സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Ammu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
vipinraj
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
sandeep
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
shamsheershah
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Neelu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Binu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
unnikmp
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
midhun
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion(6)

Go down 
+22
rakshassan
sunder
jenny
ranjith
Michael Jacob
issac k.j
Binu
vipinraj
Abhijit
Usha Venugopal
midhun
Mansoor
Ammu
shamsheershah
Greeeeeshma
Minnoos
parutty
balamuralee
unnikmp
Paandyettan
sandeep
Neelu
26 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 6:25 pm

വിമര്‍ശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത്‌ മാടമ്പിത്തരം; സത്യന്‍ അന്തിക്കാടിനെതിരെ ഡോ. ബിജു FILM News, Discussion(6) - Page 29 143614

സത്യന്‍ അന്തിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സിനിമയെ വിമര്‍ശിക്കുന്നവര്‍ ഒരു കലാപാരമ്പര്യവും ഇല്ലാത്തവരാണെന്ന സത്യന്‍ അന്തിക്കാടിന്റെ വിമര്‍ശനത്തിന്‌ മറുപടിയായാണ്‌ ഡോ. ബിജു രംഗത്ത്‌ വന്നത്‌. പത്രങ്ങളില്‍ ഒരു എഡിറ്ററുണ്ട്‌. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും എന്തും എഴുതാമെന്ന സാഹചര്യമാണെന്നും സത്യന്‍ അന്തിക്കാട്‌ പറയുന്നു. പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ സത്യന്‍ അന്തിക്കാട്‌ ഓണ്‍ലൈന്‍/സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്കെതിരെ രംഗത്ത്‌ വന്നത്‌.
സത്യന്‍ അന്തിക്കാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമാകുന്നതിനിടെയാണ്‌ അദ്ദേഹത്തിന്‌ മറുപടിയുമായി ഡോ. ബിജു രംഗത്ത്‌ വന്നത്‌. തന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലാണ്‌ സത്യന്‍ അന്തിക്കാടിന്‌ ബിജു മറുപടി നല്‍കിയത്‌. വിമര്‍ശിക്കാന്‍ പാരമ്പര്യം ആവശ്യമാണെന്ന്‌ പറയുന്നവര്‍ മറ്റുള്ളവരെല്ലാം തങ്ങളുടെ അടിയാളരാണെന്ന ബോധം മനസില്‍ സൂക്ഷിക്കുന്നവരാണെന്ന്‌ ഡോ. ബിജു പറഞ്ഞു. സിനിമാക്കാര്‍ വിമര്‍ശനത്തിന്‌ അതീതരെല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
''നിരവധി വര്‍ഷങ്ങളായി മാധ്യമങ്ങളുടെ സ്‌തുതി പാടലുകളില്‍ അഭിരമിച്ച്‌ രാഷ്ര്‌ടീയവും സാമൂഹികവുമായ പ്രതിലോമതകളുടെ വിഴുപ്പുകള്‍ കുത്തി നിറച്ച പൈങ്കിളി സിനിമകള്‍ കേരളീയ സമൂഹത്തിലേക്ക്‌ മലീമസമായി ഒഴുക്കി വിട്ട നിരവധി സംവിധായകരും അഭിനേതാക്കളും ഇവിടെ ഉണ്ട്‌ . മാധ്യമ പരിലാളനകളില്‍ സ്വയം അഭിരമിച്ചു പോയ ഇത്തരം കപട ബിംബങ്ങളെ തുറന്നു കാട്ടുവാന്‍ സോഷ്യല്‍ മീഡിയയ്‌ക്കു സാധിക്കുന്നു എന്നതാണ്‌ പുതിയ കാലത്തിന്റെ പ്രസക്‌തിയും രാഷ്ര്‌ടീയവും . വിമര്‍ശിക്കുവാന്‍ പാരമ്പര്യം ആവശ്യമാണ്‌ എന്ന്‌ പറയുന്നവരുടെ മനസ്സിലുള്ള ബോധം മറ്റുള്ളവരെല്ലാം അടിയാളന്‍മാരാണ്‌ എന്ന്‌ ഉറച്ചു വിശ്വസിക്കുന്ന പഴയ മാടമ്പി സംസ്‌കാരത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല . വിമര്‍ശനത്തിനു ആരും അതീതരല്ല . വിമര്‍ശനങ്ങളെ നേരിടേണ്ടത്‌ വിമര്‍ശിക്കുന്നവരുടെ പാരമ്പര്യവും കുല മഹിമയും യോഗ്യതയും ചോദ്യം ചെയ്‌തു കൊണ്ടല്ല മറിച്ചു സ്വന്തം സൃഷ്‌ടികളുടെ ആര്‍ജ്‌ജവത്തിലൂടെയും പ്രതിബദ്ധതയിലൂടെയും കലാ മൂല്യത്തിലൂടെയും ഒക്കെ ആവണം . അതിന്‌ ആദ്യം വേണ്ടത്‌ സിനിമ തട്ടിക്കൂട്ട്‌ പരിപാടിയിലൂടെ ഒപ്പിക്കുന്ന ഒരു കച്ചവട ചരക്കാണെന്ന വിശ്വാസം ഉപേക്ഷിക്കുകയാണ്‌ .
സിനിമാക്കാരെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഈയിടെയായി കൂടി വരുന്നു . സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ രാഷ്ര്‌ടീയവും , സാമൂഹികവും , സാംസ്‌കാരികവുമായ നിരവധി വിഷയങ്ങളില്‍ പുതിയ യുവത (ന്യൂ ജെനെറേഷന്‍ അല്ല ) ശക്‌തമായി പ്രതികരിക്കുന്ന സാഹചര്യം സംജാതമായി . മുഖ്യ ധാരാ മാധ്യമങ്ങള്‍ അവഗണിച്ച വിഷയങ്ങള്‍ പലതും ചര്‍ച്ച ചെയ്‌തതും ഏറ്റെടുത്തതും സൈബര്‍ ഇടങ്ങള്‍ ആണ്‌ ആദിവാസികളുടെ നില്‍പ്പ്‌ സമരം മുതല്‍ ലാലിസം വെരെ ഉദാഹരണങ്ങള്‍ ഉണ്ട്‌ . സിനിമകളുടെ കാര്യത്തില്‍ ഇപ്പോഴും ഫാന്‍സ്‌ ഭക്‌തന്മാരായ കുറച്ച്‌ ഭ്രാന്തന്മാരും പെയ്‌ഡ് ഓണ്‍ ലൈന്‍ പ്ര?മൊട്ടര്‍മാരും വ്യക്‌തി പൂജകളുമായി സോഷ്യല്‍ മീഡിയയില്‍ വിവര ദോഷം തുടരാറുണ്ട്‌ എങ്കിലും സിനിമകളെ കൃത്യമായി വിലയിരുത്തുന്ന വലിയൊരു കൂട്ടം ആളുകള്‍ ഇവിടെ ഉണ്ട്‌ . മുഖ്യ ധാരാ മാധ്യമങ്ങള്‍ ഇപ്പോഴും വ്യക്‌തി പൂജയ്‌ക്കും ആരാധനയ്‌ക്കും അപ്പുറം സിനിമയെ രാഷ്ര്‌ടീയമായും സാമൂഹികമായും സാംസ്‌കാരികമായും കലാപരമായും നോക്കി കാണുവാന്‍ മടിക്കുമ്പോള്‍ ആ കടമകള്‍ നിറവേറ്റുന്നതു സോഷ്യല്‍ മീഡിയ ആണ്‌ . അത്‌ കൊണ്ട്‌ തന്നെയാണ്‌ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ സിനിമക്കാര്‍ ഭയക്കുന്നത്‌ . തങ്ങളുടെ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്ന ഭയാശങ്ക ആണ്‌ ഇവര്‍ക്ക്‌ .
ശരാശരി നിലവാരത്തിലും താഴെയുള്ള തികച്ചും കപടമായ ചില പൈങ്കിളി സിനിമകളിലൂടെ മാധ്യമങ്ങളുടെ പുകഴ്‌ത്തു പാട്ടുകളിലൂടെ സിനിമയുടെ അപ്പോസ്‌തലന്മാര്‍ ആയി മാറിയ കുറച്ചു സംവിധായകരും താരങ്ങളും തങ്ങളുടെ നേരേ സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടുന്ന വിരലുകളെ ഭയക്കുകയാണ്‌ . അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ്‌ വിമര്‍ശനത്തിന്റെ വിരല്‍ ചൂണ്ടാന്‍ നിനക്കെന്ത്‌ പാരമ്പര്യവും കുല മഹിമയും ആണുള്ളത്‌ എന്ന മറു ചോദ്യത്തിലൂടെ ഇവര്‍ പ്രകടമാക്കുന്നത്‌. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും പ്രത്യേകിച്ച്‌ പാരമ്പര്യം ഒന്നും ആവശ്യമില്ല സാര്‍ അതിനു അല്‍പ്പം സാമൂഹിക ബോധവും സംസ്‌കാരവും പ്രതികരണ ശേഷിയും മാത്രമേ വേണ്ടു . സിനിമയേയും സിനിമാക്കാരെയും ആകാശത്തു നിന്നും നൂലീന്നു കെട്ടിയിറക്കിയതൊന്നും അല്ലല്ലോ വിമര്‍ശിക്കാതിരിക്കാന്‍ . ചോദ്യംചെയ്യപ്പെടേണ്ടവ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം . കപട ബിംബങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ സിനിമയില്‍ തന്നെയാണ്‌ . അത്‌ തച്ചു തകര്‍ക്കപ്പെടെണ്ടത്‌ തന്നെയാണ്‌ .
താരപൂജയുടെ ഭാരങ്ങള്‍ ഇല്ലാതെ ശരി എന്ന്‌ തോന്നുന്നത്‌ ശരി എന്ന്‌ തന്നെ എഴുതുന്ന മനീഷ്‌ നാരായണനെ പോലെയുള്ളവരെ കുല മഹിമയുടെ പേര്‌ പറഞ്ഞ്‌ വിരട്ടിയിട്ട്‌ കാര്യമില്ല . കുല മഹിമയും പാരമ്പര്യവും ഇല്ലാത്ത നിരവധി അടിയാളന്മാരുടെ ചൂണ്ടു വിരലുകള്‍ ഇനിയും ഉയര്‍ന്നു വരും . അവരുടെ വിരലുകളിലെ അക്ഷരങ്ങളുടെ അഗ്നിയെ നിങ്ങള്‍ പേടിക്കുക തന്നെ വേണം. അതല്ലെങ്കില്‍ ആ അഗ്നിക്ക്‌ ദഹിപ്പിക്കാന്‍ ആകാത്ത മൂല്യമുള്ള സൃഷ്‌ടികള്‍ ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധ്യമാകണം . കുറഞ്ഞ പക്ഷം അതിനുള്ള ശ്രമങ്ങള്‍ എങ്കിലും നിങ്ങള്‍ നടത്തണം . ആത്മ രതിയും, ആത്മ പ്രശംസയും, അന്ധമായ മാധ്യമ വാഴ്‌തലുകളും , നയാ പൈസയുടെ വിവരമില്ലാത്ത ഫാന്‍സ്‌ പ്രജകളുടെ ഗ്വാ ഗ്വാ പ്രശംസകളും മാത്രം നിറഞ്ഞ ഭാവനാ ലോകത്തു നിന്നും താഴെ ഇറങ്ങി ചുറ്റുപാടുകള്‍ ഒന്നുനോക്കി കാണുക . കുഴപ്പമില്ലാത്ത സിനിമകള്‍ ഉണ്ടാക്കാനെങ്കിലും അത്‌ ചിലപ്പോള്‍ സഹായിച്ചേക്കും''
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 6:34 pm

എന്നെ ലാളിക്കൂ എന്ന് എന്നും എപ്പോഴും പറയുന്ന ചിലര്‍ FILM News, Discussion(6) - Page 29 143614

ഓക്കെ കണ്‍മണിയിലെ ഗാനങ്ങളുടെ വിജയാഘോഷാഷവേദിയില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് 'നിങ്ങളുടെ കയ്യില്‍ പേനയിരിക്കുമ്പോള്‍ എന്തിനാണ് യോഗ്യതയില്ലാത്തവര്‍ ചലച്ചിത്രനിരൂപണം നടത്തുന്നത്?' എന്ന ചോദ്യമുയര്‍ന്നത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഛായാഗ്രഹണം പഠിച്ചയാള്‍ ക്യാമറ ചെയ്യുകയും സംവിധാനമറിയുന്നയാള്‍ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളെപ്പോലെ യോഗ്യരായവരല്ലേ സിനിമയുടെ ആസ്വാദനം എഴുതേണ്ടത് എന്നാണ് സുഹാസിനി ചോദിച്ചത്. സുഹാസിനിയുടെ ചോദ്യത്തിലേക്കും യോഗ്യതാ വാദത്തിലേക്കും കക്ഷി ചേര്‍ന്നിരിക്കുന്നു മുതിര്‍ന്ന ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാട്.

മാതൃഭൂമിയുടെ ചിത്രഭൂമിയിലെ അന്തിപ്പൊന്‍വെട്ടം എന്ന തന്റെ പ്രതിവാര പംക്തിയില്‍ 'സിനിമയ്്ക്ക് ശേഷം സിനിമ' എന്ന തലക്കെട്ടിലുള്ള അന്തിക്കാടിന്റെ കുറിപ്പ് മുന്‍ലക്കങ്ങളിലേത് പോലെ അനുഭവവിവരണമോ പൂര്‍വ്വസ്മൃതിയുടെ തുറന്നിടലോ അല്ല, പകരം തന്റെ ഒടുവില്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയ്ക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും കടന്നാക്രമിക്കലാണ്. നാടോടിക്കാറ്റ് മുതല്‍ എന്നും എപ്പോഴും വരെയുള്ള കാലയളവിലെ അനുഭവങ്ങളെ ഒരു ടൈംലൈനിലെത്തിച്ച് തന്റെ ചലച്ചിത്രപാരമ്പര്യവും അനുഭവ സമ്പത്തും വിശദീകരിച്ചാണ് ഈ അസഹിഷ്ണുതാ പ്രകടനം. സ്വന്തം സിനിമകളുടെ ആസ്വാദനത്തില്‍ പ്രേക്ഷകരിലെയും സുഹൃത്തുക്കളിലെയും ഒരു വിഭാഗത്തിന്റെ മുന്‍വിധികളെയും മുന്നറിയിപ്പുകളെയും അതിജയിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഈ ലേഖനത്തിലുണ്ട്.

ഒരു സിനിമയുടെ ആസ്വാദനമോ നിരൂപണമോ വിലയിരുത്തലോ നടത്തണമെങ്കില്‍ കലാപാരമ്പര്യവും ചലച്ചിത്ര മേഖലയില്‍ നിന്നുള്ള അനുഭവസമ്പത്തും നിര്‍ബന്ധമാണോ? സാഹിത്യ നിരൂപണവും ചലച്ചിത്രവിമര്‍ശനവും കരുത്താര്‍ജ്ജിച്ച കാലം മുതല്‍ക്കേ വിലയിരുത്തുന്നവരുടെയും വിമര്‍ശനവുമായെത്തുന്നവരുടെയും യോഗ്യതയുടെ അളവ് തേടിയാണ് പ്രതിരോധിച്ചിരുന്നത്. സാഹിത്യ നിരൂപണം നടത്താന്‍ എം.കൃഷ്ണന്‍ നായര്‍ക്കുള്ള യോഗ്യത തിരക്കിയവരോട് കാശ് കൊടുത്ത് ഭക്ഷിച്ച ഓംലെറ്റ് നന്നായില്ലെന്ന് പറയാനുള്ള യോഗ്യത മുട്ടയിടാന്‍ അറിയണമെന്നതാണോ എന്ന വിഖ്യാതമായ മറുചോദ്യവും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ സര്‍വ്വസ്വാധീന കാലത്ത് ചലച്ചിത്രമേഖലയില്‍ നിന്നാണ് വിമര്‍ശനത്തിനും നിരൂപണത്തിനുമെതിരെ അസഹിഷ്ണുക്കളുടെ നീണ്ട നിര എത്തുന്നത്. കോടികളുടെ മുതല്‍നിക്ഷേപമുള്ള ഷോ ബിസിനസ് എന്ന നിലയില്‍ ചലച്ചിത്രമേഖലയിലെ പ്രതിഷേധങ്ങളെ കാണണം. എന്നാല്‍ സത്യന്‍ അന്തിക്കാട് 'സിനിമയ്ക്ക് ശേഷം സിനിമ' എന്ന തലക്കെട്ടില്‍ ഉയര്‍ത്തുന്ന ആവശ്യം, യോഗ്യരായ പത്രാധിപന്‍മാരുടെ മേല്‍നോട്ടമില്ലാതെ കടന്നുകയറുന്ന ആസ്വാദനക്കുറിപ്പുകളെയും കലാപാരമ്പര്യം അവകാശപ്പെടാനില്ലാത്തവരുടെ ചലച്ചിത്രവിമര്‍ശനത്തെയും എതിര്‍ത്ത് പുറന്തള്ളണമെന്നാണ്.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വായ്പ്രചാരണത്തിലൂടെയുമുള്ള വിമര്‍ശനങ്ങളെ വിവരക്കേട് മാത്രമായി തള്ളിക്കള്ളയുന്നു അന്തിക്കാട്. നരസിംഹത്തിലെ ഇന്ദുചൂഢന്‍ തനിക്ക് പിന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് വിരല്‍ ചൂണ്ടി സര്‍വ്വസമ്മതിയെ വൃത്തത്തിനുള്ളിലെത്തിച്ച പോലെ ദാ കാണ് ഈ വിമര്‍ശനങ്ങളൊന്നും തനിക്ക് മുന്നില്‍ വിലപ്പോവില്ലെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് അദ്ദേഹം.

സത്യന്‍ അന്തിക്കാട് ഈ ലേഖനം പ്രസിദ്ധീകരിച്ചത് മാതൃഭൂമിയുടെ പുറംതാളിലാണ്. മലയാളത്തിന്റെ മുഖ്യധാരാ മാധ്യമങ്ങള്‍ നാട്ടിന്‍പുറ നന്മയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന് ഇതുവരെ സത്യന്‍ അന്തിക്കാടിനെ താഴെയിറക്കിയിട്ടില്ല. ശരിയാണ്, ശരാശരി മലയാളിയുടെ സന്തോഷവും സങ്കടവും ആധിയും ആനന്ദവുമെല്ലാം കണ്ണാടിയിലെന്ന പോലെ അന്തിക്കാട് സിനിമകളില്‍ ഒരു കാലത്ത് തെളിഞ്ഞിരുന്നു. ടി പി ബാലഗോപാലന്‍ എം.എയും നാടോടിക്കാറ്റും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റുമെല്ലാം അത്തരത്തില്‍ നുറുങ്ങുനര്‍മ്മങ്ങളുടെ ആവരണത്തില്‍ ചില സാമൂഹിക സമസ്യകളിലേക്കു കൂടി വിരല്‍ ചൂണ്ടിയവയുമായിരുന്നു.

തന്റെ ആദ്യകാല സിനിമകള്‍ തൊട്ടുതന്നെ ആദ്യദിനത്തിലെ കാണികളുടെയും സുഹൃത്തുക്കളുടെയും പ്രവചനനിഗമനങ്ങളെ മറികടന്നാണ് വന്‍ വിജയങ്ങളുണ്ടാക്കിയതെന്ന അനുഭവ രേഖ സമര്‍പ്പിച്ച ശേഷം അന്തിക്കാട് ഇങ്ങനെ എഴുതുന്നു: 'ഇന്റര്‍നെറ്റും ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പുമൊക്കെ പ്രചാരം നേടിയപ്പോള്‍ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവാം എന്ന സ്ഥിതിയായി. ഒരുപാട് ബുദ്ധിജീവികള്‍ ഉദയം ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണനെയും മണിരത്‌നത്തിനെയും ശ്രീനിവാസനെയുമൊക്കെ ആര്‍ക്കും തെറിവിളിക്കാമെന്നായി. പ്രസിദ്ധരായവരെ കുറ്റം പറഞ്ഞാല്‍ അവരേക്കാള്‍ മികച്ചവനായില്ലേ താന്‍ എന്ന മിഥ്യാധാരണയില്‍ വ്യാജന്മാര്‍ അരങ്ങുതകര്‍ത്താടാന്‍ തുടങ്ങി. കലാരംഗത്ത് ഒരു ചെറുവിരല്‍പോലും ചലിപ്പിക്കാന്‍ കെല്‍പില്ലാത്തവരാണ് പുരപ്പുറത്ത് കയറിനിന്ന് അട്ടഹസിക്കുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.'

ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സ്ആപ്പും പ്രചാരം നേടിയപ്പോള്‍ ഒരു പാട് ബുദ്ധിജീവികള്‍ ഉദയം ചെയ്‌തെന്നും അടൂരിനെയും മണിരത്‌നത്തെയും ശ്രീനിവാസനെയും ആര്‍ക്കും തെറി വിളിക്കാമെന്നായി എന്നും ആശങ്കപ്പെടുകയാണ് അദ്ദേഹം. തൊട്ടിലാട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എല്ലാകാലത്തും നാട്ടിന്‍പുറ നാടുവാഴിയായിരുന്നു സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ സിനിമകളിലെ കേവല നന്മയുടെ പൊള്ളത്തരങ്ങളെയും ഉള്ളടക്കത്തിലെ അരാഷ്ട്രീയതയെയും പുനര്‍വായനയില്‍ പുറത്തെടുത്തിട്ടത് ഈ സ്വതന്ത്ര്യമാധ്യമങ്ങളാണ് എന്നോര്‍ക്കണം. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടുന്ന മുന്‍നിര മാധ്യമങ്ങള്‍ കുറുക്കന്റെ കല്യാണം മുതല്‍ എന്നും എപ്പോഴും വരെയുള്ള അന്തിക്കാട് സിനിമകളെ നന്മവഴിയിലെ മാനവിക നവീകരണത്തിന്റെ ഉദാത്തസാക്ഷ്യങ്ങളാക്കുകയാണ് ചെയ്തത്. ഫലത്തില്‍ സോഷ്യല്‍ മീഡിയുടെയും ബ്‌ളോഗുകളുടെയും തുറന്നെഴുത്തുകള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാട് വിമര്‍ശനത്തിന് അതീതനായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും.

പ്രിയ സത്യന്‍ അന്തിക്കാട്, ലോകത്തിലെ ഏറ്റവും ശക്തവും സ്വാധീനശേഷിയുമുള്ള മാധ്യമങ്ങളിലൊന്നായ സിനിമ രാഷ്ട്രീയത്തെയും സാമൂഹ്യവിഷയങ്ങളെയും സാഹിത്യമേഖലയെയും വിമര്‍ശനാത്മമായി സമീപിക്കാറില്ലേ?. രാഷ്ട്രീയ പ്രവര്‍ത്തകരെ വടിയെടുത്ത് വീട്ടിലേക്കോടിക്കുകയും നാടല്ല വീട് ആദ്യം നന്നാക്കൂ എന്ന് മധ്യവര്‍ഗ്ഗബോധവല്‍ക്കരണം നടത്തുകയും ചെയ്ത 'സന്ദേശം' താങ്കളാണ് ഒരുക്കിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കൂടി വായടപ്പിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സമ്പൂര്‍ണ്ണ വിശ്വാസ രാഹിത്യം ആ ചിത്രം രേഖപ്പെടുത്തിയത്. കേരളത്തിന്റെ എല്ലാ സാമൂഹിക സാമുദായിക നവോത്ഥാനങ്ങളെയും തള്ളിപ്പറഞ്ഞാണ് 'സന്ദേശം' ഒരു അരാഷ്ട്രീയ പ്രസ്താവനയായത്. ഒരു ഇന്ത്യന്‍ പ്രണയകഥയിലെത്തിയപ്പോള്‍ ദൃശ്യമാധ്യമങ്ങളിലും യുവരാഷ്ട്രീയപ്രവര്‍ത്തകരിലും താങ്കള്‍ വിവരദോഷത്തിന്റെ സ്റ്റാമ്പ് പതിച്ചു. പൈങ്കിളിക്കാലത്തെ കേവലനന്മയിലൂന്നിയ പൊതുബോധത്തിലാണ് സ്‌നേഹവീടും ഭാഗ്യദേവതയും ഇന്നത്തെ ചിന്താവിഷയവും പുതിയ തീരങ്ങളും പിറവിയെടുത്തത്.

സത്യന്‍ അ്ന്തിക്കാട് തുടരുന്നതിങ്ങനെ: ''എന്നും എപ്പോഴും' റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍തന്നെ കുടുംബങ്ങളുടെ സ്‌നേഹം ഈ സിനിമയോടൊപ്പമുണ്ടായിരുന്നു. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന് കുറേ പേരുടെ ആഹ്ലാദം. മഞ്ജുവാര്യരുടെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഒട്ടേറെ പേര്‍ പറഞ്ഞു. മഞ്ജുവിന്റെ ക്ലാസിക്കല്‍ നൃത്തവും 'മലര്‍വാകക്കൊമ്പത്ത്' എന്ന ജയചന്ദ്രന്റെ പാട്ടുമൊക്കെ കുടുംബങ്ങള്‍ ഏറ്റെടുത്ത് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ബുദ്ധിജീവിയുടെ ആത്മരോഷം വിമര്‍ശനത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതായി ഞാനറിഞ്ഞു. ഇത്തവണ ആക്രമണം പൊതുവെ കുറവാണല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ബുദ്ധിജീവിയുടെ 'ആണ്ടുനേര്‍ച്ച'. ഒരു പത്രത്തില്‍ നിരൂപണമോ വായനക്കാര്‍ക്കുള്ള പേജില്‍ ഒരു കത്തോ എഴുതണമെങ്കില്‍ അത് പ്രസിദ്ധീകരണയോഗ്യമാണോ എന്നു നോക്കാന്‍ ഒരു പത്രാധിപരുണ്ട്. വിഡ്ഢിത്തമാണെങ്കില്‍ അത് പുറംലോകം കാണില്ല. പക്ഷേ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു നിയന്ത്രണവുമില്ല. ആര്‍ക്കും എന്തുമെഴുതാം.'

സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് സത്യന്‍ അന്തിക്കാട് കരുതുന്ന ആര്‍ക്കും എന്തുമെഴുതാം എന്ന സ്വാതന്ത്ര്യത്തെ പരിഹസിക്കുന്നത് പത്രാധിപന്മാരുടെ പരിലാളനയില്‍ ഇന്നേവരെ ലഭിച്ച ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്നതിന്റെ നിരാശയാണെന്നാണോ വായനക്കാര്‍ കരുതേണ്ടത്? സത്യന്‍ അന്തിക്കാടിന്റെ മികച്ച സൃഷ്ടിയാണ് 'എന്നും എപ്പോഴും' എന്നാണ ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിയും മലയാള മനോരമയും നിരൂപണമായി നല്‍കിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ സാമ്പത്തിക നേട്ടവുമായി താരതമ്യം ചെയ്താല്‍ കുടുംബപ്രേക്ഷകരുടെ സര്‍വ്വസമ്മതി നേടിയെന്ന് അവകാശപ്പെട്ട 'എന്നും എപ്പോഴും' എന്ന ചിത്രം വന്‍വിജയമായ സിനിമയല്ല. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു വടക്കന്‍ സെല്‍ഫിയാണ് മികച്ച വിജയം നേടിയ 2015ലെ ആദ്യസിനിമ.

'എന്നും എപ്പോഴും' എന്ന ചിത്രത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ വിമര്‍ശനത്തെക്കുറിച്ച് കേട്ടപ്പോള്‍ അത് വായിക്കുന്നതിന് പകരം അത് എഴുതിയ ആളുടെ കലാപാരമ്പര്യമാണ് അന്വേഷിച്ചതെന്ന് താങ്കള്‍ പറയുന്നു. സാഹിത്യത്തിലൊ സിനിമയിലൊ മറ്റു മേഖലകളിലൊ ഏതെങ്കിലും തരത്തില്‍ ചെറുതായെങ്കിലും പ്രതിഭ തെളിയിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ ഇല്ലാ എന്ന ഉത്തരം ലഭിച്ചതോടെ വിട്ടേക്ക് എന്ന് മറുപടി പറഞ്ഞതായും പറയുന്നു. പക്ഷേ സുഹൃത്തിന് മുന്നില്‍ വിട്ടേക്കാം എന്ന് പറഞ്ഞുപോയ താങ്കള്‍ ആ വിമര്‍ശനം വിവരമില്ലായ്മയാണെന്ന് വാദിക്കുകയാണ്. സിനിമയുടെ ആസ്വാദനമെഴുതാന്‍ സിനിമ കാണണമെന്നിരിക്കേ അതേക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പിനെ തള്ളിക്കളയാന്‍ അത് വായിച്ച് നോക്കണമെന്നില്ലേ? ആ വിമര്‍ശനങ്ങള്‍ എന്താണ് എന്ന് അന്വേഷിക്കേണ്ടതില്ലേ? ഈ ലേഖനം വായിച്ചാല്‍, മുന്‍വിധികളോ ആസ്വാദനവിധികളോ വിമര്‍ശനങ്ങളോ വേണ്ട, ഞാന്‍ സിനിമ എടുക്കും നിങ്ങള്‍ കണ്ടിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയാണ് തെളിയുന്നത്.

വിമര്‍ശിക്കുന്നവര്‍ക്കെല്ലാം ഉത്തമ കലാപാരമ്പര്യം വേണമെന്ന് പറയുന്നവര്‍ പുകഴ്ത്തുന്നവര്‍ക്കും സ്തുതിപാഠകര്‍ക്കും നിശ്ചയിക്കുന്ന യോഗ്യത എന്തെന്ന് അറിയാനും കൗതുകമുണ്ട്.

'വിദേശ സിനിമകള്‍ കണ്ട് കൈയടിച്ച്, കേരളത്തിലെ ജീവിതസാഹചര്യങ്ങളെ ആസ്പദമാക്കി എടുക്കുന്ന സിനിമകളെ പുച്ഛിച്ച്, മനസ്സു ദ്രവിച്ച് മറ്റൊന്നും ചെയ്യാനില്ലാതെ ഗര്‍വോടെ ഇവര്‍ കൈയും വീശി നടക്കുന്നത് നമുക്കു കാണണം. അതൊരു രസമാണ്. ആ രസം കൂടിയുണ്ടെങ്കിലേ അധ്വാനിച്ച് ജീവിക്കുന്ന നമ്മുടെ സന്തോഷത്തിന് പൂര്‍ണത ലഭിക്കൂ' എന്നും താങ്കള്‍ പറഞ്ഞുതീര്‍ക്കുന്നു. സത്യമാണ്, Pursuit of Happiness എന്ന വിദേശസിനിമ കണ്ടത് കൊണ്ട് മാത്രമാണ് 'കഥ തുടരുന്നു' എന്ന ചിത്രത്തില്‍ കട്ടുകടത്തലില്ലേ എന്ന് ആശങ്ക രേഖപ്പെടുത്തുന്ന പ്രേക്ഷര്‍ ഇവിടെ ഉണ്ടായത്. കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകരാണ് കരുത്തെന്ന് അവകാശപ്പെടുന്ന താങ്കള്‍ അവരുടെ ആസ്വാദന യോഗ്യത അളക്കുന്നതും ഇതേ കലാപാരമ്പര്യ പരിശോധനയിലാണോ?

സിനിമ നല്ലതെന്ന് തോന്നിയാല്‍ കാശ് മുടക്കി സിനിമ കണ്ടിറങ്ങിയവര്‍ അവരുടെ അഭിപ്രായം തുറന്നുപറയും, ചിലപ്പോള്‍ തുറന്നെഴുതും, അവലോകനത്തിനും ആസ്വാദനക്കുറിപ്പിനും നിരൂപണത്തിനും സാധ്യത കണ്ടെത്തുന്നവര്‍ അങ്ങനെയും തുടരും. 'സാധുക്കളായ പത്രാധിപന്മാര്‍' നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്നോ, പ്രശസ്തരായവര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നോ, പൂര്‍വ്വപ്രതാപകാലത്ത് ഈ വിലയിരുത്തലുകള്‍ തെറ്റിപ്പോയിരുന്നുവെന്നോ ഉള്ള മുടന്തന്‍ വാദങ്ങള്‍ അവിടെ വിലപ്പോവില്ല. സത്യന്‍ അന്തിക്കാട് എന്ന മലയാളിയുടെ പ്രിയപ്പെട്ട ചലച്ചിത്രകാരാ, എന്നേ മാറിക്കഴിഞ്ഞ കേരളത്തിലെ നാട്ടിന്‍പുറനന്മയുടെ പ്രതീതിലോകത്ത് നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കിറങ്ങി വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും കാത് കൊടുക്കൂ... പ്രേക്ഷകരുടെ അഭിരുചി വ്യതിയാനത്തെ പരിഹസിക്കാതെ താങ്കളുടെ തുല്യതയില്ലാത്ത പരിചയ സമ്പത്തിന്റെ വെളിച്ചത്തില്‍ അവയെ പരിഗണിക്കാന്‍ ശ്രമിക്കൂ. പ്രതിഭാക്ഷയം മറികടന്ന് താങ്കളിലെ നല്ല ചലച്ചിത്രകാരനെ മലയാളിക്ക് തിരികെ നല്‍കൂ.. കേവലനന്മയുടെ ആണ്ടുനേര്‍ച്ച നിര്‍ത്തി യാഥാര്‍ത്ഥ്യ ബോധമുള്ള സിനിമകളുമായി വരൂ..
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 7:35 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 7:41 pm

FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 9:47 pm

appo make upinokke oru paridheem illalleee
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Apr 27, 2015 9:49 pm

vipinraj wrote:
appo make upinokke oru paridheem illalleee
FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:05 am

FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 ...eeswara...njanokke ithu pole makeup cheythirunnengil ningalkkoru aiswarya rai ye kittumayirunnu... FILM News, Discussion(6) - Page 29 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:08 am

Neelu wrote:

അതുക്കും മേലെ FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958

Ammu wrote:

FILM News, Discussion(6) - Page 29 133999 FILM News, Discussion(6) - Page 29 133999
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:09 am

Swayam oru adoor aanenna bhavama undo DR. Bijuvinu?.. FILM News, Discussion(6) - Page 29 618981 FILM News, Discussion(6) - Page 29 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:11 am

Neelu wrote:
Swayam oru adoor aanenna bhavama undo DR. Bijuvinu?.. FILM News, Discussion(6) - Page 29 618981 FILM News, Discussion(6) - Page 29 618981

എപ്പോഴും LIME ലൈറ്റ് ല്‍ നില്‍ക്കാനുള്ള ശ്രമം FILM News, Discussion(6) - Page 29 855112 FILM News, Discussion(6) - Page 29 855112 പിന്നെ കുറച്ചു ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സും FILM News, Discussion(6) - Page 29 489245
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:12 am

Ammu wrote:
Neelu wrote:
Swayam oru adoor aanenna bhavama undo DR. Bijuvinu?.. FILM News, Discussion(6) - Page 29 618981 FILM News, Discussion(6) - Page 29 618981

എപ്പോഴും LIME ലൈറ്റ് ല്‍ നില്‍ക്കാനുള്ള ശ്രമം FILM News, Discussion(6) - Page 29 855112 FILM News, Discussion(6) - Page 29 855112 പിന്നെ കുറച്ചു ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സും  FILM News, Discussion(6) - Page 29 489245
athu kurachadhikam undu... FILM News, Discussion(6) - Page 29 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:19 am

Ammu wrote:
Neelu wrote:
Swayam oru adoor aanenna bhavama undo DR. Bijuvinu?.. FILM News, Discussion(6) - Page 29 618981 FILM News, Discussion(6) - Page 29 618981

എപ്പോഴും LIME ലൈറ്റ് ല്‍ നില്‍ക്കാനുള്ള ശ്രമം FILM News, Discussion(6) - Page 29 855112 FILM News, Discussion(6) - Page 29 855112 പിന്നെ കുറച്ചു ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സും  FILM News, Discussion(6) - Page 29 489245

athee ullu dr bijuvinu.....sathyan sir okke cheytha polle oru film ee bijuvine kondu cheyyaan saadikkumoo???
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:21 am

അടൂർ ഗോപാലകൃഷ്ണൻ ഒരു മഹാസംഭവം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല...അദ്ദേഹത്തിന്റെ എത്ര പടങ്ങൾ നമ്മൾ ആസ്വദിച്ചു കണ്ടു കാണും?? ടി.വി.ചന്ദ്രനും ലെനിൻ രാജേന്ദ്രനും ആണ് എന്റെ കാഴ്ചപ്പാടിൽ അടൂരിനേക്കാൾ മികച്ച സമാന്തര സിനിമാ സംവിധായകർ...അവരുടെ ഒക്കെ സിനിമ അവാർഡിന് വേണ്ടി മാത്രം ഉണ്ടാക്കിയതായി ഒരിക്കലും തോന്നിയിട്ടില്ല...ഈ ബിജുവിന്റെ സിനിമകൾ ഞാൻ കണ്ടിട്ടില്ല ഇന്നേ വരെ...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:23 am

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:24 am

unnikmp wrote:
അടൂർ ഗോപാലകൃഷ്ണൻ ഒരു മഹാസംഭവം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല...അദ്ദേഹത്തിന്റെ എത്ര പടങ്ങൾ നമ്മൾ ആസ്വദിച്ചു കണ്ടു കാണും?? ടി.വി.ചന്ദ്രനും ലെനിൻ രാജേന്ദ്രനും ആണ് എന്റെ കാഴ്ചപ്പാടിൽ അടൂരിനേക്കാൾ മികച്ച സമാന്തര സിനിമാ സംവിധായകർ...അവരുടെ ഒക്കെ സിനിമ അവാർഡിന് വേണ്ടി മാത്രം ഉണ്ടാക്കിയതായി ഒരിക്കലും തോന്നിയിട്ടില്ല...ഈ ബിജുവിന്റെ സിനിമകൾ ഞാൻ കണ്ടിട്ടില്ല ഇന്നേ വരെ...
allengilum samanthara cinemakal aaru kanana... FILM News, Discussion(6) - Page 29 808463 FILM News, Discussion(6) - Page 29 536236 ...pakshe lokathulla valia valia cinema kalakaranmar angeekaricha malayalikalude ennatheyum abhimanamalle adoor.....adehathinteyokke eezhayalathethumo ee Dr. Biju... FILM News, Discussion(6) - Page 29 618981 FILM News, Discussion(6) - Page 29 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:24 am

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 2958 അച്ഛന്റെ മുഖത്തെ ഭാവം ആണ് കൂടുതല്‍ രസകരം FILM News, Discussion(6) - Page 29 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:25 am

sandeep wrote:
[You must be registered and logged in to see this image.]
FILM News, Discussion(6) - Page 29 60367 ithetha vineethinte padam..
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 9:25 am

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 29 407681
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 10:54 am

ചാന്ദിനി ചൗക്ക് FILM News, Discussion(6) - Page 29 143614

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 10:56 am

Ethayalum achan um mone um jeevikkan padichatha
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 11:09 am

unnikmp wrote:
അടൂർ ഗോപാലകൃഷ്ണൻ ഒരു മഹാസംഭവം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല...അദ്ദേഹത്തിന്റെ എത്ര പടങ്ങൾ നമ്മൾ ആസ്വദിച്ചു കണ്ടു കാണും?? ടി.വി.ചന്ദ്രനും ലെനിൻ രാജേന്ദ്രനും ആണ് എന്റെ കാഴ്ചപ്പാടിൽ അടൂരിനേക്കാൾ മികച്ച സമാന്തര സിനിമാ സംവിധായകർ...അവരുടെ ഒക്കെ സിനിമ അവാർഡിന് വേണ്ടി മാത്രം ഉണ്ടാക്കിയതായി ഒരിക്കലും തോന്നിയിട്ടില്ല...ഈ ബിജുവിന്റെ സിനിമകൾ ഞാൻ കണ്ടിട്ടില്ല ഇന്നേ വരെ...

Biju vinte veettilekkulla Vazhi nalla padamayirunnu Unne...
pakshe entho complex ulla vykthy aanu biju FILM News, Discussion(6) - Page 29 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 11:28 am

മീനാക്ഷി ഹീറോയായി, ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹം താര സംഗമത്തിന്റെ വേദിയായി

താര പരിവേഷം കൊണ്ട് മുഖരിതമായിരുന്നു ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹം. എന്നാല്‍ താരങ്ങളെയെല്ലാം കടത്തിവെട്ടി കല്യാണത്തില്‍ താരമായത് ദിലീപിന്റെയും മഞ്ജുവാര്യയുടേയും മകള്‍ മീനാക്ഷിയായിരുന്നു. അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി കല്യാണത്തിനെത്തിയത്. അപ്പോള്‍ തന്നെ ക്യാമറകണ്ണുകള്‍ താരങ്ങളെ വിട്ട് മീനാക്ഷിക്ക് പിറകെയായി. അതോടെ മീനാക്ഷി ഹീറോയുമായി.

ദിപീപും മഞ്ജുവാര്യരും തമ്മിലുള്ള ഡിവോഴ്‌സിന് ശേഷം മീനാക്ഷി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അമ്മയെക്കാളുമിഷ്ടം തനിക്ക് അച്ഛന്റെ തണലാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. അമ്മ മഞ്ജുവാര്യര്‍ സിനിമയില്‍ നിന്ന് സിനമകളുടെ തിരക്കുകളിലേക്ക് പോകുബോഴും അച്ഛന്‍ ദീലിപ് എല്ലാതിരക്കുകളും മാറ്റിവെച്ച് ഒഴിവുസമയങ്ങളില്‍ മീനീക്ഷിയടുടെ അരികിലേക്ക് ഓടിയെത്താറുണ്ട്. ഇത് തന്നെയാണ് മീനാക്ഷിയെ ദിലീപുമായി കൂടുതല്‍ അടുപ്പിക്കുന്നതും. മീനാക്ഷിയില്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് ദിലീപും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അച്ഛന്റെയും മകളുടേയും സ്‌നേഹത്തിനപ്പുറത്തേക്ക് മഞ്ജുവാര്യരും എത്താറില്ല.

ഹരിശ്രീ അശോകന്റെ മകളുടെ കല്യാണത്തിന് ദിലീപിന്റെ കൂടെയെത്തിയ മീനാക്ഷി അച്ഛനെപ്പോലെ തന്നെ എല്ലാവേദനയും ഉള്ളിലൊതുക്കി എല്ലാവരോടും തമാശപറയാനും സംസാരിക്കാനും സമയം കണ്ടെത്തി. താര നിരകൊണ്ട് വര്‍ണ്ണപകിട്ടായിരുന്നു നടന്‍ ഹരിശ്രീ അശോകന്റെയും പ്രീതിയുടേയും മകള്‍ ശ്രീക്കുട്ടിയുടെ വിവാഹം.ഞായറാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മുട്ടി, മോഹന്‍ലാല്‍, രണ്‍ജിത്, ജയസൂര്യ, ഭാമ, ഭാവന, ദിലീപ്, ബാലചന്ദ്ര മേനോന്‍ തുടങ്ങി സിനിമാലോകത്തെ മിക്കവരും ചടങ്ങില്‍ പങ്കെടുത്തു. വൈറ്റില സ്വദേശി സുനില്‍ രാജിന്റെയും സ്‌നേഹയുടേയും മകന്‍ സനൂപ് ആണ് വരന്‍.. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 11:28 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyTue Apr 28, 2015 11:30 am

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 29 912236 FILM News, Discussion(6) - Page 29 912236 FILM News, Discussion(6) - Page 29 811586 FILM News, Discussion(6) - Page 29 811586 നീലൂന്റെ ഒരു ച്ഛായ ഒക്കെ ഉണ്ട് മോള്‍ക്ക്‌ FILM News, Discussion(6) - Page 29 608472 FILM News, Discussion(6) - Page 29 608472
Back to top Go down
Sponsored content

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: