Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters | |
Author | Message |
---|
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 8:31 pm | |
| 89 needed from 69 balls...4 wickets remaining | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 8:33 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 9:07 pm | |
| India 304/3 (50 ov)
Sri Lanka 254 (45.1 ov)
India won by 50 runs
Irfan Pathan - 4 Wickets
Vinay Kumar - 3 Wickets
Aswin - 3 Wickets
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 14, 2012 12:27 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Wed Mar 14, 2012 12:29 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 14, 2012 8:46 am | |
| വിജയത്തുടക്കം
[You must be registered and logged in to see this image.]
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം കോലിയ്ക്കും ഗംഭീറിനും സെഞ്ച്വറി സച്ചിന്‍ 6 റണ്‍സിന് പുറത്ത്
ധാക്ക: ലോക-ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം. വിജയത്തുടക്കം. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായി മാറിയ മത്സരത്തില്‍ ഇന്ത്യ 50 റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞയാഴ്ച സമാപിച്ച ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ലങ്കയ്ക്ക് ചൊവ്വാഴ്ച ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്ക്കാനായില്ല.
കളിയുടെ സമസ്ത മേഖലയിലും എതിരാളികളെ പിന്തള്ളിയായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ടിട്ടും ബാറ്റിങ്ങിന് അവസരം കിട്ടിയ ഇന്ത്യ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെയും(100) വിരാട് കോലി(108)യുടെയും സെഞ്ച്വറികളുടെയും അവസാന ഓവറുകളില്‍ തകര്‍ത്താടിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(26 പന്തില്‍ പുറത്താകാതെ 46)യുടെയും സുരേഷ റെയ്‌ന(17 പന്തില്‍ പുറത്താകാതെ 30)യുടെയും കരുത്തില്‍ 304 റണ്‍സ് അടിച്ചുകൂട്ടി. 35-ാം ഓവറില്‍ ബാറ്റിങ് പവര്‍പ്ലേ തുടങ്ങുന്നതുവരെ ശക്തമായ നിലയിലായിരുന്ന ശ്രീലങ്ക അഞ്ച് ഓവറിനിടെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയവഴിയിലേക്ക് നീങ്ങി. ഒടുവില്‍ അഞ്ചോവറോളം ബാക്കിനില്‌ക്കെ 254 റണ്‍സിന് പുറത്തായി.
ശ്രീലങ്കയ്‌ക്കെതിരെ തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ കോലിയാണ് കളിയിലെ കേമന്‍. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയിപ്പോള്‍ ലങ്കയ്‌ക്കെതിരെ കോലി 86 പന്തില്‍ പുറത്താവാതെ 133 റണ്‍സെടുത്തിരുന്നു.സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 3ന് 304; ശ്രീലങ്ക 45.1 ഓവറില്‍ 254ന് പുറത്ത്.
305 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് തുടക്കത്തില്‍ ദില്‍ഷനെ(7) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും(59 പന്തില്‍ 78) മുന്‍നായകന്‍ കുമാര്‍ സംഗക്കാരയും(65) ചേര്‍ന്ന് 93 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. ദില്‍ഷനെ വീഴ്ത്തിയ ഇര്‍ഫാന്‍ പഠാന്‍ ജയവര്‍ധനയെയും മടക്കി. 26-ാം ഓവറില്‍ അവരുടെ വിശ്വസ്തനായ മധ്യനിരതാരം ദിനേശ് ചന്‍ഡിമല്‍(13) അശ്വിന്റെ പന്തില്‍ പുറത്തായത് കനത്ത പ്രഹരമായി. സംഗക്കാരയും തിരിമന്നെയും ചേര്‍ന്ന് 44 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 35-ാം ഓവറില്‍ സ്‌കോര്‍ 196ല്‍ എത്തിച്ചു.
അവസാന 15 ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിരിക്കെ ലങ്കയ്ക്ക ജയിക്കാന്‍ 109 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പവര്‍ പ്ലേയിലെ ആദ്യ ഓവര്‍ എറിഞ്ഞ അശ്വിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്താനുള്ള സംഗക്കാരയുടെ ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളില്‍ ഒതുങ്ങിയത് മത്സരത്തിലെ വഴിത്തിരിവായി. ഈ ഓവറിലെ അഞ്ചാമത്തെ പന്തില്‍ തിരിമന്നെയും(29) പുറത്തായതോടെ ലങ്ക സമ്മര്‍ദ്ദത്തിലായി. 39-ാം ഓവറിലെ മൂന്നും നാലും പന്തുകളില്‍ കുലശേഖരയെയും കപ്പുഗേദരയെയും പുറത്താക്കിയ വിനയ്കുമാര്‍ ഹാട്രിക്കിന്റെ വക്കിലെത്തിയിരുന്നു.
ബാറ്റിങ് പവര്‍പ്ലേയില്‍ 31 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായി ഏഴിന് 216 എന്ന നിലയിലേക്കാണ് അവര്‍ വീണത്. ഈ അവസ്ഥയില്‍ നിന്നും ടീമിനെ രക്ഷിക്കാന്‍ വാലറ്റക്കാര്‍ക്ക് കഴിയുമായിരുന്നില്ല. ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാന്‍ നാലു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങില്‍ മുമ്പനായി. അശ്വിനും വിനയ്കുമാറും മൂന്നു വിക്കറ്റ് വീതം നേടി.
നൂറാം അന്താരാഷ്ട്ര സെഞ്ച്വറി ലക്ഷ്യമിട്ട സച്ചിന്‍ തെണ്ടുല്‍ക്കറെ(6) തുടക്കത്തില്‍ തന്നെ മടക്കി ലങ്ക ഇന്ത്യക്ക് പ്രഹരമേല്പിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗംഭീറും വിരാട് കോലിയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റി. വിക്കറ്റു നഷ്ടപ്പെടുത്താതെ ശ്രദ്ധാപൂര്‍വം ബാറ്റുചെയ്ത ഇരുവരും അടിച്ചു തകര്‍ക്കാനുള്ള അടിത്തറയിട്ടശേഷമാണ് മടങ്ങിയത്. ഫീല്‍ഡിലെ പഴുതുകളിലേക്ക് പന്തു തട്ടിയിട്ട് ഇരുവരും ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചപ്പോള്‍ ബൗളര്‍മാരുടെ ശൗര്യം ചോര്‍ന്നു.
ഇരുവരും ഏകദിനത്തിലെ പത്താം സെഞ്ച്വറി സ്വന്തം പേരില്‍ ചേര്‍ക്കുകയും ചെയ്തു. 115 പന്തുകളില്‍ കോലിയാണ് ആദ്യം 100 തികച്ചത്. തൊട്ടുപിന്നാലെ ഗംഭീറും മൂന്നക്കം കടന്നു. രണ്ടാം വിക്കറ്റില്‍ 37 ഓവറില്‍ 205 റണ്‍സ് പിറന്നു. ഈ ഘട്ടത്തില്‍ 5.54 റണ്‍നിരക്കില്‍ സ്‌കോര്‍ ചെയ്യാനും സാധിച്ചു. എന്നാല്‍ രണ്ടു റണ്‍ വ്യത്യാസത്തില്‍ ഇരുവരെയും പുറത്താക്കി മഹറൂഫ് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്കി. ബാറ്റിങ് ക്രമത്തില്‍ നാലാമനായിറങ്ങിയ ക്യാപ്റ്റന്‍ ധോനിയുംസുരേഷ് റെയ്‌നയും ചേര്‍ന്ന് പിരിയാത്ത നാലാം വിക്കറ്റില്‍ 7.1 ഓവറില്‍ 78 റണ്‍സ് ചേര്‍ത്ത് സ്‌കോര്‍ 300 കടത്തി. സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ: ഗംഭീര്‍ സി തരംഗ ബി മഹറൂഫ് 100, സച്ചിന്‍ സി ജയവര്‍ധനെ ബി ലക്മല്‍ 6, കോലി സി തിരിമന്നെ ബി മഹറൂഫ് 108, ധോനി നോട്ടൗട്ട് 46, റെയ്‌ന നോട്ടൗട്ട് 30, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ 3ന് 304. വിക്കറ്റുവീഴ്ച: 1-19, 2-224, 3-226. ബൗളിങ്: കുലശേഖര 10-0-67-0, ലക്മല്‍ 10-1-67-1, ദില്‍ഷന്‍ 10-0-54-0, പ്രസന്ന 9-0-45-0, മഹറൂഫ് 10-0-57-2, കപ്പുഗേദര 1-0-7-0.
ശ്രീലങ്ക: ജയവര്‍ധനെ സി ധോനി ബി പഠാന്‍ 78, ദില്‍ഷന്‍ സി കോലി ബി പഠാന്‍ 7, സംഗക്കാര സി ജഡേജ ബി അശ്വിന്‍ 65, ചന്‍ഡിമല്‍ ബി അശ്വിന്‍ 13, തിരിമന്നെ എല്‍ബിഡബ്ല്യു -അശ്വിന്‍ 29, കുലശേഖര ബി വിനയ്കുമാര്‍ 11, തരംഗ ബി പഠാന്‍ 17, കപ്പുഗേദര സി കോലി ബി വിനയ്കുമാര്‍ 0, മഹറൂഫ് സി റെയ്‌ന ബി വിനയ്കുമാര്‍ 18, പ്രസന്ന സി സച്ചിന്‍ ബി പഠാന്‍ 8, ലക്മല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 8, ആകെ 45.1 ഓവറില്‍ 254ന് പുറത്ത്. വിക്കറ്റുവീഴ്ച: 1-31, 2-124, 3-152, 4-196, 5-196, 6-216, 7-216, 8-241, 9-254, 10-254. ബൗളിങ്: ഇര്‍ഫാന്‍ പഠാന്‍ 8.1-1-32-4, പ്രവീണ്‍കുമാര്‍ 7-0-47-0, വിനയ്കുമാര്‍ 9-0-55-3, ജഡേജ 4-0-31-0, റെയ്‌ന 5-0-34-0, അശ്വിന്‍ 9-0-39-3, രോഹിത് ശര്‍മ 3-0-14-0. | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 14, 2012 9:10 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Thu Mar 15, 2012 8:29 am | |
| ഇന്ന് ജയിച്ചാല്‍ പാകിസ്താന്‍ ഫൈനലില്‍
* 1.30 മുതല്‍ നിയോക്രിക്കറ്റില്‍ തത്സമയം * ഏഷ്യാകപ്പ്: മാത്യൂസിന്റെ മടക്കം ലങ്കയ്ക്ക് പ്രഹരം
ധാക്ക: ശ്രീലങ്കയുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടമോഹങ്ങള്‍ക്കുമേല്‍ പരിക്കിന്റെ കാര്‍മേഘപടലം. പരിക്കുമൂലം ഓള്‍റൗണ്ടര്‍ ഏഞ്ജലോ മാത്യൂസ് നാട്ടിലേക്ക് മടങ്ങുന്നതാണ് ലങ്കയ്ക്ക് ഒടുവില്‍ പിണഞ്ഞ പ്രഹരം. വ്യാഴാഴ്ച ഷെരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്താനുമായുള്ള കളി ലങ്കയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്‌നമാണ്. ആദ്യ കളിയില്‍ ഇന്ത്യയോട് തോറ്റ അവര്‍ പാകിസ്താനോടും തോല്‍വി ആവര്‍ത്തിച്ചാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകുന്ന സ്ഥിതിവരും. പാകിസ്താനോട് തോറ്റാല്‍ ബംഗ്ലാദേശുമായുള്ള ഒരു കളി മാത്രമാണ് ലങ്കയ്ക്ക് ബാക്കിയുണ്ടാവുക. അതേസമയം ആദ്യ കളിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ തോല്പിച്ച പാകിസ്താന്‍ ലങ്കയെയും മറികടന്നാല്‍ തുടരെ രണ്ടാം വിജയവുമായി ഫൈനലില്‍ സ്ഥാനമുറപ്പിക്കും. ഓരോ ടീമിനും മൂന്നു കളികള്‍ വീതമാണുള്ളത്.
ബാറ്റിങ് ക്രമത്തില്‍ താഴെ നിലയുറപ്പിക്കുന്ന മാത്യൂസും തിസ്സിര പെരേരയും മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ലങ്കന്‍ താരങ്ങളാണ്. ഓസ്‌ട്രേലിയയില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിനിടെ പരിക്കേറ്റ പെരേര ഏഷ്യാകപ്പിനെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ മാത്യൂസ് റിസര്‍വ് ലിസ്റ്റില്‍ ടീമിനൊപ്പം എത്തിയെങ്കിലും നില മെച്ചപ്പെടാത്തതിനാല്‍ വ്യാഴാഴ്ച മടങ്ങും. ഇതിനാല്‍ ഫാസ്റ്റ്ബൗളിങ് ഓള്‍റൗണ്ടര്‍ ഷാമിന്‍ഡ എറംഗയെ പരീക്ഷിക്കാന്‍ ലങ്ക നിര്‍ബന്ധിതമാകും. കപ്പുഗേദരയുടെ മോശം ഫോമാണ് ഇങ്ങനെയൊരു നീക്കത്തിന് ലങ്കന്‍ ടീം മാനേജ്‌മെന്‍റിനെ പ്രേരിപ്പിക്കുന്നത്. മാത്രവുമല്ല, അവരുടെ ഒന്നാം നമ്പര്‍ പേസ് ബൗളര്‍ ലസിത് മലിംഗയും പരിക്കിലാണ്. പേശിവലിവു ബാധിച്ച മലിംഗ ഇന്ത്യയ്‌ക്കെതിരെ ചൊവ്വാഴ്ച കളിച്ചിരുന്നില്ല. പാകിസ്താനെതിരെ അദ്ദേഹം കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ലങ്കയെ പരിക്ക് കുഴക്കുമ്പോള്‍ എതിരാളികളായ പാകിസ്താന് അങ്ങനെയൊരു പ്രശ്‌നമില്ല. നിലവാരത്തനിമയുള്ള ബൗളിങ്, പാകിസ്താന് നേരിയ മുന്‍തൂക്കം നല്കുന്നുണ്ട്. അവസാന ഓവറുകളില്‍ വര്‍ധിത വീര്യത്തോടെ ആഞ്ഞടിക്കാന്‍ കഴിയുമെന്ന് ബംഗ്ലാദേശിനെതിരായ കളിയില്‍ പേസ് ബൗളര്‍ ഉമര്‍ ഗുല്ലും ഓഫ്‌സ്പിന്നര്‍ സയീദ് അജ്മലും തെളിയിച്ചിരുന്നു. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 15, 2012 3:10 pm | |
| Srilanka - 22 Overs - 86 / 4 | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Thu Mar 15, 2012 3:21 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 15, 2012 3:23 pm | |
| dishan, Jayawardane, chandimal, Thirimanne | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:25 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:25 pm | |
| | |
| | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:33 pm | |
| Abdur Razzak to Raina, SIX | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:33 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:38 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Fri Mar 16, 2012 4:39 pm | |
| | |
| | | gauri Forum Boss
| Subject: Re: ASIA CUP 2012 Fri Mar 16, 2012 8:53 pm | |
| | |
| | | gauri Forum Boss
| Subject: Re: ASIA CUP 2012 Fri Mar 16, 2012 8:54 pm | |
| bangladesh need 36 from 24 balls | |
| | | gauri Forum Boss
| Subject: Re: ASIA CUP 2012 Fri Mar 16, 2012 9:00 pm | |
| | |
| | | gauri Forum Boss
| Subject: Re: ASIA CUP 2012 Fri Mar 16, 2012 9:04 pm | |
| 6 25 from 16 | |
| | | Sponsored content
| Subject: Re: ASIA CUP 2012 | |
| |
| | | | ASIA CUP 2012 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |