിയല്‍ രംഗത്തോട് വിടപറയും. എന്റെ കഥാപാത്രങ്ങളോട് എനിക്ക് നീതിപുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് തോന്നുന്നതിനാലാണ് ഈ തീരുമാനം.

ആഗ്രഹങ്ങള്‍?
തിരിച്ചുവരവില്‍ പ്രത്യേക ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ല. അഭിനയസാധ്യതയുള്ള, ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുമാത്രം. സമൂഹത്തെ സ്വാധീനിക്കാനാകുന്ന സ്ത്രീകഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. രഞ്ജിത്ത് സാറിനെയും ലാല്‍ജോസിനെയും പോലുള്ള ശക്തരായ സംവിധായകരുടെ സിനിമകള്‍ ചെയ്യണമെന്നുണ്ട്.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 4:25 am

മമ്മൂട്ടിയെ സോളാര്‍ വിവാദത്തില്‍ കുടുക്കാന്‍ നീക്കം
[ Posted on Sat, 20 July 2013, 11:42 AM IST ]
[You must be registered and logged in to see this image.]

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സോളാര്‍ വിവാദത്തില്‍ കുടുക്കാന്‍ നീക്കം. ഒപ്പം മറ്റു ചില നടീ നടന്മാരേയും സോളാറിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമം. മമ്മൂട്ടി ടീം സോളാറിനെ പ്രകീര്‍ത്തിച്ച് രംഗത്തിറങ്ങിയെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും വരുത്തിത്തീര്‍ക്കാനുള്ള സരിതാ എസ്. നായരുടെ വെളിപ്പെടുത്തലാണ് പ്രചാരണത്തിലായത്. തങ്ങളില്‍ നിന്നു മമ്മൂട്ടി പണമായും ചെക്കായും തുക കൈപ്പറ്റിയെന്നും സരിത പറയുന്നു.

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് സരിതയുടെ വെളിപ്പെടുത്തല്‍ .ടീം സോളാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ മമ്മൂട്ടി അടക്കമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുത്തുവെന്ന് സരിതാ നായര്‍ മൊഴി നല്‍കി.

ഇതിനായി മമ്മൂട്ടിക്ക് പത്തു ലക്ഷം രൂപ നല്‍കി. അന്‍പതിനായിരം രൂപ ചെക്കായും ബാക്കി ഒമ്പതര ലക്ഷം രൂപ പണമായും നല്‍കിയെന്നാണ് അവകാശവാദം. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി മോഹനന്‍ മമ്മൂട്ടിക്ക് 'വെര്‍ജിന്‍ എര്‍ത്ത് ഗോള്‍ഡന്‍ ഫെദര്‍ ടച്ച് എന്‍വയോണ്‍മെന്റല്‍' അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തതായി സരിത മൊഴി നല്‍കി.

ഈ വേദിയില്‍ നടി കവിയൂര്‍ പൊന്നമ്മ, വിനീസ്, സരയൂ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിനു ശേഷം സരിതാ നായരും സംഘവും അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മമ്മൂട്ടിക്ക് പണം നല്‍കിയെന്ന മൊഴി സത്യമാണെന്ന് അന്വേഷണ സംഘം കരുതുന്നില്ല.

ചടങ്ങില്‍ വന്നു പോകുന്നതിനും മറ്റുമുള്ള വകയില്‍ ചെറിയൊരു തുക നല്‍കുന്നത് പതിവാണ്.അതില്‍ തന്നെ സരിത നല്‍കിയെന്നു പറയുന്ന അമ്പതിനായിരം ഒരു സാദാ താരത്തെ സംബന്ധിച്ചു പോലും വളരെ ചെറിയ തുകയാണ്.

ഇതു പോലെ മറ്റു ചില സിനിമാ- സീരിയല്‍ താരങ്ങളും തങ്ങളില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന് സരിത മൊഴി നല്‍കിയിട്ടുണ്ട്. അവരുടെ പേരുകള്‍ വൈകാതെ പുറത്തുവരും.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 4:32 am

കല്യാണ വാർത്ത  വളച്ചൊടിച്ചെന്നു ഭാവന
[ Posted on Thu, 18 July 2013, 05:13 PM IST ]
[You must be registered and logged in to see this image.]

താരസുന്ദരിമാരെ വിവാഹം നടത്തിപറഞ്ഞയയ്ക്കാന്‍ ആരാധകര്‍ എന്തിനാണാവോ ഇത്ര തിരക്കുകൂട്ടുന്നത്. വിവാഹക്കഥകള്‍ക്ക് പിന്നാലെ താനിപ്പോള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അടുത്തിടെ തുറന്ന് പറഞ്ഞത് മിത്രാ കുര്യനാണ്. ദാ ഇപ്പോള്‍ ഭാവനയും.

ഭാവനയുടെ കല്ല്യാണം ഈ വര്‍ഷം തന്നെ ഗുരുവായൂരില്‍ വച്ച് നടക്കുമെന്നായിരുന്നു സംസാരം. തന്റെ വിവാഹത്തെക്കുറിച്ച് ഭാവന തന്നെ വെളിപ്പെടുത്തിയെന്ന് വാര്‍ത്തകളും വന്നു. എന്നാല്‍ താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് താരം പറയുന്നത്.

വിവാഹം അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് താന്‍ പറഞ്ഞത്. അത് ഗുരുവായൂരില്‍ വച്ചാകുമെന്നും പറഞ്ഞിരുന്നു. ഇത് കണ്ടാണ് ഭാവന അടുത്തു തന്നെ വിവാഹം കഴിക്കുമെന്ന വാര്‍ത്തയ്ക്ക് കാരണമായത് എന്നാണ് താരം പറയുന്നത്. അതേസമയം അടുത്ത വര്‍ഷം താന്‍ വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ രാജേഷ് പിള്ളയുമായി അടുത്തുവെന്ന വാര്‍ത്ത ഭാവന അഭിമുഖത്തില്‍ നിഷേധിച്ചിരുന്നു. അതുകൊണ്ട് രാജേഷ്,  ഭാവനയുടെ വരനാകില്ലെന്ന് തന്നെ കരുതാം.  എങ്കില്‍പ്പിന്നെ ആര് എന്ന ചോദ്യത്തിനുത്തരം ഭാവന തന്നെ നല്‍കേണ്ടിയിരിക്കുന്നു.

അതേസമയം മലയാളത്തില്‍ പുതിയ ചിത്രങ്ങളുമായി തിരിക്കിലാണ് ഭാവന. ഹണി ബീയ്ക്ക് ശേഷം ഹരിഹരന്‍ ചിത്രം ഏഴാമത്തെ വരവില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. സ്ഥിരം വേഷങ്ങളില്‍ നിന്നു വത്യസ്തമായി പക്വതയുള്ള ഒരു മുപ്പതുകാരിയെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇത് പൂര്‍ത്തിയായാല്‍ അനൂപ് മേനോനൊപ്പം ആന്‍ഗ്രി ബേബീസ് എന്ന ചിത്രത്തില്‍ താരം വേഷമിടും. പ്രണയിച്ച്  വിവാഹം കഴിച്ചശേഷം തമ്മില്‍ത്തല്ലുന്ന ദമ്പതികളായാണ് ആന്‍ഗ്രീ ബേബീസില്‍ അനൂപും ഭാവനയും പ്രത്യക്ഷപ്പെടുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 1:05 pm

അടി തീര്‍ന്നു; ഷാരൂഖും സല്‍മാനും ഇഫ്താര്‍ പാര്‍ട്ടിയില്‍ ഒന്നായി

[You must be registered and logged in to see this image.]

ദീര്‍ഘനാളായി തുടര്‍ന്ന് വരുന്ന പിണക്കം അവസാനിപ്പിച്ചു കൊണ്ട് ബോളിവുഡ് താരരാജാക്കന്മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നായി. കോണ്‍ഗ്രസ് നേതാവും മുംബൈ ബാന്ദ്ര എം എല്‍ എയുമായ ബാബാ സിദ്ധീഖി ഒരുക്കിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ഏറെ കാലമായി തുടരുന്ന അടി അവസാനിപ്പിച്ചു കൊണ്ട് പരസ്പരം ആലിംഗനം ചെയ്തത്. 2008 മുതല്‍ ഇരുവരും പരസ്പരം കണ്ടാലും സംസാരിക്കാറില്ലായിരുന്നു.

കൃത്യം 5 വര്‍ഷങ്ങള്‍ക്ക് മുന്പ് കത്രീന കൈഫിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കിടെയായിരുന്നു ഇവര്‍ തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. അതിനു ശേഷം മുകളില്‍ പറഞ്ഞ പോലെ ഇവര്‍ തമ്മില്‍ ക മ മിണ്ടാരുണ്ടയിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ തമ്മിലുള്ള യുദ്ധം ബോളിവുഡിനെ തന്നെ രണ്ടാക്കിയിരുന്നു. രണ്ടു ഗ്രൂപ്പിലും പെട്ട നടന്മാര്‍ മറു വിഭാഗത്തിനെതിരെ ചുമ്മാ ഗോസിപ്പുകള്‍ പടച്ചു വിടുന്നത് ഒരു ഹരമാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ ഇന്ന് സല്‍മാന്‍ തന്നെ മുന്നിട്ടിറങ്ങി ഷാരൂഖിനെ ആലിംഗനം ചെയ്യാന്‍ വന്നതോടെ ഇതിനെല്ലാം അവസാനമായിരിക്കുകയാണ്.

ഇരുവരും കെട്ടിപ്പിടിക്കുന്ന ചിത്രം സഹിതം ദേശീയ മാധ്യമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ഇവരുടെ കൂടിച്ചേരലിനെ റിപോര്‍ട്ട് ചെയ്യുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 1:21 pm

ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു

[You must be registered and logged in to see this image.]

എം.ടി.വാസുദേവന്‍ നായരും ഐ.വി.ശശിയും ഒന്നിച്ചു ചേര്‍ത്തൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു. മോഹന്‍ലാലിനും ഐ.വി.ശശിക്കും കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ച നല്‍കിയ ചിത്രമായിരുന്നു 1984ല്‍ തിയറ്ററിലെത്തിയ ഉയരങ്ങളില്‍. ഐ.വി.ശശിയുടെ ശിഷ്യനായ ജോമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എം.ടിയുടെ വീട്ടിലെത്തി ജോമോന്‍ ചിത്രം പുനര്‍നിര്‍മിക്കാനുള്ള അനുമതി വാങ്ങി. നിര്‍മാതാവ് വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരുന്നു ഉന്നതങ്ങളിലെ ജയരാജന്‍. റഹ്മാന്‍, നെടുമുടി, രതീഷ്, തിലകന്‍, ഉമര്‍, ജനാര്‍ദനന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ. ചായത്തോട്ടത്തിലെ മാനേജരായ ജയരാജന്‍ ഉയരങ്ങളിലെത്താന്‍ ഉടമയുടെ ഭാര്യയെയും മകളെയും ശാരീരികമായി ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നതും ഒടുവില്‍ പൊലീസിനു പിടികൊടുക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന കഥാപാത്രമാണ് ജയരാജന്‍. വില്ലന്‍ സ്വഭാവമുള്ള നായകനാണിതില്‍. പുതിയ ചിത്രത്തില്‍ ആരാണ് ജയരാജനെ അവതരിപ്പിക്കുകയെന്ന് തീരുമാനമായിട്ടില്ല. മുന്‍പ് എം.ടിയുടെ നീലത്താമര ലാല്‍ജോസ് വീണ്ടുമൊരുക്കി വന്‍ ഹിറ്റാക്കിയിരുന്നു. അതേപോലെ ഹിറ്റൊരുക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്ടുകാരന്‍ കൂടിയായ ജോമോന്‍.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 1:25 pm

ranjith wrote:
ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു

[You must be registered and logged in to see this image.]

എം.ടി.വാസുദേവന്‍ നായരും ഐ.വി.ശശിയും ഒന്നിച്ചു ചേര്‍ത്തൊരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉയരങ്ങളില്‍ പുനര്‍ജനിക്കുന്നു. മോഹന്‍ലാലിനും ഐ.വി.ശശിക്കും കരിയര്‍ ഗ്രാഫില്‍ ഉയര്‍ച്ച നല്‍കിയ ചിത്രമായിരുന്നു 1984ല്‍ തിയറ്ററിലെത്തിയ ഉയരങ്ങളില്‍. ഐ.വി.ശശിയുടെ ശിഷ്യനായ ജോമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എം.ടിയുടെ വീട്ടിലെത്തി ജോമോന്‍ ചിത്രം പുനര്‍നിര്‍മിക്കാനുള്ള അനുമതി വാങ്ങി. നിര്‍മാതാവ് വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരുന്നു ഉന്നതങ്ങളിലെ ജയരാജന്‍. റഹ്മാന്‍, നെടുമുടി, രതീഷ്, തിലകന്‍, ഉമര്‍, ജനാര്‍ദനന്‍ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ. ചായത്തോട്ടത്തിലെ മാനേജരായ ജയരാജന്‍ ഉയരങ്ങളിലെത്താന്‍ ഉടമയുടെ ഭാര്യയെയും മകളെയും ശാരീരികമായി ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നതും ഒടുവില്‍ പൊലീസിനു പിടികൊടുക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന കഥാപാത്രമാണ് ജയരാജന്‍. വില്ലന്‍ സ്വഭാവമുള്ള നായകനാണിതില്‍. പുതിയ ചിത്രത്തില്‍ ആരാണ് ജയരാജനെ അവതരിപ്പിക്കുകയെന്ന് തീരുമാനമായിട്ടില്ല. മുന്‍പ് എം.ടിയുടെ നീലത്താമര ലാല്‍ജോസ് വീണ്ടുമൊരുക്കി വന്‍ ഹിറ്റാക്കിയിരുന്നു. അതേപോലെ ഹിറ്റൊരുക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്ടുകാരന്‍ കൂടിയായ ജോമോന്‍.

Wow....Njan eppozhum parayunna movie...
Innal;ekoode alochichathe ulloo...

Chinthikkanonnumilla...prithwi Raaj thanne...Jayaraaj....Rahman cheytha role il Nishan....
Nedumudi cheytha Role...Indrajith Cheythal mathy...
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 1:27 pm

Pakshe Jomon shariyakkumo kulamakkumo??
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 7:48 pm

നമ്മുടെ നടികള്‍ക്കെന്തുപറ്റി ?
Story Dated: Tuesday, July 16, 2013 08:10

[You must be registered and logged in to see this image.]

ബാലെ കലാരംഗത്ത് നിത്യഹരിത നായകനായിരുന്ന അരവിന്ദാക്ഷ മേനോന്റെ ചെറുമകളാണ് ശാലുമേനോന്‍. അരവിന്ദാക്ഷ മേനോന്റെ ജയകേരളം നൃത്തനാട്യസംഘം കേരളമാകെ തരംഗമായിരുന്നു. അരവിന്ദാക്ഷ മേനോന്റെ ചെറുമകള്‍ എന്ന നിലയില്‍ അഭിനയരംഗത്തെത്തിയ ശാലുവിനു നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. വിനയത്തോടെയുള്ള പെരുമാറ്റം, സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലുള്ള നിഷ്‌കളങ്കമായ മനസ് ഇതൊക്കെ ശാലുവിന്റെ മറ്റ് നടികളില്‍നിന്നും വേറിട്ട കാഴ്ചയാക്കി.

നാലുവര്‍ഷം മുമ്പ് സിനിമാമംഗളത്തിനു വേണ്ടി ഈ ലേഖകന്‍ ശാലു മേനോനുമായി തിരുവനന്തപുരത്തെ ഒരു സീരിയലിന്റെ സെറ്റില്‍വച്ച് അഭിമുഖം നടത്തിയിരുന്നു. നൃത്തത്തില്‍ അസാമാന്യ ജ്ഞാനമുള്ള പെണ്‍കുട്ടിയായി അഭിമുഖത്തില്‍ ശാലു നിറഞ്ഞുനിന്നു. മുത്തച്ഛന്റെ വഴി പിന്തുടര്‍ന്ന് നൃത്തവിദ്യാലയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കാര്യം ശാലു അന്ന് വെളിപ്പെടുത്തി. ആദ്യം നൃത്തം, പിന്നെ വിവാഹം ഇതായിരുന്നു ഈ നടിയുടെ കാഴ്ചപ്പാട്. അക്കാലത്ത് ശാലുമേനോന്റേതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രചരിച്ചിരുന്നു. ശാലുവിനെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ അന്നൊഴിവാക്കി.

പിന്നീടുള്ള ശാലുവിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചങ്ങനാശേരിയിലെ നൃത്തവിദ്യാലയത്തിന് ഒന്നിലധികം ബ്രാഞ്ചുകള്‍. സ്വന്തമായി പടുകൂറ്റന്‍ വീട്. ഉന്നതരുമായി ബന്ധം. ഒടുവിലിതാ സോളാര്‍ തട്ടിപ്പിലും ശാലു സംശയത്തിന്റെ നിഴലിലായിരിക്കുന്നു. പോലീസ് ചോദ്യം ചെയ്തു. കൂളായി പോലീസ് സ്‌റ്റേഷനില്‍നിന്നിറങ്ങി വന്ന ശാലുവിന്റെ മുഖത്ത് ഉന്നതര്‍ തന്നെ രക്ഷിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. സോളാര്‍ തട്ടിപ്പിലെ മുഖ്യ പ്രതിയായ ബിജുവുമായി ശാലുവിന് അടുത്ത ബന്ധമുണ്ടെന്നാണ് സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകള്‍ ഇതിനു സുശക്തമായ തെളിവു നല്‍കുന്നു. മധ്യവയസ് കഴിഞ്ഞ സരിതാനായര്‍ തന്റെ മുന്നില്‍ നൃത്തം പഠിക്കാനെത്തിയതാണെന്നും അങ്ങനെയാണ് താന്‍ അവരെ പരിചയപ്പെട്ടതെന്നുമാണ് ശാലുവിന്റെ ഭാഷ്യം. ബിജു തന്റെ നൃത്തസ്ഥാപനത്തിലെ വെല്‍വിഷര്‍ മാത്രമായിരുന്നത്രെ. വെല്‍വിഷറില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറ് സ്വീകരിക്കാമോ, വെല്‍വിഷറുമായി തോളില്‍ കൈയിട്ട് പ്രണയിനിയെപ്പോലെ നില്‍ക്കാമോ? ബിജുവിന്റെ സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രമുഖരെ വിളിക്കാമോ? അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ശാലുമേനോനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ശാലുവിന്റെ ലാപ്‌ടോപ്പില്‍ പല യു.ഡി.എഫ്. നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നെന്നും ഉന്നതങ്ങളിലെ നിര്‍ദ്ദേശപ്രകാരം പോലീസ് അതു പൊക്കി എത്തേണ്ടിടത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നുമാണ് മാധ്യമവാര്‍ത്തകള്‍.

സീരിയല്‍ നടികള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമായിട്ട് വര്‍ഷങ്ങളോളമായി. ബീനാ ആന്റണിയായിരുന്നു ഒരു കാലത്തെ സംസാരവിഷയം. ബീനയുടെ അപ്പച്ചന്റെ കുത്തുകേസും, പ്രണയനൈരാശ്യത്താല്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. അഭിമുഖങ്ങളിലൂടെ ഇക്കാര്യം സമ്മതിച്ച ബീന തനിക്കുപറ്റിയ പാളിച്ചകള്‍ തുറന്നുപറഞ്ഞു. ആരെയും വഞ്ചിക്കുകയോ, തട്ടിക്കുകയോ താന്‍ ചെയ്തിട്ടില്ലെന്ന് ബീന സിനിമാമംഗളത്തിലൂടെ വെളിപ്പെടുത്തിയപ്പോള്‍ പ്രേക്ഷകര്‍ ബീനയിലെ ദുഃഖപുത്രിയെ തിരിച്ചറിഞ്ഞു. മനോജുമായി സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുകയാണ് ബീന.

തലസ്ഥാനത്ത് നഗരമധ്യത്തില്‍ മദ്യലഹരിയില്‍ സംഗീതാമോഹന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ജനം ഞെട്ടിയതും നാലുവര്‍ഷം മുമ്പാണ്. മദ്യപിച്ച് ലക്കുകെട്ടിരുന്ന സംഗീതാമോഹന്റെ കാറില്‍നിന്നും മാജിക് മൊമന്റ്‌സ് എന്ന വോഡ്കയുടെ കുപ്പികള്‍ ഫോര്‍ട്ട് പോലീസ് പിടിച്ചെടുക്കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. വഴി തടസപ്പെടുത്തിയെന്ന് ആരോപിച്ച് സംഗീത പോലീസിനെതിരെയും കേസ് കൊടുത്തു. ഉന്നതങ്ങളിലെ ഇടപെടല്‍ കാരണം കേസ് ഒരിടത്തുമെത്തിയില്ല. അതിനുശേഷം സംഗീത ഓടിച്ചിരുന്ന കാര്‍ കായംകുളത്തിനു സമീപം ഒരു യുവാവിനെ ഇടിച്ചുകൊല്ലുകയുണ്ടായി. ജനം കാര്‍ തടഞ്ഞെങ്കിലും പോലീസെത്തി സംഗീതയെ സുരക്ഷിതയാക്കി.

സീനിയര്‍ നടി മായാ മൗഷ്മി ഒരുവര്‍ഷം മുമ്പ് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ലേഖകനോട് 'എന്റെ മൂന്നാമത്തെ ഭര്‍ത്താവിനെ കാട്ടിത്തരൂ' എന്ന് വെല്ലുവിളിക്കുന്നത് വായിച്ചു. രണ്ടു വിവാഹം കുളമായെന്നായിരുന്നു ആ അഭിമുഖത്തില്‍ മായ പറയാതെ പറഞ്ഞത്. വിവാഹജീവിതത്തിന്റെ ആയുസ് ഇത്രമാത്രമേയുള്ളോ? തനിക്ക് പിന്നാലെ വരുന്ന തലമുറയ്ക്ക് മായ നല്ല സന്ദേശമല്ല ഇതിലൂടെ നല്‍കിയത്.

ലാവണ്യ എന്ന മറ്റൊരു നടി വ്യാജ ദന്തഡോക്ടറുമായി പ്രണയത്തിലായതും വാര്‍ത്തയായിരുന്നു. നടിക്ക് റൂട്ട് കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്താണ് ഈ വിരുതന്‍ അവരുടെ ഹൃദയത്തില്‍ ഇടംനേടിയത്. ലാവണ്യയെ അയാള്‍ കറവപ്പശുവാക്കി. കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ലാവണ്യ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വ്യാജനെ പൊക്കി. അയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. അതൊക്കെ അറിഞ്ഞുകൊണ്ടാണ് ലാവണ്യ വ്യാജഡോക്ടറുമായി പ്രണയത്തിലായതും ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയതും.

തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.

കൊച്ചി സ്വദേശിനിയായ അമ്മനടി വിവാദസ്വാമിയായ സന്തോഷ് മാധവനുമായുള്ള വിഷയത്തില്‍ പുലിവാല് പിടിച്ചതാണ്. ജ്യോതിഷവിശ്വാസംകൊണ്ട് സ്വാമിയുടെ അടുക്കല്‍ പോയെന്നായിരുന്നു നടിയുടെ വിശദീകരണം. സംഗതി വിവാദമായപ്പോള്‍ നടി മൗന വാത്മീകത്തിലായി. ഇപ്പോള്‍ ചെന്നെയിലാണ്. രാഷ്ട്രീയത്തിലെ ഉന്നതങ്ങളിലുള്ള പിടിപാടാണ് സന്തോഷ് മാധവന്‍ വിവാദത്തില്‍ നിന്നും ഈ നടിയെ രക്ഷിച്ചത്.

സീരിയലിലെ സൂപ്പര്‍ താരമായ അര്‍ച്ചനയുടെ ഉടുതുണിയില്ലാത്ത ഫോട്ടോകള്‍ ഒരുകാലത്ത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. കൂട്ടുകാരി ചതിച്ചതാണെന്നായിരുന്നു അര്‍ച്ചനയുടെ വിശദീകരണം. കൂട്ടുകാരി ചതിക്കുന്നതും രതിയുടെ ഉത്തുംഗശൃംഗത്തില്‍ നാണം മാറി മുഖത്തെ വികാരങ്ങള്‍ പ്രത്യക്ഷമാകുന്നതും ഏതു മന്ദബുദ്ധിക്കും മനസിലാകും.

സെലിബ്രിറ്റി കണക്കിലെടുത്ത് സീരിയല്‍ നടികളെ ചതിയില്‍ പെടുത്തി പണം ഉണ്ടാക്കുന്ന മാഫിയാസംഘങ്ങള്‍ കേരളത്തില്‍ സജീവമായിട്ടുണ്ട്. നിര്‍മ്മാതാവില്‍നിന്നും കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങുന്നതിനും പ്രൊഡക്്ഷന്‍ കണ്‍ട്രോളറുടെ നിയന്ത്രണത്തെ വെല്ലുവിളിക്കുന്നതിനും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം ഇവര്‍ തേടാറുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ാമര്‍ ഫീല്‍ഡല്ലേ, എന്നുകരുതി പോലീസ് മൗനംപാലിക്കുന്നു. അഥവാ കേസായാല്‍ വാദിക്കും പ്രതിക്കും പ്രശ്‌നമില്ലാതെ പരിഹരിക്കപ്പെടുന്നു.

ഒളിക്യാമറ സജീവമായതോടെ നടികള്‍ ഉള്ളിതൊലിച്ചതുപോലെ ആയിരിക്കുകയാണ്. ചിമ്പുവും നയന്‍താരയും തമ്മിലുള്ള കാമകേളികള്‍ ലോകത്തെ അറിയിച്ച, ഒളിക്യാറമയിലൂടെയുള്ള ഇന്റര്‍നെറ്റ് വിപ്ലവം കൂടുതല്‍ ടെക്‌നോളജിക്കല്‍ പെര്‍ഫെക്ഷന്‍ തേടുകയാണ്. മുന്‍ മന്ത്രിയും ഇപ്പോള്‍ എം.എല്‍.എ.യുമായ ജോസ് തെറ്റയിലിനു പോലും രക്ഷയില്ലാത്ത കാലമാണ്.

ഗോസിപ്പ് കൊടുക്കില്ല എന്ന് ദൃഢപ്രതിജ്ഞയെടുത്ത, താരങ്ങളെ സുഖിപ്പിച്ചെഴുതുകയാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ഒരു ഘട്ടത്തില്‍ വീമ്പിളക്കിയിരുന്ന തിരുവനന്തപുരത്തെ ഒരു സിനിമാവാരിക അനന്യയുടെ പ്രണയജീവിതത്തെ തലനാരിഴ കീറി വിശകലനം ചെയ്തത് നമ്മള്‍ കണ്ടതാണ്. അനന്യയെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു അത്. ചുരുക്കത്തില്‍ മാധ്യമരംഗത്താകെ സെന്‍സേഷന്‍ കടന്നുവന്നിരിക്കുന്നു. അത് ബ്ലാക്ക്‌മെയില്‍ ജേര്‍ണലിസത്തിന്റെ രൂപത്തിലല്ല, മറിച്ച് സത്യം വിളിച്ചുപറയുക എന്ന ജേര്‍ണലിസ്റ്റിക് എത്തിക്‌സിലേക്കാണ് പോകുന്നത്. അച്ചടി മാധ്യമങ്ങള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ ചാനലുകള്‍ ആ റോള്‍ ഭംഗിയായി ഏറ്റെടുത്തോളും. അതുകൊണ്ട് നടികള്‍ സൂക്ഷിക്കണം.

ശാലുമേനോനെപ്പോലെ ബുദ്ധിമതികളായ FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 നടിക്ക് അക്കിടി പറ്റാമെങ്കില്‍ ആര്‍ക്കും ഇതു സംഭവിക്കാം. ഇക്കാര്യം ഓര്‍ക്കുന്നത് നന്ന്.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 7:53 pm

സത്യന്റെ മക്കള്‍
Story Dated: Thursday, June 27, 2013 03:30

[You must be registered and logged in to see this image.]

മലയാളത്തിന്റെ വെളളിത്തിരയില്‍ ജ്വലിച്ചുനില്‍ക്കവേ പൊടുന്നനെ അണഞ്ഞുപോയ താരമാണ് സത്യന്‍. 1912ല്‍ തിരുവനന്തപുരത്തു ജനിച്ച സത്യന്റെ മുഴുവന്‍ പേര് എം. സത്യനേശന്‍. സത്യനേശനെ സത്യനാക്കിയത് നിര്‍മാതാവ് പി. സുബ്രഹ്മണ്യം.

1952ല്‍ പുറത്തുവന്ന ആത്മസഖി ആയിരുന്നു ആദ്യ ചിത്രം. പല ജോലികള്‍ ചെയ്തശേഷമാണ് സത്യന്‍ സിനിമയിലെത്തുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്കായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാള ഉദ്യോഗസ്ഥനായും ജോലിനോക്കി. ബ്രിട്ടീഷ് കരസേനയില്‍ ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസറായിരിക്കേ ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തു. പട്ടാളത്തില്‍നിന്നു തിരിച്ചു വന്ന അദ്ദേഹം സബ് ഇന്‍സ്‌പെക്ടറായി തിരുവിതാംകൂര്‍ പോലീസില്‍ ചേര്‍ന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കരുത്തോടെ സത്യന്‍ സിനിമയില്‍ സജീവമായതോടെ അതുവരെ ഉണ്ടായിരുന്ന പല അഭിനയ മാതൃകകളും ഉടഞ്ഞുപോയി. വെളുത്ത് ഉയരം കൂടിയ സുന്ദര നായകന്‍ എന്ന സങ്കല്‍പ്പം മനസില്‍നിന്ന് മലയാളി മായ്ച്ചു കളഞ്ഞു. പിന്നെയുള്ള ഇരുപതുകൊല്ലം മലയാള സിനിമ സാക്ഷ്യം വഹിച്ചത് കറുത്ത് ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ പ്രകടിപ്പിച്ച അത്ഭുതങ്ങള്‍ക്കായിരുന്നു. അദ്ദേഹം പ്രേക്ഷകനു മുമ്പില്‍ ഓരോ കഥാപാത്രത്തേയും അഭിനയിച്ചല്ല ജീവിച്ചുതന്നെ കാട്ടിക്കൊടുത്തു. തന്റെ ഓരോ കഥാപാത്രത്തിലും വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉര്‍ജ്വസ്വലതയായിരുന്നു സത്യന്റെ മുഖമുദ്ര.
1971 ജൂണ്‍ 15നാണ് സത്യന്‍ രക്താര്‍ബുദത്തിനു കീഴങ്ങുന്നത്. അസുഖം കണ്ടു പിടിച്ചുകഴിഞ്ഞ് ഒരു വര്‍ഷവും നാലുമാസവും അദ്ദേഹം രോഗവുമായി പൊരുതി. എന്നാല്‍ രക്താര്‍ബുദമാണെന്ന കാര്യം ആദ്യമൊന്നും സത്യനെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്‍െ്‌റ മക്കള്‍ വെളിപ്പെടുത്തുന്നു. മൂന്നു മക്കളാണ് സത്യന്. പ്രകാശ്, സതീഷ്, ജീവന്‍. ഭാര്യ ജെസി 1987ല്‍ മരിച്ചു. പ്രകാശ് സത്യന്‍ ബാലസാഹിത്യ രചനകളുമായി വിശ്രമ ജീവിതം നയിക്കുന്നു. സതീഷ് വെള്ളനാട് സാരാഭായ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഉദ്യോഗസ്ഥനാണ്. ഏറ്റവും ഇളയ മകന്‍ ജീവന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ എന്‍ജിനീയറായി വിരമിച്ചു. ജീവന്‍ സത്യന്റെ ഏക മകള്‍ ആശാ ജീവന്‍ സത്യനാണ് അഭിനയ ചക്രവര്‍ത്തിയുടെ മൂന്നാം തലമുറയിലെ ഏക കണ്ണി. സത്യന്റെ ചെറുമകള്‍ക്ക് അഭിനയത്തേക്കാളേറെ സംഗീതത്തിലാണ് താല്‍പര്യം. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടിയ ആശ ഇപ്പോള്‍ കഥകളി സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ്. പഠനത്തിന്റെ തിരക്കുകള്‍ക്കിടെ ശ്രീകുമാരന്‍ തമ്പിയുടെ 'പാട്ടുകളുടെ പാട്ട്' എന്ന ടിവി പരമ്പരയില്‍ ചെറിയവേഷം ചെയ്ത് മുത്തച്ഛന്റെ പാരമ്പര്യം കാത്തു.

സത്യന്റെ ആദ്യരണ്ടു മക്കള്‍ക്കും കാഴ്ചശക്തി നഷ്ടമായിരിക്കുന്നു. മൂന്നാമത്തെയാളുടെ കാഴ്ചയും മങ്ങിയിരിക്കുന്നു. എങ്കിലും ഓര്‍മകളിലേക്ക് സത്യന്റെ കൈപിടിച്ച് മക്കള്‍ നടന്നു. 'എല്ലാം തികഞ്ഞൊരു കുടുംബനാഥനും പിതാവുമായിരുന്നു ഞങ്ങളുടെ പപ്പ. അന്നു സിനിമ കോടമ്പാക്കത്തായതിനാല്‍ അദ്ദേഹം അവിടെ ആയിരുന്നു താമസം. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ അവിടെപ്പോയി നില്‍ക്കും. തിരക്കുകള്‍ക്കിടയിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പഠനകാര്യങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. സ്വഭാവമാണ് സൗന്ദര്യം എന്നതായിരുന്നു പപ്പയുടെ പക്ഷം. കൃത്യനിഷ്ഠയും സത്യസന്ധതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. തലപോയാലും കള്ളം പറയരുതെന്ന് ഞങ്ങളോട് എപ്പോഴും പറയും. ഞങ്ങളുടെ റോള്‍ മോഡല്‍ അന്നുമിന്നും പപ്പതന്നെയാണ്.'

മദ്യമില്ല; പുകയില്ല
പുകവലിയോ മദ്യപാനമോ സത്യന്‍ ശീലിച്ചിരുന്നില്ല. സത്കാര സദസുകളില്‍ എത്ര ഉന്നതന്‍ നിര്‍ബന്ധിച്ചാലും അദ്ദേഹം വിനയപൂര്‍വം നിരസിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു മനുഷ്യന്‍ സിനിമയില്‍ മദ്യപന്‍മാരെ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ മക്കള്‍ക്ക് അത്ഭുതമായിരുന്നു. 'കരകാണാക്കടല്‍' എന്ന ചിത്രത്തില്‍ അദ്ദേഹം കള്ള്, ചാരായം, വിസ്‌കി എന്നിവ കഴിക്കുന്ന രംഗങ്ങളുണ്ട്. മൂന്നും വ്യത്യസ്തമായ മൂന്നു രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പ്രേം നസീറും സത്യനുംകൂടി ഷാപ്പിലിരുന്നു മദ്യപിക്കുന്ന രംഗത്ത് ഗ്‌ളാസിലേക്കു പകര്‍ന്ന കള്ളിലെ പൊടി തൊട്ടുതെറിപ്പിക്കുന്നതൊക്കെ സ്വാഭാവികമായാണ് സത്യന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിവരുന്ന അടുത്ത സീന്‍ ഷൂട്ടുചെയ്യുമ്പോള്‍ വഴിയിലൊരു നായ കിടക്കുന്നു. സ്ഥിരം കള്ളു കുടിയന്മാര്‍ ചെയ്യുമ്പോലെ കാലുമടക്കി അതിനെ ഒറ്റയടി!. തിരക്കഥയിലില്ലാത്ത പ്രകടനം കണ്ട് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തിച്ചുനിന്നു.

ലാളിത്യം മുഖമുദ്ര
സത്യന്‍ തിരക്കേറിയ നടനായിരുന്നപ്പോഴും ലളിത ജീവിതമായിരുന്നു നയിച്ചിരുന്നത്. ഭാര്യ ജെസി അക്കാലത്ത് അധ്യാപികയായി തിരുവനന്തപുരത്തു ജോലിനോക്കുകയായിരുന്നു. ഓണം, ക്രിസ്മസ് അങ്ങനെ എല്ലാ അവധിക്കാലത്തും സത്യന്‍ മദ്രാസില്‍നിന്നു നാട്ടിലെത്തും. വിമാനം കിട്ടിയില്ലെങ്കില്‍ കാറോടിച്ചാണു വരിക. ഒരിക്കലും ഡ്രൈവറെ വച്ചിരുന്നില്ല. വീട്ടില്‍ വന്നാല്‍ പിന്നെ ഉത്സവമാണ്. അവധിക്കാലത്ത് എല്ലാവരും ഒന്നിച്ചിരുന്നു കാരംസും ചീട്ടുമൊക്കെ കളിക്കും. 'ഞങ്ങളെ ചീട്ടുകളി പഠിപ്പിച്ചതു പപ്പയാണ്. അതിനുമുമ്പു ചീട്ടു കയ്യിലെടുത്തു കശക്കിക്കൊണ്ട് ഞങ്ങള്‍ക്ക് തന്ന ഉപദേശം ഇങ്ങനെയാണ്-ചീട്ടുകളി രസകരമായ ഗെയിമാണ് പക്ഷേ പണം വെച്ചും പരിചയമില്ലാത്തവരുടെ കൂടെയും കളിക്കരുത്.'

സമയനിഷ്ഠ പ്രധാനം
കൃത്യനിഷ്ഠ സത്യന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. 'പപ്പ വീട്ടിലുള്ളപ്പോള്‍ ഞങ്ങള്‍ക്ക് എവിടെപ്പോകാനും സ്വാതന്ത്ര്യമുണ്ട്. എങ്ങോട്ടു പോകുന്നു എന്നൊരു ചോദ്യമില്ല. പക്ഷേ, എപ്പോള്‍ തിരിച്ചുവരും എന്നു ചോദിക്കും. പറഞ്ഞ സമയത്തില്‍നിന്ന് ഒരു മിനിട്ടു വൈകിക്കൂടാ'

പി. ഭാസ്‌കരന്‍
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 7:58 pm

serial cinema nadikal aano keralathinte prasnam...ennaa pinne avareyangu nirodhichekkkaam FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:01 pm

തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.

അതാരാണ് വാവേ ?
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:02 pm

Abhijit wrote:
serial cinema nadikal aano keralathinte prasnam...ennaa pinne avareyangu nirodhichekkkaam FILM News, Discussion...6 - Page 11 143614 FILM News, Discussion...6 - Page 11 143614 

പി .സി . യും ഉടനെ ഏതോ ഒരു സീരിയലിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നും കേട്ടു ....FILM News, Discussion...6 - Page 11 261826 FILM News, Discussion...6 - Page 11 261826 FILM News, Discussion...6 - Page 11 261826 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:02 pm

ROHITH NAMBIAR wrote:
തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.

അതാരാണ് വാവേ ?
eeyide state award kittiyavarude kist eduthu nokkiyaa pore FILM News, Discussion...6 - Page 11 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:05 pm

ROHITH NAMBIAR wrote:
തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.

അതാരാണ് വാവേ ?

പേരറിയില്ല ...ഫോട്ടോ കണ്ടാൽ അറിയാം ...അമ്മ വേഷങ്ങൾ ഒക്കെ ആണ് സീരിയലിൽ ചെയ്ത് കണ്ടിട്ടുള്ളത് ...ഇവിടെ സീരിയൽ കാണാൻ പറ്റാത്തത് കൊണ്ട് വലിയ പരിചയം ഇല്ല ...ഫോട്ടോ തപ്പി നോക്കാം ...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:08 pm

Abhijit wrote:
ROHITH NAMBIAR wrote:
തലസ്ഥാനത്തെ മറ്റൊരു പ്രമുഖ സിനിമാ-സീരിയല്‍ താരവും രാഷ്ട്രീയ നേതാവുമായുള്ള അവിഹിതബന്ധവും അങ്ങാടിയില്‍ പാട്ടാണ്. രാഷ്ട്രീയ നേതാവിന്റെ ഒത്താശകൊണ്ടാണ് അവര്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതെന്നു വരെ വാര്‍ത്തയുണ്ടായി. എന്നാല്‍ എതിരാളികള്‍ പറഞ്ഞുപരത്തുന്ന ഗോസിപ്പാണെന്നാണ് നടി പ്രതികരിച്ചത്. ശൂന്യതയില്‍നിന്ന നടി എങ്ങനെ മെയിന്‍ സ്ട്രീമിലെത്തി, അതും മധ്യവയസില്‍. എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. നല്ല പെര്‍ഫ്യൂമുകള്‍ ദുര്‍ഗന്ധത്തെ അകറ്റട്ടെ.

അതാരാണ് വാവേ ?
eeyide state award kittiyavarude kist eduthu nokkiyaa pore FILM News, Discussion...6 - Page 11 143614 

aara abhiyetta ? perariyumo ?
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:10 pm

Sona chechy aalle
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 EmptyMon Jul 22, 2013 8:18 pm

Back to top Go down
Sponsored content

FILM News, Discussion...6 - Page 11 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 11 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 11 of 40Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: