Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters | |
Author | Message |
---|
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 4:20 am | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 4:23 am | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 4:32 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 8:02 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 10:29 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 10:37 am | |
| വാഴക്കുലയുമായി വന്ന അണ്ണാറക്കണ്ണന്‍ [You must be registered and logged in to see this image.]കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ റേഡിയേഷന്‍ കഴിഞ്ഞു വിശ്രമിക്കുന്ന ഒരു ഉച്ചസമയത്തു ജനലിലൂടെ പുറത്തേക്കു നോക്കിക്കിടക്കുന്പോള്‍ അണ്ണാറക്കണ്ണന്‍ അയ്‌യപ്പന്‍ മനസ്സിലേക്കു ചാടിവന്നു. കാന്‍സര്‍ ചികിത്സയിലിരിക്കുന്ന കാലത്തു പലപ്പോഴും കുട്ടിക്കാലത്തെ ഒാര്‍മകള്‍ എന്‍റെ മനസ്സിലേക്കു വരാറുണ്ട്. ഒാണാവധിയും ക്രിസ്മസ് അവധിയുമൊക്കെ നല്ല സുഖമുള്ള ഒാര്‍മയാണെങ്കിലും ആ സുഖത്തിനകത്തും ദുഃഖം ഒളിച്ചിരിപ്പുണ്ട്. ഞാന്‍ പറഞ്ഞുവന്നത് അണ്ണാറക്കണ്ണന്‍ അയ്‌യപ്പനെപ്പറ്റിയാണ്. അയ്‌യപ്പന്‍ ഇന്നില്ല. മങ്ങാടിക്കുന്നിന്‍റെ ചരുവില്‍ എവിടെയോ ആണ് അയ്‌യപ്പന്‍റെ മാടം. എന്‍റെ കുട്ടിക്കാലത്ത് ഇരിങ്ങാലക്കുടയിലെ വീടുകളില്‍ മാവിന്‍റെ കൊന്പത്തോ പ്ളാവിന്‍റെ കൊന്പത്തോ അയ്‌യപ്പനെ കാണാം. കറുത്തു കുറുതായ ഒരു മനുഷ്യന്‍. എത്ര ഉയരത്തിലുള്ള മരമായാലും അയ്‌യപ്പന്‍ ഞൊടിയിടയില്‍ കയറും. ഒരു കൊന്പില്‍ നിന്നു മറ്റൊരു കൊന്പിലേക്കു മാറിമാറി പിടിച്ചു പോകുന്നതുകൊണ്ടാണ് അയ്‌യപ്പന്‍ അണ്ണാറക്കണ്ണന്‍ അയ്‌യപ്പനായത്. ഏതെങ്കിലും വീട്ടില്‍ പാത്രങ്ങളോ ബക്കറ്റോ കിണറ്റില്‍ വീണാല്‍ ഒരു മാന്ത്രികനെപ്പോലെ കിണറിന്‍റെ ആഴത്തിലേക്ക് ഉൗളിയിട്ട് അയ്‌യപ്പന്‍ അതുമായി പൊന്തിവരും. മാങ്ങ പറിക്കുക, പുളി പറിക്കുക, കുരുമുളക് നുള്ളുക ഇതൊക്കെയാണ് അയ്‌യപ്പന്‍റെ പണി. അയ്‌യപ്പന്‍ കൂലിക്കുവേണ്ടി ഒരാളുമായും തര്‍ക്കിക്കാറില്ല. പുറ്റുങ്ങല്‍ അന്പലത്തിലെ ഉത്സവത്തിനു ഷര്‍ട്ട് ഇട്ട അയ്‌യപ്പനും ഭാര്യയും രണ്ടു മക്കളും കെടാമംഗലം സദാനന്ദന്‍റെ കഥാപ്രസംഗം കേള്‍ക്കാന്‍ പായയും വിരിച്ചു സ്‌റ്റേജിന്‍റെ മുന്നില്‍തന്നെ ഉണ്ടാകും. രമണന്‍ എന്ന കഥാപ്രസംഗത്തിലെ രണ്ടുവരികള്‍ അയ്‌യപ്പന്‍ മൂളുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. ഒരു ഒാണക്കാലത്ത്, ഒരുദിവസം കാലത്തു വീടിന്‍റെ വാതില്‍ക്കല്‍ ആരോ തട്ടുന്നു. അക്കാലത്തു നാട്ടിന്‍പുറങ്ങളിലെ വീട്ടുവാതിലുകള്‍ പകലൊന്നും ആരും അടയ്ക്കാറില്ല. രാവിലെ തുറന്നാല്‍ രാത്രിയേ അടയ്ക്കൂ. അതു പരസ്പരവിശ്വാസത്തിന്‍റെ അടയാളമാണ്. മുട്ടുന്ന ശബ്ദംകേട്ടു ഞാന്‍ ചെന്നുനോക്കിയപ്പോള്‍ കയ്‌യില്‍ ഒരു ചെറിയ നേന്ത്രക്കുലയുമായി അയ്‌യപ്പന്‍ നില്‍ക്കുന്നു. ‘മാണ്ഡ്യാരില്ലേ?, അയ്‌യപ്പന്‍ ചോദിച്ചു. ഞങ്ങളുടെ നാട്ടില്‍ അയ്‌യപ്പന്‍റെ സമുദായക്കാര്‍ ക്രിസ്ത്യാനി സ്ത്രീകളെ ‘മാണ്ഡ്യാരേ എന്നാണു വിളിക്കാറ്. അയ്‌യപ്പന്‍ വന്ന വിവരം ഞാന്‍ അമ്മയോടു പറഞ്ഞു. കയ്‌യില്‍ ഏത്തക്കുലയുമായി നില്‍ക്കുന്ന അയ്‌യപ്പനെ കണ്ട് അമ്മ ചോദിച്ചു: ‘എന്താ അയ്‌യപ്പാ ഇത്? ‘കുടിയില്‍ ഉണ്ടായ വാഴക്കുലയാ... ചാക്കില്‍ പൊതിഞ്ഞ് അണ്ണാനും വവ്‌വാലും ഒക്കെ കടിക്കാതെ ഇതുവരെ ഞാന്‍ നിര്‍ത്തി. നല്ല മൂപ്പാ, പത്തായത്തില്‍ വച്ച് ഇത്തിരി പുക കൊടുത്താല്‍ മതി. ഒാണത്തിനു നല്ല പഴുപ്പാകും. ‘ഞാനിപ്പോ ഇതിന് എന്താ തരേണ്ടത്?, അമ്മ ചോദിച്ചു. ‘ഒന്നും കിട്ടാന്‍വേണ്ടി കൊണ്ടുവന്നതല്ല മാണ്ഡ്യാരേ, ഇവിടത്തെ കുട്ടികള്‍ക്കു തിന്നാനാ... അത് എനിക്കൊരു സന്തോഷം. അയ്‌യപ്പന്‍റെ വീട്ടിലെ ബുദ്ധിമുട്ടും പട്ടിണിയും അമ്മയ്ക്കു നന്നായിട്ടറിയാം. കയ്‌യിലുണ്ടായിരുന്ന കാശെടുത്ത് അയ്‌യപ്പന്‍റെ നേരെ നീട്ടി. അയാളതു വാങ്ങാന്‍ കൂട്ടാക്കാതെ മാറിനിന്നു, ‘ഞാനിതു കാശിനുവേണ്ടി കൊണ്ടുവന്നതല്ല മാണ്ഡ്യാരേ. അമ്മ നിര്‍ബന്ധിച്ച് അയ്‌യപ്പന്‍റെ കയ്‌യില്‍ കാശു വച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു: ‘ഇവിടത്തെ കുട്ടികള്‍ക്കു തിന്നാന്‍ അത്യാവശ്യത്തിന് ഇവിടെ പറന്പിലുണ്ട്. അയ്‌യപ്പനു രണ്ടു മക്കളില്ലേ? ഒാണമല്ലേ, അവര്‍ക്കിത് പഴുപ്പിച്ചുകൊടുക്കൂ. അയ്‌യപ്പന്‍റെ മുഖം മങ്ങി. അല്‍പം പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: ‘ഒാണമായിട്ടു ഞാന്‍ പിന്നെ എന്താ കൊണ്ടുവരിക? ഞാന്‍ ഒരു സത്യം പറയാം, ഞാനിതൊന്നും കുട്ടികള്‍ക്കു കൊടുക്കാറില്ല. രുചിയറിയുന്പോഴല്ലേ പിന്നെയും പിന്നെയും അതു വേണമെന്നു തോന്നുക... നല്ലതിന്‍റെ ഒന്നും രുചി എന്‍റെ മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല. അതു പറയുന്പോള്‍ അയ്‌യപ്പന്‍റെ കണ്ണു നനഞ്ഞിരുന്നു. ‘ഞാന്‍ വീട്ടില്‍നിന്നു പോരുന്പോള്‍ പിള്ളേര് പറഞ്ഞത് മൂലക്കാടന്‍റെ ചായക്കടേന്ന് മുറുക്ക് വാങ്ങിക്കൊണ്ടുവരണം എന്നാണ്. അവര്‍ക്ക് അതു മതി. അതും പറഞ്ഞ് അയ്‌യപ്പന്‍ തോളിലിരുന്ന തോര്‍ത്തുകൊണ്ട് കണ്ണുതുടച്ചു. ഞാന്‍ എന്‍റെ അമ്മയുടെ അടുക്കല്‍ ചേര്‍ന്നുനിന്ന് അയ്‌യപ്പനെ നോക്കി; എന്‍റെ അമ്മയെ നോക്കി. പിന്നെ അയ്‌യപ്പന്‍ ഒന്നും പറഞ്ഞില്ല. അമ്മ കൊടുത്ത കാശുമായി അയ്‌യപ്പന്‍ പടികടന്നുപോയി. ഞാന്‍ അമ്മയോടു ചോദിച്ചു: ‘എന്തിനാ അമ്മേ അയ്‌യപ്പന്‍ കരഞ്ഞത്? ‘നിനക്കിപ്പോ ഇതൊന്നും മനസ്സിലാകില്ല. അയാള്‍ നടന്നുമറയുന്ന വഴിയിലേക്കു നോക്കിനില്‍ക്കുന്ന എന്‍റെ അമ്മയെ എനിക്കിപ്പോഴും കാണാം. കുലയും എടുത്ത് അകത്തേക്കു തിരിച്ചുനടക്കുന്പോള്‍ ഞാന്‍ അമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ നനഞ്ഞിരുന്നുവോ? വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. ഇന്നെനിക്കറിയാം, അയ്‌യപ്പന്‍ കരഞ്ഞത് എന്തിനാണെന്ന്. സിനിമാ മോഹവുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്പോള്‍ പലപ്പോഴും പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ട്. നല്ല ഭക്ഷണത്തിന്‍റെ രുചി എനിക്ക് അറിയാവുന്നതുകൊണ്ട് ഉറക്കംവരാത്ത ആ രാത്രികളില്‍ ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്. ഇപ്പോഴും കേരളത്തില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നുണ്ട് എന്നു പത്രങ്ങളില്‍ പലപ്പോഴും വായിക്കാറുണ്ട്. ആ വാര്‍ത്തകള്‍ ശരിയാണോ എന്നറിയില്ല. ശരിയാവരുതേ എന്നു പ്രാര്‍ഥിച്ച് ഉറക്കത്തിലേക്കു വഴുതിവീഴുന്പോഴും ചുമലില്‍ ഒരു ചെറിയ വാഴക്കുലയുമായി അണ്ണാറക്കണ്ണന്‍ അയ്‌യപ്പന്‍ മനസ്സിന്‍റെ പിന്‍വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 10:41 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 10:42 am | |
| - Michael Jacob wrote:
- വാഴക്കുലയുമായി വന്ന അണ്ണാറക്കണ്ണന്‍
[You must be registered and logged in to see this image.]
കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ റേഡിയേഷന്‍ കഴിഞ്ഞു വിശ്രമിക്കുന്ന ഒരു ഉച്ചസമയത്തു ജനലിലൂടെ പുറത്തേക്കു നോക്കിക്കിടക്കുന്പോള്‍ അണ്ണാറക്കണ്ണന്‍ അയ്‌യപ്പന്‍ മനസ്സിലേക്കു ചാടിവന്നു. കാന്‍സര്‍ ചികിത്സയിലിരിക്കുന്ന കാലത്തു പലപ്പോഴും കുട്ടിക്കാലത്തെ ഒാര്‍മകള്‍ എന്‍റെ മനസ്സിലേക്കു വരാറുണ്ട്. ഒാണാവധിയും ക്രിസ്മസ് അവധിയുമൊക്കെ നല്ല സുഖമുള്ള ഒാര്‍മയാണെങ്കിലും ആ സുഖത്തിനകത്തും ദുഃഖം ഒളിച്ചിരിപ്പുണ്ട്.
ഞാന്‍ പറഞ്ഞുവന്നത് അണ്ണാറക്കണ്ണന്‍ അയ്‌യപ്പനെപ്പറ്റിയാണ്. അയ്‌യപ്പന്‍ ഇന്നില്ല. മങ്ങാടിക്കുന്നിന്‍റെ ചരുവില്‍ എവിടെയോ ആണ് അയ്‌യപ്പന്‍റെ മാടം. എന്‍റെ കുട്ടിക്കാലത്ത് ഇരിങ്ങാലക്കുടയിലെ വീടുകളില്‍ മാവിന്‍റെ കൊന്പത്തോ പ്ളാവിന്‍റെ കൊന്പത്തോ അയ്‌യപ്പനെ കാണാം. കറുത്തു കുറുതായ ഒരു മനുഷ്യന്‍. എത്ര ഉയരത്തിലുള്ള മരമായാലും അയ്‌യപ്പന്‍ ഞൊടിയിടയില്‍ കയറും. ഒരു കൊന്പില്‍ നിന്നു മറ്റൊരു കൊന്പിലേക്കു മാറിമാറി പിടിച്ചു പോകുന്നതുകൊണ്ടാണ് അയ്‌യപ്പന്‍ അണ്ണാറക്കണ്ണന്‍ അയ്‌യപ്പനായത്. ഏതെങ്കിലും വീട്ടില്‍ പാത്രങ്ങളോ ബക്കറ്റോ കിണറ്റില്‍ വീണാല്‍ ഒരു മാന്ത്രികനെപ്പോലെ കിണറിന്‍റെ ആഴത്തിലേക്ക് ഉൗളിയിട്ട് അയ്‌യപ്പന്‍ അതുമായി പൊന്തിവരും.
മാങ്ങ പറിക്കുക, പുളി പറിക്കുക, കുരുമുളക് നുള്ളുക ഇതൊക്കെയാണ് അയ്‌യപ്പന്‍റെ പണി. അയ്‌യപ്പന്‍ കൂലിക്കുവേണ്ടി ഒരാളുമായും തര്‍ക്കിക്കാറില്ല. പുറ്റുങ്ങല്‍ അന്പലത്തിലെ ഉത്സവത്തിനു ഷര്‍ട്ട് ഇട്ട അയ്‌യപ്പനും ഭാര്യയും രണ്ടു മക്കളും കെടാമംഗലം സദാനന്ദന്‍റെ കഥാപ്രസംഗം കേള്‍ക്കാന്‍ പായയും വിരിച്ചു സ്‌റ്റേജിന്‍റെ മുന്നില്‍തന്നെ ഉണ്ടാകും. രമണന്‍ എന്ന കഥാപ്രസംഗത്തിലെ രണ്ടുവരികള്‍ അയ്‌യപ്പന്‍ മൂളുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.
ഒരു ഒാണക്കാലത്ത്, ഒരുദിവസം കാലത്തു വീടിന്‍റെ വാതില്‍ക്കല്‍ ആരോ തട്ടുന്നു. അക്കാലത്തു നാട്ടിന്‍പുറങ്ങളിലെ വീട്ടുവാതിലുകള്‍ പകലൊന്നും ആരും അടയ്ക്കാറില്ല. രാവിലെ തുറന്നാല്‍ രാത്രിയേ അടയ്ക്കൂ. അതു പരസ്പരവിശ്വാസത്തിന്‍റെ അടയാളമാണ്. മുട്ടുന്ന ശബ്ദംകേട്ടു ഞാന്‍ ചെന്നുനോക്കിയപ്പോള്‍ കയ്‌യില്‍ ഒരു ചെറിയ നേന്ത്രക്കുലയുമായി അയ്‌യപ്പന്‍ നില്‍ക്കുന്നു.
‘മാണ്ഡ്യാരില്ലേ?, അയ്‌യപ്പന്‍ ചോദിച്ചു. ഞങ്ങളുടെ നാട്ടില്‍ അയ്‌യപ്പന്‍റെ സമുദായക്കാര്‍ ക്രിസ്ത്യാനി സ്ത്രീകളെ ‘മാണ്ഡ്യാരേ എന്നാണു വിളിക്കാറ്. അയ്‌യപ്പന്‍ വന്ന വിവരം ഞാന്‍ അമ്മയോടു പറഞ്ഞു. കയ്‌യില്‍ ഏത്തക്കുലയുമായി നില്‍ക്കുന്ന അയ്‌യപ്പനെ കണ്ട് അമ്മ ചോദിച്ചു: ‘എന്താ അയ്‌യപ്പാ ഇത്? ‘കുടിയില്‍ ഉണ്ടായ വാഴക്കുലയാ... ചാക്കില്‍ പൊതിഞ്ഞ് അണ്ണാനും വവ്‌വാലും ഒക്കെ കടിക്കാതെ ഇതുവരെ ഞാന്‍ നിര്‍ത്തി. നല്ല മൂപ്പാ, പത്തായത്തില്‍ വച്ച് ഇത്തിരി പുക കൊടുത്താല്‍ മതി. ഒാണത്തിനു നല്ല പഴുപ്പാകും.
‘ഞാനിപ്പോ ഇതിന് എന്താ തരേണ്ടത്?, അമ്മ ചോദിച്ചു. ‘ഒന്നും കിട്ടാന്‍വേണ്ടി കൊണ്ടുവന്നതല്ല മാണ്ഡ്യാരേ, ഇവിടത്തെ കുട്ടികള്‍ക്കു തിന്നാനാ... അത് എനിക്കൊരു സന്തോഷം.
അയ്‌യപ്പന്‍റെ വീട്ടിലെ ബുദ്ധിമുട്ടും പട്ടിണിയും അമ്മയ്ക്കു നന്നായിട്ടറിയാം. കയ്‌യിലുണ്ടായിരുന്ന കാശെടുത്ത് അയ്‌യപ്പന്‍റെ നേരെ നീട്ടി. അയാളതു വാങ്ങാന്‍ കൂട്ടാക്കാതെ മാറിനിന്നു, ‘ഞാനിതു കാശിനുവേണ്ടി കൊണ്ടുവന്നതല്ല മാണ്ഡ്യാരേ.
അമ്മ നിര്‍ബന്ധിച്ച് അയ്‌യപ്പന്‍റെ കയ്‌യില്‍ കാശു വച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു: ‘ഇവിടത്തെ കുട്ടികള്‍ക്കു തിന്നാന്‍ അത്യാവശ്യത്തിന് ഇവിടെ പറന്പിലുണ്ട്. അയ്‌യപ്പനു രണ്ടു മക്കളില്ലേ? ഒാണമല്ലേ, അവര്‍ക്കിത് പഴുപ്പിച്ചുകൊടുക്കൂ.
അയ്‌യപ്പന്‍റെ മുഖം മങ്ങി. അല്‍പം പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: ‘ഒാണമായിട്ടു ഞാന്‍ പിന്നെ എന്താ കൊണ്ടുവരിക? ഞാന്‍ ഒരു സത്യം പറയാം, ഞാനിതൊന്നും കുട്ടികള്‍ക്കു കൊടുക്കാറില്ല. രുചിയറിയുന്പോഴല്ലേ പിന്നെയും പിന്നെയും അതു വേണമെന്നു തോന്നുക... നല്ലതിന്‍റെ ഒന്നും രുചി എന്‍റെ മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല.
അതു പറയുന്പോള്‍ അയ്‌യപ്പന്‍റെ കണ്ണു നനഞ്ഞിരുന്നു. ‘ഞാന്‍ വീട്ടില്‍നിന്നു പോരുന്പോള്‍ പിള്ളേര് പറഞ്ഞത് മൂലക്കാടന്‍റെ ചായക്കടേന്ന് മുറുക്ക് വാങ്ങിക്കൊണ്ടുവരണം എന്നാണ്. അവര്‍ക്ക് അതു മതി. അതും പറഞ്ഞ് അയ്‌യപ്പന്‍ തോളിലിരുന്ന തോര്‍ത്തുകൊണ്ട് കണ്ണുതുടച്ചു. ഞാന്‍ എന്‍റെ അമ്മയുടെ അടുക്കല്‍ ചേര്‍ന്നുനിന്ന് അയ്‌യപ്പനെ നോക്കി; എന്‍റെ അമ്മയെ നോക്കി.
പിന്നെ അയ്‌യപ്പന്‍ ഒന്നും പറഞ്ഞില്ല. അമ്മ കൊടുത്ത കാശുമായി അയ്‌യപ്പന്‍ പടികടന്നുപോയി. ഞാന്‍ അമ്മയോടു ചോദിച്ചു: ‘എന്തിനാ അമ്മേ അയ്‌യപ്പന്‍ കരഞ്ഞത്?
‘നിനക്കിപ്പോ ഇതൊന്നും മനസ്സിലാകില്ല. അയാള്‍ നടന്നുമറയുന്ന വഴിയിലേക്കു നോക്കിനില്‍ക്കുന്ന എന്‍റെ അമ്മയെ എനിക്കിപ്പോഴും കാണാം. കുലയും എടുത്ത് അകത്തേക്കു തിരിച്ചുനടക്കുന്പോള്‍ ഞാന്‍ അമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ നനഞ്ഞിരുന്നുവോ? വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു. ഇന്നെനിക്കറിയാം, അയ്‌യപ്പന്‍ കരഞ്ഞത് എന്തിനാണെന്ന്.
സിനിമാ മോഹവുമായി അലഞ്ഞുതിരിഞ്ഞു നടക്കുന്പോള്‍ പലപ്പോഴും പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ട്. നല്ല ഭക്ഷണത്തിന്‍റെ രുചി എനിക്ക് അറിയാവുന്നതുകൊണ്ട് ഉറക്കംവരാത്ത ആ രാത്രികളില്‍ ഞാന്‍ നെടുവീര്‍പ്പിടാറുണ്ട്.
ഇപ്പോഴും കേരളത്തില്‍ പട്ടിണിമരണങ്ങള്‍ നടക്കുന്നുണ്ട് എന്നു പത്രങ്ങളില്‍ പലപ്പോഴും വായിക്കാറുണ്ട്. ആ വാര്‍ത്തകള്‍ ശരിയാണോ എന്നറിയില്ല. ശരിയാവരുതേ എന്നു പ്രാര്‍ഥിച്ച് ഉറക്കത്തിലേക്കു വഴുതിവീഴുന്പോഴും ചുമലില്‍ ഒരു ചെറിയ വാഴക്കുലയുമായി അണ്ണാറക്കണ്ണന്‍ അയ്‌യപ്പന്‍ മനസ്സിന്‍റെ പിന്‍വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നു.
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 3:36 pm | |
| ഓണം ശൃംഗാരവേലനും ഫഹദും സ്വന്തമാക്കി
പുതുമയേറിയ ചിത്രങ്ങള്‍ ഓണത്തിന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇവയില്‍ ദിലീപിന്റെ ശൃംഗാരവേലനും ഫഹദ് ഫാസിലിന്റെ നോര്‍ത്ത് 24 കാതവും വിജയം നേടുന്നു. വന്‍ജനത് തിരക്ക് ദിലീപിന്റെ ശൃംഗാരവേലനെ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ജനപ്രിയ നായകന്‍ എന്ന വിശേഷണം ഈ ചിത്രത്തിലൂടെ ഒന്നുകൂടി ഉറപ്പിക്കാനും കൂടുതല്‍ കുടുംബപ്രേക്ഷകരെ സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ ദിലീപിന് കഴിഞ്ഞു. ജനപ്രീതി നേടിയ മറ്റൊരു ചിത്രമാണ് ഫഹദ് ഫാസിലിന്റെ നോര്‍ത്ത ്24 കാതം. ആദ്യദിനത്തില്‍ അത്ര ജനത്തിരക്കുണ്ടായില്ലെങ്കിലും പിന്നീട് ചിത്രം ഗംഭീരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അടുത്തകാലത്ത് ഇറങ്ങിയ ഫഹദ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന പേര് നോര്‍ത്ത് 24 കാതം സ്വന്തമാക്കിക്കഴിഞ്ഞു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ ദയനീയ പരാജയത്തില്‍ നിന്നും രക്ഷനേടാന്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ചിത്രത്തിന് വന്‍വിജയം അവകാശപ്പെടാന്‍ കഴിയില്ല. തിയേറ്ററുകളില്‍ സാമാന്യം തിരക്കനുഭവപ്പെടുന്നുണ്ടെങ്കിലും പതിവായി ഓണത്തിനിറങ്ങുന്ന സൂപ്പര്‍താരചിത്രത്തിനു ലഭിയ്ക്കുന്ന പ്രാധാന്യം ക്ലീറ്റസിന് ലഭിച്ചിട്ടില്ല. | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 5:26 pm | |
| dileepinte ethu chavaru kanichalum super hit aanallo.. - ranjith wrote:
- ഓണം ശൃംഗാരവേലനും ഫഹദും സ്വന്തമാക്കി
പുതുമയേറിയ ചിത്രങ്ങള്‍ ഓണത്തിന് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇവയില്‍ ദിലീപിന്റെ ശൃംഗാരവേലനും ഫഹദ് ഫാസിലിന്റെ നോര്‍ത്ത് 24 കാതവും വിജയം നേടുന്നു. വന്‍ജനത് തിരക്ക് ദിലീപിന്റെ ശൃംഗാരവേലനെ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ജനപ്രിയ നായകന്‍ എന്ന വിശേഷണം ഈ ചിത്രത്തിലൂടെ ഒന്നുകൂടി ഉറപ്പിക്കാനും കൂടുതല്‍ കുടുംബപ്രേക്ഷകരെ സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ ദിലീപിന് കഴിഞ്ഞു. ജനപ്രീതി നേടിയ മറ്റൊരു ചിത്രമാണ് ഫഹദ് ഫാസിലിന്റെ നോര്‍ത്ത ്24 കാതം. ആദ്യദിനത്തില്‍ അത്ര ജനത്തിരക്കുണ്ടായില്ലെങ്കിലും പിന്നീട് ചിത്രം ഗംഭീരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അടുത്തകാലത്ത് ഇറങ്ങിയ ഫഹദ് ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന പേര് നോര്‍ത്ത് 24 കാതം സ്വന്തമാക്കിക്കഴിഞ്ഞു. കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ ദയനീയ പരാജയത്തില്‍ നിന്നും രക്ഷനേടാന്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലൂടെ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ചിത്രത്തിന് വന്‍വിജയം അവകാശപ്പെടാന്‍ കഴിയില്ല. തിയേറ്ററുകളില്‍ സാമാന്യം തിരക്കനുഭവപ്പെടുന്നുണ്ടെങ്കിലും പതിവായി ഓണത്തിനിറങ്ങുന്ന സൂപ്പര്‍താരചിത്രത്തിനു ലഭിയ്ക്കുന്ന പ്രാധാന്യം ക്ലീറ്റസിന് ലഭിച്ചിട്ടില്ല. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 6:40 pm | |
| Njan innaleyaanu 22Female kottayam kandathu...oru nalla chithram... nalla dhairyam venam ee subject movie akkan....paalipoyekkavunna thread aayirunnu... ASHIQABU,REEMA,FAHAD | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 6:41 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 6:42 pm | |
| Kammath And Kammath Kandathinte ksheenam mari 22FK kandappol... Innu ravile Ayalum Njanum Thammil undayirunnu...Kurachu kandu kanndidatholam super movie....
Left Right Left kanan kazhinjilla.... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Tue Sep 17, 2013 6:42 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:19 pm | |
| ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!
കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ് തന്നെ കോടികളുടെ ബിസിനസ് നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ് ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ് ചിത്രത്തെ കുറിച്ചാണ്.
മോഹന്‍ലാല്‍ ഒരു തമിഴ് ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്‍ സംവിധാനം ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ് ഫാദര്‍ ആണെന്നും, അതല്ല വിജയ് മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ് രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു.
ഇനി വിജയ്,..ഇന്ന് മലയാളത്തില്‍ ഉള്ള ഇതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ് നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ് അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ് നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!
പൂര്‍ണ്ണിമ ഭാഗ്യരാജ് വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍. പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ് ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ് !! | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:24 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:30 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:37 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:38 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:38 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:39 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:41 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:45 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:46 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Sep 18, 2013 2:49 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |