സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 5 Vote_lcapവിരഹ ഗാനങ്ങള്‍  - Page 5 Voting_barവിരഹ ഗാനങ്ങള്‍  - Page 5 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 22  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:47 pm

ചിത്രം:കാറ്റ് വന്നു വിളിച്ചപ്പോള്‍ (Kattu Vannu Vilichappol)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂവിനെ തൊട്ട് തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
പൂവിനെ തൊട്ട് തഴുകിയുണര്‍ത്തുന്ന സൂര്യകിരണമായ്‌ വന്നു
വേനലില്‍ വേവുന്ന മണ്ണിനു ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ചു കുളിച്ചുകേറും തിരുവാതിരപ്പെണ്‍കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍ ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം എന്റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
എന്നാത്മാവിന്‍ നഷ്ടസുഗന്ധം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:50 pm

ചിത്രം:വര്‍ഷങ്ങള്‍ പോയതറിയാതെ (Varshangal Poyathariyathe)
രചന:കോട്ടക്കല്‍ കുഞ്ഞി മൊയ് തീന്‍ കുട്ടി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

മ്....മ്.....മ്......മ്.....മ്......മ്......മ്.....
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും ആ കാട്ടു തീയില്‍

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മ്.....മ്....മ്.............മ്............മ്........
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:51 pm

കേള്‍ക്കുവാന്‍ ഇമ്പമുള്ള ഒരു പാട്ട് വിരഹ ഗാനങ്ങള്‍  - Page 5 60367 വിരഹ ഗാനങ്ങള്‍  - Page 5 811586 

ചിത്രം:കടിഞ്ഞൂല്‍ കല്യാണം (Kadinjool Kalyanam)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം

ഋതുഭേദമാറും തുടര്‍ന്നു വന്നാലേ വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം

ഇണക്കങ്ങളോരോ പിണക്കങ്ങളേയും മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ വികാരമില്ലെങ്കില്‍ വിവാദമുണ്ടോ
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ വികാരമില്ലെങ്കില്‍ വിവാദമുണ്ടോ

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
കനവില്‍ നിന്നും കനവിലൂടൊരു മടക്കസഞ്ചാരം
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗനസഞ്ചാരം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:52 pm

ചിത്രം:നോവല്‍ (Novel)
രചന:ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌,സുജാത

ആ ആ ആ ആ ആ ആ ആ ആ
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വിട്ടകന്നു
എവിടെയോ പോയ്മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ എല്ലാം സഹിച്ചു നീ എന്തേ
ദൂരെ മാറിയകന്നു നിന്നു മൗനമായ് മാറിയകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം അറിഞ്ഞ നീ എന്തേ എന്നെ മാടിവിളിച്ചില്ലാ‍
ഒരിക്കലും അരുതേ എന്നു പറഞ്ഞില്ലാ
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ
ഒരുനാളുമകലാതിരുന്നേനെ
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ
ആ ഹൃദയത്തിന്‍ സ്പന്ദനനമായ് മാറിയേനെ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ലയെങ്കിലും എന്തേ അരികില്‍ നീ വന്നില്ലാ
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ
എന്‍ ഹൃദയത്തിന്‍ സ്പന്ദനനമായ് മാറിയില്ലാ
നീ ഒരിക്കലും സ്പന്ദനനമായ് മാറിയില്ലാ

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി
നിനക്കായ് തോഴാ പുനര്‍ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി
നിനക്കായ് തോഴി പുനര്‍ജനിക്കാം ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:53 pm

Entamme.......onnu kanan etra nalaaaayi njan kothichuuu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:54 pm

പുത്തഞ്ചേരിയുടെ മാന്ത്രിക തൂലികയില്‍ നിന്നും അടര്‍ന്നു വീണ ഒരു അമൂല്യ സൃഷ്ട്ടി വിരഹ ഗാനങ്ങള്‍  - Page 5 559487 വിരഹ ഗാനങ്ങള്‍  - Page 5 559487 

ചിത്രം:ശിക്കാര്‍ (Shikkar)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

മ് മ് മ് മ് മ് മ് മ് മ് മ് മ്
ആ ആ ആ ആ ആ ആ ആ ആ

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

തിരിതാഴും സന്ധ്യാസൂര്യന്‍ നിഴല്‍ മഞ്ഞില്‍ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേര്‍ന്നുറങ്ങൂ
കരയാതെന്‍ കണ്ണീര്‍മുത്തേ കണ്‍നിറയെ കണ്ടോട്ടെ നിന്‍
കവിളത്തെ അമ്മച്ചിമിഴിന്‍ പാല്‍മധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെന്‍ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം

പിന്നെ.....പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മുടി മാടിക്കെട്ടാന്‍ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താല്‍ ഞാന്‍ ഉമ്മ വെച്ചൂ
വെയിലാല്‍ നീ വാടും നേരം തണലായ് ഞാന്‍ നിന്നൂ ചാരെ
എരിവേനല്‍ കാറ്റില്‍ നിന്നും കാത്തു വെച്ചൂ
മൊഴിയറിയാ മക്കള്‍ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളര്‍ന്നാലുമെന്നും നീയെന്‍ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം

പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളില്‍ ഒരു തൂവലുമായ് അകലെ നില്പൂ ജല മൗനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകല്‍പക്ഷി സ്വയം പറന്നെങ്ങോ പോയ്

മ് മ് മ് മ് മ് മ് മ് മ് മ് മ്
ആ ആ ആ ആ ആ ആ ആ ആ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:55 pm

Greeeeeshma wrote:

Entamme.......onnu kanan etra nalaaaayi njan kothichuuu
നല്ല പാട്ടാ വിരഹ ഗാനങ്ങള്‍  - Page 5 912236 വിരഹ ഗാനങ്ങള്‍  - Page 5 811586 വിരഹ ഗാനങ്ങള്‍  - Page 5 550239  ഗ്രീഷൂ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:57 pm

Binu wrote:
midhun wrote:

kannu nanayipicha pattukalil athinte sceneum pattum kandu ariyathe kanner varthathu poyi  വിരഹ ഗാനങ്ങള്‍  - Page 5 948518 
athupole oh mridule vittu poyi, my favourite virha ganamanu.. thanichu kettal karachil varum വിരഹ ഗാനങ്ങള്‍  - Page 5 948518 

വിരഹ ഗാനങ്ങള്‍  - Page 5 855112 വിരഹ ഗാനങ്ങള്‍  - Page 5 60367 വിരഹ ഗാനങ്ങള്‍  - Page 5 60367 

ചിത്രം:ഞാന്‍ ഏകനാണ് (Njan Ekananu)
രചന:സത്യന്‍ അന്തിക്കാട്
സംഗീതം:എം.ജി.രാധാകൃഷന്‍
ആലാപനം‌:യേശുദാസ്‌

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

എവിടെയാണെങ്കിലും പൊന്നേ നിന്‍ സ്വരം മധു ഗാനമായ് എന്നില്‍ നിറയും

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം മനസ്സു മനസ്സുമായ് ചേര്‍ന്നിടാം

കദനമാമിരുളിലും പൊന്നേ നിന്‍ മുഖം നിറ ദീപമായ് എന്നില്‍ തെളിയും

ഓ...മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ യാമിനി തന്‍ മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
മനസ്സു മനസ്സുമായ് ചേര്‍ന്നിടാം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:58 pm

ചിത്രം:ഓളങ്ങള്‍ (Olangal)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

ലാലാലാലാല വേഴാമ്പല്‍ കേഴും
ലാലാലാലാല വേനല്‍ കുടീരം
ലാലാലാലാല ലാലാലാലാല ലാ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകകിനീ നിന്നോര്‍മ്മകള്‍ എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ

ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ
ലാലാലാലാല ലാലാലാലാല ലാ

ഈ വഴി ഹേമന്തം എത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍ പുഷ്പ പാത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായിക മോഹമായ്‌ മാരിവില്‍ മാലയായ്‌ മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ ഏകകിനീ നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ

ലാലാലാലാ ലാലാലാലാലാ ലാലാലാലാ

ജീവനില്‍ കണ്ണുനീര്‍ വാറ്റി വയ്ക്കും ഈ വെറും ഓര്‍മ്മകള്‍ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍ക്കും പൂവിതള്‍ത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ വാടികളില്‍ വണ്ടുകളായ്‌
ഓര്‍മ്മകള്‍ പാറുന്നുവോ

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ ഏകകിനീ നിന്നോര്‍മ്മകള്‍
എതോ നിഴല്‍ ചിത്രങ്ങളായ്‌
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ലാലാലാലാല ലാലാലാലാല ലാ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 12:59 pm

ഈ ഗാനം ആര്‍ക്കെങ്കിലും മറക്കുവാന്‍ സാധിക്കുമോ??വിരഹ ഗാനങ്ങള്‍  - Page 5 387354 വിരഹ ഗാനങ്ങള്‍  - Page 5 387354 

ചിത്രം:പെരുമഴക്കാലം (Perumazhakkalam)
രചന:റഫീഖ് അഹമ്മദ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജയചന്ദ്രന്‍

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍ പുണരുകയാണുടല്‍ മുറുകെ
പാതിവഴിയില്‍ കുതറിയ കാറ്റിന്‍‍ വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ പേരറിയാത്ത വികാരം

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം

നീലരാവിന്‍ താഴ്‌വര നീളേ നിഴലുകള്‍ വീണിഴയുമ്പോള്‍
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍ കാല്‍പ്പെരുമാറ്റമുണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍ മിന്നലിലേതൊരു സ്വപ്നം
ഈ മഴ തോരും പുല്‍ക്കതിരുകളില്‍ നീര്‍മണി വീണുതിളങ്ങും

രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 1:00 pm

ചിത്രം:മൂന്നാംപക്കം (Moonnampakkam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം:ജി.വേണുഗോപാല്‍

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ്
മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ് മ്

കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍ പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നിന്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു
കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു കുക്കു

നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
നിറമാല ചാര്‍ത്തി പ്രകൃതി ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങീ
എന്നില്‍ നിന്നോര്‍മയും പൂക്കളം തീര്‍പ്പൂ
മറയായ്കെ മധുരം ഉറഞ്ഞു കൂടും നിമിഷം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 1:01 pm

ചിത്രം:പ്രേമാഭിഷേകം (Premabhishekam)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ഗംഗൈ അമരന്‍
ആലാപനം:യേശുദാസ്‌

ഉം...ഉം..ഹാ..ഹാ...ഹാ...
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ

കാളിദാസന്‍ പാടിയ മേഘ ദൂതമേ
ദേവി ദാസനാകുമെന്‍ രാഗ ഗീതമേ
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍ക്കിളി
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍ക്കിളി
നീയില്ലെങ്കില്‍ ഞാനേകനായ് എന്തേ
ഈ മൗനം മാത്രം

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ

ഞാനും നീയും നാളെയാ മാല ചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
ശ്രീദേവിയെ എന്‍ ജീവനെ എങ്ങോ
നീ അവിടെ ഞാനും

നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍
കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ
നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 1:01 pm

ചിത്രം:കരയിലേക്കൊരു കടല്‍ ദൂരം (Karayilekkoru Kadal Dooram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഹൃദയത്തിന്‍ മധുപാത്രം
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ അരികില്‍ നില്‍ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ നീ എന്‍ അരികില്‍ നില്‍ക്കെ

ന ന നാ...നാ ന ന ന നാ ന ന ന ന നാ
ന ന നാ...നാ ന ന ന നാ ന ന ന ന നാ

പറയു നിന്‍ കൈകളില്‍ കുപ്പിവളകളോ മഴവില്ലിന്‍ മണി വര്‍ണ്ണ പൊട്ടുകളോ
അരുമയാം നെറ്റിയില്‍ കാര്‍ത്തിക രാവിന്റെ അണിവിരല്‍ ചാര്‍ത്തിയ ചന്ദനമോ
ഒരു കൃഷ്ണതുളസി തന്‍ നൈര്‍മല്ല്യമോ നീ ഒരു മയില്‍ പീലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്‍ പീലിതന്‍ സൗന്ദര്യമോ

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ എന്‍ അരികില്‍ നില്‍ക്കെ

ഒരു സ്വരം പഞ്ചമ മധുര സ്വരത്തിനാല്‍ ഒരു വസന്തം തീര്‍ക്കും കുയില്‍ മൊഴിയോ
കരളിലെ കനല്‍ പോലും കണി മലരാക്കുന്ന വിഷു നിലാപക്ഷിതന്‍ കുറുമൊഴിയോ
ഒരു കോടി ജന്മത്തിന്‍ സ്നേഹ സാഫല്യം നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍
നിന്‍ ഒരു മൃദു സ്പര്‍ശത്താല്‍ നേടുന്നു ഞാന്‍

ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ അരികില്‍ നില്‍ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീ എന്‍
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ നീ എന്‍ അരികില്‍ നില്‍ക്കെ
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 2:18 pm

enthaaanu viraha gaanagal
dhukhagaanagalkkaano virahagaanangal ennu parayunnathu
mangalam nerunnu njaan viraham gaanam aano വിരഹ ഗാനങ്ങള്‍  - Page 5 156720 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 2:32 pm

Abhijit wrote:
enthaaanu viraha gaanagal
dhukhagaanagalkkaano virahagaanangal ennu parayunnathu
mangalam nerunnu njaan viraham gaanam aano വിരഹ ഗാനങ്ങള്‍  - Page 5 156720 
വിരഹം എന്നാല്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന വേര്‍പാട് ...;)  അങ്ങിനെ ഒക്കെയല്ലേ?? വിരഹ ഗാനങ്ങള്‍  - Page 5 536236  ഏതായാലും നൂല് കെട്ടി ...ഇനി കണ്ഫ്യൂഷന്‍ ഉണ്ടാക്കല്ലേ വിരഹ ഗാനങ്ങള്‍  - Page 5 808463 വിരഹ ഗാനങ്ങള്‍  - Page 5 133999 വിരഹ ഗാനങ്ങള്‍  - Page 5 133999 

വിരഹം ഉണ്ടായാല്‍ ദുഃഖം അല്ലാതെ സന്തോഷം ഉണ്ടാകുമോ??? വിരഹ ഗാനങ്ങള്‍  - Page 5 248570 

"mangalam നേരുന്നു ഞാന്‍ മനസ്വിനീ " എന്നാ പാട്ട് വിവാഹം കഴിച്ചു പോകുന്ന മുന്‍ കാമുകിയ്ക്ക്‌ വേണ്ടി നിരാശാ കാമുകന്‍ പാടുന്ന പാട്ടല്ലേ.... അതിനും ഉണ്ടാകും ഒരു വിരഹ വേദന...അതിരിക്കട്ടെ ആരാ ആ പാട്ട് പാടിയത് ??വിരഹ ഗാനങ്ങള്‍  - Page 5 860952 വിരഹ ഗാനങ്ങള്‍  - Page 5 860952 വിരഹ ഗാനങ്ങള്‍  - Page 5 860952 

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 2:42 pm

Ammu wrote:
Abhijit wrote:
enthaaanu viraha gaanagal
dhukhagaanagalkkaano virahagaanangal ennu parayunnathu
mangalam nerunnu njaan viraham gaanam aano വിരഹ ഗാനങ്ങള്‍  - Page 5 156720 
വിരഹം എന്നാല്‍  താല്‍ക്കാലികമായി ഉണ്ടാകുന്ന വേര്‍പാട് ...;)   അങ്ങിനെ ഒക്കെയല്ലേ?? വിരഹ ഗാനങ്ങള്‍  - Page 5 536236   ഏതായാലും നൂല് കെട്ടി ...ഇനി കണ്ഫ്യൂഷന്‍ ഉണ്ടാക്കല്ലേ വിരഹ ഗാനങ്ങള്‍  - Page 5 808463 വിരഹ ഗാനങ്ങള്‍  - Page 5 133999 വിരഹ ഗാനങ്ങള്‍  - Page 5 133999 

വിരഹം ഉണ്ടായാല്‍ ദുഃഖം അല്ലാതെ സന്തോഷം ഉണ്ടാകുമോ??? വിരഹ ഗാനങ്ങള്‍  - Page 5 248570 

"mangalam നേരുന്നു ഞാന്‍ മനസ്വിനീ "  എന്നാ പാട്ട്  വിവാഹം കഴിച്ചു പോകുന്ന മുന്‍ കാമുകിയ്ക്ക്‌  വേണ്ടി നിരാശാ കാമുകന്‍  പാടുന്ന പാട്ടല്ലേ.... അതിനും ഉണ്ടാകും ഒരു വിരഹ വേദന...അതിരിക്കട്ടെ  ആരാ ആ പാട്ട് പാടിയത് ??വിരഹ ഗാനങ്ങള്‍  - Page 5 860952 വിരഹ ഗാനങ്ങള്‍  - Page 5 860952 വിരഹ ഗാനങ്ങള്‍  - Page 5 860952 

njanalla paadiyathu വിരഹ ഗാനങ്ങള്‍  - Page 5 133999 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:36 pm

Appol malayalthile ella ganangalum virahaganamano?
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:37 pm

Chandanamni vaathil paathichaari

Ethu ganathil varum?

Devee nin chiriyil kuliro paloliyo
Athu ethu ganathil varum ?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:38 pm

Binu wrote:
Appol malayalthile ella ganangalum virahaganamano?
"അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി" വിരഹ ഗാനങ്ങള്‍  - Page 5 92114 വിരഹ ഗാനങ്ങള്‍  - Page 5 92114  എന്ന അതുല്യ ഗാനത്തെ വിരഹ ഗാനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു വിരഹ ഗാനങ്ങള്‍  - Page 5 352966 വിരഹ ഗാനങ്ങള്‍  - Page 5 352966 വിരഹ ഗാനങ്ങള്‍  - Page 5 352966 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:39 pm

Ammu wrote:
Binu wrote:
Appol malayalthile ella ganangalum virahaganamano?
"അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി" വിരഹ ഗാനങ്ങള്‍  - Page 5 92114 വിരഹ ഗാനങ്ങള്‍  - Page 5 92114  എന്ന  അതുല്യ ഗാനത്തെ വിരഹ ഗാനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു വിരഹ ഗാനങ്ങള്‍  - Page 5 352966 വിരഹ ഗാനങ്ങള്‍  - Page 5 352966 വിരഹ ഗാനങ്ങള്‍  - Page 5 352966 
Athrem samadhanam വിരഹ ഗാനങ്ങള്‍  - Page 5 352966 വിരഹ ഗാനങ്ങള്‍  - Page 5 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:41 pm

Binu wrote:
Chandanamni vaathil paathichaari

Ethu ganathil varum?

Devee nin chiriyil kuliro paloliyo
Athu ethu ganathil varum ?
"ചന്ദന മണിവാതില്‍ " വിരഹഗാനം അല്ലല്ലോ....ബിനുവേ...വിരഹ ഗാനങ്ങള്‍  - Page 5 415853  അതില്‍ വിരഹം ഇല്ല...പ്രണയം മാത്രമേ ഉള്ളൂ...( ഭായ് ടെ ആള്‍ക്കാരാ അവരൊക്കെ വിരഹ ഗാനങ്ങള്‍  - Page 5 161961 വിരഹ ഗാനങ്ങള്‍  - Page 5 161961 )

വേണുഗോപാലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു വിരഹവും ദുഖവും ഒക്കെ ഫീല്‍ ചെയ്യും...അതുകൊണ്ടായിരിക്കും വിരഹ ഗാനങ്ങള്‍  - Page 5 143614 വിരഹ ഗാനങ്ങള്‍  - Page 5 143614 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 3:53 pm

Ammu wrote:
Binu wrote:
Chandanamni vaathil paathichaari

Ethu ganathil varum?

Devee nin chiriyil kuliro paloliyo
Athu ethu ganathil varum ?
"ചന്ദന മണിവാതില്‍ "  വിരഹഗാനം അല്ലല്ലോ....ബിനുവേ...വിരഹ ഗാനങ്ങള്‍  - Page 5 415853     അതില്‍ വിരഹം ഇല്ല...പ്രണയം മാത്രമേ ഉള്ളൂ...( ഭായ് ടെ  ആള്‍ക്കാരാ അവരൊക്കെ വിരഹ ഗാനങ്ങള്‍  - Page 5 161961 വിരഹ ഗാനങ്ങള്‍  - Page 5 161961 )

വേണുഗോപാലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു വിരഹവും ദുഖവും ഒക്കെ ഫീല്‍ ചെയ്യും...അതുകൊണ്ടായിരിക്കും വിരഹ ഗാനങ്ങള്‍  - Page 5 143614 വിരഹ ഗാനങ്ങള്‍  - Page 5 143614 
My latest attempt വിരഹ ഗാനങ്ങള്‍  - Page 5 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 4:13 pm

Binu wrote:
Ammu wrote:
"ചന്ദന മണിവാതില്‍ "  വിരഹഗാനം അല്ലല്ലോ....ബിനുവേ...വിരഹ ഗാനങ്ങള്‍  - Page 5 415853     അതില്‍ വിരഹം ഇല്ല...പ്രണയം മാത്രമേ ഉള്ളൂ...( ഭായ് ടെ  ആള്‍ക്കാരാ അവരൊക്കെ വിരഹ ഗാനങ്ങള്‍  - Page 5 161961 വിരഹ ഗാനങ്ങള്‍  - Page 5 161961 )

വേണുഗോപാലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു വിരഹവും ദുഖവും ഒക്കെ ഫീല്‍ ചെയ്യും...അതുകൊണ്ടായിരിക്കും വിരഹ ഗാനങ്ങള്‍  - Page 5 143614 വിരഹ ഗാനങ്ങള്‍  - Page 5 143614 
My latest attempt വിരഹ ഗാനങ്ങള്‍  - Page 5 855112 
വിരഹ ഗാനങ്ങള്‍  - Page 5 272323 കേട്ടു നോക്കട്ടെ...വിരഹ ഗാനങ്ങള്‍  - Page 5 912236 വിരഹ ഗാനങ്ങള്‍  - Page 5 912236 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 4:20 pm

വിരഹ ഗാനങ്ങള്‍  - Page 5 292828 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 EmptySat Oct 05, 2013 4:21 pm

Neelu wrote:
വിരഹ ഗാനങ്ങള്‍  - Page 5 292828 
വിരഹ ഗാനം വല്ലതുമുണ്ടോ ഒന്ന് കേള്‍ക്കാന്‍??വിരഹ ഗാനങ്ങള്‍  - Page 5 150292 വിരഹ ഗാനങ്ങള്‍  - Page 5 150292 
Back to top Go down
Sponsored content

വിരഹ ഗാനങ്ങള്‍  - Page 5 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 5 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 5 of 22Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: