| FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters |
|
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:14 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:16 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:18 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:20 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:23 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:37 pm | |
| മ ഞ്ജുവിന് രണ്ടാം വരവിന് റിക്കോഡ് പ്രതിഫലം?
മോഹന്‍ലാലിന്റെ നായികാ വേഷത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയാണെന്ന് മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ സ്ഥിരീകരണം നടത്തി. എന്നാല്‍, ഇതിനു പിന്നാലെ മഞ്ജുവിന്റെ പ്രതിഫലക്കാര്യമടക്കം ഗോസിപ്പുകളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. മലയാളത്തില്‍ ഒരു നായികയ്ക്കും ഇതുവരെ ലഭിക്കാത്ത പ്രതിഫലം നല്കിയാണത്രെ മഞ്ജുവിനെ കരാറാക്കിയിരിക്കുന്നത്. മഞ്ജുവിന് ഒന്നേകാല്‍ കോടി രൂപ പ്രതിഫലമായി നല്‍കുമെന്നാണ് മല്ലുവുഡിലെ സംസാരം. എന്നാല്‍, ഇക്കാര്യം നിര്‍മ്മാതാവോ സംവിധായകനോ നടിയോ സ്ഥിരീകരിച്ചിട്ടില്ല. മോഹന്‍ലാലും രഞ്ജിത്തും ആന്റണി പെരുമ്പാവൂരും അടുത്ത സിനിമയക്കു വേണ്ടിയുളള ആലോചന നടത്തുമ്പോഴാണ് മഞ്ജുവിന്റെ കാര്യം ചര്ച്ചയായതത്രെ. ഉടന്‍ മഞ്ജുവിനെ ഫോണില്‍ വിളിച്ച് സമ്മതം തേടുകയായിരുന്നു. നായികയ്ക്കും നായകനും ഏകദേശം തുല്യ പ്രാധാന്യമുളള ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിനു ശേഷം സിനിമ വിട്ട മഞ്ജു വര്‍ഷങ്ങള്‍ക്ക് ശേഷം കല്യാണ്‍ ജൂവലേഴ്സിന്റെ പരസ്യചിത്രത്തിനു വേണ്ടിയാണ് വീണ്ടും മൂവി ക്യാമറയ്ക്കു മുന്നിലെത്തിയത്. ഇതോടെ മഞ്ജു സിനിമയില്‍ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:37 pm | |
| 1978 സെപ്റ്റംബർ 4നു രാവിലെ 11.30ന് ഒരു പയ്യൻറെ മുഖത്തേക്ക് ആദ്യമായി ക്യാമറ കണ്ണുകൾ പതിഞ്ഞു .. ആ ചിത്രത്തിന് തിരനോട്ടം എന്ന് പേരിട്ടിരുന്നു ...എന്തോ നിർഭാഗ്യം കാരണം ആ ചിത്രം പുറത്തിറങ്ങിയില്ല .. പക്ഷെ പിന്നീടു മഞ്ഞിൽ ഒരു പൂ വിരിഞ്ഞു .. നരേന്ദ്രൻ ആയി അന്നത്തെ അതെ പയ്യൻ ...അതെ നമ്മുടെ സ്വന്തം മോഹൻലാൽ .. ലാലേട്ടൻ ...അന്ന് മുതൽ അടുത്ത് പുറത്തിറങ്ങിയ ' കടൽ കടന്നൊരു മാതുകുട്ടിയിലെ ചെറിയ അതിഥി വേഷം വരെ 311 ചിത്രങ്ങൾ ...അവയുടെ ഒഴുക്കിൽ പൂര്‍ത്തിയായ 35 വര്‍ഷത്തെ ഇന്ത്യൻ സിനിമ ജീവിതം ... 35 YEARS of ACTING EXCELLENCE in INDIAN CINEMA[You must be registered and logged in to see this image.] | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 12:52 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:06 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:06 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:10 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:17 pm | |
| ആവേശം പകര്‍ന്ന് സുസ്മിത കണ്‍നിറഞ്ഞ് കൊച്ചി കൊച്ചി: ആവേശം കുടചൂടിയ നട്ടുച്ച നേരത്ത് കൂടിനിന്ന ജനക്കൂട്ടത്തിനരികിലേക്ക് വെളുത്ത ജാഗ്വര്‍ കാര്‍ ഒഴുകിയെത്തി. ചുവന്ന ഫ്രോക്ക് അണിഞ്ഞ് മുന്‍ മിസ് യൂണിവേഴ്സ് അതില്‍ നിന്നിറങ്ങി. ബ്ലാക്ക് ക്യാറ്റുകള്ക്കൊപ്പം വന്ന ബോളിവുഡ് വിസ്മയം സുസ്മിത സെന്നിന് ചെണ്ടകളില്‍ താളംകൊട്ടിയ പെണ്‍കൊടികള്‍ അത്ഭുതമായി. പിന്നീട് കൈകളിലേക്ക് താളം പകര്‍ന്നുകൊണ്ട് അവര്‍ക്കിടയിലേക്ക് സുസ്മിത നടന്നടുത്തപ്പോള്‍ ആരാധകര്‍ക്ക് ആവേശമേറി. ബോളിവുഡ് നടി സുസ്മിത സെന്നിന് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. റോഡരികിലും സമീപപ്രദേശങ്ങളിലും ആരാധകര്‍ കാത്തുനിന്നിരുന്നു. ഹെയര്‍സ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ സലൂണ്‍ ഉദ്ഘാടനം ചെയ്യാനാണ് കൊച്ചിയില്‍ എത്തിയത്. അവിടെ കാത്തുനിന്നവരില്‍ ഗായിക ഉഷാ ഉതുപ്പും ഉണ്ടായിരുന്നു. ദീദിയെ കണ്ടതും അവരുടെ മുഖത്ത് സന്തോഷം തിരതല്ലി . ഓടിവന്ന് ദീദിയെ പുണര്‍ന്നു. പിന്നെ അംബിക പിള്ളയോടൊപ്പം സലൂണിനുള്ളിലേക്ക് പ്രവേശിച്ചു. അവിടെക്കണ്ട കണ്ണാടിക്കു മുന്നില്‍ മുഖം മിനുക്കി. തുടര്‍ന്ന് പ്രിയപ്പെട്ട അംബുവിന്റെ ബന്ധുക്കള്ക്കിടയിലെത്തി സ്നേഹം പങ്കുവച്ചു. നിലവിളക്കില്‍ തിരി കൊളുത്തുമ്പോള്‍ കരഘോഷം മുഴങ്ങി. അംബിക പിള്ളയുടെ ഒപ്പം അല്‍പ്പം ഹെയര്‍സ്റ്റൈല്‍ മേക്ക് അപ്പ് നടത്താനും സുസ്മിത മറന്നില്ല. ഈ വര്‍ഷം അവസാനം പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു. അത് തികച്ചും നാടകീയമായിരിക്കും. ആരാധകര്‍ക്ക് അത് അത്ഭുതവും നാടകീയതയും സമ്മാനിക്കുമെന്നും സുസ്മിത പറഞ്ഞു. നടിയെ സംബന്ധിച്ച് തിരിച്ചുവരവ് എന്നതില്ല. ആ വാക്ക് ഉപയോഗിക്കാന്‍ പാടില്ല. കുടുംബകാര്യങ്ങള്‍ക്കായി കുറച്ചുനാള്‍ സിനിമയില്‍ നിന്ന് മാറിനിന്നു. മക്കള്‍ക്കൊപ്പം അത് ആഘോഷമായി ചെലവഴിക്കാന്‍ കഴിഞ്ഞു. നടി ശ്രീദേവി 'ഇംഗ്ലീഷ് വിഗ്ലീഷി'ല്‍ ചെയ്ത കഥാപാത്രം ഏറെ ഇഷ്ടമായി. അതു പോലെ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും ചെയ്യുക. 'നോ പ്രോബ്ല'മാണ് അവസാനം അഭിനയിച്ച ചിത്രം. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണ്. കാത്തുനിന്ന ആരാധകര്‍ക്ക് ഇടയിലേക്ക് അവര്‍ നടന്നു നീങ്ങുമ്പോള്‍ ഫ്ലാഷുകള്‍ മിന്നുന്നുണ്ടായിരുന്നു. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:23 pm | |
| ആര്ടിസ്റ്റിലെ ഫഹദ് ഫാസില്‍ ടച്ച്
ഏറെ പ്രതീക്ഷകളുമായി എത്തിയ ഒളിപ്പോര് എന്ന ചിത്രം പരാജയപ്പെട്ടപ്പോള്‍ പലരും ഫഹദിന്റെ നല്ലകാലം അവസാനിയ്ക്കുകയാണെന്ന് വിധിയെഴുതി. 2013ല്‍ പുറത്തിറങ്ങിയ ഫഹദിന്റെ എട്ട് ചിത്രങ്ങളില്‍ വളരെ കുറച്ചെണ്ണം മാത്രമേ പ്രതീക്ഷയ്ക്കൊത്തുയര്ന്നുള്ളുവെന്നും ഭൂരിഭാഗവും പരാജയമായിരുന്നുവെന്നുമുള്ള കണക്കുകള്‍ നിരത്തിയായിരുന്നു പലരും ഫഹദിനെതിരെ ഒളിയമ്പുകള്‍ എയ്തത്. എന്നാല്‍ ഒളിപ്പോര് പരാജയപ്പെടുന്നുവെന്നു തോന്നിയപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രേക്ഷകരോട് ക്ഷമചോദിയ്ക്കാനും തിരക്കഥാകൃത്തിനെയും സംവിധായകനെയും മോശക്കാരാക്കാതിരിക്കാനും ഫഹദ് ശ്രദ്ധിച്ചു. ഒരു നടന് ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പരസ്യ പ്രതികരണം നടത്തുന്നത്.
പലപ്പോഴും താരങ്ങള്‍ ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ തിരക്കഥയെയും സംവിധാനത്തെയും കുറ്റം പറയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മറ്റുപലകാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും വ്യത്യസ്ത നിലപാടാണ് ഫഹദ് സ്വീകരിച്ചത്. ഫഹദിന്റെ ഈ ഏറ്റുപറച്ചില്‍ വലിയതോതില്‍ സ്വീകരിക്കപ്പെടുകയും വലിയ വാര്‍ത്തയാവുകയും ചെയ്തു. എന്തായാലും ഒളിപ്പോര് നല്കിയ ആഘാതത്തില്‍ നിന്നും ഇപ്പോള്‍ ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റ് ഫഹദിന് രക്ഷയായി മാറിയിരിക്കുകയാണ്. ഫഹദിന്റെ അസാമാന്യ പ്രകടനം കൊണ്ട് ആര്‍ട്ടിസ്റ്റ് മികച്ചുനില്‍ക്കുകയാണ്. മികച്ച ചിത്രമെന്ന നിരൂപകപ്രശംസയും ചിത്രം നേടിക്കഴിഞ്ഞു. നടിയെന്ന നിലയ്ക്ക് ഇതുവരെ അത്ര മികച്ച വേഷങ്ങളൊന്നും കിട്ടിയിട്ടില്ലാത്ത ആന്‍ അഗസ്റ്റിന്റെ അഭിനയവും പ്രശംസ നേടിക്കഴിഞ്ഞു. ഇംഗ്ലീഷ് എന്ന വലിയ പരാജയത്തിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ടിസ്റ്റ്. നിറങ്ങളില്‍ ജീവിയ്ക്കുന്ന അല്പം എക്സെന്ട്രിക് കലാകാരനായ മൈക്കിളിനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്കിളിന്റെ കാമുകിയായ ഗായത്രിയായിട്ടാണ് ആന്‍ അഭിനയിച്ചിരിക്കുന്നത്. വിവാഹമെന്ന പതിവ് രീതി വിട്ട് വീട്ടുകാരില്‍ നിന്നും അകന്ന് വിവാഹത്തിലൂടെയല്ലാത്ത സഹവാസത്തിലേയ്ക്ക് മാറുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ജീവിത്തിലേയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളും അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമെല്ലാം ചിത്രത്തില്‍ മനോഹരമായി ചേര്‍ത്തുവച്ചിട്ടുണ്ട്. | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:26 pm | |
| പ്രഭുദേവയുടെ മെഴുകുപ്രതിമ അനാവരണം ചെയ്തു [You must be registered and logged in to see this link.]മുംബൈ: പ്രമുഖ നടന് പ്രഭുദേവയുടെ മെഴുകുപ്രതിമ മുംബൈയിലെ ലീല ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന് പ്രഭുദേവ അനാവരണം ചെയ്തു.ലൊണാവാല സെലിബ്രിറ്റി വാക്സ് മ്യൂസിയത്തിന്റെ ശില്പിയായ സുനില്‍ കണ്ടല്ലൂരാണ് പ്രഭുദേവയുടെ പ്രതിമ രൂപകല്പന നടത്തിയത്. ആലപ്പുഴ സ്വദേശിയാണ് സുനില്‍. ലോണാവാലയിലെ സുനിലിന്റെ മ്യൂസിയത്തില്‍ പ്രശസ്തരായ നാല്പതോളം പേരുടെ മെഴുക് പ്രതിമകളുണ്ട്.മുംബൈയിലെ ലോകപ്രസിദ്ധരായവരുടെ അറുപതോളം മെഴുക് പ്രതിമകള്‍ ഉള്‍പ്പെടുത്തി വാക്സ് മ്യൂസിയം തുടങ്ങാനുള്ള പദ്ധതിയിലാണെന്ന് സുനില്‍ പറഞ്ഞു. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:50 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:51 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 1:53 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 2:16 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 2:24 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 6:14 pm | |
| വെള്ളിത്തിരയില്‍ ലാല്‍ 35 വര്‍ഷം പിന്നിടുന്നു
സൂക്ഷ്മമായ ഭാവാഭിനയത്തിന്റെ തമ്പുരാനാണ് മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് മോഹന്‍ലാല്‍ എന്ന് പറയാത്തവരില്ല. വില്ലനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍താരമായി ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാല്‍ ഏതൊരു മലയാളിയുടെയും അഭിമാനതാരമാണ്. സെപ്റ്റംബര്‍ 4ന് മോഹന്‍ലാല്‍ അഭിനയജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1960ല്‍ പത്തനംതിട്ട ജില്ലയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പിന്നീട് ലാലിന്റെ കുടുംബം തിരുവനന്തപുരത്ത് മുടവന്മുകളിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മ്മാതാവായിരുന്നു കെ ബാലാജിയുടെ മകളാണ് ലാലിന്റെ ഭാര്യ സുചിത്ര. ഇവരുടെ വിവാഹജീവിതത്തിന് 25 വയസ് പിന്നിട്ടുകഴിഞ്ഞു. 1972ലാണ് ലാല്‍ അഭിനയം തുടങ്ങിയത്. ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് ലാല്‍ സ്കൂള്‍ തലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. ലാല്‍ അഭിനയിച്ച തിരനോട്ടമെന്ന ആദ്യ ചിത്രത്തിന് റിലീസ് ചെയ്യപ്പെടാനുള്ള വിധിയുണ്ടായിരുന്നു. പിന്നീടാണ് നോവദയ അപ്പച്ചന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി മോഹന്‍ലാല്‍ എത്തുന്നത്. വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ലാല്‍ പിന്നീട് മലയാളികളുടെ നായകസങ്കല്പ്പമായി മാറുന്നകാഴ്ചയാണ് ചലച്ചിത്രലോകം കണ്ടത്. ഇപ്പോഴും ലാലിന്റെ വാഴ്ച തിളക്കം മങ്ങാതെ തുടരുകയാണ്. | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 6:16 pm | |
| - ranjith wrote:
- വെള്ളിത്തിരയില്‍ ലാല്‍ 35 വര്‍ഷം പിന്നിടുന്നു
സൂക്ഷ്മമായ ഭാവാഭിനയത്തിന്റെ തമ്പുരാനാണ് മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് മോഹന്‍ലാല്‍ എന്ന് പറയാത്തവരില്ല. വില്ലനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍താരമായി ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാല്‍ ഏതൊരു മലയാളിയുടെയും അഭിമാനതാരമാണ്. സെപ്റ്റംബര്‍ 4ന് മോഹന്‍ലാല്‍ അഭിനയജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1960ല്‍ പത്തനംതിട്ട ജില്ലയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പിന്നീട് ലാലിന്റെ കുടുംബം തിരുവനന്തപുരത്ത് മുടവന്മുകളിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മ്മാതാവായിരുന്നു കെ ബാലാജിയുടെ മകളാണ് ലാലിന്റെ ഭാര്യ സുചിത്ര. ഇവരുടെ വിവാഹജീവിതത്തിന് 25 വയസ് പിന്നിട്ടുകഴിഞ്ഞു. 1972ലാണ് ലാല്‍ അഭിനയം തുടങ്ങിയത്. ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് ലാല്‍ സ്കൂള്‍ തലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. ലാല്‍ അഭിനയിച്ച തിരനോട്ടമെന്ന ആദ്യ ചിത്രത്തിന് റിലീസ് ചെയ്യപ്പെടാനുള്ള വിധിയുണ്ടായിരുന്നു. പിന്നീടാണ് നോവദയ അപ്പച്ചന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി മോഹന്‍ലാല്‍ എത്തുന്നത്. വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ലാല്‍ പിന്നീട് മലയാളികളുടെ നായകസങ്കല്പ്പമായി മാറുന്നകാഴ്ചയാണ് ചലച്ചിത്രലോകം കണ്ടത്. ഇപ്പോഴും ലാലിന്റെ വാഴ്ച തിളക്കം മങ്ങാതെ തുടരുകയാണ്. Elanthoor ...ente wife nte nadaa:thumbsup2: | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 7:42 pm | |
| മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ വാക്ക്തര്‍ക്കം, അടിയുടെ പേരില്‍ മറ്റൊരടി അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. മേജര്‍ രവിയെ ഉണ്ണി മുകുന്ദന് മര്‍ദ്ദിച്ച സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തുറന്ന പോരില്‍. സംഭവം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. രവിയെ മര്‍ദ്ദിച്ച ഉണ്ണി മുകുന്ദനെതിരെ നടപടി വേണമെന്ന് മോഹന്‍ലാല്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണിയെ പരസ്യമായി അപമാനിച്ച മേജര്‍ രവി അടി ഇരന്ന് വാങ്ങുകയായിരുന്നെന്നും അതിനാല്‍ നടപടി വേണ്ടെന്നും മമ്മൂട്ടി ശക്തമായി വാദിച്ചു. അതോടെ തീരുമാനത്തിലെത്താതെ യോഗം പിരിഞ്ഞു. മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്. ജോഷിയുടെ സലാം കാശ്മീരിന്റെ സെറ്റില്‍വെച്ച് രണ്ടാഴ്ച മുമ്പാണ് മേജര്‍ രവിയെ ഉണ്ണി മുകുന്ദന് മര്‍ദ്ദിച്ചത്. ഒടുവില്‍ രവിയെ എടുത്തുകൊണ്ടായണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉണ്ണിമുകുന്ദന് അഭിനയിക്കാനറിയില്ലെന്നും വെറുതെ മസില് പെരുപ്പിച്ച് നടക്കുകയാണെന്നും പറഞ്ഞാണ് രവി അധിഷേപിച്ചത്. സെറ്റിലുണ്ടായിരുന്ന സുരേഷ്ഗോപിയും ജയറാമും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല. മേജര്‍ രവിക്ക് രണ്ടെണ്ണത്തിന്റെ കുറവുണ്ടായിരുന്നെന്നാണ് ഇരുവരും രഹസ്യമായി പലരോടും പറഞ്ഞത്.
മിഷന് 90 ഡേയ്സിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയും മേജര്‍ രവിയും ഉടക്കുന്നത്. അന്നു മുതല്‍ രവിക്ക് ഏതെല്ലാം രീതിയില്‍ പണികൊടുക്കാമോ അതെല്ലാം മമ്മൂട്ടി ചെയ്തിട്ടുണ്ട്. മിഷന് 90 ഡെയ്സിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഓടിവന്ന് മതില് ചാടിക്കടക്കുന്ന സീന്‍ എത്ര എടുത്തിട്ടും ശരിയായില്ല. ഒടുവില്‍ താന്‍ മതിലിന്റവിടെ വരെ ഓടിവന്ന് നിന്നിട്ട് ബാക്കിയുള്ളത് കട്ട് ചെയ്ത് എടുക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. അത് കേട്ട മേജര്‍ രവി ക്ഷുഭിതനായി, ലാല്‍ സാര്‍ ആയിരുന്നെങ്കില്‍ ഇതൊക്കെ പുല്ലുപോലെ ചെയ്തേനെ എന്ന് പറഞ്ഞു. ലൈറ്റ്ബോയ്സിന്റെ ഉള്‍പ്പെടെ മുന്നില്‍വെച്ച് തന്നെ അപമാനിച്ച രവിക്ക് മമ്മൂട്ടി കണക്കിന് കൊടുത്തു. അതിനു ശേഷം മേജര്‍ രവിക്കെതിരെ ടിനിടോമിനെ മമ്മൂട്ടി ഇറക്കിവിട്ടു.
മേജര്‍ രവിയുടെ അടുത്ത് ചാന്‍സ് ചോദിക്കാന്‍ ചെന്ന ടിനിയോട് നിന്നെ വിളിക്കാം എന്റെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കേണ്ട സമയമാകുമ്പോള്‍ എന്ന് പറഞ്ഞ് അധിഷേപിച്ചു. ടിനി ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ മമ്മൂട്ടി പ്രാഞ്ചിയേട്ടനില്‍ ചാന്‍സ് വാങ്ങിക്കൊടുത്തു. പടം ഹിറ്റായതോടെ ടിനി പല ചനാലുകളിലും ഇരുന്ന് മേജര്‍ രവിക്കെതിരെ പറഞ്ഞു. | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 7:46 pm | |
| മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്.
Athenikkum thonniyittundu angerude padam kanumbol | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 7:51 pm | |
| - Binu wrote:
- മേജര്‍ രവിക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നെന്നാണ് സിനിമാ ലോകത്തെ ഭൂരിപക്ഷം പേരും പറയുന്നത്.
Athenikkum thonniyittundu angerude padam kanumbol +1 ivanonnum maryaadakk irunnilla...appazhekkum kaalu neettan thudangi... unni mukundanum athe | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 04, 2013 7:53 pm | |
| - Binu wrote:
- ranjith wrote:
- വെള്ളിത്തിരയില്‍ ലാല്‍ 35 വര്‍ഷം പിന്നിടുന്നു
സൂക്ഷ്മമായ ഭാവാഭിനയത്തിന്റെ തമ്പുരാനാണ് മോഹന്‍ലാല്‍. മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് മോഹന്‍ലാല്‍ എന്ന് പറയാത്തവരില്ല. വില്ലനായി അരങ്ങേറ്റം കുറിച്ച് സൂപ്പര്‍താരമായി ചിരപ്രതിഷ്ഠ നേടിയ മോഹന്‍ലാല്‍ ഏതൊരു മലയാളിയുടെയും അഭിമാനതാരമാണ്. സെപ്റ്റംബര്‍ 4ന് മോഹന്‍ലാല്‍ അഭിനയജീവിതത്തിന്റെ 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 1960ല്‍ പത്തനംതിട്ട ജില്ലയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പിന്നീട് ലാലിന്റെ കുടുംബം തിരുവനന്തപുരത്ത് മുടവന്മുകളിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മ്മാതാവായിരുന്നു കെ ബാലാജിയുടെ മകളാണ് ലാലിന്റെ ഭാര്യ സുചിത്ര. ഇവരുടെ വിവാഹജീവിതത്തിന് 25 വയസ് പിന്നിട്ടുകഴിഞ്ഞു. 1972ലാണ് ലാല്‍ അഭിനയം തുടങ്ങിയത്. ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് ലാല്‍ സ്കൂള്‍ തലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. ലാല്‍ അഭിനയിച്ച തിരനോട്ടമെന്ന ആദ്യ ചിത്രത്തിന് റിലീസ് ചെയ്യപ്പെടാനുള്ള വിധിയുണ്ടായിരുന്നു. പിന്നീടാണ് നോവദയ അപ്പച്ചന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി മോഹന്‍ലാല്‍ എത്തുന്നത്. വലിയ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരുകാലത്ത് സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ലാല്‍ പിന്നീട് മലയാളികളുടെ നായകസങ്കല്പ്പമായി മാറുന്നകാഴ്ചയാണ് ചലച്ചിത്രലോകം കണ്ടത്. ഇപ്പോഴും ലാലിന്റെ വാഴ്ച തിളക്കം മങ്ങാതെ തുടരുകയാണ്. Elanthoor ...ente wife nte nadaa:thumbsup2: [You must be registered and logged in to see this image.]ithinte thottaduth oru restaurant und...njan avidunnu orikkal breakfast kazhichittund... 2004 il | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|