സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Ammu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
vipinraj
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
sandeep
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
shamsheershah
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Neelu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Binu
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
unnikmp
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
midhun
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 29 Vote_lcapFILM News, Discussion(6) - Page 29 Voting_barFILM News, Discussion(6) - Page 29 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion(6)

Go down 
+21
binjo
Paandyettan
Usha Venugopal
issac k.j
ROHITH NAMBIAR
mosesmoses
shamsheershah
vipinraj
Mikku
Minnoos
balamuralee
unnikmp
Binu
Ammu
Mansoor
midhun
sandeep
Abhijit
Greeeeeshma
parutty
Neelu
25 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyFri Jun 05, 2015 4:38 pm

നിര്*ണ്ണായകം നിങ്ങളെക്കുറിച്ചാണ്, ചിരിച്ചുതള്ളാനാകാത്ത വലിയ ആശങ്കയെപ്പറ്റിയും : വി.കെ പ്രകാശ്



നിര്*ണ്ണായകം ഒരു പൊളിറ്റിക്കല്* ത്രില്ലറാണോ?


നിര്*ണ്ണായകം എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അനാവശ്യമായ അവകാശവാദങ്ങളൊന്നുമില്ല. എന്റെ മുന്*സിനിമകളില്* നിന്ന് വ്യത്യസ്ഥമാണിത്. സത്യസന്ധവും യാഥാര്*ത്ഥ്യവുമായ ഒന്നിനെക്കുറിച്ചാണ് ഈ സിനിമ. നമ്മുടെ നിത്യജീവിതത്തോടും വര്*ത്തമാനകാലത്തോടും വളരെയേറെ അടുത്തുനില്*ക്കുന്ന സിനിമയാണിത്. ജൂഡീഷ്യറിയിലെ അവിശ്വാസ്യത പ്രമേയമാകുന്ന ചിത്രമാണിത്. എന്ന് വച്ചാല്* വെറുതെ ഒരു ഇഷ്യൂ അല്ലെങ്കില്* ആശങ്ക പറഞ്ഞ് നായകനിലൂടെയും കഥാപാത്രങ്ങളിലൂടെയും രോഷം അലറിത്തീര്*ത്ത് പോകുന്ന ചിത്രവുമല്ല ഇത്. കാണുന്ന പ്രേക്ഷകരിലേക്ക് ചില ചോദ്യങ്ങളും ചര്*ച്ചകളും നിര്*ണ്ണായകം മാറ്റിവയ്ക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. റിയലിസ്റ്റിക് ആയ ട്രീറ്റ്*മെന്റിലുള്ള സിനിമയുമാണ് ഇത്. തമാശ പറഞ്ഞ് പോവുക മാത്രമല്ലല്ലോ, എന്റര്*ടെയിനിംഗ് എന്നത് പ്രേക്ഷകരെ തിയറ്ററിനകത്ത് എന്*ഗേജിംഗ് ആക്കുക എന്നതും എന്റര്*ടെയിന്*മെന്റിന്റെ ഭാഗമാണല്ലോ.ഈ സിനിമ അത്തരത്തിലൊന്നാകും. സസ്*പെന്*സ് ത്രില്ലറല്ല ഈ സിനിമ. സാധാരണക്കാരന്റെ ആകുലതകളും ഭീതിയുമാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്. ഇവിടെയുള്ള ചെറുപ്പക്കാരുടെ കാഴ്ചപ്പാടുണ്ട് ഈ സിനിമയില്*. അവനവനില്* മാത്രം ശ്രദ്ധയൂന്നി ജീവിക്കുന്ന തലമുറയുള്ള, വലിയൊരു ജോലി സ്വപ്*നമായി കാണുന്ന തലമുറയുടെ കാഴ്ചപ്പാടിലൂടെയാണ് ഈ സിനിമ.


പി ബാലചന്ദ്രന്* മുതല്* അനൂപ് മേനോന്* വരെയുള്ള തിരക്കഥാകൃത്തുകള്*ക്കൊപ്പമായിരുന്നു മുന്*സിനിമകള്*. മലയാളി ഏറ്റവുമധികം പ്രതീക്ഷയര്*പ്പിക്കുന്ന തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിനൊപ്പമാണ് നിര്*ണ്ണായകം.


ബോബി സഞ്ജയ് കൂട്ടുകെട്ടിലുള്ള തിരക്കഥകള്* നിങ്ങള്* നോക്കൂ, അവ എപ്പോഴും ജീവിതവുമായി അടുത്ത് നില്*ക്കുന്നവയാണ്. കാല്*പ്പനിക ലോകത്തെ കഥകളായിരിക്കില്ല അവയൊന്നും. അതേ സമയം സിനിമ എന്ന മാധ്യമത്തിന്റെ കരുത്ത് അടയാളപ്പെടുത്താവുന്ന, മികച്ച ട്രീറ്റ്*മെന്റ് ആവശ്യപ്പെടുന്നവയും ആയിരിക്കും അവരുടെ രചനകള്*. ബോബി സഞ്ജയ് സഹോദരങ്ങള്* ഒരിക്കലും ഒരു സിനിമയ്ക്ക് വേണ്ടി നിര്*ബന്ധപൂര്*വ്വം ഒരു കഥയുണ്ടാക്കാറില്ല. കേട്ടറിഞ്ഞതോ അടുത്തറിഞ്ഞതോ ആയ അനുഭവങ്ങളില്* നിന്നാണ് അവരുടെ പല സിനിമകളും. എന്റെ വീട് അപ്പൂന്റേം എന്ന സിനിമ കണ്ട് അടുത്ത ചിത്രത്തിനുള്ള തിരക്കഥയ്ക്ക് വേണ്ടി ആദ്യമായി അവരെ സമീപിച്ചത് ഞാനാണ്. പിന്നീട് കഴിഞ്ഞ 12 കൊല്ലങ്ങളായിട്ട് ഞങ്ങള്* പല സ്*ക്രിപ്റ്റുകളും ചര്*ച്ച ചെയ്തു. വളരെ മുമ്പ് തന്നെ ഈ പ്*ളോട്ടിലേക്ക് ഞങ്ങളെത്തിയെങ്കിലും ഈ സിനിമ പ്രേക്ഷകരിലെത്തേണ്ട സമയം ഇതാണെന്ന് തോന്നുന്നു. നിര്*ണ്ണായകം പറയുന്ന വിഷയത്തിന് കാലികപ്രസക്തി വര്*ദ്ധിച്ചത് ഇപ്പോഴാണ്.
ഈ സിനിമ ഞാനും ബോബി സഞ്ജയും ചര്*ച്ച ചെയ്തപ്പോള്* ഞങ്ങള്*ക്ക് ഫീല്* ചെയ്ത രണ്ട് കാര്യങ്ങള്*, ഒന്ന് ഈ സിനിമ കണ്ടിറങ്ങുമ്പോള്* സാധാരണ മലയാളി എന്ന നിലയില്* പ്രേക്ഷകര്* ഈ സിനിമയുടെ ഭാഗമായിരിക്കും. രണ്ട് സഞ്ജു കാഷ്വലായി പറഞ്ഞ ഒരു കാര്യമാണ്. വോട്ട് ചെയ്യുന്നതിന് തുല്യമാണ് ഈ സിനിമ കാണുന്നത്. കാണുന്നവരെ സങ്കടപ്പെടുത്തി പുറത്തേക്ക് വിടുകയല്ല അവര്*ക്ക് ഉള്*ക്കൊള്ളാവുന്ന ഒരു പരിഹാരം നിര്*ദ്ദേശിക്കുകയാണ് സിനിമ. അത് ശരിയാവാം തെറ്റാവാം

സല്*മാന്* ഖാന്*,ജയലളിതാ കേസുകളിലെ കോടതി നടപടിയെ ബന്ധപ്പെടുത്തി ജൂഡിഷ്യറിയിലെ അവിശ്വാസ്യത ചര്*ച്ചയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമ എന്ന ബ്രാന്*ഡില്* കോമ്മണ്*മാന്* vs സിസ്റ്റം ഫോര്*മുലാ സിനിമകളിലേത് പോലെ സമീപകാല സംഭവങ്ങളെ സിനിമയ്ക്കായി ഉപയോഗിക്കുക മാത്രമാണോ?  FILM News, Discussion(6) - Page 29 811586  FILM News, Discussion(6) - Page 29 811586


ഞാന്* ആണെങ്കിലും ബോബി സഞ്ജയ് ആയാലും സിനിമ കമേഴ്*സ്യലൈസ് ചെയ്യാന്* വേണ്ടി ഒരു സമീപകാലസംഭവത്തെ ചേരുവയാക്കി ചേര്*ക്കാറില്ല. അവരുടെ മുന്*സിനിമകള്* വച്ചുനോക്കിയാല്* അതിനേക്കാളേറെ റിയലിസ്റ്റിക് ആയ പ്*ളോട്ടാണ് നിര്*ണ്ണായകത്തിന്റേത്. നമ്മുടെയെല്ലാം ജീവിതത്തില്* വര്*ത്തമാനകാലത്ത് സംഭവിച്ചേക്കാവുന്ന നാളെ സംഭവിക്കാനിടയുള്ള ചില കാര്യങ്ങളും അതെക്കുറിച്ചുള്ള ആശങ്കകളും സൊല്യൂഷനും എന്ന രീതിയില്* മാത്രമാണ് ഈ സിനിമ പരിഗണിച്ചിരിക്കുന്നത്. മനപ്പൂര്*വ്വം ചില സംഭവങ്ങളെ ഇതിലേക്ക് കൊണ്ടുവരികയല്ല.


ആസിഫ് അലി ഒരു ക്രൗഡ് പുള്ളര്* താരമൊന്നുമല്ല,നടനെന്ന രീതിയില്* മികച്ച രീതിയില്* ഉപയോഗപ്പെടുത്താന്* കാര്യമായ അവസരം ലഭിച്ചിട്ടുമില്ല. ആസിഫിനെ അത്രമാത്രം റിയലിസ്റ്റിക് ആയ കാലികപ്രസക്തിയുള്ള ഒരു സിനിമയുടെ നായകനായി നിശ്ചയിച്ചത് എന്ത്*കൊണ്ടാണ് ?


ഈ സിനിമ എഴുതി പൂര്*ത്തിയായപ്പോള്* ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ഒരേയൊരു താരം ആസിഫ് ആയിരുന്നു. മറ്റേതെങ്കിലും യുവതാരത്തെ പരിഗണിക്കണമെന്ന് തോന്നിയിട്ടുമില്ല.   FILM News, Discussion(6) - Page 29 811586  FILM News, Discussion(6) - Page 29 811586 കാരണം ആസിഫ് എന്ന നടന്* ഇതേവരെ ചെയ്ത റോളുകള്* ചെറുപ്പത്തിന്റെ എടുത്തുചാട്ടവും നിഷ്*കളങ്കതയും സാഹസികതയുമൊക്കെ ഉള്ള റോളുകളാണ്. വളരെ പക്വതയുള്ള കഥാപാത്രമായി ആസിഫിനെ അധികം കണ്ടിട്ടില്ല. ആന്റി ടൈപ്പ് ഓഫ് കാസ്റ്റിംഗ് വര്*ക്കൗട്ടാകുമെന്ന് ഞാന്* സ്*കൂള്* ഓഫ് ഡ്രാമയിലെ പഠനകാലത്ത് മനസ്സിലാക്കിയിട്ടുണ്ട്. ആസിഫില്* നിന്ന് പ്രേക്ഷകര്* ഇതുവരെ കണ്ടുകഴിഞ്ഞതും പൊതുവേ പ്രതീക്ഷിക്കുന്നതുമായ ഒരു കഥാപാത്രമാകില്ല നിര്*ണ്ണായകത്തിലേത്. ആസിഫിന്റെ വേറൊരു സ്റ്റൈലും ബോഡി ലാംഗ്വേജുമായിരിക്കും ഇതിലേത്. ഐ കാന്* ഗാരണ്ടി ഓണ്* ദാറ്റ്. അതുവരെ പക്വതയോ ഗൗരവമോ ഉള്ള കഥാപാത്രമാകാത്ത ഒരാളെ പക്വതയും ഗൗരവമുള്ള ഒരാളിലേക്ക് എത്തിക്കുമ്പോള്* അതിലൊരു പരീക്ഷണമികവ് ഉണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാനൊരിക്കലും കൊമേഴ്*സ്യല്* ഇനീഷ്യല്* നോക്കിയല്ല സിനിമയെടുത്തിട്ടുള്ളത്. ഈ സിനിമ കൈകാര്യം ചെയ്യുന്ന ഇഷ്യു തന്നെയാണ് ഈ സിനിമയിലേക്കുള്ള ആകര്*ഷം. നല്ലൊരു പ്രമേയവും ആകര്*ഷകവുമായ അവതരണവും ഉണ്ടെങ്കില്* താരത്തെ പരിഗണിച്ചല്ല ആളുകള്* സിനിമ കാണാനെത്തുക. അതുകൊണ്ട് തന്നെ നിര്*ണ്ണായകം വളരെ വലിയൊരു വിഭാഗം ഓഡിയന്*സിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ആസിഫലി എന്ന നടനും അദ്ദേഹത്തിന്റെ കരിയറിലെ നിര്*ണ്ണായക കഥാപാത്രങ്ങളിലൊന്നാകാം ഇത്.

വികെപിയെക്കുറിച്ച് വിമര്*ശനാത്മകമായും തമാശയായും പറയുന്നൊരു കാര്യം മാസം തോറും സിനിമയെടുക്കുന്ന സംവിധായകനെന്നാണ്. മലയാളത്തില്* ഒരു വര്*ഷത്തെ ഗ്യാപ്പിന് ശേഷമാണ് നിര്*ണ്ണായകവുമായി വരുന്നത്. മനപ്പൂര്*വ്വമായിരുന്നോ ഗ്യാപ്പ്.


ആദ്യം നിങ്ങളുന്നയിച്ച ആഴ്ച തോറും സിനിമയെടുക്കുന്ന സംവിധായകന്* എന്ന വിമര്*ശനത്തെക്കുറിച്ച് പറയാം. എന്റെ പരസ്യചിത്രരംഗത്തെ ലൈഫും സിനിമാ ജീവിതവും മാര്*ക്കറ്റിംഗ് പോയിന്റ് ഓഫ് വ്യൂവിലല്ല ഞാന്* കണ്ടിട്ടുള്ളത്. വിഷ്വല്* മീഡിയ എന്ന രീതിയില്* മാക്*സിമം പുതിയ ഐഡിയകളും പരീക്ഷണങ്ങളും നടപ്പാക്കാനാണ് ഞാന്* നോക്കാറുളളത്. ഫിലിം മേക്കിംഗിന്റെ റിസല്*ട്ടിനെക്കാള്* ഫിലിം മേക്കിംഗ് എന്ന പ്രോസസ് ആണ് എന്നെ ആകര്*ഷിക്കുന്നത്. അതാണ് ഞാന്* എന്*ജോയ് ചെയ്യുന്നത്. സഞ്ജുവും ബോബിയും ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് വന്നപ്പോള്* ബോബി എന്നോട് ചോദിച്ചു. നിങ്ങള്* വളരെ സ്പീഡില്* ഷൂട്ട് ചെയ്യുന്നയാളാണെന്നാണ് കേട്ടിരുന്നത്. ഇത് വളരെ സ്*ളോ ആണല്ലോ എന്ന്. സിനിമയില്* എന്താണ് വേണ്ടത് എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നതിനെ ആശ്രയിച്ചാണ് ഞാന്* ഷൂട്ട് ചെയ്യുന്നത് എന്നാണ് ഞാന്* മറുപടി നല്*കിയത്. ഒരു ക്ലോസ് അപ്പ് എടുത്തിട്ടുണ്ടെങ്കില്* ആ ക്ലോസപ്പ് എന്റെ സിനിമയിലുണ്ടാകും. ഇല്ലെങ്കില്* ഞാന്* ഷൂട്ട് ചെയ്യില്ല. അത് നാല് മണിക്കൂര്* ഷൂട്ട് ചെയ്ത് രണ്ട് മണിക്കൂറായി എഡിറ്റ് ചെയ്യന്നയാളല്ല ഞാന്*. എനിക്കാവശ്യമുള്ളതേ ഞാന്* ഷൂട്ട് ചെയ്യാറുള്ളൂ. സിനിമ എന്ന മീഡിയത്തില്* അഡിക്ഷനാണ് എനിക്കുള്ളത്.

ഈ ഗ്യാപ്പ് അന്യഭാഷാ ചിത്രത്തിന് വേണ്ടിയായിരുന്നു അല്ലേ

സിനിമ ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങള്* നമ്മുക്ക് പഠിക്കാന്* അവസരം നല്*കുന്ന മാധ്യമമാണ്. ഇന്ത്യയിലാണെങ്കില്* വിവിധ ഭാഷകളിലെ വേറെ വേറെ പ്രേക്ഷകരിലേക്ക് ഒരു ഫിലിംമേക്കേഴ്*സിന് എത്താന്* കഴിയും. പിന്നെ സിനിമയില്* പുതിയ പരീക്ഷണങ്ങള്*ക്കും ശൈലിക്കുമായി ശ്രമിക്കുന്നയാളാണ് ഞാന്*. മറാഠിയില്* ഷട്ടര്* റീമേക്കും, ഹിന്ദിയില്* ഇഷ്ദറിയാനും ചെയ്തപ്പോള്* എനിക്ക വ്യത്യസ്ഥത ആസ്വദിക്കാനായി.

ഡിജിറ്റല്* സാങ്കേതികതയിലേക്കുള്ള സിനിമയുടെ മാറ്റത്തില്* ക്യാമറയുടെ കാര്യത്തിലും ഡിജിറ്റല്* പ്രൊജക്ഷന്റെ കാര്യത്തിലും തുടക്കമിട്ടത് താങ്കളാണ്, മലയാള സിനിമ ഡിജിറ്റല്* സങ്കേതത്തിലൂടെ പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുമ്പോള്* വികെപി അത്തരത്തില്* അടയാളപ്പെടുത്തപ്പെട്ടില്ല എന്ന് തോന്നുന്നുണ്ടോ?

തീര്*ച്ചയായും എനിക്ക് ആ കാര്യത്തില്* വലിയ സങ്കടമുണ്ട്. ഒരു ഡിജിറ്റല്* റവല്യൂഷനാണ് ഞാന്* നടത്തിയിട്ടുള്ളത്. സാറ്റലൈറ്റ് ത്രൂ ഡിജിറ്റല്* പ്രൊജക്ഷനിലൂടെ തിയറ്ററിലെത്തിയ ചിത്രമാണ് മൂന്നാമതൊരാള്*. ഡിജിറ്റല്* ക്യാമറ ആദ്യമായി ഉപയോഗിച്ച ചിത്രവുമാണ് ഇത്. യുഎഫ്ഒ വഴി റിലീസ് ചെയ്ത ആദ്യസിനിമയും. ഇതൊന്നും അംഗീകരിക്കാനോ അഭിനന്ദിക്കാനോ ആരും തയ്യാറായിരുന്നില്ല. ആകാശത്തൂടെ സിനിമ വരുമോ എന്നാണ് അന്ന് ഇവിടെയുള്ള സിനിമാ സംഘടനകളും ചലച്ചിത്രകാരന്*മാരും പരിഹസിച്ചത്. ഡെല്* കമ്പ്യൂട്ടേഴ്*സ് എന്നെ അവരുടെ അംബാസിഡറാക്കിയതിന്റെ ഒറ്റക്കാരണം ഡിജിറ്റല്* സാങ്കേതികതയെ ഇവിടെ പരിചയപ്പെടുത്തിയതിന്റെ പേരിലാണ്. ഒരാള്*ക്കും ഇത്തരമൊരു പരീക്ഷണത്തിന് ധൈര്യമില്ലാതിരുന്ന സമയത്താണ് ഞാന്* അതിന് തയ്യാറായത്. സിനിമ കൂടുതല്* സ്വതന്ത്ര്യമാവുക കൂടുതല്* പേരിലേക്ക് എത്തുക എന്നത് തന്നെയായിരുന്നു എന്റെ ലക്ഷ്യം. ക്രൈം നമ്പര്* 89 എന്ന ചിത്രം ഒരു കൂട്ടായ്മയ്ക്ക് സാധ്യമായത് ഡിജിറ്റലിലേക്കുള്ള സിനിമയുടെ മാറ്റത്തിനൊപ്പമാണ്. ആദ്യ ഡിജിറ്റല്* സിനിമയുടെ കാര്യത്തിലും സാറ്റലൈറ്റ് ത്രൂ റിലീസിലും ഏതായാലും എന്റെ പേര് മാറ്റിവയ്ക്കാനാകില്ല.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyFri Jun 05, 2015 4:42 pm

FILM News, Discussion(6) - Page 29 489245 FILM News, Discussion(6) - Page 29 489245 FILM News, Discussion(6) - Page 29 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyFri Jun 05, 2015 6:38 pm

NDTV വക പോള്‍ ഒന്നും ഉണ്ടായില്ലേ..? FILM News, Discussion(6) - Page 29 292828 നിര്‍ണ്ണായകത്തിലെ ആസിഫ് ന്റെ പ്രകടനത്തെ കുറിച്ച് ? FILM News, Discussion(6) - Page 29 421801 FILM News, Discussion(6) - Page 29 133999
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyFri Jun 05, 2015 7:20 pm

Ammu wrote:
NDTV വക  പോള്‍ ഒന്നും ഉണ്ടായില്ലേ..? FILM News, Discussion(6) - Page 29 292828 നിര്‍ണ്ണായകത്തിലെ ആസിഫ് ന്റെ പ്രകടനത്തെ കുറിച്ച് ? FILM News, Discussion(6) - Page 29 421801 FILM News, Discussion(6) - Page 29 133999
athukkum mele  FILM News, Discussion(6) - Page 29 665408  FILM News, Discussion(6) - Page 29 665408
FILM News, Discussion(6) - Page 29 44121  FILM News, Discussion(6) - Page 29 44121
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyFri Jun 05, 2015 7:24 pm


പ്രേമം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോഴും പലരുടേയും ചോദ്യം ഇതായിരുന്നു.. ഇതില്‍ എവിടെ പുതുമ... പുതുമ അവകാശപ്പെട്ടല്ല പ്രേമം എത്തിയയതും വിജയം കൊയ്തതും.. എന്നാല്‍ നിര്‍ണായകത്തിന് ഞങ്ങള്‍ പുതുമ അവകാശപ്പെടുന്നു.. ബോബി സഞ്ജയ് ടീമിന്‍റെ സ്ക്രിപ്റ്റ് തന്നെയാണ് ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചതും ഈ സിനിമയുടെ നട്ടെല്ലും.. ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്നത് ഒരു പരസ്യ വാചകം അല്ല.. അത് കണ്ടറിയുക...

[You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 3:15 am

ന്യു ജെന്‍ സിനിമ പലതും കണക്കാ FILM News, Discussion(6) - Page 29 143614 FILM News, Discussion(6) - Page 29 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 10:44 am

Ammu wrote:
മീരാനന്ദന്‍ പുതിയ വേഷത്തില്‍ ; ദുബായില്‍ റേഡിയോ ജോക്കി  FILM News, Discussion(6) - Page 29 811586  FILM News, Discussion(6) - Page 29 811586

മൈലാഞ്ചി മൊഞ്ചുള്ള വീടായിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. അതും രക്ഷപ്പെടാതെ പോയതോടെ സിനിമയില്‍ നിന്നുള്ള ശ്രദ്ധ താല്‍ക്കാലികമായി വിട്ട മീരാനന്ദന്‍ പുതിയ റോളില്‍ പ്രവേശിച്ചിരിക്കുകയാണ്‌. മികച്ച അഭിനേത്രിയായിട്ടും മലയാളം പ്രേക്ഷകര്‍ തഴഞ്ഞതോടെ രാജ്യം തന്നെ വിട്ട മീര ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ്‌.
പാട്ട്‌ ഇഷ്‌ടപ്പെടുന്ന മികച്ച ഗായിക കൂടിയായ മീര ദുബായിലെ ഒരു പ്രമുഖ റേഡിയോ സ്‌റ്റേഷനിലെ പുതിയ ജോലി നന്നായി ആസ്വദിക്കുന്നു. ആര്‍ ജെ വേഷം താന്‍ ഏറെ ആസ്വദിക്കുന്നതായും ഒരിക്കല്‍ ആര്‍ ജെ ആയിക്കഴിഞ്ഞാല്‍ പിന്നെ സമ്മര്‍ദ്ദമില്ലാത്ത ഈ ജോലി കൂടുതല്‍ ആസ്വദിക്കുകയാണെന്നാണ്‌ താരത്തിന്റെ പക്ഷം. ദുബായിലെ റേഡിയോവ്യവസായം വിശാലവും ഏറെ മത്സരം നിറഞ്ഞതുമാണെന്നും ജോക്കികള്‍ പറയുന്നത്‌ എന്താണെന്ന്‌ ജനം ശ്രദ്ധയോടെ കേള്‍ക്കും എന്നതാണ്‌ ഇതിലെ ഏറ്റവും ദുരിതം നിറഞ്ഞ വശമെന്നും താരം പറയുന്നു.
ഒരുപാട്‌ സംസാരിക്കുന്നത്‌ ഏറെ ഇഷ്‌ടപ്പെടുന്ന തന്റെ ഈ സ്വഭാവം പുതിയ തൊഴിലിന്‌ ഏറെ ഗുണകരമാകുന്നുണ്ടെന്നും താരം പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്ന പെണ്‍കുട്ടി എന്ന നിലയില്‍ ദുബായിലെ ആദ്യ സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാല്‍ സ്വതന്ത്രയായി ജീവിക്കുമ്പോഴത്തെ ഉത്തരവാദിത്വങ്ങളും ബുദ്ധിമുട്ടുകളും താന്‍ ഇപ്പോള്‍ ഏറെ ആസ്വദിക്കുകയാണെന്നും മീരാനന്ദന്‍ പറയുന്നു.
പുതിയ സാഹചര്യത്തില്‍ പുതിയ ജോലിയുമായി തിരക്കിലായതിനാല്‍ സിനിമയ്‌ക്ക് തല്‍ക്കാലം അവധി നല്‍കിയിരിക്കുകയാണെങ്കിലൂം മികച്ച വേഷങ്ങള്‍ തേടിവന്നാല്‍ ജോലിയെ ബാധിക്കാത്ത രീതിയില്‍ ചെയ്യാനാണ്‌ തീരുമാനം. ശാന്തമരുതം എന്ന തമിഴ്‌സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ്‌ മീര ദുബായിലേക്ക്‌ പോയത്‌.

ethaa channel FILM News, Discussion(6) - Page 29 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 4:15 pm

സൂപ്പര്‍ ഹിറ്റായ മലരേ.. ഉള്‍പ്പെടെ പ്രേമത്തിലെ മൂന്ന് പാട്ടുകള്‍ കൂടി പുറത്തിറങ്ങി FILM News, Discussion(6) - Page 29 912236 FILM News, Discussion(6) - Page 29 912236

കൊച്ചി: വമ്പന്‍ഹിറ്റിലേയ്ക്ക് കുതിക്കുന്ന നിവന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മൂന്ന് ഗാനങ്ങള്‍ കൂടി ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 റിലീസ് ചെയ്തു. ഇതിനോടകം സൂപ്പര്‍ ഹിറ്റായ മലരേ..ഇത് പുത്തന്‍കാലം, ചിന്ന ചിന്ന എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. രാജേഷ് മുരുകേശന്റെ ഈണത്തില്‍ ഒമ്പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആറ് ഗാനങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഗാനരചന ശബരീഷ് വർമ്മ, പ്രദീപ് പാലാർ. ഗായകര്‍ വിജയ്‌ യേശുദാസ് , വിനീത് ശ്രീനിവാസൻ, ശബരീഷ് വർമ്മ, രാജേഷ് മുരുകേശൻ, മുരളി ഗോപി, അനിരുദ്ധ് രവിചന്ദർ, ഹരിചരൻ, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു.
അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റ് ബാനറിനു കീഴില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തില്‍
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 4:19 pm

പേളി മാണി തെലുങ്കിലേക്ക്‌..( ബിനു അറിഞ്ഞോ ആവോ FILM News, Discussion(6) - Page 29 566730 )

മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ അവതാരകയും നടിയുമായ പേളി മാണി തെലുങ്കിലേക്ക്‌. ബി.വി നന്ദിനി റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ പേളിയുടെ തെലുങ്ക്‌ അരങ്ങേറ്റം. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നാഗ ശൗര്യയാണ്‌ പേളിയുടെ നായകന്‍.
ചിത്രത്തില്‍ രണ്ടാമത്തെ നായികയാണ്‌ പേളി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇനി കുറച്ച്‌ ഗാനരംഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്‌. 2011ല്‍ നന്ദിനി സംവിധാനം ചെയ്‌ത അല മൊദാലൈ എന്ന ഹിറ്റ്‌ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്‌. അല മൊദാലൈയുടെ നിര്‍മ്മാതാവ്‌ ദാമോദര്‍ പ്രസാദാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.
അല മൊദാലൈയില്‍ മലയാളി താരം നിത്യാ മേനോനായിരുന്നു നായിക. സിദ്ധാര്‍ത്ഥ്‌ സാമന്ത ജോഡികളെ കേന്ദ്ര കഥാപാത്രമാക്കി ജബര്‍ദസ്‌ത് എന്നൊരു ചിത്രവും നന്ദിനി സംവിധാനം ചെയ്‌തിട്ടുണ്ട്‌.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 5:43 pm

കിരീടത്തിന് 25 വയസ്സ് FILM News, Discussion(6) - Page 29 559487

തലസ്ഥാനമണ്ണില്‍ ചിത്രീകരിച്ച്, ചരിത്രമെഴുതിയ കീരീടം സിനിമയ്ക്ക് 25 വയസ്സ്. മകനെ എസ്. ഐ. ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള മനസുകളുടെ തേങ്ങലാണ്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കീരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കീരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കീരീടത്തിന്റെ ചിത്രീകരണം.

കിരീടത്തിലെ ഷോട്ടുകള്‍; മനസ്സിലാകാത്ത വിധം മാറി

വെള്ളയമ്പലം , നേമം കാലടി, ആര്യനാട്, തുടങ്ങിയിടങ്ങളിലാണ് പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രം ഷൂട്ട് ചെയ്ത പല സ്ഥലങ്ങളും ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറി പോയി.

വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്‍പിലുള്ള പള്ളിയിലാണ് ചിത്രത്തിന്റെ ആദ്യഷോട്ട് എടുത്തത്. തൊട്ടടുത്ത സീനില്‍ സേതുമാധവന്‍ എസ്. ഐ ആയി വന്നിറങ്ങുന്ന രംഗത്തിലെ പൊലീസ് സ്‌റ്റേഷന്‍ ശാസ്തമംഗലം ആര്‍.കെ. ബാറായിരുന്നു.

അച്യുതന്‍ നായരുടെ വീട്ടില്‍ ഫ്‌ളാറ്റ് ഉയരുന്നു

വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സിന് മുന്‍പിലുള്ള വീടാണ് അച്ച്യുതന്‍ നായരുടെ രാമപുരത്തെ വീടായി മാറിയത്. ഇന്ന് അവിടെ ഫ്‌ളാറ്റ് ഉയരുകയാണ്. മോഹന്‍ലാലിന്റേയും പാര്‍വ്വതിയുടേയും വീടായി ചിത്രത്തില്‍ കാണിക്കുന്നത് നടന്‍ കാലടി ജയന്റെ വീടാണ്. വീടിന്റെ രണ്ട് ഭാഗങ്ങളാണ് രണ്ട് വീടായി ചിത്രീകരിച്ചത്. അച്ഛനെ തല്ലിയ കീരീക്കാടനെ ആളറിയാതെ സേതുമാധവന്‍ തല്ലുന്നത് ആര്യനാട് ജംഗക്ഷനിലാണ് ഷൂട്ട് ചെയ്തത്.

ആര്യനാടിന് അടുത്തുള്ള പള്ളിവേട്ടയിലാണ് ക്ലൈമാക്‌സ് എടുത്തത്. ഇന്ന് ഇവിടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയ്യടക്കി. മലയാളികളുടെ നൊമ്പരമായ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ഗാനം ഷൂട്ട് ചെയ്തത് വെള്ളായണി കായലിന് പുറകിലെ വയലുകളിലും പാലത്തിലും ആയിരുന്നു. പിന്നീട് ഈ പാലം കീരീടം പാലമെന്ന് പ്രശസ്തി നേടി.

എല്ലാം നഷ്ടമായ സേതുമാധവന്‍ കാമുകിയോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷിയായത് ലാലും കീരീടം ഉണ്ണിയും ഒക്കെ പഠിച്ച മോഡല്‍ സ്‌കൂളാണ്.ഇവര്‍ പഠിച്ച ക്ലാസ് റൂമിന് മുന്‍പിലാണ് ഈ രംഗം ക്യാമറയിലാക്കിയത്.

കിരീടത്തിന് ലാലിന്റെ പ്രതിഫലം നാലു ലക്ഷം; ആകെ 23.5

25 ദിവസം കൊണ്ട് കീരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ചെലവ്.നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന ലാല്‍ ഉണ്ണിയോുള്ള ഫ്രണ്ട്ഷിപ്പ് മൂലം നാല് ലക്ഷത്തിനാണ് അഭിനയിച്ചത്. അച്യുതന്‍ നായരായി ആടിതകര്‍ത്ത തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു.

തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കീരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി.ക്ലൈമാക്‌സിലെ കത്തി താഴെയിടടാ , മോനെ നിന്റെ അച്ഛനാടാ പറയുന്നേ എന്ന രംഗം എടുത്തത് സുര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം.1989 ജൂലൈയിലായിരുന്നു കീരീടം റിലീസ് ചെയ്തത്. മെയിന്‍ സെന്ററുകളില്ലെല്ലാം 150 -ാം ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കീരീടം മാറിയെതുമെല്ലാം ചരിത്രമാണ്.

കൈവരികള്‍ തകര്‍ന്ന് അപകടമുനമ്പില്‍; കിരീടം പാലം ഇന്നു കണ്ണീര്‍പ്പാലം

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം ചിത്രീകരിച്ച കിരീടം പാലം ഇന്ന് അപകടത്തിലാണ്. കൈവരികള്‍ ഒടിഞ്ഞു വീണു. വെളിച്ചവും ഇല്ല. മേലാംകോട്, പുഞ്ചക്കരി, വണ്ടിത്തടം, തിരുവല്ലം ഭാഗത്തുള്ളവര്‍ വെള്ളായ ക്ഷേത്രത്തില്‍ വന്നുപോകുന്നത് ഈ പാലം വഴിയാണ്. സമാന്തര പാലം അകലെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യംകാണുന്ന ഈ പാലം വഴിയാണു ഭക്തരും യാത്രക്കാരും സഞ്ചരിക്കുന്നത്.

കള്ളിച്ചെല്ലമ്മ സിനിമ മുതല്‍ കിരീടം സിനിമവരെ ചിത്രീകരിച്ചിട്ടുള്ളതാണ് പാലം. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സമീപവും ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മൂക്കിനു താഴെയുമുള്ള വെള്ളായണി കായലിനെയും പരിസരത്തെയും നിരവധി സിനിമാ, സീരിയലിന് ഉപയോഗിച്ചു. ഇപ്പോള്‍ സൈഡ് ഭിത്തികള്‍ മുഴുവന്‍ ഇല്ലാതായി അപകടാവസ്ഥയിലാണ് ഈ പാലം.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 6:07 pm

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 6:09 pm

sethumaadhante jeevitham poole duranthamaayi ee paalavum
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 6:10 pm

[You must be registered and logged in to see this link.]

ithil newsil parayiunnund aruvukkarayil aanu kireedam shoot nadannathennu
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 8:32 pm

midhun wrote:
സാധാരണക്കരാൻറെ ശബ്ദം അതിനെക്കാൾ ശക്തിയുള്ള ഒന്നുമില്ല  modijyude vakkukal  FILM News, Discussion(6) - Page 29 665408  FILM News, Discussion(6) - Page 29 665408

[You must be registered and logged in to see this link.]
athaa sifinte padangalinganepoliyunnathu
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 9:24 pm

FILM News, Discussion(6) - Page 29 2958 FILM News, Discussion(6) - Page 29 44121 FILM News, Discussion(6) - Page 29 44121
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 9:54 pm

[You must be registered and logged in to see this image.]

നാടൻ വേഷങ്ങളും ബോൾഡ് വേഷങ്ങളും അവതരിപ്പിച്ചിട്ടുള്ള മലയാളി താരം മൈഥിലി തന്റെ അടുത്ത ചിത്രത്തിൽ പത്ത് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗോഡ്‌സേ എന്ന് പേരിട്ടിരിക്കുന്ന ഡാർക്ക് ഹ്യൂമർ ചിത്രത്തിലാണ് താരം നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മഗ്ദലീന ഗോമസ് എന്ന നാടക വിദ്യാർത്ഥിനിയുടെ വേഷമാണ് ചിത്രത്തിൽ മൈഥിലി അവതരിപ്പിക്കുന്നത്. ഓരോ രംഗങ്ങളിലും ഓരോ വേഷമാകും താരം അവതരിപ്പിക്കുകയെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷെറി ഗോവിന്ദൻ പറഞ്ഞു. സാങ്കൽപ്പിക കഥാപാത്രങ്ങളുടെ വേഷങ്ങൾ യഥാർത്ഥ ജീവിതത്തിൽ ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മഗ്ദലീന.

ചില സമയത്ത് അവൾ വിഖ്യാത ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗിന്റെ കാമുകിയായിരിക്കും, മറ്റ് ചിലപ്പോൾ റേച്ചൽ എന്ന അഭിസാരിക. തൊട്ടടുത്ത രംഗത്തിൽ അവൾ പാതിവ്രത്യത്തിന്റെ സംക്ഷിപ്ത രൂപമായ കണ്ണകിയാകും.  ചിലപ്പോൾ അവൾ ഷേക്സ്പിയറിന്റെ 'ഒഥല്ലോ" എന്ന നാടകത്തിലെ നായികയായ ഡെസ്ഡിമോണയാകും. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മുഴുവനും കസ്തൂർബാ ഗാന്ധിയുടെ വേഷത്തിലാകും മൈഥിലി എത്തുക എന്നും സംവിധായകൻ വ്യക്തമാക്കി.

വിനയ് ഫോർട്ടാണ് ചിത്രത്തിലെ നായകൻ. ആകാശവാണിയിലെ ഗാന്ധിമാർഗം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ നീതിശാസ്ത്രത്തേയും മൂല്യങ്ങളേയും പറ്റിയുള്ള ഈ പരിപാടി ഹരിശ്ചന്ദ്രനിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി.എൻ പ്രകാശന്റെ ഗാന്ധിമാർഗം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തലശേരി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ആഗസ്റ്റിൽ ചിത്രം പുറത്തിറങ്ങും.
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 9:56 pm

ന്യൂജേഴ്സി: തെലുങ്ക് നടി ആരതി അഗർവാൾ (31) അസുഖത്തെ തുടർന്ന് മരിച്ചു. ന്യൂജേഴ്സിയിലെ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു ആരതിയുടെ അന്ത്യം. ഒരു മാസം മുന്പ് ശ്വാസ തടസത്തെ തുടർന്ന് ആരതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയോട് ആരതിക്ക് വീണ്ടും ശ്വാസ തടസം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക കൊണ്ടു പോവും വഴി മരണം സംഭവിക്കുകയുമായിരുന്നു.

അതേസമയം, അമിത വണ്ണം കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്കായാണ് ആരതി അമേരിക്കയിലേക്ക് പോയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ചികിത്സ ഫലിക്കാതെ വന്നതാണ് ആരോഗ്യനില മോശമാക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

1985ൽ അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ജനിച്ച ആരതി നുവ്വു നകു നാച്ചവ് എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് എത്തിയത്. ചിരഞ്ജീവി, ബാലയ്യ, വെങ്കിടേഷ്, നാഗാർജുന, മഹേഷ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. നടി അദിതി അഗർവാൾ സഹോദരിയാണ്.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 11:25 pm

Parthan wrote:
ന്യു ജെന്‍ സിനിമ പലതും കണക്കാ  FILM News, Discussion(6) - Page 29 143614  FILM News, Discussion(6) - Page 29 143614
nirnayakam new generation alla.. judicary azhimathiye kurichanu film.. serious film FILM News, Discussion(6) - Page 29 855112 premam new. generation aanennu parayum.. pretheykichu teachere student pranayikkunnathu FILM News, Discussion(6) - Page 29 855112
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySat Jun 06, 2015 11:27 pm

Cinema Pranthan Review FILM News, Discussion(6) - Page 29 665408 FILM News, Discussion(6) - Page 29 665408

പ്രേമം പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ വെള്ളിയാഴ്ച്ച നിര്‍ണായകമായിരുന്നു....അതെ ഇന്നായിരുന്നു 'നിര്‍ണായകം' എന്ന ചിത്രത്തിന്‍റെ റിലീസ്. ആദ്യ ട്രൈലെര്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കിയിരുന്ന ചിത്രമാണ്‌ നിര്‍ണായകം. ഈ പ്രതീക്ഷകളോടെയാണ് പ്രാന്തനും ഇന്ന് ടിക്കറ്റ് എടുത്തത്.
മനസ്സിലുള്ള പ്രതീക്ഷകള്‍ക്ക് ഒന്നും കുറവ് വരാത്ത രീതിയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ഒരു ചിത്രമായിട്ടാണ് പ്രാന്തന് നിര്‍ണായകം അനുഭവപ്പെട്ടത്.
"നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഓരോ ദിവസവും, അതിലെ ഓരോ നിമിഷവും നിര്‍ണായകമാണ് " - നിര്‍ണായകം എന്ന ചിത്രത്തിന്‍റെ കഥാതന്തുവിനെ ഇങ്ങനെ ഒറ്റവരിയില്‍ വളരെ അനുയോജ്യമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് പ്രാന്തന്‍റെ വിശ്വാസം !! അജയ് എന്ന ചെറുപ്പക്കാരന്‍റെ വീക്ഷണ കോണില്‍ നിന്നാണ് നിര്‍ണായകം എന്ന ചിത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് .
കുട്ടികാലം മുതല്‍ പട്ടാളക്കാരന്‍ ആവണം എന്ന ആഗ്രഹത്തിന്‍റെ ബലത്തില്‍ National Defence Academy-യില്‍ എത്തുന്ന അജയ് അവിടുത്തെ പല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മാനസികമായി സാധിക്കുന്നില്ല . ഒരു പ്രത്യേക കാരണം മൂലം അവിടെ നിന്നും പുറത്ത് വരുന്ന അജയ്യുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചില കഥാപാത്രങ്ങളും അവരുടെ ജീവിതവുമാണ് നിര്‍ണായകം എന്ന ചിത്രം.കാലിക പ്രസക്തിയുള്ള ചില കാര്യങ്ങള്‍ നിര്‍ണായകം നമ്മളോട് സംവദിക്കുന്നു. ഈ സിനിമയില്‍ പറഞ്ഞിരിക്കുന്ന മുഖ്യ വിഷയം നമ്മള്‍ ഓരോരുത്തരും നമ്മുടെ ചുറ്റുവട്ടത്ത് പലപ്പോഴും നേരിട്ട് അനുഭവിച്ചിട്ടുള്ളതും അതിനെതിരെ ശബ്ദം ഉയര്‍ത്തണം എന്ന് ആഗ്രഹിച്ചിട്ടുള്ള ഒന്നാണ്.
മനോഹരമായ ഈ ചിത്രത്തിനേ കുറിച്ച് പറയുമ്പോള്‍ ചില വ്യക്തികളെ എടുത്ത് പറയാതിരിക്കാന്‍ പ്രാന്തന് കഴിയുന്നില്ല. ആദ്യമായി സിനിമയുടെ സംവിധായകന്‍ VK പ്രകാശ്‌ എന്ന VKP. പരസ്യ ചിത്രങ്ങളിലൂടെ പേരെടുത്ത് വര്‍ഷങ്ങളായി വിവിധയിനം സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന VKP-യുടെ ഇത് വരെയുള്ള ചിത്രങ്ങളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് നിര്‍ണായകം. സാമൂഹിക പ്രസക്തിയുമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ശക്തമായ ഒരു തിരക്കഥ, അതിന്‍റെ അന്തസത്ത ഒട്ടും ചോര്‍ന്നുപോകാതെ അതിലുപരി യാതൊരുവിധ വലിച്ചു നീട്ടലിനും ഇടം നല്‍കാതെ മികച്ച മേയ്ക്കിങ്ങിലൂടെ പ്രേകഷനിലേക്ക് എത്തിക്കാന്‍ VKP-യ്ക്ക് സാധിച്ചു.
ഇനി അടുത്തതായി പറയാനുള്ളത് തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ്‌ എന്നിവരെ കുറിച്ചാണ്. മലയാളത്തില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും സെന്‍സിബിള്‍ ആയ രചയിതാക്കള്‍ ഇവരാണെന്നു നിസംശയം പറയാം.വര്‍ഷങ്ങളുടെ സിനിമാനുഭവം ഉള്ള ഇവരുടെ സിനിമകളുടെ നിര എടുത്ത് നോക്കിയാല്‍ നമുക്ക് അത് മനസ്സിലാക്കാം . ഒരുപക്ഷെ MT, ലോഹിതദാസ് എന്നിവര്‍ക്ക് ശേഷം തിരക്കഥാകൃത്തുക്കളുടെ ലേബലില്‍ സിനിമ പ്രേക്ഷകനിലേക്ക് മാര്‍ക്കറ്റ് ചെയ്ത് എത്തുന്നത് ഇവരില്‍ കൂടെയായിരിക്കാം. പതിവുപോലെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പൊതുകാര്യ പ്രസക്ത്യുള്ള വിഷയത്തെ കുടുംബന്ധങ്ങളുടെയും പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ചുറ്റുപാടില്‍ കാണുന്ന പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നു. സിനിമ ഒരു വിനോദോപാധി എന്നതിലുപരി ചര്‍ച്ച ചെയ്യപ്പെടെണ്ട ഒന്നാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
അടുത്തതായി അഭിനേതാക്കള്‍ - ഇതില്‍ ആദ്യമായി പറയേണ്ടത് അജയ് ആയി വന്ന ആസിഫ് അലിയെ കുറിച്ചാണ്. ഓരോ സിനിമ കഴിയുംതോറും സ്വപ്രയത്നം മൂലവും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ മൂലവും ഉയര്‍ന്നു വരികയാണ്‌ ആരാധകരുടെ സ്വന്തം 'ഇളയ നായകന്‍'. അജയ് ജവാന്‍ ആകാന്‍ ആഗ്രഹിക്കുന്നൊരു ചെറുപ്പക്കാരന്‍ ആണ്. എന്നാല്‍ അയാളുടെ ഉള്ളിലെ പേടിയും ആത്മവിശ്വാസ കുറവും ലക്ഷ്യ ബോധമില്ലായ്മയും അയാളെ അതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു . എന്നാല്‍ അജയ് നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളിലൂടെയും വരുന്ന മാറ്റങ്ങള്‍ വളരെ സൂക്ഷ്മതയോടെ ആസിഫ് എന്ന നടന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷെ ഋതുവില്‍ കണ്ട ആസിഫില്‍ നിന്ന് ഒരു താരം എന്ന നിലയിലും നടന്‍ എന്ന നിലയിലും ഒരുപാട് അദ്ധേഹം വളര്‍ന്നു. വരുന്ന ദിനങ്ങളില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മേയ്ക്ക് ഓവറുകളിലൂടെയും കഥാപാത്രങ്ങളിളൂടെയും ആസിഫ് എന്ന നടന്‍ നമ്മെ കൂടുതല്‍ അത്ഭുതപ്പെടുത്തും.
ആസിഫിന്‍റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് നിര്‍ണായകത്തിലെ എങ്കില്‍ അതിനോടൊപ്പം എടുത്ത് പറയേണ്ട 3 പേരുണ്ട് - നെടുമുടിവേണു, പ്രേം പ്രകാശ്‌, സുധീര്‍ കരമന. ഓരോ നോട്ടത്തിലും സംഭാഷണ ശൈലിയിലും വിസ്മയം തീര്‍ക്കുന്ന ഈ ശക്തരായ അഭിനേതാക്കള്‍ മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണെന്ന് പ്രാന്തന്‍ ഉറപ്പോടെ പറയുന്നു. അത് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ ചിത്രം തന്നെ ധാരാളം. ഇവരെ കൂടാതെ സനുഷ, മാളവിക മോഹന്‍, ടിസ്ക ചോപ്ര,ലെന, ശങ്കര്‍ രാമകൃഷ്ണന്‍ മുകുന്ദന്‍, റിസ ബാവ, സൈജു കുറുപ്പ്, പ്രകാശ്‌ ബാരെ,കൃഷ്ണ ആദില്‍, അശോകന്‍, അനൂപ്‌ ചന്ദ്രന്‍ തുടങ്ങിയ താര നിരയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിച്ചു.
ചായാഗ്രഹണം , എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളിലെ മികവും ചിത്രത്തിന് മുതല്‍ കൂട്ടാണ്.
പ്രേക്ഷകരോട് പ്രാന്തന് പറയാനുള്ളത് ഇതാണ് : നിങ്ങള്‍ ഒരു Mass Entertainer പ്രതീക്ഷിക്കുന്നുവെങ്കില്‍ , ഒരു പക്ഷെ നിര്‍ണായകം നിങ്ങളെ നിരാശപ്പെടുത്തിയെക്കാം. പക്ഷേ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത് മികച്ച ഒരു താരനിരയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് ഉള്ളൊരു മികച്ച ക്ലാസ്സ്‌ ചിത്രമാണ്‌. ഇത് നമ്മുടെ സിനിമയാണ്....ഈ ചിത്രം ഉയര്‍ത്തുന്നത് നമ്മുടെ ശബ്ദമാണ് !! തീര്‍ച്ചയായും ഈ ചിത്രം എല്ലാവരും കാണണം !!

PS : പടം കണ്ടിറങ്ങിയ പ്രാന്തന്‍ വീട്ടില്‍ എത്താന്‍ അര മണിക്കൂര്‍ താമസിച്ചു. എന്ത് കൊണ്ടാണ് താമസിച്ചത് എന്നതിന്‍റെ ഉത്തരം ഈ സിനിമയിലൂടെ നമുക്ക് തരുന്നുണ്ട്. ഇനിയും നമ്മള്‍ എത്രകാലം അതിനെതിരെ പ്രതികരിക്കാതെ മിണ്ടാതെ ഒതുങ്ങി പോകും എന്നത് നമ്മള്‍ തന്നെ ആലോചിക്കേണ്ട വസ്തുതയാണ്. FILM News, Discussion(6) - Page 29 855112
"ഉണരൂ ജനതയെ....ഉണരൂ"
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySun Jun 07, 2015 2:04 am

midhun wrote:
Parthan wrote:
ന്യു ജെന്‍ സിനിമ പലതും കണക്കാ  FILM News, Discussion(6) - Page 29 143614  FILM News, Discussion(6) - Page 29 143614
nirnayakam new generation alla.. judicary azhimathiye kurichanu film.. serious film FILM News, Discussion(6) - Page 29 855112 premam new. generation aanennu parayum.. pretheykichu teachere student pranayikkunnathu FILM News, Discussion(6) - Page 29 855112
ടീച്ചറെ കുട്ടി പ്രണയിക്കണ സിനിമ മാത്രാണോ ന്യു ജനറേഷന്‍ FILM News, Discussion(6) - Page 29 143614 തമിഴ്നാട്ടില്‍ 25 വയസ്സായ ടീച്ചറെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി കല്യാണം കഴിച്ചതൊന്നും അറിഞ്ഞില്ലേ
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptySun Jun 07, 2015 9:40 am

Tanu Weds Manu Returns has set the cash registers ringing at the box office and turned out to be the biggest blockbuster of 2015 so far.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Jun 08, 2015 1:00 am

മോഹന്‍ലാലിന്റെ അന്നുവരെയുള്ള അഭിനയജീവിതത്തിലെഏറ്റവും ഉജ്ജ്വലമായ അഭിനയം കാഴ്ചവച്ച ചിത്രമായിരുന്നു കിരീടം. തനിയാവര്‍ത്തനത്തിനു മുമ്പുതന്നെ സിബി മലയില്‍ സംവിധായകനായി കിരീടം ഉണ്ണിയും ദിനേശ് പണിക്കരും മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയുടെ ആലോചന നടന്നിരുന്നു. എന്നാല്‍ പലപല കാരണങ്ങളാല്‍ ആ പ്രോജക്ട് നീണ്ടുപോയി. തനിയാവര്‍ത്തനത്തിനു ശേഷമാണ് ആ പ്രോജക്ട് എന്റെ കൈയില്‍ വന്നത്. അങ്ങനെയാണ് ഞാന്‍ കിരീടത്തിന്റെ കഥ പറഞ്ഞത്. അതുവരെ മോഹന്‍ലാലുമായി എനിക്ക് ഒരടുപ്പവുമില്ല. ലാലിനോട് ഞാന്‍ കിരീടത്തിന്റെ കഥ പറഞ്ഞു. ഒന്നാമത് കഥ പറഞ്ഞു ഫലിപ്പിക്കാന്‍ എനിക്കറിയില്ല.മമ്മൂട്ടിയോട് വിശദമായി ഒരു കഥയും ഞാന്‍ പറഞ്ഞിട്ടില്ല. അതേസമയം, എങ്ങനെയൊക്കെയോ ലാലിനോട് കഥ പറഞ്ഞുകൊടുത്തു. ലാല്‍ എന്നോട് അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാന്‍ തിരക്കഥ എഴുതാന്‍ തുടങ്ങി.

അന്നൊന്നും ഇന്നത്തെപ്പോലെ താരത്തിനോട് കഥ പറഞ്ഞ് അവരെ സന്തോഷിപ്പിച്ച് അവര്‍ സമ്മതം തരണമെന്ന രീതി ഉണ്ടായിരുന്നില്ല. അന്ന് സംവിധായകനും തിരക്കഥാകൃത്തും നിശ്ചയിച്ചാല്‍ മതി. നായകന്റെ അറിവിനുവേണ്ടി കഥപറയുകയല്ലാതെ അവരുടെ പെര്‍മിഷനുവേണ്ടി കഥ പറയുന്ന രീതി അന്നില്ലായിരുന്നു. നായകനടന്മാരുടെ പെര്‍മിഷനുവേണ്ടി കഥ പറയുന്ന രീതി പുതുതായി ഉണ്ടായതാണ്. ഒരുതരത്തിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്.

കിരീടത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഞാനെഴുതിയ തിരക്കഥകളില്‍ ഏറ്റവും എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയ തിരക്കഥ കിരീടമാണ്. വെറും അഞ്ചു ദിവസം മാത്രമാണ് കിരീടം എഴുതിത്തീര്‍ക്കാന്‍ ഞാനെടുത്തത ്. ഇപ്പോള്‍ അതൊക്കെ പറയുേമ്പാള്‍ പലരും വിശ്വസിക്കില്ല. എന്നാല്‍ കിരീടത്തിന്റെ കാര്യത്തില്‍ സത്യം അതായിരുന്നു. തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ചാണ് കിരീടം എഴുതിത്തീര്‍ന്നത്. ആ സിനിമ ഒരു നല്ല സിനിമയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. കാരണം, ഞാനെഴുതുമ്പോള്‍ എത്രമാത്രം ഇമോഷനലാകുമോ അതിനനുസരിച്ചു പടം നന്നായിരിക്കും. അതാണ് മുന്‍അനുഭവം. ഇപ്പോഴും അങ്ങനെതന്നെയാണ്. എന്റെ കണ്ണുകള്‍ എവിടെ നിറയുന്നുവോ അവിടെ പ്രേക്ഷകരുടെ കണ്ണുകളും നിറഞ്ഞിരിക്കും. എനിക്ക് എവിടെ ചിരിവരുന്നുവോ അവിടെ പ്രേക്ഷകരും ചിരിച്ചിരിക്കും. അന്നുവരെയുള്ളഅനുഭവം അതാണ്.

മമ്മൂട്ടിയുമായും മോഹന്‍ലാലുമായും പടം ചെയ്തു കഴിഞ്ഞപ്പോള്‍ വെറുതെ ഒരു കൗതുകത്തിനുവേണ്ടി ഞാന്‍ ഇരുവരെയും കുറിച്ച് ആലോചിച്ചു. മലയാള സിനിമയ്ക്കു കിട്ടിയ അതിശക്തരായ രണ്ടു നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പൊതുവേ രണ്ടു പേര്‍ക്കും നല്ല ക്വാളിറ്റീസ് ഉണ്ട്്. എന്നാല്‍, മമ്മൂട്ടി എന്ന നടനെയും മോഹന്‍ലാല്‍ എന്ന നടനെയുമാണ് എനിക്കിഷ്ടം. രണ്ടുപേരും രണ്ടു തരത്തിലുള്ള സ്റ്റൈല്‍ ഓഫ് ആക്ടിങ്ങാണ്. ഇവര്‍ക്കുവേണ്ടി കഥാപാത്രസൃഷ്ടി നടത്തുമ്പോള്‍ ഞാനതു പരിഗണിക്കാറുണ്ട്. അതുകൊണ്ട് മമ്മൂട്ടിയുടെ സ്റ്റൈല്‍ ഓഫ് ആക്ടിങ്ങിലുള്ള കഥാപാത്രം മോഹന്‍ലാലിനെക്കൊണ്ടു ചെയ്യിക്കാന്‍ പറ്റാറില്ല. അതുപോലെ മോഹന്‍ലാലിന്റെ സ്റ്റൈല്‍ ഓഫ് ആക്ടിങ്ങിലുള്ള കഥാപാത്രം മമ്മൂട്ടിയെക്കൊണ്ട് ചെയ്യിക്കാന്‍ പറ്റില്ല.

മോഹന്‍ലാലിനെ നായകനാക്കി ഞാനെഴുതിയ കിരീടം വിചാരിച്ചതിനേക്കാള്‍ നന്നായി


സേതുമാവന്‍ എന്ന അവിസ്മരണീയകഥാപാത്രമായി മോഹന്‍ലാല്‍
എന്നും അതേസമയം കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോല്‍ വിചാരിച്ചത്ര നന്നായില്ല എന്നും പറഞ്ഞവരുണ്ട. ്.എന്നാല്‍ ഏതു കാര്യവും ഒന്നിന്റെ തുടര്‍ച്ചയാകുമ്പോള്‍ ആദ്യത്തേക്കാള്‍ കുറവുള്ളതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ കിരീടത്തെക്കാള്‍ മികച്ച തിരക്കഥ ചെങ്കോലാണ്, മികച്ച ആക്ടിങ് ചെങ്കോലിന്റേതാണ്. ചെങ്കോലിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കോമ്പിറ്റ് ചെയ്യാവുന്ന ആക്ടിങ് ലാലിന്റെ മറ്റൊരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല.

കിരീടത്തെക്കുറിച്ചും ചെങ്കോലിനെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്ക്. ചിലര്‍ കിരീടത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുത്തപ്പോള്‍, മറ്റു ചിലര്‍ ചെങ്കോലിനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കൊടുത്തത്. കിരീടം ആരംഭിക്കുന്നത് ഒരു സാധാരണ പ്ലസന്റായിട്ടുള്ള ഒരു സിനിമയില്‍നിന്നും പതുക്കെ പതുക്കെ കയറി സങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തുന്നു. അതൊരു സാധാരണ പാറ്റേണ്‍ ആണ്. എന്നാല്‍ചെങ്കോല്‍ ആരംഭിക്കുന്നതുതന്നെ ഒരു നടുവക്കാണ്. അതിതീവ്രമായ മനക്ഷോഭത്തില്‍നിന്നാണ് കഥാപാത്രം വരുന്നത്. പ്ലസന്റായ ഒരു അന്തരീക്ഷത്തില്‍നിന്നല്ല വരുന്നത്. അതിതീവ്രമായ, സഹിക്കാന്‍
പറ്റാത്ത ജീവിതാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കോലിന്റെ പ്രിവ്യൂ ക്യുിട്ട്, ടെന്‍ഷന്‍ കയറി എന്റെ ഭാര്യ ഛര്‍ദ്ദിക്കാന്‍ വന്ന അവസ്ഥയുണ്ടായിട്ടുണ്ട്.  ടെന്‍ഷന്‍ കയറുമ്പോള്‍ ഛര്‍ദ്ദിക്കുന്ന ടെന്‍ഡന്‍സിയാണ് എന്റെ ഭാര്യയ്ക്കുള്ളത്. ഇങ്ങനെ പടം ചെയ്യല്ലേ്യു, വല്ലാത്ത അവസ്ഥ, സഹിക്കാന്‍ കഴിയുന്നില്ല എന്നാണു പറഞ്ഞത്. ഈ സഹിക്കാന്‍ പറ്റായ്ക പലരെയും ബാധിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നു.

ഞങ്ങളുടെ പ്രദേശത്തൊക്കെ പറഞ്ഞുകേട്ടിരുന്ന ഒരു കഥയുണ്ട് ചാലക്കുടിയില്‍ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു. കേശവന്‍! കേശവന്‍ പലരെയും കൊന്നിട്ടുണ്ട്. കൈയ് വെട്ടിയിട്ടുണ്ട്. കൊല്ലാതെ കൊന്നിട്ടുണ്ട്. കേശവന്റെ പേരുകേട്ടാല്‍ ആരും ഒന്നു വിറയ്ക്കും. ആയിടെ തിരുവനന്തപുരത്തുനിന്നു വന്ന ഒരു ആശാരിക്കുടുംബം മുരിങ്ങൂരില്‍ താമസമാക്കിയിരുന്നു. ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമടങ്ങുന്ന കുടുംബം. നല്ല പണിക്കാരനായിരുന്നു ആശാരി. സന്ധ്യയ്ക്ക് ദേഹക്ഷീണമകറ്റാന്‍ ഒരു കുപ്പി കള്ളും മോന്തി കുട്ടികള്‍ക്കു നാടന്‍ പലഹാരവും വാങ്ങി മൂളിപ്പാട്ടും പാടിയാണ്അയാള്‍ വീട്ടിലേക്കു മടങ്ങുക.

കേശവനെ കണ്ടിട്ടില്ലെങ്കിലും ആശാരി പല കഥകളും കേട്ടിരുന്നു.  ഒരിക്കല്‍ ചാലക്കുടി ഭാഗത്തു പണിയും കഴിഞ്ഞ് ആശാരി മുരിങ്ങൂര്‍ക്കു മടങ്ങുകയായിരുന്നു. രണ്ടു ഗ്ലാസ് കള്ളകത്തുണ്ടെങ്കില്‍ മുരിങ്ങൂരുവരെ നടക്കാന്‍ ഒരു രസമായേനെ. സാധാരണ മുരിങ്ങൂര്‍ ഷാപ്പില്‍നിന്നാണ് മോന്താറ്. അന്നു നടപ്പിന്റെ സുഖമോര്‍ത്ത് ആശാരി ചാലക്കുടി ഷാപ്പില്‍ കയറി ഒരു ചെറിയകുടം കള്ളും തൊട്ടുനക്കാന്‍ കറിയും പറഞ്ഞു. ഷാപ്പില്‍ തിരക്കായിട്ടില്ല. ആശാരി ഒരു ഗ്ലാസ് കള്ളുമോന്തി തൊടുകറിയുടെ എരിവ് ആസ്വദിച്ചുകൊണ്ട് മടിക്കുത്തില്‍നിന്നു ബീഡിയും തീപ്പെട്ടിയുമെടുത്തു കത്തിച്ചു.

പുകയൂതി അങ്ങനെയിരിക്കുമ്പോള്‍ അടുത്ത ബെഞ്ചുകളില്‍ ഇരുന്നു കള്ളുകുടിച്ചിരുന്നവരില്‍ പലരും പെട്ടെന്നു നിശ്ശബ്ദരാവുകയും എഴുന്നേറ്റുനില്‍ക്കുകയും ചെയ്യുന്നു. എന്താണ് കാര്യമെന്ന് ആശാരിക്കു മനസ്സിലായില്ല. ആരോ ഒരാള്‍ വാതില്‍ കടന്ന് അകേത്തക്കു വന്നു നില്‍ക്കുന്നതും ആശാരി കണ്ടു. വരുന്നവരെയും പോകുന്നവരെയും നോക്കിയിരിക്കാന്‍ നേരമില്ല തനിക്ക്. വിളക്കുവയ്ക്കുമ്പോഴേക്കും വീട്ടിലെത്തണം. ആശാരി അടുത്ത ഗ്ലാസ് നിറയ്ക്കാമെന്നു വിചാരിക്കുമ്പോഴേക്കും കുടത്തിലിരുന്ന കള്ളു മുഴുവന്‍ ആരോ അയാളുടെ മുഖത്തേക്കൊഴിച്ചു. മുഖം തുടച്ച് ആശാരി നോക്കുമ്പോള്‍്, മുന്നില്‍ ഒഴിഞ്ഞ കുടവുമായി ഒരാള്‍ നില്‍ക്കുന്നു. ആശാരിക്കു ദേഷ്യവും സങ്കടവും വന്നു. അയാള്‍ അടുത്തിരുന്ന പണിസഞ്ചിയില്‍നിന്ന് കൊട്ടുവടിയെടുക്കലും അടിയും പെട്ടെന്നായിരുന്നു. തലയ്ക്കുതന്നെ അടിയേറ്റ് ആഗതന്‍ വെട്ടിയിട്ട വാഴപോലെ ബോധം മറഞ്ഞു മലര്‍ന്നടിച്ചു വീണു.

പരിഭ്രമത്തോടെ ആശാരി നില്‍ക്കുമ്പോള്‍ ആരോ വിളിച്ചുപറയുന്നതു കേട്ടു: ”കേശവന്‍ വീണു. റൗഡി കേശവന്‍ വീണു.”ആശാരിയുടെ മനസ്സിലൊരു കൊള്ളിയാന്‍ മിന്നി. കേശവനെയാണ് താനടിച്ചു വീഴ്ത്തിയിരിക്കുന്നത്. വെള്ളിക്കുളങ്ങരയില്‍ ഒരാളെ വെട്ടിക്കൊന്ന കേശവന്‍. പോലീസുകാരനെ തല്ലിയ കേശവന്‍ . ആളുകള്‍ ഓടിക്കൂടി കേശവന്റെ മുഖത്തു വെള്ളം തളിച്ച് ഉണര്‍ത്തുമ്പോഴേക്കും ആശാരി അപ്രത്യക്ഷനായിരുന്നു. പിറ്റേന്നു വെളുക്കുമ്പോള്‍ ആശാരിയുടെ വാടകവീടിന്റെ വാതിലുകള്‍ തുറന്നു കിടന്നിരുന്നു. വിളമ്പാത്ത അത്താഴം ചാവാലിപ്പട്ടികള്‍ തിന്നുന്നുണ്ടായിരുന്നു. കൈയില്‍ കിട്ടിയതുമായി ആശാരിയും കുടുംബവും രായ്ക്കുരാമാനം പലായനം ചെയ്തിരുന്നു.

ആശാരിയുടെ കഥ എന്റെ മനസ്സില്‍ വിത്തായി വീണു. ഇയാള്‍ക്ക് ഒളിച്ചോടാന്‍ കഴിയാത്ത ചുറ്റുപാടുകളായിരുന്നെങ്കില്‍ എന്നോര്‍ത്തുനോക്കൂ… എന്തെല്ലാം ദുരന്തങ്ങള്‍ ആ പാവം അനുഭവിക്കേണ്ടിവരുമായിരുന്നു. ഇതാണ് സേതുമാധവന്റെ കഥയുടെ വിത്ത്. അടിച്ചയാളെ അടിച്ചുവീഴ്ത്തുമ്പോള്‍ സേതുവിനറിയില്ല, ജീവിതം മുഴുവന്‍ നിഴല്‍വീഴ്ത്തുന്ന ദുരന്തങ്ങളുടെ നിമിത്തമായ കീരിക്കാടന്‍ ജോസാണ് അതെന്ന്. കീരിക്കാടന്‍ ജോസിനെ അടിച്ചുവീഴ്ത്തിയപ്പോള്‍ സമൂഹം അയാളുടെ തലയില്‍ ഒരു കിരീടം വച്ചുകൊടുത്തു. തട്ടിമാറ്റിയിട്ടും അകന്നുപോകാത്ത ഒരു മുള്‍ക്കിരീടം. അതുമായി സേതുമാധവനും ചെറുത്തുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ എല്ലാവരുടെ സ്വപ്നങ്ങളും തകര്‍ത്ത് ആയുസ്സ് മാത്രം നേടിക്കൊണ്ട് അയാള്‍ ഒരു കൊലയാളിയായിത്തീരുന്നു.

കിരീടത്തെക്കുറിച്ച് മോശമായി എഴുതിയ ലേഖനങ്ങള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട് അമരത്തെക്കുറിച്ചും ഭരതത്തെക്കുറിച്ചും വളരെ മോശമായി എഴുതി. തനിയാവര്‍ത്തനത്തെക്കുറിച്ചും വളരെ മോശമായി എഴുതി. അതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഒരുപക്ഷേ, ഞാന്‍ മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ വന്ന അപാകതയാകാം. എനിക്കു തലക്കനമുണ്ടെന്നുവരെ പറഞ്ഞവരുണ്ട. പക്ഷേ, ഞാനൊരു സാധാരണക്കാരനാണെന്ന വിശ്വാസക്കാരനാണ്.  സിനിമയില്‍ കുറെയൊക്കെ അഭിനയിക്കുന്ന വര്‍ക്കു മാത്രമാണ് പലതും നേടാന്‍ കഴിയുക എന്ന് മനസ്സിലാക്കുകയും ചെയ്തവനാണ്. എന്നിട്ടും അവരുടെ നിലവാരത്തിലേക്ക്എനിക്കു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും ഒരു പ്രസ്സ് മീഡിയ എന്നെ അനുമോദിച്ചുകൊണ്ടെഴുതിയതു ഞാന്‍ കണ്ടിട്ടില്ല. വിമര്‍ശനംമാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.
courtesy: [You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Jun 08, 2015 2:48 am

കിരീടം ഒരു ഒന്നൊന്നര പടമാണ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Jun 08, 2015 9:07 am

FILM News, Discussion(6) - Page 29 550239 ബാലൂ.. FILM News, Discussion(6) - Page 29 608472

ലോഹിതദാസിന്റെ വാക്കുകള്‍ FILM News, Discussion(6) - Page 29 811586 FILM News, Discussion(6) - Page 29 608472 FILM News, Discussion(6) - Page 29 559487 കിരീടം ആണ് എനിക്കിഷ്ട്ടായത് ..യാഥാര്‍ത്ഥ്യവുമായി ഒരു പാടു അടുത്ത് നില്‍ക്കുന്ന സിനിമ .....ചെങ്കോല്‍....ഒട്ടും ഭദ്രമല്ലാത്ത സ്ക്രിപ്റ്റ് ആയി തോന്നി.....കഥയ്ക്കും അവതരണത്തിനും ഒട്ടും ഇഴയടുപ്പം തോന്നിയില്ല.....പക്ഷെ അതിലെ " മധുരം ജീവാമൃത ബിന്ദു : എന്ന പാട്ട് ...ഒരിക്കലും മറക്കാന്‍ ആവില്ല....കൈതപ്രം , ജോന്സന്‍ മാഷ്‌ ടീമിന് FILM News, Discussion(6) - Page 29 559487 FILM News, Discussion(6) - Page 29 559487 FILM News, Discussion(6) - Page 29 559487 FILM News, Discussion(6) - Page 29 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 EmptyMon Jun 08, 2015 9:27 am

kireedam thane best FILM News, Discussion(6) - Page 29 559487 ...no doubt....ennal chenkolum ottum mosamalla enna enikku thonniye...
Back to top Go down
Sponsored content





FILM News, Discussion(6) - Page 29 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 29 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: