സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Ammu
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
vipinraj
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
sandeep
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
shamsheershah
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Neelu
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Binu
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
unnikmp
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
midhun
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 29 Vote_lcapFILM News, Discussion...6 - Page 29 Voting_barFILM News, Discussion...6 - Page 29 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 1:04 pm

4 major filimsinte koode keralathil release cheytha Thalaiva aadya divasam thanne kerala box office thoorthuvaari ennanallo report....FILM News, Discussion...6 - Page 29 786975 FILM News, Discussion...6 - Page 29 786975 FILM News, Discussion...6 - Page 29 786975 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 1:07 pm

ranjith wrote:
4 major filimsinte koode keralathil release cheytha Thalaiva aadya divasam thanne kerala box office thoorthuvaari ennanallo report....FILM News, Discussion...6 - Page 29 786975 FILM News, Discussion...6 - Page 29 786975 FILM News, Discussion...6 - Page 29 786975 
FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:28 pm

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:50 pm

Abhijit wrote:
Neelakasham Pachakadal Chuvanna Bhoomi (Blue skies, green waters, red earth). There is something in the very title that connects. For when was the last time we really saw the wide firmaments, the deep waters and the picturesque world around? Stuck within the four walls of our mechanical existences, the title beckons you to go out there, on the road and explore. Explore the world outside and the more complex one inside.

In Jack Kerouac’s ‘On the Road’, protagonists Sal and Dean knew that they ought not to stop till they get “there”. Where they were unsure of, but they knew they must keep going. Their “life on the road” defined the Beat Generation of post-war America.

In Sameer Thahir’s latest directorial venture, Kasi (Dulquer Salman), along with friend Suni (Sunny Wayne), hits the road in search of answers. Unlike Kerouac’s characters, this is not a journey for the sake of one, but one in which the destination is more or less in sight.

Nevertheless, this journey of self-introspection that also touches upon politics, love, friendship, family, religion and revolution is one of the most intense coming-of-age movies in Malayalam. Unlike Bollywood’s Dil Chahta Hai or Zindagi Na Milegi Dobara, the film does not celebrate breathtaking locales, but rather focuses on the ride.

This is one movie that delivers what it promises. On the road through and through, the film is a visual treat, with riveting music and minimalist dialogue. Kasi begins his journey from Kozhikode to the North-East, first to get over, and then to find his love Assi (Surja Bala). He is joined by his friend Suni and their camaraderie is beautifully depicted, not through tall claims of friendship, but knowing glances and friendly pats. The motorcycle, signboards, milestones and traffic signs too take on a character of their own in the movie.

Kasi and Suni meet many others on their trip — some who have lost their way and some in search of newer trajectories, but they all have their own destinations and must go their separate ways.

Dulquer Salman delivers an intense performance as Kasi who maintains a calm exterior even when torn apart by myriad inner conflicts.

His powerful narration sets the pace for the journey, and never once falters. All the actors — even the ones in minor roles — put up compelling performances. Sunny Wayne, Surja Bala, Ena Saha and Dhritiman Chatterjee deserve special mention.

But it is Hashir Mohamed’s well-crafted script with smart one-liners and casual yet deep observations; Gireesh Gangadharan’s stunning visuals and Sameer Thahir’s directorial mastery that make the ride worthwhile.

That said, this is no dream ride either. The movie loses steam in parts in the second half, and the climax could have been more powerful. It also cannot be overlooked that the film appeals to a very niche audience — the English-speaking, mall trotting, urban youth.

But given the youthful exuberance of the movie and its ability take you along on the ride, these cannot be listed as hurdles. Like you must hit the road to feel the real adrenaline rush, you must hit the theatres to truly experience this riveting ride. Bon voyage!

Film: Neelakasham Pachakadal Chuvanna Bhoomi

Director: Sameer Thahir

Cast: Dulquer Salman, Sunny Wayne, Surja Bala, Dhritiman Chatterjee, Ena Saha

enthayalum I luved this movie...innu second time kandu...ellavarkum ishtamayine varilla...bt those who loves riding and riders,it's a treat....script aane ee filminte minus point...athu karanam ee padatinte second half dragging aane...FILM News, Discussion...6 - Page 29 855112 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:52 pm

ROHITH NAMBIAR wrote:

njaan chennai express onnu kaanmeenu plan cheythaathaa..ticketinte vila kettappo poyilla...400 roofaye ...randu kilo chicken vaangi thinnooode FILM News, Discussion...6 - Page 29 808463 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:54 pm

400 rs....ayyo atra koduthonnum kaanandatto...masala padam aane..

\
njaan povvo...nalla kadhayaayi FILM News, Discussion...6 - Page 29 352966 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:56 pm

Abhijit wrote:
ROHITH NAMBIAR wrote:
400 rs....ayyo atra koduthonnum kaanandatto...masala padam aane..
\
njaan povvo...nalla kadhayaayi FILM News, Discussion...6 - Page 29 352966 

memories nalla padamaanenne kettu...innu ente leave kazhiyukayane..kaanan pattiyilla...FILM News, Discussion...6 - Page 29 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptySun Aug 11, 2013 8:59 pm

ROHITH NAMBIAR wrote:
Abhijit wrote:
\
njaan povvo...nalla kadhayaayi FILM News, Discussion...6 - Page 29 352966 
memories nalla padamaanenne kettu...innu ente leave kazhiyukayane..kaanan pattiyilla...FILM News, Discussion...6 - Page 29 352966 
ramzaan hittuaaklil randennathine pattiyulla reports kollaam....Neelakasham Pachakadal Chuvanna Bhoomi n memories FILM News, Discussion...6 - Page 29 352966 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 11:21 am

Abhijit wrote:
ROHITH NAMBIAR wrote:
memories nalla padamaanenne kettu...innu ente leave kazhiyukayane..kaanan pattiyilla...FILM News, Discussion...6 - Page 29 352966 
ramzaan hittuaaklil randennathine pattiyulla reports kollaam....Neelakasham Pachakadal Chuvanna Bhoomi n memories FILM News, Discussion...6 - Page 29 352966 

ത്രില്ലിംഗ് മെമ്മറീസ്; പൃഥ്വിരാജ് താരത്തില്‍നിന്ന് നടനിലേക്ക് FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 

വലിയ ബഹളമില്ലാതെ ഇറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് മെമ്മറീസ്. അതുകൊണ്ടുതന്നെ അമിതപ്രതീക്ഷകളുമില്ലായിരുന്നു. പക്ഷേ റംസാന്‍ റിലീസുകളിലെ സര്‍പ്രൈസ് പൃഥ്വിരാജിന്റെ ഈ ജിത്തു ജോസഫ് ചിത്രമാണ്. ശരിക്കും അസാധാരണ ത്രില്ലര്‍. ബ്രില്ല്യന്റ് ആയ സ്‌ക്രിപ്റ്റ്. തികഞ്ഞ കൈടയക്കം, തകര്‍പ്പന്‍ ക്ളൈമാക്‌സ്. സര്‍വോപരി താരത്തില്‍നിന്ന് നടനിലേക്ക് അനായാസം പരിവര്‍ത്തനം ചെയ്യപ്പെട്ട പൃഥ്വിരാജ്. മുംബൈ പോലീസില്‍ നിര്‍ത്തിയിടത്തു തുടങ്ങിയ പൃഥ്വി തെളിയിക്കുകയാണ് എത്ര എതിര്‍ത്താലും താനാണു മലയാളത്തിന്റെ അവഗണിക്കാനാവാത്ത താരമെന്ന്.
ദൂരുഹസാഹചര്യത്തില്‍ കാണാതാവുകയും പിന്നീടു ക്രൂശിതമായ നിലയില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ കൊലപാതകിയെത്തേടിയുള്ള അന്വേഷണത്തിലാണു പോലീസ്. എത്തും പിടിയും കിട്ടാതെ വലയുന്ന പോലീസ്, സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാളായ സാം അലക്‌സി(പൃഥ്വിരാജ്)നെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുന്നു. ഔദ്യോഗികജീവിതത്തിലെ ശത്രുക്കള്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തിയതിനേത്തുടര്‍ന്ന് ജീവിതം തകര്‍ന്ന സാം മുഴുക്കുടിയനാണ്. മദ്യമില്ലാതെ അയാള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. കുടിയെന്നു വച്ചാല്‍ പൃഥ്വിരാജിനെ കാണിക്കുന്ന സീനുകളിലെല്ലാം നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കേണ്ടിവരുന്നുണ്ട്. (മലയാള സിനിമ അബ്കാരികളാണോ ഇപ്പോള്‍ നിര്‍മിക്കുന്നത്.. പെരുന്നാളിനിറങ്ങിയ എല്ലാ ചിത്രങ്ങളിലും മോശമല്ലാത്ത റോള്‍ കള്ളിനുണ്ട്, ഇനി നിയമപരമായ മുന്നറിയിപ്പ് കാണിക്കാന്‍ പറഞ്ഞ സെന്‍സര്‍ ബോര്‍ഡിനുള്ള വെല്ലുവിളിയോ മറ്റോ ആണോ ?) ആമീര്‍ ഖാന്റെ 'തലാഷ്' പോലെ ഓര്‍മകളാല്‍ വേട്ടയാടപ്പെടുന്ന പോലീസുദ്യോഗസ്ഥനാണ് സാം. അവിടെത്തീരുന്നു തലാഷുമായുള്ള സാമ്യം. ചില പ്രത്യേകസാഹചര്യങ്ങളില്‍ കേസുമായി മുന്നോട്ടുപോകുന്ന സാം തന്റെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ കൊലയാളിയിലേയ്‌ക്കെത്തുന്നു. നായകന്‍ മദ്യപാനിയല്ലെങ്കിലും മികച്ച കുറ്റാന്വേഷണ കഥ തന്നെയാകുമായിരുന്നു മെമ്മറീസ്. പക്ഷേ സാമിന്റെ മദ്യപാനത്തിനും വൈകാരികതയ്ക്കും സിനിമയുടെ ക്ളൈമാക്‌സിലേക്കു നീളുന്ന പ്രാധാന്യമുണ്ട്. തുടര്‍ച്ചയായ മദ്യപാന സീനുകള്‍ പലര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും അതിന്റെ ലോജിക് സ്ഥാപിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്.
മൈ ബോസ്, മമ്മി ആന്‍ഡ് മീ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു ജോസഫ് 'ഡിറ്റക്ടീവ്' എന്ന കുറ്റാന്വേഷണ കഥയുമായാണ് സംവിധായകനാകുന്നത്. ഒരു സുരേഷ്‌ഗോപി ചിത്രമായി അവഗണിക്കപ്പെട്ടെങ്കിലും തരക്കേടില്ലാത്ത കുറ്റാന്വേഷണചിത്രമായിരുന്നു ഡിറ്റക്ടീവ്.
കുമാരപുരം പഞ്ചായത്തില്‍ രാത്രി പത്തുമണിക്കു മഴ പെയ്താരുന്നോ, സാരിയില്‍ പുരണ്ടത് എ പോസിറ്റീവ് ആയതു കൊണ്ടു കൊലയാളിയുടെ രക്തം ബി പോസിറ്റീവായിരിക്കും എന്നൊക്കെ പറഞ്ഞ് നിരന്നുനില്‍ക്കുന്നവരില്‍ നിന്ന് കുറ്റവാളികളെ ചൂണ്ടിക്കാണിക്കുന്ന ദേശി ഷെര്‍ലക് ഹോംസ്/ബോണ്ടുകള്‍ക്കിടയില്‍ അന്വേഷണസിനിമകള്‍ക്കു വലിയ പ്രസക്തിയൊന്നുമില്ല. പോലീസുകാരാണെങ്കില്‍ വായില്‍കൊള്ളത്ത നാലഞ്ചുഡയലോഗ് പറയണം. അവസാനം തീരെ പ്രതീക്ഷിക്കാത്ത ഒരുത്തനെ പ്രതിയുമാക്കി ഒരു ട്വിസ്റ്റ് ഒക്കെ വേണം. ഇതില്‍ക്കൂടുതല്‍ ഒന്നും മലയാളി ഡിറ്റക്ടീവ് സിനിമകളില്‍നിന്ന് ആരും പ്രതീക്ഷിക്കാറില്ല. ഓര്‍ത്തിരിക്കാനും മനസിലാക്കാനും വയ്യാത്ത വല്യ അന്വേഷണമൊന്നും നടത്തല്ലേ, ക്ളൈമാക്‌സില്‍ ഒരു ട്വിസ്റ്റ് വച്ചാല്‍ മതി, ഞങ്ങളങ്ങു ഞെട്ടിക്കോളം എന്നൊക്കെ ദാക്ഷണ്യം കാണിക്കുന്ന പ്രേക്ഷകരുള്ളതുകൊണ്ട് വലിയ മാര്‍ക്കറ്റൊന്നുമില്ലാത്തതാണ് ഈ ജാതി സിനിമകള്‍ക്ക്. എന്നാല്‍ അവര്‍ക്കിടയിലേക്കാണ് കൃത്യമായ ലോജിക്കും അന്വേഷണബുദ്ധിയുമായി മെമ്മറീസ് വികസിക്കുന്നത്. അടിയില്ല, പഞ്ച് ഡയലോഗില്ല, കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നുള്ള പഴയ സിനിമാ ഉഡായിപ്പുകളില്ല. സാം അലക്‌സും പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുകയാണ്. സാമിന്റെ വെള്ളമടി പ്രേക്ഷകരുടെ ശ്രദ്ധതിരിക്കുന്നുണ്ടെങ്കിലും അന്വേഷണത്തിനൊപ്പം അല്ലെങ്കില്‍ അതിനുമുമ്പേ കാഴ്ചക്കാരനും പോകുന്ന ഒരു ബ്രില്യന്റ് ട്രീറ്റ്‌മെന്റ് ഒരുക്കാന്‍ ജിത്തു ജോസഫിനാകുന്നുണ്ട്. ജിത്തുവാണ് സ്‌ക്രിപ്റ്റും ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവന്റെ കാമറയാണു ചിത്രത്തില്‍ എടുത്തുപറയേണ്ട മികവ്. ലോംഗ്, ഏരിയല്‍ ഷോട്ടുകളുടെ ധാരാളിത്തം കൊണ്ട് സുജിത്ത് വിസ്മയങ്ങളൊരുക്കുന്നുണ്ട്. സിനിമയുടെ ടെംപോ അസാധാരണമായ നിലയില്‍ മാറ്റിമറിക്കുന്നത് ഈ ഛായാഗ്രഹണമികവാണ്.
മലയാളസിനിമയിലെ ഏറ്റവും പ്രഫഷണലായ നടനാകുകയാണു തന്റെ ലക്ഷ്യമെന്ന് പൃഥ്വി സ്ഥാപിക്കുന്നുണ്ട് തന്റെ പ്രകടനത്തിലൂടെ. മുഴുക്കുടിയനായി, റഫ് ആന്‍ഡ് ടഫ് പോലീസ് ഓഫീസറായി, ഭര്‍ത്താവായി, അച്ഛനായി, സര്‍വം തകര്‍ന്ന മകനായി ഓരോസീനിലും രൂപമാറ്റം വരുത്താന്‍ പൃഥ്വിക്ക് അനായാസം കഴിയുന്നുണ്ട്. മുംബൈ പോലീസിലെപ്പോലെ പൃഥ്വിരാജിന്റെ കരിയറിലെ മികച്ച റോളുകളിലൊന്നാണ് സാം അലക്‌സ്.
നായിക മേഘ്‌നാ രാജിന് കാര്യമായ റോളൊന്നുമില്ല. വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, പ്രവീണ എന്നിവരൊഴിച്ച് പ്രമുഖ താരങ്ങളാരുമില്ലെങ്കിലും ആ കുറവ് തോന്നാത്ത രീതിയിലാണ് കാസ്റ്റിംഗ്. രണ്ടരമണിക്കൂറുള്ള പടം അല്‍പം ഇഴയുന്നുണ്ടെന്നു തോന്നുന്നുണ്ടെങ്കിലും സിനിമയുടെ പൂര്‍ണതയില്‍ അത് അപ്രസക്തമാവും.
അന്തം വിട്ടു കുന്തം വിഴുങ്ങിനില്‍ക്കുന്ന ന്യൂ ജനറേഷന്‍ ഉല്‍പന്നങ്ങള്‍ക്കിടയില്‍ മുഴുകിയിരുന്നു കാണാവുന്ന സിനിമകള്‍ വല്ലപ്പോഴുമേ വരുകയുള്ളു. അതു കൊണ്ട് ഈ ഉത്സവസീസണില്‍ മിസ് ആക്കാന്‍ പറ്റാത്ത സിനിമയാണ് 'മെമ്മറീസ്'.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 3:53 pm

പറക്കും തളികയില്‍ ചിരിയുമായി ദിലീപ്‌ വീണ്ടുമെത്തും?FILM News, Discussion...6 - Page 29 7910 FILM News, Discussion...6 - Page 29 7910 

ഈ പറക്കും തളിക എന്ന ചിത്രം സിനിമാ പ്രേമികള്‍ക്ക്‌ അത്ര പെട്ടെന്ന്‌ മറക്കാന്‍ സാധിക്കില്ല. താഹയുടെ സംവിധാനത്തില്‍ ദിലീപും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച മുഴുനീള തമാശ ചിത്രമായിരുന്നു അത്‌. മലയാളികളെ ശരിക്കും രസിപ്പിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ സംവിധായകന്‍ വളരെ ഗൗരവമായി ആലോചിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.
പണയത്തിലായ ബസ്‌ തിരിച്ചെടുക്കാനുളള മുതലാളിയുടെയും കൂട്ടുകാരന്റെയും ശ്രമങ്ങളാണ്‌ 'ഈ പറക്കും തളിക'യില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്‌. അച്‌ഛന്റെ പേരിലുളള 'താമരാക്ഷന്‍ പിളള' എന്ന പഴകിപ്പൊളിഞ്ഞ ബസിനുവേണ്ടിയാണ്‌ ദിലീപിന്റെ ഉണ്ണി എന്ന കഥാപാത്രം പെടാപ്പാടുപെടുന്നത്‌. നിത്യാ ദാസ്‌ എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയതും ഈ പറക്കും തളികയായിരുന്നു.
2001 ല്‍ ആയിരുന്നു ഈ പറക്കും തളിക റിലീസായത്‌. താമരാക്ഷന്‍ പിളള എന്ന പേരിലുളള ബസും ദിലീപും ഹരിശ്രീ അശോകനുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാവുമെന്നാണ്‌ സൂചന.
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 3:55 pm

നിത്യാ ദാസ്‌ varumo FILM News, Discussion...6 - Page 29 912236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 3:57 pm

sunder wrote:
നിത്യാ ദാസ്‌  varumo FILM News, Discussion...6 - Page 29 912236 
നിത്യാ മേനോനാനെങ്കിൽ പോരെ ഈ തുള്ളിച്ചാട്ടം FILM News, Discussion...6 - Page 29 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 3:59 pm

unnikmp wrote:
sunder wrote:
നിത്യാ ദാസ്‌  varumo FILM News, Discussion...6 - Page 29 912236 
നിത്യാ മേനോനാനെങ്കിൽ പോരെ ഈ തുള്ളിച്ചാട്ടം FILM News, Discussion...6 - Page 29 143614 
sunderyettan eppol enthinu thullichadum FILM News, Discussion...6 - Page 29 855112 FILM News, Discussion...6 - Page 29 536236 
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 4:01 pm

unnikmp wrote:
sunder wrote:
നിത്യാ ദാസ്‌  varumo FILM News, Discussion...6 - Page 29 912236 
നിത്യാ മേനോനാനെങ്കിൽ പോരെ ഈ തുള്ളിച്ചാട്ടം FILM News, Discussion...6 - Page 29 143614 
FILM News, Discussion...6 - Page 29 352966 FILM News, Discussion...6 - Page 29 4214 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 5:20 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 7:28 pm

''എനിക്കിപ്പോള്‍ എല്ലാവരേയും പേടിയാണ്. സിനിമയിലും സീരിയലിലുമായി അവസരങ്ങള്‍ കൂടിവരുന്ന ഘട്ടത്തില്‍ വഞ്ചനാക്കേസില്‍പെടുത്തിയത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാവട്ടെ എന്റെ ഭാര്യയായിരുന്ന സീരിയല്‍ നടിയും അവളെ പിന്തുണയ്ക്കുന്ന മുന്‍ മന്ത്രിയും. എന്റെ രക്തബന്ധത്തില്‍പെട്ടവര്‍ തന്നെ അതിനു കൂട്ടുനിന്നതാണ് ഏറ്റവും സങ്കടകരം.''
പറയുന്നത് സീരിയല്‍ താരം ആദിത്യന്‍ എന്ന ജൂനിയര്‍ ജയന്‍. നടന്‍ ജയന്റെ സഹോദരന്റെ മകന്‍. വിവാഹ വഞ്ചനാക്കേസിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്ത ആദിത്യനിപ്പോള്‍ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു. അമ്മ മരിച്ചശേഷം കൊല്ലം കടപ്പാക്കടയിലെ വീട്ടില്‍ ഏകനായ ആദിത്യന്‍ തന്നെ കേസില്‍ കുടുക്കിയ കഥ പറയുന്നു.
കണ്ണൂരിലെ പെണ്‍കുട്ടി
ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. 'സമദൂരം' സീരിയലിന്റെ ലൊക്കേഷനില്‍ വെറുതെയിരിക്കുമ്പോഴാണ് സെല്‍ഫോണ്‍ ശബ്ദിച്ചത്. കണ്ണൂരില്‍ നിന്നും നിര്‍മ്മല. വാത്സല്യത്തോടെയായിരുന്നു ആ അമ്മയുടെ പെരുമാറ്റം. എന്റെ അഭിനയത്തെക്കുറിച്ചും വേഷത്തെക്കുറിച്ചുമൊക്കെയാണ് അവര്‍ സംസാരിച്ചത്. ഇടയ്ക്ക് വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീടവര്‍ ദിവസവും ഫോണ്‍ചെയ്യാന്‍ തുടങ്ങി. അമ്പത്തേഴുവയസുള്ള നിര്‍മ്മല ആന്റി സംസാരിക്കുമ്പോള്‍ അമ്മയെപ്പോലെയാണ് എനിക്കു തോന്നിയത്. അവരുടെ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഞാന്‍ സ്വീകരിച്ചു. ഒരു ദിവസം അവര്‍ അഡ്രസ് ചോദിച്ചു. എന്തിനാണെന്നൂ ചോദിച്ചപ്പോള്‍ കുടുംബഫോട്ടോ അയച്ചുതരാനാണെന്നായിരുന്നു മറുപടി. അവരുടെ ഭര്‍ത്താവ് വിമുക്തഭടനാണ്. ഒരു മകളേയുള്ളൂ.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഒരു കൊറിയര്‍. നിര്‍മ്മല ആന്റി അയച്ച കവറിനുള്ളില്‍ കുടുംബഫോട്ടോ ആയിരുന്നില്ല. ആന്റിയുടെ മകളുടെ മൂന്നു ഫോട്ടോകള്‍. ഒരെണ്ണം നടി മമതയ്‌ക്കൊപ്പം നില്‍ക്കുന്നതാണ്. പച്ചസാരിയുടുത്ത ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ പതിനാറു വയസേ തോന്നിക്കൂ. പിന്നീടുള്ള ദിവസങ്ങളില്‍ നിര്‍മ്മല ആന്റി സംസാരിച്ചത് മകളെക്കുറിച്ചായിരുന്നു.
''എനിക്കൊരു ആണ്‍കുട്ടിയില്ല. അതുകൊണ്ടാണ് ഞാന്‍ മോനെ ഇടയ്ക്കിടെ വിളിക്കുന്നത്. മകളുടെ ഭര്‍ത്താവായി ആദിത്യന്‍ വരണമെന്നാണ് എന്റെ ആഗ്രഹം.''
ശരിക്കും ഞെട്ടിപ്പോയി. ഇതിനായിരുന്നോ ആ അമ്മ എന്നെ വിളിച്ചുകൊണ്ടിരുന്നത്? ഞാനൊരു വലിയ നടനല്ലെന്നും വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്നും പറഞ്ഞുനോക്കി. പക്ഷേ ആന്റി സമ്മതിച്ചില്ല.
എനിക്കൊരു പ്രണയമുണ്ടായിരുന്നു. ബന്ധുവായ പെണ്‍കുട്ടി. മിക്കപ്പോഴും ഞങ്ങള്‍ കാണും. പ്രണയം കടുത്തപ്പോള്‍ ഇരുവീട്ടുകാരും അറിഞ്ഞു. എന്റെ വീട്ടില്‍ അമ്മയ്ക്ക് സമ്മതമായിരുന്നു. അവളുടെ അച്ഛനും ഇഷ്ടക്കുറവുണ്ടായില്ല. പക്ഷേ ഒരു നിര്‍ബന്ധം. നല്ലൊരു ജോലി വേണം. അക്കാലത്ത് എന്റെ കുടുംബം സാമ്പത്തികമായി പിന്നിലാണ്. പതിനാറാം വയസില്‍ അച്ഛന്‍ മരിക്കുമ്പോള്‍ കടം മാത്രമായിരുന്നു ബാക്കി. ആരും സഹായിക്കാതെ വന്നപ്പോഴാണ് വിദ്യാഭ്യാസം പോലും മുടക്കി ഞാന്‍ പണിക്കുപോയത്. പറമ്പ് കിളക്കാന്‍ വരെ പോയി. പിന്നീട് അഭിനയത്തിലെത്തിയ ശേഷം പച്ചപിടിച്ചുവരുന്നതേയുള്ളൂ കുടുംബം. സാമ്പത്തികമായി പിന്നിലായതുകൊണ്ടാണ് അവളുടെ അച്ഛന്‍ ഗള്‍ഫിലേക്കു പോകണമെന്ന് പറഞ്ഞത്. അക്കാലത്ത് അഭിനയിച്ചാല്‍ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് തന്റെ മകളെ പോറ്റാന്‍ കഴിയുമോയെന്ന ആശങ്കയായിരിക്കണം അദ്ദേഹത്തിന്. പക്ഷേ അഭിനയത്തില്‍ നിന്നു മാറിനില്‍ക്കാന്‍ എനിക്കു താല്‍പര്യമില്ല. പറ്റില്ലെന്നു പറഞ്ഞു. അതോടെ ബന്ധം വഷളായി. ഈ പേരുപറഞ്ഞ് രണ്ടു കുടുംബങ്ങളും തമ്മില്‍ വഴക്കായപ്പോള്‍ അവര്‍ പിന്മാറി. വിവാഹം കഴിക്കാമെന്ന എഗ്രിമെന്റ് വരെ തയാറാക്കിയിരുന്നു. പക്ഷേ എന്റെ എടുത്തുചാട്ടം കാരണം നടന്നില്ല. ഒരുപക്ഷേ അന്ന് അവളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ ഒരു പ്രശ്‌നവും ഉണ്ടാവുമായിരുന്നില്ല. പിന്നീടവള്‍ മറ്റൊരാളുടെ ഭാര്യയായി.
ഇക്കാര്യങ്ങള്‍ നിര്‍മ്മല ആന്റിയോട് പറഞ്ഞു. അതൊന്നും അവര്‍ക്ക് വിഷയമല്ലായിരുന്നു. പെണ്ണുകാണാനായി വീട്ടില്‍ വരണമെന്നായിരുന്നു നിര്‍ബന്ധം.
ബന്ധം മുറിയുന്നു
ഒരു ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മൂകാംബികയിലേക്കു പോകാന്‍ തീരുമാനിച്ചപ്പോഴാണ് നിര്‍മ്മല ആന്റി വിളിച്ചത്. കണ്ണൂരിലെത്തുമ്പോള്‍ വീട്ടിലേക്കു വരണമെന്നു നിര്‍ബന്ധിച്ചു. മേലെ ചൊവ്വ എന്ന സ്ഥലത്ത് ആന്റിയുടെ ഭര്‍ത്താവ് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. ആന്റിയുടെ ഭര്‍ത്താവിനോടു സംസാരിച്ചത് അന്നാദ്യമായിട്ടാണ്. അകത്തിരിക്കുന്ന മോളോട് സംസാരിക്കണമെന്നായി ആന്റി. അകത്തേക്കുചെന്നു. ഫോട്ടോയില്‍ കണ്ടതിനേക്കാളും പ്രായം കൂടുതലുള്ള പെണ്‍കുട്ടിയാണവള്‍.
''ചേട്ടന്റെ സീരിയല്‍ എനിക്കിഷ്ടമാണ്. പക്ഷേ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല.''
ഒട്ടും ഇഷ്ടമല്ലാത്ത രീതിയിലായിരുന്നു അവളുടെ സംസാരം. പിന്നീട് അധികമൊന്നും പറയാതെ ഭക്ഷണം കഴിച്ചശേഷമാണു മടങ്ങിയത്. വിളിച്ചുവരുത്തി അപമാനിച്ചതുപോലെയാണ് എനിക്കു തോന്നിയത്. ഞങ്ങള്‍ മൂകാംബികയിലേക്കുള്ള യാത്ര തുടര്‍ന്നു. പോകുന്ന വഴി ആന്റി എന്റെ മൊബൈലിലേക്ക് വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ഞാനെടുത്തില്ല. മൂകാംബികയില്‍ പ്രാര്‍ഥിച്ച് തിരിച്ചുവരുന്ന വഴി വീണ്ടും വിളിച്ചപ്പോള്‍ കൂടെ വന്ന പ്രദീപാണ് ഫോണെടുത്തത്. അങ്കിളിന് പെട്ടെന്ന് സുഖമില്ലാതായി. തിരിച്ചുവരുമ്പോള്‍ നിര്‍ബന്ധമായും ഇതുവഴി വരണമെന്നായിരുന്നു ആന്റിയുടെ അഭ്യര്‍ഥന. വേണ്ടെന്ന് ഞാന്‍ പറഞ്ഞെങ്കിലും സുഹൃത്തുക്കള്‍ സമ്മതിച്ചില്ല. വരുന്ന വഴിക്ക് വീണ്ടും അവിടെക്കയറി. ആന്റി കളവു പറഞ്ഞതാണെന്ന് അവിടെയെത്തിയപ്പോഴാണ് മനസിലായത്. അങ്കിളിന് ഒരു കുഴപ്പവുമില്ല. കോലായയിലേക്ക് കയറിയപ്പോള്‍ത്തന്നെ ആ പെണ്‍കുട്ടി ഓടിവന്നു.
''സോറി. കൂട്ടുകാര്‍ പേടിപ്പിച്ചതുകൊണ്ടാണ് ഇന്നലെ അങ്ങനെ പറയേണ്ടിവന്നത്. എനിക്ക് ചേട്ടനെ ഇഷ്ടമാണ്.''
പത്തുവര്‍ഷം പരിചയമുള്ള ആളോടെന്ന പോലെയാണ് അവളന്ന് സംസാരിച്ചത്. പിന്നീട് ആന്റി പറഞ്ഞതനുസരിച്ച് ഞാന്‍ ജാതകത്തിന്റെ കോപ്പി അയച്ചുകൊടുത്തു. ജാതകച്ചേര്‍ച്ചയുണ്ടെന്ന് കണ്ടപ്പോള്‍ പെട്ടെന്നുതന്നെ
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 7:29 pm

വിവാഹനിശ്ചയം നടത്തണമെന്നായി അവര്‍.
''ബന്ധുക്കള്‍ക്ക് സിനിമാക്കാരെ താല്‍പര്യമില്ല. അതിനാല്‍ നിശ്ചയം കണ്ണൂരില്‍ വച്ചു നടത്താന്‍ പറ്റില്ല. നമുക്ക് ഗുരുവായൂരില്‍ വച്ചു നടത്താം.''
ആന്റി പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു. 2007 ഏപ്രിലില്‍ ഗുരുവായൂരിലെ റിസോര്‍ട്ടിലായിരുന്നു വിവാഹനിശ്ചയം. ഞങ്ങളുടെ ഭാഗത്തുനിന്ന് 250 പേര്‍ എത്തിയപ്പോള്‍ അവര്‍ 21 പേര്‍ മാത്രമായിരുന്നു വന്നത്. പെണ്‍കുട്ടിക്ക് 17 വയസായതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ആന്റി നിര്‍ബന്ധിച്ചതിനാല്‍ ഇടയ്ക്ക് കണ്ണൂരിലെ വീട്ടില്‍ പോയി അവളെ കാണുമായിരുന്നു. എന്നോട് സംസാരിക്കാന്‍ അവള്‍ക്കൊരു ഫോണും വാങ്ങിച്ചുകൊടുത്തു. പലപ്പോഴും അങ്കിളിന്റെ പെരുമാറ്റം എന്നെ അസ്വസ്ഥപ്പെടുത്തി.
സംശയത്തോടെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്.
''കൂടെ അഭിനയിക്കുന്ന പെണ്‍കുട്ടിയുമായി ആദിത്യന് ബന്ധമുണ്ടെന്നറിഞ്ഞല്ലോ?''
എന്നാണ് ഒരു ദിവസം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആദിത്യന്‍ മദ്യപിക്കുമോയെന്നായി അടുത്തചോദ്യം. ഇന്നുവരെ ഞാന്‍ മദ്യം കഴിച്ചിട്ടില്ല. ഇതു പറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസംവന്നില്ല.
''സിനിമാക്കാര്‍ക്ക് പെണ്ണുകൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ സുഖമില്ലാതെ കിടക്കുമ്പോഴാണ് ഇതൊക്കെയും സംഭവിച്ചത്.''
ഒരുദിവസം ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു.
''അങ്കിള്‍ ഇങ്ങനെയൊന്നും സംസാരിക്കരുത്. ഞാനല്ല, ആന്റിയാണ് ഈ ആലോചനയുമായി ഇങ്ങോട്ടുവന്നത്.''
പിന്നീട് ഫോണ്‍ വിളിക്കുമ്പോഴൊക്കെയും വഴക്കായി. എന്നാല്‍ ആന്റിയുടെ സ്വഭാവം മറിച്ചായിരുന്നു. ആന്റി പറഞ്ഞതനുസരിച്ച് 2009 ജനുവരിയില്‍ വിവാഹം നടത്താമെന്ന് ധാരണയായി. ഇതിനിടയില്‍ അങ്കിള്‍ വീണ്ടും വീണ്ടും വിളിച്ച് പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതോടെ എനിക്കും മടുത്തു. വിവാഹത്തിനു മുമ്പ് ഇതാണ് അവസ്ഥയെങ്കില്‍ കഴിഞ്ഞശേഷം എന്തായിരിക്കും?
''നിങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ നമുക്കീ ബന്ധം ഇവിടെ വച്ച് അവസാനിപ്പിക്കാം.''
സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഞാന്‍ അങ്കിളിനോടും ആന്റിയോടും പറഞ്ഞു. അവര്‍ക്കും സമ്മതമായിരുന്നു. അതോടെ ആ ബന്ധം അവസാനിപ്പിച്ചു. സത്യം പറഞ്ഞാല്‍ വിവാഹം നടത്താന്‍ അവരുടെ കൈയില്‍ പണമില്ലായിരുന്നു. മാത്രമല്ല, പെണ്‍കുട്ടിക്ക് പതിനെട്ടു വയസ് പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ഇതൊന്നും ആലോചിക്കാതെ വിവാഹം കഴിച്ചിരുന്നെങ്കില്‍ അന്നേ ഞാന്‍ ജയിലില്‍ കിടക്കേണ്ടിവന്നേനേ.
സീരിയലിലെ പ്രണയം
'അക്കരെയിക്കരെ' എന്ന സീരിയലില്‍ അഭിനയിക്കുന്നകാലത്താണ് മറ്റൊരു പെണ്‍കുട്ടി മനസിലേക്കു കയറിവന്നത്. ചെറിയ ചെറിയ റോളുകളില്‍ മാത്രം അഭിനയിക്കുന്ന അവള്‍ക്ക് 'തുലാഭാരം' സീരിയലിലേക്ക് അവസരം വാങ്ങിച്ചുകൊടുത്തതു ഞാനായിരുന്നു. അതോടെ ഇഷ്ടം കൂടി. പിന്നീട് പ്രണയത്തിന്റെ നാളുകളായിരുന്നു. ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് നേരത്തേതന്നെ അവളോട് പറഞ്ഞിരുന്നു. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. അപ്പോഴേക്കും കണ്ണൂരിലെ പെണ്‍കുട്ടിയെ പാടെ മറന്നിരുന്നു. എന്നിട്ടും അവരുടെ ബന്ധുവിനെ വിളിച്ചറിയിച്ചു. 2009 നവംബര്‍ 25നായിരുന്നു വിവാഹം. അധികംപേരെ ക്ഷണിച്ചിരുന്നില്ല.
''വിവാഹശേഷം നീ അഭിനയിക്കുന്നതിനോട് എനിക്കു താല്‍പര്യമില്ല.''
വിവാഹത്തിനു മുമ്പുതന്നെ ഇക്കാര്യം അവളോടു പറഞ്ഞിരുന്നു. അവളും അതിനോട് യോജിച്ചു. കമ്മിറ്റ് ചെയ്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതോടെ അഭിനയം പൂര്‍ണമായും നിര്‍ത്തി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പഠനം പൂര്‍ത്തിയാക്കി പരീക്ഷയെഴുതി.
അഭിനയം നിര്‍ത്തിയതില്‍ അവളുടെ അമ്മയ്ക്കായിരുന്നു എതിര്‍പ്പ്. ഇടയ്ക്ക് ഒരു സിനിമയില്‍ അവസരം വന്നപ്പോള്‍ അവര്‍ അവളെയും എന്നെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു. പക്ഷേ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ അവള്‍ ഉറച്ചുനിന്നു. പരീക്ഷയെഴുതി ജയിച്ചപ്പോള്‍ അവളെ വിമന്‍സ് കോളജില്‍ എം.എയ്ക്കു ചേര്‍ത്തു. ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അവളെ ഞാന്‍ കൊല്ലത്തേക്ക് കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ കോളജില്‍ തിരികെയെത്തിക്കും. അതിനിടയ്ക്ക് ഡാന്‍സ് ക്ലാസിനും ചേര്‍ത്തു. ഹോസ്റ്റലില്‍ അമ്മ വന്നു കാണാന്‍ തുടങ്ങിയതോടെ അവളുടെ നിലപാടില്‍ മാറ്റം വന്നു തുടങ്ങി. ഒരു ദിവസം അതിന്റെ പേരില്‍ ഞങ്ങള്‍ വഴക്കിട്ടു. സീരിയലില്‍ നല്ലൊരു റോളുണ്ടെന്നും അഭിനയിക്കാന്‍ പോകണമെന്നും അവള്‍ വാശിപിടിച്ചു. വേണ്ടെന്നു ഞാനും. അങ്ങനെയാണെങ്കില്‍ ചേട്ടനും അഭിനയിക്കേണ്ടെന്നായിരുന്നു അവളുടെ നിലപാട്.
''ഞാന്‍ അഭിനയിക്കുന്നത് ജീവിക്കാനാണ്. ഇതു നിര്‍ത്തിയാല്‍ വേറെന്തു പണി ചെയ്യും?''
ആ ചോദ്യത്തിന് അവള്‍ക്കുത്തരമില്ല. എന്നിട്ടും അവള്‍ അംഗീകരിച്ചില്ല. ഇതിനിടയില്‍ അവള്‍ അമ്മയുടെ നിര്‍ബന്ധത്താല്‍ താമസം സ്വന്തം വീട്ടിലേക്കു മാറ്റി. ഹോസ്റ്റലില്‍ താമസിച്ചാല്‍ പഠിക്കാന്‍ കഴിയില്ലെന്നാണ് എന്നോടു പറഞ്ഞ ന്യായം. അഭിനയിക്കാന്‍ ഞാന്‍ തടസം നില്‍ക്കുന്നു എന്ന രീതിയില്‍ അവളും അമ്മയും എന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചുതുടങ്ങി.
''അവള്‍ അഭിനയിക്കുന്നതിന് നീയെന്തിനാ തടസം നില്‍ക്കുന്നത്?''
സീരിയലിലെ ചില സംവിധായകര്‍ എന്നോടുചോദിച്ചു. അവളുടെ അമ്മയ്ക്ക് പണം മാത്രമായിരുന്നു ലക്ഷ്യം. അവളെ എന്റെ വീട്ടിലേക്കു വരാന്‍ പോലും അമ്മ സമ്മതിച്ചില്ല. ഗര്‍ഭിണിയായ വിവരം പോലും അവള്‍ പറഞ്ഞില്ല. പിന്നീട് കുറെ ദിവസം കഴിഞ്ഞ് അവളുടെ ബന്ധുവാണ് അബോര്‍ഷന്‍ ചെയ്ത കാര്യം പറഞ്ഞത്. അഭിനയിക്കാന്‍ ഗര്‍ഭം ഒരു തടസമാവരുതല്ലോ എന്നു കരുതിയാവും ഹോമിയോ ഡോക്ടര്‍ കൂടിയായ അമ്മ അവളെ അബോര്‍ഷന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതോടെ ബന്ധം വഷളായി. എന്റെ വാക്കുകള്‍ ലംഘിച്ച് അവള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ആ സമയത്താണ് സീരിയലുമായി ബന്ധപ്പെട്ട മറ്റൊരാളുമായി അവള്‍ പ്രണയത്തിലാവുന്നത്. അതോടെ അവള്‍ക്ക് ഡൈവോഴ്‌സ് ആവശ്യമായി. പക്ഷേ ഒപ്പിട്ടുകൊടുക്കാന്‍ ഞാന്‍ തയാറല്ലായിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyMon Aug 12, 2013 7:31 pm

ഡൈവോഴ്‌സിനോട് ഞാന്‍ മുഖം തിരിച്ചപ്പോഴാണ് അവളും അമ്മയും മന്ത്രിയെ സമീപിച്ചത്. അന്ന് ആ മന്ത്രി അധികാരമേറ്റ സമയമാണ്. അവരുടെ വാക്കുകേട്ട് മന്ത്രി എന്നെ വിളിച്ചു.
''നിങ്ങളുടെ പേരില്‍ ഒരു പരാതിയുണ്ട്. ഗുണ്ടകളെ വിട്ട് ഭാര്യയെ തല്ലിക്കാന്‍ നോക്കിയെന്നാണ് ആരോപണം. നമുക്കത് ചര്‍ച്ച ചെയ്തു തീര്‍ക്കണം.''
ഞാന്‍ ചര്‍ച്ചയ്ക്ക് പോയില്ല. കാരണം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കാണെങ്കില്‍ രണ്ടുപേരെയും ഒരുമിച്ചു വിളിക്കണമായിരുന്നു. അവളെ ഇരുത്തിക്കൊണ്ട് എന്നെ ഫോണ്‍ ചെയ്ത് വിരട്ടുന്നത് ശരിയാണോ? വിളിപ്പിച്ചിട്ടും ഞാന്‍ പോകാത്തത് മന്ത്രിയെ ചൊടിപ്പിച്ചു. വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.
''മര്യാദയ്ക്ക് ഡൈവോഴ്‌സ് പെറ്റീഷനില്‍ ഒപ്പിട്ടുകൊടുത്തേക്കണം. ഇല്ലെങ്കില്‍ 498 എന്നൊരു വകുപ്പുണ്ട്. മറക്കേണ്ട.''
ഞാനത് വകവച്ചില്ല. പക്ഷേ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. മന്ത്രി പറഞ്ഞ വകുപ്പ് ഗാര്‍ഹികപീഡനത്തിന്റേതായിരുന്നു. തന്നെ പീഡിപ്പിച്ചെന്നു കാണിച്ച് അവള്‍ പോലീസില്‍ പരാതി കൊടുത്തു. ഗര്‍ഭിണിയായ എന്റെ സഹോദരിയെയും ഹൃദ്രോഗിയായ അമ്മയെയും കേസില്‍ പ്രതിയാക്കി. എനിക്കൊപ്പം അവരും പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി. ജീവിതത്തിലാദ്യമായി കേസില്‍ കുടുങ്ങിയതില്‍ മനംനൊന്ത് സഹോദരി പിന്നീട് വീട്ടിലേക്കു വന്നതേയില്ല. ഇന്നുവരെ അവളും അളിയനും എന്നോടു മിണ്ടിയിട്ടില്ല.
മന്ത്രിക്ക് എന്നോട് മുമ്പേതന്നെ ദേഷ്യമുണ്ടായിരുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ അയാള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ഒരു പ്രൊഡ്യൂസറും ഞാനും തമ്മില്‍ അടിയുണ്ടായപ്പോള്‍ അതില്‍ മന്ത്രി ഇടപെട്ടിരുന്നു. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ പോയില്ല. ആ ദേഷ്യത്തില്‍ അയാളുടെ ഗുണ്ടകള്‍ അമ്മയുടെ ലൊക്കേഷനില്‍ വച്ച് എന്റെ കാര്‍ തല്ലിപ്പൊളിച്ചു. കേസ് കൊടുത്തിട്ടും കാര്യമുണ്ടായില്ല. എനിക്കെതിരേ അയാള്‍ ഫീല്‍ഡില്‍ പലതും പ്രചരിപ്പിച്ചു. അയാള്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയതോടെ എനിക്കു പറഞ്ഞുവച്ച റോളുകള്‍ ഇല്ലാതായി. ഞാന്‍ സീരിയലില്‍ നിന്ന് ഔട്ടാവും എന്ന അവസ്ഥവരെ വന്നു. സുഹൃത്തുക്കളായ ചില സംവിധായകര്‍ എന്നെ വിളിച്ചുചോദിച്ചത് ഒരേയൊരു കാര്യമാണ്.
''അയാളുമായുള്ള പ്രശ്‌നങ്ങള്‍ ഒന്നു തീര്‍ത്തുകൂടെ?''
ഉപജീവനം വഴിമുട്ടിയപ്പോള്‍ ഞാനും അമ്മയും മന്ത്രിയെ ചെന്നുകണ്ടു. ചുറ്റും ആശ്രിതവൃന്ദങ്ങള്‍ നില്‍ക്കവെ ഞാന്‍ കാലുപിടിച്ചു കരഞ്ഞു.
''ഉപദ്രവിക്കരുത്. എനിക്കു ജീവിക്കണം.''
അയാള്‍ ക്ഷമിച്ചുകാണണം. പിന്നീടാണ് എനിക്കു റോളുകള്‍ കിട്ടിത്തുടങ്ങിയത്. ഇക്കാര്യം എന്റെ ഭാര്യയ്ക്കുമറിയാം. അതുകൊണ്ടാണ് അവള്‍ മന്ത്രിയെ സമീപിച്ചത്. അവളെക്കൊണ്ടുള്ള മാനസികപീഡനം അതിരുകടന്നപ്പോഴാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. അതോടെയെങ്കിലും പ്രശ്‌നങ്ങള്‍ തീരുമല്ലോ. വീട്ടില്‍ കരുതിവച്ചിരുന്ന ഗുളികകള്‍ ഒന്നിച്ചെടുത്തു വിഴുങ്ങി. സീരിയസായ എന്നെ നാട്ടുകാരാണ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടാന്‍ ഇരുപതു ശതമാനം ചാന്‍സേയുള്ളൂവെന്നാണ് ആദ്യദിവസം ഡോക്ടര്‍ പറഞ്ഞത്. പക്ഷേ ഞാന്‍ രക്ഷപ്പെട്ടു.
എന്റെ ഭാര്യയ്ക്കുവേണ്ടി ഒരു ദിവസം മന്ത്രിയുടെ ശിങ്കിടികള്‍ എന്നെ വിളിച്ചു.
''മര്യാദയ്ക്ക് ഒപ്പിട്ടുകൊടുത്തേക്കണം. അല്ലെങ്കില്‍ താന്‍ പല കേസിലും പെടും.''
അന്ന് ഭീഷണിപ്പെടുത്തിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും എന്റെ കൈയിലുണ്ട്. പക്ഷേ അമ്മയെയും സഹോദരിയെയും കോടതി കയറ്റി എന്റെ ജീവിതം നശിപ്പിച്ച അവളെ വെറുതേവിടാന്‍ ഞാനൊരുക്കമല്ലായിരുന്നു. ആ സങ്കടവും പേറിയാണ് കഴിഞ്ഞ ജനുവരിയില്‍ അമ്മ മരിച്ചത്.
അപ്രതീക്ഷിതമായ അറസ്റ്റ്
പ്രതീക്ഷിക്കാതെ ഒരു വക്കീല്‍ നോട്ടീസ് വന്നത് കഴിഞ്ഞ വര്‍ഷമാണ്. കണ്ണൂരിലെ പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതിക്കാരന്‍. വിവാഹനിശ്ചയം നടത്തിയ ശേഷം മറ്റൊരു പെണ്‍കുട്ടിയെ കല്യാണംകഴിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ വാങ്ങിച്ച് തിരിച്ചുതരാതെ വഞ്ചിച്ചുവെന്നാണ് കേസ്. പിന്നീട് കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മന്ത്രിക്കും രാജിവയ്‌ക്കേണ്ടി വന്നു.
അവര്‍ക്ക് ഒരുലക്ഷം രൂപ ചെലവായെന്നതു ശരിയാണ്. പക്ഷേ അതു വിവാഹനിശ്ചയത്തിനു വന്ന ചെലവാണ്. അല്ലാതെ ഞാന്‍ തട്ടിപ്പു നടത്തി വാങ്ങിച്ചതല്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വക്കീല്‍നോട്ടീസിന് മറുപടിയും അയച്ചു. ഒരുലക്ഷത്തിന് വേണ്ടി ഞാനെന്തിന് അവരെ പറ്റിക്കണം. ഒരാഴ്ച വര്‍ക്കു ചെയ്താല്‍ എനിക്ക് ഒരുലക്ഷം കിട്ടും. മാത്രമല്ല, വിവാഹത്തിനു മുമ്പ് ഒരുലക്ഷം അവരോടു വാങ്ങിച്ചാല്‍ എന്നെക്കുറിച്ച് അവരെന്തു കരുതും? എന്റെ വിലയിടിയില്ലേ?
പിന്നീട് തൃശൂര്‍ ഗസ്റ്റ്ഹൗസില്‍ ഇതു സംബന്ധിച്ച ഒത്തുതീര്‍പ്പു ചര്‍ച്ച വന്നു. ആറേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം അങ്കിള്‍ ആവശ്യപ്പെട്ടതോടെ ചര്‍ച്ച പൊളിഞ്ഞു. ഈ സംഭവം കുത്തിപ്പൊക്കിയതിനു പിന്നില്‍ എന്റെ ഭാര്യയാണെന്ന് പിന്നീടാണറിഞ്ഞത്. കണ്ണൂരിലെ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് അവരിപ്പോള്‍ കുടുംബസമേതം ബാംഗ്ലൂരിലാണ് താമസം. ഞങ്ങള്‍ രണ്ടു പക്ഷക്കാരും ആലോചിച്ചാണ് വിവാഹം വേണ്ടെന്ന തീരുമാനമെടുത്തത്. അന്നൊന്നും അവര്‍ നഷ്ടപരിഹാരത്തെക്കുറിച്ചോ വഞ്ചനയെക്കുറിച്ചോ പറഞ്ഞിരുന്നില്ല.കഴിഞ്ഞ ജനുവരിയില്‍ അമ്മ മരിച്ചപ്പോള്‍ കണ്ണൂരിലെ അങ്കിള്‍ വിളിച്ച് ഏറെനേരം സംസാരിച്ചിരുന്നു. അവര്‍ക്കെന്നോട് വെറുപ്പുണ്ടെങ്കില്‍ വിളിക്കുമായിരുന്നോ?
കഴിഞ്ഞ ജൂലൈ പത്തിന് ഹര്‍ത്താല്‍ദിനമായിരുന്നൂ. രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ വാതിലിന് ആരോ ശക്തിയായി ഇടിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ പോലീസ്. ഷോക്കേറ്റ അവസ്ഥയിലായി ഞാന്‍.
''വെറുതെ വന്നതാണ്. നമുക്കൊന്നു സംസാരിക്കണമല്ലോ.''
എസ്.ഐ പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ പുറത്തുനിന്ന നാലു പോലീസുകാര്‍ കൂടി അകത്തേക്കുവന്നു. സംസാരിക്കാമെന്നു പറഞ്ഞപ്പോള്‍ പുറത്തുനിന്നു സംസാരിക്കാമെന്നായി എസ്.ഐ. പോലീസിന്റെ വരവില്‍ എന്തോ പന്തികേടുണ്ടെന്നു തോന്നി.
''കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ആദിത്യനെക്കുറിച്ചൊരു പരാതിയുണ്ടല്ലോ.''എസ്.ഐ സംഭാഷണത്തിനു തുടക്കമിട്ടു. പരാതിയൊക്കെ പരിഹരിച്ചതാണെന്നും ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും പറഞ്ഞപ്പോള്‍ എസ്.ഐ ചിരിച്ചു.
''കല്യാണമൊക്കെ കഴിഞ്ഞു. പക്ഷേ പരാതി അതുപോലെതന്നെ നില്‍ക്കുകയാണ്. നമുക്കൊന്നു കണ്ണൂര്‍ വരെ പോകണം.''എസ്.ഐ പറഞ്ഞു. എനിക്ക് പിറ്റേ ദിവസം സീരിയലിന്റെ വര്‍ക്ക് തുടങ്ങുകയാണ്. അക്കാര്യം പറഞ്ഞെങ്കിലും ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നായി പോലീസ്. കണ്ണൂര്‍ വരെ പോയി സ്‌റ്റേറ്റ്‌മെന്റ് എടുത്തശേഷം തിരിച്ചുവരാമെന്ന ഉറപ്പും നല്‍കി. വീടുപൂട്ടി താക്കോല്‍ അടുത്തവീട്ടില്‍ കൊടുത്ത ശേഷം പോലീസുകാര്‍ക്കൊപ്പം കണ്ണൂര്‍ റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറില്‍ കയറി. വഴിക്ക് കാറിലുള്ള പോലീസുകാരനെ ആരോ ഫോണില്‍ വിളിക്കുന്നതു കേള്‍ക്കാമായിരുന്നു.
''ങാ. ആദിത്യനിപ്പോള്‍ ഞങ്ങളുടെ കൂടെയുണ്ട്. ഒഫീഷ്യല്‍ നെയിം ജയന്‍ എന്നാണ്.''
രാവിലെ പത്തുമണിയോടെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഒരു മുറിയിലിരുത്തി. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും പത്രഫോട്ടോഗ്രാഫര്‍മാരും ചാനലുകാരും കാമറയുമായി അകത്തേക്കിരച്ചുകയറി. ഫ്‌ളാഷുകള്‍ തുരുതുരാ മിന്നി. എഴുന്നേറ്റ് സത്യം പറയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും അവര്‍ കേട്ടില്ല.
''സാര്‍, ഞാന്‍ കൊലപാതകക്കേസിലെ പ്രതിയൊന്നുമല്ല.''
ദേഷ്യമിരട്ടിച്ച് ഞാന്‍ പറയുമ്പോള്‍ അടുത്തുണ്ടായിരുന്ന എസ്.ഐ ചിരിച്ചു. പിന്നീട് ഡിവൈ.എസ്.പിയുടെ മുറിയിലേക്കു കൊണ്ടുപോയി.
''ആരാണ് പത്രക്കാരെയൊക്കെ വിളിച്ചുവരുത്തിയത്?''
അദ്ദേഹം പോലീസുകാരോടു ചോദിച്ചു. ആര്‍ക്കും മറുപടിയില്ല. ഇതൊരു ട്രാപ്പാണെന്ന് എനിക്കുതോന്നിയത് അപ്പോഴാണ്. സ്‌റ്റേഷനിലെ ടി.വിയില്‍ ഫ്‌ളാഷുകള്‍ പായുന്നത് എനിക്കുകാണാം.
'വിവാഹത്തട്ടിപ്പ്: സീരിയല്‍താരം ആദിത്യന്‍ കണ്ണൂരില്‍ അറസ്റ്റില്‍.''
ഞാനാകെ തളര്‍ന്നുപോയി. എന്റെ അവസ്ഥയറിയാന്‍ സ്‌റ്റേഷനിലെ ഒരു പോലീസുകാരനെ ഇടയ്ക്കിടെ ആരോ വിളിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം നാലേ മുക്കാലിനാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്തു. പിറ്റേ ദിവസം എ.പി.പിയില്ലാത്തതിനാല്‍ ജാമ്യം കിട്ടിയില്ല. അടുത്ത ദിവസം രണ്ടാംശനിയാഴ്ച. പിറ്റേന്ന് ഞായര്‍. ജാമ്യം കിട്ടണമെങ്കില്‍ ഇനി തിങ്കളാഴ്ചയാവണമെന്ന സത്യം പിന്നീടാണ് എനിക്കു മനസിലായത്. ദിവസം മനസിലാക്കിത്തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുമ്പോള്‍ പരിചയമുള്ള ഒരു പോലീസുകാരന്‍ എന്നെക്കാണാന്‍ വന്നു.
''ആദിത്യനെ മനപ്പൂര്‍വം കുടുക്കിയതാണ്. 2012ല്‍ കൊടുത്ത പരാതിയാണിത്. മാത്രമല്ല, കേസ് നല്‍കിയവര്‍ക്കിപ്പോള്‍ താല്‍പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനു പിന്നില്‍ ചിലര്‍ കളിക്കുന്നുണ്ട്. ആരാണെന്നു പറയുന്നില്ല. പറഞ്ഞാല്‍ എന്റെ ജോലിയും പോകും.''
ഞാന്‍ ജയിലില്‍ ആയതറിഞ്ഞ് സീരിയലുമായി ബന്ധപ്പെട്ട ഒരുപാടുപേര്‍ സഹായവുമായി എത്തി. തിങ്കളാഴ്ച ജാമ്യം കിട്ടി. പിന്നീടാണ് ഞാനറിയുന്നത് ഈ കേസ് കുത്തിപ്പൊക്കിയതിനു പിന്നിലും എന്റെ ഭാര്യയായിരുന്നു എന്ന സത്യം. അവള്‍ മുന്‍മന്ത്രിയുടെ പേരുപറഞ്ഞാണ് പോലീസുകാരുമായി സംസാരിച്ചത്. അവള്‍ക്കു പിന്തുണയുമായി എന്റെ രക്തബന്ധത്തില്‍പെട്ടയാളുമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് എന്റെ ജാമ്യം റദ്ദാക്കാന്‍ വരെ ശ്രമിച്ചു. പക്ഷേ നടന്നില്ല. പരാതി കൊടുത്ത കണ്ണൂരിലെ പെണ്‍കുട്ടിയുടെ അച്ഛനെ ചില പത്രക്കാര്‍ വിളിച്ചിരുന്നു.
''ഈ കേസ് ഞങ്ങള്‍ പണ്ടേ ഉപേക്ഷിച്ചതാണ്. പിന്നെ ആര്‍ക്കാണിതില്‍ ഇത്ര താല്‍പര്യം?''എന്നാണ് അയാള്‍ തിരിച്ചുചോദിച്ചത്. ആ പെണ്‍കുട്ടി അവിടെ സുഖമായിരിക്കുന്നു. അതിന്റെ പേരില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. എന്നെ ജയിലിലാക്കിയശേഷം സീരിയലില്‍ നിന്ന് ഔട്ടാക്കാമെന്നായിരുന്നു എന്റെ ഭാര്യയായ സീരിയല്‍ നടിയുടെ പ്ലാന്‍. അതിനവള്‍ വീണ്ടും മുന്‍മന്ത്രിയുടെ പേര് ഉപയോഗിച്ചു. പക്ഷേ ദൈവം അതു കണ്ടു. ജാമ്യത്തിലിറങ്ങി വീട്ടിലേക്കു വരുന്ന വഴിക്ക് എനിക്കുവന്ന കോള്‍ ജ്ഞാനശീലന്‍ സാറിന്റെ പുതിയ സീരിയലില്‍ റോളുണ്ടെന്ന് പറയാനായിരുന്നൂ. അവളിപ്പോഴും സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഞാനിതുവരെ ഡൈവോഴ്‌സ് പെറ്റീഷനില്‍ ഒപ്പിട്ടുകൊടുത്തിട്ടില്ല. ഇങ്ങനെയും പീഡിപ്പിച്ച ഒരുവളോട് ഞാനെന്തിന് കരുണ കാണിക്കണം?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyTue Aug 13, 2013 3:23 pm

മനോജ്‌ കെ ജയന്‍ രക്ഷിച്ചത്‌ സംവിധായകന്റെ ജീവന്‍!

മനോജ്‌ കെ. ജയന്‍ ആ കഥ പറയുന്നു. സംഭവം നടന്നത്‌ തൊടുപുഴയിലാണ്‌. 'കഥവീടി'ന്റെ ഷൂട്ടിങ്‌ ലൊക്കേഷനില്‍. മനോജ്‌ കെ. ജയന്‍ അവതരിപ്പിക്കുന്ന ഖാദര്‍ എന്ന കലാപാത്രവും മല്ലിക അവതരിപ്പിക്കുന്ന ജമീലയും തമ്മിലുള്ള പ്രണയത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ്‌ ചിത്രീകരിക്കുന്നത്‌. പുഴയില്‍ മലവെള്ളപ്പാച്ചലില്‍ നീന്തി മനോജ്‌ കെ. ജയന്‍ മല്ലികയുടെ അടുത്തേക്ക്‌ വരുന്നു. കൃത്രിമമായി മഴയും വെള്ളച്ചാട്ടവും സൃഷ്‌ടിക്കാനായി പ്ര?പ്പെല്ലറും ജനറേറ്റര്‍ ലീഫുകളും റെയില്‍ ഗണ്ണുകളും സജ്‌ജീകരിച്ചിട്ടുണ്ട്‌.
കരയില്‍ ടെന്റിനുള്ളില്‍ റെഡ്‌ എപ്പിക്ക്‌ ക്യാമറയും ഛായാഗ്രാഹകന്‍ ടി.ഡി ശ്രീനിവാസനുമുണ്ട്‌. പക്ഷേ സംവിധായകനെ കാണുന്നില്ല. സോഹന്‍ലാല്‍ എവിടെ? ശീനിവാസ്‌ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ മനോജ്‌ കെ. ജയനും അത്‌ കണ്ടത്‌. 'പുഴയില്‍ മലവെള്ളത്തിലും മഴയിലും കുതിര്‍ന്ന്‌ 'ആക്ഷന്‍' കേള്‍ക്കുമ്പോള്‍ നീന്താന്‍ തയ്യാറായി നിലവെള്ളം ചവിട്ടി നില്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക്‌ അല്‍പ ദൂരം മുന്നില്‍ കയ്യിലൊരു ഗോപ്രോ ക്യാമറയുമായി സോഹന്‍ലാല്‍. കലാസംവിധാന സഹായികളായ അരുണും പ്രജീഷും സോഹനെ കയ്യിലെടുത്ത്‌ പിന്നിലേയ്‌ക്ക് നീന്താന്‍ തയ്യാറായി നില്‍ക്കുകയാണ്‌. പുഴയുടെ ആ ഭാഗത്ത്‌ ഏകദേശം നാലഞ്ചാള്‍ താഴ്‌ചയുണ്ടാവും. നിലവെള്ളം ചവിട്ടി നില്‍ക്കുകയാണ്‌ എല്ലാവരും', മനോജ്‌ പറഞ്ഞു.
പെട്ടെന്നാണ്‌ മഴയുടെ ശക്‌തി കൂടിയത്‌. നോക്കിയപ്പോള്‍ പെയ്യുന്നത്‌ റെയില്‍ റണ്ണുകളിലെ മഴ മാത്രമല്ല. ശരിക്കുമുള്ള മഴയാണ്‌. 'ഇപ്പോ എടുത്താല്‍ ഷോട്ട്‌ നന്നാവും, നമുക്ക്‌ ടേക്ക്‌ പോയലോ മനോജേട്ടാ' എന്ന്‌ സോഹന്‍ പറഞ്ഞപ്പോള്‍ ഞാനും റെഡിയായി.
തീരുമാനിച്ചുറപ്പിച്ചതുപോലെ ഒരല്‌പദൂരം ഞാന്‍ നീന്തി. തീരത്ത്‌ ക്യാമറാമാന്‍ എന്നെ ഫോളോ ചെയ്‌തു. മുന്നില്‍ സംവിധായകനും. വളരെ വിചിത്രമായ ഷോട്ടുകള്‍ കിട്ടി. ഗോപ്രോ എന്ന പറയുന്ന ക്യാമറയ്‌ക്ക് കയ്യിലൊതുക്കാവുന്ന വലിപ്പമേയുള്ളൂ. വെള്ളം നനയുകയുമാകാം. ലെന്‍സിന്റെ പകുതിയോളം ഭാഗം പുഴയില്‍ താഴ്‌ത്തിവെച്ചാണ്‌ ഷോട്ടെടുത്തത്‌.
പക്ഷേ, ആ ഷോട്ട്‌ പൂര്‍ത്തിയാവും മുന്‍പ്‌ വെള്ളത്തിന്റെ അതിശക്‌തമായ പ്രവാഹം എന്നെ മുന്നിലേയ്‌ക്ക് തള്ളി. ഞാന്‍ നോക്കുമ്പോള്‍ പ്രജീഷും അരുണും രണ്ട്‌ ദിശകളിലേയ്‌ക്ക് ഒഴുകി പോകുകയാണ്‌. കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച്‌ ക്യാമറയുമായി സോഹന്‍ലാല്‍ പുഴയുടെ ആഴങ്ങളിലേയ്‌ക്ക് അകന്നുപോകുന്നു. അല്‍പ്പം താമസിച്ചാല്‍ അഹിതമായതെന്തെങ്കിലും സംഭവിച്ചേക്കാം, മനോജ്‌ കുറച്ചു നേരം ആ രംഗങ്ങള്‍ കണ്‍മുന്നില്‍ കാണുകയാണെന്നു തോന്നി.
ആ അനുഭവത്തെ കുറിച്ച്‌ സോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ,
''മരണത്തെ മുന്നില്‍ കണുകയായിരുന്നു. പ്രതിരോധിക്കാനാകാതെ ചുഴയില്‍ അകപ്പെട്ടതുപോലെ. ക്യാമറ കൈവിട്ടുപോകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. പുഴയുടെ അടിത്തട്ടില്‍ മണലില്‍ പാദം തൊട്ടത്‌ ഓര്‍മ്മയുണ്ട്‌. പിന്നെ ഓര്‍ക്കുന്നത്‌ ആരോ എന്നെ മുകളിലേയ്‌ക്ക് പിടിച്ചുയര്‍ത്തി നീന്തുന്നതാണ്‌. ആ കൈകള്‍ മനോജേട്ടന്റേതായിരുന്നു.''
മൂലമറ്റം ഡാം തുറന്നുവിട്ടതുകൊണ്ടായിരുന്നു പെട്ടെന്ന്‌ ഒഴുക്ക്‌ കൂടിയത്‌. സോഹന്‍ ക്യാമറയില്‍ നിന്നും പിടിവിട്ടിരുന്നില്ല. അതിനാല്‍ ആ ഷോട്ടുകളും സിനിമയില്‍ ചേര്‍ക്കാനായെന്നും മനോജ്‌ പറഞ്ഞു.
ഇതിന്‌ മുന്‍പും തനിക്ക്‌ ഷൂട്ടിങ്‌ ലൊക്കേഷനില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും മനോജ്‌ ഓര്‍മ്മിപ്പിച്ചു. 'സല്ലാപത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍ പൂര്‍ണ്ണമായും കഥാപാത്രമായി മാറിയ മഞ്‌ജു പാഞ്ഞുവന്ന ട്രെയിനടിയില്‍ വീണുപോകുമായിരുന്നു. അഞ്‌ജാതമായ ഏതോ ശക്‌തിയാണ്‌ അന്നും എന്നൊക്കൊണ്ട്‌ അത്‌ ചെയ്യിച്ചത്‌. തൊട്ടുപിന്നിലുണ്ടായിരുന്ന ഞാന്‍ മഞ്‌ജുവിനെ ശക്‌തിയായി പിടിച്ചുനിര്‍ത്തുകയായിരുന്നു'.FILM News, Discussion...6 - Page 29 559487 FILM News, Discussion...6 - Page 29 811586 FILM News, Discussion...6 - Page 29 811586 
-
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyTue Aug 13, 2013 3:32 pm

manoj k jayan FILM News, Discussion...6 - Page 29 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyTue Aug 13, 2013 3:33 pm

Minnoos wrote:
manoj k jayan FILM News, Discussion...6 - Page 29 559487 
അമ്മു t FILM News, Discussion...6 - Page 29 559487 FILM News, Discussion...6 - Page 29 559487FILM News, Discussion...6 - Page 29 133999  
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyTue Aug 13, 2013 3:34 pm

Ammu wrote:
Minnoos wrote:
manoj k jayan FILM News, Discussion...6 - Page 29 559487 
അമ്മു t FILM News, Discussion...6 - Page 29 559487 FILM News, Discussion...6 - Page 29 559487FILM News, Discussion...6 - Page 29 133999  
FILM News, Discussion...6 - Page 29 463549 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 29 855112 FILM News, Discussion...6 - Page 29 559487 FILM News, Discussion...6 - Page 29 143614 FILM News, Discussion...6 - Page 29 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 EmptyTue Aug 13, 2013 3:37 pm

Minnoos wrote:
Ammu wrote:
അമ്മു t FILM News, Discussion...6 - Page 29 559487 FILM News, Discussion...6 - Page 29 559487FILM News, Discussion...6 - Page 29 133999  
FILM News, Discussion...6 - Page 29 463549 
FILM News, Discussion...6 - Page 29 247158 FILM News, Discussion...6 - Page 29 550205 തലപൊ t
Back to top Go down
Sponsored content

FILM News, Discussion...6 - Page 29 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 29 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: