Subject: Re: FILM News, Discussion(6) Thu Jun 25, 2015 9:35 am
lalettan leads...
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sat Jun 27, 2015 10:21 am
എന്റെ പടത്തിലൂടെ സിനിമയിലെത്തിയ നടൻ സ്റ്റാറായപ്പോൾ എന്റെ പണം വലിച്ചെറിഞ്ഞു: പ്രേം പ്രകാശ്
തന്റെ പടത്തിലൂടെ സിനിമ രംഗത്ത് സ്റ്റാറായി മാറിയ നടൻ പിന്നീട് മറ്റൊരു പടത്തിനായി താൻ നൽകിയ പണം പെട്ടിയിലേക്ക് വലിച്ചെറിഞ്ഞെന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശ്. ചാൻസ് ചോദിച്ചു വന്ന ആദ്ദേഹത്തിന് തന്റെ പടത്തിൽ അവസരം നൽകിയെന്നും എന്നാൽ പിന്നീട് അദ്ദേഹത്തിൽ നിന്ന് വേദനിപ്പിക്കുന്ന അനുഭവമാണുണ്ടായതെന്നും പ്രേം പ്രകാശ് പറഞ്ഞു.
ആ ദുരനുഭവത്തെ കുറിച്ച് പ്രേം പ്രകാശ് പറയുന്നതിങ്ങനെ: 'എന്റെ ഒരു സിനിമയിൽ കൂടി സിനിമ രംഗത്ത് നല്ല നിലയിലെത്തുകയും സ്റ്റാറായി മാറുകയും ചെയ്ത ഒരു നടനിൽ നിന്ന് വളരെ ദുഖകരമായ അനുഭവമാണ് എനിക്കുണ്ടായത്. എന്നോട് വന്ന് ചാൻസ് ചോദിച്ച അദ്ദേഹത്തിന് ഞാൻ ചാൻസ് കൊടുത്തു. ആ ചിത്രത്തിന് കൊടുത്ത പണം പോലും വാങ്ങാൻ മടി കാണിച്ച ആ നടൻ രണ്ടു വർഷത്തിനകം സ്റ്റാറായി മാറി. എന്റെ അടുത്ത പടത്തിനു വിളിച്ചപ്പോൾ കൊടുത്ത പണം കുറഞ്ഞുപോയി എന്നു പറഞ്ഞ് സ്യൂട്ട് കേയ്സിലേക്ക് വലിച്ചെറിയുകയാണ് അദ്ദേഹം ചെയ്തത്. വളരെ ദുഖം തോന്നിയ സന്ദർഭമായിരുന്നു അത്. പഴയ അടുപ്പം കുറച്ചെങ്കിലും അദ്ദേഹം കാണിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. താങ്കളുടെ പടത്തിലേക്ക് ഇനി എന്നെ വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.' - പ്രേം പ്രകാശ് പറഞ്ഞു.
(മനോരമ ന്യൂസ് നേരെചൊവ്വെയിലാണ് പ്രേം പ്രകാശ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്.)
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Jun 27, 2015 2:07 pm
നടി കാവ്യ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തേക്ക്
കൊച്ചി: നടി കാവ്യ മാധവന് ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്. ‘ലക്ഷ്യ’ എന്ന സ്വന്തം സ്ഥാപനത്തിലൂടെയാണ് കാവ്യ ലേഡീസ് ഡിസൈനിങ് വസ്ത്രശേഖരങ്ങളുടെ ഇ-കോമേഴ്സ് മേഖലയില്‍ സജീവമാകുന്നത്. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടന് മമ്മൂട്ടി ലക്ഷ്യയുടെ ബ്രാന്‍ഡ് ലോഞ്ചിങ് നിര്‍വഹിക്കും. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം ഇന്നസെന്റ് എം.പിയും നിര്‍വഹിക്കും. മറ്റ് മലയാള സിനിമ താരങ്ങളുടെ സാന്നിധ്യം ചടങ്ങിലുണ്ടാകും.
വൈവിധ്യങ്ങളായ നിറക്കൂട്ടുകളിലും തുണികളിലുമായി ഒരുക്കിയ ഡിസൈനിങ് വസ്ത്രങ്ങളുടെ എക്സിബിഷനും വില്പനയും ഇതോടൊപ്പം നടക്കുമെന്ന് കാവ്യ മാധവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാഹം ഉള്‍പ്പെടെ എല്ലാ ആഘോഷചടങ്ങുകളിലും അണിയാനുതകുന്ന തരത്തിലുള്ളതാണ് ലക്ഷ്യയുടെ വലിയ ഡിസൈനര്‍ ശേഖരം. വാര്‍ത്താസമ്മേളനത്തില്‍ കാവ്യയുടെ സഹോദരന് മിഥുന് മാധവന്, ഐ.ടി ഹെഡ് എല്‍ദോ ജോയി എന്നിവരും പങ്കെടുത്തു.
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sat Jun 27, 2015 3:33 pm
Neelu wrote:
lalettan leads...
urvashi leads manju
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sat Jun 27, 2015 3:34 pm
Usha Venugopal wrote:
sharikum bhaiii - ithoke paranjaal enne ente monum friendsum oke aakramikaan varum.
Bsc padikunna oru payyan - professional course kazhinja oru teacherine love cheyyuunnu. ethra vayassu elder aayirikum? kuttikal padikunnathu kanaane illa.too much smoking - drinking -uzhappals maathram. teacher payyan onnu paranjapolekum - ee uzhappi nadakunna studentine snehikunnu.
entho - story eniku ottum ishtapettilla - new generation ingane aano ? ingane aavanam ennundo ? athano nallathu? nashtapetta snehathinte orma maranam vare manassil oru kannuneerthulliyaayi vedanipichukondirikum ennoke viswasikumbol --- onnil ninnum mattonnileku chaadunna ee vikaramaano - premam ?
pinne - acting nannayirunnu. comedy also very good -veruthe chirikaam. athra thane...
thetttaya sandesham thanne
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Sun Jun 28, 2015 12:59 pm
Subject: Re: FILM News, Discussion(6) Sun Jun 28, 2015 3:12 pm
State award kooduthal kittiyirikunath Lalettanu anallo Athengane oru varsham 10 film erangiyal athi 10 lum hero lalettan aley Apol pinne award kittiley Competitor elayrinnu..i think
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion(6) Sun Jun 28, 2015 3:16 pm
Greeeeeshma wrote:
State award kooduthal kittiyirikunath Lalettanu anallo Athengane oru varsham 10 film erangiyal athi 10 lum hero lalettan aley Apol pinne award kittiley Competitor elayrinnu..i think
mammotty abhinayikunnathinte pakuthi film polum eppol 1 yearil lalettan abhinayikunnilla films valare kurachu..
Greeeeeshma Forum Boss
Subject: Re: FILM News, Discussion(6) Sun Jun 28, 2015 3:18 pm
Subject: Re: FILM News, Discussion(6) Thu Jul 02, 2015 8:27 am
lalettan
sandeep Forum Boss
Location : Dubai
Subject: Re: FILM News, Discussion(6) Thu Jul 02, 2015 8:31 am
അന്‍വര്‍ റഷീദ് എന്നും ഞങ്ങളുടെ ഭാഗമായിരിക്കും: ബി ഉണ്ണികൃഷ്ണന്
കൊച്ചി: സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദ് സിനിമാ സംഘടനകളില്‍ നിന്ന് രാജിവയ്ക്കാനുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന് രംഗത്ത്. തികച്ചും വൈകാരികമായിട്ടാണ് അന്‍വര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതുമെന്ന് ബി ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ പറയുന്നു. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളില്‍ ഒതുങ്ങിനില്ക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അന്‍വറും തമ്മിലുള്ള ബന്ധം. അന്‍വര്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ എന്റേയും എന്റെ സംഘടനയുടേയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവും. അന്‍വര്‍ തീരുമാനിച്ചുറച്ചാല്‍ പോലും, അന്‍വറിന് ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ അത് സമ്മതിക്കില്ല - ബി ഉണ്ണികൃഷ്ണന് പറയുന്നു.
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
അന്‍വര്‍ റഷീദ് പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്. വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്. അദ്ദേഹം നിര്‍മ്മിച്ച പ്രേമം എന്ന സിനിമയുടെ പൈറസി തടയുന്നതില്‍ യാതൊരു സഹായവും സിനിമാസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതില്‍ പ്രതിഷേധിച്ച്, അദ്ദേഹം തനിക്ക് അംഗത്വമുള്ള എല്ലാ ചലചിത്ര സംഘടനകളില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ്, ഈ വിശദീകരണ കുറിപ്പ്.
പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍, ഞാന്‍ അന്‍വറിനെ അങ്ങോട്ട് വിളിക്കയായിരുന്നു. സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. ഞാന്‍ തിരിച്ചു വിളിക്കാം, ചേട്ടാ..' എന്നണ്, അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, അദ്ദേഹം എന്നെ വിളിച്ച്, പ്രസ്തുത വിഷയത്തില്‍ പൊലിസില്‍ നല്കിയ ഒരു പരാതിയെക്കുറിച്ച് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് എനിക്ക് ഇ മെയില്‍ ചെയ്തുതന്നു. തിരുവനന്തപുരത്ത്, ഈഞ്ചക്കലുള്ള സൈബര്‍ ക്രൈം ഡിവിഷനിലില്‍ ആയിരുന്നു അദ്ദേഹം പരാതി നല്‍കിയത്. ഞാനപ്പോള്‍ തന്നെ, അദ്ദേഹത്തോട് ഡിജിപിക്ക് കൂടി പരാതി നല്കാന് പറഞ്ഞു. തുടര്‍ന്ന്, ഞാന്‍ ഡിജിപി സെന്‍കുമാറിനെ നേരിട്ട് വിളിച്ച് പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം ബോധ്യപ്പെടുത്തി. അദ്ദേഹം കേസ് ഊര്‍ജ്ജിതമായി അന്വേഷിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന്, അതേദിവസം ഞാന്‍ ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയികണ്ട് വിഷയം ധരിപ്പിച്ചു. അദ്ദേഹം, അപ്പോള്‍ തന്നെ എന്റെ ഫോണില്‍നിന്ന് അന്‍വറിനെ വിളിച്ച്, ശക്തമായ നടപടികള്‍ ഉണ്ടാവും എന്ന ഉറപ്പ് നല്കി. പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ, ആന്റി പൈറസി സെല്‍ മേധാവിക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം, പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, ആ സംഘടനയുടെ പ്രതിനിധികള്‍ സൈബര്‍ സെല്‍ മേധാവിയെ പോയിക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അന്‍വര്‍ എനിക്കയച്ചുതന്ന ലിങ്കുകളും, ഫേസ്ബുക്ക് പ്രൊഫൈലുകളും ഞാന്‍ ആന്റ് പൈറസി സെല്ലിന് ഫോര്‍വേഡ് ചെയ്തുകൊടുക്കുകയും ചെയ്തു. അതിന്റെ പിറ്റേന്ന്, എന്റെ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍, പ്രേമം ഒരു ഡാറ്റാ കാര്‍ഡില്‍ നിന്ന് ടെലിവിഷനില്‍ പ്ലെ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍, പൊലിസിനേയും കൂട്ടി ഞാന്‍ അവിടെ ചെന്ന്, അത് ്പലേ ചെയ്ത പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യനെ പിടികൂടുകയും ചെയ്തു. അവന് പഠിക്കുന്ന ഐ റ്റി ഐയിലെ എല്ലാവരുടെ കൈയ്യിലും പ്രേമത്തിന്റെ വ്യാജന് ഉണ്ടത്രെ. അവനേയും കൂട്ടുകാരേയും അറസ്റ്റുചെയ്യിച്ച്, ഉള്ളിലിടാന്‍ എന്റേയോ, അന്‍വറിന്റെയോ മനസനുവദിച്ചില്ല. പൊലിസ് ഇപ്പോഴും ഇതിന്റെ ഒറിജിന്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
അതിനു ശേഷം, അന്‍വറിന്റെ മാനേജര്‍ എന്നെ ബന്ധപ്പെട്ട്, പ്രേമത്തിന്റെ വ്യാജ സീഡികള്‍ വില്‍ക്കുന്ന മലപ്പുറത്തെ ചില കടകളുടെ വിവരങ്ങള്‍ തന്നു. ഞാനത് അപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറി. അവിടെനിന്ന് ജില്ലാ പോലിസ് മേധാവിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. പൂര്‍ത്തിയാക്കന്‍ ഏറ്റവും സമയമെടുക്കുന്ന ഒന്നാണ് സൈബര്‍ ഇന്വെസ്റ്റിഗെഷന്. ഇന്ന്, അന്വേഷിച്ചപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നുവെന്നും, നിരവധിയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്. നാളെ ഈ വിഷയത്തില്‍ വളരെ സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടാകാനിടയുണ്ട്.
ഈ പ്രശ്നത്തില്‍, അന്‍വറിന്റെ സംഘടനയായ ഫെഫ്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്, ഇത്രയും വിശദീകരിച്ചത്. ഉന്നതനായ ഒരു കലകാരന് പറഞ്ഞിട്ടുള്ളതുപോലെ, തികച്ചു വൈകാരികമായിട്ടാണ് അന്‍വര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതും. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളില്‍ ഒതുങ്ങിനില്ക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അന്‍വറും തമ്മിലുള്ള ബന്ധം. അന്‍വര്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ എന്റേയും എന്റെ സംഘടനയുടേയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവും. അന്‍വര്‍ തീരുമാനിച്ചുറച്ചാല്‍ പോലും, അന്‍വറിന് ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ അത് സമ്മതിക്കില്ല എന്ന് നിറഞ്ഞ സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.
balamuralee Forum Owner
Subject: Re: FILM News, Discussion(6) Thu Jul 02, 2015 11:23 am
oru super short film.
Ammu Forum Boss
Subject: Re: FILM News, Discussion(6) Thu Jul 02, 2015 11:27 am
നിവിന്‍ പോളി :
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഇറങ്ങിയ നേരവും പ്രേമവും സൂപ്പര്‍ഹിറ്റുകള്‍?
സിനിമയെ ഒരു പാഷനായി കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ വിജയമാണത്. ഷോട്ടുകളില്‍ ടെക്നിക്കല്‍ പെര്ഫെക്ഷന് ഇത്രയുമധികം പ്രാധാന്യം നല്കുന്ന മറ്റൊരു സംവിധായകനെയും ഞാന്‍ കണ്ടിട്ടില്ല. അത് അല്‍ഫോണ്‍സിന്റെ രണ്ടു ചിത്രങ്ങളുടെയും വിജയത്തെ കാര്യമായി സ്വാധീനിച്ചു.
പിന്നെ സിനിമയ്ക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യന് സിനിമയെടുത്താല്‍ അത് വിജയിക്കും എന്നുറപ്പാണ്. അല്‍ഫോണ്‍സ് അങ്ങനെ സിനിമയ്ക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു മനുഷ്യനാണ്. അതിന്റെയാകാം അല്‍ഫോണ്‍സിന്റെ വിജയങ്ങളും.
ഒരു വടക്കന്‍ സെല്‍ഫി യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു?
കഴിവുള്ള രണ്ട് പ്രതിഭകളുടെ സംഗമമാണ് ഒരു വടക്കന്‍ സെല്‍ഫിയെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയത്. പ്രജിത് എന്ന സംവിധായകന്റെയും വിനീത് ശ്രീനിവാസന് എന്ന തിരക്കഥാകൃത്തിന്റെയും വിജയമാണ് ഒരു വടക്കന്‍ സെല്‍ഫി.
വിനീതിന്റെ സൗഹൃദങ്ങളുടെ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതാണ് വടക്കന്‍ സെല്‍ഫി. അതില്‍ കാണിച്ചിരിക്കുന്നതെല്ലാം കൃത്രിമത്വം ഒട്ടും കലര്‍ത്താത്ത നേരനുഭവങ്ങളാണ്.
ഇന്നത്തെക്കാലത്തെ ചെറുപ്പക്കാരുടെ മാനറിസങ്ങളില്‍ കൂടിയാണ് ആ സിനിമ കടന്നുപോകുന്നത്. അതുകൊണ്ടാകാം യുവാക്കള്‍ ആ ചിത്രത്തെ രണ്ടു കൈയുംനീട്ടി സ്വീകരിച്ചത്. റിലീസായ മിക്ക ചലച്ചിത്രങ്ങളിലും പ്രണയനായകനാണ് നിവിന്‍?
പ്രണയനായകന് എന്ന ഇമേജ് ഒരിക്കലും ഒരു ബാദ്ധ്യതയായി എനിക്കു തോന്നിയിട്ടില്ല. പ്രണയം എന്നത് തന്നെ സുന്ദരമായ ഒരു വികാരമല്ലേ. പ്രണയിക്കാത്തവരായി ആരാണ് ഇവിടെയുള്ളത്. എല്ലാവരെയും പോലെ എനിക്കും പ്രണയമുണ്ടായിരുന്നു.
കോളേജ് പ്രണയിനിയെ തന്നെയാണ് ഞാന്‍ ജീവിതസഖിയാക്കിയത്. അപ്പോള്‍ പിന്നെ അത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കി വരുന്ന സിനിമകളില്‍ നായകനായി വരിക എന്നുള്ളത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ.
കാരണം പ്രണയത്തെ പ്രായഭേദ്യമന്യേ ഏവരും ഇഷ്ടപ്പെടുന്നു. ആള്‍ക്കാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ ഞാനെന്തിന് അത്തരം വേഷങ്ങള്‍ വേണ്ട എന്നു വയ്ക്കണം. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത്?
എന്നെ സംബന്ധിച്ച് ആദ്യം വേണ്ടത് കംഫര്‍ട്ടായ ഒരു ടീമാണ്. അതുണ്ടെങ്കില്‍ ബാക്കി ഒരു പ്രശ്നങ്ങളും എന്നെ ബാധിക്കാറില്ല. വളരെ സ്മൂത്തായി എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഒരു തരത്തിലുള്ള ടെന്‍ഷനും എന്നെ ബാധിക്കില്ല. എന്നെ സംബന്ധിച്ച് അത്തരം ഒരു ടീമിന്റെ ഭാഗമായിട്ടാണ് എല്ലാ സിനിമകളിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അതൊരു ഭാഗ്യമായി തന്നെ കണക്കുകൂട്ടുന്നു.
പിന്നെ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ കഥ തന്നെയാണ് താരം. എനിക്കുവേണ്ടി മറ്റാരെയും കൊണ്ട് ഞാന്‍ കഥ കേള്‍പ്പിക്കാറില്ല. ഞാന്‍ നേരിട്ടു തന്നെയാണ് എല്ലാ സിനിമകളുടെയും കഥ കേള്‍ക്കുന്നത്. ആ നേരിട്ടുള്ള കേള്‍വി എന്റെ കരിയറിന് ഗുണം ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം.
നേരത്തെ ഷൂട്ടിങ്ങിനിടയില്‍ മിക്ക ദിവസങ്ങളിലും ഞാന്‍ കഥ കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ അത് ഷൂട്ടിങ്ങിനെ ബാധിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ ആ രീതി മാറ്റി. ഇപ്പോള്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ മാത്രമേ അടുത്ത സിനിമയുടെ കഥ കേള്‍ക്കൂ.
സെലിബ്രിറ്റി ലൈഫ് ജീവിതത്തില്‍ വരുത്തിയ മാറ്റം?
സിനിമയില്‍ എത്തിയതു കൊണ്ട് എന്റെ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. സെലിബ്രിറ്റി ലൈഫില്‍ ഒട്ടും താത്പര്യമില്ലാത്ത ഒരാളാണ് ഞാന്‍.
സിനിമയിലെ തിരക്കു കാരണം ജീവിതത്തില്‍ മറ്റു ചില കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ല എന്നു മാത്രമാണ് സിനിമയില്‍ വന്ന ശേഷം തോന്നിയിട്ടുള്ളത്.
സെലിബ്രിറ്റി ലൈഫിന്റെ ഹാങ്ങോവറില്‍ പെട്ടു പോകാതിരിക്കാന്‍ മാക്സിമം ശ്രമിക്കാറുണ്ട്. എത്രയും സിമ്പിളായി ജീവിക്കാമോ അത്രയും സിമ്പിളായി ജീവിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ജീവിതത്തിലെ പൊങ്ങച്ചങ്ങളോട് എനിക്ക് ഒട്ടും താത്പര്യമില്ല. കുടുംബവിശേഷം?
മലര്‍വാടി ആര്‍ട്സ്ക്ലബ് റിലീസായ 2010 ല്‍ ആണ് പ്രണയിനിയായ റിന്നയെ ഞാന്‍ ജീവിതസഖിയാക്കുന്നത്. ഞങ്ങള്‍ക്ക് ഒരു മകന് ദാവീദ്. അവനിപ്പോള്‍ മൂന്നു വയസ്സു കഴിഞ്ഞു.
സിനിമയിലെ തിരക്കുകള്‍ കാരണം അവരെ മിസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സങ്കടം. സമയം കിട്ടുമ്പോഴൊക്കെ അവരുടെ അടുക്കലേക്ക് ഓടിയെത്താനാണ് ശ്രമിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത്?
പണ്ട് ആലുവാപ്പുഴയുടെ തീരത്തിരുന്ന് സിനിമയെ സ്വപ്നം കാണുന്ന കുറച്ചു ചെറുപ്പക്കാരുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു.
അന്നൊക്കെ ഇത് വെറും സ്വപ്നം മാത്രമായിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അവിടെ നിന്ന് ഞങ്ങള്‍ ഓരോരുത്തരായി സിനിമയില്‍ എത്തി.
നേരവും പ്രേമവുമൊക്കെ അന്നത്തെ കൂട്ടായ്മയിലെ സ്വപ്നങ്ങളുടെ ബാക്കി പത്രങ്ങളായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷവും...